Saturday, March 26, 2011

അമ്മ മനം....അമ്മേ.....വരിക .....
നിര്‍ജ്ജീവ ശില്പത്തിന്‍ കൈ പിടിച്ചാ
കുഞ്ഞധരങ്ങള്‍ വിതുമ്പി മെല്ലെ
ആത്മാവില്‍ അണയാത്ത മാതൃത്വം തേങ്ങിയോ
മേഘ മാറാലകള്‍ നീക്കി ഞാന്‍ നോക്കി
പുഴയും കിളികളും ...ചിരിക്കുന്ന പൂക്കളും
ഹാ എന്റെ ഭൂമി എത്ര സ്വര്‍ഗ്ഗ സുന്ദരം..
നഷ്ട ബോധത്തിന്‍ കണ്ണീര്‍ തുടച്ചു ഞാന്‍
കേഴുമാ ബാല്യത്തെ നോക്കി വീര്‍പ്പിട്ടു
മകളെ ....നിന്റെ നീല ലോചനമുതിര്‍ക്കുന്ന  
ചോദ്യ ശരങ്ങളേറ്റ് അമ്മ പുളയുന്നു
അറിയുന്നുവോ കുഞ്ഞേ .....ഉപേക്ഷിച്ചതല്ല ഞാന്‍
കേണിരുന്നു.....ലോകൈക നാഥനോടായ് ഒരു നിമിഷം
നിന്‍ തുടിക്കുന്ന ചുണ്ടിലെന്‍ വാത്സല്യം ഇറ്റിക്കാന്‍
ചോര തുടിക്കും നിന്‍ പൂ നെറ്റിയില്‍
അവസാനമായൊരു ചുംബനപ്പൂ ഏകാന്‍
രോദനമെത്രയോ കേട്ട് മടുത്തു പോയ് ഈശ്വരന്മാര്‍
ജീവിതത്തിന്‍ കണക്ക് പുസ്തകം അടച്ചവന്‍ മൊഴിഞ്ഞു
നിന്‍ കര്‍മ്മ കാണ്ഡം ഇവിടെ സമാപ്തം ...ഇനി മടക്കം
ഒരു വിനാഴിക പോലും ഈ ഭൂമി ഇനി നിനക്കന്യം
നിസ്സഹായയായ് മടങ്ങിയോരീ അമ്മയെ ശപിക്കായ്ക നീ
കാലം നിനക്കായിനി കാത്തു വെപ്പത്
പൂ വിരിച്ചൊരു പാതയല്ലെന്നു അറിയുന്നു അമ്മ
ചതിക്കുഴി കുത്തി കാത്തിരുപ്പാണീ ലോകം
സ്വന്ത ബന്ധങ്ങളില്‍ തോലിട്ട ചെന്നായ്ക്കളുണ്ടെന്നറീക
മകളെ കരയായ്ക ....തളര്‍ന്നു പോകരുതെന്‍ കുഞ്ഞ്
എത്രയോ കാതം ഇനിയും തനിയെ നടക്കേണ്ടു
ഇതാ ഇവിടെ ....ഈ ആകാശ കോട്ടയില്‍ അമ്മയുണ്ട്‌
മുള്‍ മുനകളില്‍ നിന്‍ പാദം മുറിയുമ്പോള്‍
കാറ്റായ് എത്തില്ലേ അമ്മ നിന്നെ പുണരുവാന്‍
കരഞ്ഞു തളർന്നെന്‍ ഓമന ഉറങ്ങിയോ
നനഞ്ഞൊട്ടിയോരാ പീലികള്‍ എന്തിനെ തുടിപ്പൂ
ദുശാസ്സന വേഷങ്ങള്‍ നിന്‍ സ്വപ്നത്തില്‍ ആടാതെ
അമ്മ കാവലുണ്ട് ........ഉറങ്ങുക
ഉറച്ച കാല്‍ വയ്പ്പോടെ എന്‍ കുഞ്ഞ് ഉണരുവതും കാത്ത്‌
ഇതാ .... ഇവിടെ .... അമ്മ ....ചെറു ചിരിയോടെ !

