Monday, January 21, 2013
കല്പിതം.......
“മ്യാവൂ..”
ചുരുട്ടിയ പേപ്പർക്കഷ്ണങ്ങൾ തുടരെത്തുടരെ ശരീരത്തിൽ പതിച്ചതിനെതിരെ പ്രതിഷേധിച്ച് കുറിഞ്ഞി ഒച്ച വച്ചതാണ്.
തിളങ്ങുന്ന കണ്ണുകൾ തുറിച്ചിപ്പോൾ തന്നെ നോക്കുന്നുണ്ടാകും.. ഇല്ല അവളെ നോക്കാനിപ്പോൾ സമയമില്ല.
മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായുള്ള യുദ്ധം തുടങ്ങിയിട്ട് സമയമേറെ ആയിക്കാണും. ഒന്നും എഴുതിയിട്ട് ശരിയാകുന്നില്ല. തന്റെ എഴുത്തുകൾക്ക് കാമ്പില്ലത്രേ. ശരിയായിരിക്കാം. വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാൻ അറിയില്ല. പറയാനുള്ളത് നേരെ പറയും. എല്ലാതരം വായനക്കാരെയും അത് തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല. ചിന്തകൾ കാർന്നു തിന്നു തുടങ്ങിയപ്പോഴാണ് വേറിട്ടതലത്തിലൊരെഴുത്ത് എന്ന ആശയവുമായി ഈ യുദ്ധം തുടങ്ങിയത്..
നെറ്റിയിൽ വിയർപ്പുചാലുകൾ കളം തീർത്തിരിക്കുന്നു. കണ്ണുകൾക്ക് പ്രകാശം അസഹ്യമായിത്തുടങ്ങി. ചീന്തിയെറിഞ്ഞ കടലാസ്സുകൾ തനിക്ക് ചുറ്റും കൂനതീർക്കുന്നതറിഞ്ഞില്ല.
“മാത്യൂസ്...” ആരോ വിളിക്കുന്നു.
മുറിയിലാകെ പ്രകാശം.. ആരാണ് വിളിച്ചത്. മാലാഖയാകുമോ.. ഇടതു തോളിലും വലതു തോളിലും മാറിമാറി നോക്കി. ഏത് മാലാഖയാകും വിളിച്ചിട്ടുണ്ടാകുക..? ചിന്തകൾക്ക് വിരാമമിട്ട് വീണ്ടും ആ ശബ്ദം.
“മാത്യൂസ് ഇത് ഞാനാണ് ഇങ്ങോട്ടു നോക്കൂ..”
മറച്ചു പിടിച്ചിരുന്ന കൈയകറ്റി കണ്ണുകൾ തിരുമ്മി നോക്കി. തന്റെ ഊർജ്ജതന്ത്രം അദ്ധ്യാപകൻ.
“നിനക്കെഴുതാൻ എന്തെന്തു വിഭവങ്ങളാണ് ഞാൻ പഠിപ്പിച്ചു തന്നത്.. നീ അതൊക്കെ മറന്നു പോയോ.?” അത്ഭുതപരതന്ത്രനായി വാപൊളിച്ചിരുന്ന തന്റെ കാതുകളിലേക്ക് ആ വാക്കുകൾ മഴപോലെ പെയ്തുകൊണ്ടിരുന്നു.
“അണുവിസ്ഫോടനങ്ങളെക്കുറിച്ച് ഞാൻ പഠിപ്പിച്ചിരുന്നില്ലേ.. അവ മാനവരാശിക്കു സമ്മാനിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചെഴുതുക. വൈദ്യുതി നിർമ്മിക്കാനും അർബുദം പോലെയുള്ള മാരകരോഗത്തെ തുടച്ചില്ലാതാക്കാനും ഉതകുന്ന വികിരണങ്ങളെക്കുറിച്ചെഴുതുക. മനുഷ്യരാശിക്ക് അപ്രാപ്യമായിരുന്ന ശൂന്യാകാശത്തിലെ അറിവുകളെക്കുറിച്ചെഴുതുക. നിനക്കെഴുതാൻ ഇനിയുമെന്തെന്തു വിഭവങ്ങളുണ്ട്..”
