Wednesday, March 13, 2013

ദര്‍പ്പണം...


“ഗീതേ.. മോളേ ഇതെന്തൊരു ഇരുപ്പാ കുട്ട്യേ..എണീറ്റേ.. നോക്കൂ ഉണ്ണിക്കുട്ടന്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്യാ... നീ വരാണ്ട് അവനൊന്നും വേണ്ടാത്രേ.. പോയവരു പോയില്യേ കുട്ട്യേ.. ജീവിച്ചിരിക്കണോരുടെ കാര്യം നോക്കിയല്ലെ പറ്റൂ...”

കളഭത്തിന്‍റെ മണം. അച്ഛന്‍പെങ്ങളാണ്..

ഒറ്റയും തെറ്റയുമായി ആള്‍ക്കാര്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അകലെ തൊടിയില്‍ കുറച്ചു മുന്നെ ആകാശം മുട്ടെ ഉയര്‍ന്ന തീജ്വാലകള്‍ കെട്ടടങ്ങിയിരിക്കുന്നു. ചുറ്റും കെട്ടിയിരുന്ന പച്ചപ്പന്തലിനിപ്പോള്‍ കറുപ്പു കലര്‍ന്ന മഞ്ഞ നിറം.

അമ്മ...

തികട്ടി വന്ന തേങ്ങല്‍ കടിച്ചൊതുക്കി. സാരിത്തലപ്പില്‍ മുഖം തുടച്ചെഴുന്നേറ്റു. അടുക്കളയുടെ ഇരുളാര്‍ന്ന കോണില്‍ ഉണ്ണിക്കുട്ടനു ആഹാരം വാരിക്കൊടുത്തു നില്‍ക്കുമ്പോള്‍ അനുസരണയില്ലാത്ത കണ്ണുകള്‍ തുറന്നിട്ട ജനാല വഴി തൊടിയിലേക്ക് പോയി. അവിടിപ്പോള്‍ ചെറുതായി പുക ഉയരുന്നുണ്ട്.. എല്ലാ മനുഷ്യരുടേയും അവസാനം ഇതുതന്നെ.

ആഹാരം കഴിക്കുന്നതിനൊപ്പം മുഖത്തെക്കുറ്റു നോക്കി തന്‍റെ നെടുവീര്‍പ്പിനര്‍ത്ഥം തിരയുകയാണ് ഉണ്ണിക്കുട്ടന്‍റെ കുഞ്ഞിക്കണ്ണുകള്‍.. മറുപടി പറയാനില്ല.

പാത്രം കഴുകി വച്ച് വീണ്ടും തളത്തിലേക്ക് നടക്കുമ്പോള്‍ അറിയാതെ അമ്മയുടെ മുറിയിലേക്ക് നോക്കിപ്പോയി. കാലുകള്‍ അറിയാതെ അങ്ങോട്ടെത്തിച്ചു.

മുറിയിലാകെ അമ്മയുടെ മണം നിറഞ്ഞു നില്‍ക്കുന്നു. കുറേ നാളായി നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അമ്മ... ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തന്നോടിന്നു രാവിലെ സംസാരിച്ചത്. ചായ വേണമെന്നു പറഞ്ഞു. താന്‍ കൊടുത്ത ചായ കുടിച്ച് കിടന്നതാണ്. പിന്നെ എഴുന്നേറ്റില്ല. ആ കപ്പ് ഇപ്പോഴും മേശപ്പുറത്തിരുന്ന് തന്നെ പരിഹസിക്കുന്നു.

മുറിയുടെ കോണിലെ പീഠത്തില്‍ വീണയിരിക്കുന്നു. സംസാരിക്കാതായതിനു ശേഷം അതു മാത്രമായിരുന്നു അമ്മയുടെ ലോകം.

തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കി. അച്ഛന്‍പെങ്ങള്‍ .  ആ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു.

കല്യാണം കഴിഞ്ഞു കയറിവന്ന നാള്‍ മുതല്‍ നാത്തൂന്‍ എന്നതിലുപരി അമ്മയുടെ സ്ഥാനത്തായിരുന്ന ആളാണ് അപ്പുറത്തെ തൊടിയില്‍ എരിഞ്ഞടങ്ങിയത്. സഹിക്കാനാകില്ല അച്ഛന്‍പെങ്ങള്‍ക്കും.

