Sunday, August 14, 2011

കിളിപ്പാട്ട്....


 










ചിതൽ‌ കാർന്നൊരെൻ‌ വൽക്കലമിനി കാട്ടിലെറിയാം
നോവിന്റെ വാത്മീകങ്ങളിലിനി എന്നെ തിരയാം
ഇരുളിൻ‌ നിഗൂഢതയിലെൻ‌ കണ്ണിണ തേടുന്നോരാ
പുൽ‌നാമ്പുകൾ‌ക്കായിനി കണ്ണടച്ചിരിക്കാം..


ആ മരം ഈ മരം ചൊല്ലി മോക്ഷത്തിലെത്താം
പ്രാണന്‍ പിടയുന്ന പക്ഷി തന്‍ മാംസത്തില്‍
കൊതിക്കണ്ണെറിഞ്ഞൊന്നു പറയാം മാനിഷാദ


കാട്ടില്‍ അലയുന്ന നിറവയര്‍ പെണ്ണിന്റെ
കദനത്തിന്‍ കഥ മെല്ലെ സൂത്രത്തില്‍ അറിയാം.
കട്ടവന്‍ വീര്യവും, മാനം കാത്തവന്‍ ശിക്ഷയും
ഈണത്തില്‍ ചൊല്ലി ആദി കാവ്യമെന്നോതാം..


അവള്‍ പെറ്റ മക്കളെ പാടി പഠിപ്പിക്കാം..
അന്നത്തെ അന്നത്തിനയലുകൾ തെണ്ടിക്കാം..
പായുന്ന ധാര്‍ഷ്ട്യത്തെ തളയ്ക്കുവാനോതാം
രക്തവും രക്തവും രക്തമോലിപ്പിക്കും

 കാഴ്ചയിൽ‌ പിന്നെ ഗൂഢം ചിരിക്കാം


കരള്‍ നോന്തോരാ അമ്മ തന്‍ ദേഹം
കനിവൊട്ടുമില്ലാതെ മണ്ണിട്ട്‌ മൂടാം
എൻ‌ നേർ‌ക്ക് ചൂണ്ടും വിരലോട് ചൊല്ലാം
ഇതെന്റെ കാവ്യമേയല്ല..

നേരറിയാത്തൊരു കിളി തന്റെ പാട്ട്



എന്റെ കിളിപ്പാട്ട് ശ്രീ ജി ആര്‍ കവിയൂര്‍ മാഷിന്റെ ആലാപനത്തില്‍...
മാഷിനോട് ഒരുപാട് നന്ദിയോടെ

 ..

59 comments:

  1. ishtai....
    welcome to my blog
    blosomdreams.blogspot.com
    if u like it follow me and support!

    ReplyDelete
  2. കരൾ നൊന്തു പാടുമീ
    കിളിയുടെ നൊമ്പരം
    കാഞ്ചനക്കൂടിന്നറിയുന്നതെങ്ങനെ ??


    Read more: http://www.everbestblog.com/2011/08/blog-post_08.html#ixzz1V0It2wSw

    ReplyDelete
  3. നന്നായിട്ടുണ്ട് സീതാ

    ReplyDelete
  4. nannaayi kavitha. aashamsakal........

    ReplyDelete
  5. നല്ല കവിത..സീത, രണ്ടു ഫോല്ലോവേര്സ് ഗാഡ്‌ജെറ്റ് ഉണ്ടല്ലോ!! ഏതാ ഒറിജിനല്‍? :-)

    ReplyDelete
  6. മൈഥിലി വെറുമൊരു നായിക. അര്‍ത്ഥങ്ങള്‍ ഇല്ലാത്ത, ചിലപ്പോള്‍ അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത വെറുമൊരു പെണ്ണ്. ലോകര്‍ക്ക് മുന്നില്‍ രാമനെ പുകഴ്ത്തുവാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവള്‍, ജീവിതത്തിന്‍റെ കൈപ്പു നീര്‍ മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവള്‍. ഇന്നും നമ്മുടെ വീടുകളിലും ഉണ്ടാകും സീതയെപ്പോലുള്ള സതീരത്നങ്ങള്‍.....
    സീതെച്ചീ, കവിത നന്നായി. കുറെ നാളായി കണ്ടിട്ട്... പിണങ്ങല്ലേ. ക്ലാസ്സ്‌ തുടങ്ങിയതുകൊണ്ട് സമയം ഇല്ല. അതാണ്‌ ട്ടോ.

    ReplyDelete
  7. ചക്കരമാവിന്‍ കൊമ്പത്ത്
    കൊത്തിയിരിക്കും തത്തമ്മേ
    ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ
    കുഞ്ഞിത്തത്തമ്മേ....!!

    ReplyDelete
  8. DEAR ALL PLEASE GO THOUGH THIS LINK I HAVE SONG THIS FOR HER
    WITH REGARDS
    GRKAVIYOOR

    ReplyDelete
  9. http://www.4shared.com/audio/F7qLo_5O/kilipattufinal_grkaviyoormp3.html

    ReplyDelete
  10. നല്ല കവിത സീത. അത്രയേ പറയാനറിയു

    ReplyDelete
  11. വേദനയോടെയാവും കിളി പാടിയത്... നന്നായി സീത.

    ReplyDelete
  12. അതിമനോഹരമായി ചൊല്ലാനാകുന്നു
    ഒഴുകുന്നു കല്പനകളും ചിന്തയും ഈ കവിതയില്‍ ,
    (ഒപ്പം കണ്ണുനീരും).