ചിന്തകളുടെ ലോകത്ത് ഒരു കൈത്തിരി തെളിഞ്ഞു. ശരിയാണ്.. എന്തുകൊണ്ടിതേക്കുറിച്ചൊന്നും മുമ്പ് ചിന്തിച്ചില്ല.
പക്ഷേ....
ചിന്തകളുടെ തേർ അധികമുരുണ്ടില്ല.
സാധിക്കില്ല. അതിനെക്കുറിച്ചെഴുതാനാകില്ല തനിക്ക്. ആ നേട്ടങ്ങളുടെ സ്വപ്നങ്ങൾ ഒരുറക്കത്തിൽ നിന്നുണർന്നപ്പോൾ വീണു പൊലിഞ്ഞു പോയവയാണെന്ന തിരിച്ചറിവ് തൂലികയെ തടഞ്ഞു നിറുത്തുന്നു.
പൊട്ടിത്തെറിക്കുന്ന തെരുവീഥികളും ചിതറിത്തെറിക്കുന്ന ചോരപ്പൂക്കളും തലച്ചോറിനുള്ളിൽ പ്രകമ്പനം കൊള്ളുന്നു.
അറിവുകൾ അർഹതയില്ലാത്ത കരങ്ങളിൽ കൊലക്കത്തിയാകുമെന്നു പറഞ്ഞതാരാണ്..
“ഹ്ഹ്ഹ്ഹ്ഹ്... നീയധികം ചിന്തിക്കണ്ട.. നിന്റെ ചിന്തകളെ മനുഷ്യരാശി ക്രൂശിക്കും. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനു ഉന്മാദത്തിന്റെ ചാപ്പ കുത്തി എനിക്ക് ശിക്ഷ വിധിച്ച സമൂഹം നിന്നേയും വെറുതേവിടില്ല..” നീണ്ട ചെമ്പൻ മുടിയും നീണ്ട താടിയുമായി ഒരാളെവിടെയോ ഇരുന്നു പിറുപിറുക്കുന്നു.
തലകുമ്പിട്ടിരിക്കുമ്പോൾ പ്രകാശരേഖയിലേറി അദ്ധ്യാപകൻ മറയുന്നതറിഞ്ഞു. താൻ നന്നാവില്ലെന്നു കരുതിക്കാണും.
“അയാൾക്ക് ഭ്രാന്താണ് മാത്യൂസ്.. നീ അയാൾ പറയുന്നത് കേൾക്കാതിരിക്കുക. നിനക്കെഴുതാൻ ഇതിലും നല്ല വിഭവങ്ങൾ ഞാൻ പഠിപ്പിച്ചില്ലേ.?” അടച്ചിരുന്ന ചെവിയേയും തുളച്ചിറങ്ങി ആ ശബ്ദം. അതാരുടേതാണ്..?
ചുറ്റിനും പകച്ചു നോക്കി.. നിലത്തു നിന്നാണ്. ജീവശാസ്ത്രം പഠിപ്പിച്ച അദ്ധ്യാപിക.
“അമീബയും പാരമീസിയവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചെഴുതുക. മനുഷ്യന്റെ പരിണാമത്തെക്കുറിച്ചെഴുതാം. കോശങ്ങളെക്കുറിച്ചും മനുഷ്യസ്വഭാവങ്ങൾ നിർണ്ണയിക്കുന്ന ജനിതക ഘടകങ്ങളെക്കുറിച്ചും അവ മനുഷ്യരാശിക്ക് സമ്പാദിച്ചു കൊടുത്ത ഖ്യാതിയെക്കുറിച്ചും നിനക്കെഴുതരുതോ..?”
ശരിയാണ്.. എഴുതാം ...അതാകുമ്പോൾ മറ്റു ദോഷങ്ങളൊന്നും സൃഷ്ടിച്ചതായി കേട്ടുകേൾവിയില്ല.
