Wednesday, June 29, 2011

വൃശ്ചികയാമം....


ചന്ദ്രികാചർച്ചിത താരനിബിഡമാം രാവിൽ‌
നിലാക്കരങ്ങളീ ഭൂവിനെ പുണരുന്നയാമം
ആഴിയകന്നൊരാ തീരത്തിലെങ്ങാൻ‌
നിങ്ങളൊരു ബഹുകത്തെ കണ്ടുവോ?
മാതൃഭാവത്തിൻ‌ പൊരുൾ‌ തേടുമേകാകിനിയെ?

ശോകാഗ്നിയിൽ‌ തപിക്കുന്നൊരാ മെയ്യിൽ‌
അലകളരുമയായ് തഴുകി സ്നേഹം പകർ‌ന്നു
കൗമാരസ്വപ്നങ്ങൾ‌ക്കർ‌ത്ഥം കൊടുത്തവൻ‌
വിരഹത്തിൻ‌ കടുത്ത ചായം തേച്ചകലവെ
മനസ്സിൽ‌ നിറഞ്ഞൊരാ പ്രണയത്തിനമൃതിനെ
ഉയിരേകിയുദരത്തിൽ‌ പേറിയലഞ്ഞവൾ‌

പരമപവിത്രമാം സൂതികർ‌മ്മത്തിനന്ത്യത്തിൽ‌
തുടിയ്ക്കുന്നോരാ ഉയിരുകളവൾ‌ തൻ മെയ്യിൽ‌
നുളയ്ക്കും പുഴുപോലിഴയാൻ തുടങ്ങവെ
ഹൃദയമുതിർ‌ത്തുവോ താരാട്ടിന്നീണങ്ങൾ‌?

ഉയിരാർ‌ന്നൊരാ ആത്മാംശമോരോന്നും
ജന്മശിഷ്ടമാം വിശപ്പിന്റെയാർ‌ത്തിയിൽ‌
കൂർ‌ത്ത ദംഷ്ട്രകളവളുടെ ഉടലിലേക്കാഴ്ത്തവെ
പ്രാണൻ‌ പിടയുമാ നോവിലും
ജീവരക്തം മുലപ്പാലായൂട്ടിയ
മാതൃസ്നേഹത്തിൻ‌ നിറവിലോ ചിരിച്ചവൾ‌

പിറവി തന്നോരുടലിനെ കാർ‌ന്നു തിന്നതിൻ‌ തൃപ്തിയിൽ‌
അമ്മതന്‍ അവസാന ശേഷിപ്പാം തോടുമുപേഷിച്ച്
കർ‌മ്മകാണ്ഡം തേടിയാവാസ ഭൂവിലേക്കാ
കുഞ്ഞു ബഹുകങ്ങൾ‌ പിച്ച വെച്ചീടവെ
നാളെ നിങ്ങൾക്കുമിതുതാൻ‌ ഗതിയെന്നു
മൊഴിഞ്ഞുവോ; മാടി വിളിക്കുമാ തിരകളും?

കുഞ്ഞിക്കാലടികളിടറുമെന്നോർത്തോ
ഇന്നലെയോളമാ ദേഹത്തെ കാത്തൊരാ
സ്നേഹത്തിൻ കവചം വിറ പൂണ്ടു പിന്നിൽ
സൂക്ഷിച്ച് ; വീഴാതെ നടക്കു നീ ഓമനേ...


75 comments:

 1. രക്തവും മജ്ജയും ഊറ്റി
  കാര്‍ന്നു തിന്നു തോടായ
  നെഞ്ചിന്‍ കൂട്ടിലേക്ക് അവസാനത്തെ
  നഖവും ഇറക്കി പിന്‍വാങ്ങുന്ന
  ഈ തലമുറയുടെ ക്രൂരത
  ഇത് പോലെ എഴ്തുതുവാന്‍ സീതയുടെ
  തൂലികക്ക് അല്ലാതെ ആര്ക് ആവും ?...

  ഭീതിയോടെ കാണുന്നു സീതേ
  വരും കാലത്തെ ആവര്‍ത്തനങ്ങള്‍ ...!!!

  അമ്മയെ മറക്കുന്നവര്‍ക്കായി ഒരു ഓര്‍മ കുറിപ്പ് .

  ReplyDelete
 2. വിന്‍സന്റ് ഭായീടെ കമന്റിനടിയില്‍ ഒരു മുട്ടന്‍ ഒപ്പ് എന്റെം വക..!
  കൂടുതല്‍ പറയാന്‍ ഇല്ലാ, ഇതുവഴി വീണ്ടും വരാം ട്ടാ..!

  ReplyDelete
 3. thangalkkum ee gathi thanne aakum ennu orkkan kazhinjaal oru pakshe avar maariyennu varum. ennal angane chinthikkunnilla aarum. divasangalolam swantham shareerathinadiyil mattulla shathrukkalil ninnum kaathu rakshichu janmam nalki avasaanam swantham makkalude vishappadakkan vendi swantham shareeram nalkunna ettukaaliyekurichanu ormma vannathu.
  ee samoohathil ippol kanduvarunna kaazhchayum vibhinnamalla thanne. nalla post.
  ezhuthu thudaruka.

  ReplyDelete
 4. This is a marvelous work by seetha..the lines are vibrating with life, pain and love.Good post. Best regards...

  ReplyDelete
 5. പെയ്യ്‌ തൊഴിഞ്ഞി മഴനീര്‍കണങ്ങള്‍
  ജീവിത പാതയോരത്ത് നിന്ന് നെടുവിര്‍പ്പിടുമാ
  ദുഖങ്ങളെ കവിതയില്‍ കോര്‍ത്തിട്ടു
  മനോഹര മാല്യം കണക്കെ എഴുതു വീണ്ടും
  ഉണരട്ടെ ഉറക്കം നടിച്ചുകിടക്കുന്നോരെ

  ReplyDelete
 6. നാളെയെചുമക്കുന്ന ഗർഭത്തിൻ വക്കിൽ കണ്ണും നട്ട് നോക്കിയിരിക്കുന്നൂ...കാലം.. വൃശ്ചികം = ഞണ്ടിനെ സീത ഒരു പ്രതീകമാക്കുന്നൂ..എവിടെയോ നിന്ന് വന്നെത്തിയ ഇണ... തന്റെ കാമപൂരണത്തിനു അവളെ ഇരയാക്കുന്നൂ..അത് നിമിത്തമായി കാണാം.. പിന്നെ ഇണ നൽകുന്ന രേത്രം തന്റെ ഗർഭ പാത്രത്തിൽ ഉയിരിടുന്നതറിഞ്ഞ് അവൾ സന്തോഷിക്കുന്നൂ..അമ്മയകുന്ന ആനന്ദം..പിന്നെ സൂതികർമ്മ്ത്തിനു മാത്രം തീവരം വിട്ട് കരയിലേക്ക് നടന്നൂ....അവളുടെ മനസ്സിൽ താരാട്ടിന്റെ ഈരടി..പവിത്രമായ ആ കർമ്മം കഴിഞ്ഞൂ..കുഞ്ഞുങ്ങൾ അവളെപ്പൊതിഞ്ഞു..അവളുടെ ചോരയും നീരും മുലപ്പാലുപോലെ അവറ്റകൾ ഊറ്റിക്കുടിച്ചു.. അവൾക്ക് ദുഖമുണ്ടായില്ലാ..തന്റെ ജീവൻ തന്റെ കുഞ്ഞുങ്ങൾക്കായി അവൾ നൽകി.. പുറംതോടിൽ അവശേഷിക്കുന്ന ‘തുടി’പ്പിലും ഇടറിനടക്കുന്ന തന്റെ കുഞ്ഞുങ്ങളെ കണ്ട് അവളുടെ ആത്മാവ് ചൊല്ലീ..‘സൂക്ഷിച്ച് ; വീഴാതെ നടക്കു നീ ഓമനേ..,( ഇവിടെ ബഹുവചനമാകാം) ഞ്ണ്ടിനെപ്പറ്റി നമുക്കെല്ലാപേർക്കും അറിയാം പ്രസവത്തോടെ അത് മരിക്കുമെന്ന് അല്ലെങ്കിൽ കുഞ്ഞുങ്ങൾ തന്നെ അതിനെ കൊല്ലുമെന്ന്... അങ്ങനെയുള്ള ഒരു യാഥാർത്യത്തെ ഒരമ്മയുടെ കാഴ്ചപ്പാടിലൂടെ ഇവിടെ കവി നോക്കികാണുമ്പോൾ,നമ്മിൽ നാമ്പിടുന്ന ചിന്തകൾക്ക് ചിന്തേരിട്ട് മിനുക്കുന്ന രസനീയമായ രചനാപാടവം കണ്ട് അതിശയിക്കുന്നൂ..ആ സങ്കൽ‌പ്പധാരക്ക് മുമ്പിൽ അറിയാതെ പ്രണമിച്ച് പോകുന്നൂ..അല്ലയോ കവേ...വീണ്ടും അഞ്ജലീ‍ബദ്ധമാകുന്നൂ ..കരങ്ങൾ...ഭാവുകങ്ങൾ

