Saturday, April 30, 2011

യശോധര ഉറങ്ങിയിട്ടില്ല.......





















പ്രതാപത്തിന്റെ കേളികൊട്ടുണരുന്ന കപിലവസ്തു....


നിലാവിൽ കുളിച്ച് നിൽക്കുന്ന സൌധങ്ങൾ...രാജവീഥി ഏറെക്കുറേ നിശ്ശബ്ദം....
സമയം അർദ്ധരാത്രി കഴിഞ്ഞിട്ടാവണം ചീവീടുകളുടെ സംഗീതവും കാവൽക്കാരുടെ കുതിരക്കുളമ്പടിയൊച്ചയും അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലാ...ഇടയ്ക്ക് രാപ്പുള്ളുകൾ ചിലയ്ക്കുന്നുണ്ട്...


ഉയർന്നു നിൽക്കുന്ന സൌധങ്ങൾക്ക് തിലകച്ചാർത്തെന്നവണ്ണം ശുദ്ധോധന മഹാരാജാവിന്റെ കൊട്ടാരം....


അന്ത:പ്പുരത്തിലെ ഒരു മുറിയിൽ ഇനിയും തിരിനാളം കണ്ണടച്ചിട്ടില്ലാ....അണയാൻ തുടങ്ങുന്ന നാളത്തിലേക്കുറ്റു നോക്കി എരിയുന്ന മനസുമായി അവൾ...


യശോധര....


മോഹങ്ങൾ മരിച്ചു വീണ കണ്ണുകളിൽ നിർവ്വികാരതയ്ക്ക് പകരം അടങ്ങാത്ത മനസ്സിന്റെ പ്രതിഫലനം കാണാം....


ആൽത്തറയിൽ വന്നിരിക്കുന്നത് അദ്ദേഹമാണ്..കാണാൻ പോകണോ.....


ചിന്തകൾ ചേതനയോട് പട വെട്ടുകയാണ്....


പട്ടുമെത്തയിൽ ഏതോ സുന്ദര സ്വപ്നത്തിന്റെ കടാക്ഷത്തിൽ പുഞ്ചിരി മായാത്ത മുഖവുമായി രാഹുലൻ....


ഉറങ്ങുക...നിനക്കുറങ്ങാം...നശിച്ച ഈ ലോകവും ഇവിടത്തെ നിയമങ്ങളുമൊന്നും നീയറിയുന്നില്ലല്ലോ...നിന്റെ മനസ്സിൽ നക്ഷത്രങ്ങളും ചിത്രശലഭങ്ങളും മാത്രമല്ലേ....


വീണ്ടും, മാതൃത്വത്തെ തള്ളിയകറ്റി എന്നിലെ സ്ത്രീ മനസ്സിലേക്കോടിക്കേറി....


വേണ്ട..എന്തിനു പോകണം....തന്റെ സ്ത്രീത്വത്തെ നിഷ്ക്കരുണം അവഗണിച്ചിറങ്ങിപ്പോയ ആ പുരുഷത്വത്തിന്റെ മുന്നിൽ എന്തിനു കീഴടങ്ങണം..


മനസ്സ് വാദപ്രതിവാദത്തിനു തയ്യാറെടുത്താണ്....


ഇല്ലാ പോകണം...അദ്ദേഹം കാണണം...അറിയണം...താനിന്നും ജീവിക്കുന്നുണ്ടെന്ന്...അവസരം കിട്ടിയാൽ ഒരു ചോദ്യവും ചോദിക്കണം എന്തിനായിരുന്നു ഈ ഒളിച്ചോട്ടമെന്നു....

ഏത് ഗയയാണ് അദ്ദേഹത്തിനു ബോധോദയമേകിയത്...

ഗാർഹസ്ഥ്യം കഴിഞ്ഞത്രേ സന്യാസം...അതറിയാതെ പോയോ ലോക ഗുരു...

അവനവന്റെ കർമ്മങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ളതാണോ സന്യാസം..

ജരാനരകളും രോഗദുരിതങ്ങളും മൃത്യുവും തന്നേയും മകനേയും ആക്രമിച്ചേക്കുമെന്നു ഭയന്നുവത്രേ...അതിനെ പ്രതിരോധിക്കാനുള്ള ആയുധം തേടിയായിരുന്നു തന്റെ യാത്രയെന്നു ന്യായവും...

അദ്ദേഹം എത്ര ഭംഗിയായി സ്വയം ന്യായീകരിച്ചു...

ദൈവം വിധിക്കുന്ന സുഖ ദുഃഖങ്ങളിലൂടെ സഞ്ചരിച്ച് മോക്ഷം വരിക്കേണ്ടതിനു പകരം എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണോ വേണ്ടിയിരുന്നത്....

എന്നിട്ടെന്ത് നേടി...?

തന്നേയും മകനേയും അദ്ദേഹം ഭയന്ന കാലപ്രഹരങ്ങളിൽ നിന്നും രക്ഷിക്കാനായോ...

പിന്നെന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ.....


മഹാനായ ശുദ്ധോധന മഹാരാജാവിനോടും ചോദിക്കാൻ ഒരു ചോദ്യം താൻ കരുതി വച്ചിട്ടുണ്ട്...


സന്യാസിയായിപ്പോയേക്കുമെന്ന വിധിയുള്ള മകനെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള പരീക്ഷണ വസ്തുവായി ഇവളുടെ ജീവിതമെന്തിനു വിലയ്ക്കെടുത്തെന്ന്.....


ഉത്തരമുണ്ടാവില്ല രാജാവിന്....


തന്റെ നോട്ടത്തെ നേരിടാൻ മടിച്ച്, അദ്ദേഹമെപ്പോഴും മാറിപ്പോകുന്നതും മനസ്സിൽ നിന്നുയരുന്ന ഈ ചോദ്യത്തെ ഭയന്നല്ലേ...


ചോദ്യങ്ങളുണ്ടെനിക്ക് സമൂഹത്തോടു പോലും...


ഒരു കാര്യത്തിൽ അഭിമാനവും...


തോറ്റ് കൊടുത്തിട്ടില്ലാ താൻ...വിധിയും പതിയുമേൽ‌പ്പിച്ച ആഘാതത്തിൽ വീണു പോയിട്ടില്ലാ...
രാഹുലനെന്നും അഭിമാനത്തോടെ തലയുയർത്തി നിന്നു പറയാനായി താനിന്നും ജീവിച്ചിരിക്കുന്നു...


ചിന്തകൾ രാത്രിയുടെ യാത്രാമൊഴി അവളുടെ കാതുകളിൽ എത്തിച്ചില്ല....


അരുണന്റെ ആദ്യകിരണങ്ങൾ വദനം പൊള്ളിച്ചിട്ടോ രാഹുലന്റെ കൊഞ്ചുന്ന മൊഴികൾ കേട്ടിട്ടോ ചിന്തകളിൽ നിന്നുണർന്ന് ഉറച്ച തീരുമാനത്തോടെ അവൾ പ്രഭാതവന്ദനത്തിനായ് നടന്നു...

വീണ്ടും ഒരു ദിനം കൂടി ജീവിതത്തിന്റെ പുസ്തകത്തിൽ...


രഥത്തിലേറുമ്പോഴും മനസ്സ് ശാന്തമായിരുന്നു.....


രാജവീഥിയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പാതയോരത്തെ ആലിൻ ചുവട്ടിൽ അതാ അദ്ദേഹം...


രഥത്തിൽ നിന്നിറങ്ങുമ്പോൾ മനസ്സ് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....


രാഹുലന്റെ കയ്യിലെ പിടിത്തമൊന്നു മുറുകിയോ...

ചുറ്റുമുള്ള കാഴ്ചകൾ കണ്ടു നടന്ന അവൻ അമ്മയുടെ ഭാവമാറ്റത്തിൽ തെല്ലൊന്നമ്പരന്നിട്ടുണ്ടാവും....

ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ലാ...നടന്നു ഉറച്ച കാൽ വയ്പ്പോടെ...


അദ്ദേഹത്തിനു ചുറ്റും ഒരു ജനാവലി തന്നെയുണ്ട്...


തങ്ങളുടെ സിദ്ധാർത്ഥ രാജകുമാരനെ മറന്നിരിക്കുന്നു പ്രജകൾ....അല്ലെങ്കിലും ഇത് ശ്രീബുദ്ധനല്ലേ...


പറഞ്ഞു കേട്ടത് ശരിയാണ്...ഒരു അഭൌമ തേജസ്സുണ്ട് ആ മുഖത്തിനിപ്പോൾ.. വല്ലാത്ത ശാന്തതയും....വാക്കുകളും ആ ശാന്തത കടമെടുത്ത പോലെ....


തനിക്ക് തിരയേണ്ടത് അതല്ലല്ലോ...

ആ കണ്ണിന്റെ അഗാധതയിൽ എവിടെയെങ്കിലും ഒരു നഷ്ടബോധത്തിന്റെ ചെറുകണിക വീണു കിടപ്പുണ്ടോ....അതറിയണം...