    ReplyDelete
  13. മനോഹരം സീതേ.
    ഇഷ്ടപ്പെട്ടു .
    ആശംസകള്‍

    ReplyDelete
  14. കുഞ്ഞില്‍ ഈണത്തില്‍ പാടി നടന്നിരുന്ന കവിത പോലെ...മനോഹരമായിരിയ്ക്കുന്നു, ന്റ്റെ കൂട്ടുകാരിയ്ക്ക് ആശംസകള്‍.

    ReplyDelete
  15. "ഇതെന്‍റെ കാവ്യമേയല്ല..
    നേരറിയാത്തൊരു കിളി തന്റെ പാട്ട്"

    നേരറിയാത്ത കിളിയുടെ നേരുള്ള പാട്ട് ഇഷ്ടമായി.
    നേര് മാത്രമല്ല നോവുമുള്ള പാട്ട്.
    വീണ്ടും കവിതയുമായി
    ഉള്ള ഈ വരവ് കേമമായി. ആശംസകള്‍

    ReplyDelete
  16. അതിമനോഹരമായ വരികള്‍...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  17. കാവ്യബിംബങ്ങളിലെ നോവുകള്‍ ഹൃദയത്തില്‍ കോറിയിടുന്നത് ഒരു നാടിന്‍റെ, അല്ല മുറിവേറ്റ ഈ ധരയുടെ പിടച്ചിലുകളല്ലേ? കിളി ചൊല്ലുന്നത്....?വായിക്കുമ്പോള്‍ ഉള്ളു നീറ്റുന്നു ഏതോ നഷ്ടസ്വപ്നങ്ങളുടെ വനരോദനം പോലെ...
    ഒരുപാടു തവണ വായിച്ചു കവിതയുടെ അഗാധതകളിലേക്ക് ഇറങ്ങിചെല്ലാന്‍ .
    ആലാപനവും ഹൃദ്യമായി.അഭിനന്ദനങ്ങളുടെ മലര്‍ചെണ്ടുകള്‍ ...

    ReplyDelete
  18. നന്നായി....എല്ലാ ഭാവുകങ്ങളും....ഇനിയും വളരുക..വനോളം.. ജീ.വി.ആറിന്റെ ആലാപനം നന്നായി..ശിവരഞിനി രാഗത്തിന്റെ ഭാവം നന്നായെങ്കിലും കവിതയിൽ ഉടക്കുന്ന ചിലപ്രയോഗങ്ങൾ മാറ്റി എഴുതി അയക്കാൻ സീതയോട് പറഞ്ഞാൽ ...അതിനെ വീണ്ടും കവിതയാക്കി പടിയാൽ ഇതിനേക്കാൾ മനോഹരമാകും..ഉദാ:കട്ടവന്‍ വീര്യവും, മാനം കാത്തവന്‍ ശിക്ഷയും
    ഈണത്തില്‍ ചൊല്ലി ആദി കാവ്യമെന്നോതാം..( ഇതിൽ കാത്തവൻ എന്ന വാക്ക് മാറ്റിയിട്ട് ചൊല്ലിയാൽ....അതുപോലെ വേറെ ചില വരികളും.... എഴുത്ത്കാരിക്ക് എന്റെ മനം നിറാഞ്ഞ ആശംസകൾ.....

    ReplyDelete
  19. ക്ഷമിക്കണം ( കാത്തവനു മുമ്പിലുള്ള മാനം എന്ന വാക്ക് മാറ്റിയാൽ)

    ReplyDelete
  20. ജീ . ആര്‍ . കവിയൂര്‍....നന്ദി മാഷേ..ആദ്യ അഭിപ്രായത്തിനും ആലാപനത്തിനും..

    ARUN RIYAS...നന്ദി സന്തോഷം

    ഋതുസഞ്ജന ....ആ കിളിയുടെ നോവാരും അറിഞ്ഞില്ലാ..കൂടും ആദി കവിയും...നന്ദി...

    sm sadique....നന്ദി...സന്തോഷം

    Manoraj....വായിക്കുന്നുണ്ടല്ലോ ഏട്ടാ...അതു മതി...നന്ദി..

    sreee ....തീർച്ചയായും...അതാരും കാണാതെ പോയി..നന്ദി റ്റീച്ചറേ...എവിടെയാ...കാണണില്യാല്ലോ..

    ജയിംസ് സണ്ണി പാറ്റൂര്‍ ....നന്ദി മാഷേ...അവിടെ കഥ കൊഴുക്കുന്നുണ്ട് ട്ടോ...

    ചെറുവാടി ...നന്ദി ഏട്ടാ സന്തോഷം..

    വര്‍ഷിണി ...നന്ദി സഖീ...കിനാക്കൂടിന്റെ പിറന്നാളിനു ആശംസകൾ ട്ടോ..

    വേദാത്മിക പ്രിയദര്‍ശിനി ....നന്ദി പ്രിയാ

    Salam ...നന്ദി ഏട്ടാ...അവൾ പാടിയ നോവിന്റെ നേരുള്ള പാട്ട് ആരും അറിഞ്ഞില്യാ..

    വെള്ളരി പ്രാവ് .....പ്രാവേ....!!!!

    ശ്രീക്കുട്ടന്‍ ....നന്ദി സന്തോഷം...

    mohammedkutty irimbiliyam ....നന്ദി മാഷേ...ആദി കവിയെ പഴയ നമ്മളറിയുന്ന ചട്ടക്കൂട്ടിൽ നിന്നും ഒന്നു മാറ്റി നിർത്തി ചിന്തിച്ചു നോക്കിയതാണ്...

