ഇന്നലെ
അടര്‍ന്നുവീണ നാളിലകളില്‍
കുറിച്ചതെല്ലാം നിണമാര്‍ന്ന ഇന്നലെകള്‍
നിറം മങ്ങിയ ബാല്യകൗമാരങ്ങള്‍
പുസ്തകത്താള്‍ തീര്‍ത്ത കോട്ടകള്‍ക്കുള്ളില്‍
മാനം കാണാത്ത മയിൽപ്പീലിയായ് വിറച്ചു
പിന്നിട്ട നാൾവഴികളിലെനിക്കായ്
പാഥേയമൊന്നും കരുതി വെച്ചീല കാലം
ഇന്ന്
ഞെട്ടറ്റു വീഴാത്ത ഇന്നിന്റെ ഇലകളില്‍
വരച്ചിട്ട ചിത്രത്തില്‍ കൈയ്യൊപ്പ് ചാര്‍ത്താതെ
ചിതല്‍ കാര്‍ന്ന തൂണിന്റെ ഇരുളാര്‍ന്ന നിഴലില്‍
കണ്ണീരിലലിയാത്ത രാഗങ്ങളോ
താളം മറക്കാത്ത ചിലങ്കയോ തേടി
ഇടയ്ക്കൊക്കെ കരഞ്ഞും പിന്നെ ചിരിച്ചും
വിധിയുടെ മാറാപ്പുമേറ്റി ഞാനിരുന്നു
ഇരുള്‍ പടർന്ന നിനവിന്റെയുമ്മറക്കോലായില്‍
സ്നേഹത്തിനന്തിത്തിരി വെച്ച മോഹം
പടിപ്പുരവാതിലടയ്ക്കാതെയെങ്ങോ
അത്താഴമുണ്ണാത്ത ജീവിതം തിരഞ്ഞു പോയ്
ആഴിയായ് പകർന്നൊരെൻ സ്നേഹത്തെ
അണകെട്ടിയകറ്റിയ കൈയ്യാൽ
നഷ്ടസ്നേഹത്തിൻ സൌധം പണിതതിൽ
വാക്കിന്റെ ശരശയ്യ തീർത്ത്
കൃഷ്ണായനം കാത്ത് കിടപ്പാണു പ്രണയം..
മാനം പണയം വെച്ച പകിടക്കളത്തിൽ
കുതന്ത്രത്തിൻ കുരുക്കളെറിഞ്ഞു
തീ തുപ്പുന്നുണ്ട് പേ പിടിച്ച പൈതൃകം.
നാളെ
പ്രതീക്ഷ തന്‍ നാളെകള്‍ വിടരുവാന്‍ വെമ്പവേ
കാത്തു നില്‍ക്കുന്നീല കാലവും ഞാനും
മനസ്സു മുറിഞ്ഞൊലിച്ച ചോരച്ചാലിൽ
വഴിമദ്ധ്യേ യാത്ര പിരിയുന്നു ഞാൻ
ജന്മഗേഹമേ....പ്രജ്ഞ മറന്നിട്ട തീരവും തേടി..
മരവുരിയൊരുക്കി കാലം കാത്തിരിക്കുന്നു
നെഞ്ചിൻകൂട്ടിലെ കിനാപ്പക്ഷികൾക്കിനി ദേശാടനം
മൌനതപമാർന്നോളുക മനസിന്റെ തീരമേ
ആരോ വരച്ചിട്ട ഓർമ്മച്ചിത്രങ്ങളെ
മറവി തൻ തിരയെടുക്കാൻ....
കുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
നിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ!
