ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഈ സീതായനത്തിന്‍റെ വാതില്‍ തുറന്ന് സീത വരുന്നു. അതൊരു ചെറിയ ക്ഷണക്കത്തുമായിട്ടാണെന്ന ചാരിതാർത്ഥ്യം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ.
സീതായനത്തിലൂടേയും മറ്റു പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുമായി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തിരഞ്ഞെടുത്ത സീതയുടെ കഥകളുടെ സമാഹാരം, എന്‍റെ ആദ്യ പുസ്തകം “ഗൌരീനന്ദനം” എന്ന പേരില്‍ സൈകതം ബുക്സ് പ്രസിദ്ധീകരിച്ചു. ആദ്യപുസ്തകത്തിന്‍റെ എല്ലാ പരിമിതികളോടെയും ഗൌരീനന്ദനം നിങ്ങള്‍ക്കുമുന്നില്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുകയാണ്.
ഈ വരുന്ന പതിനെട്ടാം തിയതി തൃശ്ശുർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് ആദ്യ പ്രതി പ്രസിദ്ധ എഴുത്തുകാരൻ ശ്രീ. എം. എസ്. ബനേഷിനു സമ്മാനിച്ച് പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരിക്കും.
അവതാരിക എഴുതിത്തരാനുള്ള ആവശ്യവുമായി സമീപിച്ച എനിക്കു മുന്നില്‍ എളിമയെന്ന പദത്തിനു നിർവചനമെന്നവണ്ണം അതെഴുതിത്തരാമെന്നു ഒറ്റ വാക്കില്‍ സമ്മതിച്ച ശ്രീ.എന്‍.ബി സുരേഷ് മാഷും വൈലോപ്പിള്ളി അവാർഡ് നേടിയ ശ്രീ പി.എ. അനീഷ് മാഷും ചടങ്ങിൽ സംബന്ധിക്കും. അതിനു പുറമേ പ്രശസ്ത ചലച്ചിത്രസംവിധായകരും എഴുത്തുകാരുമായ ശ്രീ ജോൺ ഡിറ്റോ, ശ്രീ വിജി തമ്പി, പ്രശസ്ത കവയിത്രി ശ്രീമതി റോഷ്നി സ്വപ്ന എന്നിവരും തങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ വിശിഷ്ടമാക്കും.
എല്ലാ സുഹൃത്തുക്കളുടേയും മഹനീയസാന്നിധ്യം പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. വന്നു ചേരുവാന്‍ കഴിയുന്നവരെല്ലാം പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഈ പ്രകാശനകർമ്മത്തിനു നേതൃത്വം കൊടുക്കുകയും അതിനുവേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ചില നല്ല മനസ്സുകളെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ കെ.സി എന്ന ഹരിയേട്ടൻ, അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ മനസ്സു കാട്ടിയ പ്രശസ്ത സിനിമാ സംവിധായകനും അതിലുപരി നല്ലൊരു എഴുത്തുകാരനുമായ ശ്രീ ജോൺ ഡിറ്റോ കൂടാതെ എല്ലാവിധ സഹകരണവുമായി പ്രസാധകരുടെ ഭാഗത്തുനിന്നും കൂടെ നിന്ന ശ്രീ ജസ്റ്റിൻ , ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു.
ഈ പ്രകാശനകർമ്മത്തിനു നേതൃത്വം കൊടുക്കുകയും അതിനുവേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ചില നല്ല മനസ്സുകളെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ കെ.സി എന്ന ഹരിയേട്ടൻ, അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ മനസ്സു കാട്ടിയ പ്രശസ്ത സിനിമാ സംവിധായകനും അതിലുപരി നല്ലൊരു എഴുത്തുകാരനുമായ ശ്രീ ജോൺ ഡിറ്റോ കൂടാതെ എല്ലാവിധ സഹകരണവുമായി പ്രസാധകരുടെ ഭാഗത്തുനിന്നും കൂടെ നിന്ന ശ്രീ ജസ്റ്റിൻ , ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു.