  ReplyDelete
 7. പ്രിയപ്പെട്ട സീത,

  മനോഹരമായ ഈ സുപ്രഭാതത്തില്‍ സീതയുടെ കവിത വായിക്കുമ്പോള്‍,മനസ്സില്‍ നീറ്റല്‍ ഉണ്ട്! ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നതു എന്റെ അമ്മയുടെ പുസ്തകത്തിലെ ഒരു കവിതയാണ്![ഇംഗ്ലീഷ്]എനിക്ക് ഒരു പാട് ഇഷ്ടമാണ്,ഈ കവിത!
  അതില്‍,അമ്മയുടെ തലയറുത്തു മാറ്റിയ മകനോട്‌ അമ്മ ചോദിക്കുന്നു..........മകനെ നിന്റെ കരങ്ങള്‍ കടയുന്നുണ്ടോ?കണ്ണ് നിറയാതെ ഈ കവിത വായിക്കാന്‍ പറ്റില്ല...കേള്‍ക്കാനും!
  പിന്നീടു ഒരായിരം പേര്‍ നിറഞ്ഞ സദസ്സില്‍ ഞാന്‍ ഈ കവിത ചൊല്ലി,കരഞ്ഞു![എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഈ കവിത ഉണ്ട്!]
  സത്യം വളരെ മനോഹരമായി സീത എഴുതി!അഭിനന്ദനങ്ങള്‍....


  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 8. മനോഹരമായിട്ടുണ്ട് സീതാ. ഭാവതീവ്രമായ വരികൾ ഉയിരാർ‌ന്നൊരാ ആത്മാംശമോരോന്നും
  ജന്മശിഷ്ടമാം വിശപ്പിന്റെയാർ‌ത്തിയിൽ‌
  കൂർ‌ത്ത ദംഷ്ട്രകളവളുടെ ഉടലിലേക്കാഴ്ത്തവെ
  പ്രാണൻ‌ പിടയുമാ നോവിലും
  ജീവരക്തം മുലപ്പാലായൂട്ടിയ
  മാതൃസ്നേഹത്തിൻ‌ നിറവിലോ ചിരിച്ചവൾ‌

  ReplyDelete
 9. എനിക്കൊന്നും കമന്റാന്‍ വരുന്നില്ല...

  ReplyDelete
 10. എനിക്ക് വളരെ വളരെ...ഇഷ്ടപ്പെട്ടു......സൂപ്പര്‍...
  ഇനിയും ചിന്തകള്‍ ഉണരാന്‍...
  ഇനിയും നല്ലതെഴുതാന്‍.......
  കൂട്ടുകാരിയ്ക്കെന്റെ ഭാവുകങ്ങള്‍......

  ReplyDelete
 11. നാളെ ഇവര്‍ക്കും ഇതുതന്നെ ഗതി എന്നോര്‍മയുണ്ടോ ഈ മക്കള്‍ക്ക്‌. നല്ല താളമുള്ള കവിത

  ReplyDelete
 12. ഇന്നു ഞാന്‍ നാളെ നീ.............................ഈ സത്യം നമുക്കു വീണ്ടും ഓര്‍ ക്കാം .................

  ReplyDelete
 13. സീത..തീവ്രമായ ചിന്ത..സീതക്കു മാത്രമേ ഇങ്ങനെ പുതിയ പുതിയചിന്തകളുമായി കവിതയെഴുതുവാന്‍ സാധിക്കു എന്ന് നിസ്സംശയം
  പറയട്ടെ.

  ReplyDelete
 14. അതിമനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍

  ReplyDelete
 15. സീതേ .
  വായിച്ചു വായിച്ചു ഇപ്പോള്‍ കവിത എഴുതാനും അഭിപ്രായങ്ങള്‍ പറയാനും ഭയം തോന്നി തുടങ്ങിയിരിക്കുന്നു ...
  നന്നായി ഇനിയും എഴുതൂ ..:)

  ReplyDelete
 16. മനോഹരമായ താരതമ്യം...
  ... മാതാപിതാക്കളുടെ രക്തം വരെ ഊറ്റിക്കുടിച്ച്‌ ജീവിതം കെട്ടിപ്പൊക്കി അവരെ മറക്കുന്ന സ്നേഹമെന്തെന്ന് അറിയാത്ത പുതിയ സംസ്ക്കാരത്തിനെ വരച്ചു കാട്ടുന്ന കവിത!

  അഭിനന്ദനങ്ങൾ!

  ReplyDelete
 17. കവിതാഘടനയില്‍ വളരെയേറെ തെറ്റുകളുണ്ടെങ്കിലും ഈ ഭാവനയും പ്രതീകങ്ങളും അന്യൂനം. ഒരഭിപ്രായം തുറന്നെഴുതട്ടെ? “സീതാശൈലി”യില്‍ ഇതൊരു കഥ ആക്കുകയായിരുന്നുവെങ്കില്‍ മികവുറ്റതായിരുന്നേനെ എന്ന് ചിന്തിക്കുന്നു.

  ReplyDelete
 18. കവിത എനിക്കിഷ്ടപ്പെട്ടു എന്ന് മാത്രം പറയാം.

  ReplyDelete
 19. കവിത ഇഷ്ടായി ..അഭിനദ്ധനങ്ങള്‍..ഇതില്‍ കൂടുതല്‍ എന്തേലും ഞാന്‍ പറഞ്ഞാല്‍ ശരിയാവൂല :-)

  ReplyDelete
 20. വൃശ്ചിക പ്രതീകത്തിലൂടെ ഒരു അമ്മയുടെ നോവും ആനന്ദവും സാഹിത്യഭാഷയിൽ നല്ലൊരു ചൊൽക്കാഴ്ച്ചയായി അവതരിപ്പിച്ചതിൽ ഭാവിയിലെ ഈ മലയാള സാഹിത്യകാരിക്ക് നമോവാകം...!

  ReplyDelete
 21. ഞാന്‍ അടുത്ത കാലത്ത് ഇത്ര തീഷ്ണമായ അര്‍ത്ഥ തലങ്ങളുള്ള ഒരു കവിത എവിടെയും വായിച്ചിട്ടില്ല. വളരെ വളരെ ഇഷ്ടമായി എന്ന് മാത്രം പറയാം. വേറെ വാക്കുകള്‍ ഇല്ല.

