"....മികച്ച കവിതാ രചനയ്ക്കുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ശ്രീമതി ഗായത്രിദേവിയെ സാദരം സ്റ്റേജിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.."
അലങ്കരിച്ച ഹാളിനു പുറത്തേക്ക് ആ ശബ്ദം ഒഴുകി..
"നമ്മള്‍ വൈകിയോ ഗായത്രി...? ഫങ്ഷന്‍ കഴിഞ്ഞാല്‍ ഉടനെ ഇറങ്ങിക്കോണം.. നിന്നെക്കാത്തിരുന്നു ആശുപത്രിയിലുള്ളവര്‍ മുഷിയരുത്.." സ്നേഹയുടെ ഉല്ക്കകണ്ഠയോടെയുള്ള ചോദ്യത്തിനൊപ്പം സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മപ്പെടുത്തല്‍..
“നീ നടന്നോളൂ ഞാനിതേ, വണ്ടി പാര്‍ക്ക് ചെയ്തിട്ടങ്ങെത്തി...”
കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ബാഡ്ജ് എടുത്ത് സാരിയില്‍ കുത്തി ഡോര്‍ അടച്ച് ഇറങ്ങുമ്പോഴേക്കും മൊബൈല്‍ റിംഗ് ചെയ്തു.
അങ്ങേ തലയ്ക്കല്‍ ഗൗതം-
"സാരമില്ല ഗൗതം.. ”
“എന്താ..?”
“ ഇല്ല മോന്‍ വന്നില്ല.. ”
“ങാഹ് ധൃതി കൂട്ടണ്ട.. പതിയെ വന്നാല്‍ മതി.."
കൂടുതല്‍ എക്സ്ക്യൂസസ് തേടി ഗൗതം ബുദ്ധിമുട്ടണ്ടെന്നു കരുതി അങ്ങനെ പറഞ്ഞു ഫോണ്‍ വച്ചു.
ഗൗതം എന്നാല്‍ തിരക്കാണ്. അമ്മയേക്കാള്‍ അച്ഛനെ സ്നേഹിക്കുന്ന മകനും ആ വഴിയില്‍ മുന്നോട്ട് പോയപ്പോള്‍ ആദ്യമൊക്കെ വീട്ടിലെ ഏകാന്തതയില്‍ വല്ലാതെ ഒറ്റപ്പെട്ടു, കടലുകള്‍ക്കപ്പുറത്ത് നിന്നും വിളിക്കുന്ന കളിക്കൂട്ടുകാരി സ്നേഹ മാത്രമായി ആശ്വാസം.
പിന്നെയെപ്പോഴായിരുന്നു തന്നെ തോല്‍പ്പിക്കുന്ന ഏകാന്തതയെ കീഴടക്കാന്‍ ശ്രമിച്ചു തുടങ്ങിയത്..?
നിരന്തരം ഒരേ പ്രഹരമേറ്റപ്പോള്‍ മനസ് അതിനെ അവഗണിക്കാന്‍ തുടങ്ങിയതാണോ അതോ കാലാന്തരേണ സങ്കീര്‍ണ്ണമായ പ്രശ്നത്തിന്റെ രൂക്ഷത കുറഞ്ഞപ്പോള്‍ മറികടക്കാന്‍ ശക്തി നേടിയതാണോ...?
അറിയില്ലാ..
ചിലപ്പോള്‍ മനസ്സിനെ അക്ഷരങ്ങളാക്കാന്‍ കഴിഞ്ഞത് കൊണ്ടാവും.
സ്വന്തം ചോദ്യത്തിനുത്തരം കണ്ടെത്തിയ സംതൃപ്തിയോടെ ഹാളിനകത്തേക്ക് നടന്നു..
ക്ഷണിച്ചു കൊണ്ട് പോകാന്‍ അരികിലെത്തിയ സംഘാടകയുടെ നീണ്ട് ഇടതൂര്‍ന്ന മുടി കണ്ടപ്പോള്‍ അറിയാതെ ഒരു ചിരി വിടര്‍ന്നു..
ബോബ് ചെയ്ത മുടി, കൈ വച്ചു മെല്ലെ ഒതുക്കി..
പക്ഷേ മനസ്സില്‍ അല്പം പോലും നഷ്ടബോധം ഇല്ലായിരുന്നു..
നിറഞ്ഞ സദസ്സിനെയോന്നു തൊഴുത് സ്റ്റേജിലേക്ക് കയറുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന മുഖങ്ങളെ നോക്കി, എല്ലാവരും സാഹിത്യരംഗത്തെ പ്രമുഖര്‍..
കൂട്ടത്തിലെ കാരണവരില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ മനസ് ചിരിച്ചു..
"മാഡം രണ്ടു വാക്ക്.."
മടിച്ചു നിന്നില്ല.. സംസാരിച്ചു തുടങ്ങിയപ്പോള്‍ ശബ്ദം ഇടറിയുമില്ല..
"മനുഷ്യ മനസ് അസാമാന്യ കഴിവുള്ളതാണ്.. നമ്മള്‍ അതിനെ തിരിച്ചറിയാതെ പോകുന്നു, നമ്മുടെ മനസ്സിനല്ലാതെ ഒന്നിനും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലാ, മാരക രോഗങ്ങള്‍ക്കോ അവഗണനള്‍ക്കോ ദുഃഖത്തിനോ ഒന്നിനും. ദിവസവും സ്വയം പറഞ്ഞു നോക്കൂ, തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെന്നു. ജീവിതത്തില്‍ വരുന്ന മാറ്റം നിങ്ങള്‍ തിരിച്ചറിയും.. ഏതൊരു വീഴ്ചയിലും എണീറ്റു നിൽക്കാൻ പറ്റിയൊരു കച്ചിതുരുമ്പ് ഈശ്വരന്‍ കരുതി വെച്ചിട്ടുണ്ടാവും, അത് കണ്ടെത്തിയാല്‍ നമ്മള്‍ വിജയിച്ചു... മരണത്തെ പോലും സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ആക്കാം.. മനസ്സില്‍ എപ്പോഴോ തോന്നിയ ഈ ആശയം വാക്കുകളാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍... അല്ലാതെ ഞാനൊരു എഴുത്തുകാരിയല്ല.. ഈ സമ്മാനത്തുക ഞാന്‍ കാന്‍സര്‍ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി കൈ മാറുന്നു.. എന്റെ ആശയത്തെ മനസ്സിലേറ്റിയ നിങ്ങള്‍ക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹം.."
സദസ്സ് നീണ്ട കരഘോഷത്തോടെ ആ വാക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ തെല്ലൊരു വിറയലോടെ കസേരയില്‍ അമര്‍ന്നു.. എവിടൊക്കെയോ വിജയിച്ചു എന്നൊരു തോന്നല്‍..
"സ്വപ്നങ്ങൾ നിറങ്ങൾ ചാലിച്ചൊരെൻ ധമനിയിൽ
നിന്‍ മരണബീജം നിറച്ചതാര്..
എന്നിലെ പ്രതീക്ഷതൻ ജീവരസമൂറ്റി
എന്റെയസ്തിത്വത്തിൻ കോശങ്ങളിൽ
രാക്ഷസവേരുകളിറക്കി ആവാസമുറപ്പിക്കാൻ
നിന്നെ നിയോഗിച്ചതാര്.."