വിമര്‍ശനങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും എപ്പോഴും പ്രോത്സാഹനവും സ്നേഹവും നല്‍കിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പേരെടുത്ത് പറയാന്‍ ഒരുപാട് നല്ല ഹൃദയങ്ങള്‍ ഈ ബൂലോകത്തുണ്ട്, സുഹൃത്തുക്കളുടെ നിലയിൽ നിന്നും സഹോദര സ്ഥാനത്തു നിന്നും വഴികാട്ടിയവർ. എങ്കിലും ആരെയെങ്കിലും വിട്ടുപോയാലോ എന്ന ഭയം മൂലം അതിനൊരുങ്ങുന്നില്ല.
വീണ്ടും കഥകളും കവിതകളും കൊച്ചു കൊച്ചു സംവാദങ്ങളുമായി കണ്ടുമുട്ടാന്‍ സാധിക്കുമോ എന്നറിയില്ല. പരിമിതമായ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുവാന്‍ ഒട്ടേറെയുണ്ട്. അതുകൊണ്ട് സീതയുടെ മറ്റൊരു സന്തോഷം കൂടെ ഇതിനൊപ്പം പങ്കുവയ്ക്കട്ടെ.
ആനുകാലിക സംഭവങ്ങളുടെ പ്രാതിനിധ്യവുമായി എഴുതിയ “കാളകൂടം” എന്നൊരു കഥ മിഴി ഫിലിംസിന്‍റെ ബാനറില്‍ ശ്രീ. അസിന്‍ ആറ്റിങ്ങല്‍ “ജ്വാലാമുഖിയിലെ നിശാഗന്ധികള്‍ ” എന്ന പേരില്‍ ലഘുചിത്രമാക്കുന്നു. അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി അവസാനത്തോടെ അതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.
അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ കഴിവ്, ജീവിതപങ്കാളിയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസം, സഹൃദയമനസ്സുകള്‍ തന്ന പ്രോത്സാഹനം സീതയുടെ യാത്രയിലിതുവരെയെത്തിച്ചുവെന്ന സ്മരണയോടെ നിറുത്തട്ടെ..
“എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നന്മയുടേയും ഐശ്വര്യത്തിന്‍റെയും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ ”
എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
ReplyDeleteനന്ദി...സന്തോഷം ആദ്യ അഭിപ്രായത്തിന്....
Deleteഇരട്ടി മധുരം.
ReplyDeleteകൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒന്നായിരിക്കട്ടെ എന്നാശംസ.!
നന്ദി...സന്തോഷം ഈ വാക്കുകൾക്ക്..
Deleteഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteപെങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകളും, പ്രാർത്ഥനയും....
ReplyDeleteനന്ദി ...സന്തോഷം ഏട്ടാ :)
Deleteഭാവുകങ്ങള്‍
ReplyDeleteനന്ദി സന്തോഷം..
Delete:) :) :) !
ReplyDeleteആശംസകള്‍
അസ്രുസ്
നന്ദി...സന്തോഷം..
Deleteഅഭിനന്ദനങ്ങള്‍ കുട്ടീ.....
ReplyDeleteആശംസകളും.
ഇതൊരു തുടക്കം മത്രായിരിക്കട്ടെ......
അതിനോടൊപ്പം നിന്നോടുള്ള പ്രതിഷേധവും ഞാനിവിടെ കുറിക്കുന്നു.
സന്തോഷം ഏട്ടാ.. :) പ്രതിഷേധത്തിന്റെ കാരണം കൂടെ പറയാമോ..:)
Deleteകൂടുതല്‍ കൂടുതല്‍ എഴുതാനും എഴുത്ത് സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായിക്കൊണ്ട് പുതിയതും ഉജ്ജ്വലവുമായ ശൈലികള്‍ സ്വീകരിക്കാനും സാഹിത്യത്തിന്റെ വിശാലമായ ആകാശ ഗോപുരത്തില്‍ വിരാജിക്കാനും ഈ തുടക്കം പ്രചോദനമാകട്ടെ.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.