  ReplyDelete
 22. എന്താ പറയാ.....,
  അക്ഷരങ്ങള്‍ക്ക് തീക്കട്ടയെക്കാള്‍ ചൂട്.

  ReplyDelete
 23. തീവ്രതയുള്ള പ്രമേയം, ശക്തമായ ബിംബം. മനോഹരമായി ആവിഷ്ക്കാരം. ഭാഷ കുറച്ചു പഴയതാണെന്നത് (ആലങ്കാരികം) മാത്രം ഒരു പോരായ്മ.

  ReplyDelete
 24. അഭിപ്രായം പറയാന്‍ ഉള്ള വിവരം ഇല്ലാത്തതുകൊണ്ട് , ആശംസകള്‍ മാത്രം സീതേ.... :)

  ReplyDelete
 25. നന്നായി എഴുതി. അഭിനന്ദനങ്ങള്‍.

  ReplyDelete
 26. ഇഷ്ടമായി ഈ കവിത...

  ReplyDelete
 27. കൊള്ളാം . നന്നായി എഴുതി

  ReplyDelete
 28. സീതാ..

  ഈ അനിയന് ഒന്നും അങ്ങട്ടു മനസ്സിലായില്ലാട്ടോ.. കവിതയെ പറ്റി ഒന്നും പറയാനും എനിക്കാവുന്നില്ല.. അടുത്തത്‌ ഒരു കഥയാവും എന്ന് പ്രത്യാശിക്കുന്നു..

  സ്നേഹപൂര്‍വ്വം
  സീതയുടെ സ്വന്തം അനിയന്‍കുട്ടന്‍

  ReplyDelete
 29. I didn't know that crab was a mammal ;)
  Hope you got it..

  ReplyDelete
 30. അമ്മ മനസ്സേ നിനക്ക് പ്രണാമം.
  വര്‍ത്തമാനകാല ജീവിതങ്ങള്‍ വരും കാലത്തേക്കുള്ള സൂചകങ്ങളാകുകില്‍... നാളെകള്‍ ഏറെ ആശങ്കാജനകം.

  ReplyDelete
 31. Sabu M H....Crab is not a mammal...but it keeps its eggs inside a pouch in its lower abdomen and fertilises it there...this pouch is known as pleopods and the fretilized larvas are coming out breaking it and consumes mother's flesh as its first food...hope u got it too...once i say something so public like here i wil try to make it damn sure first..u can verify....thanks

  ReplyDelete
 32. എന്തേങ്കിലുംമാകട്ടെ പറയാനുദ്ദേശിച്ചകാര്യം മനസിലായി...
  നന്നായിട്ടുണ്ട്...

  ReplyDelete
 33. then..
  പ്രാണൻ‌ പിടയുമാ നോവിലും
  ജീവരക്തം മുലപ്പാലായൂട്ടിയ

  this line is misleading..

  ReplyDelete
 34. Sabu M H...കവിത മനസിലാക്കാന്‍ അറിയാത്തവരോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം...വ്യോമയാനപക്ഷിയും ഫീനിക്സ് പക്ഷിയുമൊക്കെ കവിതകള്‍ക്ക് ഉറവിടം ആകാറുണ്ട്...അവിടൊക്കെ പോയി താങ്കള്‍ അതിന്റെ ശാസ്ത്രീയ വശം തിരക്കുമോ...ഇനി ഇവിടത്തെ കാര്യം വാസ്തവത്തില്‍ താങ്കള്‍ക്ക് ഒരു മറുപടി തരേണ്ട കാര്യമില്ല...കാരണം ഇത് വായിക്കുന്ന ആര്‍ക്കും താങ്കളുടെ വിഡ്ഢിത്തം മനസ്സിലാവും..ജീവരക്തം എന്നാല്‍ ഞണ്ടിന്റെ നീര്..അത് മുലപ്പാലായ് ഊട്ടി എന്ന് പറഞ്ഞത് ആലന്കാരികമായിട്ടാണ് ഞണ്ട് ഒരമ്മ ആയതുകൊണ്ട്..ഇതൊക്കെ മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുടെ ആവശ്യമേ ഉള്ളൂ

  ReplyDelete
 35. ഒരു മീന്‍ പിടുത്തക്കാരന്‍ ഉണ്ടായിരുന്നു ..അയാള്‍ കടലില്‍ നിന്ന് കഷ്ടപ്പെട്ട് പിടിച്ചു കൊണ്ടുവന്ന മത്സ്യങ്ങളും വല യും ചില കുശുമ്പ് പിടിച്ച പിള്ളേര്‍ എടുത്ത് മണ്ണില്‍ എറിഞ്ഞു കളിച്ചു ..അപ്പോള്‍ ആ പാവം മുക്കുവന്‍ അവരോടെ പറഞ്ഞു "മക്കളെ ഇതെന്റെ ചോറാണ്.അതില്‍ തൊട്ടു കളിക്കരുതെ ".എന്ന് ..
  അപ്പോള്‍ അത് കേട്ട് വന്ന സുപ്രന്‍ എന്ന ബ്ലോഗ്‌ എഴുത്തുകാരന്‍ ആ മുക്കുവനെ ഇങ്ങനെ കളിയാക്കി " എടൊ മണ്ടാ അത് ചോറാണോ ? അത് മീനല്ലേ ? മറ്റേതു വലയല്ലേ ? എന്നൊക്കെ ..സാബുവിന്റെ വിമര്‍ശനം വായിച്ചപ്പോള്‍ എനിക്കീ കഥയാണ് എന്റെ കഷ്ടകാലത്തിന് ഓര്മ വന്നത് ...ഇതെന്തു കഥ എന്ന് ചോദിച്ചേക്കാം ..ഇങ്ങനെയും ഒരു കഥ ..അതന്നെ ...:)

  ReplyDelete
 36. I am talking about the misleading information.
  Want to know the facts.
  Nothing about the post.

  Let me know from where you got this information.
  any url? any..?

  To know more about crabs:
  http://library.thinkquest.org/CR0215242/crabs.htm

  ReplyDelete
 37. This comment has been removed by the author.

  ReplyDelete
 38. Did I mention anything about the poem (?)

  ReplyDelete
 39. സീതാ..

  ഞണ്ടിന്റെ ജീവിതരീതികളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാണ് എനിക്ക് ആദ്യം ഈ കവിത മനസിലാകാതെ പോയത്.. സീത സാബുവിനു കൊടുത്ത മറുപടിയില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായി.. പിന്നീട് വായിച്ചപ്പോള്‍ കവിത ആസ്വാദ്യകരവുമായി.. മാതൃഭാവത്തിന്റെ ഏറ്റവും ഉദാത്തമായ തലത്തെ കുറിക്കുന്നു ഈ ഞണ്ടിലൂടെ.. വളരെ നല്ലൊരു concept.. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. രമേശേട്ടന്റെ കഥയും കൊള്ളാം ട്ടോ.. :)

  വിവാദങ്ങള്‍ ഇപ്പോള്‍ സീതായനത്തില്‍ നിത്യ സംഭവമായിരിക്കുന്നുവല്ലോ.. അങ്ങേയറ്റം മടുപ്പുളവാക്കുന്നു ഈ വാക്പയറ്റുകള്‍.. എന്തിനു വേണ്ടിയാണ് നിങ്ങള്‍ കലഹിക്കുന്നത്.. ഒരാള്‍ മറ്റൊരാളെക്കാള്‍ അറിവും കഴിവും ഉണ്ടെന്നു സ്ഥാപിക്കലോ ഈ ചര്‍ച്ചകളിലെ ലക്ഷ്യം.. ഈഗോകളില്‍ പെട്ട് സ്വന്തം വാദം സ്ഥാപിച്ചെടുക്കാന്‍ വേണ്ടി വെമ്പുന്നവരെ കണ്ടു മടുത്തിരിക്കുന്നു, ഫേസ്ബുക്കിലും മറ്റുമുള്ള ചര്‍ച്ചകളില്‍ ഞാന്‍ സജീവമായി പങ്കെടുത്തിരുന്ന കാലങ്ങളില്‍.. ഇപ്പോള്‍ ഇത് ബ്ലോഗില്‍ തുടങ്ങിയോ ഈശ്വരാ..

