Saturday, August 27, 2011

കണക്കിലെ കളി....














അക്കങ്ങൾ‌ സിരയിലെപ്പോഴോ
ലഹരിയായ് പതഞ്ഞു
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
മനസ്സേറ്റിയപ്പോൾ‌ പ്രണയമായി

പല ജീവിതങ്ങൾ‌ കൂട്ടിയ കണക്കുകൾ‌
തെറ്റിച്ചൊരുന്മാദമെന്നെ ചിരിപ്പിക്കെ
ലോകത്തെ വെല്ലുന്ന കണക്കിലെകളിക്കാരൻ‌
ആകാശമേലാപ്പിനപ്പുറത്തായ്
ഊറിച്ചിരിക്കുന്നതാരറിഞ്ഞു

തോൽ‌ക്കാൻ‌ കൊതിക്കാത്തൊരെ-
ന്നഹന്തയ്ക്ക് മേൽ‌
കാലുറപ്പിച്ചവൻ‌ സംഖ്യ തന്നു
കാണുവാനൊട്ടുമേ ചേലില്ലാ സംഖ്യ

ചിഹ്നങ്ങളഞ്ചാറു പിന്നെയും തന്നു
സംഖ്യ തന്നക്കങ്ങൾക്കിടയിലായ് തിരുകി
ശൂന്യസമമായൊരുത്തരം കാണാൻ‌

സുഖദുഃഖങ്ങൾ‌ക്കിടയിലൊരധികവും
നേട്ടകോട്ടങ്ങൾ‌ക്കിടയിലൊരു ന്യൂനവും
പിന്നെയുമെവിടെയോ
ഹരണവും ഗുണനവും

അക്കങ്ങൾ‌ നിരത്തും
ചിഹ്നങ്ങൾ‌ തിരുകും
അപ്പോഴും അക്കമോ ചിഹ്നമോ
പിന്നെയും ബാക്കി

മോഹത്തിന്നരണ്ട വെട്ടത്തിൽ
രാപ്പകലുകളടർന്നു വീഴുമ്പോഴും
കീറിയ താളുകൾ‌ കൂന തീർ‌ക്കുമ്പോഴും
ചിഹ്നങ്ങളമ്മാനമാടി ഞാനിരുന്നു

പുകയുന്ന ചിന്തകളൂതി
മനസ്സ് ബോധത്തിൽ‌ നിന്ന-
ബോധതയിലേക്കൂളിയിട്ടീടവെ
കണക്കിലെ കളിക്കാരനാർത്തു ചിരിച്ചു

ചേർത്തു വയ്പ്പതും കൂട്ടിക്കിഴിപ്പതും
വിഫലമെന്നറിയുന്നുവോ നീ
ശൂന്യം നീയന്നറിയുക വിഡ്ഢീ...!

കാലിലെ ചങ്ങല മെല്ലെ ചിരിച്ചു
പതിയെ തലയാട്ടി.. “ വാസ്തവം “

46 comments:

  1. കവിത വായിച്ചോ...അങ്ങനെ വെറുതെ പോയാലെങ്ങനാ...ദൈവം കൊടുത്ത കണക്കിന്റെയൊരു സാമ്പിൾ ഇവിടെ കൊടുക്കുന്നു...ഒന്നുത്തരം പറഞ്ഞിട്ട് പോണേ...

    28942156 ഇതാ ഒരു സംഖ്യ

    ÷, +, −, √, × ഈ ചിഹ്നങ്ങളും..ഇനി ചെയ്യേണ്ടത് ഇത്ര മാത്രം..ഈ ചിഹ്നങ്ങൾ ആ തന്നിരിക്കുന്ന സംഖ്യയുടെ അക്കങ്ങൾക്കിടയിലെവിടെ വേണേലും ചേർക്കാം, പക്ഷേ ഒരൊറ്റത്തവണ മാത്രം...എന്നിട്ട് ലഘൂകരിക്കുമ്പോ ഉത്തരം ശൂന്യം (സീറോ) ആയിരിക്കണം...അപ്പോ നോക്കാം അല്ലേ...