കാലം കാത്തുവച്ച മരവുരിയിനി അണിയാം
ഇന്നലെയുടെ നഷ്ടങ്ങളെ ഇന്നിലലിയിക്കാം
നാളെയുടെ നിയോഗങ്ങള്‍ തിരഞ്ഞിനി യാത്ര
മൈഥിലീ..ഇനി നിനക്ക് വാനപ്രസ്ഥം
ചിത്രങ്ങൾക്ക് കടപ്പാട്... ഗൂഗിൾ
“ഇന്നലെകളെ മറവിയിലെറിയാം... ഇന്നിൽ നിന്നും കരുത്താർജ്ജിച്ച് നാളെയുടെ നിയോഗങ്ങൾക്കായ് നടക്കാം...”
“എല്ലാ മാന്യ വായനക്കർക്കും നന്മയുടേയും, ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, മനസ്സ് നിറഞ്ഞ പുതുവത്സരാശംസകൾ”
ഒരു പൊട്ടക്കവിത കൂടി... സദയം ക്ഷമിക്കുക... :)
ReplyDelete(എഴുതി ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യും..ഹ്ഹ്ഹ്ഹ് ...തല്ലരുത്)
പൊട്ടിക്കവിത എന്ന് പറയുന്നതല്ലേ നല്ലത് :-)
ReplyDeleteപുതുവത്സരാശംസകള്‍....
ശ്ശോ ഇച്ചായനു മനസ്സിലായാർന്നോ.. അപ്പോ അതന്നെ അല്ല്യേ..ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...
Delete“ഇന്നലെകളെ മറവിയിലെറിയാം... ഇന്നിൽ നിന്നും കരുത്താർജ്ജിച്ച് നാളെയുടെ നിയോഗങ്ങൾക്കായ് നടക്കാം...”...ഇത് പൊട്ടക്കവിതയൊന്നുമല്ല മകളെ...ചിന്തിപ്പിക്കുന്ന കവിത തന്നെയാണു..അർത്ഥം ഗ്ഗ്രഹിക്കാത്തവരെ..'പൊട്ട്' എന്ന് പറയൂ...ഇനിയും എഴുതുക...കവിതയിലും നല്ലൊരു ഭാവി കാണുന്നു..ഇപ്പോൾ ഞാനിതിന്റെ അവലോകനം നടത്തുന്നില്ലാ അത് പിന്നീടാകാം....ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, മനസ്സ് നിറഞ്ഞ പുതുവത്സരാശംസകൾ”
ReplyDeleteനന്ദി മാഷേ...സന്തോഷം..
Deleteപുതുവത്സരാശംസകൾ....
ReplyDeleteനന്ദി...സന്തോഷം മാഷേ
Deleteപൊട്ടു കുത്തിയ കവിതക്ക് ബ്യുട്ടി സ്പോട്ട് തൊടാന്‍ മറന്ന
ReplyDeleteസീതയുടെ ബാല്യ കാല വ്യഥകള്‍ കുത്തിനിറഞ്ഞ
മനസ്സിന്റെ ഭാരം താങ്ങാതെ കൗമാരത്തെ
പൊട്ടി തെറിക്കാതെ പോട്ടകവിത എന്ന് കരുതി
എന്തിനു വാനപ്രസ്ഥത്തി നോരുക്കുന്നു
സീതായനം തേടിയലയുന്നതെന്തിനു ദേവികേ
പുതു വത്സര തീരുമാനങ്ങലെടുക്കു
ഗൃഹസ്ഥാശ്രമ ധര്‍മ്മങ്ങളിലേക്ക് മനസ്സിനെ
തിരികെ വിളിക്കു എല്ലാവിധ ആശംസകളും നേരുന്നു
സന്തോഷം മാഷേ..അനുഗ്രഹങ്ങൾക്കും നല്ല വാക്കുകൾക്കും..
Deleteഇന്നലെയുടെ നഷ്ടങ്ങളെ ഇന്നിലലിയിക്കാം
ReplyDeleteനാളെയുടെ നിയോഗങ്ങള്‍ തിരഞ്ഞിനി യാത്ര
വാനപ്രസ്ഥം വേണ്ട..
നിയോഗങ്ങള്‍ തേടിയുള്ള പുതിയ യാത്രകള്‍
തുടര്‍ന്നാല്‍ മതി ...
