Friday, June 24, 2011

എന്റെ ബാല്യം....

















മനസ്സെന്ന പുസ്തകത്താളിലൊളിപ്പിച്ച
മയിൽ‌പ്പീലി പോലെയാണെന്റെ ബാല്യം

വികലമാം അക്ഷരം മായ്ക്കും മഷിത്തണ്ടും
വർണ്ണച്ചിറകാൽ പറക്കുന്ന ശലഭവും
ഓലതൻ‌പീപ്പിയും കടലാസ് തോണിയും
കുപ്പിവളകളും  മുത്തശ്ശികഥകളും...
എല്ലാമെനിക്കെന്റെ ജാലകക്കാഴ്ചകൾ

സംഹാര രുദ്രയായ് മഴ പെയ്തിടുമ്പോൾ
ദുന്ദുഭി നാദത്തിലെൻ മനം വിറയ്ക്കെ
മാറോട് ചേർത്തരുമയായ് പുണരുന്ന
അമ്മക്കരം അരികിലിരുളിൽ തിരഞ്ഞ്
തേങ്ങി തളർന്നൊരാ രാവെന്റെ ബാല്യം

വിദ്യാലയത്തിലെ നിറമില്ലാ പകലിൽ‌
പുസ്തകക്കെട്ടിലെ തുടിക്കും പുഴുവായ്‌
ഉടയാത്ത കുപ്പായക്കൂട്ടിലായുരുകിയ
പട്ടാളച്ചിട്ട തൻ കയ്ക്കുന്ന ബാല്യം

ഗതകാല സ്മരണയിലോടുമെൻ മനസ്സിന്റെ
ഭിത്തിമേൽ നഷ്ടത്തിൻ മുൾമുന കൊണ്ടുള്ള
ചോര വാർന്നൊഴുകുന്ന മുറിവുകളേകുന്ന
മായാത്ത നോവിന്റെ ഓർമ്മയെൻ ബാല്യം

നാളെ എന്നോമന മുട്ടിലായിഴയുമ്പോ
ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോ
ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
മധുരമാം ബാല്യം എനിക്കിനി വേണം

മണ്കൂന മേലൊരു കൊട്ടാരം തീര്‍ത്ത്‌
ഓല നാരിൻ‌ തുമ്പിൽ വാല്‍ തളച്ചിട്ടൊരാ
പൂത്തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിട്ട്
മഷിതണ്ടുടച്ച് കുന്നിക്കുരു വാരിച്ച്

അപ്പൂപ്പൻ താടിയെ ഊതി പറപ്പിച്ച്
കാറ്റിന്റെ താളത്തിൽ പട്ടം ചലിപ്പിച്ച്
തിരികെ പിടിക്കുമാ മയിൽ‌പ്പീലിക്കാലം
ജാലക കാഴ്ചയായെന്നെ കൊതിപ്പിച്ച
സപ്തവർണ്ണത്തിൻ നിറമാർന്ന  ബാല്യം

51 comments:

  1. നഷ്ട ബാല്യത്തെ കുറിച്ചുള്ള വിലാപം ..മറ്റുള്ള കുട്ടികള്‍ നല്ലതെന്ന് കരുതിയ ബാല്യ ലീലകളെ പട്ടാള ചിട്ടയില്‍ വളര്‍ന്ന ഒരു കുട്ടിക്ക് വെറും ജാലക കാഴചകള്‍ ആയിരുന്നു . പുറത്തെ ലോകവും അകത്തെ ലോകവും തമ്മിലുള്ള വ്യത്യാസം ..സത്യത്തില്‍ ..പുറം ലോകത്തെ ബാല്യത്തെ ക്കുറിച്ചും അവിടെ അനുഭവിച്ച ദാരിദ്ര്യത്തെ ക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ഒരു പാട് പേര്‍ എഴുതിയിട്ടുണ്ട് ..ജാലകത്തിനുള്ളിലെ സ്വര്‍ഗങ്ങളില്‍ സുരക്ഷിതരായിരിക്കുന്ന കോട്ടും ടൈയും കെട്ടിയ സമ്പന്ന ബാല്യങ്ങള്‍ അക്കര പ്പച്ച പോലെ കരുതിയ ആളുകള്‍ എത്രയോ അധികമാണ് ..ഇവിടെ അതും ഒരു നഷ്ടം ആണെന്നാണ്‌ സീതയുടെ കവിത പറയുന്നത് .അപ്പോള്‍ പൊതുവായി പറഞ്ഞാല്‍ സംപന്നതയിലും ദാരിദ്ര്യത്തിലും ഒരു പോലെ മനുഷ്യര്‍ അസംതൃപ്തര്‍ ആണ് എന്ന് കാണാന്‍ കഴിയും ,
    തനിക്കൊരു കുഞ്ഞുണ്ടാകുംപോള്‍ ആ കുരുന്നിലൂടെ തന്റെ നഷ്ട ബാല്യം തിരിച്ചു പിടിക്കണം എന്ന് ആശിക്കുകയാണ് കവി . തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ തന്റെയും തന്റെ കുഞ്ഞിന്റെയും ബാല്യങ്ങള്‍ ഇരട്ട ജീവ പര്യന്തം ഒരുമിച്ചു അനുഭവിക്കണം എന്ന കോടതി വിധി പോലെ അനുഭവിപ്പിക്കണം എന്നാണ് ആശ..അതിത്തിരി കടുത്ത മോഹമായി പോയില്ലേ ..മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് എന്നാണു കവി വാക്യം ...കവിത യുടെ ഉള്ളടക്കത്തെ ക്കുറിച്ചുള്ള അഭിപ്രായം മാത്രമാണിത് ..രചന സീതയുടെ മറ്റു കൃതികളുടെ നിലവാരത്തിലേക്ക് വന്നോ എന്ന് പരിശോധിക്കുക ..