31 comments:

 1. എന്ത് പറയണം ഞാന്‍ ...
  ആ അമ്മയെന്നും പ്രാത്ഥനയോടെ കൂടെയുണ്ടെന്നല്ലാതെ...
  സധൈര്യം മുന്നോട്ട് ഈ ജീവിതയാത്ര തുടരൂ....

  ReplyDelete
 2. അമ്മ നിന്‍ ചാരത്തെന്നും സ്വാന്ത്വനമായുള്ളപ്പോള്‍
  എന്തിനു നിയതിയെ ഭയക്കേണം എന്കുഞ്ഞേ നീ

  ലോകനാടക വേഷം തീര്‍ന്നു പെട്ടന്നഹോ
  കാലമാം യവനികയ്ക്കുള്ളില്‍ ഞാന്‍ മറഞ്ഞാലും
  നിനക്കായൊരു വേഷം കരുതി വച്ചിട്ടുണ്ടല്ലോ

  സൂത്ര ധാരനാംഭവാന്‍സര്‍വവുംകാണുന്നവന്‍
  അവന്റെ ഇച്ച യ്ക്ക് മേല്‍ എന്തുണ്ട് ഭവിക്കുന്നൂ
  യവനിക വീഴും വരെ യാടുക സധൈര്യം നീ

  ReplyDelete
 3. കാലം നിനക്കായിനി കാത്തു വെപ്പത്
  പൂ വിരിച്ചൊരു പാതയല്ലെന്നു അറിയുന്നു അമ്മ
  ചതിക്കുഴി കുത്തി കാത്തിരുപ്പാണീ ലോകം
  സ്വന്ത ബന്ധങ്ങളില്‍ തോലിട്ട ചെന്നായ്ക്കളുണ്ടെന്നറീക
  മകളെ കരയായ്ക ....തളര്‍ന്നു പോകരുതെന്‍ കുഞ്ഞ്
  എത്രയോ കാതം ഇനിയും തനിയെ നടക്കേണ്ടു...


  എത്രയോ കാതം ഇനിയും ചേര്‍ന്ന് നടക്കേണ്ടു...

  ReplyDelete
 4. സമീരൻ.............. തേങ്ങ ഉടച്ചത് ഏട്ടനാ അല്ല്യേ..ഹിഹി....അമ്മയ്ക്കൊരിക്കലും മക്കളെ വിട്ടു പിരിയാനാവില്യാ...മക്കളുടെ ശക്തിയും അതാണ്...അമ്മ കൂടെയുണ്ടെന്നുള്ള വിശ്വാസം...

  രമേശ് അരൂർ..............രമേശേട്ടാ അമ്മ തന്നു പോയ വേഷം ആടി തീർക്കുകയാണ്....യവനികയിൽ മറയും മുമ്പേ...

  കലിക......അതേ ഹരിയേട്ടാ ഇനിയും കാതങ്ങൾ.....

  ReplyDelete
 5. കവിത അത്ര നന്നായി ആസ്വദിക്കാന്‍ പറ്റുന്ന കൂട്ടത്തില്‍ അല്ല ഞാന്‍ . എന്നാലും അമ്മയെ പറ്റി എഴുതിയത് കൊണ്ടാണോ ..ഇത് ആസ്വദിച്ചു.
  അഭിനന്ദനങ്ങള്‍ .

  ReplyDelete
 6. നിറഞ്ഞൊഴുകും സ്നേഹ സൌഭാഗ്യമല്ലേ അമ്മ....അമ്മ മനം നന്നായിരിയ്ക്കുന്നൂ ട്ടൊ.

  ReplyDelete
 7. അമ്മയുടെ കയ്യു കണ്ടിട്ട് ഒരു മാതിരി അമ്മൂമ്മയുടെ മാതിരി തോന്നുന്നല്ലോ :-)

  ReplyDelete
 8. ചെറുവാടി........നന്ദി ട്ടൊ വായിച്ചതിന്...ഉടനെ കഥ വരണുണ്ട്...വായിക്കണം..