  ഓര്‍ക്കുക.. ഇരു കൈകളും കൊട്ടിയാലേ ശബ്ധമുണ്ടാകൂ.. ഞാനിപ്പോള്‍ രണ്ടുപേര്‍ക്കിട്ടും കൊട്ടിയിട്ടുണ്ട്.. പ്രായത്തില്‍ മുതിര്‍ന്നവരെങ്കില്‍ ചെയ്യുന്നതിലെ ബാലിശങ്ങളെ എതിര്‍ത്തെ മതിയാകൂ.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുക..

  വിനയപൂര്‍വ്വം...

  ReplyDelete
 40. Just now read Ramesh's comment. Good story but has nothing to do with my statements. I was just asking some doubts and till now didnt get any proper answer. Read my comments again.

  ReplyDelete
 41. '..കവിത മനസിലാക്കാന്‍ അറിയാത്തവരോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം..'

  Good. Keep it up!

  ReplyDelete
 42. I tried to get some info. But seems other readers and the blogger are trying their best to make this a controversy by answering in vengeance and anger..so, I quit. No more visit/comments here. bye.

  ReplyDelete
 43. സാങ്കേതികതയുടെ പിന്നാലെ മാത്രം സഞ്ചരികുന്നവര്‍ക്ക് ചില കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകില്ല സാബൂ ..എന്റെ കമന്റു താങ്കളെ തിരുത്താനല്ല..എനിക്ക് തോന്നിയത് അറിയാവുന്ന ഭാഷയില്‍ കുറിച്ചു. ..ഞണ്ടിനെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായി താങ്കള്‍ക്കു പറയാന്‍ കഴിയുമെങ്കില്‍ അത് താങ്കളുടെ ബ്ലോഗില്‍ ഒരു പോസ്റ്റാക്കൂ ,,ആളുകള്‍ വായിച്ചു ജ്ഞാന വയോധികരാകട്ടെ ..താങ്കള്‍ക്ക്‌ (ബൂലോകത്തിനും ) അഭിമാനിക്കാന്‍ ഒരു ഈടുള്ള ലേഖനവും ലഭിക്കും ..:)
  നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലിങ്ക് ഉള്‍പ്പെടെ ഒരു ബ്ലോഗര്‍ തരണം എന്നൊക്കെ പറഞ്ഞു കുട്ടികളെ പോലെ വാശി പിടിക്കുന്നത്‌ എന്തിനാണ് ..:) ഇനി വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ ഗൂഗിള്‍ ഉണ്ടല്ലോ ഏതെങ്കിലും ലിങ്കില്‍ പിടിച്ചു പോയി നോക്കൂന്നെ ..അറിവാണ് ഉദ്ദേശമെങ്കില്‍ ..അതല്ല ഈഗോയാണ് പ്രശ്നം എങ്കില്‍ ഹാ കഷ്ടം !! എന്നെ പറയുന്നുള്ളൂ ...:)

  ReplyDelete
 44. ഒരുപാടൊരുപാട് comments...അപ്പോള്‍ തന്നെ മനസ്സിലായില്ലേ ഈ കവിതയിലെ 'കവിത '.അതെ ഇതാണ് കവിത .അല്ലാതെ ഇവന് പറയാന്‍ ഇതില്‍ കൂടുതല്‍ എന്തുണ്ട് ?ശരിക്കും അസൂയ തോന്നുന്നു -ഇങ്ങിനെ ഒരു വരിയെങ്കിലും എഴുതാനായെന്കില്‍ എന്ന കൊതിയില്‍ ...ദൈവം അനുഗ്രഹിക്കട്ടെ ,ഈ കവയിത്രിയെ....
  അഭിനന്ദനങ്ങള്‍ ...അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വം!!

  ReplyDelete
 45. സാബൂ... താങ്കൾ വീണ്ടും വരണം...ഇതൊക്കെ വായിക്കണം..പിന്നെ കമന്റുന്ന ഭാഷ മലയാളത്തിലാക്കിയാൽ എന്നെപ്പോലെ ഇഗ്ലീഷ് ഭാഷ പിടിയില്ലാത്തവർക്ക് താങ്കൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുമായിരുന്നൂ... താങ്കളുടെ പല കമന്റുകളും ഈ ബ്ലോഗിലും മറ്റ് ചിലതിലും ഞാൻ വായിക്കുകയുണ്ടായി.. താങ്കളുടെ കമന്റുകളിലെ ധാർഷ്ട്യം വല്ലാതെ അലോസരപ്പെടുത്തുന്നൂ..രമേശ് പറഞ്ഞതുപോലെ സാങ്കേതികതയുടെ പിന്നാലെ മാത്രം സഞ്ചരികുന്നവര്‍ക്ക് ചില കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകില്ല ... പിന്നെ സീത സൂചിപ്പിച്ച "വ്യോമയാനപക്ഷി " യുടെ കഥ ഇങ്ങനെ...
  അങ്ങ് അന്തതയില്‍ പാറുന്ന പക്ഷി.
  അന്തതയില്‍വച്ചുതന്നെ പെണ്‍ പക്ഷി അതിന്റെ ഇണയെ കണ്ടെത്തുന്നു.പ്രാപിക്കുന്നു.ഗര്‍ഭം ധരിക്കുന്നു.
  ആകാശത്തില്‍ വച്ചുതന്നെ സൂതികര്‍മ്മവും.
  മുട്ട താഴേക്ക് പതിക്കുന്നു.ഘര്‍ഷര്‍ണം കൊണ്ട് ആകാശത്തുവച്ചുതന്നെപുറംത്തോട് പൊട്ടുന്നു.താഴേക്ക് പതിക്കാതിരിക്കാന്‍,ആരും പഠിപ്പിക്കാതെ തന്നെചിറകടിച്ച് പറന്നു തുടങ്ങുന്നു.
  അമ്മയാരെന്നോ,അച്ഛനാരെന്നോ,ബന്ധുക്കളാരെന്നോ അറിയാതെ...തികച്ചും സ്വതന്ത്രരായി .... ഇവിടെ സീതയും ഞണ്ടിനെ ഒരു ‘സിംബൽ’ ആക്കുകയായിരുന്നൂ..താങ്കൾ ചോദിച്ചപോലെ..‘പ്രാണൻ‌ പിടയുമാ നോവിലുംജീവരക്തം മുലപ്പാലായൂട്ടിയ..’ എന്നതിലെ ആലങ്കാരിക ഭാഷ ശ്രദ്ധിക്കാത്തത് താങ്കളുടെ തെറ്റ് ഞണ്ടിനെവിടെ മുല ഞെട്ടുകൾ എന്ന് ചോദിക്കുമ്പോലെയായിപ്പോയി...വള്ളത്തോളിന്റെ ഒരു കവിതയിൽ “തൂവെള്ളിച്ചിലമ്പുകൾ അണിയിക്കുന്നൂ..ത്രിപ്തി കൈവരാഞ്ഞഴിക്കുന്നൂ...പിന്നെയും തുടരുന്നൂ..” എന്ന് തിരമാലകളെക്കുറിച്ച് പറയുന്നുണ്ട്... അയ്യേ...തിരമാലക്ക് ചിലമ്പോ? എന്ന് ബാലിശമായി ചോദിക്കുന്നവരോട് സാബു എന്ത് മറുപടി പറയും..പിന്നെ പലരും കമന്റിലൂടെ..ടീച്ചറെ....എന്ന് സീതയെ സംബോധന ചെയ്തിരിക്കുന്നത് കണ്ടൂ..അപ്പോൾ സീത ഒരു ടീച്ചർ ആണെന്നും ഞാൻ വിശ്വസിക്കുന്നൂ..എങ്കിൽ Crab നെക്കുറിച്ച് മനസ്സിലാക്കാതെ സീത അതിനെപ്പറ്റി എഴുതുമോ? ആരോഗ്യപരമായ വിമർശനങ്ങളും ,സംശയങ്ങളൂം ആകാം പക്ഷേ..അഹം എന്ന ഭാവം വെടിഞ്ഞ് വേണം നമ്മൾ രചനകളെ സമീപിക്കാൻ... ഞാനും താങ്കളും ഉൾപ്പെടുന്ന മിക്ക എഴുത്തുകാരും ഒരു കമന്റിട്ട ശേഷം എന്തിന് വീണ്ടും‘സീതായനത്തിൽ’ വന്നെത്തുന്നത്...ഈ ബ്ലോഗിലെ രചനകളുടെ പ്രത്യേകത കൊണ്ട് തന്നെയല്ലേ.... താങ്കൾ വീണ്ടും വരിക.. അറിഞ്ഞുകൂടാത്തത് മനസ്സിലാക്കാം..അനല്പമായ അറിവിനെ പരിപോഷിപ്പിക്കാം...എല്ലാ നന്മകളും