    ReplyDelete
  2. കവിത വേണമെങ്കില്‍ വായിക്കാം .പക്ഷെ കണക്കിന്റെ .ഉത്തരം കണ്ടെത്തി തരണമെങ്കില്‍ കാണിക്ക വേറെ വയ്ക്കണം ,,എനിക്കല്ല ,ആ വല്യേ കണക്കു മാഷ്ക്ക് ഫീസ്‌ കൊടുക്കാനാ ...:)
    കണക്കില്‍ പണ്ടേ പിന്നിലായത് കൊണ്ട് എപ്പോളും കണക്കു കൂട്ടലുകള്‍ തെറ്റുന്നയാളാ..:(
    ഇനി മാഷ്‌ ശരിയാക്കട്ടെ ...കണക്കു കൂട്ടിക്കൂട്ടി അനിയത്തിക്ക് വട്ടായില്ലല്ലോ..ഇല്ലെങ്കില്‍ വേഗം ആവൂ ...താളവട്ടക്കാര്‍ക്ക് ഒരു കൂട്ടാകുമല്ലോ :)

    ReplyDelete
  3. കണക്കിൽ ഞാനും കണക്കാ....ഗുണിച്ചിട്ടും ഹരിച്ചിട്ടും ഒക്കെ...“ലോകത്തെ വെല്ലുന്ന കണക്കിലെകളിക്കാരൻ‌
    ആകാശമേലാപ്പിനപ്പുറത്തായ് ഊറിച്ചിരിക്കുന്നത് കാണുന്നൂ” അദ്ദേഹം തന്നത് 00000000000 കൾ മാത്രം...കവിതക്കും ,കവിക്കും എന്റെ ഭാവുകങ്ങൾ

    ReplyDelete
  4. സീതമ്മോ..കുറെ ശ്രമിച്ചു.. അവസാനം ഞാനും തോറ്റു സുല്ലിട്ടു...ഉത്തരം അറിയാന്‍ ആഗ്രഹം ഉണ്ട്..

    ReplyDelete
  5. ആദ്യം ഉത്തരം പറ.. ഇല്ലേല്‍ ഞാന്‍ മിണ്ടൂല ട്ടാ (എനിയ്ക്കറിയാം.. പക്ഷേ ഞാമ്പറയൂല... :-)

    ReplyDelete
  6. കണക്കു കൂട്ടി മടുത്തു പോയി ഞാൻ.. ജീവിതക്കണക്കിലെന്നും പിഴച്ചു പോകുന്നു.. നന്നായിട്ടുണ്ട് കവിത

    ReplyDelete
  7. ഈ കണക്കിന് ഉത്തരം പറയാതെ ഞാന്‍ കമന്റ് ഇടില്ലട്ടോ. :)

    ReplyDelete
  8. കണക്ക് കൂട്ടി വച്ചിട്ട് അത് തെറ്റിപ്പോയീന്നു വിഷമിക്കാന്‍ വയ്യാത്തതുകൊണ്ട് 'എല്ലാം കണക്കാ' ന്നു വിചാരിച്ചു ജീവിക്കുവാണെ. (കുറെ കണക്ക്കൂട്ടലുകള്‍ തെറ്റുമ്പോള്‍ വേറെന്തു ചെയ്യും!!! ) .കിട്ടാത്ത ഉത്തരം തേടി സമയം കളയണ്ടല്ലോ. :) എന്തായാലും കവിത കൊള്ളാം.

    ReplyDelete
  9. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും പിന്നെയും പിന്നെയും കണക്കുകള്‍ കൂട്ടും.അതാണ്‌ ജീവിതം.ചിലര്‍ക്ക് ഉത്തരങ്ങള്‍ കിട്ടുന്നു.
    ചിലര്‍ തെറ്റിക്കുന്നു.'ലോകത്തെ വെല്ലുന്ന കണക്കിലെ കളിക്കാരന്‍ '
    ഊറിയൂറിച്ചിരിക്കുന്നുണ്ടാവുമോ?
    അഭിനന്ദനങ്ങള്‍ ചൊരിയട്ടെ,ബൃഹത്തായ ഈ കവിതക്ക്...

    ReplyDelete
  10. ജീവിതത്തില്‍ തോറ്റാലും കണക്കു കൂട്ടലുകള്‍ പിഴക്കാറില്ല:))

    ReplyDelete
  11. അര്‍ത്ഥവത്തായ ഒരു നല്ല കവിത.. പക്ഷെ ഇത്തരം മനുഷ്യനെ കുഴപ്പിക്കണ ചോദ്യങ്ങള്‍ ചോദിച്ചു..വിഷമിപ്പിക്കല്ലേ സീതേ..

    ReplyDelete
  12. Avasaanathe kanankku maathram enikku pidichilla.... Hoooo .
    :(

    ReplyDelete
  13. Dear Seetha, Was away for a long while..........posting to Guwahati and related hastles.........as usual nice frame work.....congrats.......

    ReplyDelete
  14. ഈ കണക്കിനു ഉത്തരം കണ്ടെത്തുവാന്‍ പറ്റുമോന്ന് നോക്കട്ടെ.. എന്നിട്ടേ കവിതയെ പറ്റി ഒരു അഭിപ്രായം പറയ്യൂ.. അങ്ങിനെ പറ്റില്ലലോ:)

    ReplyDelete
  15. കവിത ഇഷ്ടമായീട്ടോ....കണക്കിൽ കണക്കായതുകൊണ്ട് അടിയിൽ കൊടുത്ത കണക്ക് കണക്കിനു ശ്രമിച്ചിട്ടും..ഒരു കണക്കും ആയില്ല!!!

