Wednesday, December 7, 2011

ദൈവമുണരാത്ത, ദൈവത്തിന്റെ സ്വന്തം നാട്..

“ദീപം.. ദീപം..”

വീശിയടിക്കുന്ന തെക്കൻ‌ കാറ്റ്.. നിലവിളക്കിലെ തിരി, കെട്ടു പോകാതെ കൈ കൊണ്ട് മറച്ചു പിടിച്ച് മുറ്റത്തേക്കിറങ്ങി.. തുളസ്സിത്തറയിൽ വിളക്കുവച്ച്, കണ്ണടച്ച് പ്രാർത്ഥിച്ച് നിൽക്കുമ്പോൾ കുസൃതിക്കാറ്റ് കവിളത്ത് തെരു തെരെ ഉമ്മ വച്ചുകൊണ്ടിരുന്നു. ചുണ്ടിൽ അറിയാതെയെങ്കിലും വിടർന്ന കള്ളച്ചിരി കടിച്ചു പിടിച്ച് വലം വച്ചു..
മായികലോകത്തിൽ മയങ്ങിനിന്ന മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ട് ഇടവഴിയിലൂടെ ആരോ ഓടുന്ന ശബ്ദം... ഓടിക്കോ എന്നൊക്കെ വിളിച്ച് പറയുന്നുമുണ്ട്.. കാര്യമെന്തെന്നറിയാനുള്ള ആകാംഷയിൽ ഗേറ്റിനടുത്തേക്ക് നടന്നതേയുള്ളൂ, വീട്ടിനകത്തു നിന്ന് ആയമ്മയുടെ നിലവിളി കേട്ടു, “മോളേ മലവെള്ളം പാഞ്ഞു വരുന്നു... നമ്മളിനി എന്തു ചെയ്യും ?” കാര്യകാരണസ്ഥിതികൾ ബോധ്യപ്പെടുംമുന്നേ, വിഴുങ്ങാൻ‌ അലറിയടുക്കുന്ന രാക്ഷസത്തിരകൾ‌ അങ്ങകലെ പ്രത്യക്ഷപ്പെട്ടു.. പ്രജ്ഞയറ്റ് നിന്നു പോയ നിമിഷം, എന്തു ചെയ്യണമെന്നറിയാതെ..

“ടോ... ഇതെന്തുറക്കാടോ.. ? തനിക്കിപ്പോ ക്ലാസ്സില്യേ.. അതോ മോണിറ്ററിനു മുന്നിൽ തപസ്സാണോ?”

ഞെട്ടി കണ്ണു തുറന്നു.. പരിസരബോധം വീണ്ടു കിട്ടാൻ നിമിഷങ്ങൾ വേണ്ടി വന്നു.. ചുമലിൽ കൈവച്ച് അനില.. അവളുടെ മുഖത്തെ കള്ളച്ചിരി കണ്ടില്ലെന്നു നടിച്ചു.. സാരിയുടെ തുമ്പെടുത്ത് ചുണ്ടിനു മുകളിലുള്ള വിയർപ്പുതുള്ളികളൊപ്പി.. വെള്ളം ഐസാകുന്ന ഈ തണുപ്പിൽ വിയർപ്പെങ്ങനെ..?

മനസ്സിന്റെ വിഭ്രമം മുഖത്തോളമെത്തിക്കാതെ വിളറിയ ചിരിയോടെ പറഞ്ഞു, “അറിയാതെ ഒന്നു മയങ്ങിപ്പോയി.. നിക്കിപ്പോ ക്ലാസ്സുള്ളതാ.. ഓർമ്മിപ്പിച്ചത് നന്നായി.. ”

സാരിത്തുമ്പ് മുന്നിലേക്ക് വലിച്ച് കുത്തി, സിസ്റ്റം ഷട്ട് ഡൌൺ ചെയ്യാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ കണ്ടത് കേരളാ ടുമാറോയിലെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ലേഖനമാണ്.. എന്തായിരുന്നു എനിക്ക് സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു രൂപരേഖ കിട്ടിയതപ്പോഴാണ്. പതിയെ ക്ലാസ്സിലേക്ക് നടന്നു..

“ഉം.. ഉം... ഇപ്പോ അല്ലേലും സ്വപ്നലോകത്താ പൊന്നുമോൾടെ നടത്തം.. കണ്ണടച്ച് പാലു കുടിക്കുന്നതാരും അറിയുന്നില്ലെന്ന് കരുതരുത് ട്ടോ..” പുറകിൽ അനിലയുടെ ശബ്ദം.. അകമ്പടിയായി കൂട്ടച്ചിരിയും..