  ReplyDelete
 46. സീതയുടെ കവിതകൾ എനിക്കിഷ്ടപ്പെടുന്നു എന്നല്ലാതെ കൂടുതലൊന്നും പറയാൻ അറിയില്ല. ഇതും ഇഷ്ടമായി.(ഞാൻ വരാൻ വീണ്ടും താമസിക്കുന്നു, പക്ഷെ, വരാതെ പോകില്ല)

  ReplyDelete
 47. അഭിനന്ദനങ്ങള്‍...ന്റ്റെ കൂട്ടുകാരിയ്ക്ക്.

  ReplyDelete
 48. കവിത ഇഷ്ടമായി ചേച്ചി.. :)

  ReplyDelete
 49. വളരെ നന്നാവുന്നുണ്ട്.

  ReplyDelete
 50. നല്ലനിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങള്‍ കാണാന്‍ കിട്ടുന്നത് കുറവായിരിക്കും.
  പക്ഷേ എഴുത്തുകാര്‍ക്ക് 'താരനിബിഢം നിലാവുള്ള രാത്രി' എന്നൊക്കെ പറയാം.
  "കൗമാരസ്വപ്നങ്ങള്‍ക്കര്‍ത്ഥം കൊടുത്തവന്‍
  വിരഹത്തിന്‍ കടുത്ത ചായം തേച്ചകലവെ"
  അവന്റെ അകല്‍ച്ചയാണ്‌ അല്ലെങ്കില്‍ അവനെ ഇട്ടിട്ട് പോയതാണ്‌ വിരഹത്തിന്റെ കടും ചായം തേച്ചത്.
  മേലെ പറഞ്ഞ വരികള്‍ നോക്കിയാല്‍
  വിരഹത്തിന്റെ കടുത്ത ചായം തേച്ച്‌ അവന്‍ അകന്നു എന്നോ
  അവന്‍ പോയതുകൊണ്ട് വിരഹത്തിന്റെ കടുത്തം ചായം പൂശല്‍ ഉണ്ടായി എന്നോ
  ഒക്കെ വായിക്കാം. എന്തായാലും charity of reasoning.
  രണ്ടാമത്തേത് സ്വീകരിക്കാം. കവിതകളില്‍ അങ്ങാനാകാം.
  ബഹുകം, സൂതികര്‍മ്മം എന്നൊക്കെയുള്ള മുഴച്ചു നില്‍ക്കുന്ന വാക്കുകളാണ്‌ ശക്തി.
  ഇതില്‍ കവിത കണ്ടവരെ അഭിനന്ദിക്കാതെ നിവര്‍ത്തി ഇല്ല. അവരുടെ നാമങ്ങള്‍ വാഴ്തപ്പെടട്ടെ.
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. വാഴ്തലുകാര്‍ പറയാന്‍ മറന്നതാണോ?
  അവരൊക്കെ ഇനി വ്യംഗ്യത്തില്‍ വിമര്‍ശിച്ചതാണോ? അല്ലെന്നു കരുതുന്നു.

  കവിത മനസ്സിലാക്കാന്‍ കഴിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന അര്‍ഥതില്‍ ഒരു
  മറുപടി കണ്ടു. ഈ കവിത മനസ്സിലാക്കാന്‍ കഴിവില്ലാത്തവര്‍ എന്നാണ്‌ പറഞ്ഞതെന്ന് കരുതുന്നു.
  അതിനപ്പുറത്തേക്ക് പോകുന്നത് കടുത്തുപോകും.
  പിന്നെ ബ്ലോഗായതുകൊണ്ട് വിമര്‍ശനം കുറച്ചേ കിട്ടു. വാഴ്തുമൊഴികള്‍ ധാരാളം വരും.
  എഴുതിവച്ചിരിക്കുന്നതില്‍ കവിത എവിടെ എന്നു എനിക്ക് പിടികിട്ടിയില്ല.
  ആസ്വാദനനിലവാരക്കുറവ് തന്നെ.
  "ഞണ്ടിന്റെ മക്കള്‍ സ്വജനിത്രിയെപ്പോല്‍
  തൊണ്ടാക്കി നാം നമ്മുടെ ഭാഷയേയും"
  നമ്മുടെ ഒരു കവി എഴുതിയതാണ്‌. അത് നേരാണ്‌.

  ReplyDelete
 51. ..
  (കവിതകള്‍ എനിക്കൊരു കീറാമുട്ടിയാണ്, വിശകലനം ചെയ്യുന്നതിന്-എങ്കിലും..)

  എല്ലാം ചവിട്ടിമെതിച്ച് പലതും നേടി ഒടുവില്‍ ഒന്നും സ്വന്തമാക്കാതെ, പിന്നീട് വരുന്നവര്‍ക്ക് മെതിക്കപ്പെടാനായുള്ള മനുഷ്യജീവിതം തന്നെ ഇത്. കവിത ഇഷ്ടമായിരുന്നു എന്നാദ്യമേ പറഞ്ഞു.

  വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ സംശയങ്ങള്‍ പല കവിതകളിലും ഉണ്ടാവാറുണ്ട്. സംശയങ്ങള്‍ ചോദിക്കാം-അതിനൊരു രീതിയുണ്ട്, അല്ലാതെ അത് കവിയുടെ തെറ്റാണെന്ന രീതിയല്ല അവലംബിക്കേണ്ടത്.

  എഴുത്തുകാര്‍ക്ക് തെറ്റുപറ്റില്ലാ-അത് ചൂണ്ടിക്കാണിക്കാന്‍ പാടില്ലാ എന്നുമല്ല ഉദ്ദേശിച്ചതും. {അസംബന്ധങ്ങള്‍ കവിതകളില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍, പരസ്പരബന്ധമില്ലാത്ത പ്രയോഗങ്ങള്‍ തെറ്റുകളാവുന്നത്- അത്തരം പ്രയോഗങ്ങളും തെറ്റുകളും ചോദ്യം ചെയ്യപ്പെടുകയും കവിയുടെ അര്‍ത്ഥം ആരായുകയുകയും തന്നെ വേണം. ചന്ദ്രികാചര്‍ച്ചിത താരനിബിഡം അത്തരത്തില്‍ പരസ്പരം ബന്ധം കാണാനാവാത്ത തെറ്റായിട്ടെടുക്കാം, എങ്കിലും കാല്പനികഭാവനയില്‍ നിലാവത്തും നക്ഷത്രമാവാമെന്ന് ഞാനായിരുന്നെങ്കില്‍ മറുപടി പറയും. :) }

  കഴമ്പുള്ള അഭിപ്രായങ്ങള്‍ക്കൊപ്പം ചിലത് വായിച്ചപ്പോള്‍ ചിരി വന്നു എന്ന് പറയാതെ വയ്യ.