    ReplyDelete
  16. ഞാനിന്നു ക്ലാസ്സില്‍ വന്നിട്ടില്ല :-)

    ReplyDelete
  17. കാലിലെ ചങ്ങല മെല്ലെ ചിരിച്ചു
    പതിയെ തലയാട്ടി.. “ വാസ്തവം “..

    വായിച്ചു തീര്‍ന്നപ്പോ ഞാനൊന്നു അറിയാതെ കാലിലേക്ക് നോക്കിപ്പോയി ചങ്ങല ഉണ്ടോനു ...!!! sorry ഞാന്‍ കണക്കില്‍ പണ്ടേ വീക്ക്‌ ആണ് സീതമ്മേ..!!

    ReplyDelete
  18. കണക്കിലെ കളികലെക്കാള്‍ ഭയങ്കരം ആണ് ജീവിതത്തിലെ കളികള്‍..പക്ഷെ
    ആ കളികളും കണക്കായി മാറും.. കണക്കു കൂട്ടലില്‍ പിഴവ് സംഭവിക്കുമ്പോള്‍...
    നല്ല അര്‍ത്ഥമുള്ള വരികള്‍. അഭിനന്ദനങ്ങള്‍ സീതകൊച്ചേ....
    അവസാനം ഒരു പണിയും തന്നു അല്ലേ...ഹിഹിഹി..കൊള്ളാം.. പക്ഷെ അറിയുന്ന കണക്കു ആയത് കൊണ്ടു ഞാന്‍ പറഞ്ഞു കൂടുതല്‍ കംമെട്സ് വരുന്നത് ഇല്ലാതാകുന്നില്ല..എന്തെ..ഞാന്‍ പറഞ്ഞത് ശരിയല്ലേ...ഹഹഹ..
    ഒരു ശിഷ്ട്ട കണക്കു ഞാന്‍ എഴുതിയിട്ടുണ്ട്..ലിങ്ക് താഴെ കേട്ടോ. പറ്റിയാല്‍ ഒന്നു കൊന്നോടുച്ചു നോക്കൂ..
    http://ettavattam.blogspot.com/2010/11/blog-post_4437.html

    വീണ്ടും ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  19. കൂട്ടിയും ഗുണിച്ചും ഹരിച്ചും തീരുമ്പോള്‍ പൂജ്യം എന്ന് ഉത്തരം കിട്ടുന്നു....

    എല്ലാ കണക്കു കൂട്ടലുകളുടെയും ഒടുക്കം പൂജ്യം എന്ന ഉത്തരം കിട്ടുക എന്നുള്ളത് അനിഷേധ്യമായ പ്രകൃതി നിയമമാവുന്നു.
    അതിനെ അതിലംഘിച്ച് കണക്കുകള്‍ കൂട്ടുവാന്‍ ശ്രമിച്ചവരൊക്കെ ചിത്തരോഗാശുപത്രിയില്‍ കാല്‍ ചങ്ങലാകളാല്‍ ബന്ധിക്കപ്പെട്ടു എന്ന് കണക്കു കൂട്ടലുകളുടെ ചരിത്രം പറയുന്നു.

    ജീവിതത്തിന്റെയും കണക്കുശാസ്ത്രത്തിന്റയും ദുര്‍വ്വിധിയാണത് എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം.

    ReplyDelete
  20. jeevidathile kanakku koottalil thanne parachaya petta njan eganeya idhil jayikkunnad

    njan idhiloode adyamayan
    ee varikal vedhanayan nalkiyadekilum aa vedhanakk oru sukhamund ad kavithayil ninnalle

    manoharamayirikkunnu

    raihan7.blogspot.com

    ReplyDelete
  21. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമായിരിക്കരുത് ജീവിതം, അക്കങ്ങളെ പ്രണയിക്കരുത് അല്ലേ? എനിക്ക് ഇഷ്ടമായി കവിത. പൂജ്യരാവാതിരിക്കാം നമുക്ക്. പിന്നെ, കണക്കിന്റെ ഉത്തരം സീത തന്നെ പറഞ്ഞു തരുമല്ലോ.

    ReplyDelete
  22. സീതേച്ചി..