  വർഷിണീ.........നന്ദി സഖീ....ചിലർക്കത് നഷ്ട സൌഭാഗ്യവും...

  ചാണ്ടിക്കുഞ്ഞ്.....ചാണ്ടിച്ചായോ കുറുക്കന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിലാ അല്യേ...ഹും...കവിതയല്ലാ കയ്യാ നോക്കിയെ...ശര്യാക്കിത്തരാം ട്ടാ...അവിടെ എ കെ 47 ഒക്കെയായി റെഡിയായിട്ടിരുന്നോ..

  ReplyDelete
 9. amma kankanda daivam..... aashamsakal..........

  ReplyDelete
 10. "കാലം നിനക്കായിനി കാത്തു വെപ്പത്
  പൂ വിരിച്ചൊരു പാതയല്ലെന്നു അറിയുന്നു അമ്മ"

  കാലം കലികാലമെന്നറിയുന്നീയമ്മ
  കാമത്തിന്‍ കണ്ണുകള്‍ വെറുക്കുന്നീയമ്മ
  കദനത്തിന്‍ കഥകള്‍ ഭയക്കുന്നീയമ്മ.

  മകളെ കരയായ്ക ....തളര്‍ന്നു പോകരുതെന്‍ കുഞ്ഞ്

  ReplyDelete
 11. അമ്മയുടെ സ്നേഹം, കരുതല്‍ ഒക്കെ എന്നും കാവലായ് ,തുണയായ് , ധൈര്യമായ്.... ജീവിതത്തെ നയിക്കുന്നു.
  കവിത നന്നായീ ട്ടോ...

  ReplyDelete
 12. ജയരാജ് മുരുക്കുമ്പുഴ.......... നന്ദി...

  ഇസ്മായിൽ കുറുമ്പടി ...........നന്ദി വന്നതിനും അഭിപ്രായം കുറിച്ചതിനും....അമ്മ മനസ്സെപ്പോഴും ഉൽക്കണ്ഠപ്പെടുമത്രേ മക്കളെയോർത്ത്...

  കുഞ്ഞൂസ്.......നന്ദി...ഈ വാക്കുകൾക്ക്....

  ReplyDelete
 13. എല്ലാ ഇടങ്ങങ്ങളിലും അമ്മ ഉണ്ട് ...........കൊള്ളാം

  ReplyDelete
 14. അമ്മ കാവലുണ്ട് ........ഉറങ്ങുക
  ഇഷ്ടപ്പെട്ടു ...

  ReplyDelete
 15. ആഹാ...കവിതയുടെ കയ്യായിരുന്നോ അത്...ഞാനറിയുന്ന കവിതയ്ക്ക് ഇതിലും നല്ല കയ്യായിരുന്നു :-)
  എന്തായാലും, എല്ലാത്തിലും വ്യത്യസ്ഥത കാണാന്‍ ശ്രമിക്കുക എന്നതാണ് ചാണ്ടിമതം....

  ReplyDelete
 16. മൈ ഡ്രീംസ്....കാണപ്പെടുന്ന ദൈവമല്ലേ ഏട്ടാ അമ്മ...നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും..

  ജിത്തൂ.........ഉറങ്ങുകയാണു അമ്മയെ കാവലേല്പിച്ച്...നന്ദി സഖേ...

  ചാണ്ടിക്കുഞ്ഞ്......ഇങ്ങോരെ ഞാൻ തല്ലിക്കൊല്ലേണ്ടി വരൂല്ലോ ഈശ്വരാ....ഹിഹി

  ReplyDelete
 17. അമ്മ...
  ഒരു ക്രൂരയായ അമ്മയാണ് ഞാന്‍... ദേ ഇത് കണ്ടോ ?? മകന്‍
  എന്നെ തന്നെ ശപിച്ചു പോകുന്ന ചില നിമിഷങ്ങള്‍...

  ReplyDelete
 18. അമ്മ! എന്തിനും ഏതിനും ആ വിശ്വാസം പകരുന്ന കരുത്ത് ഒന്നു വേറെ തന്നെയാണ്...