മരണവീടിന്‍റെ മൂകത പതിയെ പതിയെ വ്യാപിച്ചു തുടങ്ങി. വീടിന്‍റെ അകത്തളങ്ങളെ ഇരുള്‍ വിഴുങ്ങിത്തുടങ്ങിയപ്പോള്‍ ആരോ വിളക്കു തെളിയിക്കുന്നതറിഞ്ഞു.

ഒന്നിനും വയ്യ. ഒരു തരം മരവിപ്പ് കൈകാലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. അമ്മയുടെ കട്ടിലില്‍ ചുമരില്‍ച്ചാരി ഇരുന്നു. മടിയില്‍ കിടക്കുന്ന ഉണ്ണിക്കുട്ടന്‍റെ തലയിലെ മുടിയിഴകളെ കൈകള്‍ തഴുകുന്നത് യാന്ത്രികമായിട്ടായിരുന്നു. മനസ്സ് പിടിവിട്ട ചിന്തകളിലായിരുന്നു.

കട്ടിലിന്‍റെ കാല്ക്കലുള്ള തടിയില്‍ മുഖമമര്‍ത്തി തേങ്ങലൊതുക്കാന്‍ പാടുപെടുന്നു അച്ഛന്‍പെങ്ങള്‍ .

അമ്മയ്ക്കെന്നും ഉല്‍ക്കണ്ഠയായിരുന്നു തന്‍റെ കാര്യത്തില്‍ .

ഉദരത്തില്‍ പേറുമ്പോള്‍ ആയുരാരോഗ്യത്തോടെ തനിക്ക് ജന്മം നല്‍കാനാകണേ എന്ന ആശങ്കയായിരുന്നുവത്രേ. അച്ഛന്‍പെങ്ങളില്‍ നിന്നും കേട്ടറിഞ്ഞ വിവരം. ജനിച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വരുന്ന അസുഖങ്ങളെക്കുറിച്ചായി ഉല്‍ക്കണ്ഠ. അതും കേട്ടു കേള്‍വിയാണ്.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ നിഴല്‍ പോലെ അമ്മ പിറകിലുണ്ടായിരുന്നു. പഠനത്തില്‍ , കളിയില്‍ , എന്തിന് താനുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽപ്പോലും അമ്മ ആകുലപ്പെട്ടിരുന്നു. സ്കൂളിൽപ്പോയാല്‍ അദ്ധ്യാപകര്‍ തല്ലിയോ കൂട്ടുകാര്‍ ഉപദ്രവിച്ചോ എന്നൊക്കെയുള്ള ചിന്തകള്‍ .. കളിസ്ഥലത്താണെങ്കില്‍ വീണോ, മുറിഞ്ഞോ എന്നൊക്കെയും. ഒരു പരിധി വരെ തനിക്കതൊരു ശല്യമായിത്തോന്നിയിരുന്നു.

വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെയെത്തുവോളം ആശങ്കയോടെയുള്ള കാത്തിരുപ്പ്. വരുമ്പോള്‍ പടിക്കല്‍ നിൽപ്പുണ്ടാകും. വൈകിയാല്‍ നൂറു ചോദ്യങ്ങളോടെയാകും എതിരേല്‍ക്കുക. വിശദീകരണങ്ങള്‍ പറഞ്ഞു മടുക്കുമ്പോള്‍ തനിക്ക് അരിശം കേറാറുണ്ട്. വസ്ത്രമൊന്നു ചുളിഞ്ഞാല്‍ , മുഖമൊന്നു വാടിയാല്‍ , പതിവിലും കുറച്ച് ആഹാരം കഴിച്ചാല്‍ ഒക്കെ ചോദ്യങ്ങളുണ്ടാകും. കുട്ടിക്കാലത്തിൽ നിന്നും കൌമാരത്തിലേക്കും ഈ അമിത ശ്രദ്ധയുടെ പിടി മുറുകിയപ്പോൾ മടുപ്പ് തോന്നിയിരുന്നു എപ്പോഴൊക്കെയൊ.

തന്‍റെ സ്വഭാവം മറ്റുള്ളവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നു തോന്നുമ്പോള്‍ ആരെയോ ബോധിപ്പിക്കാനെന്നവണ്ണം സ്വയം പറയുന്നതു കേള്‍ക്കാറുണ്ട്, “ കാലം ശരിയല്ല.. കുട്ട്യോളെയൊക്കെ പറഞ്ഞു വിട്ട് എങ്ങന്യാ വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്ക്യാ..?”

വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കല്യാണം നടത്തുന്നതിന്‍റെ പിന്നാലെയായിരുന്നു. വരുന്ന ആലോചനകളൊക്കെ തിരിച്ചും മറിച്ചും അന്വേഷിക്കും. എന്‍റെ കുട്ടിയെ വേദനിപ്പിക്കുന്നൊരുത്തന്‍ ആകരുതല്ലോ എന്നു അച്ഛന്‍പെങ്ങളോട് പറയുന്നത് കേട്ടിരുന്നു. പയ്യനെ തൃപ്തി വന്നാല്‍ വീട്ടുകാരെക്കുറിച്ചായി ആലോചന. അവിടേയും താന്‍ കഷ്ടപ്പെടരുത് വേദനിക്കരുത് എന്നൊക്കെയുള്ള ചിന്തകളായിരുന്നു ആ മനസ്സ് മുഴുവന്‍ .

ഒടുവില്‍ അമ്മ ആഗ്രഹിച്ചതുപോലെ തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളെ ജീവിതപങ്കാളിയായിക്കിട്ടി. സ്വന്തം വീട്ടിലെ കുട്ടിയായി തന്നെ കാണുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വീട്ടുകാര്‍ കൂടി ആയപ്പോള്‍ അമ്മയുടെ ആവലാതി അടങ്ങുമെന്നാണ് കരുതിയത്.

പക്ഷേ, ആ മനസ്സപ്പോഴും ശാന്തമായിരുന്നില്ല. തനിക്കൊരു കുഞ്ഞിക്കാല്‍ കാണാത്തതിനെച്ചൊല്ലി ആശങ്കപ്പെട്ടു. കുറച്ചു നാളത്തെ കാത്തിരുപ്പിനു ശേഷം ആ സൌഭാഗ്യം തന്നെത്തേടിയെത്തിയെന്നറിയിച്ചതു മുതല്‍ പിന്നെ കുഞ്ഞിനെക്കുറിച്ചായിരുന്നു അമ്മയുടെ ഉല്‍ക്കണ്ഠ. ഒടുവില്‍ ഉണ്ണിക്കുട്ടനു ജന്മം നല്‍കുമ്പോഴേക്കും അമ്മ ആശങ്കകളൊഴിഞ്ഞ് സ്വസ്ഥയാകുമെന്നു ആശിച്ചു.

സംഭവിച്ചത് വേറൊന്നായിരുന്നു. വിധിയുടെ പകിടകളിയില്‍ കുരുക്കള്‍ മറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്നുവരെ ആശങ്കകളുടെ പിടിയിലായിരുന്ന അമ്മ പെട്ടെന്ന് ശാന്തയായി. ആ ശാന്തതയ്ക്ക് പക്ഷേ അസാധരണത്വം തോന്നിച്ചു. തനിക്കിനി നിരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നു തോന്നിയിട്ടോ ഉല്‍ക്കണ്ഠകള്‍ക്കവസാനം ആ മനസ്സ് മടുത്തു തളര്‍ന്നുപോയിട്ടോ അമ്മ നിശ്ശബ്ദതയുടെ ലോകത്തേക്ക് മടങ്ങി. ഒരു തരം നിര്‍വ്വികാരതയുടെ മുഖമായി പിന്നെ അമ്മയ്ക്ക്.

മുറിയിലെ വീണയില്‍ ശ്രുതിയിടുമ്പോള്‍ മാത്രമാണു ആ ആത്മാവിപ്പോഴും ഉണര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ ഉളവായത്.

നിശ്ശബ്ദതയുടെ ലോകത്തായിരുന്നെങ്കിലും അമ്മയുടെ സാന്നിദ്ധ്യം തനിക്കൊരു ശക്തിയായിരുന്നു. അമ്മ പോയപ്പോള്‍ പെട്ടെന്ന് താന്‍ തളര്‍ന്നു. ആശ്രയമില്ലാത്ത കൊച്ചുകുഞ്ഞിനെപ്പോലെ സ്വയം തോന്നിച്ചു.

“അമ്മ എനിക്കു പിന്നില്‍ പടര്‍ന്നു പന്തലിച്ചൊരു തണല്‍മരമായിരുന്നു എന്നും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനനുവദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചിരുന്നു .” തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ ചിതറിത്തെറിച്ചു.

“അരുത് കുട്ട്യേ...ഒക്കേം സഹിച്ചേ തീരൂ.. അമ്മയുടെ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്.. നീ കരഞ്ഞാല്‍ ഉണ്ണിക്കുട്ടനും സങ്കടാവും.. സമാധാനിക്കു കുട്ട്യേ..” സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍പെങ്ങള്‍ നടത്തിയ വിഫലശ്രമം.