ക്ലാസ്സിൽ കയറുമ്പോൾ പതിവില്ലാത്ത നിശ്ശബ്ദത.. വൈകിയാണു താനെത്തിയത്, എന്നിട്ടും..? കാരണമന്വേഷിക്കാൻ മനസ്സു വെമ്പിയെങ്കിലും അതിനു മുതിരാതെ പതിവു ചിരി ചുണ്ടിൽ പിടിപ്പിച്ച് ചോദിച്ചു, “നല്ല തണുപ്പാ അല്ലേ..?”

“ഉം..” എവിടുന്നൊക്കെയോ മറുപടി വന്നു. പക്ഷേ, അതിനും തണുപ്പ്..

പഠിപ്പിക്കുന്ന വിഷയം കണക്കാണ്.. സാധാരണ കണക്ക് അദ്ധ്യാപകരോട് കുട്ടികൾ അല്പം ദൂരം സൂക്ഷിക്കും.. പലർക്കും അരോചകമായ വിഷയമായതുകൊണ്ടാവാം. അതെനിക്ക് സംഭവിക്കാതിരിക്കാൻ വിഷയത്തിൽ നിന്നും വ്യതിചലിച്ചും, എന്നാൽ വിഷയത്തോട് ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നതുമായ കഥകളും കാര്യങ്ങളും ഒക്കെ ഇടയ്ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. 

കുട്ടികൾക്കെന്തും എന്നോട് തുറന്നു പറയാനുള്ളൊരു ബന്ധം അവർക്കിടയിൽ സ്ഥാപിച്ചെടുത്തതു കൊണ്ട് ആ തണുപ്പൻ പ്രതികരണത്തിന്റെ കാരണം തിരക്കി അവരെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചില്ല. കസേരയിലമർന്ന് മേശപ്പുറത്തിരുന്ന പുസ്തകം പതിയെ മറിച്ചു. അപ്പോഴാണത് ശ്രദ്ധയിൽ‌പ്പെട്ടത്.. മുൻസീറ്റിൽ ഇരിക്കുന്ന ഒരുവൻ കരയുന്നു.. അടുത്തിരിക്കുന്ന ആളിന്റെ മുഖം ഇപ്പോ കരഞ്ഞേക്കും എന്ന ഭാവത്തിലാണ്.

ഇനിയും കാരണമറിയാൻ അമാന്തം പാടില്ലെന്ന ചിന്തയിൽ, എണീറ്റ് അവന്റെയടുത്തേക്ക് ചെന്നു. നെറുകയിൽ തലോടി, തിരക്കി, “ എന്താ മോനേ, എന്തിനാ കരേണേ? വല്ലായ്മ വല്ലതുമുണ്ടോ..?” മറുപടി പൊട്ടിക്കരച്ചിലായിരുന്നു. കാര്യം മനസ്സിലാവാതെ അരികിലിരിക്കുന്നവനെ നോക്കി.

കൂട്ടുകാരന്റെ കരച്ചിൽ കാണാനാവാതെ മുഖം തിരിച്ച അവൻ, തെല്ല് നിശ്ശബ്ദതയ്ക്ക് ശേഷം സംസാരിച്ചു, “മിസ്സ്, മുല്ലപ്പെരിയാർ ഡാം പൊട്ടുവോ? മമ്മി അടുത്ത ഫ്ലാറ്റിലെ ആന്റിയോട് പറേണ കേട്ടു.. പൊട്ട്യാലും സാരല്യാ നമ്മൾ കൊല്ലത്തല്ലേ നമ്മളെ ഇതൊന്നും ബാധിക്കില്യാന്നു.. ആണോ മിസ്സ്? പക്ഷേ, ഇവന്റെ വീട് അതിനടുത്താ.. ഡാം പൊട്ട്യാല് അവന്റെ ഗ്രാന്റ്പേം ഗ്രാന്റ്‌മേം ഒക്കെ വെള്ളം കൊണ്ട് പോം.. അതാ അവൻ കരേണേ.. അത് കണ്ടിട്ട് നിക്കും സങ്കടം വരണു.” പറഞ്ഞു തീരും മുമ്പെ അവന്റെ കണ്ണിൽ നിന്നും കണ്ണീരു അണപൊട്ടിയൊഴുകി..

“ഹേയ്.. എന്തായിത്.. ആൺകുട്ട്യോളിങ്ങനെ കരയ്യാ ചെയ്യാ? അതങ്ങനെ പൊട്ട്വൊന്നും ഇല്യാ കുട്ട്യേ..” രണ്ടാളേയും ആശ്വസിപ്പിക്കാനങ്ങനെ പറയുമ്പോൾ നുണ പറയുന്നതിന്റെ വിമ്മിഷ്ടമായിരുന്നു മനസ്സിൽ..

“അച്ഛൻ പറയാ മിസ്സ്, നമ്മളിവിടല്ലേ.. ഡാം പൊട്ട്യാലും നമുക്കൊന്നും സംഭവിക്കില്യാല്ലോ എന്നൊക്കെ.. പക്ഷേ ന്റെ ഗ്രാൻപായും ഗ്രാന്റ്മായും.. ” തികട്ടി വന്ന കരച്ചിൽ അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിച്ചില്ല.