പിന്നെ ലോക ഗുരുവിനെ ബോധ്യപ്പെടുത്തണം അദ്ദേഹമേൽ‌പ്പിച്ചു പോയ കണ്ണീരിൽ താനൊലിച്ച് പോയിട്ടില്ലാന്നു...


നടത്തത്തിനു വേഗത കൂടുന്നത് അവളറിഞ്ഞില്ലാ....


ലോക തത്വങ്ങളും മഹത് വാക്യങ്ങളും ഉരുക്കഴിച്ച് മാനവികതയുടെ മനസ്സിലെ അഴുക്കുകൾ കഴുകി കളയാൻ ശ്രമിക്കുന്ന ആ മഹാനുഭാവന്റെ മുന്നിൽ ഒരു നിറ ദീപം പോലെ അവൾ ജ്വലിച്ചു നിന്നു...


ഒരു നിമിഷം....


കണ്ണുകൾ പരസ്പരം ചോദിക്കാനും പറയാനുമുള്ളത് ചെയ്ത് തീർത്തു....


പതറുന്ന ബാല്യത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകാതെ ആ കൈ പിടിച്ച് അവൾ തിരികെ നടന്നു.... മൌനം വാചാലമാകുന്ന നിമിഷങ്ങളിലേക്ക് താനെറിഞ്ഞു കൊടുത്ത ലോക ഗുരുവിനെ പുറകിൽ വിട്ട്....


അവളുടെ മനസ്സ് ഒരു വിജിഗേഷുവിന്റേതായിരുന്നു അപ്പോൾ....ലോകം കീഴടക്കിയ സന്തോഷം......


അന്നത്തെ ദിവസത്തിന് പ്രത്യേകം സൌന്ദര്യമുള്ളതറിഞ്ഞവൾ...


പക്ഷേ....


സന്ധ്യവന്ദന വേളയിൽ ദാസി മൊഴിഞ്ഞ സത്യം അവളുടെ മനസ്സിൽ ചോദ്യങ്ങളുടെ ശരമഴ പെയ്യിച്ചു...


അദ്ദേഹം വരുന്നുണ്ടത്രേ നാളെ....


എന്തിന്...ഇട്ടെറിഞ്ഞുപോയ ശേഷിപ്പുകളിലൂടെ ഒരു തിരനോട്ടം നടത്തേണ്ട ആവശ്യകത ദൈവ തുല്യനെന്നു മാലോകർ വാഴ്ത്തുന്ന ശ്രീബുദ്ധനുണ്ടോ...

തന്നോടുള്ള ചോദ്യങ്ങളുമായിട്ടാവുമോ ഈ വരവ്...വരട്ടെ...എങ്കിൽ ചോദിക്കാൻ തനിക്കുമുണ്ടേറെ....


മനസ്സിലെന്തിനോ ഒക്കെ അക്കമിട്ടുറപ്പിച്ച് രാഹുലനെ നെഞ്ചോട് ചേർത്തവളന്ന് സുഖമായുറങ്ങി.....


പകലോൻ ആഗമനം അറിയിച്ചെത്തും മുമ്പേ അവളുണർന്ന് കാത്തിരുപ്പായി...


ചോദിക്കണം...ഇന്നു തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടണം...


വിധിയുടെ പരീക്ഷണങ്ങളെ പേടിച്ച് പോയ സിദ്ധാർത്ഥ കുമാരനാണോ...അതിനെ സധൈര്യം നേരിട്ട താനാണോ വിജയിച്ചതെന്ന് അറിയണം....


കാത്തിരുപ്പിനവസാനം കുറിച്ച് അന്തഃപ്പുരത്തിനു വെളിയിൽ ആരവങ്ങൾ കേട്ടു...


“ബുദ്ധം ശരണം ഗച്ഛാമി....
സംഘം ശരണം ഗച്ഛാമി...
ധർമ്മം ശരണം ഗച്ഛാമി....”


അവളുടെ മനസ്സിലും പെരുമ്പറ നാദം ഉണർന്നു....


അതാ അദ്ദേഹം വരുന്നു....


അവളുടെ മുന്നിൽ നിൽക്കുന്ന ആ സാർവ്വഭൌമ തേജസ്സിലേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ലാ....

ഉതിർന്നു വീഴുന്ന കണ്ണീർക്കണങ്ങളോടെ അവളാ പാദങ്ങൾ കഴുകി...

പാദങ്ങളിൽ നിന്നവളെ പിടിച്ചെഴുന്നേൽ‌പ്പിച്ചാ നെറുകയിൽ കൈ വച്ചനുഗ്രഹിച്ച് ശ്രീബുദ്ധൻ നടന്നു നീങ്ങി..

ഭഗവാനേ എന്ന വിളിയോടെ തൊഴുകൈയ്യുമായി ഒരു ശിലപോലെ അവൾ നിന്നു ഒരു നിമിഷം....


കണ്ണീർ നനഞ്ഞൊട്ടിയ കൺപീലികൾ വലിച്ച് തുറന്നവൾ നോക്കുമ്പോൾ അകലെ നടന്നു മറയുകയായിരുന്നു അദ്ദേഹം...


താൻ കരഞ്ഞിരിക്കുന്നു...തോറ്റു പോയൊ താൻ....?


പാതിവൃത്യത്തിൻ പൂജയിൽ സ്വയം അർപ്പിച്ച് ഇത്ര നാളും വിജയിയെന്നഹങ്കരിച്ച തന്റെ മനസ്സ് തളർന്നോ...


വെറും പെണ്ണായോ ഒരു നിമിഷത്തേക്ക്...?


അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അങ്ങു ദൂരെ നടന്നു മറയുന്ന ഭിഷുവൊന്നു തിരിഞ്ഞു നോക്കി...


അണഞ്ഞു പോയ അവളുടെ കണ്ണിലെ പ്രകാശം ജ്വലിച്ചു...


ഇല്ലാ താൻ തോറ്റിട്ടില്ല...


ഭഗവാനേ എന്നുള്ള തന്റെ വിളിയിൽ ആ മനസ്സ് പിടയുന്നതറിഞ്ഞിരുന്നു താൻ...

ആഗ്രഹിച്ചിട്ടുണ്ടാവണം ആ മനസ്സ് ....തന്റെ നാവിൽ നിന്നെങ്കിലും സിദ്ധാർത്ഥകുമാരാ എന്ന വിളി കേൾക്കാൻ...


ഉവ്വ്...
ഞാൻ തോറ്റിട്ടില്ലാ....


“ഉവ്വ്..ഞാൻ തോറ്റിട്ടില്ലാ..”എന്തിനെന്നറിയാതെ എന്റെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു....


മാറിലടുക്കിപ്പിടിച്ച പുസ്തകം കയ്യിൽ നിന്നും ഊർന്നു വീണതറിഞ്ഞില്ല....


കുമാരനാശാന്റെ ശ്രീബുദ്ധചരിതം....


ചുമരിലെ ഘടികാരം രാവിന്റെ അന്ത്യയാമങ്ങളറിയിച്ച് ചിലയ്ക്കുന്നതും ഞാനറിഞ്ഞില്ലാ...തുറന്നിട്ട ജനാലയിലൂടെ ഒരു കുളിർകാറ്റ് എന്നെ തലോടി കടന്നു പോയതും....


ചുണ്ടുകൾ അപ്പോഴും ശബ്ദമില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു..
“.ഉവ്വ്...ഞാൻ തോറ്റിട്ടില്ലാ..”

39 comments:

  1. ബുദ്ധം ശരണം ഗച്ഛാമി....
    സംഘം ശരണം ഗച്ഛാമി...
    ധർമ്മം ശരണം ഗച്ഛാമി....”
    ഞാന്‍ ഒരിക്കലും തോല്‍ക്കില്ല, എന്നിലെ ഞാന്‍ ആരെന്നു അറിയുകില്‍ ജയ പരാജയങ്ങലില്ല

    ReplyDelete
  2. സിദ്ധാർഥകുമാരന് ആരെയും തോൽ‌പ്പിക്കാൻ പറ്റില്ല.യശോധരയ്ക്കു തോൽക്കേണ്ട അവസ്ഥയുമില്ല. (തേങ്ങ ഉടയ്ക്കാൻ പറ്റീല്ലല്ലോ :( ....) . നന്നായിട്ടുണ്ട്.

    ReplyDelete
  3. അങ്ങനെ ........ഒരീച്ചയെ പോലും വേദനിപ്പിക്കാത്ത ആ പാവം ബുദ്ധനേം ഒരു ക്രൂരനാക്കി അല്ലേ...കൊള്ളാം....

    അവസാനം പോയി കാലിലും വീണു"തോല്‍ക്കാനെനിക്കു മനസില്ല " എന്നും.
    ബുദ്ധന്‍ ആല്‍മരച്ചുവട്ടിലിരുന്നു ചിരിക്കുന്നുണ്ട് ...ഹി....:)
    കൂട്ടുകാരിക്കെന്റെ ഭാവുകങ്ങള്‍.......