തന്റെ കവിതകളിലെ വരികള്‍ എടുത്തു പറഞ്ഞ് ആരൊക്കെയോ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്...
മനസ് അതിലൊന്നും ആയിരുന്നില്ല.. ഉറക്കം വരുന്നുണ്ടോ..?
"ഗായത്രീ, എണീക്ക്. പോകാം..." കുലുക്കി വിളിച്ച കയ്യില്‍ ഗായത്രി തണുപ്പായി പടര്‍ന്നത് സ്നേഹ അറിയുകയായിരുന്നു.
കണ്ണുകളില്‍ കെടാത്ത തിളക്കം.. ചുണ്ടില്‍ മായാത്ത പുഞ്ചിരി..
തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെന്നു ഗായത്രി പറയുകയാണോ...?
*****************
“ഗായത്രിദേവി...ഗായത്രിദേവി ഉണ്ടോ.."
റീജിയണല്‍ കാന്‍സര്‍ സെന്ററിലെ റേഡിയെഷന്‍ ട്രീറ്റ്മെന്റ് റൂമിന്റെ വാതില്‍ തുറന്ന് വെളുത്ത കോട്ടിട്ട ഒരു പെണ്‍കുട്ടി വിളിച്ചു..
"അവര് വന്നിട്ടില്ലെങ്കില്‍ അടുത്ത ആളിനെ വിളിക്കൂ കുട്ടീ " അകത്തു നിന്നൊരു ശബ്ദം..
പതിവ് തെറ്റിക്കാത്ത വരവ് തീര്‍ത്ത സംശയങ്ങളോടെ.. സ്ഥിരമായി ഗായത്രിദേവി ഇരിക്കാറുള്ള കസേരയില്‍ നിന്നും പിന്‍വലിച്ച അവളുടെ മിഴികള്‍ റെജിസ്റ്ററിലെ അടുത്ത ആളിന്റെ പേര് തിരയാൻ തുടങ്ങി..
******************
അങ്ങകലെ, പുരസ്കാരവേദിയുടെ ഗെയ്റ്റ് തുറന്ന്, ഒരു ആംബുലന്‍സപ്പോള്‍ സൈറൺ മുഴക്കി ചീറിപ്പായുകയായിരുന്നു..
~~~~~~
image courtesy : google
~~~~~~
വായിച്ചു. നന്നായിരിക്കുന്നു. ഗായത്രി ദേവി മരിയ്ക്കുമോ? അതോ മരിച്ചോ...?
ReplyDeleteദേവീ ...
ReplyDeleteമുകവുറ്റ ഈ ചെറുകഥ ഇഷ്ട്ടായി കേട്ടോ ..
ഒരിടത്തും തോല്‍ക്കാത്ത മനസ്സുള്ളവരെ നമ്മള്‍ മഹാന്മാര്‍ എന്ന് വിളിക്കുന്നു , അവര്‍ എന്നും മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്ശികള്‍ കൂടി ആവുന്നു ... ഈ കഥയിലെ നായിക ലക്ഷ്യത്തില്‍ എത്തിയിട്ടാണ് മരണത്തിനു പോലും കീഴടങ്ങിയത് ... ജീവിത വിജയത്തിന് എളുപ്പവഴികള്‍ തേടി നമ്മള്‍ അലയുന്നതും .. ആ വഴികള്‍ നമ്മെ തേടി വരുന്നതും തമ്മിലുള്ള അന്തരം പോലെ .. ആണ് ആ മഹാ വ്യക്തിത്വങ്ങളും സാധാരണക്കാരും തമ്മിലുള്ള പ്രധാന വ്യതാസങ്ങള്‍ ..
ക്യാന്‍സ്സര്‍ എത്രയോ ജീവിതങ്ങള്‍ ഇതിനോടകം കാര്‍ന്നുത്തിനു കഴിഞ്ഞിരിക്കുന്നു ഇനിയും എത്രയോ പേര്‍ ആ വേദന അനുഭവിച്ചു പിടഞ്ഞു കൊണ്ടിരിക്കുന്നു.. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും അവരോടു തളരരുത് എന്ന് പറഞ്ഞു നമുക്ക് ദൈര്യം കൊടുക്കാന്‍ എങ്കിലും പറ്റണം ...
ഈ ചെറുകഥ അവര്‍ക്ക് സമര്‍പ്പിചെക്കൂ ദേവീ ...
ആശംസകള്‍ ..
നന്നായിട്ടുണ്ട് ട്ടൊ...
ReplyDeleteഅക്ഷരങ്ങള്‍ ഈ തൂലികയില്‍ ഭദ്രമാണ്..
ഇനിയും എഴുതൂ..
സീതായനത്തിലെ ഒരു പാട് നല്ല രചനകള്‍ വായിക്കാനുള്ള ഭാഗ്യം എനിക്കുന്ടാവ്ട്ടെ ...
എല്ലാ ആശംസകളും എന്റെ അനിയത്തിക്ക്...
അയ്യോ വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലൊരു നീറ്റല്‍. നല്ല കഥ.
ReplyDeleteഎഴുതുക വീണ്ടും.....
നല്ല കഥ . നന്നായി അവതരിപ്പിച്ചു. ഇഷ്ടായി.
ReplyDeleteഅഭിനന്ദനങ്ങൾ.
പ്രിയപ്പെട്ട നിശാഗന്ധി,
ReplyDeleteഈ രാമായണ മാസത്തില്‍ സീതയെന്തേ രാമായണ കഥകളൊന്നും എഴുതിയില്ല?
ഒരു ഗായത്രി ദേവിയുടെ ദുഃഖം പങ്കു വെക്കാം എന്ന് വാക്ക് കൊടുത്തത് കൊണ്ടാണോ?
വരികള്‍ വഴങ്ങുന്ന മനസ്സും വിരലുകളും ഈശ്വരന്റെ വരദാനം!
നന്നായി എഴുതി,കേട്ടോ!
മനോഹരമായ ഒരു രാമായണ മാസം ആശംസിക്കുന്നു!
സസ്നേഹം,
അനു
"ഹാ വിജിഗീഷു മൃത്യുവിന്നാമോ
ReplyDeleteജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ ?"
-വൈലോപ്പിള്ളി
മനോഹരമായ കഥാന്ത്യം ഗായത്രിയുടെയും..
സീത നന്നായി എഴുതി :)
വായിച്ചു.നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ...
ReplyDeleteനന്നായി എഴുതീട്ടോ ..