നവവത്സരാശംസകള്‍
നിയോഗങ്ങൾ തിരഞ്ഞുള്ള യാത്രയിലാണ്...നന്ദി സന്തോഷം
Deleteകവിത നന്നായിട്ടുണ്ട്...
ReplyDelete“ഇന്നലെകളെ മറവിയിലെറിയാം... ഇന്നിൽ നിന്നും കരുത്താർജ്ജിച്ച് നാളെയുടെ നിയോഗങ്ങൾക്കായ് നടക്കാം...”
നന്മയുടേയും, ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും,
പുതുവത്സരാശംസകൾ
നന്ദി...സന്തോഷം
Deleteകുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
ReplyDeleteനിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ!
ഇന്നിനി വേറേ പോസ്റ്റൊന്നും വായനയില്ല..!
ഇന്നലെയും,ഇന്നും,നാളെയും, ദാ ഇവ്ടെ കിട്ടി..!
ഒന്നും പറയാനില്ല..!
ആശംസകളല്ലാതെ..!
പുതുവത്സരാശംസകളോടെ...പുലരി
നന്ദി സന്തോഷം ഈ വാക്കുകൾക്ക്...
Deleteഇതൊരു 'പൊട്ടക്കവിത'എന്ന് പറയാനുള്ള ധൈര്യം ഈയുള്ളവന് ഒട്ടുമേയില്ല.വിശിഷ്യാ സീതയുടെ ഓരോ രചനകളെയും...
ReplyDeleteഎത്ര വശ്യമാണ് ഓരോ വരികളും.വായിക്കുംതോറും അര്‍ത്ഥ വ്യാപ്തിയുടെ മഹാസാഗരം മുന്നില്‍ തിരയടിച്ചെത്തും പോലെ.
പുതു വര്‍ഷപ്പുലരിയില്‍ ഒരു കവിത ബ്ലോഗിലിടണമെന്നു കരുതിയതാണ് ഞാന്‍ .അസുഖം അനുവദിച്ചില്ല.ഇപ്പോള്‍ അതൊരധികപ്പറ്റായേനേ എന്നും അതിനു ഈ നിറവും ചാരുതയും ഒട്ടും ഉണ്ടാവില്ലെന്നും വിലയിരുത്തുമ്പോള്‍ സുഖം തോന്നുന്നു.അഭിനന്ദനങ്ങള്‍ സീതാ ...പുതുവത്സരാശംസകള്‍ !
സന്തോഷം മാഷേ..അനുഭവസമ്പത്ത് അക്ഷരങ്ങളാക്കുന്ന മാഷിന്റെ ഈ വാക്കുകൾക്ക് നന്ദി...
Deleteആയുസിന്റെ കണക്കു പുസ്തകത്തില്‍ നിന്നും ഒരില കൂടി പൊഴിയുന്നു 2012 ന് സ്വാഗതം
ReplyDeleteസ്വാഗതം പുതുവർഷത്തിന്...നന്ദി
Deleteനന്നായിട്ടുണ്ട്...പുതുവത്സരാശംസകൾ....
ReplyDeleteതിരുത്തി മുന്നേറാം...
ReplyDeleteപുതുവത്സരാശംസകള്‍
നന്ദി സന്തോഷം..
Deleteഇന്നലെകള്‍ ഇന്നിന്റെ കണ്ണാടിയും ഇന്ന് നാളത്തേക്കുള്ള മിച്ചവുമാണ്.
ReplyDelete'നാളെ' പ്രവചനാതീതവും..! എങ്കിലും, പ്രതീക്ഷയുടെ വാനമേറി നഭസ്സില്‍ മുത്തമിടുക. അല്ലാതെ കണ്ട്, ജീവിതം ഉടക്കുകയല്ല വേണ്ടത്. അത് ജീവിച്ചു തന്നെ തീര്‍ക്കേണ്ടുന്നതാണ്. അങ്ങനെ ജീവിക്കാന്‍ ഉതകുന്ന/ജീവിപ്പിക്കുന്ന അനേകമനേകം കാര്യങ്ങള്‍ നമ്മിലും പരിസരത്തുമുണ്ടെന്ന് നാമറിയുന്നു. പുതിയ വര്ഷം അപകടങ്ങള്‍ ഒഴിഞ്ഞതാവട്ടെ എന്നാശംസിക്കുന്നു.