    ReplyDelete
  2. thanks....seetha..
    appoppan thadiyum...thumbiyum...
    ellam ..nashappittilla...
    maravil nilkkunuu ennu mathram
    enne nattilekku seetha ..koottikondu poyi


    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  3. ബാല്യത്തിലേക്ക്. ആ ഓര്‍മ്മകളിലേക്ക്.
    കൂടുതല്‍ എല്ലാവരും പറയട്ടെ.
    എനിക്കിഷ്ടായി.
    ആശംസകള്‍

    ReplyDelete
  4. "മധുരമാം ബാല്യം എനിക്കിനി വേണം"
    നമുക്ക് ജീവിക്കാം ആ കുരുന്നുകളിലൂടെ..
    ആ ബാല്യം തിരിച്ചു പിടിക്കാം
    :)

    ReplyDelete
  5. അമ്മക്കരം അരികിൽ തേടുന്ന നോവിന്റെ നേർചിത്രങ്ങളാണ്,പെറ്റമ്മയരികില്ലാത്ത ബാല്യകാലദു:ഖങ്ങലിലൂടെ എഴുത്തുകാരി ഇവിടെ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത്...

    ആ നഷ്ട്ടസ്വപ്നങ്ങളെല്ലം സ്വന്തം മകളിലൂടെ തിരിച്ചുപിടിക്കുവാൻ വെമ്പുകയാണല്ലോ അവൾ അല്ലേ സീതകുട്ടി

    ReplyDelete
  6. നഷ്ടമായ ബാല്യത്തെ കുറിച്ച് തീവ്രമായി തന്നെ കവയത്രി പറഞ്ഞിരിക്കുന്നു. അമ്മയുടെ സ്നേഹം കൊതിച്ച ബാല്യകാലം!! അടുത്ത തലമുറയിലൂടെ തിരികെ പിടിക്കാമെന്ന സ്വപ്നമാണ് കവിക്ക്.. അമ്മയുടെ സ്നേഹം നഷ്ടപ്പെടുക എന്നത് വേദനാജനകം തന്നെ. എപ്പോഴും അമ്മ എന്നതിനോട് ചേര്‍ത്ത് വായിക്കുവാന്‍ ആദ്യം തോന്നുന്നത് ഒ.എന്‍.വിക്കവിത തന്നെ. ഇതിപ്പോള്‍ പലയിടത്തും ഞാന്‍ പറഞ്ഞ് കേള്‍ക്കുന്നവര്‍ക്ക് അരോചകമായിരിക്കും. പക്ഷെ പറയാതിരിക്കാന്‍ അവുന്നില്ല. വരും തലമുറയിലൂടെ നഷ്ടമായ ബാല്യം തിരികെപിടിക്കാന്‍ കഴിയട്ടെ..

    ReplyDelete
  7. നാളെയെന്നോമന മുട്ടിലിഴയുമ്പോള്‍..


    പൂത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനുമപ്പൂപ്പന്‍താടി പറത്താനും ഇങ്ങു വന്നേരെ...

    വല്ല് ഫേസ് ബുക്കോ, ഫാം വില്ലയോ, ഓര്‍ക്കുട്ടോ ഒക്കെ തരുവാണെങ്കില്‍ കളിക്കാം..

    അപ്പൂപ്പന്‍താടിയത്രെ അപ്പൂപ്പന്‍താടി

    (അപ്പോ ഇതാണോ സീതയുടെ കുട്ടിക്കാലത്തെ ഫോട്ടോ!!!!നന്നായിട്ടുണ്ട്ട്ടോ...ഹ ഹാ ഹാ )

    ReplyDelete
  8. ‘ഈ ബാല്യത്തിലേയ്ക്ക് ഒന്നുകൂടി സഞ്ചരിക്കാനാ’ണ് എല്ലാ മനുഷ്യരുടേയും ആഗ്രഹം, അറുപതു വയസ്സുകാരനായ എനിക്കും. എല്ലാ മനസ്സുകൾക്കും ബാല്യത്തിലേയ്ക്ക് വീണ്ടും ഓടിനടക്കാൻ സാധിക്കട്ടെ.........ആശംസകൾ.........

    ReplyDelete
  9. നാളെ എന്നോമന മുട്ടിലായിഴയുമ്പോ
    ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോ
    ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
    മധുരമാം ബാല്യം എനിക്കിനി വേണം

    സീത നല്ല ആഗ്രഹം .. ശരിക്കും പറഞ്ഞാല്‍ നമ്മുടെ കുട്ടിയുടെ കൂടെയും കൊച്ചു മക്കളുടെ കൂടെയും നമുക്ക് ബാല്യം പങ്കിടാന്‍ പറ്റും.നമ്മളവരിലേയ്ക്ക് ഇറങ്ങിചെല്ലണം.അത്രമാത്രം. സീതയുടെ ആഗ്രഹം സഫലമാകട്ടെ.