    ReplyDelete
  4. നല്ല ഭാവന...നല്ല അവതരണം...എംടിയുടെ ശിഷ്യയാവാന്‍ വല്ല ഉദ്ധേശവുമുണ്ടോ???
    കാര്യമായിട്ട് പറഞ്ഞതാ....യശോധരയുടെ കണ്ണിലൂടെ ബുദ്ധനെ അവതരിപ്പിച്ചു കൊണ്ട് ഒരു മുഴുനീളന്‍ കഥ എഴുതൂ....സിനിമാക്കാര് പുറകെ കൂടും...

    ReplyDelete
  5. ബ്രഹ്മാണ്ഡ ശാന്തിക്കും നന്മയ്ക്കും വേണ്ടി സര്‍വ ത്യാഗം ചെയ്ത ശ്രീബുദ്ധ ഭഗവാന്റെ ജീവിതം ഇതിവൃത്തമാക്കിയുള്ള ഒരു തിരുത്തെഴുത്ത്...സീതയുടെ ശ്രമം കൊള്ളാം ..വ്യത്യസ്തമായ ഒരു ചിന്തയ്ക്ക് പ്രേരണ നല്‍കുന്ന രചന ..ജീവിച്ചിരിക്കുന്നവരും മണ്‍ മറഞ്ഞവരും ആയ, നല്ലവരും ചീത്തവരും എന്ന് പുരാണേതിഹാസങ്ങള്‍ വിധിയെഴുതിയ അഖിലാണ്ഡത്തിലെ സര്‍വമാന നാരീ ജന്മത്തിനും ഒരു പുനര്‍ വിചാരണ ആ വശ്യമെന്നു ചിന്തിപ്പിക്കുന്ന രചനകളാണ് സീതയുടെത് ,അവര്‍ക്ക് നീതിയും ന്യായവും ഉറപ്പു വരുത്തിയെ
    അടങ്ങൂ എന്ന ഒരു നിശ്ചയ ദൃഡത
    .താന്‍ തോല്‍ക്കില്ല എന്ന വാശിയിലും ചിലപ്പോള്‍ കവികള്‍ പാടിയ സ്ത്രീയുടെ സഹജ ദൌര്‍ബല്യങ്ങളില്‍ സ്നേഹിക്കാനും സഹിക്കാനും കീഴടങ്ങാനും മാത്രം ശീലിച്ചു പോയ സ്ത്രീ ജന്മങ്ങളാണ് സീതയുടെ തൂലികാ ഗര്ഭത്തിലും ജന്മം കൊള്ളുന്നത്‌ ..അതിനു ബീജങ്ങളാവുന്നതാകട്ടെ പുതു തലമുറകള്‍ക്ക് അത്ര കണ്ടു ചിര പരിചിതങ്ങള്‍ അല്ലാത്ത ഭാരതീയ പുരാണേതി ഹാസങ്ങളും ,ചരിത്രാഖ്യായികകളും !!

    ലോകം കണ്ട മഹത്തായ ത്യാഗങ്ങളില്‍ ഒന്നാണ് സിദ്ധാര്‍ത്ഥ രാജകുമാരന്റെ ജീവിത പരിത്യാഗം ..ലോകം നേടിയ ഏറ്റവും മഹത്തരമായ നേട്ടങ്ങളില്‍ ഒന്നാണ് ശ്രീബുദ്ധ ഭഗവാന്‍ ..
    എത്ര മുടിനാരിഴ കീറി പരിശോധിച്ചാലും എല്ലാ വലിയ നേട്ടങ്ങളുടെ പിന്നിലും ചില വലിയ ത്യാഗങ്ങള്‍ ഉള്ളതായി കാണാം . ഒരു യശോധരയും രാഹുലനും ത്യാഗം ചെയ്തപ്പോള്‍ ആയിരക്കണക്കിനു യശോധരമാര്‍ ദീര്‍ഘ സുമംഗലിമാരും
    രാഹുലന്മാര്‍ നിലയ്ക്കാത്ത പിതൃ സ്നേഹം നുകര്‍ന്നവരും ആയി .
    ഇതൊരു ചെറിയ നേട്ടം അല്ല ..യുദ്ധങ്ങള്‍ തലമുറകളെ മുച്ചൂടും നശിപ്പിക്കുന്ന കാലത്താണ് ശാന്തിയുടെ ആ അവധൂതന്റെ ത്യാഗം എന്നോര്‍ക്കണം ! ഒരു വിഭാഗം നിരന്തരമായി ത്യാഗം സഹിക്കുന്നു ! മറ്റൊരു വിഭാഗം ലോകത്തിന്റെ നേട്ടങ്ങള്‍ ഒന്നായി അനുഭവിക്കുന്നു .ചരിത്രാതീത കാലം മുതല്‍ ഇതാണ് ലോക സ്ഥിതി ..അതിര്‍ത്തികളില്‍ ജീവന്‍ പണയപ്പെടുത്തി പട്ടാളക്കാര്‍ നൂറ്റി പതിഞ്ചു കോടി ജനങ്ങള്‍ക്ക്‌ കാവല്‍ നില്ലുന്നതും .,നമ്മളെ തീറ്റി പോറ്റാന്‍ വേണ്ടി കാസര്‍കോട്ടെ കുഞ്ഞുങ്ങളെ എല്ലാവരും ചേര്‍ന്ന് എന്‍ഡോസള്‍ഫാന് എറിഞ്ഞു കൊടുക്കുന്നതും കാലങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന ഇനിയും നിലയ്ക്കാത്ത ആ ലോകനീതിയുടെ പൊരുത്ത ക്കേടുകള്‍ മൂലമാണ് .
    ഇങ്ങനെ ഒട്ടേറെ ചിന്തകള്‍ ഒന്നിച്ചുണര്‍ത്തി വിടാന്‍ സീതയുടെ ഈ കഥ ഉപകരിക്കട്ടെ എന്നാശംസിക്കുന്നു ..

    ReplyDelete
  6. ബുദ്ധന്‍ ചിരിക്കുന്നു...

    സിദ്ധാര്‍ഥചരിത്രം വായിച്ചപ്പോള്‍ കുഞ്ഞുന്നാളിലേ മനസ്സില്‍ ഒരു വിഷമം കുടിയേറിയിരുന്നു. ഇപ്പോഴും അതുണ്ട്. ഈ പോസ്റ്റ് അതിനെ വീണ്ടുമുണര്‍ത്തി

    ReplyDelete
  7. കുമാരനാശാന്റെ ശ്രീബുദ്ധചരിതം....അപ്പോൾ പുതിയ ഒരു യശോധരയാണല്ലേ നായിക. ബുദ്ധൻ ലോകത്തിനു വേണ്ടി ത്യജിച്ച മഹാത്മാവാണ്രു. എങ്കിലും പുതിയ യശോധര തോൽക്കരുതിവിടെ. നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  9. ജീ . ആര്‍ . കവിയൂര്‍ ...തേങ്ങ ഉടച്ചതിനു നന്ദി ട്ടോ...ഏതൊരു വ്യക്തിയും അതിലേക്കുള്ള പ്രയാണത്തിലാണു...

    sreee ....നന്ദി ടീച്ചറേ....തേങ്ങ ഞാനിവിടെ വച്ചേക്കാം അടുത്ത തവണ അടിപ്പിക്കാൻ...മതിയോ...

    JITHU ....എന്നെക്കൊണ്ടിത്രയൊക്കെയല്ലേ പറ്റൂ സഖേ...ഇരുന്നോട്ടെ ബുദ്ധനിട്ടും ഒരു പാര...പുള്ളിയങ്ങനെ മിണ്ടാതെയിരുന്നപ്പോ നിക്ക് സഹിക്കണില്യാന്നേ..സത്യം പറഞ്ഞോണം ആൽമരച്ചോട്ടിലിരുന്നു പുള്ളി ചിരിക്കണുണ്ടോ...ങ്ങേയ്..നന്ദി ട്ടോ..

    ചാണ്ടിക്കുഞ്ഞ്...എന്നെക്കൊണ്ട് പാതകം ചെയ്യിക്കും ല്യേ...ഇപ്പോ നിങ്ങളു മാത്രേ സഹിക്കണുള്ളൂ...മുഴുവൻ മലയാളികളേം ദ്രോഹിക്കണമെന്ന് വല്ല ദൃഢ നിശ്ചയോം ഉണ്ടോ ചാണ്ടിച്ചായോ...നന്ദി ഈ വരവുകൾക്കും അഭിപ്രായത്തിനും..