ReplyDeleteആശംസകള്‍
വേദനയുടെ കൈയ്യ്പ്പു നീര് കുടിക്കുമ്പോഴും ഗായത്രി അവള്‍
ReplyDeleteമറ്റുള്ളവര്‍ക്കായി ജീവിതം ഉരുകഴിച്ചു , നല്ല കാമ്പുള്ള കഥ
അതിനിടയില്‍ നാലുവരി കവിതയും നന്നേ ബോധിച്ചിരിക്കുന്നു
കഥയുടെ അവസാനം വേദനയുടെ ഉള്‍വലി അറിഞ്ഞു
ദേവിയുടെ കഥയുടെ രസതന്ത്രം അറിഞ്ഞു എഴുതുന്ന
താങ്കളിലെ കലാകാരിക്ക് എന്റെ ആശംസകള്‍
ഇനിയും എഴുത്ത് തുടരട്ടെ
നല്ല ഒരു സന്ദേശം ഈ കഥ നല്കുന്നുന്ന്ട് ..സ്വയം എരിഞ്ഞു തീരുമ്പോഴും തന്നെ പോലെ എരിഞ്ഞു തീരുന്ന തന്റെ സഹജീവിക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ള സന്ദേശം..
ReplyDeleteഡോ. ഗംഗാധരന്റെ ( പ്രശസ്ത ഓങ്കോളജിസ്റ്റ് ) അനുഭവങ്ങളെ ആസ്പദമാക്കിയ "ജീവിതം എന്ന അത്ഭുതം" എന്ന പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ ഒന്ന് വായിക്കു . ക്യാന്‍സര്‍ രോഗികളുടെ വേദനയും പ്രതീക്ഷകളും എത്ര നന്നായി വരച്ചിട്ടിരിക്കുന്നു അതില്‍.. നിറ കണ്ണുകളോടെ അല്ലാതെ പല കഥകളും വായിച്ചു തീര്‍ക്കാന്‍ ആയില്ല.
മൂന്നാം നിലയിലെ ക്യാന്‍സര്‍ വാര്‍ഡ് എന്ന എന്റെ പോസ്റ്റും ഒരു യഥാര്‍ത്ഥ കഥ തന്നെ ആയിരുന്നു. ഈ മാരക രോഗം ശത്രുക്കള്‍ക്ക് പോലും വരരുതേ എന്ന ആത്മാര്‍ഥമായ ഒരു പ്രാര്‍ത്ഥന മാത്രം..
എല്ലാ ഭാവുകങ്ങളും.
വിധിയുടെ മുമ്പില്‍ തോല്‍ക്കാത്ത ആ മനസ്സിന്റെ വാക്കുകള്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം ആണ് ഈ ചെറുകഥയുടെ നട്ടെല്ല്. അഭിനന്ദനങ്ങള്‍...ഒരായിരം ആശംസകള്‍ നേരുന്നു..
ReplyDeletewww.ettavattam.blogspot.com
മരണത്തിലും ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്ക്കരിയിടാന്‍ ആര്‍ക്കൊക്കെ സാധിക്കും..?
ReplyDeleteഈ കഥക്കാശംസ..!!
ക്യാന്‍സര്‍ ഒരു വല്ലാത്ത ഭീതി പടര്‍ത്തുന്ന അസുഖം തന്നെ. നമുക്കറിയാം നമ്മുടെ പ്രിയപ്പെട്ട രമ്യആന്റണി നമ്മെ വിട്ടുപിരിഞ്ഞത് ക്യാന്‍സര്‍ ബാധിതയായിട്ടായിരുന്നു. അതും തൊണ്ടയിലോ നാവിലോ മറ്റോ.. ഇവിടെ കഥയിലൂടെ നല്ല ഒരു സന്ദേശം പറഞ്ഞു. പക്ഷെ കഥ അല്പം കൂടെ മികച്ചതാക്കാമായിരുന്നോ എന്നൊരു തോന്നല്‍. ഒരു പക്ഷെ സീതയെ വായിക്കുമ്പോളുള്ള പ്രതീക്ഷകള്‍ക്കൊത്ത് വരാത്തത് പോലെ തോന്നിയത് കൊണ്ടാവാം. നല്ല പ്രയോഗങ്ങള്‍ കൊണ്ടും പദങ്ങളുടെ ഉപയോഗം കൊണ്ടും സംഭവം സീത നന്നാക്കിയപ്പോഴും പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ വെമ്പല്‍ കൊണ്ട പോലെ തോന്നി. കഥക്ക് ആവശ്യമെങ്കില്‍ നീളം ഒരു കുഴപ്പമേയല്ല സീത.. ഏതായാലും പുരാണത്തിനു പുറത്തും സീതക്കൊരു മനസ്സുണ്ടെന്ന് തുറന്ന് കാട്ടിയതിന് കൈയടി :)
ReplyDeleteനല്ല രസമുണ്ടായിരുന്നു
ReplyDeleteകുറഞ്ഞു പോയോ
അതെ, കഥയിലെ ചിത്രം അര്‍ത്ഥവത്തായി.ഒരു തൂലിക ചോര വാര്‍ന്ന് ചേതനയറ്റ്....
ReplyDeleteകഥയിഷ്ടമായി,
ReplyDeleteകുറഞ്ഞ വാക്കുകളില്‍ വരയ്ക്കുന്ന ഇത്തരം കഥാചിത്രങ്ങളും പറയുന്ന ഈ രീതിയും ഏറെയിഷ്ടമെനിക്ക്.
കഥപറച്ചിലുകളിലേതാണ് ആധുനികന്‍, പഴഞ്ചന്‍ എന്നൊന്നും അറിയില്ല, എങ്കിലും പലയിടങ്ങളിലുമുള്ള കഥ പറച്ചിലുകളിലെ മുഴച്ച് നില്‍ക്കലുകള്‍ ഇവിടില്ല.
വലുപ്പമില്ലായ്മ തന്നെ ഈ കഥയുടെ സൗന്ദര്യം.
പെട്ടെന്ന് വന്ന് പെയ്തൊഴിഞ്ഞെങ്കിലും വേദനകള്‍ സമ്മാനിക്കുന്ന പെരുമഴ പോലെ ഈ “അപരാജിത”.
എഴുത്തുകളിനിയും പുതുവഴികള്‍ കാണുമാറാകട്ടെ.. :)
ഗായത്രീദേവി തണുപ്പായി പടര്‍ന്ന കഥ നന്നായി.
ReplyDelete(കാലാന്തരേണ എന്നൊരു വാക്കുണ്ടോ? ഉണ്ടെങ്കില്‍ എന്താണതിന്റെയര്‍ത്ഥം കാലം ചെല്ലുംതോറും എന്നാണോ....?)
കഥ ഇഷ്ടായി സീതേ .... പക്ഷെ സീതയായത് കൊണ്ട് കൂടുതല്‍ പ്രതീക്ഷിച്ചു ... ആ പ്രതീക്ഷയ്ക്കൊത്ത് ആവാത്ത പോലെ ... (കഥ എങ്ങനെ എഴുതണം എന്നത് എഴുത്ത് കാരിയുടെ ഇഷ്ടമല്ലേ ... ആര് പറഞ്ഞു കൂടുതല്‍ പ്രതീക്ഷിക്കാന്‍ എന്നൊന്നും ചോദിക്കല്ലേ :) )
ReplyDeleteപടാര്‍ബ്ലോഗ്, റിജോ....നന്ദി...സന്തോഷം ആദ്യ കമെന്റിനു...ഗായത്രി ദേവി മരിച്ചു..പക്ഷെ അവരെ അങ്ങനെ പറഞ്ഞ് തോല്‍പ്പിക്കാന്‍ തോന്നിയില്ലാ..