  എഴുത്തില്‍ ഇനിയും നന്നായി ശ്രദ്ധിക്കുക. നല്ല വിമര്‍ശനങ്ങള്‍ സ്വീകരിക്കുക.

  എല്ലാ ആശംസകളും..
  ..

  ReplyDelete
 52. സാരമുള്ള വചനങ്ങൾ കേൾക്കിലും
  നീരസാർത്ഥമറിയുന്നു ദുർജ്ജനം...
  ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
  ചോരതന്നെ കൊതുകിന്നു കൌതുകം..!

  എഴുത്തില്‍ നന്നായി ശ്രദ്ധിക്കുക. നല്ല വിമര്‍ശനങ്ങള്‍ മാത്രം സ്വീകരിക്കുക...എല്ലാ ആശംസകളും..
  ..

  ReplyDelete
 53. ചോരകൊതുകിന്‍ സ്വാഭാവിക കൗതുകം
  മാറുകില്ലതിനു ക്ഷീരവും ചോരയും.
  ഏതു തൂലിക്കത്തുമ്പില്‍ നിന്നാകിലും
  സാരനിസ്സാരഗീര്‍ തിരിച്ചറിയണം.

  സൂര്യകണം.
  വിരുദ്ധോക്തികള്‍ കവിതയിലാകാം.
  വിരോധാഭാസം എന്ന അലങ്കാരം അങ്ങനത്തതിനെ കുറിക്കുന്നു എന്നു കേട്ടിട്ടുണ്ട്.

  ReplyDelete
 54. ..
  ഇഗ്ഗോയ് /iggooy

  :)
  കവിതയിലെ വൃത്താദിയലങ്കാരങ്ങള്‍ ഒട്ടും അറിയില്ല, (പരീക്ഷക്ക് ജയിക്കാന്‍ പഠിച്ചിരുന്നുവെന്നതല്ലാതെ.)

  പിന്നെ ബ്ലോഗില്‍ ആധുനിക കവിതകള്‍ കുറച്ചൊക്കെ വായിച്ചു, എന്നത് തന്നെ വിരോധാഭാസമെന്ന അലങ്കാരം സൃഷ്ടിക്കപ്പെടുന്ന അതിവിശാലലോകം കാണുന്നത്.

  ഞാന്‍ മുമ്പേ പറഞ്ഞത് നല്ല രീതിയില്‍ (എന്ന് കരുതട്ടെ?) ഉള്‍ക്കൊണ്ടതിനു നന്ദി.
  ..

  ReplyDelete
 55. അജ്ഞനമെന്നത് ഞാനറിയും... അത് മഞ്ഞളു പോലെ വെളുത്തിരിക്കും.... :-)

  ReplyDelete
 56. പ്രീയ സഹോദരാ... ഇഗ്ഗോയ് /iggooy ... . താങ്കൾ നിർബ്ബന്ധബുദ്ധിയോടെ യാണ് ഈ കവിതയെ സമീപിച്ചിരിക്കുന്നത്... തെറ്റ് മാത്രം കണ്ടു പിടിക്കാനുള്ള നിർബ്ബന്ധബുദ്ധി... ഞാനും ,താങ്കളും,സീതയും,രമേശും, പാട്ടേപ്പാടം റാംജിയും,അജിത്തും,ലിപിയും ,സുധിയും ,തൂലികയും,ചെറുതും,സൂര്യകിരണവും,കുസുമവും ഒക്കെ വള്ളത്തോളും,കുമാരനാശാനും, എഴുത്തച്ഛനും, ബാലാമണിയമ്മയും ,സുഗതകുമാരിയൊന്നും അല്ലാ.... സമയം കിട്ടുമ്പോൾ ബ്ലോഗുകളിൽ തനിക്കറിയാവുന്നവ എഴുതിപ്പോകുന്ന പാവം കീബോടുന്തികൾ മാത്രമല്ലേ(പേനയുന്തികൾ ഇപ്പോൾ കുറവാ) ഇനി താങ്കളുടെ കമന്റിനെപ്പറ്റി... ‘ 1, ഇതില്‍ കവിത കണ്ടവരെ അഭിനന്ദിക്കാതെ നിവര്ത്തി ഇല്ല. അവരുടെ നാമങ്ങള്‍ വാഴ്തപ്പെടട്ടെ.2, അവരൊക്കെ ഇനി വ്യംഗ്യത്തില്‍ വിമര്ശി്ച്ചതാണോ?‘ 3, എഴുതിവച്ചിരിക്കുന്നതില്‍ കവിത എവിടെ എന്നു എനിക്ക് പിടികിട്ടിയില്ല... എന്നൊക്കെയുള്ള പ്രയോഗങ്ങളാണ് ഈ പാമരനെക്കൊണ്ട് ഇത് എഴുതിച്ചത്...കമന്റ് കണപ്പോൾ താങ്കളുടെ ബ്ലൊഗിലും ഞാനൊന്ന് കയറി...“മിത്രമേ നിന്നോട്” എന്ന കവിത വായിച്ചു...താങ്കൾ പറഞ്ഞപോലെ ഞാനും അതിൽ കവിത കണ്ടില്ലാ...എങ്കിലും മാന്യമായ ഒരഭിപ്രായം അവിടെ ഇട്ടു... ഇവിടെ നല്ലനിലാവുള്ള രാത്രിയില്‍ താരകങ്ങൾ കാണറില്ലാ എന്നത് തന്നെ തെറ്റല്ലേ.... താരനിബിഡം തന്നെ അവിടം ചന്ദ്രപ്രഭയിൽ നമുക്കത് വ്യക്തമാകുന്നില്ലാന്ന് മാത്രം... പിന്നെ "കൗമാരസ്വപ്നങ്ങള്ക്ക്ര്ത്ഥം കൊടുത്തവൻ എന്ന് കവി ഉദ്ദേശിച്ചത് പച്ച മലയാളത്തിൽ പറയുകയാണെങ്കിൽ - ആൺ ഞണ്ട് പേൺഞണ്ടുമായി രതിബന്ധത്തിൽ ഏർപ്പേട്ടുവെന്നാണൂ.... അവൻ അവന്റെ കാര്യം കഴിഞ്ഞ് ...വിരഹത്തിന്‍ കടുത്ത ചായം തേച്ചകന്ന് പോയപ്പോൾ പെൺഞണ്ടിനുണ്ടായ ദുഖം ആലങ്കാരികമായി കവി പറഞ്ഞുവെന്നേയുള്ളൂ..അല്ലാതെ നെറോലാക്ക് കമ്പനിയുടെ 5ലിറ്റർ “വിരഹം” മാർക്ക് പെയിന്റ് വാരിത്തേച്ചിട്ട് ഓടിക്കളഞ്ഞൂ എന്നല്ലാ... പിന്നെ താങ്കൾക്ക് മുഴച്ച് നിൽക്കുന്നതായി തോന്നിയ ബഹുകം, സൂതികര്മ്മംക( പ്രസവം എന്ന വാക്കിനേക്കാൾ എത്രയോ നന്ന്) എന്ന വാക്കുകൾ സാധാറണ കവികൾ ഉപയോഗിക്കാറുള്ളത് തന്നെ..പിന്നെ ഈ വാക്കുകളൊക്കെ എന്തിനാണ് ..... ഒന്ന് കൂടെ പറഞ്ഞ് നിർത്തട്ടേ താങ്കൾ ഒരു ഗവേഷകൻ ആണെന്ന് പ്രൊഫൈലിൽ കണ്ടു.... സാധാരണക്കാർ ഇത്തരത്തിലുള്ള അറിവ് ഉണ്ടാകുമ്പോൾ ചെയ്യേണ്ടത് അപരന്റെ തെറ്റുകൾ ശരിയാക്കിക്കൊടുക്കുകയാണ് വേണ്ടത്...അല്ലെങ്കിൽ കവിത എങ്ങനെ എഴുതണം എന്ന് പറ്ഞ്ഞ് കൊടുക്കുകയാണ് വേണത് അല്ലാതെ അടച്ചാക്ഷേപിക്കുകയല്ലാ.... നിങ്ങളുടെ ഒരനുജത്തിയെപ്പോലെയോ ,ചേച്ചിയെപ്പോലെയോ കണ്ട് സിതയുടെ കഴിവുകളെ വളർത്താൻ നോക്കുക... അല്ലെങ്കിൽ തളർത്താതിരിക്കുക........ദയവായി.....