നന്ദി...സന്തോഷം ഈ വാക്കുകൾക്ക്
Deleteഒരായിരം ഭാവുകങ്ങളോടെ....
ReplyDeleteനന്ദി മാഷേ...മാഷുടെ ഈ വരവിൽ ഒരുപാട് സന്തോഷം ഈ വാക്കുകൾക്കും...
Deleteസന്തോഷം തരുന്ന വാർത്ത. പുസ്തകവും പ്രകാശന ചടങ്ങും വിജയമായി മാറട്ടെ!
ReplyDeleteനന്ദി...സന്തോഷം
Deleteഎല്ലാം നല്ലതായി വരട്ടെ ആശംസകള്‍
ReplyDeleteനന്ദി മാഷേ...സന്തോഷം
Deleteതത്തേ ...
ReplyDeleteഈ സന്തോഷം വാക്കുകള്‍ക്കതീതം...:)
:)))
പ്രാവ്
നന്ദി പ്രാവേ...ഈ സ്നേഹത്തിന്...തത്തയെ മറക്കാത്തതിനും...
Deleteഈ വിഹായസ്സില്‍ ഇനിയും പറക്കാന്‍ തത്തയ്ക്ക് കൂട്ടായി പ്രാവും... :)
എഴുത്തിന്റെ വഴിയിൽ വളർച്ചയുടെ ശ്രദ്ധേയമായ ഒരു ഘട്ടം പിന്നിടുമ്പോൾ എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteനന്ദി...സന്തോഷം...
Deleteഇനിയും കൂടുതല്‍ ഉയരങ്ങള്‍ കയറട്ടെ.
ReplyDeleteവലിയ സന്തോഷമായി ഈ പോസ്റ്റ് വായിച്ചപ്പോള്‍ .
എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി...സന്തോഷം മാഷേ
Deleteഎല്ലാവിധ മംഗളങ്ങളും നേരുന്നു. ഗൌരീനന്ദനം വായിച്ചു. മഴമേഘങ്ങള്‍ക്ക് പറയാനുള്ളത് വായനക്കായി കാത്തിരിക്കുന്നു. :)
ReplyDeleteനന്ദി...സന്തോഷം..തുടക്കം അവിടെ നിന്നായിരുന്നു :)
Deleteഎല്ലാ ആശംസകളും
ReplyDeleteനന്ദി...സന്തോഷം..
Deleteപ്രിയപ്പെട്ട സീത,
ReplyDeleteഓര്‍ക്കാപ്പുറത്ത് കിട്ടിയ ക്ഷണക്കത്ത് ശരിക്കും സന്തോഷിപ്പിച്ചു. എഴുത്തിന്റെ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ ഇനിയും കഴിയട്ടെ.
എന്റെ സ്വന്തം തൃശൂരില്‍ വെച്ച് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങ് ഭംഗിയായി നടക്കട്ടെ. ഒരാഴ്ച കൂടെ കഴിഞ്ഞിട്ടായിരുന്നേല്‍ ,ഞാനും പങ്കെടുക്കുമായിരുന്നു.
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
എഴുത്ത് തുടരുക.
സസ്നേഹം,
അനു
നന്ദി അനൂ ഈ വാക്കുകള്‍ക്ക്...ഈ സ്നേഹത്തിനും...
Deleteസന്തോഷം ............
ReplyDeleteഎല്ലാം ശുഭമായി നടക്കാന്‍ പ്രാര്‍ത്ഥനകളോടെ
നന്ദി...സന്തോഷം
Deleteവളരെ സന്തോഷം.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു സീതാ ...!