    കവിതയെ കുറിച്ച് ഞാനെന്താ പറയാ.. കവിത കുറെ ചിന്തിപ്പിച്ചു.. കണക്കുകളെ കുറിച്ചല്ല.. ജീവിതത്തെ കുറിച്ച്.. കണക്കുകൂട്ടലുകള്‍ എന്നും പിഴച്ചിട്ടെയുള്ളൂ.. അത് കൊണ്ട് തന്നെ ഇതുപോലുള്ള ഉത്തരം കിട്ടാത്ത, വലിയ ജീവിതസമസ്യകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നു ഞാന്‍.. നിര്‍ദ്ധാരണത്തിനായി ആകെ കയ്യിലുള്ളത് ഏതാനും അനുഭവചിന്ഹങ്ങള്‍ .. അത് വെച്ച് തലങ്ങും വിലങ്ങും ഗണനക്രിയകള്‍ ഒരു യന്ത്രത്തിന്റെ നിര്‍വികാരതയോടെ ചെയ്തു പോകുന്നു.. അതാകും ചിലപ്പോള്‍ ജീവിതം നമ്മെ കൊണ്ട് ചെയ്യിക്കുന്നത്..

    കവിത ഇഷ്ടായി.. പക്ഷെ പേര് ഇഷ്ടായില്ലാ ട്ടോ.. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന തലക്കെട്ട്‌ "ഗണിതജീവിതങ്ങള്‍ " എന്നായിരുന്നു...

    പിന്നെ താഴെ ചോദിച്ച കണക്ക്... ഇനിയും ഇങ്ങനെ മനുഷ്യനെ കുഴയ്ക്കുന്ന കണക്കുകളുമായി വന്നാലുണ്ടല്ലോ.. ഹാ.. :)
    കുറെ നോക്കി ഉത്തരം കണ്ടെത്താന്‍.. അവസാനം എനിക്കെന്റെ ചേച്ചി പറഞ്ഞു തന്നു ഉത്തരം.. പക്ഷെ ഞാന്‍ പറഞ്ഞു തരൂലാ.. :-)

    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട്..

    സ്നേഹപൂര്‍വ്വം
    സീതയുടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  23. രമേശ്‌ അരൂര്‍ ..അപ്പോ കാണിക്ക വച്ച് വല്യ മാഷിനെ സോപ്പിടാനാ പരിപാടി അല്യേ...നടപ്പില്ലാട്ടാ...ഹിഹി..കണക്ക് ഒന്നു പരീക്ഷിക്കാരുന്നു..കണക്ക് കൂട്ടിയും കിഴിച്ചും എവിടെയോ ഒരു ചങ്ങലക്കിലുക്കം കേട്ടു തുടങ്ങി...പൂർണ്ണാവട്ടെട്ടാ..നന്ദി സന്തോഷം അഭിപ്രായത്തിന്..

    ചന്തു നായർ...നന്ദി...സന്തോഷം

    ഒരു ദുബായിക്കാരന്‍...ശ്ശോ അങ്ങനെ വേഗം സുല്ലിട്ടാൽ എങ്ങനാ...ഉത്തരം പറഞ്ഞരാം ട്ടാ..:) നന്ദി

    അസിന്‍...അങ്ങനെ പറേരുത്...വേഗം ഉത്തരം പറഞ്ഞോളൂ...:) നന്ദി സന്തോഷം.

    ഋതുസഞ്ജന...പിഴച്ചു പോയ കണക്കുകൾ അല്പം റെസ്റ്റെടുത്തിട്ട് ഒന്നൂടെ കൂട്ടിക്കുറച്ചു നോക്കൂ...ഉത്തരം കിട്ടിയേക്കും...:) നന്ദി ട്ടോ അഭിപ്രായത്തിന്..

    sreee ...നല്ല മനോഭാവം ടീച്ചറേ..ന്നാലും ഒന്നുടെ ശ്രമിക്കാം തെറ്റിയ കണക്കുകൾ ശര്യാവുമോന്ന്.. നന്ദി സന്തോഷം..

    mohammedkutty irimbiliyam...നമ്മുടെ കണക്കുകൾ തെറ്റുമ്പോൾ ആൾക്ക് ചിരിയാ.. :)നന്ദി മാഷേ

    subanvengara-സുബാന്‍വേങ്ങര...പിഴയ്ക്കാതിരിക്കട്ടെ...നന്ദി സന്തോഷം..

    mad|മാഡ്-അക്ഷരക്കോളനി.കോം...ബ്രയിൻ ഒന്നു ബ്രഷപ്പ് ചെയ്യുന്നേ...സഫാരി പോയി പൊടിപിടിച്ചു കാണും.. :) നന്ദി ട്ടാ

    JITHU...അപ്പോ നെറ്റുമായുള്ള കണക്കുകൂട്ടലിൽ കൂട്ടാരൻ ജയിച്ചോ.. :) ന്നാലും ഒന്നു ട്രൈ ചെയ്തു നോക്കൂ സഖേ...നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    jayalekshmi...ഞാനോർത്തു ന്തേ കാണാത്തെ എന്ന്...പുതിയ അന്തരീക്ഷം എങ്ങനെ...ഒക്കെ നല്ലതിനാവട്ടെ..വന്നതിനും അഭിപ്രായത്തിനും നന്ദി..