കരഞ്ഞുകലങ്ങിയ കണ്ണുകളും കൈവിട്ട ചിന്തകളുമായി അങ്ങനെയെത്ര നേരം ഇരുന്നുവെന്നറിയില്ല. അകത്തെന്തോ നിലത്തുവീഴുന്ന ശബ്ദം.

“ഉണ്ണിക്കുട്ടാ.........” ചാടിയെഴുന്നേറ്റു.

“ഉണ്ണിക്കുട്ടാ... എവിടാ.. നീയെവിടാ.. എന്താ അവിടെ ശബ്ദം.. നീ വീണോ മോനേ..” അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഓടുകയായിരുന്നു. തനിക്ക് പിന്നാലെയെത്താന്‍ വാര്‍ദ്ധക്യം അച്ഛന്‍പെങ്ങളെയനുവദിച്ചില്ല.

“ഈ അമ്മയ്ക്കെന്താ ...ഞാനിവിടെയിരിക്ക്യല്യേ.. അടുക്കളയിലാ ശബ്ദം കേട്ടെ. ഈ അമ്മേടെ കാര്യം ...ഞാനെന്താ കുഞ്ഞാവയാ...?” ഉണ്ണിക്കുട്ടന്‍റെ സ്വരം.

കാലുകള്‍ പിടിച്ചു കെട്ടീതുപോലെ നിന്നു.

“കാലം ശരിയല്ല”, തിരികെ നടക്കുമ്പോൾ ആരോടെന്നില്ലാതെ പിറുപിറുത്തു.

72 comments:

  1. സീതക്കുട്ടീ, അമ്മയെ അറിയാന്‍ അമ്മയാകേണ്ടി വന്നു ല്ലേ ...
    ഒരു മിഴിനീര്‍ത്തുള്ളി വീണുടഞ്ഞുവെന്റെ ഹൃദയത്തില്‍ ...!

    ReplyDelete
    Replies
    1. അമ്മ എനിക്കു പിന്നില്‍ പടര്‍ന്നു പന്തലിച്ചൊരു തണല്‍മരമായിരുന്നു എന്നും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനനുവദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചിരുന്നു.....


      നന്ദി കുഞ്ഞേച്ചീ.... :)

      Delete
  2. മരണ വീട്ടിലെ ഓരോ രംഗവും കണ്മുന്നില്‍ കാണുന്നപോലെ.....നല്ല എഴുത്ത്

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്ക് നന്ദി മാഷേ...

      Delete
  3. വായിച്ച് കഴിഞ്ഞപോൾ മനസ്സും ഒന്ന് മൗനമായപോലെ,ആത്ര ഭാവങ്ങളാണ് എഴുത്തിൽ

    ReplyDelete
  4. മരണത്തിനും വേര്പിരിക്കാനാവാത്ത കെട്ടുപാടുകളില്‍ സ്നേഹം അതിന്റെ സാന്ത്വനം എല്ലാം വ്യക്തമാണ്. വഴിയായി പറഞ്ഞ്പോന്നപ്പോള്‍ ഒരു കാഴ്ചകൂടി ലഭിച്ചു.

    ReplyDelete
  5. വിരഹമനസ്സിനെ വാക്കുകളിലൂടെ തുറന്നുകാട്ടി.രംഗങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു.ആശംസകള്‍

    ReplyDelete
  6. അമ്മ എന്നത് എനിക്ക് വാക്കുകൾക്കപ്പുറമുള്ള വലിയൊരു വെളിച്ചവും, സാന്ത്വനവുമാണ്.... മാതാവ് അഗ്നിയായും പുകയായും പഞ്ചഭൂതങ്ങളിൽ ലയിച്ച് അപ്രത്യക്ഷമാവും എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. മാതൃവിയോഗം മനുഷ്യനിൽ അവശേഷിപ്പിക്കുക കൊടിയ അന്ധകാരമായിരിക്കും.... ആ പരമമായ സത്യം അംഗീകരിക്കാനും ബോധമനസ്സിന് ഏറെ സമയം വേണ്ടിവരും.....

    നന്നായി എഴുതി.......