    രമേശ്‌ അരൂര്‍....എങ്ങനെ നന്ദി പറയണമെന്നറിയില്യാ ഏട്ടാ...ഓരോ വട്ടുകൾ എഴുതിപ്പിടിപ്പിക്കുന്നു ഞാൻ...അതിനെ എന്റെ മനസ്സിലൂടെ ഒരാൾ നോക്കി കാണുമ്പോ വല്ലാത്ത സന്തോഷം....മഹത്തായ ബുദ്ധചരിതം തിരുത്താൻ നോക്കിയതല്ലാ ഒരു സ്വപ്നം അങ്ങനെയായിരുന്നെങ്കിൽ എന്ന്....എത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നു ഉറപ്പില്ലായിരുന്നു...ഏട്ടന്റെയൊക്കെ സപ്പോർട്ട് ആണു എഴുത്ത് തുടരാൻ ഉള്ള എന്റെ പ്രചോദനം....എന്തെങ്കിലും നേടുമ്പോൾ എന്തെങ്കിലും നഷ്ടപ്പെടുത്താതെ വയ്യാ...ലോക നന്മയ്ക്ക് വേണ്ടി ബുദ്ധന്റെ ത്യാഗം വാഴ്ത്തപ്പെട്ടപ്പോ അവഗണിക്കപ്പെട്ടുപോയ ഒരു പാവം പെണ്ണിന്റെ മനസ്സ് എന്റെ കാഴ്ചപ്പാടിലൂടെ ചിന്തിച്ച് നോക്കിയതാണ്....ഏട്ടൻ പറഞ്ഞതു പോലെ നമുക്ക് നല്ലതിനു വേണ്ടി സ്വന്തം ജീവിതങ്ങൾ ഹോമിച്ച പാവം കാസർകോട്ടെ ബാല്യങ്ങൾ...അവരും അവഗണിക്കപ്പെടുന്നു..

    ajith ....നന്ദി ഏട്ടാ ഈ വാക്കുകൾക്ക്...എന്റെ അക്ഷരങ്ങൾക്ക് വായനക്കാരുടെ മനസ്സിൽ ഒരു ചെറു ചലനം ഉണ്ടാക്കാൻ കഴിഞ്ഞാൽ പോലും അതെനിക്ക് സന്തോഷം തന്നെ...

    ശ്രീനാഥന്‍....നന്ദി ഏട്ടാ...ബുദ്ധന്റെ ത്യാഗത്തൊപ്പം ഓർത്തിരിക്കേണ്ടതാണു യശോധരയുടെ ജീവിതവും എന്നു ചിന്തിച്ചപ്പോ തോന്നിയ ആശയമാണ്....ഒരു സ്വപ്നം..

    Villagemaan......നന്ദി ഈ വരവുകൾക്കും അഭിപ്രായത്തിനും..

    ReplyDelete
  10. ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്.യശോധരയുടെ Perspective ലൂടെ സ്ത്രീത്വത്തെയും മാതൃത്വത്തെയും ആത്മസാക്ഷാത്കാരം തേടി കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഗൃഹസ്ഥാശ്രമികളേയും അപഗ്രഥിച്ച രീതി പുതുമയുള്ളതാണ്. ഒരു പക്ഷേ പ്രതിഭാഗത്ത് സാക്ഷാല്‍ ശ്രീബുദ്ധനായതുകൊണ്ടാവാം പലരും ഇതിനു മുതിരാതിരുന്നത് എന്നു തോന്നുന്നു.അതുകൊണ്ട് സീത നടത്തിയിരിക്കുന്നത് ധീരമായ ഒരു സമീപനമാണെന്നും പറയാം.സംവേദനക്ഷമതയുള്ള നല്ല ഭാഷ.ഈ ബ്ലോഗ് കാണുവാന്‍ വൈകിപ്പോയി.ഭാവുകങ്ങള്‍

    ReplyDelete
  11. budhacharitham nannayittundu....... aashamsakal.............

    ReplyDelete
  12. അത്രമേല്‍ കുമാരനെ സ്നേഹിച്ചിരുന്നു യശോദര...............തന്നില്‍ നിന്നും മോചിതനാവാനും .......ലോകം പുകഴ്ത്തുന്ന ശ്രീബുദ്ധനാവാനും മൌനാനുവാദം നല്കി .......വീണ്ടും ജയിച്ചു അവള്‍ ...വിജയാശമ്സകള്‍ വീണ്ടും jayalekshmi

    ReplyDelete
  13. പരകായപ്രവേശം നന്നായി പറഞ്ഞു.

    ലോകഗുരുവെന്ന പ്രയോഗം, പക്ഷെ ഇന്ന് അങ്ങേര് ഭൂമിയിലിറങ്ങി ബുദ്ധമതം അനുവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പിറന്നാല്‍ വീണ്ടും പ്ലാവിന്‍ ചോട്ടീലിരിക്കാന്‍ നൂറ് ശതമാനമാണ് സാധ്യത.

    വായനക്കാരന്‍ എന്ന നിലയില്‍ ഒരഭിപ്രായം, ബ്ലോഗ് പോസ്റ്റ് ഒന്നുകൂടി ആകര്‍ഷകമാകാനുണ്ട്. മറ്റുള്ളവരുടെ ബ്ലോഗുകളില്‍ നിന്നും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.

    ReplyDelete
  14. സീത,

    വളരെ മനോഹരമായ ഭാവനയായിരുന്നു. പക്ഷെ കുമാരനാശാന്റെ ശ്രീബുദ്ധചരിതം എന്നത് അവിടെ വന്നിരിന്നില്ലെങ്കില്‍ ഒരു സ്വപ്നം എന്ന തോന്നല്‍ വരുന്നില്ല. അത് ഒരു പോരായ്മയല്ലേ എന്ന് തോന്നി. ശ്രീനാഥന്‍ മാഷ് സൂചിപ്പിച്ച പുതിയ കാലത്തിന്റെ യശോധരയാണെങ്കില്‍ അത് അല്പം കൂടെ വ്യക്തമാക്കാമായിരുന്നു. ഏതായാലും ചാണ്ടികുഞ്ഞിന്റെ കമന്റില്‍ പറഞ്ഞത് അത്ര തെറ്റല്ലാത്ത ഒരു കാര്യമാണ്. ഒട്ടേറെ പേര്‍ അത്തരത്തില്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും എഴുത്തിന്റെ പുതിയ രീതികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  15. തീര്‍ച്ചയായും, വായന ഒരനുഭവം തന്നെയാണ് ഈ കഥയില്‍.
    ചരിത്രത്തെയും പുരാണ കഥാപാത്രങ്ങളെയും കൂടുപിടിച്ച് സീത പറയുന്ന കഥകള്‍ക്ക് വിത്യസ്തത ഉണ്ട്.
    കഥയിലെ വേറിട്ട ഈ പരീക്ഷണം നന്നാവുന്നു.
    പഴയ കഥയിലെ പുതിയ യശോധരയെ അവതരിപ്പിച്ചത് നന്നായി.
    അഭിനന്ദനങ്ങള്‍ .

    ReplyDelete
  16. ഭൂമിയിലെ ഇന്നത്തെ സ്ത്രീകളുടെ അബാസ്സിഡര്‍ ആയ ഭൂമിപുത്രി പ്രിയ സീതേ നമോവാകം ട്ടോ ,
    അല്‍പ്പം വയ്കിപ്പോയി പോസ്റ്റ് കാണുവാന്‍ , നന്നായിട്ടുണ്ട് ഓരോ വാക്കുകളും ,
    യശോധരക്ക് ജീവിതം നഷ്ടപെട്ടപ്പോള്‍ ഭൂമിക്കു കിട്ടിയത് ഭവാന്‍ ശ്രീ ബുദ്ധനെ അങ്ങനെ ഒരു നല്ല കാര്യമെങ്കിലും സംഭവിച്ചു അന്ന് , പക്ഷെ കുടുംബം നോക്കാതെ കുടിച്ചു കൂത്താടി നടക്കുന്ന ഒരു വിഭാഗം പുരുഷ കേസരികള്‍ക്ക് മുന്‍പില്‍ അടിയറവച്ച ജീവിതവുമായി നില്‍ക്കുന്ന പാവം സ്ത്രീകളുടെ കണ്ണീരോ സീതേ ,
    ശ്രീനിവാസന്റെ ചിന്താ വിഷ്ട്ടയായ ശ്യാമളയുടെ കഥാപാത്രം ഇതു വായിച്ചു ഓര്‍ത്തു പോയി ഞാന്‍ .

    ReplyDelete
  17. വായിച്ചു, ഇഷ്ടായി...
    കൂടുതല്‍ പറയാന്‍ എനിക്കറിഞ്ഞുകൂടാ....!

    ReplyDelete
  18. ഈ വ്യത്യസ്ത ചിന്തകള്‍ക്ക് മുന്‍പില്‍ നമിക്കുന്നു സീതേ...

    ReplyDelete
  19. Pradeep Kumar....നന്ദി ഏട്ടാ ഈ വരവിനും അഭിപ്രായത്തിനും...വൈകിയാണെങ്കിലും എത്തിയല്ലോ..ആരെങ്കിലും വേണ്ടെ പ്രതികരിക്കാൻ...

    jayarajmurukkumpuzha.....നന്ദിയുണ്ട് പതിവായുള്ള ഈ സന്ദർശനത്തിനും അഭിപ്രായത്തിനും..

    jayalekshmi ....നന്ദി സുഹൃത്തേ....ശ്രീബുദ്ധന്റെ ത്യാഗത്തൊപ്പം വാഴ്ത്തിയില്ലെങ്കിലും തോൽ‌പ്പിക്കാതിരിക്കട്ടെ അവളെ വിധിയും ലോകവും...