    Manoraj ...ഓടരുത്...അവിടെ നിൽക്കെന്റെ ഏട്ടാ..അതിനൊരുത്തരം പറഞ്ഞേച്ചു പോയേ..ശ്ശോ..മുങ്ങി ഇല്യേ...:) നന്ദി..

    വേനൽപക്ഷി...ന്നാലും ഒരു കണക്കാക്കാർന്നു അതിനെ... :) നന്ദി സന്തോഷം..

    ചെറുവാടി ....ഡെസ്കേൽ‌ കയറി നിന്നോണം ങ്ങാഹ്...ഉത്തരം പറഞ്ഞിട്ട് ഇരുന്നാൽ മതി...ഹും..വരാത്തേനു ലീവ് ലെറ്റർ കൊണ്ടന്നോ...:) നന്ദി ഏട്ടാ

    Prajil Aman (പ്രജില്‍ അമന്‍) ...അപ്പോ ചങ്ങല ഊരിക്കളഞ്ഞിട്ടാണോ നടപ്പ്...ഈശ്വരാ...വേണേൽ ഒരു ചങ്ങല ഫ്രീ ആയിത്തരാം... :) നന്ദി

    ഷൈജു.എ.എച്ച് ...കമെന്റ്സിന്റെ കാര്യം പറഞ്ഞും തടിതപ്പാന്നു ഇപ്പോ മനസ്സില്ലായി :) അങ്ങട് വരണുണ്ട് ട്ടോ...നന്ദി സന്തോഷം

    Pradeep Kumar...ശൂന്യമല്ലാത്തൊരുത്തരം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് കാലിലെ ചങ്ങല കിലുക്കം തിരിച്ചറിയേണ്ടി വരുമെന്നത് സത്യം തന്നെ മാഷേ...നന്ദി സന്തോഷം..

    dilsha...പിഴച്ചു പോയ കണക്കുകൾ മനസ്സിനല്പം വിശ്രമിക്കാൻ സമയം കൊടുത്തൊന്നു കൂടെ പരിശ്രമിച്ച് നോക്കൂ...വിജയിക്കാതിരിക്കില്ലാ..നന്ദി സന്തോഷം ഈ ആദ്യവരവിനും അഭിപ്രായത്തിനും..

    ശ്രീനാഥന്‍...ഇഷ്ടത്തോടെയല്ലെങ്കിലും അക്കങ്ങളെ പ്രണയിക്കാതിരിക്കാനാകുമോ ഏട്ടാ..? ന്നാലും കണക്കിന്റെ ഉത്തരം പറയാതെ പോയത്... :( നന്ദി സന്തോഷം ട്ടോ അഭിപ്രായത്തിന്..

    Sandeep.A.K...എടാ കള്ളാ...നീയും തടിതപ്പിയോ...ഹും..നിന്നെ ഞാൻ കണക്കു പഠിപ്പിച്ചൊരു കണക്കാക്കും മോനേ.. :)സന്തോഷം ട്ടാ..പിന്നെ തലേക്കെട്ട്...ഹിഹി..അതിൽ ഞാനും വീക്കാ.. :)

    ReplyDelete
  24. കണക്ക് ഇല്ലാതെ ഒരു ജീവിതവും ഇല്ല എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു പോവുന്നു ,,,,,,

    ReplyDelete
  25. സുഖദുഃഖങ്ങൾ‌ക്കിടയിലൊരധികവും
    നേട്ടകോട്ടങ്ങൾ‌ക്കിടയിലൊരു ന്യൂനവും
    പിന്നെയുമെവിടെയോ
    ഹരണവും ഗുണനവും

    നല്ല വരികള്‍ ...

    ReplyDelete
  26. കവിത ഇഷ്ടായി....

    ഇത് വായിക്കാന്‍ വന്നതിന്ന് ഇങ്ങനെ ശിക്ഷികണ്ടാര്‍ന്നു....
    ഈ കണക്ക് കൂട്ടിയും കിഴിച്ചും ഇരുന്നാല്‍ ഞാന്‍ പെരുവഴിയിലാകും
    സമയം കിട്ടുമ്പൊ നുമ്മ ഒന്നു ശ്രമിച്ചു നോക്കും...