    സമീരന്‍ ...സന്തോഷം ഏട്ടാ..

    ചന്തു നായർ ...നന്ദി...സന്തോഷം ഈ അഭിപ്രായത്തിന്..

    ReplyDelete
  21. വാത്മീകിയെ പ്രതിയാക്കുന്ന ഈ കവിത ഇഷ്ടപ്പെട്ടു.
    പക്ഷേ രാമായണം രാമസ്തുതികള്‍ ഒഴിവാക്കി വായിച്ചാല്‍ വാത്മീകി രാമനെയാണ് അധിക്ഷേപിക്കുന്നതെന്നും രാവണനെയല്ല എന്നും കാണാം. വിധി കല്പനകള്‍ ഏറാന്‍ മൂളിയെപ്പോലെ അനുസരിക്കുന്ന ആണത്തം കെട്ട രാമനെയാണ് വാത്മീകി അവതരിപ്പിക്കുന്നത്‌. തന്റെ ദുഷ്ചെയ്തികളില്‍ മനം നൊന്ത് സരയൂവില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രാമന്‍.
    രാമസ്തുതികള്‍ ആദി കവിയുടേതല്ല എന്നാണ് എന്റെ അറിവ്. വായ്‌ മൊഴികളിലൂടെ പ്രചരിച്ചു വന്ന രാമായണം പില്‍ക്കാലത്ത് രാമസ്തുതികള്‍ തുന്നി ചേര്‍ക്കപ്പെട്ട് ഇന്നത്തെ രൂപത്തില്‍ ആവുകയാണ് ഉണ്ടായത്. തീര്‍ച്ചയായും ബ്രാഹ്മണ മതത്തിന്റെ കര്‍ക്കശ്ശ്യമാര്‍ന്ന ആധിപത്യം തന്നെയായിരുന്നു ചരിത്രത്തെ ഇമ്മാതിരി കീഴ്മേല്‍ മറിച്ചത്.

    ReplyDelete
  22. ഒരു ദുബായിക്കാരന്‍...നേരത്തെ വിട്ടു പോയതാ ട്ടോ മാഷെ ക്ഷമിക്കണം...രണ്ട് ഫോളോവേർസ് ഗാഡ്ജെറ്റ് ചില മാറ്റങ്ങൾ മുമ്പ് വരുത്തിയപ്പോ വന്നു പോയതാണു...പിന്നത് റിമൂവ് ചെയ്യാൻ പോയപ്പോ അതിൽ കുറേപ്പേർ ആഡിയിരിക്കണത് കണ്ടു..അവർക്ക് മുഷിച്ചിലുണ്ടാവണ്ടാന്നു കരുതിയാ പിന്നത് മാറ്റാണ്ടിരുന്നെ...ഇപ്പോ മാറ്റി...അതിൽ ആഡ് ചെയ്തിരുന്നവർ ദയവായ് ക്ഷമിക്കണം...

    നന്ദി സന്തോഷം

    ReplyDelete
  23. കവിത നന്നായി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  24. ഇഷ്ട്ടപെട്ടു..

    ReplyDelete
  25. @ ഭാനു കളരിക്കല്‍..
    "ജീവൻ പൂർണ്ണത നേടുന്നതെങ്ങിനെയാണു?

    അദ്ധ്യാത്മരാമയണത്തിന്റെ മുഖ്യ ചർച്ചയതാണു.

    പൂർണ്ണവും സച്ചിദാനന്ദവുമായിരുന്ന പരമാത്മാവാണു സ്വയം പലതായി അംശിച്ച് പ്രപഞ്ചത്തിലെ നാനാവിധ ജിവനുകളായി പ്രാതിഭാസിക്കുന്നത്. അത് തിരികെ ആ പൂർണ്ണതയിലേക്കും കേവലത്വത്തിലേക്കും ചെന്നു മുക്തനാകുന്നതിന്റെ വിവരണമാണു രാമായണം. അല്ലാതെ ഏതോ രാജാവിന്റെ മകനായിപ്പിറന്നു അവകാശത്തർക്കത്തെ തുടർന്നു നാടുവിടേണ്ടി വരികയും, വഴിയിൽ പ്രബലനായ മറ്റൊരാൾ രാമന്റെ ഭാര്യയെ അപഹരിക്കുകയും താൻ തന്നെ ചെന്ന് അവളെ വീണ്ടെടുത്തുകൊണ്ട് വരികയും ചെയ്യുന്ന നാലാംകിട തുക്കടാ സിനിമാക്കഥയല്ല രാമായണം. അങ്ങനെ തെറ്റിദ്ധരിച്ച് വായിക്കുന്നതിലാണു ഇന്നു പലർക്കും കമ്പം. അതിന്റെ അർത്ഥം രാമായണം ഗ്രഹിച്ചിട്ടല്ല അത് വായിക്കുന്നതെന്നാണു."