നന്മ നിറഞ്ഞ നാളേയിലേക്ക് തന്ന്യാണ് നോട്ടം.. കാൽവെയ്പ്പും...ചുവടുകൾ പിഴയ്ക്കാതെ നോക്കണം...നന്ദി സന്തോഷം...
Deletehappy new year................nalla kavitha.....
ReplyDeleteനന്ദി....
Deleteപ്രതീക്ഷ തന്‍ നാളെകള്‍ വിടരുവാന്‍ വെമ്പവേ
ReplyDeleteകാത്തു നില്‍ക്കുന്നീല കാലവും ഞാനും
മനസ്സു മുറിഞ്ഞൊലിച്ച ചോരച്ചാലിൽ
ഇനി ഇതിഹാസങ്ങൾ രചിക്കാതിരിക്കണം
വഴിമദ്ധ്യേ യാത്ര പിരിയുന്നു ഞാൻ
ജന്മഗേഹമേ....പ്രജ്ഞ മറന്നിട്ട തീരവും തേടി
എവിടെയാണാവോ ഈ തീരം....
ഞങ്ങളും വരട്ടയോ നിന്റെ കൂടെ..
ഒപ്പം നവ വത്സരാശംസകളും നേർന്നുകൊള്ളുന്നൂ...
പോന്നോളൂ പോന്നോളൂ.. :)
Deleteസന്തോഷം വല്യേട്ടാ...
പുതുമണം പേറുന്ന പുസ്തകങ്ങളും പുത്തന്‍ ഉടുപ്പുകളുടെ സുഗന്ധവും പുത്തന്‍ പലഹാരങ്ങളുടെ കറുമൊറയും പുത്തന്‍ സൌഹൃദങ്ങളുടെ ഊഷ്മളതയും എന്നും എനിക്കായി കാലം കരുതിവെച്ചിരുന്നു.. ഇപ്പോള്‍ ഈ പുതുവര്‍ഷത്തിന്റെ പുത്തന്‍ പ്രഭാതത്തില്‍ നേരുന്നു നന്മകള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം..
ReplyDeleteകവിത നന്നായിട്ടുണ്ട്. കവിതയെ വിലയിരുത്തുവാന്‍ പൊട്ടന്‍ ആയതുകൊണ്ട് കൂടുതല്‍ വിലയിരുത്തുന്നില്ല.. :)
ങ്ങേയ് അപ്പോ എന്റെ കൂട്ടാർന്നുല്ല്യേ...ഹിഹി...സന്തോഷം ട്ടോ ഈ വാക്കുകൾക്ക്
Deleteനഷ്ടസ്നേഹത്തിൻ സൌധം പണിതതിൽ
ReplyDeleteവാക്കിന്റെ ശരശയ്യ തീർത്ത്
നല്ല കവിത
പുതുവത്സരാശംസകള്‍
നന്ദി...സന്തോഷം
Deleteപുതുവത്സരാശംസകള്‍
ReplyDeleteനന്ദി ഏട്ടാ...ഇതെവിടെയാ...കാണണില്യാല്ലോ
DeleteJust to say Hats off thats it
ReplyDeleteഒന്ന് ശ്വാസം വിടാന്‍ സമയം തന്നില്ലേല്‍ ഓടിച്ചിട്ട് തല്ലു തരും ട്ടോ ...ഉം ന്റെ കൂട്ടുകാരി ആയതുകൊണ്ട് വിട്ടിരിക്കിണ്‌ു ..ഇനി സീതായനത്തില്‍ കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കാം ല്ലേ സീതേ ...കവിത നന്നായി ട്ടോ ...