ReplyDeleteനന്ദി മാഷേ...സന്തോഷം..
Deleteആശംസകള്‍....
ReplyDeleteനന്ദി ഏട്ടാ... സന്തോഷം
Deleteഎന്നുമെന്നും നന്നായി വരട്ടെ....
ReplyDeleteഎല്ലാ ഭാവുകങ്ങളും....
നന്ദി ചാണ്ടിച്ചായാ... സന്തോഷം...
Deleteഗൗരിനന്ദനം ഇതുവരെ വായിച്ചിട്ടില്ല. ബ്ലോഗിൽ കഥകൾ വായിച്ചിട്ടുണ്ട്....
ReplyDeleteപ്രിന്റ് മീഡിയയിലും തിളങ്ങട്ടെ.....
നിറഞ്ഞ പ്രാർത്ഥനകളോടെ.....
നന്ദി മാഷേ ഈ വാക്കുകള്‍ക്ക്...സന്തോഷം
Deleteസീതായനം കൂടുതല്‍ ഉയരങ്ങളിലേക്ക് ചിറകു വിടര്ത്തട്ടെ.
ReplyDeleteദേവൂട്ടീ....ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു..!!
ReplyDeleteഎല്ലാവിധ ആശംസകളും ഒപ്പം പ്രാര്‍ത്ഥനകളും നേരുന്നു പെങ്ങളുട്ടിക്ക്....!!!
സന്തോഷം ഏട്ടാ... ഈ സ്നേഹത്തിനു :)
Deleteകുറച്ചു നാളിനു ശേഷം സീതായനത്തില്‍ വന്നപ്പോള്‍ വലിയ സന്തോഷം സീതേ ..
ReplyDeleteഎല്ലാ ഭാവുകങ്ങളും....
നന്ദി സന്തോഷം ..:)
Deleteഎല്ലാ ഭാവുകങ്ങളും.
ReplyDeleteനന്ദി...സന്തോഷം..
Delete:)
ReplyDeleteഎനിക്കുമുണ്ട് പ്രതിഷേധം ,,നല്ല ബ്ലോഗില്‍ കത്തി നില്‍ക്കുമ്പോള്‍ : വിട " എന്നും പറഞ്ഞു സ്ഥലം വിട്ടില്ലേ ..ആരോടും പറയാതെ ഒരു വനവാസം അല്ലെ ,,എന്തായാലും എഴുത്തിന്‍റെ വഴിയിലേക്ക് വീണ്ടും തിരിച്ചു വന്നതില്‍ ,,സീതായനത്തിലെ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ മനസ്സ് നിറഞ്ഞു !!
ReplyDeleteഈ സ്നേഹത്തിന്റെ വാക്കുകൾക്ക് നന്ദി...സന്തോഷം..പ്രതിഷേധം ഉൾക്കൊള്ളുന്നു :)
Deleteblogil comment cheyyanathenganaannu marannupoyi. ith vannaal vannu, poyaal poyi (paavam njan)
ReplyDeleteveronnula, kaduppathiloru aasamsa. hum
വല്ലപ്പോഴുമൊക്കെ ബ്‌ളോഗ് തുറക്കണം ട്ടാ...സീതയ്ക്ക് പഠിക്ക്യാ... :പ്പ് ..കടുപ്പത്തിൽ ഒരു നന്ദി ഇരുന്നോട്ടെ :)
Deleteആശംസകള്‍ ..അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി...സന്തോഷം..