    ReplyDelete
    Replies
    1. മനുഷ്യജീവിതത്തില്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടമാണു അമ്മയെന്ന പുണ്യത്തിന്‍റെ നഷ്ടം... നന്ദി മാഷേ ഈ വാക്കുകള്‍ക്ക്....അറിയാതെയെങ്കിലും എന്‍റെ വാക്കുകള്‍ മനസ്സില്‍ നോവു പടര്‍ത്തിയെങ്കില്‍ ക്ഷമിക്കുക...

      Delete
  7. അമ്മ എന്നത് വെറും രണ്ടക്ഷരത്തില്‍ ഒതുങ്ങുന്നതല്ല. അതിന്റെ അര്‍ത്ഥ വ്യാപ്തി ഈ ദര്‍പ്പണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു . ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...സന്തോഷം സുഹൃത്തേ...

      Delete
  8. ഇത് വെറും ഒരു കഥയാണോ ?? വായനയില്‍ സ്വന്തം അനുഭവമായി തോന്നി ട്ടോ ..ഹൃദയത്തെ സ്പര്‍ശിച്ചു ഈ നോവുന്ന കഥ .

    ReplyDelete
    Replies
    1. ഞാനെന്ന അമ്മ എങ്ങനെയാവും എന്ന ചിന്തയില്‍ നിന്നാണീ കഥയുടെ പിറവി...

      സന്തോഷം ട്ടോ :)

      Delete
  9. ‘ആശങ്കകളുടെ പിടിയിലായിരുന്ന
    അമ്മ പെട്ടെന്ന് ശാന്തയായി...ആ ശാന്തതയ്ക്ക്
    പക്ഷേ അസാധരണത്വം തോന്നിച്ചു‘

    അതെ , അമ്മ എന്ന പുണ്യം മകളിലെ
    അമ്മക്ക് കൈമാറിയപ്പോൾ എല്ലാ ആശങ്കകളും
    ശമനമാക്കി പിന്നീട് ജീവിതത്തിൽ നിന്നും പെർമനന്റ്
    റെസ്റ്റ് എടുത്ത ഒരു അമ്മയുടെ നേർചിത്രം , ഒപ്പം ആ
    മകളുടേയും പടം ; വരികൾ കൊണ്ട് വരച്ചിട്ടിരിക്കുകയാണല്ലോ ..സീത കുട്ടി ഇവിടെ അല്ലേ

    വളരെ നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
    Replies
    1. നന്ദി.. സന്തോഷം വല്യേട്ടാ...

      Delete
  10. Replies
    1. സ്നേഹം എന്‍റെ അമ്മയ്ക്കും ... :)

      Delete
  11. വായിച്ചപ്പോള്‍ എല്ലാം കണ്മുന്നില്‍ കണ്ട പോലെ...

    അമ്മയെന്ന മഹത്വം...

    നന്നായി എഴുതി. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മാഷേ ...സന്തോഷം ഈ വാക്കുകള്‍ക്ക്..

      Delete
  12. അമ്മയാണു ജീവിത ദർപ്പണം . ഹൃദയസ്പർശിയായ
    എഴുത്ത് .

    ReplyDelete
  13. ഉള്ളിനുള്ളില്‍ എവിടെയൊക്കെയോ അമ്മേയെന്ന തേങ്ങല്‍ ....

    ReplyDelete
  14. സീതാ...കവിത (മഴമേഘങ്ങള്‍ പറയാതിരുന്നത്)order കൊടുക്കാന്‍ കഴിയുന്നില്ല.ടിക്ക് ചെയ്യേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഈ പുസ്തകം കാണുന്നില്ല.കുറെയായി ശ്രമിക്കുന്നു.വ്യക്തമാക്കുമോ?Or pls mail me -nmkibmblog@gmail.com

    ReplyDelete
    Replies
    1. ഞാന്‍ പ്രസാധകരെ വിവരം അറിയിക്കാം മാഷേ...അവര്‍ടെ കോണ്ടാക്ട് ഡീറ്റയിത്സ് ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്....

      അഭിപ്രായത്തിനു നന്ദി മാഷേ...