    ReplyDelete
  10. ഡാഷ്‌ബോര്‍ഡില്‍ സീതായനം എന്ന് കണ്ടപ്പഴേ ഉള്ളിലൊരു ആന്തല്‍. കഴിഞ്ഞ പോസ്റ്റുകളുടെ ഹാങ്ങോവറ് വിട്ട് മാറാത്തത് കൊണ്ടാവും ;)
    എന്തായാലും ഇത് ഓകെ. വായിച്ച് തലപുകക്കേണ്ടി വന്നില്ല.
    നന്നായി എന്ന് മാത്രം പറഞ്ഞ് പോകുന്നു
    ഭാവുകങ്ങള്‍!

    ReplyDelete
  11. വെറുതെയാണെന്ന് അറിഞ്ഞിട്ടും വെറുതെ മോഹിക്കുന്ന ഒന്ന്.

    ReplyDelete
  12. സീതേ ...

    "നാളെ എന്നോമന മുട്ടിലായിഴയുമ്പോ
    ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോ
    ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
    മധുരമാം ബാല്യം എനിക്കിനി വേണം"

    ഒരു രക്ഷയുമില്ല സീതേ .....വെറും മോഹം .

    (ഒരു കവിത പരീക്ഷിക്കുവാണ് കേട്ടോ ...:-)

    -ഇന്നത്തെ ബാല്യം -

    "അപ്പൂപ്പനെ കണ്ടാലറിയാത്ത ബാല്യമി -
    ന്നപ്പൂപ്പന്‍ താടിയെ കണ്ടാലറിയുമോ ?
    മയിലുകള്‍അന്യമായിത്തീരുന്നോരീക്കാലം
    മയില്‍‌പ്പീലി എന്തെന്ന്? ചോദിക്കുമീ ബാല്യം.
    ഓലയെ തെങ്ങിന്റെ 'ലീഫെ" ന്നും, തെങ്ങിനെ -
    'ഓലലീഫു'ണ്ടാകും 'ട്രീ' യെന്നുമീബാല്യം

    കാണുന്നു ഞാന്‍ ദിനമോരോ വഴിയിലും
    മാറാപ്പു തോളിലായ് തൂക്കിയ ജന്മങ്ങള്‍ ,
    അക്ഷരജ്ഞാനം നേടുവാന്‍ വേണ്ടിയീ
    പുസ്തക ഭാരവും ഏറ്റിനിന്നീടുന്നു ,
    വ്യോമ സഞ്ചാരികളെന്നപോല്‍, ഞാനെ-
    ന്നോമനയായി വളര്‍ത്തിയ പൈതങ്ങള്‍.......

    കാട്ടിക്കൊടുക്കുവാന്‍ കണ്മുന്പിലൊരുചെറു
    കുന്നിക്കുരുമണി പോലുമില്ലാതെയായ് .
    കല്ലെടുക്കുന്നോരാ പൂത്തുമ്പിയെക്കാട്ടി
    കല്ലെടുപ്പിക്കുന്നു ഞാനെന്റെ കുഞ്ഞിനെ .
    മായ്ക്കാന്‍ മഷിത്തണ്ട് കാണ്മതില്ലെങ്കിലും
    മായ്ക്കുന്നു നമ്മളിന്നന്യോയം ബന്ധങ്ങള്‍........"

    (പ്രചോദനം: സീതയുടെ "എന്‍റെ ബാല്യം ...")

    പ്രിയ സീതേ
    ഇനിയും എഴുതുക ആശംസകള്‍.

    ReplyDelete
  13. രമേശേട്ടന് ....ആദ്യ കമെന്റിനു നന്ദി..ബാല്യം.. അതൊരനുഭൂതി തന്നെയാണ്... മരണമില്ലാത്ത ഓർമ്മകളായോ കൊതിക്കുന്ന ഒരു തിരിചു പോക്കായോ എന്നും ബാല്യത്തെ ആഗ്രഹിക്കാത്ത മനസ്സും ഉണ്ടാവാനിടയില്ല... സ്വന്തം ബാല്യത്തേക്കാൾ മധുരമുള്ള ഒന്നാണ് തന്റെ കുഞ്ഞിന്റെ ബാല്യം കണ്ടറിഞ്ഞനുഭവിക്കുക എന്നതും... അതൊരു നടക്കാത്ത കടുത്ത ആഗ്രഹമാണോ... തനിക്കന്യമായ ആ ബാല്യം മകൾക് നേടി കൊടുക്കുകയും അത് വഴി താനും അതനുഭവിക്കുകയും ചെയ്യുക എന്നതൊരു കേവലമായ വ്യർത്ഥമായ മോഹമാണോ... ഇരട്ട ജീവപര്യന്തമെന്ന പരാമർശം കടുത്ത് പോയില്ലേ... ബാല്യമെന്നത് ശിക്ഷയാണോ.. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന പഴമൊഴി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയല്ലാല്ലോ ഉദ്ദേശിക്കുന്നത്.. എന്തെങ്കിലും പ്രതീക്ഷിച്ച് ഒന്നും ചെയ്യരുതെന്നല്ലേ അതിനർത്ഥം.. സ്വന്തം മക്കളാണെങ്കിൽ പോലും അവരെ സ്നേഹിക്കുന്നത് സ്വന്തം സ്വാർത്ഥത വേണ്ടി ആവരുതെന്നും അർത്ഥമാക്കാമെന്നല്ലേയുള്ളൂ..
    അജിത്തേട്ടന്റെ കമെന്റ് കലക്കി...
    സുജാ നല്ല കവിത ട്ടോ ...എന്റെ കവിത പ്രചോദനമായത്തില്‍ അഭിമാനിക്കുന്നു... ഇന്നത്തെ ബാല്യം ഇങ്ങനെ ഒക്കെ ആണേലും വെറുതെ മോഹിക്കാലോ...ഹിഹി..