    (കടപ്പാട് : രാമകഥാ തത്ത്വം)
    http://ramakathathathwam.blogspot.com/2011/07/blog-post_17.html

    ഈ പറഞ്ഞത് അദ്ധ്യാത്മരാമായണത്തെകുറിച്ചാണ്.. ഇനി വാല്മീകിരാമായണത്തെ കുറിച്ച്.. ഓരോ സൃഷ്ടിക്കും അതിന്റെ പ്രത്യക്ഷമായൊരു അര്‍ത്ഥതലവും പരോക്ഷമായ ആശയവും ഉണ്ടാവും.. രണ്ടും ഒരു പോലെ ചേര്‍ന്നാലേ വായന പൂര്‍ണമാവുകയുള്ളൂ.. നിങ്ങളുടെ വ്യത്യസ്തമായ ചിന്താഗതിയും വാദഗതിയെയും സാധൂകരിക്കുന്നു.. പലപ്പോഴും ചരിത്രങ്ങള്‍ വളച്ചൊടിക്കുകയും കൂട്ടിച്ചേര്‍ക്കലുകളും സംഭവിക്കാറുണ്ട് എന്നത് സത്യം.. പക്ഷെ രാമായണം ഒരു ചരിത്രമാണെന്ന് നിങ്ങളുടെ കാഴ്ചപ്പാടിലെ വൈരുദ്ധ്യതയാണ് ഇതിലെ തര്‍ക്കവിഷയവും.. സ്വാതന്ത്രമായൊരു സൃഷ്ടി എന്ന നിലയ്ക്ക് രാമായണം വായിക്കുകയും അതിന്റെ ആന്തരികാര്‍ത്ഥങ്ങളെ കണ്ടെത്തുവാന്‍ ശ്രമിക്കയല്ലേ വേണ്ടത്.. മനുഷ്യന്‍ എന്ന രൂപത്തിന്റെ പൂര്‍ണതയായാണ് രാമനെ ചിത്രീകരിക്കുന്നത്.. പാത്രസൃഷ്ടിയും കഥാപശ്ചാത്തലവും ഏറെ പൗരാണികമാണല്ലോ.. അന്നത്തെ കാലത്തിന്റെ നീതികള്‍, ധര്‍മ്മങ്ങള്‍ ഒക്കെയും ഇന്നില്‍ നിന്നും വ്യത്യസ്തമാകാം... പലതിനോടും ഇന്ന് നമുക്ക് യോജിക്കാനാവുന്നതുമല്ല.. ഒന്നിനെയും അപ്പാടെ വിഴുങ്ങേണ്ടതില്ല നമുക്ക്.. അതിന്റെ നല്ല വശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക.. നീരസാര്‍ത്ഥം തിരഞ്ഞു പോകാതിരിക്കുക..

    ReplyDelete
  26. കിളി പാടിയ പാട്ട് അതിലും നന്നായി പാടി കേൾപ്പിച്ച് ശ്രോതാക്കളെ ഒരു പുത്തൻ ചിന്തയിലേക്കും അനുഭൂതിയിലേക്കും എത്തിക്കാൻ സാധിച്ചതിൽ സീതകുട്ടിക്ക് അഭിനന്ദനം കേട്ടൊ...

    പിന്നെ ഈ പാട്ട് കേൽക്കുവാൻ ആദികവി ഇല്ലല്ലോ എന്നും സമാധാനിച്ചു കൊള്ളൂ !

    ReplyDelete
  27. സീതേ, മനോഹരമായി.കിളിയുടെ നോവു പരന്നൊഴുകിയ കവിത ഏറെ ഇഷ്ടമായി. കിളിയുടെ ആംഗിളിന് മൌലികത്വവും ഉണ്ട്.

    ReplyDelete
  28. മാനിഷാദാ...! നന്നായിട്ടുണ്ട് കൂട്ടുകാരീ.... ഒരുപാട് നാളായി വന്നിട്ട്.... പിന്നെ, ഒന്നുകൂടി ഒരു ചെറിയ തിരുത്തല്‍ നടത്തിയാല്‍ കൂടുതല്‍ മനോഹരമാകും എന്നു തോന്നുന്നു.... എന്‍റെ കൂട്ടുകാരിയ്ക്ക്, അനിയത്തിയ്ക്ക് സ്നേഹാശംസകള്‍ ....

    ReplyDelete
  29. "ഇതെന്റെ കണ്ടെത്തലുമല്ല. നേരറിയാത്ത കിളിതന്‍ പാട്ട് " അല്ലെ? നന്നായി.

    ReplyDelete
  30. കവിത ഇഷ്ടായി സീതേ... കവിയൂര്‍ മാഷിന്റെ ആലാപനവും ഇഷ്ടായി.

    ReplyDelete
  31. അവിടെയും ഫോളോവേർസ് ഗാഡ്ജെറ്റ് ഉണ്ട് കേട്ടോ..സീത വന്നപ്പോള്‍ ഗൂഗിള്‍ അമ്മച്ചി പറ്റിച്ചതാവാം..ഒന്നൂടെ ട്രൈ ചെയ്യൂ ... മെയില്‍ ഐഡി അറിയാത്തത് കൊണ്ടാണ് ഇവിടെ മറുപടിയിട്ടത്.

    ReplyDelete
  32. ഭാനു കളരിക്കല്‍ ....വാൽമീകിയെ എന്റെ ഭാവനകൾക്കനുസരിച്ചൊന്നു കൊണ്ട് വന്നു നോക്കീതാ...രാമായണത്തിനൊരുപാട് വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്...വായിച്ച് എഴുതിയവരും പകുതി അർത്ഥം ഗ്രഹിച്ചിട്ട് വ്യാഖ്യാനിച്ചവരുമൊക്കെ അതിലുൾപ്പെടും...നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും

    മനോജ്‌ വെങ്ങോല, mad|മാഡ് ....നന്ദി സന്തോഷം

    Sandeep.A.K ...അനിയൻ കുട്ടാ നന്ദി ഈ അറിവുകൾക്ക്..ആ സൈറ്റ് വിജ്ഞാനപ്രദം തന്നെ

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....ആ ഒരു സമാധാനവേ എനിക്കും ഉള്ളൂ മുരളിയേട്ടാ..ഇതൊന്നും കാണാൻ ആദി കവി ഇല്ലല്ലോ...ഹിഹി..ഉണ്ടാർന്നേൽ ആളെനിക്ക് കൊട്ടേഷൻ തന്നേനെ..കുറേ നാളായി വിചാരിക്കണു ആൾക്കിട്ടൊരു പണികൊടുക്കണമെന്നു..അല്ലാ ആൾക്ക് വല്ല ആവശ്യോം ഉണ്ടാർന്നോ എന്നെയൊക്കെ കൊണ്ട് രാമയണം വായിപ്പിക്കാൻ...അനുഭവിക്കട്ടെ ഹല്ല പിന്നെ..അപ്പോ നന്ദി ട്ടാ ഈ വാക്കുകൾക്ക്

    ശ്രീനാഥന്‍ ...നന്ദി ഏട്ടാ ഈ വിലയിരുത്തലിനു...പ്രോത്സാഹനത്തിനും...സന്തോഷം...

    അസിന്‍ ...നന്ദി സഖേ...എവിടാർന്നു...വല്ലപ്പോഴും ഒന്നു വന്നു പോകർതോ..സുഖമല്ലേ

    Sukanya ...പിന്നല്ലാണ്ട്...ഇരിക്കട്ടന്നേ കിളിക്കിട്ടോരു പണി...ഹല്ല പിന്നെ...നന്ദി ട്ടോ

    Lipi Ranju...നന്ദി സന്തോഷം ചേച്ചീ..പുതിയ സംരംഭം നന്നായിട്ടോ...ആശംസകൾ

    ഒരു ദുബായിക്കാരന്‍....ആയിക്കോട്ടെ..ഗൂഗിൾ അമ്മച്ചിക്കൊക്കെ എന്തും ആവാല്ലോ ...പാവം സീതയേയും പറ്റിച്ചു..

    ReplyDelete
  33. ആദ്യമായാ ഇവിടെ ,,ഇഷ്ടമായി ഈ കവിതയും ബ്ലോഗും ,വീണ്ടും കാണാം

    ReplyDelete
  34. ജയലക്ഷ്മി...പിണക്കൊന്നുല്ല്യാ ജയാ...വരണുണ്ടല്ലോ..പിന്നെ പഠിത്തം വിട്ടുള്ള കളിയൊന്നും വേണ്ടാട്ടോ...സീത രാമനു വേണ്ടിയാരുന്നു രചിക്കപ്പെട്ടത്..പാവം പൈങ്കിളി പാടാനും...നന്ദി സന്തോഷം...ഈ വരവിനും അഭിപ്രായത്തിനും..

    ajith....പാടിക്കണ്ടേ അജിത്തേട്ടാ അവളെക്കൊണ്ട്..ങ്ങേയ്..അവളു കാര്യം പറയട്ടെന്നെ...ഹല്ല പിന്നെ...ഹിഹി...സന്തോഷം ഈ വരവിനും അഭിപ്രായത്തിനും.

    faisalbabu ....നന്ദി...സന്തോഷം..തുടർന്നും വരിക

    ReplyDelete
  35. link to above has changed please see the above one for kilippaattu

    ReplyDelete
  36. http://www.4shared.com/audio/EghfIPVn/kilipattu_final.html

    ReplyDelete
  37. സീതേച്ചി..
    ഇന്നലെ സമയം കുറവായത് കൊണ്ട് കവിതയെ പറ്റി ഒന്നും പറയാന്‍ പറ്റിയില്ലാന്നെ..
    കവിത ഇഷ്ടായി ഒരുപാട്.. ശക്തവും ഹ്രസ്വവുമായ ഭാഷ.. ഗംഭീരായി...

    വാത്മീകിയിലെ കാടത്വം വിട്ടോഴിഞ്ഞിരുന്നില്ലെ..??
    കഷ്ടമാണ് ട്ടോ.. നമ്മുടെ ആദികവിയെ കുറിച്ച് ഇത്തരം ഹീനമായ ആരോപണങ്ങള്‍.. കഥയില്‍ സ്വയം കഥാപാത്രമായാല്‍ കഥയ്ക്ക് വിശ്വാസ്യത കൂടുമെന്ന ലളിതമായ ചിന്ത കൊണ്ടാവണം അക്കാലത്തെ രചനകളില്‍ അവര്‍ ആ രീതി സ്വീകരിച്ചത്.. മഹാഭാരതത്തില്‍ വ്യാസനും ഒരു കഥാപാത്രമായി വരുന്നുണ്ടല്ലോ.. പക്ഷെ കാലങ്ങള്‍ക്കു ശേഷം ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിചിട്ടുണ്ടാവില്ല പാവം വാത്മീകി പോലും..