      Delete
  15. ഞാനെന്ന അമ്മ എങ്ങനെയാവും എന്ന ചിന്തയില്‍ നിന്നാണീ കഥയുടെ പിറവി...എന്ന് സീതമോൾ എഴുതിക്കണ്ടു...അമ്മ ക്ക് പകരം അമ്മ മാത്രം...85 വയസായ എന്റെ അമ്മക്ക് എന്നേക്കാൾ ആരോഗ്യമുണ്ട്.ഭാര്യ എല്ലാറ്റിനും കൂടെത്തന്നെയുണ്ടെങ്കിലും,എന്റെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ നോട്ടമുണ്ടാകും..ഒന്ന് തുമ്മിയാൽ അമ്മ ഓടിയെത്തി രാസ്നാദിപ്പൊടി നിരുകയിൽ ഇടും...ഇന്നലെ രാത്രി അമ്മക്ക് വല്ലാത്തൊരു പാരവശ്യം...ഞാൻ ഉടനെ തന്നെ പ്രഷർ ചെക്ക് ചെയ്തു...വളരെ കുറവ്,ഭാര്യ ഉപ്പിട്ട നാരങ്ങാ വെള്ളം കൊടുത്തു.പിന്നെ പല തവണ ഞാൻ പ്രഷർ ചെക്ക് ചെയ്തു..80/120 ൽ എത്തിയപ്പോൾ സമയം,രാത്രി 4 മണി.ഇതിനിടക്ക് അമ്മ ഉറങ്ങിപ്പോയി.ഉണർന്ന് നോക്കുമ്പോൾ അടുത്തിരിക്കുന്ന ഞാനും,പിന്നെ ഭാര്യയും..."എന്തിനാ മോനെ നീ ഉറക്കമിളക്കുനത്...പോയി കിടന്നോ അമ്മക്ക് ഒന്നുമില്ലാ"....നീ ഉറങ്ങാതിരുന്നാൽ നിന്റെ അസുഖം കൂടില്ലേ...ചെല്ല്...നീ പോയി കിട്ക്ക്" പ്രഷർ നേരെയായ നില കണ്ട് ഞാൻ ഉറാങ്ങാൻ കിടന്നൂ,പക്ഷേ ഞാൻ ശക്തിയായി,ചുമച്ചു,ചെറിയ ശ്വാസം മുട്ടൽ വലുതായിക്കഴിഞ്ഞു,ഇൻഹൈലർ അടിച്ചു..പിന്നെ എപ്പോഴോ ഉറങ്ങി.ഇടക്ക് ഉണർന്ന് നോക്കുമ്പോൾ എന്റെ കട്ടിലിനടുത്ത് അമ്മയിരിക്കുന്നൂ...അമ്മ.. പകരം വക്കാനില്ലാത്ത സ്നേഹത്തിന്റെ വിരൽപ്പാടുകൾ...............

    ReplyDelete
    Replies
    1. അമ്മയെന്ന തണലിന്‍റെ ഭാഗ്യം സുകൃതം...

      സന്തോഷം മാഷെ ഈ വാക്കുകള്‍ക്ക്...ഈ പങ്കു വയ്ക്കലിനും..

      Delete
  16. മാതൃത്വം എന്ന നൈരന്തര്യം.
    ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന്റെ അസ്തിവാരം.
    പകരംവെയ്ക്കാനില്ലാത്ത പുണ്യം.

    നന്നായി എഴുതി.

    ReplyDelete
    Replies
    1. നന്ദി...സന്തോഷം മാഷേ...

      Delete
  17. തികച്ചും സ്വാഭാവികമായ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ ചിത്രീകരണം - നല്ല അവതരണം. ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഈ വരവിനും അഭിപ്രായത്തിനും...

      Delete
  18. കണ്മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത് പോലെ തോന്നി രംഗങ്ങള്,
    മാനവ രാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ ഒന്ന് അമ്മ എന്ന വാക്ക് തന്നെ

    സന്തോഷം, നല്ലൊരു വായന നല്‍കിയതിന് നന്ദി!

    ReplyDelete
  19. നന്നായി സീതാ ... കഥയായല്ല അനുഭവമായി ഫീല്‍ ചെയ്തു .

    ReplyDelete
    Replies
    1. സന്തോഷം ഈ വാക്കുകള്‍ക്ക്..

      Delete
  20. നല്ലൊരു വായനാനുഭവം
    ആശംസകൾ

    ReplyDelete
  21. അമ്മയെപ്പറ്റി എന്തെഴുതിയാലും അത് മധുരമായിത്തോന്നുമല്ലോ
    ഇക്കഥയും മധുരോദാരം തന്നെ

    ReplyDelete
  22. അമൃത ടിവിയില്‍ പ്രോഗ്രാം കണ്ടു
    വ്യക്തതയോടെ അഭിപ്രായങ്ങള്‍ പറഞ്ഞു
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ ഈ വാക്കുകള്‍ക്ക്..