    *സൂര്യകണം....നന്ദി ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും...അഭിപ്രായങ്ങളും ചിന്തകളും അതിൽ നിന്നുരുവാകുന്ന സംബോധനകളും പ്രയോഗങ്ങളും ഒക്കെ എന്റേത് മാത്രം...ബ്ലോഗ് പോസ്റ്റ് ആകർഷകമാക്കാനുണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് എന്താണെന്നു മനസ്സിലായില്ലാ...എന്റെ എഴുത്താണോ അതോ ഈ പേജ് സെറ്റപ്പാണോ...രണ്ടായാലും എന്റേതായ ശൈലി സൂക്ഷിക്കണമെന്നല്പം നിർബന്ധമുണ്ടെനിക്ക് ...വായനക്കാരന്റെ അഭിപ്രായം അതിന്റേതായ അർത്ഥത്തിലും ബഹുമാനത്തിലുമെടുത്തിട്ട് തന്നെ പറയട്ടെ തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിത്തരാം...മറ്റു ബ്ലോഗുകളെ അനുകരിച്ചാൽ അവിടെ ഞാൻ നഷ്ടപ്പെടുത്തുന്നത് എന്റെ വ്യക്തിത്വമല്ലേ...എന്റെ അഭിപ്രായം അഹങ്കാരമായി കാണരുത്...തെറ്റുകൾ കാട്ടിത്തന്നാൽ തിരുത്താൻ ഞാനൊരുക്കമാണെപ്പോഴും...

    Manoraj ...മനോരാജേട്ടോ എവിടായിരുന്നു...തുഞ്ചന്മീറ്റിൽ മുങ്ങിപ്പോയെന്നു കരുതി ഞാൻ...സൂര്യകണം പറഞ്ഞതു പോലെ ഒരു പരകായപ്രവേശമായിരുന്നു ഇത്....വായിച്ചുറങ്ങിപോയപ്പോ അനുവാചകയും കഥാപാത്രവും ഒന്നായിപ്പോയ അവസ്ഥ...അതൊന്നു വരച്ചുകാട്ടാൻ ശ്രമിച്ചതാ...തെറ്റുകളുണ്ടാവും..തുടക്കമല്ലേ...കഴിവതും തെറ്റുകുറ്റങ്ങൾ തിരുത്തി പുതിയ പോസ്റ്റുകളുമായി സീത വരുന്നതായിരിക്കും...നന്ദി ട്ടോ വൈകിയാണെങ്കിലും എന്റെ പർണ്ണകുടീരത്തിലേക്ക് വന്നതിന്...

    ചെറുവാടി ....സാധാരണ ഏട്ടനാവും തേങ്ങയടിക്കാറുള്ളത്....കാണാഞ്ഞപ്പോ ഉറങ്ങിപ്പോയോ എന്നു കരുതി..(ചാലിയാറിന്റെ ഓർമ്മകളിൽ...ഹിഹി)...എന്നാലും വന്നുല്ലോ..നേരത്തെ രമേശേട്ടൻ പറഞ്ഞപോലെ പുരാണേതിഹാസങ്ങൾ ഒന്നു കുളമാക്കാന്നു കരുതി...എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ ( അടി ഏതു വഴിക്ക് വരുമെന്നു പറയാൻ വയ്യാ )...നന്ദി വീണ്ടും..

    SUDHI...ശ്ശോ ഇതാരാ...ഞാനോർത്തു അവിടുന്ന് ഫോട്ടോ അടിച്ചു മാറ്റിയതിനു എന്നെ തല്ലാൻ വടി എടുക്കാൻ പോയതായിരിക്കുമെന്നു...ഹിഹി...എന്നാലും എന്നെ അംബാസ്സിഡർ ആക്കണ്ടാർന്നു...അല്ലേൽ തന്നെ ഇച്ചിരി അഹങ്കാരവാ..ഇതു കൂടിയാകുമ്പോഴോ...പറഞ്ഞത് ശരിയാട്ടോ...ചിന്തവിഷ്ടയായ ശ്യാമളമാർ ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിൽ..ശ്രീബുദ്ധൻ ലോക നന്മയ്ക്കെങ്കിലും ഉപകരിച്ചൂന്നു സമാധാനിക്കാം യശോധരയ്ക്ക്...നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും..

    ഷമീര്‍ തളിക്കുളം...ചുമ്മാ എന്തെങ്കിലുമൊക്കെ പറയൂന്നേ...ഹിഹി...നന്ദി വരാനും അഭിപ്രായം പറയാനും കാണിച്ച നല്ല മനസ്സിന്..

    Lipi Ranju .....നമിക്കണ്ട തുടർച്ചയായിങ്ങട് വന്നേച്ചാൽ മതീട്ടോ..ഹിഹി...നന്ദി ഈ വരവുകൾക്കും വായനയ്ക്കും അഭിപ്രായത്തിനും...

    ReplyDelete
  20. അവനവന്റെ കർമ്മങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ളതാണോ സന്യാസം..

    അവിടെ ശ്രീബുദ്ധഭഗവാന്‍ ഒളിച്ചോടി എന്നു പറയണോ.. കാരണം അദ്ദേഹത്തെ ഗൃഹസ്ഥാശ്രമിയാക്കാന്‍ ശ്രമിക്കുകയാണ് അച്ഛന്‍ ചെയ്തത്. ഏതാണേലും സീതയുടെ രചനകളെല്ലാം വേറിട്ടൊരു കാഴ്ചപ്പാടാണ്. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  21. വായിച്ചൂ. സുദീർഘമായ ഒരു അഭിപ്രായം പറയാനുണ്ട്.. അത് നാളെയാകാം.ഒരു സത്യം മാത്രം എടുത്ത് പറയാം.സീത നാളത്തെ ഏഴുത്തുകാരിയായാണ്.. മലയാളം നമിക്കുന്ന എഴുത്തുകാരിയാകും.. ഇപ്പോൾ ഭാവുകങ്ങൾമാത്രം പറയുന്നൂ..

    ReplyDelete
  22. യശോധരയായി രൂപ ഭ്രംശം സംഭവിച്ചു അല്ലേ?... അതോ യശോധരയുമായി ജീവിതത്തെ താരതമ്യപ്പെടുത്തിയോ?....

    എന്തായാലും രചന മനോഹരം തന്നെ


    നല്ല ഒഴുക്കുണ്ട്‌... ഭാവുകങ്ങൾ!

    ReplyDelete
  23. ഹലോ സാറേ .......

    പിന്നെ ഒരു കാര്യം കൂടി പറയാന്‍ മറന്നു ..

    ആണുങ്ങളെ മാത്രം എഴുതി കൊല്ലാതെ രാമന്‍ രാജ്യം നഷ്ട്ടപ്പെട്ടു വനവാസത്തിനു പോവാന്‍ കാരണക്കാരിയായ കൈകെയിയെയും ബുദ്ധി ഉപദേശിച്ച മന്ധരയെയെയും , ഗൃഹസ്ഥന്‍ രാമനെ പ്രാപിക്കാന്‍ വന്നിട്ട് കിട്ടാതായപ്പോള്‍ അനിയന്‍ ലക്ഷ്മണനെ എങ്കിലും മതിയെന്ന് പറഞ്ഞു ചെന്ന ശൂര്‍പ്പണകയെയും , മാമുനിയുടെ തപസ്സിളക്കിയ മേനകയെയും , ബന്ധുമിത്രാതികള്‍ പരസ്പ്പരം വെട്ടിമരിച്ച മഹാഭാരതയുദ്ധത്തിനു തന്നെ കാരണമായ ആ ഒരു വെറും ചിരിക്കുടമ ,പാവം നമ്മുടെ ഭീമേട്ടനെ വെറുമൊരു പൂവിനു വേണ്ടി ഓടിച്ച പാഞ്ചാലിയെയും , സ്വന്തം കുഞ്ഞിനെ പുഴയില്‍ ഒഴുക്കിയ കുന്തിയെയും
    പറ്റിയൊക്കെ ഒന്നെഴുതാമോ

    ഇല്ലെങ്കില്‍ സീതയുടെ പോസ്റ്റുകള്‍ എല്ലാം വായിച്ച സ്ത്രീകളെല്ലാം കൂടിപുരുഷന്മാര്‍ക്കൊക്കെ വല്ല വിഷമോ കൊട്ടേഷന്‍ഓ മറ്റോ തന്നു കൊല്ലും , അതുകൊണ്ട് പ്ലീസ് .....പാവങ്ങളല്ലേ ഞങ്ങള്‍ ...

    ReplyDelete
  24. ലോകം മുഴവനും ബുദ്ധന്റെ ത്യാഗം മാത്രമേ കാണുന്നുള്ളു. യശോധര അനുഭവിച്ച മാനസിക വിഷമം ആരും ഓര്‍ക്കാറില്ല. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു ലോകനന്മക്കായി ബുദ്ധന്‍ ഇറങ്ങി പോയപ്പോഴും യശോധയുടെ മനസ്സ് അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും പ്രിയ യശോധേ നിന്നെ ഞങ്ങള്‍ മറക്കുകയില്ല.

    യശോധരയുടെ മനസ്സ് കാണാന്‍ ശ്രമിച്ചത് വളരെ നന്നായി. മനോഹരമായ എഴുത്ത്. അഭിനന്ദനം.