പഴയ കടലാസ്സുകൾ കീറിക്കളഞ്ഞ് പുതിയ കടലാസ്സെടുത്ത് കൈകൊണ്ടൊന്നു തുടച്ച് എഴുതാനായി പേനയെടുത്തു. പുതിയൊരു പ്രമേയം പറഞ്ഞു തന്ന അദ്ധ്യാപികയെ മനസ്സാ നന്ദി പറഞ്ഞു.
എഴുതാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നിറുത്തി.
ഇല്ല.. ഇതും എഴുതാനാകില്ല.
ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത് അന്നത്തിനു വക കണ്ടെത്താൻ ശ്രമിക്കുന്ന കുറെ അവിവാഹിതകളായ പെൺകുട്ടികളുടെ മുഖം തെളിയുന്നു, മായ്ച്ചു കളയാന്‍ ആകും വിധം നോക്കിയിട്ടും മായാതെ.
സംശയനിവാരണർത്ഥം അദ്ധ്യാപികയെ തിരഞ്ഞപ്പോൾ കാണാനായത് അവർ തറയോടുകൾ അടർത്തിമാറ്റിയ ഗർവ്വിൽ തലയുയർത്തി നിന്നൊരു കുഞ്ഞൻ ചെടിയുടെ വേരിലൂടെ ഭൂമിയുടെ ഉള്ളിലേക്ക് ഞെരിഞ്ഞിറങ്ങുന്നതാണ്.
ഇനി.. ഇനി എന്തെഴുതും?
ചിന്തകൾക്ക് ചൂടുപിടിച്ചു. തല പെരുക്കുന്നു.. കാഴ്ച നശിക്കുന്നതുപോലെ. ചുറ്റിനും എന്തൊക്കെയോ അലർച്ചകൾ.
ഷെൽഫിലെ പുസ്തകങ്ങളിൽ നിന്നും പുരാണേതിഹാസ കഥാപാത്രങ്ങളിറങ്ങിവരുന്നു. തനിക്കു മുന്നിൽ നിന്നവർ ആർത്തട്ടഹസിക്കുന്നു.
“നീയെന്തിനു ഞങ്ങളെയുപേഷിച്ചു..? ഞങ്ങളെക്കുറിച്ചെഴുതുക. ഞങ്ങൾ നിന്നെയൊരിക്കലും ചോദ്യം ചോദിച്ച് ഭ്രാന്ത് പിടിപ്പിക്കാറില്ലല്ലോ..”
“വേണ്ട.. വേണ്ട.. നിങ്ങളെയും എനിക്കു വേണ്ട. പറഞ്ഞു പറഞ്ഞു പഴകി നിങ്ങൾക്കിപ്പോൾ കടലാസ്സിന്റെ മണം മാത്രമേയുള്ളൂ..നിങ്ങളെന്റെ അടുത്ത് വരരുത്. എനിക്ക് ഓക്കാനിക്കും...” ചെവികള്‍ പൊത്തിപ്പിടിച്ചു. കണ്ണുകളിറുകെ അടച്ചു.
എത്ര നേരം അങ്ങനെ ഇരുന്നിട്ടുണ്ടാകും..?
പൊത്തിയ ചെവികൾ അല്പം വിടർത്തി. അട്ടഹാസം നിലച്ചോ.. ഒന്നും കേൾക്കുന്നില്ല. കണ്ണുകൾ പകുതി തുറന്നു നോക്കി.
ഞെട്ടിപ്പോയി... അകന്നുപോയെന്നു കരുതിയവരെല്ലാം ഇതാ തന്റെ കടലാസ്സിനു മുകളിലിരിക്കുന്നു. താൻ കണ്ണുതുറക്കുന്നതും നോക്കി.
വീണ്ടും അവർ ആർത്തലച്ച് അട്ടഹാസങ്ങൾ തുടങ്ങി. ഇല്ല തന്നെ വെറുതേ വിടാനിവർക്ക് ഉദ്ദേശമില്ല.