ReplyDeleteSUDHI .... അതേ സുധീ ഈ പോസ്റ്റ് ഞാനവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു...നന്ദി സന്തോഷം പതിവ് തെറ്റാതെയുള്ള ഈ വരവിനും അഭിപ്രായത്തിനും..
sameeran ..... നന്ദി ഏട്ടാ...ഈ വരവിനും അഭിപ്രായത്തിനും...സാധാരണ ഓടി പോണ ആളാ...ഹിഹി...അനിയത്തീടെ തൂലിക തലരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം...
കുസുമം ആര്‍ പുന്നപ്ര.... തിരക്കുകള്‍ക്ക് ഇടയ്ക്ക് വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി...എന്റെ ഗായത്രിയെ ഉള്‍ക്കൊണ്ടതിനും...
ponmalakkaran | പൊന്മളക്കാരന്‍ ....നന്ദി സന്തോഷം...
anupama .....പ്രിയപ്പെട്ട പാറൂ...വരവിനും അഭിപ്രായത്തിനും നന്ദി...സന്തോഷം...നല്ലൊരു രാമായണ മാസം പാറുവിനും ആശംസിക്കുന്നു...സീതയില്‍ നിറഞ്ഞു രാമനുണ്ട്...മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും അതീതമായി..അത് കൊണ്ട് ഗായത്രിയെ നിങ്ങള്‍ക്ക് നല്‍കാം എന്ന് കരുതി...
രമേശ് അരൂര്‍...നന്ദി ഏട്ടാ...ഗായത്രിയെ ഇഷ്ടപ്പെട്ടതിനും അഭിപ്രായത്തിനും...
moideen angadimugar .....നന്ദി സന്തോഷം...
Ismail Chemmad ......നന്ദി സന്തോഷം...
ജീ . ആര്‍ . കവിയൂര്‍....മനസ്സറിഞ്ഞ ഈ ആശംസകള്‍ക്ക് നന്ദി മാഷേ...പതിവ് തെറ്റാതെയുള്ള ഈ വരവിലും സന്തോഷം...നമുക്ക് ചുറ്റും നാം കാണാതെ അറിയാതെ പോകുന്ന ഒരുപാട് ഗായത്രിമാരുണ്ട്..
ഷൈജു.എ.എച്ച്....നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്...എന്റെ കഥയെ ഉള്‍ക്കൊണ്ടതിനും...
നാമൂസ്....മരിച്ചിട്ടും മരിക്കാത്തവരെ കൊല്ലാന്‍ വയ്യാഞ്ഞിട്ടാണ് അവര് മരിച്ചുവെന്നു തുറന്ന് പറയാതിരുന്നത്...നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്..
Manoraj ......അതെ ഏട്ടാ...ആ മഹാ മാരിക്ക് പ്രാണന്‍ ഒടുക്കുന്ന വേദനയാത്രേ...കൂടുതല്‍ വിവരിച്ചു കഥാപാത്രത്തിന് സഹതാപം നേടി കൊടുക്കണ്ടാന്ന് തോന്നി...സഹതാപം ഒരു തോല്‍വി ആയി കരുതുന്ന അവരെ ഞാനായി തോല്പ്പിക്കണ്ടാന്നു കരുതി...ഹിഹി...കുറ്റങ്ങളും കുറവുകളും എല്ല്ലാം തുടര്‍ന്ന് പരിഹരിക്കാം ട്ടോ...കയ്യടിക്കും അഭിപ്രായത്തിനും ഈ വരവിനും നന്ദി....
Villagemaan ....നന്ദി..സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..അവിടത്തെ ആ പോസ്റ്റ് ഞാന്‍ വായിച്ചു എന്നാണു ഓര്‍മ്മ...പിന്നെ ഗംഗാധരന്‍ സാറിന്റെ കൂടെ ഒരു പ്രോജക്ടിന്റെ ആവശ്യവുമായി വര്‍ക്ക് ചെയ്തിട്ടുള്ളത് കൊണ്ട് അറിയാം..
Pradeep paima .....കുറഞ്ഞു പോയോ...ഹിഹി..ഉടനെ ഒരു നീണ്ടകഥയുമായി വരാം എന്തേ...ഹിഹി..നന്ദി..സന്തോഷം..
mohammedkutty irimbiliyam ....നന്ദി..സന്തോഷം...ചേതന അറ്റ് പോയിട്ടും തുടിക്കുന്ന അവളുടെ മനസ്സ്...
നിശാസുരഭി ....നന്ദി..സന്തോഷം...ഗായത്രിയെ ഉള്‍ക്കൊണ്ടതിനും അഭിപ്രായത്തിനും..സത്യത്തില്‍ ഈ വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹയാണോ..ഹിഹി...വരണം ഇനിയും...
ajith .... നന്ദി ഏട്ടാ ഈ വാക്കുകള്‍ക്കും വരവിനും ....കാലാന്തരേണ എന്ന വാക്കുണ്ട്..ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്...ഈ ലോകത്തിലെ ഒന്നും ശാശ്വതമല്ല എന്നുള്ളതിനൊപ്പം സമസ്യകളും ( പ്രശ്നങ്ങള്‍) നിലനില്‍ക്കുന്നതല്ലാന്നു...കാലാന്തരേണ അതിന്റെ കാഠിന്യം കുറഞ്ഞു വരുമെന്നും അത് വരെ കാത്തിരിക്കാന്‍ ഉള്ളൊരു മനസ്സുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ ആകുമെന്നും... ആ വാക്കിന്റെ അര്‍ഥം ഏട്ടന്‍ പറഞ്ഞത് തന്നെ..
Lipi Ranju .... ഹിഹി...ഞാന്‍ ലൈക്കി ചേച്ചീടെ കമെന്റ്...അങ്ങനൊന്നും പറയണ്ടാട്ടോ..കഥാകാരി ( ഞാന്‍ അതാണോ എന്ന് ഇനിയും ചിന്തിക്കേണ്ട വിഷയം ...ഹിഹി..) എഴുതുന്നു..പക്ഷെ അത് വിലയിരുതെണ്ടാത് വായനക്കാരാണ്...എഴുതുവാനുള്ള സ്വാതന്ത്ര്യം തന്നെ വായിച്ചു അഭിപ്രായം പറയാനും...പുരാണത്തില്‍ ഒതുങ്ങിപ്പോകുന്നോ എന്നൊരു സംശയം തോന്നിയപ്പോ ഒന്ന് ചാടി നോക്കീതാ ട്ടോ...പിന്നെ ഇതിലെ കഥാപാത്രത്തെ കൂടുതല്‍ വിശദീകരിച്ചാല്‍ അതവര്‍ക്ക് സഹതാപം നേടിക്കൊടുക്കാന്‍ ആണോ എന്നൊരു ചോദ്യം ഉണ്ടായേക്കും...സഹതാപം ഇഷ്ടപ്പെടാത്ത ആളാണേ എന്റെ ഗായത്രി...അതുകൊണ്ടാ ഇത്രയിലും ഒതുക്കിയത്...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...സന്തോഷം...
ReplyDeleteസീതാ..
ReplyDeleteഅല്പം ഇടവേളയ്ക്കു ശേഷം വീണ്ടും നല്ലൊരു കഥയുമായി രംഗം സജീവമാക്കിയല്ലോ.. സന്തോഷം..