    ReplyDelete
  27. സുഖദുഃഖങ്ങൾ‌ക്കിടയിലൊരധികവും
    നേട്ടകോട്ടങ്ങൾ‌ക്കിടയിലൊരു ന്യൂനവും

    ഇഷ്ടപെട്ട വരികള്‍ കോപ്പി പേസ്റ്റീന്ന് മാത്രം.
    കവിത മൊത്തത്തില്‍ നാക്കിനെ കുഴക്കി. പക്ഷേ രസായിട്ടുണ്ട്.
    കൂട്ടികുറച്ച് ഗുണിക്കുമ്പഴെപ്പഴും, തെറ്റുന്നു ജീവിതപുസ്തകള്‍ താള്‍ എന്നല്യോ ഇന്നാളാരോ പാടീത്. അതിന്‍‌റെ മറ്റൊരു രൂപം കവിതയില്‍ പറഞ്ഞു. അപ്പൊ ആശംസോള്.

    പിന്നെ കണക്ക്, അത് മ്മടെ അപ്പൂപ്പനോടൊന്ന് ചോദിക്കട്ടെ. പുള്ളിക്കാരന്‍ ആള് പുലിയാ. കിട്ട്യാല്‍ കൊണ്ടെത്തരാംട്ടാ.

    ReplyDelete
  28. കണക്കിൽ ഞാൻ കണക്കാ!

    എഴുത്തു കൊള്ളാം!
    അഭിനന്ദനങ്ങൾ!

    ReplyDelete
  29. ഉത്തരങ്ങള്‍ എല്ലാം അറിയുന്ന ആ വലിയവന്‍ ഉത്തരം മുട്ടിക്കാന്‍ തരും ഒരു നൂറ്‌ കണക്കുകള്‍. വിഡ്ഢികള്‍ നമ്മള്‍ ഉത്തരം കിട്ടും വരെ അവനെ ആശ്രയിക്കും ,ഉത്തരം കിട്ടിയാല്‍ അവനെ മറക്കും..... കവിത നന്നായ്‌.....

    ReplyDelete
  30. പിഴച്ചുപോയ ഗുണിതങ്ങളുടെ ശോകത്തിലോ,
    ശരിയായവയുടെ തിമിര്‍പ്പുകളിലോ തീരേണ്ടതല്ല
    ഈ കൂട്ടിക്കിഴിക്കലുകള്‍. തീര്‍പ്പു കല്‍പ്പിക്കാന്‍ തക്ക
    ഗണിതാഭ്യാസം ആയുസ്സൊടുങ്ങും വരെ ശ്രമിച്ചാലും
    വശമാവാനും തരമില്ല. പിന്നെ നല്ലത് കൂടുതല്‍
    കൂട്ടി നോക്കാതെ മുന്നോട്ടു പോവുന്നതാണ്.
    നല്ല കവിത.

    ReplyDelete
  31. കവിതയെക്കുറിച്ച് വല്യ പിടിയില്ലെങ്കിലും കണക്കില്‍ ഞാനൊരു സംഭവമാ :) അതുകൊണ്ടല്ലേ ഈ കള്ളക്കണക്ക് കണ്ടുപിടിച്ചേ ! ശ്ശെ... ഇതൊന്നു തെളിയിക്കാന്‍ എന്തോരം സമയം കളഞ്ഞു !! ഇനി മേലാല്‍ ഇതുപോലുള്ള വട്ടു കണക്കും കൊണ്ട് വന്നാലുണ്ടല്ലോ... :-o ഹ്ഉം... ഇപ്പൊ ഒരു തവണതവണത്തെയ്ക്ക് വെറുതെ വിട്ടിരിക്കുന്നു. :) (ധൈര്യമുണ്ടെങ്കില്‍ ഇത് കള്ളക്കണക്കല്ലെന്നു തെളിയിക്ക് :D )

    ReplyDelete
  32. പിഴക്കുന്ന കണക്കുകള്‍ക്കിടയില്‍ ഒരു തിരിച്ചറിവും... ഇഷ്ടമായി.

    ReplyDelete
  33. ജീവിതത്തെ കണക്കിനുപറഞ്ഞു.

    ReplyDelete
  34. MyDreams ....പ്രപഞ്ചം തന്നെ കണക്കുകൂട്ടലുകളുടെ ആകെത്തുകയാണെന്ന് പറയാം...നന്ദി..സന്തോഷം

    Raveena Raveendran...നന്ദി...സന്തോഷം

    Nash...●°ღ...ഉവ്വാ..അപ്പോ എങ്ങനാ...വല്ലോം നടക്ക്വോ...ഉത്തരം കണ്ടുപിടിച്ചിട്ട് വാ എന്റെ വല്യേട്ടാ...ഹും..

    ചെറുത്*...നന്ദി...സന്തോഷം...അപ്പൂപ്പനോട് മ്മ്ടെ ഒരു സലാം പറഞ്ഞോളീ...എപ്പോഴാ ഉത്തരവുമായി വരണേ...വേഗന്നായിക്കോട്ടെ ട്ടാ..

    jayanEvoor...ഡോക്ടറീ വഴിക്ക് ആദ്യവാ അല്യേ...നന്ദി സന്തോഷം..