    വ്യത്യസ്തമായ ചിന്തകളും ആശയങ്ങളും തന്നെ സീതയാനത്തിന്റെ ശക്തി.. തുടര്‍ന്നും നല്ല രചനകള്‍ സീതായനത്തില്‍ പ്രതീക്ഷിച്ചു കൊണ്ട്
    സ്നേഹപൂര്‍വ്വം
    സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  38. ഇത് സ്വന്തം ജീവിത ദുഖങ്ങളെ കിളിയിലുടെ

    കാഞ്ചന കുട്ടിലെ സീതകിളിയുടെ ദുഃഖം

    അത് ചൊല്ലുമ്പോഴും ഞാന്‍ അറിഞ്ഞു സഹോദരി

    ReplyDelete
  39. കിളിയുടെ പാട്ടും ഇഷ്ടപെട്ടു
    പാടി കേള്‍പ്പിച്ചതും ഇഷ്ടപെട്ടു

    രണ്ടാള്‍ക്കും അഭിനന്ദനങ്ങള് :)

    ReplyDelete
  40. കവിത വായിച്ചു ..വായനക്കാരുടെ വിശദീകരണങ്ങളും ...:)
    പക്ഷെ സത്യത്തില്‍ ഇതാരുടെ കാഴ്ചപ്പാടില്‍ എഴുതിയതാണ് .ചില വരികള്‍ വായിക്കുമ്പോള്‍ വാല്മീകിയുടെ ചിന്തകള്‍ എന്നും ചില വരികള്‍ വായിക്കുമ്പോള്‍ ശ്രീ നാഥന്‍ മാഷ്‌ അഭിപ്രായപ്പെട്ടത് പോലെ ശാരിക പൈതലിന്റെ വീക്ഷണം ആണെന്നും തോന്നും .സീത ഭാനുവിനുള്ള മറുപടിയില്‍ പറയുന്നു വാല്മീകിയെ സ്വന്തം ഭാവനയ്ക്കനുസരിച്ച് അവതരിപ്പിക്കാന്‍ ശ്രമിച്ചതാനെന്നു .ഏതായാലും ഒരു കണ്‍ഫ്യൂഷന്‍ ബാക്കി .
    ഈ പുതിയ രാമായണം തന്റെ സൃഷ്ടി അല്ലെന്നു പറഞ്ഞു സീതയുടെ വാല്മീകി ഒടുവില്‍ കൈ കഴുകാന്‍ ശ്രമിക്കുന്നുണ്ട് .ഇത് അഭിനവ വാല്മീകിയുടെ കരുതിക്കൂട്ടിയുള്ള പ്രവൃത്തിയാണെന്ന് അറിയാവുന്ന വായനാക്കാരെ പറ്റിക്കാന്‍ പറ്റില്ലല്ലോ ..ആ അര്‍ത്ഥത്തില്‍ കിളിപ്പാട്ട് എന്ന
    പേര് കവിതയ്ക്ക് ചേരുമോ ?????

    ReplyDelete
  41. @ Sandeep.A.K said...

    പ്രിയ സുഹൃത്തേ രാമന്‍ നില നില്‍ക്കുന്ന ധര്‍മ്മ നീതികള്‍ക്ക് കീഴ് പ്പെട്ടവന്‍ മാത്രമാണ്. വ്യവസ്ഥയെ വെല്ലു വിളിക്കാതെ എല്ലാ കല്പനകളും ശിരസ്സാ വഹിക്കുന്ന ഒരു രാജാവും ഒരു സങ്കല്പ്പവുമാണ്. അത് ആര്യ മേധാവിത്വത്തിന്റെ ദൈവ കല്പിതമെന്ന രീതിയിലുള്ള പതാക ഉയര്‍ത്തല്‍ ആണ്. വാത്മീകി വരികളില്‍ രാമന്റെ പച്ച മനുഷ്യത്ത്വം ഒളിപ്പിച്ചു വെക്കുകയും രാജദ്വേഷമില്ലാതെ കഥ അവതരിപ്പിക്കുകയും ചെയ്യുന്നു. അയോദ്ധ്യാ അധിപതിയെ വാഴ്ത്ത്താനായിരുന്നില്ല ലവകുശന്മാരെ രാമായണം പഠിപ്പിക്കുന്നതും അവര്‍ രാജസദസ്സില്‍ അത് ആലപിക്കുന്നതും. ഹേ രാജാവേ ഇതാണ് നീ എന്നു ഉണര്ത്തിക്കുകയായിരുന്നു. കവിയുടെ പരമമായ ധര്‍മ്മം രാജാവ് നഗ്നനാണെന്നു പ്രഖ്യാപിക്കലാണ്‌ എന്നു തികച്ചും ബോദ്ധ്യമുള്ള ആദി കവി മറ്റെന്താണ് ചെയ്യുക. രാമായണത്തെ മനുഷ്യ കഥയായി വായിക്കുന്ന ഒരാള്‍ക്ക്‌ സന്ദീപിന്റെ വാദങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ ആവില്ല.

    സിന്ധു നദീതടത്തില്‍ സര്‍വ്വ പ്രതാപങ്ങളോടെ വസിച്ചിരുന്ന ദ്രാവിഡ വംശത്തെ അവിടെ നിന്നും ശ്രീ ലങ്ക വരെ തുരത്തിയോടിച്ച ഒരു ചരിത്രവും പുരാണങ്ങളിലൂടെ മാത്രം സഞ്ചരിച്ചാല്‍ കണ്ടെത്താന്‍ ആകും.
    അതെല്ലാം കാണണമെങ്കില്‍ സന്ദീപ്‌ ആത്മീയതയുടെ ആ കുപ്പായം ഊരി വെക്കണമെന്ന് മാത്രം.

    ReplyDelete
  42. ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ

    Sandeep.A.K...ആ അങ്ങനെ നല്ല കുട്ടിയായി കവിതേക്കുറിച്ച് അഭിപ്രായം പറഞ്ഞെ ...ഹിഹി...പണി കൊടുക്കുമ്പോ വല്യ വല്യ ആൾക്കാർക്കിട്ടു തന്നെ വേണ്ടേ പണി കൊടുക്കാൻ..പാവം വാൽമീകി..