ReplyDeleteന്റെ കൂട്ടുകാരിക്ക് ഒരിക്കല്‍ കൂടെ ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
ശ്വാസം വിടാൻ വിടമാട്ടേൻ...ഹിഹി...സന്തോഷം ട്ടോ
Deleteമൈഥിലി, വാന പ്രസ്ഥത്തിനു ഇനിയും എത്രയോ
ReplyDeleteസമയം ബാകി..!!
.നല്ലത് ചിന്തിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്ക്
വീണ്ടും പുതു നാമ്പുകള്‍ മുളക്കും...
പുതു വത്സര ആശംസകള്‍...
നന്ദി ഏട്ടാ സന്തോഷം..
Deleteപുതുവത്സരാശംസകൾ....
ReplyDeleteനന്ദി
Deleteപ്രതീക്ഷയും പ്രത്യാശയും എല്ലാ ഉള്ള വരികള്‍
ReplyDeleteനന്ദി സന്തോഷം
Deleteഇന്നലെ...
ReplyDeleteഇന്ന്...
നാളെ...
മറ്റന്നാള്‍....വാനപ്രസ്ഥം കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നാ തോനലില്‍ ഒരു
മറ്റന്നാള്‍ പിറക്കുന്നു
ഇനിയെന്ത് എന്നുള്ള ചിന്തയിൽ നിന്നും നാളെകൾ പിറക്കുന്നു..
Deleteനന്ദി സന്തോഷം
കുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
ReplyDeleteനിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ... :-) nanaayittundu naattukaaree..
wishing u a very happy new year....
snehathode Manu..
(malayalam type cheyyaan font panimudakki :-(
സാരല്യാ നാട്ടാരാ...വന്നു വായിച്ചൂല്ലോ...ഞാനങ്ങട് വന്നില്യാ വരാം ട്ടോ..സന്തോഷം..
Deleteഇഷ്ടമായി പ്രത്യേകിച്ച് - വാക്കിന്റെ ശരശയ്യ തീർത്ത്
ReplyDeleteകൃഷ്ണായനം കാത്ത് കിടപ്പാണു പ്രണയം..മനോഹരം!
നന്ദി സന്തോഷം ഏട്ടാ
DeleteNew thought for the new year
ReplyDeleteതാങ്ക്സ്..
Deleteമനോഹരമായിരിക്കുന്നു…
ReplyDeleteപുതുവത്സരാശംസകൾ!
നന്ദി സന്തോഷം
Deleteവാനപ്രസ്ഥത്തിനു സമയമായില്ല മൈഥിലീ...ബൂലോകത്തെ പ്രജകൾ കാത്തിരിക്കുന്നു :))
ReplyDeleteപുതുവത്സരാശംസകൾ..
ങ്ങേയ്...നാട്ടാരാ...നാട് കുട്ടിച്ചോറാക്കീട്ടിങ്ങു പോന്നോ...അതോ നാട്ടാരു ഓടിച്ചതാണോ...ഹിഹി..സന്തോഷം
Deleteനന്നായി ട്ടോ കവിത.
ReplyDeleteനല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു
നന്ദി സന്തോഷം..
Deleteപുതുവത്സരത്തില്‍ നല്ല കവിത....ഈ വര്‍ഷം ഇത് പോലെ മനോഹരമായ നല്ല കവിതകളും കഥകളും ധാരാളം പിറക്കട്ടെ..
ReplyDeleteനന്ദി സന്തോഷം
Deleteപൊട്ടക്കവിത ഞാനും വായിച്ചു............
ReplyDeleteങ്ങാഹ് ഏട്ടനു അങ്ങനെ തന്നെ വേണം...ഹിഹി
Deleteനല്ല കവിത.
ReplyDeleteനല്ലൊരു നാളേക്ക് വേണ്ടി എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും...