    Pradeep paima, ചെറുവാടി, പദസ്വനം, മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., Manoraj, വി.എ || V.A, കുസുമം ആര്‍ പുന്നപ്ര, ചെറുത്*, നാമൂസ്.....എല്ലാര്‍ക്കും നന്ദി..

    ReplyDelete
  14. ബാല്യം എന്തായാലും പട്ടി നക്കിപ്പോയി....കൌമാരവും, യൌവനവും എങ്ങനെയാ :-)
    കവിതയേക്കാള്‍ വാചാലമായത് ആ ചിത്രമാണ്...വളരെ ഇഷ്ടപ്പെട്ടു, രണ്ടും...

    ReplyDelete
  15. തിരിച്ചു പിടിക്കാനാവാത്ത ആ നല്ല നാളുകള്‍ .

    ReplyDelete
  16. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ -ബാല്യവും യുവത്വവുമൊക്കെയെന്നു വല്ലാതെ കൊതിച്ചു പോകുന്ന ജീവിത നിമിഷങ്ങളുണ്ട്...എല്ലാം ഗൃഹാതുരമായ കിട്ടാ മധുരങ്ങള്‍ !!ഇഷ്ടപ്പെട്ടു,കവിത.ഇനിയും നിര്‍ഗളിക്കട്ടെ സുഖമുള്ള സര്‍ഗ സിദ്ധികല്‍.ആശംസകള്‍-ഹൃദയപൂര്‍വം.

    ReplyDelete
  17. ഇപ്പോൾ,ഞാൻ ഈ കവിതയെക്കുറിച്ച് പറ്യുന്നില്ലാ അതു പിന്നീടാകാം... എന്റെ ബ്ലോഗിൽ ഞാൻ എഴുതിയ “ബാല്യം” എന്നോരു കവിതയുണ്ട്.. അത് വായിക്കുന്നവക്കായി http://chandunair.blogspot.com/

    ReplyDelete
  18. ഇപ്പോൾ കുട്ടികളെ ഈ നഷ്ടബാല്യം പറഞ്ഞു മോഹിപ്പിക്കാമെന്നതു വെറും മോഹമാകും സീതെ.അവർക്കു കളികളൂം സ്വപ്നങ്ങളും കാഴ്ചയും മാറിപ്പോയില്ലേ? നമുക്കു പിന്നെയും നഷ്ടബാല്യം.എങ്കിലും കവിതയിലെ ആഗ്രഹങ്ങൾ സാധിക്കട്ടെ.

    ReplyDelete
  19. സീതാ..

    കവിതയായത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.. വായിച്ചു.. അത്രേം ഉള്ളൂ.. പിന്നെ ഈ topic പറഞ്ഞു പഴകിയതല്ലേ.. സീതയും അതില്‍ നിന്നും കൂടുതലൊന്നും എഴുതിയിട്ടുമില്ലല്ലോ..

    ആവര്‍ത്തനമെങ്കിലും ഈ വരികള്‍ ഇഷ്ടമായി..
    "വിദ്യാലയത്തിലെ നിറമില്ലാ പകലിൽ‌
    പുസ്തകക്കെട്ടിലെ തുടിക്കും പുഴുവായ്‌
    ഉടയാത്ത കുപ്പായക്കൂട്ടിലായുരുകിയ
    പട്ടാളച്ചിട്ട തൻ കയ്ക്കുന്ന ബാല്യം"

    സീതയില്‍ നിന്നും ഇതിനുമപ്പുറം പ്രതീക്ഷിക്കുന്നു..

    സ്നേഹത്തോടെ..

    സീതയുടെ സ്വന്തം അനിയന്‍കുട്ടന്‍..

    ReplyDelete
  20. കവിനിന്റെ കവിതയാലെ
    കൊണ്ടെന്നു എത്തിച്ചില്ലേ
    കാല്യമത് ബാല്യത്തിലായി
    കുറിക്കുന്നു ഞാനുമെന്‍ വരികള്‍ നന്ദിയോടെ
    കൊത്തു കല്ല്‌ കളിച്ചു
    കുത്തുകല്ലുകള്‍ ചവിട്ടി കടന്നു
    കൈയ്യാലകളൊക്കെ
    കുറും തറയിലെ ചഞ്ഞു നില്‍ക്കുമാ
    കപ്പ മാവിലെ മാങ്ങയും കാര്‍ന്നു
    കുട്ടത്തില്‍ കണ്ടകന്നു കാക്കപ്പാതിയും
    കടിച്ചു കൊണ്ടാകന്ന അണ്ണാര കന്നന്മാരെ നോക്കി
    കയറുകെട്ടിയാടന്‍ അമ്മാവന്‍ തിര്‍ത്തോരുഞ്ഞാലില്‍
    കുന്തലിത് ഉയര്‍ന്നു മാവിന്‍ ഇല കടിച്ചു തിരികെ വരുമ്പോഴേക്കും
    കടന്നകന്ന ബാല്യവും പിന്നെ
    കന്നി കള്ളി പെണവളുടെ കുപ്പി വളപൊട്ടിച്ച
    കൗമാര്യത്തെ കുടിച്ചു ചിന്തിക്കവേ അതാ
    കരണ്ടു പോയല്ലോ ബാറ്ററി ബാക്ക്യപ്പുകരഞ്ഞു പിന്നെ .....................................