ഇരുന്ന കസേര മെല്ലെ പുറകോട്ട് ചലിപ്പിച്ചു. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. മേശപ്പുറത്തിരിക്കുന്ന തൂലികയായിരുന്നു ലക്ഷ്യം. അതെടുത്തു മാറ്റിയാല്‍ ഇവരെങ്ങനെ രചന നടത്തുമെന്ന് നോക്കാമല്ലോ...?
കൈ പതിയെ ചലിപ്പിച്ചു. നീക്കം തടഞ്ഞു കൊണ്ട് കടലാസ്സിലിരുന്നവർ അങ്ങോട്ടു ചാടി. കൈ പിൻവലിച്ചു.
കുറച്ചു സമയം എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആരവം ഒട്ടൊന്നടങ്ങിയപ്പോൾ ഒറ്റ ചാട്ടത്തിൽ പേന കൈക്കലാക്കി തിരിഞ്ഞു നോക്കാതെ ഓടി. വാതിലുകൾ അടയ്ക്കാത്തതോ വെളിച്ചം അണയ്ക്കത്തതൊ ഒന്നും മനസ്സിനെ പിൻതിരിപ്പിച്ചില്ല.
ആർത്തുവിളിച്ച് പിൻതുടരുന്ന ശബ്ദങ്ങൾക്ക് പിടികൊടുക്കാതെ അകലങ്ങളിലേക്ക്..
ഏതോ ൿളാസ്സുമുറികളിൽ പ്രകാശ രേണൂക്കളേയും അണുവികിരണങ്ങളേയും കുറിച്ച് ആരൊക്കെയോ ൿളാസ്സെടുക്കുന്നുണ്ടായിരുന്നു. ജീവകോശങ്ങളെ കീറിമുറിച്ച് ആരൊക്കെയോ പരീക്ഷണം നടത്തുന്നുമുണ്ടായിരുന്നു. ഒന്നും കാണാനോ കേൾക്കാനോ നിന്നില്ല.
അങ്ങകലെ കടൽത്തീരമായിരുന്നു ലക്ഷ്യം. മത്സ്യകന്യകമാരുടെ പഴംകഥകളുടെ പൊരുളായിരുന്നു മനസ്സിൽ.
തീരത്ത് ഒരു കുഞ്ഞു തോണി കിടക്കുന്നതുകണ്ടു. ചിന്തിച്ചു നിൽക്കാൻ സമയമില്ല.
അലറിയടുക്കുന്ന തിരമാലകളിലേക്ക് തോണിയിറക്കി. ചാടിക്കയറി ഇരുന്നു തുഴഞ്ഞു.
ആകാശം കാർമേഘാവൃതമായത് പെട്ടെന്നായിരുന്നു. കൊള്ളിയാൻ മിന്നി. തുള്ളിക്കൊരുകൊടം പേമാരിയെന്നപോൽ ആകാശം പെയ്തിറങ്ങി.
“നിനക്ക് എന്നെക്കുറിച്ചെഴുതാമായിരുന്നില്ലേ..?” മഴത്തുള്ളികൾ നുള്ളിനോവിച്ചു.
“എന്നെക്കുറിച്ചെഴുതാമായിരുന്നു..” ശക്തമായ കൈകൾ കൊണ്ട് തോണിയിലടിച്ച് കടൽ പ്രതിഷേധിച്ചു.
അകലെയൊരു ൿളാസ്മുറിയിൽ ഒരു കുട്ടി പുസ്തകം വായിക്കുന്നു, “ സൂര്യന്റെ താപം കടലിലെ ജലത്തെ നീരാവിയാക്കുന്നു. നീരാവി പൊങ്ങി മേഘങ്ങളാകുന്നു....”
ഉയർന്നുപൊങ്ങിയ തിരമാല കേൾവിയെ കൊട്ടിയടച്ചു. പിന്നൊന്നും കേൾക്കാനായില്ല.
കുറേയെറെ നേരത്തെ സംഹാരതാണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തയായി. കടലടങ്ങി..