നന്ദി മുല്ലാ സന്തോഷം
DeleteNalla kavitha ....aasamsakal...
ReplyDeleteനന്ദി...
Delete"കുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
ReplyDeleteനിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ!"
കാലം കാത്തുവെച്ച സ്വാതന്ത്ര്യമാസ്വദിക്കൂ...
പുതുവത്സരാശം സകൾ
നന്ദി...സന്തോഷം...
Deleteജീവിതചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകള്‍ .ആശംസകള്‍
ReplyDeleteനന്ദി സന്തോഷം... :)
Deleteഎല്ലാ അനിശ്ചിതത്തങ്ങള്‍ക്കും അപ്പുറം പ്രത്യാശയുടെ കിരണങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്....അത് കണ്ടെത്താന്‍ കണ്ണ് തുറന്നു വെക്കൂ..ഹൃദയവും.... മനോഹരമായി വരികള്‍ ഞങ്ങളെ അനുഭവിപ്പിക്കുന്നു ...നന്ദി സീതാ...!
ReplyDeleteനന്ദി സന്തോഷം..പ്രത്യാശയുടെ പൊൻകിരണങ്ങൾ തേടി നടക്കണം.. :)
Deleteപ്രത്യാശയുടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ..
ReplyDeleteനന്ദി...സന്തോഷം
Deletevalare nannayeetunde
ReplyDeleteനന്ദി...
Deleteകഴിഞ്ഞുപോയ ‘ഇന്നലെ’യെപ്പറ്റി ഓർത്ത് കുറിച്ചുവയ്ക്കാം. ‘ഇന്ന’ത്തെ അവസ്ഥാന്തരങ്ങളെ നോക്കി വേവലാതിപ്പെടാം. പക്ഷേ, ‘നാളെ’ശുഭദായകമാവണം-ആയുരാരോഗ്യസമ്പത്തും വിദ്യയും നേടണം എന്ന ആത്മവിശ്വാസവും ദൃഢപ്രതിജ്ഞയും ഉണ്ടാവണം എന്നല്ലേ ചിന്തിക്കേണ്ടുന്നതും എഴുതേണ്ടുന്നതും? അങ്ങനെയല്ലേ ഒരു എഴുത്തുകാരി മറ്റുള്ളവർക്ക് കൊടുക്കേണ്ടുന്ന സന്ദേശം? കവിൾത്തടങ്ങളോട്, ‘നിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ കുടഞ്ഞെറിയൂ...’എന്നു പറഞ്ഞിട്ട് ‘...ഇനി നിനക്ക് വാനപ്രസ്ഥം’ എന്ന് വേണ്ടായിരുന്നു എന്ന് തോന്നി. അതിനാൽ, നല്ല ആശയമുള്ള ഈ കവിതയിലെ ‘ഇന്നലെ’യും ‘ഇന്നും’ അനുമോദനാർഹമായ നല്ല രചന. ‘തൂലികയറിയാത്ത നൊമ്പരങ്ങളെ’ക്കാൾ ഭാവസാന്ദ്രം. ‘...ആഴിയായ് പകർന്നൊരെൻ സ്നേഹത്തെ’...മുതൽ ‘കൃഷ്ണായനം കാത്തുകിടപ്പാണ് പ്രണയം...’ അത്രയും ഏറെ കരുത്തുള്ള വരികൾ. ആശംസകൾ....
ReplyDeleteതെറ്റുകൾ തിരുത്താം ട്ടോ...നിയോഗങ്ങൾക്കായിട്ടുള്ള യാത്ര പോസിറ്റീവ് ചിന്ത തന്നെയല്ലേ...
Deleteനന്ദി സന്തോഷം
മൈഥിലിക്ക് വാനപ്രസ്ഥം പറഞ്ഞിട്ടില്ല മകളെ...
ReplyDeleteപുതുവല്സരാശംസകള്‍...