    ചെറുത്*....കവിതയായിട്ടാണൊ ചെറുതേ ഇത്രേം പറഞ്ഞിട്ടോടണേ...ഹിഹി...നന്ദി ട്ടോ

    രമേശ്‌ അരൂര്‍...അപ്പോ ഇവിടൊക്കെ ഉണ്ടാർന്നാ...അവിടെ ഒരു പോസ്റ്റ് കണ്ടപ്പോ ഞാനോർത്തു കൈ വിട്ടു പോയീന്നു...ഹിഹി..ഇനി ആരാ ബ്ലോഗ്ഗേർസിനെ തല്ലുകാന്നു ചോദിച്ചിട്ടിങ്ങു പോന്നതേ ഉള്ളൂ..ഇനി ഏട്ടന്റെ കമെന്റിനുള്ള മറുപടി..ഞാൻ വാൽമീകിയെ തന്നെയാണുദ്ദേശിച്ചത്...ഭാവനയും ചിന്തയും എന്റേതാണു...ആദികവിയെ താരതമ്യം ചെയ്യരുത്...ലോക നന്മ സ്വപ്നം കണ്ട് സന്യാസം സ്വീകരിച്ച വാൽമീകി അതുപേഷിച്ച് തന്നിലേക്ക് മടങ്ങുന്നു എന്നാണു ഞാൻ പറയാൻ വന്നത്...ഒടുവിൽ രക്ഷപ്പെടാൻ എഴുത്തച്ഛൻ കിളിയെക്കൊണ്ട് രാമായണം കഥ പാടിച്ച മാർഗ്ഗം സ്വീകരിക്കുന്നു..ഇവിടെ കിളിപ്പാട്ട് എന്നതു കൊണ്ട് കിളിയുടെ പാട്ടെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ..ക്ലൈമക്സ് കണക്റ്റ് ചെയ്തൊരു പേരിട്ടു...അത്രേയുള്ളൂ... :)

    ReplyDelete
  43. വ്യത്യസ്തമായ കോണുകളിൽ കൂടി കണ്ട് അത് വായനക്കരിലേക്ക് പകരുന്ന ഒരു സംഗതിയാണല്ലോ ഈ എഴുത്ത്.
    ഇവിടെയും വിജയിച്ചു.
    ആശംസകൾ

    ReplyDelete
  44. തത്തേ...

    പലവട്ടം വന്നു... പാതി വഴിയില്‍ പിരിഞ്ഞു....കൂട്ടിലെ കിളിയെ കാണാന്‍സങ്കടം:(

    പോരുന്നോ..എന്‍റെ കൂടെപറക്കാന്‍?

    പാതി വഴിയില്‍ പിരിയില്ല...കാട്ടുതീയില്‍ പെടുത്തില്ല.നെഞ്ചിലെ ചൂട് നല്‍കി ഉറക്കാം.

    സമാധാനത്തിന്റെ..സ്നേഹത്തിന്‍റെ സന്ദേശ വാഹകരായി....അനന്ത വിഹായസിലേക്ക് ഒന്നിച്ച്?
    പ്രാവ്.

    ReplyDelete
  45. ഒരുപാടു തവണ വായിച്ചു ഒടുവില്‍ മുഹമ്മദു കുട്ടി ഇരുംബിളിയം പറഞ്ഞ അഭിപ്രായം ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.കൂടുതല്‍ ഒന്നും പറയാന്‍ കഴിയുന്നില്ല

    ReplyDelete
  46. നന്നായിരിക്കുന്നു സീതാ

    ReplyDelete
  47. കൂടുതൽ വായനക്കാരിലേക്കെത്തിക്കുവാൻ വേണ്ടി ഇതിന്റെ ലിങ്ക് ഞങ്ങൾ ‘ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ട് കേട്ടൊ സീതകുട്ടി...ദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  48. സത്യം, നെരോടെ കിളി പ്പാടുന്ന ശ്രുതിലയ കാവ്യം
    പറയാതിരികാന്‍ വയ്യ... നല്ല് എഴുത്
    ഇവിടെയെങ്കിലും പ്രസിദ്ധികരിക്കാന്‍ നോക്കൂ
    ആശംസകള്‍

    ReplyDelete
  49. വായിച്ചു.
    ഇതിനകത്ത്...ലതുണ്ടോ..? ഇതുണ്ടോ...? എന്നൊന്നും ഞാനായിട്ട് ചോദിക്കണില്ല..! ചോദിക്കണോന്നൊക്കെയുണ്ട്..ആദ്യം മലയാളം അക്ഷരമൊക്കെയൊന്നു പഠിച്ചിട്ട് ഒരു കറുത്ത കണ്ണാടീം വച്ചുവരാം..!! :)

    ‘കരള്‍ നോന്തോരാ അമ്മ തന്‍ ദേഹം
    കനിവൊട്ടുമില്ലാതെ മണ്ണിട്ട്‌ മൂടാം ..’
    ഈ വരികള്‍ മനസ്സിലുടക്കി..!

    ഒത്തിരി ആശംസകള്‍..!!

    ReplyDelete
  50. Kalavallabhan...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    വെള്ളരി പ്രാവ്...പോരട്ടെ പ്രാവേ...???

    AFRICAN MALLU...വാൽമീകി മനുഷ്യ നന്മയെക്കുറിച്ച് ചിന്തിക്കുന്ന സന്യാസം ഉപേഷിച്ച് തന്നിലേക്ക് ചുരുങ്ങുന്നൊരു ഭാവനയാണിത്...ഇന്നത്തെ ലോകം...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    nandini...നന്ദി സന്തോഷം...ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി ഏട്ടാ..ഞാൻ വന്നിരുന്നു അങ്ങടേക്ക്..ഒരുപാടൊരുപാട് സന്തോഷം

    ഷാജു അത്താണിക്കല്‍...നന്ദി...സന്തോഷം ഈ വാക്കുകൾക്ക്..