ദൂരെ ചക്രവാളത്തിൽ പുലരിയുടെ വരവറിയിച്ച് കതിരോനുദിച്ചു. മുക്കുവക്കുടിലുകളുണർന്നു.
വലയും പങ്കായവുമായി തീരത്തണഞ്ഞവർ അവരവരുടെ വള്ളങ്ങളിൽ യാത്രയായി. തിരകളിൽപ്പെട്ട് ചാഞ്ചാടി നടന്ന ആ കുഞ്ഞു വള്ളത്തെ തേടിയും ഉടയോനെത്തി. വള്ളത്തിലെ വെള്ളം കോരിക്കളയുന്ന കൂട്ടത്തിൽ അയാൾക്കെന്തോ കിട്ടി.
മുനയൊടിഞ്ഞൊരു പേന...
ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽപ്പെട്ടു?
Labels:
കഥ
Subscribe to:
Post Comments (Atom)
തൂലികയറിയാത്ത നൊമ്പരങ്ങള്‍ ....!!!
ReplyDeleteആത്മാംശം....??
ReplyDeleteചുമ്മാ :)
Deleteഅങ്ങനേയും പറയാം...
സന്തോഷം അജിത്തേട്ടാ...
കഥയും,കഥാകാരിയും ,കഥാപാത്രങ്ങളും.....
ReplyDelete:)
Deleteകഥയെഴുത്തിന്റെ പിന്നിലെ കഥകള്‍...
ReplyDeleteആത്മസംഘര്‍ഷങ്ങള്‍ ....
Deleteഒരുപാടുണ്ടെങ്കിലും ഒന്നും എഴുതാന്‍ വയ്യാത്ത ചില അവസ്ഥകള്‍ .മനോഹരമായി അവതരിപ്പിച്ചു.
ReplyDeleteനന്ദി...സന്തോഷം...:)
Deleteആകെ ബുദ്ധിമുട്ടായല്ലോ?
ReplyDeleteഇനി എന്തുചെയ്യും?
അതാണല്ലോ പ്രശ്നം ...:)
Deleteതൂലിക ചലിക്കാത്തതിൻ നൊമ്പരങ്ങൾ
ReplyDeleteകഥാപാത്രങ്ങളുമായി കഥാകാരി പങ്കുവെച്ചത്
ഇത്തിരി കടുകട്ടിയിൽ തന്നെയാണല്ലോ...!
യഥാർത്ഥ തൂലിക അടുത്തുള്ളപ്പോൾ ഇത്തിരി സഹായം ചോദിക്കിന്ന്..
തൂലികയ്ക്ക് ലേശം ജാഢ കൂടിയോന്നു സംശയം വല്യേട്ടാ... :)
Deleteഎഴുത്തുകാരിയുടെ ആത്മസംഘര്‍ഷങ്ങള്‍ :)
ReplyDelete:)
Deleteസന്തോഷം ഷേയേച്ചീ..
കഥയുടെ ലോകത്തേക്കു ചലിക്കുന്ന തൂലിക
ReplyDeleteകാലത്തിന്‍റെ കുത്തൊഴുക്കില്‍ എഴുതുന്ന കരങ്ങളില്‍ നിന്നകന്നു പോകുന്ന തൂലിക.. :)
Deleteസന്തോഷം മാഷേ...
പറയാന്‍ ഒരു പാട് കാര്യങ്ങള്‍ പക്ഷെ എന്തിനെ കുറിച്ച് പറയും എന്നതാണ് ഇവിടെ പ്രശനം
ReplyDeleteഒരെഴുത്തിന്റെ മനസ്സ്
എഴുത്തിന്‍റെ നൊമ്പരം :)
Deleteതൂലിക ചലിക്കട്ടെ..
ReplyDeleteതൂലിക ചലിക്കണം :)
Deleteഇനി എന്തെഴുതും?
ReplyDeleteഅതൊരു പ്രശ്നം തന്നെയാണ് !