    ReplyDelete
  21. ഇപ്പോളത്തെ കുഞ്ഞുങ്ങളുടെ ലോകം വല്ലാതെ മാറി പോയിട്ടുണ്ട് സീത.എന്റെ മകനോട്‌ ഞാന്‍ എന്റെ ബാല്യകാലത്തെ കുറിച്ച് പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ അത്ഭുതമാണ്.

    ReplyDelete
  22. nalla kavitha...........iniyum ezhuthu.....

    ReplyDelete
  23. പൂമ്പാറ്റയെ പോലെ പൂത്തുമ്പിയെപ്പോലെ
    എല്ലായിടവും പാറിനടന്നയെന്റെ ബാല്യത്തെ
    ഓര്‍മ്മിപ്പിച്ചു ഈ കവിത

    ReplyDelete
  24. എന്‍റെ ബാല്യം ഒരിക്കലും നഷ്ടം

    ആയിരുന്നില്ല എന്ന് ഞാന്‍ ഇന്ന് തിരിച്ചു

    അറിയുന്നു ...

    എന്‍റെ മക്കളുടെ ബാല്യം കാണുമ്പോള്‍ .

    പക്ഷെ പലപ്പോഴും തോന്നും ഓരോ കാലവും

    വ്യതസ്തം ആണെന്ന് ..അവരുടെ ബാല്യം ഇന്നത്തെ

    രീതിയില്‍ അവരും ആസ്വദിക്കുന്നു എന്ന് വേണം

    കരുതാന്‍ ...മണ്ണിലും ചെളിയിലും മഴയിലും കുളിച്ച

    എന്‍റെ ബാല്യം അവര്‍ക്ക് ഒരു തമാശ കഥ പോലെ..!!

    ReplyDelete
  25. ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
    പിന്നെ ഞാൻ കേട്ടതോ വാശിക്കാരി
    നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി
    അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
    അഴകേ മിഴിയഴകേ
    നീയെനിക്കെന്നും നിറപൗർണ്ണമി....

    ന്റ്റെ കൂട്ടുകാരിയ്ക്ക് സ്നേഹം മാത്രം.....ആശംസകള്‍.

    ReplyDelete
  26. ഹാ ....
    കാക്കയിരുന്നു വിരുന്നു വിളിച്ചതും .....
    കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിട്ടതും........
    ഈച്ചയും പൂച്ചയും കഞ്ഞിവചിട്ടത്തില്‍ .........
    ഈച്ച മരിച്ചതും പൂച്ച കുടിച്ചതും ......
    എല്ലാം എനിക്കോര്‍മ്മ വന്നേയ് .......
    ബാല്യകാല സ്മരണകള്‍ ...കൊള്ളാം സാറേ ......

    (പിന്നെ കുറെ തവണ ഞാന്‍ പറഞ്ഞതാണ് ..
    ഈ ബ്ലോഗില്‍ ഫോണ്ട് ചേഞ്ച്‌ ചെയ്യാന്‍ .. ല്‍ ,ള്‍ ,ഴ , തുടങ്ങിയ അക്ഷരങ്ങള്‍ എനിക്ക് വായിക്കാന്‍ ഈ ബ്ലോഗില്‍ മാത്രം പറ്റുന്നില്ല .. മാത്രമല്ല ഫോണ്ടിനു അല്‍പ്പം വലുപ്പം കൂട്ടുക , ഇപ്പോളുള്ള സൈസ്സില്‍ ബോള്‍ഡ് ആക്കിയാല്‍ ആകെ കുഴഞ്ഞു കിടക്കുന്നു ... എഴുതാനുള്ള കഴിവ് ദേവിക്കുണ്ട് അത് അവതരിപ്പിക്കുമ്പോള്‍ നയന മനോഹരവും ആക്കുക ഇല്ലേല്‍ ഇടി കൊള്ളും കേട്ടോ :) ... )

    ReplyDelete
  27. എനിക്കിഷ്ടപ്പെട്ടു ടീച്ചറെ...!! :)

    ReplyDelete
  28. മറ്റു കുട്ടികളെ പോലെ അമ്മയുടെ വാല്‍‌സല്യം മതിയാവോളം അനുഭവിക്കാനും, മഴ നനയാനും മണ്ണില്‍ കളിക്കാനും കഴിയാതെ പോയ ഒരു കുഞ്ഞിന്റെ വേദന കവിതയില്‍ പകര്‍‌ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്കു കിട്ടാതെ പോയ നഷ്ടപ്പെട്ട ആ മധുരിക്കുന്ന ബാല്യം തന്റെ മകള്‍ക്ക് നല്‍കണം. അവളെ സ്നേഹം കൊണ്ട് പൊതിയണം, അവള്‍ക്കൊരു വര്‍ണ്ണശലഭമായ കുട്ടിക്കാലം സമ്മാനിക്കണം എന്നു സ്വപ്നം കാണുന്ന അമ്മ. എനിക്കിഷ്ടമായി ഈ സ്വപ്ന കവിത.

    ReplyDelete
  29. ഈണമുള്ള വരികൾ....
    ബാല്യകാലം മണക്കുന്ന വരികളിലൂടൊരു യാത്രകൊണ്ടു പോയി...