ഒതുക്കത്തോടെ അതിഭാവുകത്വങ്ങളുടെ ആലോസരമില്ലാതെ കഥ പറഞ്ഞു.. അത് തന്നെ ഈ കഥയുടെ വിജയം.. cinematic ശൈലിയില്‍ സീനുകള്‍ ക്രമീകരിച്ചതും ഏറെ ഇഷ്ടമായി.. പതിവ് കഥപറച്ചില്‍ രീതികളില്‍ നിന്നും മാറി നടക്കുന്നത് നല്ലത് തന്നെ.. പക്ഷെ നല്ല വാക്പ്രയോഗങ്ങള്‍ ചേര്‍ത്തു ഈ കഥയെ അല്‍പ്പം കൂടി മികവുറ്റതാക്കാന്‍ സീതയ്ക്ക് കഴിയുമായിരുന്നു.. വിഷയം അത്രയും ആവശ്യപെടുന്നുണ്ട് താനും..
"മരണത്തെ പോലും സ്വന്തം ആഗ്രഹം അനുസരിച്ചാക്കാം..." ഈ കഥ തരുന്ന ആ വലിയ സന്ദേശം ഈ അനിയനും ജീവിതത്തില്‍ പ്രചോദനമാകുന്നുണ്ട്.. അറിഞ്ഞടങ്ങിയ ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനക്സ് പക്ഷിയെ പോല്‍ ഞാനും.. :)
വരാനിരിക്കുന്ന മികവുറ്റ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.. ആശംസകള്‍
സ്നേഹപൂര്‍വ്വം..
സീതയുടെ സ്വന്തം അനിയന്‍
Sandeep.A.K ..... പ്രിയപ്പെട്ട അനിയാ ഈ വരവിനും അഭിപ്രായത്തിനും സന്തോഷം...ഗായത്രിയെ ഞാന്‍ വായനക്കാര്‍ക്ക് വിട്ടു തരികയായിരുന്നു മനസ്സില്ലാക്കാന്‍...ചെറിയ ചെറിയ വാക്കുകളിലൂടെ മാത്രം ഒന്ന് വീവരിച്ചത് അത് കൊണ്ടാണ്...കാന്‍സറിന്റെ ചികിത്സയ്ക്ക് ഇടയില്‍ റെഡിയേഷന്‍ അടിച്ചു നീണ്ട മുടി പൊഴിഞ്ഞിട്ടു പിന്നത് വളര്ന്നപ്പോ അതിനെ ബോബ് ചെയ്ത് വീണിടത്ത് നിലയുറപ്പിക്കുന്ന സ്ത്രീയാണ് ഗായത്രി...അത് കൊണ്ടാണ് ബോബ് ചെയ്ത മുടി മെല്ലെ കൈ വച്ചു ഒതുക്കുമ്പോ അവരില്‍ നഷ്ടബോധം ഇല്ലായിരുന്നു എന്ന് പറഞ്ഞത്...ഭര്‍ത്താവിന്റെ അവഗണനയെ ന്യായീകരിക്കുന്നൊരു മനസ്സും അവര് നേടി എടുത്തു...കൂടുതല്‍ വാക്കുകള്‍ കൊണ്ട് കസര്‍ത്ത് കാട്ടി ഗായത്രിയെ തരാം താഴ്തണ്ടാന്നു തോന്നി...മനസ്സിനെ കീഴടക്കാന്‍ കഴിയുന്നതാണ് ഏറ്റവും പ്രയാസം...തോല്‍ക്കാന്‍ എളുപ്പമാണ്...പക്ഷെ ജയിക്കാനാണ് പാട്...ശെരിക്കും തോല്ല്ക്കുന്നത് നമ്മള്‍ അറിഞ്ഞു കൊണ്ടും അല്ലാ... തോല്‍ക്കുമോ എന്നുള്ള ഭയമാണ് നമ്മളെ തോല്‍പ്പിക്കുന്നതും...ഈ വാക്കുകള്‍ വേറെ ഒരാള്‍ക്ക് സ്വന്തമാണ്...ഞാനതിവിടെ പറഞ്ഞുവെന്നേ ഉള്ളൂ...
ReplyDeleteകഥ ഇഷ്ടമായി കരുത്തുള്ള കഥാപാത്രമായി ഗായത്രി. അൽപ്പം ധൃതി കൂടി അവസാനത്തിന് എങ്കിലും കഥാശിൽപ്പത്തിന് ഭംഗിയേകി ആ ഒഴിഞ്ഞ കസേര. അഭിനന്ദനം.
ReplyDeleteകഥ നന്നായിരിക്കുന്നു. എപ്പോഴും ഉള്ളതില്‍ നിന്നും വിത്യസ്തമായി പുരാണ കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തിയുള്ള പോസ്റ്റ്. ആശംസകള്‍. ഇനിയും എഴുതുക.ശുഭദിനം നേരുന്നു
ReplyDeleteകൈയ്യടക്കത്തോടെ,ചെറിയ വാക്കുകളിൽ കുടിയേറ്റുന്ന വാചാലത,ഒരു നോവലിൽ പറയാനുള്ള കാര്യം ഇവിടെ ചെറിയൊരു കഥയിൽ നന്നായി വായിച്ചൂ...പ്രൊ:ആശാ ജി വക്കം എഴുതിയ “അനാമികയുടെ (സു)വിശേഷം” എന്ന ഈറ്റ്വും പുതിയ ഒരു ആത്മ കഥ ഈയിടെ വായിക്കുകയുണ്ടായി..മനസ്സിനെ പിടിച്ച് കുലുക്കിയ ആ ആത്മകഥയിൽ ഒരു ക്യാൻസർ രോഗിയുടെ വേദന നന്നായി അവർ അവതരിപ്പിച്ചിരിക്കുന്നൂ... സീത അതു വായിച്ചിരിക്കാൻ ഇടയില്ലാ... അതിലേയും കഥക്ക് ഈ കഥയുമായി നല്ല ബന്ധം.. അടുത്തടുത്ത് ഇതു രണ്ടും വായിച്ചത് കൊണ്ട് വെറുതേ ഒന്ന് ഓർമ്മിച്ചെന്നേയുള്ളൂ..ഈ നല്ല കഥക്കും,കഥാകാരിക്കും എല്ലാ ഭാവുകങ്ങളും...
ReplyDeleteവായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ നോവ് കഥകാരിയുടെ വിജയം തന്നെ.
ReplyDeletekurukkiyedutha katha nannayi, seetha.
ReplyDeleteദേവീസ് നന്നായിട്ടുണ്ട് ട്ടാ ....ഇനിയും ഇനിയും എഴുതി എഴുതി മുന്നേറെട്ടെ എന്നാശംസിക്കുന്നു ....
ReplyDeleteകഥ നന്നായിട്ടോ..
ReplyDeleteകഥ ലളിത സുന്ദരം. പക്ഷെ വിഷയം വളരെ പഴയതാണ്.