    ReplyDelete
  25. ആദ്യമാണ് ഇവിടെ. ബ്ലോഗുകളില്‍ സാധാരണ ഇല്ലാത്ത സമീപനമാണ് ഈ എഴുത്ത്. ആശംസകള്‍...!

    ReplyDelete
  26. ‘തന്റെ സ്ത്രീത്വത്തെ നിഷ്ക്കരുണം അവഗണിച്ചിറങ്ങിപ്പോയ ആ പുരുഷത്വത്തിന്റെ മുന്നിൽ എന്തിനു കീഴടങ്ങണം..അല്ലേ ?‘


    ഒരു പക്ഷേ ഒരു സ്ത്രീക്ക് വേണ്ടത് ‘എല്ലാം‘ ശരിക്ക് കൊടൂക്കുവാൻ സിദ്ധാർഥകുമാരന് കഴിഞ്ഞിട്ടുണ്ടാവില്ല(ശ്രീനാരായണഗുരുവടക്കം പല സന്യാസിവര്യന്മാരുടേയും വീക്പോയന്റായിരുന്നു ഇത് കേട്ടൊ)...
    ആ കോമ്പ്ല്ക്സായിരിക്കാം അവനെ എല്ലാം ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ച വസ്തുതകൾ...!

    ഇത് കണ്ടെത്തിയതിന് ഒരു നമോവാകം കേട്ടൊ സീതാജി

    ‘ഇല്ലാ പോകണം...അദ്ദേഹത്തെ കാണണം... എന്തിനായിരുന്നു ഈ ഒളിച്ചോട്ടമെന്നറിയണം....‘

    അന്നത്തെ യശോധരമാരല്ലല്ലോ ഇന്നത്തെ യശോധരമാർ

    ReplyDelete
  27. നന്നായ് സീത. സന്യാസം ഒരു തരം ഒളിച്ചൊട്ടം തന്നെയാണു.നേരിനെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്തവര്‍ തന്നെയാണു ആ വഴി പോകുക. ഇന്നത്തെ കാലത്തും ഉണ്ട് ഇങ്ങനെ യശൊധരമാരെ ഒറ്റക്കാക്കി പൊകുന്നവര്‍.കാരണങ്ങള്‍ പലതാവാം. പക്ഷെ എപ്പഴും സഹിക്കുന്നത് സ്ത്രീ തന്നെ.
    എല്ലാ ആശംസകളും.

    ReplyDelete
  28. “ഉവ്വ്..താൻ തോറ്റിട്ടില്ലാ..”

    ഇത് .. ഈ വരികള്‍ തരുന്ന വികാരം എന്താണ്??
    ശക്തി പകരുന്നുണ്ട്..
    സങ്കടം വിളിചോതുന്നുണ്ട്..
    പൊരുതാനുള്ള ധൈര്യം കൊടുക്കുന്നു..
    തളര്‍ച്ച അറിയുന്നുണ്ട്..

    ഹോ!! നന്നായിരിക്കുന്നു സീതേ...
    പറയാതെ വയ്യ.. ഈ കാഴ്ചപ്പാട്

    ReplyDelete
  29. എന്‍റെ ബ്ലോഗ്ഗര്‍ സുഹൃത്തുകള്‍ പറഞ്ഞറിഞ്ഞാണു ഞാന്‍ ഈ ബ്ലോഗിലെത്തിയത്.. വ്യത്യസ്തമായ ശൈലിയും കഥാ സന്ദര്‍ഭങ്ങളും കൊണ്ട് വേറിട്ടു നില്‍ക്കുന്ന രചന.. ഇഷ്ടപ്പെട്ടു എന്ന് പറയട്ടെ ആദ്യം.. ഇനിയും നല്ല കഥകളും ചിന്താധാരകളും കഥയുടെ രൂപത്തില്‍ ഞങ്ങള്‍ക്ക് വായനാനുഭവങ്ങള്‍ നല്ക്കുമെന്നു പ്രതീക്ഷിക്കുന്നു.. ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ അറിയക്കണമെന്നു അഭ്യര്‍ത്ഥന.. anushadoz@gmail.com

    നല്ല രചന എന്ന് കേട്ട് വായിച്ചു തുടങ്ങിയത് കൊണ്ട് അല്‍പ്പം വിമര്‍ശനബുദ്ധിയോടെയാണ് ഞാനീ കഥ വായിച്ചത്.. (ക്ഷമിക്കുക). അവിടെ ഞാന്‍ കണ്ട ചില പോരായ്മകള്‍ ചൂണ്ടികാണിക്കട്ടെ.. ഇതു എന്‍റെ മനസ്സില്‍ മാത്രം വന്ന അഭിപ്രായങ്ങള്‍ ആണ്.. തെറ്റെങ്കില്‍ മുഖവിലയ്ക്കെടുക്കെണ്ടതില്ല..

    മലയാളകഥകളില്‍ പലവുരു ആവര്‍ത്തിച്ചിട്ടുള്ള ചില പ്രയോഗങ്ങള്‍ ഈ കഥയില്‍ കണ്ടു.. അതിനു പകരം അതിനേക്കാള്‍ മികച്ച പ്രയോഗങ്ങള്‍ കണ്ടെത്താന്‍ സീതയ്ക്കാകും എന്ന് സംശയമില്ല.. അത് കൊണ്ട് പറഞ്ഞതാണ്.. "വീണ്ടും ഒരു ദിനം കൂടി ജീവിതത്തിന്റെ പുസ്തകത്തിൽ..." "മൌനം വാചാലമാകുന്ന നിമിഷങ്ങളിലേക്ക് " ഈ പ്രയോഗങ്ങളെ കുറിച്ചാണ് പ്രസ്താവ്യം..

    “ഉവ്വ്..താൻ തോറ്റിട്ടില്ലാ..” ഈ ആത്മഗതത്തില്‍ “ഉവ്വ്..ഞാന്‍ തോറ്റിട്ടില്ലാ..” എന്നതല്ലെ കൂടുതല്‍ നല്ലത്... താന്‍ എന്നതിന് മലയാളത്തില്‍ മറ്റൊരാളെ അഭിസംബോധന ചെയ്യാന്‍ കൂടി ഉപയോഗിച്ച് വരുന്നത് കൊണ്ടാണ് ഇതിലെ കല്ലുകടി സൂചിപ്പിച്ചത്.. പിന്നെ "ഒച്ചയും കാവൽക്കാരുടെ കുതിരക്കുളമ്പടിയൊച്ചയും " ഇവിടത്തെ ഒച്ച എന്ന വാക്കിന്‍റെ ആവര്‍ത്തനം ഒഴിവാക്കാനായിരുന്നു.. ഇത് പറയാന്‍ കാരണം.. സൂര്യന്‍റെ വരവിനെ അവതരിപ്പിച്ചപ്പോള്‍ ആവര്‍ത്തനം ഒഴിവാക്കാന്‍ ഒരിടത്ത് അരുണനെന്നും മറ്റൊരിടത്ത് പകലോന്‍ എന്നും മാറ്റിയതില്‍ ശ്രദ്ധകൊടുത്തിട്ടുള്ളത് കൊണ്ടാണ്..

    കഥയുടെ ആകെയുള്ള മികവിനെ തട്ടിച്ചു നോക്കുമ്പോള്‍ ഇതു കണക്കിലെടുക്കാന്‍ ഇല്ലായെങ്കിലും സൂചിപ്പിച്ചുവെന്നു മാത്രം.. സീതയെ മെയില്‍ വഴി അറിയിക്കേണ്ടതായിരുന്നു ഈ വിഷയങ്ങള്‍ എന്നറിയാം എങ്കിലും നമ്മള്‍ ഇനിയും പരിചയപെടാത്ത സാഹചര്യത്തില്‍ ഈ കമന്റ്‌ ആയെ പറയാന്‍ നിര്‍വാഹമുള്ളൂ.. കൂടുതല്‍ വ്യതസ്തമായ കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കഥ ഞാന്‍ എന്‍റെ മറ്റു സുഹൃത്തുകളുടെ ശ്രദ്ധക്കായി ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ലിങ്ക് പോസ്റ്റ്‌ ചെയ്യുന്നു.. ആശംസകള്‍...

    ReplyDelete
  30. ദാ ഈ ബ്ലോഗ് ഇവിടെയുണ്ട്..

    http://boolokasancharam.blogspot.com/

    ReplyDelete
  31. ഇതേക്കുറിച്ച്‌ ഒരിക്കൽ ഒരു മാഗസനിൽ, യശോധരയുടെ കാഴ്ച്ചപ്പാടിൽ നിന്നും നോക്കി കാണുന്ന ഒരു കഥ വന്നിരുന്നു.

    ഇതു മറ്റൊരു വായനാ അനുഭവം. നന്നായിരിക്കുന്നു.

    ഒരു കാര്യം പറയട്ടെ, ഇതിൽ എഴുതിയതിനു ഒരു മറു വശമുണ്ട്‌..അതു വായിക്കുമ്പോൾ, ഒരു പക്ഷെ സീതയുടെ വിചാരങ്ങളിൽ ചില തിരുത്തുകൾ വരുത്തേണ്ടി വന്നേക്കാം. മുഴുവൻ വസ്തുതകളും മനസ്സിലാക്കാതെയാണ്‌ സീത എഴുതിയതെന്നു തോന്നുന്നു..