    പ്രഭന്‍ ക്യഷ്ണന്‍...ഹഹ...ഇതിലൊന്നും ഇല്ല്യാന്നു പറയാം മാഷേ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചാൽ...അപ്പോ വീണ്ടും വരണേ...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    ReplyDelete
  51. @ ഭാനു കളരിക്കല്‍ ..

    എന്റെ വാക്കുകളെ തെറ്റായിട്ടാണ് നിങ്ങള്‍ വ്യാഗ്യാനിച്ചതെന്നു തോന്നുന്നു.. എന്റെ വാദങ്ങളില്‍ ഒരു തരത്തിലും ആത്മീയതയുടെ മൂടുപടം ഇല്ല.. യുക്തിചിന്തയിലൂടെയാണ് ഞാന്‍ സംസാരിക്കുന്നത്.. എന്തൊരു സൃഷ്ടിയുടെയും നല്ല വശങ്ങള്‍ എടുക്കുകയും മോശം വശങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. രാമനെ ദൈവമായോ അവതാരമായോ കാണാതെ ഒരു മര്യാദപുരുഷോത്തമനായി കാണിക്കുമ്പോഴും അയാളിലെ സത്ഗുണങ്ങള്‍ സ്വാംശീകരിക്കുക.. അപ്പാടെ വിഴുങ്ങേണ്ടതില്ലെന്നു പറഞ്ഞതിന്റെ സാരം അതാണ്‌..

    പിന്നെ ആര്യന്മാരുടെ കാര്യം.. രാമന്‍ ആര്യന്‍ ആയിരുന്നോ..?? ആണെന്ന് പറഞ്ഞാല്‍ രാമായണം എഴുതപെട്ട കാലത്തെകുറിച്ചുള്ള നിലവിലുള്ള നിഗമനങ്ങള്‍ തെറ്റാവും.. അങ്ങനെയെങ്കില്‍ രാമായണത്തിന് ആദികാവ്യം എന്നുള്ള വിശേഷണം ഇല്ലാതാവില്ലേ..??
    കാരണം ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള വരവിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ക്ക് മേല്‍ ഇനിയും ക്ലിപ്തയില്ല.. വാദങ്ങളും പ്രതിവാദങ്ങളും നിലനില്‍ക്കുന്നുമുണ്ട്.. ഇപ്പോള്‍ ആ വിഷയത്തില്‍ ഒരു പഠനം നടക്കുന്നതായി അറിയുന്നു.. അത് കൊണ്ട് കൂടുതല്‍ പറയുന്നില്ല..

    രാമായണത്തെ ഒരു കഥയായി കാണാന്‍ തന്നെ ഞാനും ആഗ്രഹിക്കുന്നു.. അതിന്റെ എല്ലാ അര്‍ത്ഥവും ഗ്രഹിച്ചുള്ള വായനയാണ് വേണ്ടതെന്ന് മാത്രം പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു..

    ReplyDelete
  52. വൈകി വന്നു..
    എല്ലാം പറഞ്ഞ് തീര്‍ത്തു എനിക്ക് മുമ്പേ വന്നര്‍.. :)

    നല്ല കവിതയെന്ന് മാത്രം പറയുന്നു,
    ആശംസകളോടെ..

    ReplyDelete
  53. കരള്‍ നോന്തോരാ അമ്മ തന്‍ ദേഹം
    കനിവൊട്ടുമില്ലാതെ മണ്ണിട്ട്‌ മൂടാം

    manassu evideyokkeyo chitharunnu, enikku ee randu varikalil..

    ReplyDelete
  54. Sandeep.A.K ...ഇതിഹാസങ്ങൾ, പുരാണങ്ങൾ ഒക്കെയും മനുഷ്യന്റെ നല്ല നടപ്പിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു കരുതുന്നു...കഥയായാലും കാര്യമായാലും അതിലെ നല്ല വശങ്ങൾ ഉൾക്കൊള്ളുന്നതിൽ തെറ്റില്യാ..പിന്നെയ് രാമന്റെയും രാമായണത്തിന്റേയും അടിസ്ഥാനം തേടിയുള്ള പോക്ക്...അത് മനുഷ്യൻ തുടരുന്നുവല്ലോ...കാത്തിരിക്കാം ഫലത്തിനായി..

    നിശാസുരഭി...വൈകിയോ...ഹിഹി..ഇല്യാല്ലോ കൂട്ടേ...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറയണോ...ഹിഹി...എന്റെ കൂട്ടല്ലേ..ഇങ്ങട് പോന്നോളൂന്നേ..തോന്നുമ്പോഴൊക്കെ..അത്ര തന്നെ..

    മുകിൽ...എന്നിട്ടൊരു പേരും കൊടുത്തു...ഭൂമീദേവി തിരികെ വിളിച്ചുവെന്ന്...പാവം മൈഥിലി...നന്ദി ചേച്ചീ എന്റെ കിളിപ്പാറ്റുൾക്കൊണ്ടതിന്...

    ReplyDelete
  55. ഇഷ്ട്ടപെട്ടു ...കവിതയും ആലാപനവും

    ReplyDelete
  56. MyDreams ....നന്ദി..സന്തോഷം

    ReplyDelete