Deleteഇപ്പോൾ ബ്ലോഗുകൾ പൊതുവേ വായിക്കാറില്ല.കാരണം വളരെ സജീവമായി ഈ രംഗത്ത് നിന്നിരുന്നവരിൽ പലരും പടിയീറങ്ങിപ്പോയി.കുഞ്ഞൂസ്,വി.എ.,രമേശ്,പലരെയും ഇപ്പോൾ കാണറില്ലാ... സീതയുടെ കഥകളൂം കവിതകളും എന്നും ബൂളോകത്തിൽ ചർച്ചാ വിഷയമായിരുന്നൂ..ഞാൻ നീളം കൂടിയ കമന്റുകളും ഇട്ടിട്ടുള്ളത്തും സീതായനത്തിലായിരുന്നൂ.. കാതലുള്ളമരത്തിനേ വിലക്കാർ ഉണ്ടാവൂ....സീത പടിയിറങ്ങിയപ്പോൾ,സീതായനത്തിലെ രചനകളെ വിലയിരുത്തിക്കൊണ്ട് ഒരു പോസ്റ്റ് ഞാൻ എഴുതിവച്ചിരുന്നൂ..പിന്നെയെന്തോ എനിക്കത് പോസ്റ്റാൻ തോന്നിയില്ല...എന്തായാലും പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം..പത്രമാസികക്ലിൽ ഇടാൻ ഉദ്ദേശിക്കുന്നൂ...പക്ഷേ എനിക്കിതുവരെ പുസ്തകം കിട്ടിയില്ലാ..എവിടെ നിന്നും വാങ്ങണം എന്നും അറിയില്ലാ... എന്തായാലും ഈ മോൾക്ക് എല്ലാ നന്മകളും നേരുന്നൂ............
ReplyDeleteനന്ദി മാഷേ...ഈ സ്നേഹത്തിനും വാക്കുകൾക്കും...സന്തോഷം...
Delete"സ്വരം നല്ലപ്പോൾ ...." എന്തിനായിരുന്നീ "വിട" എന്നു മനസ്സിലായില്ലായിരുന്നു. പക്ഷേ അതു വേറെ പല നന്മകൾക്കും ആണെന്നിപ്പോൾ അറിഞ്ഞതിൽ സന്തോഷിക്കുന്നു..
ReplyDeleteബ്ലോഗിനെ ഒഴിവാക്കരുതേ...
എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി...സന്തോഷം ഈ സ്നേഹത്തിന്.... ഒരു ഇടവേള വേണമെന്നു തോന്നിയിരുന്നു :)
Deleteആശംസകൾ ,,,,,,,
ReplyDeleteകയ്യൊപ്പിട്ട ഒരു കോപ്പി മാറ്റി വച്ചേക്കു !
ശരീട്ടാ..അങ്ങനെ ആയ്ക്കോട്ടെ... :)
Deleteഒരുപാടു സന്തോഷവാര്‍ത്തകളുമായാണല്ലോ സീത വന്നത്.. എല്ലാ ഭാവുകങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേരുന്നു. എന്നും സന്തോഷമായിരിക്കട്ടെ.
ReplyDeleteനന്ദി ചേച്ചീ...സന്തോഷം...
Deleteഎല്ലാവിധ സ്നേഹാശംസകളും നേരുന്നു .,.,.,
ReplyDeleteനന്ദി...സന്തോഷം...
Deletekollamm...aasamsakal...evideyanu?
ReplyDeleteനന്ദി...സന്തോഷം...ഇവിടൊക്കെ ഉണ്ടല്ലോ... :)
Deleteമിനിഞ്ഞാന്ന് വരെ , തൃശൂരില്‍ ഞാൻ , കഴിഞ്ഞ രണ്ടാഴ്ച്ചയായി
ReplyDeleteപല ബൂലോഗരുമായി ഒത്തുകൂടി നടക്കുന്നുണ്ടായിരുന്നുവെങ്കിലും ,ദേവൂന്റെ
ഈ ‘മഴമേഘങ്ങൾക്ക്..’ന്റെ പ്രകാശന ചടങ്ങിൽ വന്ന് എല്ലാവരേയുമൊക്കെ
ഒന്ന് നേരിട്ട് ദർശിക്കാമെന്ന് കരുതിയിരുന്നെങ്കിലും ,എന്റെം മടക്കടിക്കറ്റ് മാറ്റികിട്ടാത്തതിനാൽ
ആയത് സാധിക്കാത്തതിന്റെ ഖേദം ഉള്ളിലൊതുക്കി എല്ലാ ഭാവുകങ്ങളും അർപ്പിച്ചു കൊള്ളുന്നൂ...