    ഇതു വായിച്ചു നോക്കു. എന്നിട്ട്‌ തീരുമാനിക്കൂ!
    http://www.dlshq.org/saints/buddha.htm


    Please change the font to normal (not italics)

    ReplyDelete
  32. സത്യത്തില്‍ ബുദ്ധന്‍ വീട് വിട്ടു പോവുകയല്ല. വീടിലേക്ക്‌ വരികയാണ് ചെയ്തത്. സര്‍വ്വസംഗ പരിത്യാഗിയല്ല ബുദ്ധന്‍. ലോകമാണ് തറവാട് എന്നു മനസ്സിലാകുകയും ലോകരുടെ മുഴുവന്‍ കണ്ണീരു ഒപ്പാന്‍, പൌരോഹിത്വത്തില്‍ നിന്നും ജനതയെ മോചിപ്പിക്കുവാന്‍ സ്വ ജീവിതം ബലി കഴിക്കയാണ് ചെയ്തത്. നഷ്ടപെട്ടത് യശോധക്ക് മാത്രമല്ല. സിദ്ധാര്ധനും കൂടെ ആണ്. അദ്ദേഹം ഭൌതീക സുഖങ്ങളാല്‍ നിറഞ്ഞുകവിഞ്ഞ കൊട്ടാരമല്ല തന്റെ വീട് എന്നും പട്ടിണിയും രോഗങ്ങളും നിറഞ്ഞ പുറം ലോകമാണ് തന്റെ വീടെന്നും തിരിച്ചു അറിയുകയായിരുന്നു. ബുദ്ധന്‍ സ്വ പ്രാണന്റെ സാത്വിക മോക്ഷമല്ല തേടിയത്. മറ്റു സന്യാസി വര്യന്‍മാരെപോലെ സ്വര്ഗ്ഗമല്ല ഉന്നം വെച്ചതും. ഇവിടെ ഈ ഭൂമിയില്‍ ആണ് സ്വര്‍ഗ്ഗവും നരകവും അദ്ദേഹം കണ്ടത്. ദൈവത്തിന്റെ കയ്യിലെ കളിപ്പാവകള്‍ അല്ല മനുഷ്യര്‍ എന്നും ദൈവം ഇല്ല എന്നും വാദിച്ച മനുഷ്യ സ്നേഹിയാണ് ബുദ്ധന്‍.

    ReplyDelete
  33. കുസുമം ആര്‍ പുന്നപ്ര...നന്ദി ചേച്ചീ..വീണ്ടു വീണ്ടുമുള്ള ഈ വരവുകൾക്ക്..അദ്ദേഹത്തിന്റെ മഹത്തായ ത്യാഗം കാണാതെയല്ലാ അങ്ങനെ എഴുതിയത്...യശോധരയുടെ മനസ്സിലൂടെ ഒന്നു ചിന്തിച്ചതാണു..

    ചന്തു നായര്‍ ...നന്ദി അങ്ങയുടെ അനുഗ്രഹങ്ങൾക്കും അനുമോദനങ്ങൾക്കും...ഒരു മകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൌഭാഗ്യം..

    മാനവധ്വനി ....യശോധരയുമായി താരതംയം ചെയ്യാനുള്ള ജീവിതാനുഭവങ്ങളെനിക്കില്ലാ...ഒന്നു ചിന്തിച്ചു നോക്കിയതാണ്...ഒരു സ്വപ്നം....നന്ദി ട്ടോ ഈ വരവിനും അഭിപ്രായത്തിനും..

    സുധി....ശരി സാറേ....ഉടനെ എഴുതുന്നതായിരിക്കും...അതു വരെ തലേൽ മുണ്ടിട്ട് നടക്കാൻ താഴ്മയായി അപേക്ഷിക്കുന്നു....

    വായാടി...ആഹാ കിളിക്കൊഞ്ചൽ കേട്ടുവല്ലോ...ഉവ്വ് തത്തമ്മേ നമ്മളെല്ലാം അവഗണിച്ചേക്കാവുന്ന ഒരു കഥപാത്രമാണ് യശോധര..അവളുടെ ത്യാഗം മറക്കാൻ പാടില്ല തന്നെ..

    ആളവന്‍താന്‍...ഈ ആദ്യ സന്ദർശനത്തിനും പ്രചോദനപരമായ വാക്കുകൾക്കും നന്ദി...

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....അയ്യോ..അയ്യയ്യോ...അത്തരത്തിലൊരർത്ഥം ഞാൻ കണ്ടില്ലാരുന്നുട്ടൊ എഴുതുമ്പോ...മുരളിയേട്ടനിത്രേം ദൂരം പോകുമെന്നു കരുതീല്യാട്ടോ..ഹിഹി...വരുന്നുണ്ടല്ലോ എന്റെ വിഡ്ഢിത്തങ്ങൾ വായിച്ച് തെറ്റുകൾ തിരുത്തി തരാൻ...നന്ദി...

    മുല്ല ...നന്ദി മുല്ലേ...സുധി പറഞ്ഞ പോലെ ചിന്താവിഷ്ടയായ ശ്യാമളമാർ ധാരാളം..

    പദസ്വനം....നന്ദി സുഹൃത്തേ..

    Sandeep.A.K ....നന്ദി ഈ സന്ദർശനത്തിന്...വിമർശന ബുദ്ധിയോടെ തന്നെ വേണം എന്റെ സൃഷ്ടികൾ വായിക്കാൻ...എങ്കിൽ മാത്രമേ എന്റെ തെറ്റുകൾ എനിക്ക് കാട്ടിത്തരാനാകൂ..ഒരുപാട് വായിച്ചിട്ടില്യാ ഞാൻ...മലയാളം ഗുരു മുഖത്തു നിന്ന് അഭ്യസിച്ചിട്ടുമില്ലാ...പുസ്തകങ്ങൾ മാത്രമാണു ഗുരുനാഥർ..അപ്പോ അതിലുള്ള വാക്കുകൾ കടന്നു വരുന്നത് സ്വാഭാവികം...സദയം ക്ഷമിക്കുക...കഴിവതും പുതിയ വാക്കുകൾ കണ്ടെത്താൻ ശ്രമിക്കാം...മറ്റു തെറ്റുകൾ തിരുത്തുന്നു...

    Manoraj ....മനോരാജേട്ടാ...എന്നെപ്പോലൊരു തുടക്കക്കാരിക്ക് നൽകുന്ന ഈ പ്രോത്സാഹനങ്ങൾക്ക് എങ്ങനെയാ നന്ദി പറേക..

    Sabu M H ...ഒരേ പ്രമേയം പലരും എഴുതാറില്ലേ...ഞാൻ എന്റെ കാഴ്ചപ്പാടിൽ എഴുതി...പിന്നെ ബുദ്ധ ചരിതം അറിയാഞ്ഞിട്ടോ അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാഞ്ഞിട്ടോ അല്യാ ഞാനിതെഴുതിയത്..വലിയൊരു സഹിത്യകാരനാണു എം.റ്റി...അദ്ദേഹത്തിനു മഹാഭാരത കഥ അറിയാഞ്ഞിട്ടാണോ രണ്ടാമൂഴം എഴുതിയത്..അത് അദ്ദേഹത്തിന്റെ ചിന്താഗതിയായിരുന്നു...ഞാൻ എന്നെപ്പോലെ ഒരു തുടക്കക്കാരിയെ ആ മഹാനായ സാഹിത്യകാരനുമായി താരതംയം ചെയ്യുന്നതല്യാ...ഉദാഹരണത്തിനു പറഞ്ഞൂന്നേയുള്ളൂ...ഇതെന്റെ ചിന്ത..എന്റെ മാത്രം...നന്ദി ഈ അഭിപ്രായത്തിന്..

    ഭാനു കളരിക്കല്‍...നന്ദി ഈ ആദ്യ സന്ദർശനത്തിന്...ബുദ്ധന്റെ ത്യാഗത്തിനോ സദുദ്ദേശത്തിനോ വില കൽ‌പ്പിക്കാതെയല്ലാ ഞാനിതെഴുതിയത്...ഒന്നു മനസ്സിരുത്തി വായിക്കുക...ഒരു വായനക്കാരി കഥ വായിച്ചുറങ്ങിപ്പോകുന്നു..അവളുടെ മനസ്സിന്റെ ഏതോ കോണിൽ യശോധരയോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നിരിക്കും...സ്വപ്നത്തിൽ ആ കഥാപാത്രമായി അവൾ പരകായപ്രവേശം ചെയ്യുന്നതായിട്ടാണിത്...ചിന്തകൾ എന്റെ മാത്രാമാണ്...

    ReplyDelete
  34. എഴുത്ത് ശൈലി, ബ്ലോഗ് സെറ്റ് അപ് - രണ്ടുമല്ല. വാക്യങ്ങളുടെ ഘടനയാണ് ഉദ്ദേശിച്ചത്. line breaking & paragraph style, എന്നിലെ വായനക്കാരനെ ശല്യപ്പെടുത്തിയിരുന്നു. അത് സൂചിപ്പിച്ചെന്നേയുള്ളു.