    ReplyDelete
  30. സജലങ്ങലാകുന്ന
    നയനങ്ങല്‍ക്കപ്പുരം മഞ്ചാടി
    മുത്തുകളും വളപ്പൊട്ടുകളും
    പെന്‍സില്‍ കഷ്ണങ്ങളും
    മയില്‍‌പീലി തുണ്ടുകളും
    കരിഞ്ഞുണങ്ങിയ ഇലഞ്ഞി പൂക്കളും...
    പഴയ ഓര്‍മ്മകള്‍ എവിടെയൊക്കെയോ സ്പര്‍ശിക്കുന്നില്ലേ..?
    മറവിയുടെ
    പാഴ് പറമ്പിലേക്ക് വലിച്ചെറിയാന്‍
    ഇഷ്ടപ്പെടാതെ
    മനസ്സിന്റെ ഏതോ ഒരു കോണില്‍
    ആരും കാണാതെ ഒളിപ്പിച്ചുവെച്ച
    കുറെ മുത്തുമണികള്‍..,
    അവ പെരുക്കിയെടുക്കാനെങ്കിലും
    കഴിഞ്ഞുപോയ ദിനങ്ങള്‍ നാം സൂക്ഷിക്കുന്നു,
    ഓരോര്മ്മചെപ്പില്‍...

    ReplyDelete
  31. സീതയുടെ മനോഹരമായ ഭാഷയിൽ തന്നെ ഇതും. എങ്കിലും പറഞ്ഞു പഴകിയ ആശയങ്ങൾ ധാരാളമാണിതിൽ. ക്ലീഷേകൾ വർജ്ജിക്കാൻ ശ്രദ്ധിക്കുമല്ലോ!

    ReplyDelete
  32. നല്ല കവിത, ഒത്തിരി ഇഷ്ടായിട്ടോ സീതെ...
    പിന്നൊരു സംശയം ഉണ്ട്, അത് കവിതയില്‍ അല്ല, അതുകൊണ്ട് പിന്നെ ചോദിച്ചോളാം :)

    ReplyDelete
  33. പ്രിയപ്പെട്ട സീത,
    മഴയില്‍ നനഞ്ഞ ഒരു മനോഹര പ്രഭാതം!
    ബാല്യത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല എനിക്ക്!അത്രയും സുന്ദരമായ ഓര്‍മ്മകള്‍ ബാക്കി തന്നാണ് ബാല്യം കടന്നു പോയത്!മൂവാണ്ടന്‍ മാമ്പഴവും ചക്കര മാങ്ങയും കൂട്ട് കുടുംബവും നാലുകെട്ടിലെ ജീവിതവും കുഞ്ഞിക്കളികളും അമ്പല ദര്‍ശനവും പറയും ഉത്സവവും അമ്മയുടെയും അച്ഛന്റെയും സ്നേഹവും അച്ഛമ്മയുടെ കഥകളും അച്ഛന്റെ നാട്ടിലെ പാടങ്ങളും താറാവിന്‍ കൂട്ടങ്ങളും എല്ലാം......എല്ലാം........നിറപകിട്ടു നല്‍കിയ എന്റെ ബാല്യം!
    സീത,ഒരു പാട് സ്വപ്‌നങ്ങള്‍ കാണണം!മയില്‍പീലി വര്‍ണങ്ങള്‍ നല്‍കാന്‍ കാലം കനിയട്ടെ!ഒരു പാട് ഇഷ്ട്ടപ്പെട്ടു,ഈ വരികള്‍!ആ ചിത്രം എന്ത് മനോഹരം!ആ മോളെ കെട്ടിപിടിച്ചു ഉമ്മ വെക്കാന്‍ തോന്നുന്നു!
    സുജയുടെ കവിതയും വളരെ നന്നായി!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  34. ചാണ്ടിച്ചന്‍...കൌമാരവും യൌവ്വനവും രാമനു കൊടുത്തു...എന്തരോ...എന്തോ...ഹിഹി...നന്ദി ചാണ്ടിച്ചായാ..ചിത്രത്തിനു കടപ്പാട് ഗൂഗിളിനോട്

    സിദ്ധീക്ക.....നന്ദി..

    mohammedkutty irimbiliyam ....നന്ദി...സന്തോഷം..

    ചന്തു നായര്‍...നന്ദി ...സന്തോഷം

    sreee ...ഇതെവിടാരുന്നു ടീച്ചറേ ...കാണാനെ ഇല്ലായിരുന്നൂല്ലോ..നന്ദി ട്ടോ...മറക്കാതെ വന്നതിനു..

    Sandeep.A.K ...നന്ദി...സന്തോഷം

    ജീ . ആര്‍ . കവിയൂര്‍...ആഹാ നല്ലൊരു കുട്ടിക്കവിത കുറിച്ച് ധന്യമാക്കിയല്ലോ ഏട്ടാ...നന്ദി...സന്തോഷം

    ശ്രീദേവി...തീർച്ചയായും ജെനറേഷൻ ഗ്യാപ്പിൽ ആ നല്ല കാലം കുരുതികഴിക്കപ്പെട്ടു..നന്ദി..

    jayalekshmi...നന്ദി...

    ജയിംസ് സണ്ണി പാറ്റൂര്‍ ....നന്ദി...സന്തോഷം..

    ente lokam...അതേ...ഇന്നത്തെ കുട്ടികൾ അവരുടെ ലോകത്താണു..നമ്മൾ നമ്മുടെ ഓർമ്മകളിലും...നന്ദി..