      അമൃത ടിവിയിലെ പ്രോഗ്രാം സീത എന്ന ശ്രീദേവിയെ വെറുമൊരു കഥയായി മാറാതിരിക്കാന്‍ സഹായിക്കട്ടെ :)

      Delete
  23. ഓരോ രംഗവും കണ്മുന്നില്‍ കാണുന്നപോലെ.....നല്ല എഴുത്ത്

    ReplyDelete
    Replies
    1. നന്ദി ഈ നല്ല വാക്കുകൾക്ക്...

      Delete
  24. സീതേച്ചി അമ്മയെന്നതൊരു പുണ്യം തന്നെയാണ് ..പലപ്പോളും ഒരു ശല്യമായി പിന്നാലെ കൂടുമ്പോള്‍ അറിയാതെ വെറുത്തു എങ്കിലും ഒരായിരം തവണ മനസ്സ് കൊണ്ട് മാപ്പിരന്നു കഴിഞ്ഞു ഞാന്‍ ഇന്ന്.. ഇപ്പോള്‍ അറിയാം അമ്മ എന്നത് എന്താണെന്ന് ..ജോലി കഴിഞ്ഞു തളര്‍ന്നു മുറിയിലെത്തുമ്പോള്‍ പണ്ട് സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിക്കാതിരുന്നതിന് ശകാരിക്കുന്ന അമ്മയെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് കൊതി തോന്നുന്നു..പലപ്പോഴും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം എന്‍റെ നാവില്‍ കൊതിയുണര്തുന്നു ...

    നല്ല രചന ...ആശംസകള്‍

    ReplyDelete
    Replies
    1. കണ്ണുള്ളവർക്ക് കണ്ണിന്റെ വിലയറിയില്യാ...സന്തോഷം ദീപാ..

      Delete
  25. 'മറഞ്ഞാലും' അമ്മ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.
    നല്ലൊരു വായനാനുഭവം
    ആശംസകള്‍

    ReplyDelete
    Replies
    1. മായാത്ത ഓർമ്മ...അമ്മ..

      സന്തോഷം..നന്ദി..

      Delete
  26. ഈ പ്രോത്സാഹനത്തിനു നന്ദി...സന്തോഷം..

    ReplyDelete
  27. പ്രിയപ്പെട്ട അനിയത്തിക്കുട്ടി........ അടുത്തിരിയ്ക്കുമ്പോൾ, ആ തണലിൽ നിൽക്കുമ്പോൾ അമ്മയെന്ന സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ വിലയെത്രയെന്ന് പലപ്പോഴും നമുക്ക് മനസ്സിലായെന്ന് വരില്ല,,,,, ആ തണലിൽനിന്നകന്ന്, വിദൂരങ്ങളിലെ ജീവിതപ്രാരാബ്ദങ്ങൾക്കിടയിൽ ഒറ്റപ്പെടലിന്റെ തീച്ചൂടിൽ വെന്തുരുകുമ്പോഴാണ് അമ്മയുടെ സ്നേഹം എത്ര വലുതാണെന്ന് അനുഭവിച്ചറിയുവാൻ സാധിയ്ക്കുന്നത്....

    പക്ഷേ കടുത്ത വേനലിലും നിറഞ്ഞൊഴുകുന്ന ആ സ്നേഹത്തെ, പെട്ടെന്നെത്തി, പെയ്തുമറയുന്ന ഇടവപ്പതിയ്ക്കിടയിൽ നാം മറന്നുപോകുന്ന കാഴ്ചകളാണല്ലോ ഇന്നത്തെ സമൂഹത്തിൽ നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....

    മാതൃസ്നേഹത്തിന്റെ കരുതലും, ആകുലതയുമെത്രയെന്ന് ദർപ്പണത്തിലൂടെ സീതക്കുട്ടി നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു....
    ആശംസകൾ നേരുന്നു... സ്നേഹപൂർവ്വം...

    ReplyDelete
    Replies
    1. സന്തോഷം ഏട്ടാ ഈ സ്നേഹാഭിപ്രായത്തിന്... അമ്മ പകരം വയ്ക്കാനാകാത്ത പ്രതിഭാസം...

      Delete
  28. ഒരിടവേളക്ക് ശേഷം വീണ്ടും സീതായനത്തിലേക്ക് വരുമ്പോൾ സന്തോഷം ഉണ്ട് ട്ടോ . മുമ്പ് ഇവിടെ വരുമ്പോൾ പറഞ്ഞിരുന്ന കാര്യങ്ങൾ സംഭവിച്ചു കാണുമ്പോൾ ഉള്ള സന്തോഷം .