  ReplyDelete
 57. പ്രകൃതിയില്‍ പലതും അങ്ങനെ ആണ്. അല്ലെങ്കില്‍ വംശ വര്ദ്ധനയല്ലാതെ പ്രകൃതിക്ക് മറ്റു ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. ഒന്ന് മറ്റൊന്നിന്റെ വളര്‍ച്ചക്ക്‌. നിഷേധത്തിന്റെ നിഷേധമാണ് പ്രകൃതി. നാം ജീവിക്കുന്നത് വരും തലമുറയ്ക്ക് വേണ്ടിയാണ് എന്നാണതിന്റെ സന്ദേശം. നമ്മുടെ ഭൂമി വരും തലമുറയുടെ കയ്യില്‍ സുരക്ഷിതമായി എല്പിക്കുവാന്‍ അവര്‍ നമ്മെ ഏ ല്പിച്ചതാണ്.
  കവിതയിലെ ആശയം ഇഷ്ടപ്പെട്ടു. ശ്രീ മാഷ്‌ പറഞ്ഞപോലെ കവിതയുടെ രചനാ രീതി സീത മാറ്റുന്നത് നന്നായിരിക്കും. പുതിയ കാവ്യശൈലികള്‍ സ്വീകരിക്കാതെ എഴുതുന്നത്‌ നമ്മെ പുറകോട്ടെ നയിക്കു. എന്റെ വിമര്‍ശനങ്ങളെ ധനാല്‍മകമായി കാണുമല്ലോ.

  ReplyDelete

 58. വിരഹത്തിൻ‌ കടുത്ത ചായം തേച്ചകലവെ...
  ഇണ കൊടുത്തതിതെങ്കിൽ,
  സ്വന്തം രക്തത്തിൽ പിറന്നവരോ ?
  പിറവി തന്നോരുടലിനെ കാർ‌ന്നു തിന്നതിൻ‌ തൃപ്തിയിൽ..‌
  ഭീകരമാണിത്.
  കഴിഞഞ കമന്റിൽ നിന്ന് ഭിന്നമായി പറയുന്നു
  “മൂർശ്ചയുള്ളതാണ് താങ്കളുടെ കവിത”

  ReplyDelete
 59. ഇതിനെന്താ ഇപ്പൊ എഴുതുക ...
  എല്ലാരും വാഴ്ത്തി പാടികഴിഞ്ഞു ..
  ഞാന്‍ ഒത്തിരി വയ്കിപ്പോയി ..അല്ലെ ..

  ജനിക്കുവാന്‍ അത്യന്താപേക്ഷിതവും
  ജനിച്ചാല്‍ അത്യാവശ്യവും
  വളരുവാന്‍ ആവശ്യവും
  വളരുമ്പോള്‍ വിലകുറയുകയും
  വളര്‍ച്ചയുടെ മധ്യത്തില്‍ തള്ളിപ്പറയുകയും
  വളര്‍ച്ചയുടെ അവസാനം വിളര്ച്ചയുടെ ഘട്ടങ്ങളില്‍
  ആ സ്നേഹത്തിനു പിന്നിലെ സത്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു .

  ആ സ്നേഹം എന്ത് ..?
  ഉത്തരം പറയാമോ ....?

  അമ്മയുടെ മഹത്വം ഉള്‍ക്കൊണ്ടതുകൊണ്ടാണ് പൂര്‍വ്വികര്‍ ..
  ഭൂമിയെയും , പ്രകൃതിയെയും ,നദികളെയും , അമ്മയെന്ന് വിളിച്ചത് ...
  ഇന്നത്തെ നമ്മള്‍ ആ മഹത്വം പൂര്‍ണ്ണമായി തിരിച്ചറിയുന്നില്ലെന്നു മാത്രം ..

  നല്ലൊരു പോസ്റ്റ് ..കേട്ടോ സാറെ ...
  എന്നും നന്മകള്‍ ഉണ്ടാവട്ടെ ..

  ReplyDelete
 60. കവിത നിലാവാണെങ്കില്‍ യുക്തി സൂര്യപ്രകാശമാണ്‌. യുക്തിയുടെ സൂര്യപ്രകാശത്തില്‍ നിലാവിന്റെ ഭംഗി ആസ്വദിക്കാനാവില്ല. ഞാന്‍ ശരിക്കും കവിത ആസ്വദിച്ചു.

  ശ്രീമാഷിന്റേയും ഭാനുവിന്റേയും വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുമല്ലോ? ആശംസകള്‍.

  ReplyDelete
 61. കവിത നന്നായിട്ടുണ്ട് സീത.... ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു.

  ReplyDelete
 62. ഉയിരാർ‌ന്നൊരാ ആത്മാംശമോരോന്നും
  ജന്മശിഷ്ടമാം വിശപ്പിന്റെയാർ‌ത്തിയിൽ‌
  കൂർ‌ത്ത ദംഷ്ട്രകളവളുടെ ഉടലിലേക്കാഴ്ത്തവെ
  പ്രാണൻ‌ പിടയുമാ നോവിലും
  ജീവരക്തം മുലപ്പാലായൂട്ടിയ
  മാതൃസ്നേഹത്തിൻ‌ നിറവിലോ ചിരിച്ചവൾ‌
  മനോഹരം ...

  ReplyDelete
 63. കേരളകൗമുദിയില്‍ സീതായനത്തെ കുറിച്ച് വന്നത് വായിച്ചു. സീതക്കെന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! എന്റെ പ്രിയ കൂട്ടുകാരി ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ...ഇനിയും അനേകം മനോഹരമായ സൃഷ്ടികള്‍ നടത്തുവാന്‍ സീതയുടെ തൂലികക്ക് കഴിയട്ടെയെന്നാശംസിക്കുന്നു.

  ReplyDelete
 64. ശ്രീലതാ പിള്ള കേരളകൌമുദിയിൽ “ സീതായന”ത്തെ പറ്റി നല്ലൊരു ലേഖനമെഴുതിയിട്ടുണ്ട്.... ബ്ലോഗിലായാലും മറ്റ് മാദ്ധ്യമങ്ങളിലായാലും നല്ല രചനകളെ എല്ലാവരും ശ്രദ്ധിക്കും എന്നതിന്റെ നല്ലൊരു പ്രതീകമാണ് ആ ലേഖനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.... ഈ വലിയ കലാകാരി ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നൂ...