  കവിത നന്നായി

  ReplyDelete
 19. പദസ്വനം.......ഞാൻ കണ്ടു ആ അമ്മയുടെ ക്രൂരത...കൊള്ളാം ട്ടോ...നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും...

  ശ്രീ............നന്ദി ശ്രീയേട്ടാ...അമ്മയ്ക്കല്ലാതെ ആ കരുത്തേകാനും കഴിയില്ലാ

  ഒരില വെറുതെ........നന്ദി സുഹൃത്തേ

  ReplyDelete
 20. നന്നായിട്ടുണ്ട്‌.. ഭാവുകങ്ങൾ!

  ReplyDelete
 21. നന്ദി മാനവധ്വനീ...ഇനിയും വരുമല്ലോ

  ReplyDelete
 22. അമ്മ....അമ്മക്ക് എത്രയോ ഭാവങ്ങൾ?..അതു തിരിച്ചറിഞ്ഞവർക്കേ അമ്മയുടെ മഹത്വം ശരിക്കും മനസ്സിലാകൂ..കവിത നന്നായിരിക്കുന്നു.....

  ഭാവുകങ്ങൾ... ഇനിയും എഴുത്തു തുടരുക.

  ReplyDelete
 23. അമ്മ തൻ കര്‍മ്മ കാണ്ഡം ഇവിടെ സമാപ്തം ...ഇനി മടക്കം
  ഒരു വിനാഴിക പോലും ഈ ഭൂമി ഇനി നിനക്കന്യം
  നിസ്സഹായയായ് മടങ്ങിയോരീ അമ്മയെ ശപിക്കായ്ക നീ

  ആ അമ്മയുടെ ഡ്യൂട്ടികളെല്ലാം ഇനി മകളായ നിനക്കുള്ളതല്ലിയോ..!

  ReplyDelete
 24. Balakrishnan.....നന്ദി ബാലേട്ടാ....അമ്മ എന്നും അമ്മ തന്നെയല്ലേ...പകരം വയ്ക്കാനാവാത്ത വ്യക്തിത്വം...

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM........അമ്മ ചാർത്തി തന്ന വേഷം ആടി തീർക്കുകയാണ് മുരളിയേട്ടാ.....നന്ദി..

  ReplyDelete
 25. അമ്മ ഒരു കുളിര്‍മ്മയാണ്.. അല്ലെങ്കില്‍ അമ്മ മാത്രമാണ് എല്ലാം.

  ReplyDelete
 26. മനോരാജ്.....അതേ അമ്മയ്ക്ക് പകരം അമ്മ മാത്രം

  ReplyDelete
 27. ആദ്യമായി ഉരുവിട്ടവര്‍ ആ നാമം
  അറിയത്തതൊക്കെ വിരല്‍ ചുണ്ടി ക്കാട്ടി തന്നതിന്
  പകരമായിന്നുകൊണ്ടാക്കുന്നു വൃദ്ധ സദനത്തിലും
  കദനത്തിലുമായി അമ്മയെ ഇരുളിന്‍ വെണ്മയെ
  സീതായനത്തിലുടെ പകര്‍ന്ന വെളിച്ചത്തിന് നന്ദി

  ReplyDelete
 28. ജീ . ആര്‍ . കവിയൂര്‍ ....നന്ദി ഏട്ടാ ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...അമ്മയുടെ മഹത്വം വരച്ചു കാട്ടാൻ മാത്രം കഴിവൊന്നും എനിക്കില്യാ...എങ്കിലും നഷ്ടബോധം ഉരുക്കിയൊഴിച്ച വാക്കുകൾ കൊണ്ടൊരു അഭ്യാസം നടത്തി..അത്രേ ഉള്ളൂ...

  ReplyDelete
 29. അമ്മയെന്നുമുണ്ട് കൂടെയെന്നല്ലാതെന്ത് പറയാന്‍. :)

  ReplyDelete
 30. നിശാസുരഭി....അമ്മയെ ഒഴിഞ്ഞെന്ത് അസ്ഥിത്വം....നന്ദി

  ReplyDelete