    വര്‍ഷിണി...ഈ സ്നേഹത്തിനു മറുപടിയില്ലാ...സ്നേഹം...സ്നേഹം മാത്രം സഖീ

    SUDHI ...ശരി സാറെ...എന്നെ ഇടിക്കണ്ട...ഞാൻ നന്നായി...നന്ദി..ഹിഹി

    മഞ്ഞുതുള്ളി (priyadharsini)....നന്ദി പ്രിയാ

    Vayady...എന്റെ കവിതയെ ഉൾക്കൊണ്ടൂല്ലോ പ്രിയ തത്തമ്മേ...സ്നേഹം...സ്നേഹം...സന്തോഷം

    Ranjith Chemmad / ചെമ്മാടന്‍...നന്ദി...സന്തോഷം ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും..

    ഷമീര്‍ തളിക്കുളം...നല്ല സ്മരണകൾ....പങ്കു വച്ചതിനു നന്ദി...ആശംസകൾക്കും..

    ശ്രീനാഥന്‍...നന്ദി ഏട്ടാ..തീർച്ചയായും ശ്രദ്ധിക്കാം...

    Lipi Ranju...നന്ദി ട്ടോ..അപ്പോ ഈ സംശയങ്ങൾ തീർക്കാൻ ഞാനങ്ങ് ന്യൂസ്ലാൻഡിൽ വരണോ...ഹിഹി

    anupama ...നന്ദി പാറൂ കുറേ നല്ല ഓർമ്മപ്പൂക്കളിവിടെ വിതറിയതിന്...ആ മോളെ എനിക്ക് തന്നത് ഗൂഗിളാണ്...ഹിഹി

    ReplyDelete
  35. തിരിച്ചറിവ്‌ വന്നപ്പോള്‍ ബാല്യകാലത്ത്തിലെ കാഴ്ചകള്‍ നോക്കിക്കണ്ട്, അനുഭവിച്ച വേദനകള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ സ്വന്തം കുഞ്ഞിലൂടെ ആഗ്രഹിക്കുന്ന ഭാവന ഇഷ്ടായി.
    കവിത നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  36. കവിത നന്നായിട്ടൊ..?കവിത എന്ന ലേബല്‍ കണ്ടപ്പോള്‍ കരുതി കടിച്ചാല്‍ പൊട്ടാത്ത എന്തേലുമാകുമെന്നു..ഇത് കൊഴപ്പല്യാ..മനസ്സിലായ്.
    ആശംസകളോടേ..

    ReplyDelete
  37. സംഹാര രുദ്രയായ് മഴ പെയ്തിടുമ്പോൾ
    ദുന്ദുഭി നാദത്തിലെൻ മനം വിറയ്ക്കെ
    മാറോട് ചേർത്തരുമയായ് പുണരുന്ന
    അമ്മക്കരം അരികിലിരുളിൽ തിരഞ്ഞ്
    തേങ്ങി തളർന്നൊരാ രാവെന്റെ ബാല്യം..

    ഒരു നിമിഷം ആ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ കവിത. കവിത വായിച്ചു മനസ്സും ,കണ്ണും നിറഞ്ഞു...അഭിനന്ദനങ്ങൾ..

    ReplyDelete
  38. ബാല്യത്തിന്‍റെ നൊമ്പര സ്മൃതികളുണര്‍ത്തി വളരെ പിന്നിലേക്ക് -കിട്ടാ ബാല്യത്തിലേക്ക് -വീണ്ടുമൊരു മടക്കം...തിരിച്ചു കിട്ടിയെങ്കില്‍ ആ ഇളംപൂക്കാലം !!പ്രിയ കവയിത്രിക്കു ആശംസകള്‍...

    ReplyDelete
  39. “ഗതകാല സ്മരണയിലോടുമെൻ മനസ്സിന്റെ
    ഭിത്തിമേൽ നഷ്ടത്തിൻ മുൾമുന കൊണ്ടുള്ള
    ചോര വാർന്നൊഴുകുന്ന മുറിവുകളേകുന്ന
    മായാത്ത നോവിന്റെ ഓർമ്മയെൻ ബാല്യം“

    ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
    പിന്നെ ഞാൻ കേട്ടതോ വാശിക്കാരി
    നേരിട്ടു കേട്ടപ്പോള്‍ കുറുമ്പുകാരി
    അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
    അഴകേ മിഴിയഴകേ
    നീയെനിക്കെന്നും പ്രിയസൌഹൃദം...... ഇതേ ഞാനും പറയണുള്ളൂ...... ഒന്നു കൂടി... ബാല്യകാലത്തിന്‍റെ അവതരണം എവിടെയൊക്കെയോ ചെറിയ ഒരു കുറവുണ്ടാക്കിയ പോലെ... സീതയുടെ മനസ്സു മുഴുവന്‍ പകര്‍ത്തിയിട്ടില്ല ഇതില്‍ ... സത്യം..... സത്യം.... സ്നേഹാശംസകളോടെ... അസിന്‍ ....

    ReplyDelete
  40. പട്ടേപ്പാടം റാംജി ...നന്ദി ഏട്ടാ...എന്റെ കവിത ഉൾക്കൊണ്ടതിന്..