    Aneesh Puthuvalil...നമ്മൾ‌ വീണ്ടും ഓരോന്നും കൂട്ടീം കുറച്ചും ഇരിക്കേം ചെയ്യും..നന്ദി സന്തോഷം ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

    Salam ...നന്ദി..സന്തോഷം ഈ വാക്കുകൾക്ക്..

    Lipi Ranju...നന്ദി..സന്തോഷം ചേച്ചീ...സൂളിലും ഇങ്ങനാർന്നുല്യേ...ഹിഹി..പുടികിട്ടി...നിക്ക് ഇച്ചിരി ധൈര്യം കുറവാ... :( ആരേലും ഒരുത്തരം പറയൂല്ലോന്നു കരുതിയാ കണക്കിട്ടെ...ആരും എന്നെ ഉത്തരം ചോദിച്ച് ബുദ്ധിമുട്ടിക്കരുത്..ഹിഹി

    അനില്‍കുമാര്‍ . സി.പി...നന്ദി സന്തോഷം..

    Sukanya...കണക്കിനായോ ചേച്ചീ..കുറച്ചൂടെ പറയാർന്നു ഇല്യേ..ഹിഹി

    ReplyDelete
  35. ശീതേ... കവിത കാൽ‌പനികമനസ്സുള്ളവർക്കാണ്, തലക്കകത്തുള്ളവർക്ക് കണക്കും... തലയിൽ ചുമടുള്ളവനെന്ത്? കവിത ഒരു മുദ്രാവക്യത്തിനപ്പുറം ഒന്നുമില്ല; കണക്ക്... ചാക്കിനോ,കുട്ടയ്ക്കോ,ചട്ടിക്കോ...അതുമല്ലെങ്കിൽ കൂലിക്കണക്കോ? ജീവിതത്തിൽ ഒരു ചോദ്യത്തിനും ഉത്തരമില്ലാത്തവർ,ഉത്തരം കിട്ടാത്തവർ, നിങ്ങളുടെ കഥയിലും കവിതയിലും സ്ഥാനമില്ലാത്തവർ/ദിവസം ഒരു സേർ നെല്ലിനുമപ്പുറം കണക്കില്ലാത്തവർ... ചുമട്ടുകാർ/ ചോദിക്കാതെ കയറിവന്നതിനു ക്ഷമിക്കുക... വലിയ വലിയ ആളുകളുടെ കമന്റുകൾക്കിടയിൽ ഒരു ചുമട്ടുകാരന് എന്തു കാര്യം? അറിയാതെ ഒന്നു നോക്കിപ്പോയി...(നോക്കുകൂലി ചോദിക്കുന്നീലാ)... തൽക്കാലം ചുമടുമായിപ്പോകട്ടെ ഞാൻ......

    ReplyDelete
  36. കുട്ടി കിഴിച്ച് നോക്കുമ്പോള്‍ ജീവിത

    കാവ്യത്തില്‍ ഉത്തരങ്ങള്‍ തേടുന്ന

    ആധുനിക രീതിയില്‍ പതിവില്‍ വിത്യസ്ഥമാര്‍ന്ന

    പുരാണങ്ങളിലെ കണക്കുകള്‍ തെടാത്ത

    സീതയുടെ കവിത ഇഷ്ടമായി

    ReplyDelete
  37. മോഹത്തിന്നരണ്ട വെട്ടത്തിൽ
    രാപ്പകലുകളടർന്നു വീഴുമ്പോഴും
    കീറിയ താളുകൾ‌ കൂന തീർ‌ക്കുമ്പോഴും
    ചിഹ്നങ്ങളമ്മാനമാടി ഞാനിരുന്നു

    കൊള്ളാം. ചിഹ്നങ്ങളെ അറിയൂ.എന്തു ചെയ്യാം.

    ReplyDelete
  38. കൂട്ടിയും കിഴിച്ചും സ്വപ്നങ്ങള്‍ക്കു നിറം വെക്കുമ്പോള്‍ നാമവയെ ജീവിതമെന്ന് പേരുമാറ്റിവിളിക്കുന്നു.........

    ReplyDelete
  39. കവിത എനിക്ക് ഇഷ്ടായി ...പക്ഷെ കണക്ക് എനിക്ക് ഇഷ്ടായില്ല ...പണ്ടേ ഇഷ്ടല്ല ഹും ....

    ReplyDelete
  40. എല്ലാമൊരുകണക്കായിപ്പോയി
    ഒരു കണക്കിന് കണക്കിനിട്ട കളി കണക്കുകൾ തന്നെയിത്...
    പക്ഷേ എല്ലാരേയുമിട്ട് കണക്കിനിട്ട് കറക്കി എന്ന് മാത്രം...!