ഒപ്പം എല്ലാവിധ സ്നേഹാശംസകളും ...കേട്ടൊ ദേവൂട്ടി
ശ്ശൊ...കഷ്ടായീലോ...സാരല്യാട്ടോ വല്യേട്ടാ....ഇനീം കാണാല്ലോ...അപ്പോ സന്തോഷംട്ടോ ഈ ആശംസകള്‍ക്ക്...
Deleteഅറിയുമോ ? വനവാസം കഴിഞ്ഞു
ReplyDeleteവന്നെത്തും സീതയ്ക്കൊരുക്കുന്നു
പുഷ്പകുണ്ഡം സർഗ്ഗവതിയായിയതിൽ
പ്രവേശിച്ചുയരുക , വസന്തലക്ഷ്മിയായി
നന്ദി മാഷേ ഈ വാക്കുകള്‍ക്ക്...വനവാസം കഴിഞ്ഞെത്തി സീത...ഇനിയും അഗ്നിശുദ്ധിക്കായൊരു നിയോഗം കാത്തിരുപ്പുണ്ടാകുമോ എന്നറിയില്യാ...ജനിക്കാന്‍ ഉഴവുചാല്‍ മാത്രം മതിയായിരുന്നു സീതയ്ക്ക്..പക്ഷേ ഒടുങ്ങാന്‍ ഭൂമി പിളരണം... :)
Deleteഈ ആർജ്ജവം തന്നെ തുണ
Deleteമെയ് മാസം വിട ചൊല്ലി പോസ്റ്റ് ഇട്ടപ്പോള്‍ “യാത്ര കഴിഞ്ഞ് തിരിച്ചുവരൂ, ഭാവുകങ്ങള്‍” എന്ന് ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഈ സന്തോഷവാര്‍ത്തയുമായി എത്തിയതില്‍ അതീവസന്തോഷം. നാട്ടില്‍ അവധിയിലായതുകൊണ്ട് ബ്ലോഗ് വായന ഇല്ലായിരുന്നു. ഇന്നാണ് ഈ രണ്ട് പോസ്റ്റുകളും കാണുന്നത്. സീതായനം പൂര്‍വാധികം ശക്തിയായി തുടരൂ.
ReplyDeleteനന്ദി..സന്തോഷം അജിത്തേട്ടാ...സീതായനം തുടരണം എന്നു തന്നെയാണു ആഗ്രഹം...ദൈവത്തിന്‍റെ നിയോഗം പോലെ നടക്കട്ടെ :)
Deleteഓപ്പോള്‍ടെ ഈ മടങ്ങി വരവില്‍
ReplyDeleteമറ്റാരെക്കാളും സന്തോഷം
ഈ അനിയന്‍കുട്ടനു തന്നെയാണ്....
സ്നേഹം...
സന്തോഷം അനിയന്‍കുട്ടാ...
Deleteമറ്റൊരു അഗ്നിപരീക്ഷയ്ക്കൊരുങ്ങും വരെ സീതയിനി സീതായനത്തിലൂടെ ....
seetha madangi varumennu njan urappu paranjirunnu ...seethakku vanavaasathinu shesham vanne mathiyavooo..orupadorupaadu santhosham
ReplyDeleteഒരു മടക്കം അനിവാര്യമായിരുന്നു ദീപാ...ഇനിയുമൊരു അഗ്നിപരീക്ഷയ്ക്ക് കാലം ഒരുങ്ങും വരെ...:)
Deleteഅഭിനന്ദനങ്ങൾ!
ReplyDeleteആശംസകൾ..!! അഭിനന്ദനങ്ങൾ..!!
ReplyDelete