  ReplyDelete
 65. അഭിപ്രായം പറഞ്ഞ എല്ലാവർക്കും മനസ്സ് നിറഞ്ഞ നന്ദി....കുറച്ച് തിരക്കുകളിൽ പെട്ടു പോയിട്ടാണു ഓരോരുത്തർക്കും ഉള്ള മറുപടി എഴുതാൻ പറ്റാഞ്ഞത്...എല്ലാ ആശംസകളും സ്വീകരിക്കുന്നു..കാമ്പുള്ള വിമർശനങ്ങളും...കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ചു തന്നതിൽ സന്തോഷം...

  സ്നേഹത്തോടെ...സീത*

  ReplyDelete
 66. കൗമാരസ്വപ്നങ്ങള്‍ക്ക് അര്‍ഥം കൊടുക്കല്‍=ഇണചേരല്‍ എന്ന് നിരൂപിച്ചത് നന്നായി.
  (ഇവിടത്തെ എഴുത്തില്‍ പ്രസവാനന്തരം മക്കളാല്‍ മരണപ്പെടുന്ന അമ്മ ഉള്ളതുകൊണ്ട്‌ അത് ചേരും.)
  തെറ്റ് മാത്രം കണ്ടെത്താനുള്ള നിര്‍ബന്ധബുദ്ധിയോടെയാണ്‌ ഞാന്‍ ഇങ്ങുവന്നത് എന്നു പറഞ്ഞത് എന്താണാവോ?
  എന്തായാലും അപ്പറഞ്ഞതിനെ ഞാന്‍ കാര്യമായെടുക്കുന്നില്ല. തെറ്റാണെന്ന് ഞാന്‍ തെളിയിക്കേണ്ട വിധം സീത എനിക്കെതിരെ എഴുതിനിറച്ചതൊന്നുമല്ലല്ലോ ഇത്.
  അവരുടേ ഒരെഴുത്ത്. അത്രേയൊള്ളു. അത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയൊന്നും എനിക്കില്ലല്ലോ?
  പക്ഷേ സീത എന്തെഴുതിയാലും അതിനെ അത്യുന്നതങ്ങളില്‍ എത്തിക്കും എന്ന നിര്‍ബന്ധബുദ്ധിയോടെയാണ്‌ നിങ്ങള്‍
  ഇവിടെ വരുന്നത് എന്ന് ഇതിലും മുന്നുമായുള്ള സീത്യുടെ എഴുത്തുകളീലെ താങ്കളുടെ ആഖ്യാനാഭിപ്രായഘോഷങ്ങള്‍ ശ്രവിച്ചിട്ട്
  ഇതുവരെ ആരും പറഞ്ഞില്ലല്ലോ? അല്ലേ.

  വൃശ്ചികം=ഞണ്ട് എന്ന ആഖ്യാനം കൊള്ളാം. നാട്ടില്‍ കര്‍ക്കടകമാസത്തിനാണ്‌ ഞണ്ടിന്റെ ചിഹ്നം കൊടുത്തു കണ്ടിട്ടുള്ളത്
  "താരനിബിഡം" തുടങ്ങിയ ടൈപ്പിങ് തെറ്റുകള്‍ -വ്യാഖ്യതാക്കള്‍ രുത്തികൊടുക്കുന്നത് നന്നാകും
  താരനിബിഢം നട്ടുച്ചയില്‍ എന്നും ആകാമല്ലോ. കാരണം നക്ഷത്രങ്ങള്‍ എന്തായാലും അവിടെ ഉണ്ടല്ലോ?
  'ഇല്ലത്തുന്നിന്നും ഇറങ്ങി. അമ്മാത്തെത്തിയില്ല' എന്നാണ്‌ കലാകൗമുദിയില്‍ സീതായനത്തിലെകവിതകളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
  അനയേക്കാള്‍ വലിയ തോട്ടിപോലത്തെ വ്യാഖ്യാനങ്ങള്‍ കിട്ടുന്ന സീതയുടെ കവിതയ്ക്ക് വന്ന രണ്ടാമത്തെ വിയോജിപ്പ് മത്രമാണ്‌ എന്റേത്.
  അതെങ്ങിനെ തളര്‍ത്തല്‍ ആകും.?
  സീതയുടെ ഈ എഴുത്ത് കവിതയായി എനിക്ക് തോന്നാത്തത്
  അത് കുറേ വാക്കുകളൂടെ മേളനം മാത്രമയതുകൊണ്ടാണ്‌.
  "ചന്ദികാചര്‍ച്ചിത താരനിബിഢമാം രാവില്‍
  നിലാക്കരങ്ങളീഇ ഭൂവിനെ പുണരുന്നയാമം
  ആഴിയകന്നൊരാ തീരത്തിലെങ്ങാന്‍
  നിങ്ങളോരു ബഹുകത്തെ കണ്ടുവോ?
  മാതൃഭാവത്തിന്‍ പൊരുള്‍ തേടും ഏകാകിനിയെ"
  തീരത്തുനിന്നും അകന്നു പോകുന്നത് തിരയാണ്‌ ആഴിയല്ല എന്നത് ഒരു സാമാന്യ യുക്തിയാണ്‌. ആഴിതന്നെയാണ്‌ തിരയെന്നൊരു മറുയുക്തി പറയാമെന്നു മാത്രം.
  ആഴിയകന്നൊരാ തീരത്തിലെങ്ങാന്‍ നിങ്ങളൊരു ബഹുകത്തെ കണ്ടൂവോ? എന്നതില്‍ കവിത കാണാന്‍ എനിക്ക് കഴിയില്ല.
  കവിത എന്നതിനെ ഞാന്‍ മനസ്സിലാക്കുന്നതിന്റെ പ്രശ്നം ആയിരിക്കും. (നിങ്ങള്‍ക്ക് ഞാന്‍ എഴുതിയത് മനസ്സിലായില്ല/ഇഷ്ടെപ്പെട്ടില്ല
  എന്നിവിടെ പറഞ്ഞതിനും കാരണം അതു തന്നാകും. പിന്നെ അതവിടെ പറയുന്നതായിരുന്നു നല്ലത്.
  അഭിപ്രായത്തിലെ മാന്യതയേക്കാള്‍ സത്യസന്ധതയാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്.)
  സീതയെ വളര്‍ത്താനോ തളര്‍ത്താനോ ഞാന്‍ ആളല്ല. അവരുടെ എഴുത്തിനേക്കാള്‍ നിങ്ങളൂടെ വ്യാഖ്യനങ്ങളോട് പ്രതികരിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്.
  കവിതമനസ്സിലാകാത്തവര്‍ക്ക് അങ്ങനെ തോന്നും എന്നര്‍ത്ഥം വരുന്ന് ഒരു കമന്റ് മുന്നേ കണ്ടു. അതുകൊണ്ടാണ് ഇതൊക്കെ പറയാന്‍ നിന്നത്.

  ReplyDelete
 67. hello,സീതക്കുട്ടി ...കവിതകള്‍ പോസ്റ്റു ചെയ്തു കാണുന്നില്ലല്ലോ ?എന്തു പറ്റി?സ്കൂള്‍ ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ടുവോ ?

  ReplyDelete
 68. mohammedkutty irimbiliyam....വാസ്തവം മാഷേ...ഹിഹി...ഒരു കഥ ഇട്ടിട്ടുണ്ട്...നന്ദി ഈ സ്നേഹാന്വേഷണങ്ങൾക്ക്...

  ReplyDelete
 69. http://www.4shared.com/audio/nWvkzuU7/A_KAVITHA_DEDICATED4U.html - A KAVITHA DEDICATED4U.mp3
  a kavitha dedictaed to devi molu

  ReplyDelete