    കഥയും മനോഹരമായി .
    സ്നേഹാശംസകൾ

    ReplyDelete
    Replies
    1. സന്തോഷം മനസ്സു നിറഞ്ഞ ഈ പ്രോത്സാഹനങ്ങള്‍ക്ക്....ഇതൊക്കെയാണെന്നെ മുന്നോട്ട് നയിക്കാന്‍ ശക്തിയേകുന്നത്...

      Delete
  29. അമ്മ നന്മ....
    നന്നായി പറഞ്ഞു ആശംസകള്‍.....

    ReplyDelete
  30. പതിവുപോലെ ശക്തവും എന്നാല്‍ ആര്‍ദ്രവും ആയ ഭാഷ. നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം ഈ വാക്കുകള്‍ക്ക്

      Delete
  31. നന്നായിരിക്കുന്നു. ആശംസകൾ. ടി വി പ്രൊഗ്രാം കണ്ടിരുന്നു. പറയാനുള്ളതെ വളരെ നന്നായിതന്നെ പറഞ്ഞു. കൺഗ്രാറ്റ്സ്...

    ReplyDelete
    Replies
    1. സന്തോഷം മുല്ലേ...ഈ സ്നേഹത്തിനും :)

      Delete
  32. Excellent work.

    ടിവിയിൽ കണ്ടിരുന്നു. നന്നായി സംസാരിച്ചു. ശക്തമായി പറഞ്ഞു.

    അഭിനന്ദനങ്ങൾ. കൂടുതൽ എഴുതി നിറയട്ടെ ...

    ReplyDelete
    Replies
    1. സന്തോഷം മാഷേ ഈ വാക്കുകള്‍ക്ക്...അതും മാഷെപ്പോലാരാളില്‍ നിന്നും

      Delete
  33. മനസ്സിൽ തട്ടുന്ന ഒരു കഥ കൂടി കിട്ടി.
    ആശംസകൾ

    ReplyDelete
  34. ഈ വഴിക്ക് ആദ്യമായി. നല്ല വായനാസുഖമുള്ള വരികള്‍.
    വരാം ഈ വഴിക്ക് വീണ്ടും.

    ReplyDelete
    Replies
    1. സന്തോഷം ഈ വരവിനും അഭിപ്രായത്തിനും

      Delete
  35. ജീവിതം തൊട്ട ഇക്കഥ മനസ്സില് പതിയുന്നു. ഈ ബ്ലോഗില്‍ ഇനിയും നല്ല രചനകള്‍ നിറയട്ടെ.

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്,,

      Delete
  36. ഉള്ളില്‍ തട്ടുന്ന നല്ല ഭാഷ. ഈ ബ്ലോഗ്‌ ആദ്യമായാണ്‌ വായിക്കുന്നത്. ഇനിയും വരാം.

    visit for blog updates: Blogika Aggregator and Blogika FB Page

    ReplyDelete
    Replies
    1. സന്തോഷം സീതായനത്തിനും അവിടെ ഇടം തന്നതിലും ഈ വായനയ്ക്കും

      Delete
  37. ഇവിടെ ഞാന്‍ നാളുകള്‍ക്കു മുന്‍പ് വന്നു മടങ്ങി. ഈ പോസ്റ്റില്‍ ഒരു കമന്റ്‌ ഇടാന്‍ ഞാന്‍ അശക്തനാണ്. എനിക്ക് അമ്മ എന്ത് എന്നത് എന്റെ വേനല്‍ പൂവുകള്‍ വായിച്ച സീതക്ക് അറിയുമായിരിക്കും.

    ഇവിടെ സീതയുടെ വശ്യമായ എഴുത്തിന്റെ പിന്‍ബലത്തില്‍ ഒരമ്മയെ വായിക്കുമ്പോള്‍ ഇടക്കൊക്കെ നെഞ്ചിനകത്ത് കൊളുത്തിട്ടു വലിക്കുന്ന പ്രതീതിയാണ്. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറവും

    ReplyDelete
    Replies
    1. വേനൽപ്പൂവുകള്‍ വായിച്ചിരുന്നു...അമ്മയുടെ ശക്തമായൊരു ചിത്രം ഇവിടെ വരച്ചിടാന്‍ വേണുമാഷ്ക്ക് കഴിഞ്ഞിരുന്നു...അമ്മ എന്നും എന്‍റെ ബലഹീനതയാണ്...

      Delete