    മുല്ല....നന്ദി...സന്തോഷം മുല്ലാ

    moideen angadimugar ...നന്ദി...സന്തോഷം

    mohammedkutty irimbiliyam...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    വീട്ടുകാരന്‍......ചിലപ്പോൾ മനസ്സിനെ പൂർണ്ണമായും തൂലിക തുമ്പിലേക്കെത്തിക്കാൻ കഴിയില്ലല്ലോ കൂട്ടാരാ...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  41. ഞാനും സഞ്ചരിച്ചു എന്റെ ബാല്യത്തിലൂടെ…സീത എഴുതിയിരിക്കുന്ന വരികൾ വായിക്കുമ്പോൾ എനിക്കും ഓർമ്മ വന്നു എന്റെ ബാല്യം.. കുറെ കഴിഞ്ഞാണ് ഇത് വായിച്ചത്…താമസിച്ചതിൽ ക്ഷമാപണം

    ReplyDelete
  42. “നിറമാർന്ന ബാല്യം“
    എഴുത്തിൽ കവിതയെക്കാൾ മെച്ചം കഥകളാണ്‌.

    ReplyDelete
  43. തൂവലാൻ...താമസിച്ചാലും വരുന്നുണ്ടല്ലോ...അതു മതി...നന്ദി..സന്തോഷം

    Kalavallabhan....കഥകൾ ശ്രമിക്കാം...നന്ദി..

    ReplyDelete
  44. ..
    നാളെ എന്നോമന മുട്ടിലായിഴയുമ്പോള്‍
    ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോള്‍
    ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
    മധുരമാം ബാല്യം എനിക്കിനി വേണം

    പരിതപിക്കേണ്ട കാര്യമൊന്നും ഇല്ലാ, ബാല്യം കഴിഞ്ഞെത്തിയ എല്ലാവരിലും ഒരു കുട്ടി ഒളിഞ്ഞിരിക്കുന്നുണ്ട്, പുറമേ കാണിക്കാത്തത് പല കാരണങ്ങള്‍ കൊണ്ടല്ലെ?

    എങ്കിലും, പലരീതിയിലും പലര്‍ക്കും ബാല്യം നഷ്ടമാകാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക്

    “നാളെ എന്നോമന മുട്ടിലായിഴയുമ്പോള്‍
    ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോള്‍
    ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
    മധുരമാം ബാല്യം എനിക്കിനി വേണം”

    ഞാനീ വരി കടമെടുത്ത് സമര്‍പ്പിക്കുന്നു. :)

    ((നല്ല വിശപ്പാണല്ലെ?, ചില്ലക്ഷരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു, ഹ്ഹ്ഹ്..ഹി, ചില്ലക്ഷരങ്ങള്‍ ലഘുവും ഗുരുവുമല്ല, വിശപ്പ് കെടുമോ ആവോ.. ങെ?? (ഓ.ടോ :- ഞാനിബ്ബയിക്ക് ബന്നിറ്റ്ല്ല കോയാ..))
    ..

    ReplyDelete
  45. കവിത വായിച്ചു ,ഇഷ്ടമായി പിന്നെ ബ്ലോഗിന്റെ വീതിയല്പം കുറച്ചാല്‍ കൂടുതല്‍ വ്യക്തതവന്നേനെ....

    ReplyDelete
  46. *സൂര്യകണം.....നന്ദി കോയാ...അല്പം വിശപ്പുണ്ടാർന്നേയ്..അതാ ബിഴുങ്ങീത്..ഇനി ശ്രദ്ധിക്കാം...ഹിഹി..

    sakalpangal....നന്ദി...സന്തോഷം...ശ്രദ്ധിക്കാം ട്ടോ..

    critical th////,,,,,,..... :)

    ReplyDelete
  47. വളരെ സങ്കടമയമായ ഒരു ബാല്യം........

    ബാല്യ ചിന്തകളില്‍ വിഷാദത്തിന്റെ രൂക്ഷമായ ചൊവ........

    ബാല്യത്തിലെ മഴയോടുള്ള കാഴ്ച്ചപാടിലും ഒരു വ്യത്യസ്തത..........

    തനിക്കു ലഭിക്കാത്തത് ഇനിയുള്ളവര്‍ക്കെങ്കിലും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനസ് കാണാന്‍ സാധിക്കുന്നു.............

    ആകെ മൊത്തം നല്ല കവിത.....

    കഴുബ്ബുള്ള കവിത.........

    ReplyDelete
    Replies
    1. നന്ദി..സന്തോഷം ഈ വാക്കുകള്‍ക്ക്

      Delete
  48. മറ്റൊരു പോസ്റ്റ് വായിക്കാന്‍ സീതായനത്തില്‍ വന്നപ്പോള്‍ എന്റെ ബാല്യവും, ചെറുചിത്രവും വന്ന് മാടിവിളിച്ചു....
    വായിച്ചു - കവിതകളെ വിശകലനം ചെയ്യാനറിയില്ല. എന്നാല്‍ സീതയെന്ന എഴുത്തുകാരിയെ പരുവപ്പെടുത്തിയ ബാല്യമറിഞ്ഞു.... ആ മനസ്സറിഞ്ഞു...

    ReplyDelete
    Replies
    1. സീതയുടെ നോവുകളുടെ തുടക്കമായിരുന്നോ അതോ ഒടുക്കമോ...അറിയില്യാ....സീത സീതയായതില്‍ ഈ ബാല്യത്തിനൊരു പങ്കുണ്ട്...നന്ദി മാഷേ പിന്നിട്ടുപോയ താളുകളിലൂടെയും ഇവളെ വായിക്കുന്നതിന്...പ്രോത്സാഹനം നല്‍കുന്നതിന്...

      Delete