:)
Deleteഓരോ എഴുത്തുകാരിയുടെ ഉള്ളിലും ... :)
ReplyDeleteസംഘര്‍ഷങ്ങള്‍ ... :)
Deleteതൂലിക അറിയുന്നുണ്ടോ ഈ വിഷമങ്ങള്‍... എഴുത്തിന്‍റെ പിന്നിലുള്ള മാനസീക സംഘര്‍ഷങ്ങള്‍..
ReplyDeleteഎഴുതുന്ന മനസ്സിന്‍റെ നോവ് കണ്ടില്ലെന്നു നടിക്കുന്നു തൂലിക....:)
Deleteഎഴുതാൻ വിഷയങ്ങൾ തിരയുന്ന മനസ്സോ, വിഷയങ്ങൾ വീർപ്പുമുട്ടുന്ന മനസ്സോ ?
ReplyDelete(ജീവിതസാഹചര്യങ്ങൾ മാറിയതു കൊണ്ട് എഴുത്തും വായനയുമൊന്നും നടക്കുന്നില്ല, പക്ഷേ വൈകിയാണെങ്കിലും വരും :) )
മനസ്സിലുള്ളത് പകര്‍ത്താന്‍ തൂലിക വിസമ്മതിക്കുമ്പോള്‍ .... :)
Delete( എപ്പോഴും ഇവിടേക്ക് സ്വാഗതം നാട്ടാരാ....ഞാന്‍ നാട്ടാരന്‍റെ സ്ഥലത്തൂടെ രണ്ടുമൂന്നു വട്ടം കടന്നു പോയീട്ടോ..അപ്പോ ഓര്‍ത്തു )
ശീര്‍ഷകം 'കല്പിത'മായതുകൊണ്ട് അവസ്ഥാന്തരങ്ങളില്‍ ഉഴറുന്ന മനസ്സിന്‍റെ 'വെപ്രാളം' മനസ്സിലാക്കാം.ഉള്വിളികളില്‍ പിറക്കുന്ന വിഷയങ്ങള്‍ വരുന്ന വേളയില്‍ നേരാംവണ്ണം സ്വീകരിച്ചിരുത്തിയില്ലെങ്കില്‍ വന്ന വഴിയിലെ പൊടിപോലും കാണില്ല...നന്നായി ഈ 'കല്പിതം'!
ReplyDelete___________'ഗൗരീനന്ദനം'വരുത്തി വായിക്കുന്നു.
നന്ദി മാഷേ....
Deleteഹും പുതിയ പോസ്റ്റ് ഇട്ടാല്‍ ആരോടും പറയണ്ട ട്ടോ :)
ReplyDeleteനന്നായി അവതരിപ്പിച്ചു ട്ടോ
ഗൂഗിള്‍ കണക്റ്റ് പിണങ്ങിയപ്പോ ആ പരിപാടി നിര്‍ത്തി...സന്തോഷം ട്ടോ കുന്‍ഫുധക്കാരാ ഈ പ്രോത്സാഹനത്തിനു :)
ReplyDeleteഫൈസല്‍ പറഞ്ഞപ്പോള്‍ ഇത്ര മനോഹരം ആയിരിക്കും എന്ന് കരുതിയില്ല ശരിക്കും ഒരു കാറ്റിലും കോളിലും അകപ്പെട്ട വഞ്ചിയില്‍ കയറിയ ഫീലിംഗ്...
ReplyDeleteവീണ്ടും എഴുതുക - പക്ഷെ എന്ത് base ചെയ്താണ് കല്പിതം എന്നാ ഈ പേര് ഇട്ടത് എന്നൊരു ചോദ്യം..
സ്നേഹ പൂര്‍വ്വം സന്തോഷ് നായര്‍
നന്ദി സന്തോഷ് ഈ ആദ്യ വരവിനും അഭിപ്രായത്തിനും...കൽപിക്കപ്പെട്ടത് എന്നെ ഉദ്ദേശിച്ചുള്ളൂ...