ReplyDeleteഞെട്ടിപ്പിക്കുന്നു എന്നെ ഈ കഥ... നാളെ ഒരുപക്ഷേ ഞാനും ഇതുപോലെ............ഒന്നുമില്ല പറയാൻ സീതാ
ReplyDeleteവേദനയുടെ ആഴം അക്ഷരങ്ങളിലൂടെ കൂട്ടി കൊണ്ടുപോയി...നല്ല രചന.. ആശംസകള്‍, ന്റ്റെ കൂട്ടുക്കാരിയ്ക്ക്...!
ReplyDeleteഗായത്രി ദേവിയെ ഇഷ്ടമായി..തോറ്റു കൊടുക്കാന്‍ മനസ്സില്ലാത്ത..മനസ്സിനെ ജയിച്ച സ്ത്രീ..അനുഭവങ്ങളുടെ തീയില്‍ വാടി പോകുന്നവരുണ്ട്..അതില്‍ ബലം നേടുന്നവരുമുണ്ട്.,മനസ്സ് കൈപ്പിടിയില്‍ ആയാല്‍ പിന്നെന്തു വേണം..ഈ ലോകം ചുറ്റുപാടുകള്‍ ആളുകള്‍ ഒന്നും നമ്മളെ ബാധിക്കില്ല...മരണം പോലും ...
ReplyDeleteThis comment has been removed by the author.
ReplyDeleteരചനയില്‍ കൊണ്ടുവന്ന ലാളിത്യത്തിനാണ് എന്റെ കയ്യടി. വിഷയം കേട്ട് പഴകിയതാണെന്ന് പറയാതെ വയ്യ.
ReplyDeleteനന്നായിരിക്കുന്നു സീത. പഴ പോസ്റ്റുകളെ വച്ചൊരു താരതമ്യം ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു. അല്ലാ...ഇനി അങ്ങനെയൊക്കെ പറഞ്ഞാല്‍, പിന്നേം കഠുകട്ടി പോസ്റ്റുമായി വരും, അപ്പോഴും ഞങ്ങളൊക്കെ തന്നെ സഹിക്കണ്ടേ ;)
ReplyDeleteഅപരാജിത, പേരും അതിനെ അന്വര്‍ത്ഥമാക്കുന്ന ഗായത്രിദേവിയുടെ കഥയും ഇഷ്ടപെട്ടു. ബോബ് ചെയ്ത മുടിയുടെ കാര്യംവും വന്നിറങ്ങുമ്പോഴുള്ള ഹോസ്റ്റ്പിറ്റലിന്‍റെ സൂചനയും ക്ലൈമാക്സ് എവ്ടേക്കുള്ള പോക്കാണ് എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അധികം വലിച്ച് നീട്ടാഞ്ഞതും നന്നായി. തളരാത്ത കരുത്തായി തൂലിക എന്നും കൂട്ടായിരിക്കട്ടെ. ആശംസകള്‍!
എന്നാലും ഗായത്രിയെ അങ്ങനെ കൊല്ലണ്ടാരുന്നു :-|
ശ്രീനാഥന്...നന്ദി ഏട്ടാ...സന്തോഷം ഈ വാക്കുകള്‍ക്ക്...ധൃതി കൂടിപ്പോയി അല്യെ...ശ്രദ്ധിക്കാം ട്ടോ..
ReplyDeletejayaraj ....നന്ദി സന്തോഷം ജയരാജ്.. ഈ വരവിനും അഭിപ്രായത്തിനും..
ചന്തു നായർ ...നന്ദി സന്തോഷം ഈ വാക്കുകള്‍ക്കും ആശംസയ്ക്കും..
sreee .....നന്ദി ടീച്ചര്‍..ഈ വരവിനും അഭിപ്രായത്തിനും...ചോക്കിന്റെ കഥ പറഞ്ഞ് തന്നിട്ട് പിന്നെ ആളെ കണ്ടേ ഇല്യാ...തിരക്കിലാണോ..
മുകിൽ...നന്ദി..സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..
NPT ....നന്ദി ഏട്ടാ...ഈ വഴി മറന്നില്യാല്ലോ...സന്തോഷം..
മുല്ല....നന്ദി മുല്ലാ...
വായാടി.....നന്ദി തത്തമ്മേ...പ്രമേയം ഇനി ശ്രദ്ധിക്കാം ട്ടോ...
വര്‍ഷിണി....നന്ദി സഖി...മറക്കാതെയുള്ള ഈ വരവിനും മനസ് നിറഞ്ഞ ഈ അഭിപ്രായത്തിനും..
ഋതുസഞ്ജന...അങ്ങനൊന്നും പറയണ്ടാ ട്ടോ..ആര്‍ക്കും വരാതിരിക്കട്ടെ ഈ അസുഖം...നന്ദി ഈ വരവിനും വാക്കുകള്‍ക്കും..
ശ്രീദേവി....എന്റെ ഗായത്രിയെ ഇഷ്ടപ്പെട്ടതിന് നന്ദി... ഈ വരവില്‍ സന്തോഷം....മനസ്സിന്റെ ശക്തി തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ പരാചയം..
ഭാനു കളരിക്കല്‍...കയ്യടിക്ക് നന്ദി..വരവില്‍ സന്തോഷം..പ്രമേയം ശ്രദ്ധിക്കാം..
ചെറുത്* ... അങ്ങനെ പറഞ്ഞാലെങ്ങനാ...എനിക്ക് ഉപദ്രവിക്കണമല്ലോ...ഹിഹി..അടുത്തത് അങ്ങനൊരു കഥ ആക്കാം ന്തേ...അപ്പൊ ഇങ്ങട് വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ട്ടോ...ഇടയ്ക്ക് കണ്ടില്ലാര്‍ന്നു...ഞാനോര്‍ത്തു ഏതേലും കുളം വറ്റിച്ചു മീന്‍ പിടിക്കാന്‍ പോയിട്ടുണ്ടാവും എന്ന്...ഹിഹി..
കൃത്യം 10 വർഷങ്ങൾക്ക് മുൻപ്, 2001 ജൂലൈ അവസാന വാരം ഈ നീരളിയുടെ പിടുത്തത്തിൽ ഒരു നഷ്ടപ്പെടലിന്റെ വേദന ഇന്നും കുത്തി നോവിക്കുന്നു.
ReplyDeleteനല്ല എഴുത്ത്, ഈ എഴുതുന്ന കൈകളിൽ അംഗീകാരത്തിന്റെ വളകിലുക്കം കേൾക്കാൻ കഴിയുന്നു.
ഉത്തരവാദിത്തങ്ങളുടെ ചുഴിയിൽ പെട്ട് കറങ്ങുന്ന രാമനെ ഈ രാ മായണ വേളയിൽ സീത ഓർമ്മിക്കുമെന്നു കരുതി...
കലാവല്ലഭാ..................... ഒന്ന് ക്ഷമി.
ReplyDeleteമിസ്സിസ്സ് രാമന്‍ ഇത്തരം പ്രലോഭനങ്ങളില്‍ വഴിതെറ്റി രാമനേം താങ്ങിപിടിച്ച് വരില്ലെന്ന് പ്രതീക്ഷിക്കുന്നു :(
അങ്ങേര്‍ക്കും വേണ്ടേ ഒരു റെസ്റ്റൊക്കെ!