    ReplyDelete
  41. കണക്കില്‍ പിഴച്ചെങ്കിലും സീതകുട്ടീടെ കവിത നന്നാവാതിരിക്കില്ലെന്ന കണക്കുകൂട്ടലില്‍ പിഴവൊന്നും സംഭവിച്ചില്ല പതിവുപോലെ..
    ജീവിതം എന്നും ചെറിയ സംഖ്യകളില്‍ ഒതുക്കാന്‍ ശ്രമിക്കുക.. അപ്പോള്‍ കണക്കുകൂട്ടലുകള്‍ പിഴക്കുമ്പോഴും വലിയ സംഖ്യകളുടെ വ്യതിയാനം വരില്ലല്ലൊ..

    ReplyDelete
  42. ചുമട്ടുകാരൻ...ആ ചുമടൊന്നിറക്കി വച്ചിട്ടാ കണക്കിനുള്ള ഉത്തരം പറയാർന്നു :(...സാരല്യാ വന്നൂല്ലോ...നന്ദി സന്തോഷം ട്ടാ

    ജീ . ആര്‍ . കവിയൂര്‍...നന്ദി...സന്തോഷം മാഷേ

    കുസുമം ആര്‍ പുന്നപ്ര...ശരിയാണു...അറിയേണ്ടത് ചിഹ്നങ്ങളെയാണു...കുറേ നാളൂകൾക്ക് ശേഷമുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി സന്തോഷം..

    പ്രയാണ്‍...തെറ്റുമ്പോഴോ...??? ഹിഹി..ഭ്രാന്തെന്നും... നന്ദി സന്തോഷം..

    ലിനു ആര്‍ കെ നായര്‍...കവിത ഇഷ്ടയല്ലോ...കണക്കങ്ങു പോട്ടേന്നെ.. :) നന്ദി സന്തോഷം..

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...ഞാനുമൊരു കണക്കായി... :) നന്ദി ഏട്ടാ,.. അപ്പോ എങ്ങനാ നാട്ടിലേക്ക് തല്ലുകൊള്ളാൻ പോകുന്നതെപ്പോഴ..??

    ഇലഞ്ഞിപൂക്കള്‍...ശരിയാണു ചേച്ചീ...ജീവിതത്തിലെ കണക്കുകൾക്ക് ചെറിയ സംഖ്യകൾ തന്നെയാണു നല്ലത്...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    ReplyDelete
  43. അപ്പോ ആരും കണക്കിനുത്തരം പറയില്ലാന്നു തന്നെ അല്യേ...എന്നാൽ ഞാൻ പറയാം ട്ടോ

    √289+4−21×5÷6=0

    ഒന്നുകൂടെ വിശദീകരിക്കാം,
    √289=17
    >>17+4=21
    >>21-21=0
    >>0×5=0
    >>0÷6=0
    ഇനി നോക്കിക്കോളൂ...ഹിഹി

    ReplyDelete
  44. ഈശ്വരാ..കവിത വായിച്ചു വായിച്ചു കാട് കയറിയോ? ഒരു സംശയം. ഞാന്‍ ഈ നാട്ടുകാരിയെ അല്ല. വല്ല പാറ്റയെയോ തവളയെയോ ഒക്കെ പിടിക്കണം എങ്കില്‍ എന്നേ വിളിച്ചാല്‍ മതിയേ...കണക്കും ഞാനും തമ്മില്‍ ചേരില്ല.
    ചുമ്മാ പറഞ്ഞതല്ലേ.
    സീതേച്ചി ചെയ്തിട്ടത് നന്നായി. അല്ലെങ്കില്‍ ഞാന്‍ തന്നെ വരേണ്ടി വന്നേനെ.(ഇനിയിപ്പോ ഇങ്ങനെ പറയാം):-)

    ReplyDelete
  45. ഞാന്‍ വരണേനും മുമ്പേ ഉത്തരം പറഞ്ഞല്ലേ?
    അല്ലേല്‍ കാണാര്‍ന്ന്!, ഹ് മം!!
    പിന്നേ, കവിത വായിച്ച് വട്ടായീട്ടാ..

    ReplyDelete
  46. ജയലക്ഷ്മി...പ്ലസ്റ്റുവിനു കീറിയ തവളേം പാറ്റേമൊക്കെ ഇന്നും സ്വപ്നത്തിൽ പേടിപ്പിക്കുന്നു...അങ്ങനെ വല്ല ദുർബുദ്ധീം തോന്നിയാ വിളിച്ചേക്കാം ട്ടോ ജയാ...ഹിഹി..നന്ദി :)

    നിശാസുരഭി...ഉവ്വാ...എവിടാർന്നോ ആവോ...ഹും..:)നന്ദി ട്ടോ

    ReplyDelete