    സ്വന്തം ശൈലി തന്നെയാണ് എഴുത്തുകാരുടെ ഐഡെന്റിറ്റി. സാധാരണമായ തുടക്കമാണ് ഈ കഥയിലും, ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരുപാട് വ്യത്യസ്തമായ് അവതരിപ്പിക്കാമായിരുന്നു, ചിലപ്പോള്‍ ഒരൊറ്റ വാചകം പോലും നീക്കാതെ/കൂട്ടിച്ചേര്‍ക്കാതെ തന്നെ.


    http://mimmynk.blogspot.com/2011/01/blog-post_19.html (മുല്ല, വായിച്ച അന്നേ ഓര്‍മ്മ വന്നിരുന്നു, തേടിപ്പോകാന്‍ പ്രസ്തുത ബ്ലൊഗറെ ഇന്നാണ് കണ്ടുകിട്ടിയത്, ഇവിടെ വെച്ച്.) ഈ ലിങ്ക് ലേബലൊന്നും ഇല്ലാത്ത ചെറിയ ഒരു എഴുത്താണ്, കഥയും ലേഖനവുമൊക്കെ കണ്ടെടുക്കാം ഇതില്‍ നിന്ന്. അതില്‍ നിന്ന് കണ്ടെടുക്കാവുന്ന കഥയുടെ അവതരണം ഒട്ടൊക്കെ വ്യത്യസ്തമാണ്, കുറച്ചൊക്കെ അതിലെ സാമ്യത ഇവിടെ ആദ്യഭാഗങ്ങള്‍ കഴിഞ്ഞ് കാണാം, (എനിക്ക് തോന്നിയതാണെ) അനുകരണമാണ് എന്നല്ല പറഞ്ഞ് വരുന്നത്, കാരണം ആ എഴുത്ത് സീത വായിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ല.

    ശൈലി പലപ്പോഴും പണ്ടേക്ക് പണ്ടേയുള്ള വായനയുമായ് അറിയാതെ ബന്ധപ്പെട്ടിരിക്കുന്നതാണ്. അതില്‍ നിന്നൊക്കെ കെട്ടുപൊട്ടിച്ചെഴുതാം.

    വ്യത്യസ്ത പ്രമേയങ്ങളിനിയും കണ്ടെത്തി എഴുതാനാവട്ടെ. ആശംസകള്‍.

    ReplyDelete
  35. *സൂര്യകണം.. ...ഞാനൊരു എഴുത്തുകാരിയൊന്നുമല്യാ സുഹൃത്തേ...എളിമ കാണിക്കാൻ പറയുന്നതായി കരുതണ്ട...വാസ്തവമാണു...എഴുതാനായി ഞാനൊന്നും എഴുതാറില്യാ...കുറിച്ചു വയ്ക്കുന്ന ചില ചിന്തകൾ..എന്റെ പ്രിയപ്പെട്ടവർ പറഞ്ഞപ്പോ ബ്ലോഗാക്കിയെന്നെ ഉള്ളൂ..കഥയ്ക്കും കവിതയ്ക്കുമൊന്നും അതിന്റെ ചട്ടക്കൂടുകൾ ഒന്നും ഉണ്ടാവില്യ..പിന്നെ വായനയുടെ അഭാവം..വായിച്ചു മറന്ന ശൈലിയിൽ ഇപ്പോഴും പിടിച്ച് നിൽക്കുന്നത് അതു കൊണ്ടാവാം..മുല്ലയുടെ ബ്ലോഗിൽ ഞാൻ പോയിട്ടുണ്ട്...പക്ഷേ ഈ പോസ്റ്റ് വായിച്ചിരുന്നില്ലാ...അവരുടെയൊക്കെ എഴുത്തിനു മുന്നിൽ ഞാനൊന്നും അല്യാ...എന്റെ പരിധികൾക്കുള്ളിൽ നിന്നും എന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ഞാനെഴുതുന്നു...വായനക്കാരനെ അത് ശല്യപ്പെടുത്തുന്നുവെങ്കിൽ ക്ഷമിക്കുക...

    ReplyDelete
  36. :)

    ഞാന്‍ പറഞ്ഞത് തെറ്റായ അര്‍ത്ഥത്തിലാണ് മനസ്സിലാക്കിയതെന്ന് എനിക്കുള്ള മറുപടി വായിക്കുമ്പോള്‍ തോന്നുന്നു, അതെന്റെ കുഴപ്പമാണ്. ഈയിടെ ഒരു കവിതയ്ക്കുള്ള കമന്റിന് മറുപടി മെയില്‍ വഴി കിട്ടി. പിന്നീട് അതൊരു വാഗ്വാദമായ് പരിണമിച്ചത് ബ്ലോഗിലെ കമന്റ് ഡിലീറ്റിംഗിലാണ് അവസാനി(പ്പി)ച്ചത്.

    ഖണ്ഡികകളും വാക്യങ്ങളുടെ ഘടനയും എളുപ്പത്തിലുള്ള വായനയെ സ്വാധീനിക്കുമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു. ചെറിയ ഒരു ശ്രമം, ഞാനുദ്ദേശിച്ചതെന്തെന്ന് വ്യക്തമാക്കാന്‍. ഇതില്‍ ശൈലിമാറ്റമല്ല, പലപ്പോഴും വാക്യഘടനകള്‍ എഴുത്തുകാര്‍ എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമാകാന്‍ വായനക്കാരെ സഹായിക്കും.

    ഇത് നിര്‍ദ്ദേശം മാത്രമാണ്. വിമര്‍ശനമോ ഒന്നും മറ്റുമല്ല. ശല്യമായ് തോന്നിയെങ്കില്‍ ഡിലീറ്റ് ചെയ്യാം. താങ്കള്‍ക്ക് ശല്യമാണെന്ന് എനിക്ക് തോന്നിയാലും മതി, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്തോളാം.

    (എഴുത്തുകാരെ ഞാന്‍ താരതമ്യം ചെയ്തിട്ടില്ല, ആരും ആരെക്കാളും ചെറുതും വലുതും ആണെന്ന് ചിന്തിക്കേണ്ട കാര്യമൊന്നും മുമ്പേയിട്ട എന്റെ കമന്റില്‍ ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാക്കുന്നു.)

    ReplyDelete
  37. *സൂര്യകണം.. ...ഹ ഹ ഹ ...ഇവിടെ തെറ്റിദ്ധരിക്കപ്പെട്ടത് എന്റെ വാക്കുകളാണ്...ഞാൻ താങ്കളുടെ അഭിപ്രാ‍യത്തിനെ അതിന്റേതായ മൂല്യത്തോടെ തന്നെയാണു കണ്ടത്...എന്റെ ഭാഗത്തൂന്നു അങ്ങനെ സംഭവിക്കാനുള്ള കാരണമാണു ഞാൻ പറഞ്ഞത്..താങ്കൾടെ കമെന്റിൽ നിന്നല്യാ ഞാൻ കമ്പെയർ ചെയ്തത്...ഞാനവിടെ പോയിരുന്നു ആ പോസ്റ്റിൽ....വായിച്ചിട്ട് ഞാൻ തിരിച്ചറിഞ്ഞതാണ് ഞാൻ താങ്കൾക്കുള്ള മറുപടിയായി ഇട്ടത്...പിന്നെ കമെന്റ്സ് ഡിലേറ്റുന്ന കാര്യം...എന്റെ പോസ്റ്റിനു വീഴുന്ന ഓരോ കമെന്റും എനിക്ക് വിലപ്പെട്ടതാണ്...വാഗ്വാദങ്ങളെന്നതിനേക്കാൾ ആരോഗ്യപരമായ ചർച്ചകളെന്നു വിളിച്ചു കൂടെ ഇതിനെ...ഞാനിതെപ്പോഴും സ്വാഗതം ചെയ്യുന്നു...തുറന്നു പറയണം എന്റെ തെറ്റുകുറ്റങ്ങൾ....പോസ്റ്റ് ശരിക്കും വായിച്ചിട്ടാണു താങ്കൾ കമെന്റിടുന്നതെനിക്കറിയാം...അതു കൊണ്ട് തന്നെ അതിനു അതിന്റേതായ മൂല്യം കൽ‌പ്പിക്കുന്നുണ്ട് ഞാൻ...തെറ്റുകൾ തിരുത്താം പരമാവധി..

    ReplyDelete
  38. തെറ്റിദ്ധാരണയും എന്റെ കുഴപ്പമാണ്, (പറഞ്ഞ് വരുമ്പോള്‍ മൊത്തത്തില്‍ കുഴപ്പമാണ്..)

    തെറ്റുകൾ തിരുത്താം പരമാവധി. നല്ലത്,

    പക്ഷെ-
    തെറ്റുകളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

    ReplyDelete
  39. *സൂര്യകണം..... :) ശരി....പറഞ്ഞ അഭിപ്രായം സ്വീകരിക്കുന്നു...

    ReplyDelete