ഇടക്ക്....ഒരു കവിത കണ്ടിരുന്നു. ഒരു ദിവസം മുഴുവന്‍ അത് ഓപ്പണായി മോണിറ്ററില്‍ കിടന്നു എന്നല്ലാതെ വായിക്കാന്‍ പറ്റിയില്ല. വിസി, വിസി ;) ഒരാഴ്ച കയ്യീന്ന് പോയി (എന്തൊരു രാശി). രാവിലെ മുതല്‍ വൈകുന്നേരം വരെ “യേത് ആരാധകനാവും പേജില്‍ വന്നിരിക്കണത്” എന്നാലോചിച്ചിരിക്കുന്ന ചിന്താവിഷ്ടയായ സീതയുടെ മുഖം ഓര്‍ത്തുപോയി :പ്
മരണത്തെ അതിജയിക്കുന്ന മനസ്സിന്‍റെ കഥ ഏറെ പ്രകാശം
ReplyDeleteപരത്തുന്നു. വായനക്കാരനിലേക്ക് പോസിറ്റിവ് എനര്‍ജി
ചൊരിയാനാവുന്ന ഒരു നല്ല ആശയം ഒരു നല്ല കഥയാക്കി.
ഇങ്ങിനെ വരുമ്പോഴാണ് മരണം പോലും മരണമല്ലാതാ
വുന്നതും ജീവിതം ദുഖമല്ലാതാവുന്നതും.
വളരെ വളരെ ഇഷ്ടപ്പെട്ടു. മനസ്സിന്റെ ബലത്തില്‍ എന്തും ചെയ്യാം. ഗായത്രി ദേവി ഒരു അഭിമാനം തന്നെ. കഥ എഴുതിയ സീതയും.
ReplyDeleteഅപരാജിത ഇഷ്ടായി.പേരു കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് സാക്ഷാല്‍ സത്യജിത് റായ്.
ReplyDeleteവളരെ മനോഹരമായ ചെറുകഥ..
ReplyDeleteഅഭിനന്ദനങ്ങള്‍...
നന്നായി പറഞ്ഞിരിക്കുന്നു ...ഒരു ഫ്ലോ ഉണ്ട് വായിക്കാന്‍
ReplyDeleteലളിതമായി പറഞ്ഞിരിക്കുന്ന ഒരു കഥ മാത്രം അല്ലേ സീതകുട്ടി ഇത്
ReplyDeleteനന്നായിരിക്കുന്നു കഥ,അഭിനന്ദനങ്ങള്‍...
ReplyDeleteഅപരാജിത ....കഥ ഇഷ്ടാമായി..ഗായത്രി ഒരിക്കലും പരാജയപ്പെടാതെ ഇരിക്കട്ടെ ..ആശംസകള്‍
ReplyDeleteതോല്‍ക്കാന്‍ എനിക്ക് മനസില്ല എന്ന് ഓരോ ഗായത്രി ദേവിമാരും പറയട്ടെ.
ReplyDeleteKalavallabhan....ആ നീരാളി കടപുഴക്കി കളഞ്ഞ ജീവിതങ്ങൾ ഒരുപാടാണ്...അതിന്റെ വേദന മറക്കാത്ത ശേഷിപ്പുകളും...നന്ദി...സന്തോഷം ഈ വാക്കുകൾക്ക്...രാമൻ എന്റെ കൂടെ തന്നെ ഉണ്ടെപ്പോഴും...അപ്പോ ഒരു ഓർമ്മപ്പെടുത്തൽ വേണ്ടാന്നു തോന്നി...
ReplyDeleteചെറുത്*...എന്നെ നന്നാവാൻ തമ്മയിക്കൂലാ അല്ല്യേ...കടുംകൈ ചെയ്യിക്കരുത്...ങ്ങാഹ്..പുരാണമൊക്കെ തൽക്കാലം ഞാനൊതുക്കി വച്ചതാ...ഹിഹി..അച്ചോടാ അപ്പോ ചെറുതാരുന്നോ ആ പണി പറ്റിച്ചത്..എന്നിട്ടിപോ വിസിയൊക്കെ തീർന്നോ...നിക്കും വിസിയാർന്നേ...അപ്പോ ഇനി അങ്ങനെ ചെയ്യില്യാല്ലോ അല്ലേ..
Salam...എന്തിലും ഒരു കച്ചിത്തുരുമ്പ് ദൈവം കരുതി വയ്ക്കും...അതു കണ്ടെത്തുമ്പോ നമ്മൾ വിജയിക്കും...നന്ദി സന്തോഷം ഏട്ടാ..
Sukanya....നന്ദി...സന്തോഷം സുകന്യാ...എന്റെ ഗായത്രിദേവിയെ ഉൾക്കൊണ്ടതിനും ഈ വാക്കുകൾക്കും..
തുലാവർഷപ്പച്ച....നന്ദി...സന്തോഷം...
ശ്രീക്കുട്ടൻ....നന്ദി..സന്തോഷം...
My Dreams....നന്ദി ഈ വരവിനു...സന്തോഷം ഈ വാക്കുകൾക്ക്..
മുരളീമുകുന്ദൻ , ബിലാത്തിപ്പട്ടണം BILATHIPATTANAM...കഥ മാത്രം അല്ലേ ഏട്ടാ...?? ആണോ??? അങ്ങനെയാവട്ടെ അല്ലേ...നന്ദി...സന്തോഷം...
KRISHNAKUMAR513.....നന്ദി...സന്തോഷം..
INTIMATE STRANGER....നന്ദി ഈ വരവിനും വാക്കുകൾക്കും..
priyag....നന്ദി...സന്തോഷം
വൈകിയാണ് ഇത്തവണ ടീച്ചറുടെ കഥ കണ്ടത്.
ReplyDeleteവായനയില്‍ എന്റെ മനസില്‍ വന്ന കാര്യങ്ങള്‍ മുഴുവന്‍ ഇവിടെ മറ്റുള്ളവ്ര്‍ പറഞ്ഞു കഴിഞ്ഞു.
നല്ല ഒതുക്കമുള്ള എഴുത്ത്.
ടീച്ചറുടെ പതിവു ശൈലിയില്‍ നിന്നും അല്‍പം മാറ്റം എവിടെയൊക്കയോ ഫീല്‍ ചെയ്യുന്നുണ്ട്.
ഗായത്രി ദേവി തണുത്തുറഞ്ഞു പോവാതെ വന്നപോലെ തിരിച്ച് റേഡീയേഷന്‍ റൂമിനു മുന്നിലേയ്കു പോയാലും കഥ നല്ല കഥയായി തന്നെ നിന്നേനെ-വായനക്കാരനു ഇങ്ങിനെ ചില സാദ്ധ്യതകള്‍ ആലോചിക്കാനും അവരമുണ്ടാക്കുന്നു ടീച്ചറുടെ എഴുത്ത്.
ഒരു കൊച്ചു കഥ നന്നായി പറയാന്‍ ശ്രമിച്ചു. എങ്കിലും പോസ്റ്റ് ചെയ്യാന്‍ ഒരല്പം തിടുക്കം കാട്ടിയതുപോലെ!
ReplyDeleteആസ്വദിച്ചു.. ലളിതം ആയ കഥ..