ReplyDeleteഎഴുത്ത് തന്നെ ഒരു സംഘര്‍ഷമാണ്.. എന്തെഴുതണം എന്നറിയാതെ ഉഴറുന്ന മനസ്സ്.ഒരിക്കലെങ്കിലും എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചവര്‍ക്ക് മനസ്സിലാകും അത്
ReplyDeleteമികച്ച രചന
എഴുതാനുദ്ദേശിക്കുന്നത് എഴുതാനാവാതെ വിഷമിക്കുന്ന എഴുതുന്ന ആളുടെ മനസ്സ് പലപ്പോഴും തൂലിക അറിയാതെ പോകുന്നു...
Deleteനന്ദി..സന്തോഷം :)
മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായുള്ള യുദ്ധം തുടങ്ങിയിട്ട് സമയമേറെ ആയിക്കാണും. ഒന്നും എഴുതിയിട്ട് ശരിയാകുന്നില്ല. തന്റെ എഴുത്തുകൾക്ക് കാമ്പില്ലത്രേ. ശരിയായിരിക്കാം. വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാൻ അറിയില്ല. പറയാനുള്ളത് നേരെ പറയും. എല്ലാതരം വായനക്കാരെയും അത് തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല.
ReplyDeleteഞാൻ പ്രതീക്ഷിച്ച അതേ അവസാനം. പേടിക്കണ്ട കഥയുടെ ആശയമല്ല.
എനിക്കിതിന്റെ അവസാനം ഒന്നും മനസ്സിലാവില്ലാ എന്നെനിക്കുറപ്പായിരുന്നു.
പക്ഷെ അവസാനം വരെ മനസ്സിലാക്കിക്കൊണ്ട് പറഞ്ഞപ്പോൾ ഞാനതിശയിച്ചു.
ആഹാ എനിക്ക് മനസ്സിലായല്ലോ ന്ന്.
'മുനയൊടിഞ്ഞൊരു പേന...
ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽപ്പെട്ടു?
'മുനയൊടിഞ്ഞൊരു പേന...
ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽപ്പെട്ടു?'
പക്ഷെ ഇത്,ആ അവസാന പഞ്ച് ഡയലോഗ് വായിച്ചപ്പോൾ മനസ്സിലായി,
അങ്ങനെ വായിച്ചാൽ മനസ്സിലാവാത്ത മറ്റൊരു കഥ കൂടി എന്ന്.
ന്തായാലും നല്ല വായനാസുഖം തന്നു, ആശംസകൾ.
എന്തെങ്കിലുമൊക്കെ വായനക്കാരനു ചിന്തിക്കാനും കൊടുക്കണ്ടേ സുഹൃത്തേ...എല്ലാം എഴുതുന്ന ആള്‍ തന്നെ പറഞ്ഞാല്‍ അത് അരോചകം ആവില്യെ :)
Deleteമനസ്സിലായില്യാന്നു കരുതണ്ടാട്ടോ..കരുതിയത് മനസ്സിലായതു തന്നെ :)
സന്തോഷം
തിരകളിൽ ആടിയുലയുന്ന തോണിയാത്രയാണ് ജീവിതം. ജീവിതം പോലെ എഴുത്തും.ആത്മസംഘർഷങ്ങൾ തീർത്ത അലകളിൽ ആടിയുലയാതെ നല്ലൊരു സൃഷ്ടി പിറവി കൊള്ളുന്നില്ല. സൃഷ്ടിയുടെ വേദന എന്നു പറയുന്നത് ഇതായിരിക്കാം.....
ReplyDeleteസൃഷ്ടിയെല്ലാം വേദനാജനകം തന്നെയത്രേ...പ്രപഞ്ചസത്യം :)
Deleteസന്തോഷം മാഷേ..പുത്യ ബ്ലോഗിനു ആശംസകള്‍ ണ്ട് ട്ടോ :)
ഓരോ കഥ ജനിക്കുന്നതും ഒരു കുഞ്ഞു ജനിക്കുന്നതിനു തുല്യമാണ്....
ReplyDeleteഒരമ്മയുടെ പേറ്റുനോവ് അറിഞ്ഞു, അത്രതന്നെ കരുതലോടെ എഴുത്തുകാരന്‍ ഡെവലപ്പ് ചെയ്യുന്ന ഒരു ഭ്രൂണം..