വിഴുപ്പലക്കുന്ന നാവുകൾ ഇപ്പോഴും ഉണർന്നിരിക്കുന്നു .. :)
Deleteനന്ദി സന്തോഷം
ഇരുള്‍ പടർന്ന നിനവിന്റെയുമ്മറക്കോലായില്‍
ReplyDeleteസ്നേഹത്തിനന്തിത്തിരി വെച്ച മോഹം
പടിപ്പുരവാതിലടയ്ക്കാതെയെങ്ങോ
അത്താഴമുണ്ണാത്ത ജീവിതം തിരഞ്ഞു പോയ്
നന്ദി...സന്തോഷം
Deleteപുതുവത്സരാശംസകള്‍....
ReplyDeleteനന്ദി സന്തോഷം
Deleteഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍
ReplyDeleteശരിക്കും ഒരു പൊട്ടക്കവിതയെ ആരും സ്വയം അങ്ങിനെ വിളിക്കാന്‍ തയ്യാറാകില്ല.....
ReplyDeleteനല്ല വരികള്‍
നന്ദി സന്തോഷം ഈ വാക്കുകൾക്ക്
Delete"മാനം പണയം വെച്ച പകിടക്കളത്തിൽ
ReplyDeleteകുതന്ത്രത്തിൻ കുരുക്കളെറിഞ്ഞു
തീ തുപ്പുന്നുണ്ട് പേ പിടിച്ച പൈതൃകം."
ഇതെനിക്കിഷ്ടായി ഓപ്പോളേ....
പുതിയ പുലരികള്‍ പ്രതീക്ഷയുടെ ദിക്കില്‍ ഉദിക്കുന്നു..
കാലമൊഴിയാതെ നമ്മെ കാക്കും..
അല്‍പ്പം വൈകിയെങ്കിലും പുതുവത്സരാശംസകള്‍ നേരുന്നു ... :)
(എനിക്കിപ്പോഴാ ഒന്ന് വായിക്കാന്‍ പറ്റിയേ ഓപ്പോളേ...
പോസ്റ്റുകള്‍ പലതും മനസ്സനുവദിക്കുമ്പോള്‍
വായിക്കുവാന്‍ വേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നു...
ഇനിയിപ്പോ വായിച്ചു തുടങ്ങണം..
എന്നാ പിന്നെ എന്റെ സ്വന്തം ഓപ്പോളില്‍ നിന്നാവാം
എന്ന് കരുതി.)
ഒത്തിരി സ്നേഹത്തോടെ
ഓപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍
സന്തോഷം അനിയൻകുട്ടാ...ഓപ്പോളും തിരക്കിലായിപ്പോയി...അവിടെ വന്നിട്ടില്യാട്ടോ...വരാം :)
ReplyDeleteടീച്ചറേ, നല്ല കവിത, ഇഷ്ടപ്പെട്ടു..
ReplyDeleteപുതുവത്സരം അപ്രത്ത് തന്നിട്ട്ണ്ട്, ഹ് മം!
ഇന്നലെയുടെ നഷ്ടങ്ങളെ ഇന്നിലലിയിക്കാം
ReplyDeleteനാളെയുടെ നിയോഗങ്ങള്‍ തിരഞ്ഞിനി യാത്ര...
:)
മരവുരിയൊരുക്കി കാലം കാത്തിരിക്കുന്നു
ReplyDeleteനെഞ്ചിൻകൂട്ടിലെ കിനാപ്പക്ഷികൾക്കിനി ദേശാടനം
മൌനതപമാർന്നോളുക മനസിന്റെ തീരമേ
ആരോ വരച്ചിട്ട ഓർമ്മച്ചിത്രങ്ങളെ
മറവി തൻ തിരയെടുക്കാൻ....
മനപ്പൂര്‍വ്വമാണീ പോസ്റ്റിനു കമ്മന്‍റിടാന്‍ വൈകിച്ചത് .... ഇപ്പോള്‍ ഇടാന്‍ തോന്നി.... മുകളിലെ വരികള്‍ തന്നെ....