ReplyDeleteഒരു അവധി കഴിഞ്ഞു സീതായനത്തില്‍ എത്തിയപ്പോള്‍ കഥ പറഞ്ഞു സങ്കടപെടുത്തിയല്ലോ സീതേ.
ReplyDeleteപക്ഷെ കഥയാണല്ലോ എന്ന് സമാധാനിച്ച് ഈ ഭംഗിയും ഒതുക്കവുമുള്ള എഴുത്തിനു അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
Pradeep Kumar...നന്ദി മാഷേ ഒരു പുതിയ ക്ലൈമാക്സ് കാട്ടിത്തന്നതിനും ഈ മനസ്സു നിറഞ്ഞ വാക്കുകൾക്കും..ഇടയ്ക്ക് കാണാറില്ലായിരുന്നു മാഷിനെ..
ReplyDeleteഅനിൽകുമാർ.സി.പി...നന്ദി സന്തോഷം
Mad/മാഡ്...നന്ദി സന്തോഷം
ചെറുവാടി..ആഹാ ഇതാരാ...അവധി കഴിഞ്ഞു വന്നോ...മറക്കാതെ ഇങ്ങു വന്നുല്ലോ..സന്തോഷം ട്ടോ..
സീതാ,
ReplyDeleteചെറിയൊരു പുറന്തോടിനുള്ളില്‍ അടച്ചിട്ടു ഇരിക്കുകയായിരുന്നു....ഇപ്പോള്‍ പതുക്കെ തല നീട്ടി പുറത്തിറങ്ങുന്നതെ ഉള്ളൂ..
അതാണ് വൈകിയ്യത്..അത് കൊണ്ട് തന്നെ കുറെ പോസ്റ്റുകള്‍ മിസ്സ് ആയെന്നു തോന്നുന്നു...
കഥ കൊള്ളാം എന്ന് മാതം പറയട്ടെ സീതാ...
"നമ്മള്‍ വൈകിയോ ഗായത്രി...? ഫങ്ഷന്‍ കഴിഞ്ഞാല്‍ ഉടനെ ഇറങ്ങിക്കോണം.. നിന്നെക്കാത്തിരുന്നു ആശുപത്രിയിലുള്ളവര്‍ മുഷിയരുത്.."
ടി വാക്യത്തിലെ 'നിന്നെക്കാത്തിരുന്നു ആശുപത്രിയിലുള്ളവര്‍ മുഷിയരുത്' എന്ന് സ്നേഹ പറയുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിട്ടാണ് കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. കഥ വായിച്ചു വരുമ്പോള്‍ ഞാന്‍ മനസിലാക്കിയത്, ഗായത്രീ ദേവിയുടെ ആരോ ആശുപത്രിയില്‍ ഉണ്ടെന്നും അവര്‍ അവിടെ നിന്നും ആണ് ഈ പരിപാടിക്ക് വന്നതെന്നും, ആയതിനാല്‍ ആശുപത്രിയില്‍ ഉള്ളവര്‍ ഗായത്രീ ദേവിയെ കാത്തിരുന്നു മടുക്കരുത് എന്നും സ്നേഹ ഗായത്രീ ദേവിയെ ഉപദേശിക്കുന്നു. എന്നാല്‍ കഥാവസാനം ആ ധാരണ, ആശുപത്രിയില്‍ ഡോക്ടറും നേഴ്സും മറ്റും രോഗിയെ 'കാത്തിരിക്കുന്നു' എന്ന രീതിയിലേക്ക് മാറുന്നു. രോഗിയെ കാത്തിരിക്കുന്ന ഡോക്ടര്‍, നേഴ്സ് എന്ന അര്‍ത്ഥതലങ്ങള്‍ അത്ര സുഖകരമായി തോന്നിയില്ല..
"അമ്മയേക്കാള്‍ അച്ഛനെ സ്നേഹിക്കുന്ന മകനും ആ വഴിയില്‍ മുന്നോട്ട് പോയപ്പോള്‍ ആദ്യമൊക്കെ വീട്ടിലെ ഏകാന്തതയില്‍ താന്‍ വല്ലാതെ ഒറ്റപ്പെട്ടു, കടലുകള്‍ക്കപ്പുറത്ത് നിന്നും വിളിക്കുന്ന പഴയ കളിക്കൂട്ടുകാരി സ്നേഹ മാത്രമായി ആശ്വാസം."
ഇവിടെ, സ്നേഹയെ കുറിച്ച് പറയുന്നിടത്ത് പാസ്റ്റ് ടെന്സു, പ്രസന്റ് ടെന്സിന്റെ ഒരു പ്രശ്നം ഉണ്ട്. ഒന്ന് രണ്ടു വട്ടം വായിച്ചു നോക്കൂ... 'സ്നേഹ മാത്രമായി' എന്നാണോ സ്നേഹ മാത്രമായിരുന്നു' എന്നാണോ വേണ്ടത് കാരണം സ്നേഹ ഇപ്പോള്‍ ഗായത്രിയുടെ കൂടെ ഉണ്ടല്ലോ. അത് പോലെ 'കളിക്കൂട്ടുകാരി' എന്ന് പോരെ 'പഴയ കളികൂട്ടുകാരി' എന്ന് വേണോ?
എഴുത്ത് തുടരുക..ആശംസകള്‍..
മഹേഷ് വിജയന്‍...മഹേഷേട്ടാ ക്ഷമിക്കണം..കമെന്റ് സ്പാമിലായിരുന്നു..ഇപ്പോഴാ കണ്ടത്...അതാണു പബ്ലിഷാൻ വൈകിയത്.. പിന്നെ അജ്ഞാതവാസമൊക്കെ എങ്ങനെയുണ്ടായിരുന്നു...സുഖമാണല്ലോ അല്ലേ..
ReplyDeleteഏട്ടൻ പറഞ്ഞതു പോലെ വായനക്കാരെ ഒന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഉദ്ദേശം. പക്ഷേ ഗായത്രിയെ കാത്തിരിക്കുന്നത് ഡോക്ടർ, നഴ്സ് ഒന്നും അല്യാ.. റേഡിയേഷൻ കൊടുക്കുന്ന സ്ഥലത്ത് പോയൊന്നു നോക്കണം. ഓരോ രോഗിക്കും ടൈം ഷീറ്റ് ഉണ്ട്. ഒരോ ദിവസത്തേയും രോഗികൾക്ക് കണക്കുണ്ട്. അവരെ അന്നത്തെ പ്രവർത്തിദിവസം അവസാനിക്കും വരെ ടെക്നീഷ്യൻസ് കാത്തിരിക്കും, ഇടയ്ക്കിടെ മുഷിവോടെ വിളിച്ചു നോക്കേം ചെയ്യും. അതാണു ഞാൻ പറഞ്ഞത്. പിന്നെ ലാസ്റ്റിലെ പ്രയോഗം അത് ഞാൻ പ്രസന്റ് കണ്ടിന്യുവസ് ആണു ഉപയോഗിച്ചത്..പഴയ കളിക്കൂട്ടുകാരി എന്നത് ഞാൻ എഡിറ്റിയിട്ടുണ്ട്...അപ്പോ ഇനിയും വരിക...നന്ദി സന്തോഷം