കഥയുടെ ബീജം നമുക്ക് ചുറ്റും നിന്ന് കൊഞ്ഞനം കുത്തുമ്പോള്‍, മുനയൊടിഞ്ഞ പേനയുമായി നമ്മള്‍ നില്‍ക്കും...
കഥകള്‍ക്കു പിന്നിലെ കഥ...
Deleteസന്തോഷം വിനീത്...
പോസ്റ്റ് വായിച്ചിരുന്നില്ല. പണ്ട് മെയില്‍ കിട്ടുമായിരുന്നു. ഇതിനു അത് കണ്ടില്ല
ReplyDeleteരചനകളുടെ രസതന്ത്രം എഴുതുന്നവരില്‍ അധിഷ്ടിതമാണ്. എന്നിരുന്നാലും എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന മനസ്സ് പോട്ടാനിരിക്കുന്ന ജ്വാലമുഖിക്ക് സമമത്രേ. ആന്തരിക സമ്മര്‍ദ്ദം അളവില്‍ കൂടുമ്പോള്‍ പൊട്ടിതെറിക്കുന്ന മനസ്സില്‍ നിന്ന് പുറത്തു വരുന്ന ഏതു രചനയ്ക്കും അതിന്റേതായ ഒരു ഭാവതലം കൈവരും. ഇതുപോലെ.....
അപ്പോള്‍ ആത്മാംശമടങ്ങുന്ന എഴുത്ത് എന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരു തെറ്റാവില്ല..
പുതിയ പോസ്ടിടുമ്പോള്‍ മെയില്‍ അയക്കുക.
ആത്മാംശത്തിന്‍റെ ഉപ്പു ചേര്‍ക്കാതെ രചനയ്ക്കെന്തു രുചി...നന്ദി വേണുവേട്ടാ...മെയില്‍ ചെയ്ത് ആരേയും ഉപദ്രവിക്കണ്ടാന്നു വച്ചു അതാ :)
Deleteഎഴുത്തിന്റെ പേറ്റുനോവ്?എഴുത്തിന്റെ പേറ്റുനോവ്?
ReplyDeleteചുരുട്ടിയെറിഞ്ഞ കടലാസുകളൊക്കെ ചരിത്രമായിക്കഴിഞ്ഞില്ലേ? ഇന്നിപ്പോൾ അമർത്തിപ്പിടിച്ച ഡിലീറ്റ് ബട്ടനാണ്!
മ്യാവൂ എന്ന കരച്ചിലിന് പകരം ചെവിയിൽ നല്ലപാതിയുടെ പരിഭവം!
അവസാനം ഇടതു തോളിലും വലതു തോളിലും മാറിമാറി തൂങ്ങിക്കൊണ്ട് കൊച്ചും...
പുതുയുഗത്തിന്‍റെ സൃഷ്ടി... :)
DeleteEzuthinte vyakaranam, ezuthunnavanteyum ...!
ReplyDeleteManoharam, Ashamsakal...!!!
നന്ദി സന്തോഷം...
Deleteതൂലികയറിയാത്ത നൊമ്പരങ്ങള്‍ ....!!!
ReplyDeleteതൂലിക അറിയാതെപോകുന്ന അക്ഷരങ്ങളുടെ വിങ്ങല്‍..
Deleteസന്തോഷം മാഷേ
വ്യത്യസ്തതയുണ്ട്..
ReplyDeleteഎഴുത്തിന്റെ വേദനകള്‍!!! കൊള്ളാം.
ReplyDeleteസന്തോഷം :)
Deleteപ്രത്യേകിച്ച് വികാരങ്ങളൊന്നുമുണ്ടായില്ല..
ReplyDeleteപ്രത്യേകിച്ച് വികാരങ്ങളുണ്ടാകാനൊന്നും എഴുതിയതുമില്യാ സുഹൃത്തേ... :)
Deleteനല്ല പ്രമേയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍
ReplyDeleteനന്ദി...സന്തോഷം
Delete