കുറേയേറെ ചോദ്യങ്ങളവിടെ പല കണ്ണുകളിലും കണ്ടു.. ഒന്നിനും മറുപടി കൊടുക്കാൻ വയ്യ. എന്തു പറഞ്ഞാണ് ഈ നിഷ്കളങ്ക ബാല്യങ്ങളെ ആശ്വസിപ്പിക്കുക..? വാക്കുകൾ കിട്ടാതെ ഉഴറി.. ഒന്നും പഠിപ്പിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ല. ആ ക്ലാസ്സ് എങ്ങനെയെങ്കിലും ഒന്നവസാനിച്ച് കിട്ടിയാൽ മതിയെന്നായിരുന്നു.. ബെല്ലടിച്ചപ്പോൾ മെല്ലെ സ്റ്റാഫ്രൂമിലേക്ക് നടന്നു.

കുഞ്ഞുങ്ങളുതിർത്ത ചോദ്യങ്ങളപ്പോൾ മനസിലെവിടെയൊക്കെയോ തട്ടി പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു. ദുരന്തം ഒരു വിഭാഗത്തിനെന്നു കരുതി സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്ന കുറേ മനസ്സുകളുടെ പ്രതിഫലനമാണ് ആ കുട്ടികളുടെ നാവിൻ‌തുമ്പിലൂടെ ചോദ്യങ്ങളായ് അടർന്നു വീണത്.

കുടിനീരിനു വലഞ്ഞ ഒരു ജനതയ്ക്കു  സായിപ്പിന്റെ കനിവ്.. അമ്പതു വർഷം മാത്രം ആയുസ്സുള്ളതിനെ, അതിന്റെ പതിന്മടങ്ങ് വർഷത്തേക്ക് പാട്ടത്തിനു കൊടുക്കുമ്പോൾ രാജാവിനു പിഴച്ചത് രാജനീതിയോ രാജ്യതന്ത്രമോ? ബ്രിട്ടീഷുകാരുടെ തോക്കിൻ‌കുഴലിനു മുന്നിൽ ആ ചെങ്കോൽ അടിമപ്പെടുകയായിരുന്നോ? രാജ്യത്തിനും ജനതയ്ക്കും വേണ്ടി ഒറ്റയാൾ‌പ്പോരാട്ടം നടത്തിയ വീരപഴശ്ശിയുടെ നാട് ഈ കീഴടങ്ങലിനെ അംഗീകരിക്കില്ല.. മാപ്പ് കൊടുക്കില്ല. ഉറപ്പിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രകൃതിയും ദൈവവും കരുണ കാട്ടി.. പക്ഷേ ഇനിയും ആ കരുണയെ പരീക്ഷിക്കാമോ?
1. മുല്ലപ്പെരിയാർ ഡാം 2. സ്കെച്ച് 3. താങ്ങാവുന്നതിന്റെ പരമാവധി ജലവും പേറി (നവംബറിലെടുത്ത ഫോട്ടോ)
ഡാമൊന്നു പൊട്ടിയാൽ കേരളത്തിന്റെ ഒരു ഭാഗം കടലിൽ പതിക്കും പെരിയാറിനൊപ്പം.. അറബിക്കടൽ വഴി മാറിയൊഴുകും. കളിയിക്കാവിള മുതൽ കാസർഗോഡ് വരെ നീണ്ടു കിടക്കുന്ന കേരളം തുരുത്തുകളാവും. കടലെടുക്കുന്ന ജനവിഭാഗത്തെ മാത്രമാണോ ഈ ദുരന്തം ബാധിക്കുക? മൃതദേഹങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മറവു ചെയ്യാതിരുന്നാൽ അവ ജീർണ്ണിച്ചഴുകി ജീവിച്ചിരിക്കുന്ന ജനതയെ മുഴുവനും സാംക്രമികരോഗങ്ങൾക്ക് അടിമപ്പെടുത്തും. ജലശ്രോതസ്സടയുന്ന ജനത കുടിനീരിനു അലയും. അതിർത്തി കടന്നു ദാഹജലം തേടി അവരെങ്ങാൻ ഈ മണ്ണിൽ കാലു കുത്തിയാൽ പ്രതികാര ദാഹിയായ മനുഷ്യൻ പ്രതികരിക്കും. ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ച് പഞ്ചാബികൾക്കെതിരെ ഉണ്ടായതു പോലെ വംശീയ കലാപം ഉണ്ടാവും.. അപ്പോൾ ആരാണു ഈ ദുരന്തത്തിൽ നിന്നും രക്ഷ നേടുക?
1. ദുരന്തത്തിനു ശേഷം കേരളവും തമിഴ്നാടും 2. ദുരന്തം തുരുത്തുകളാക്കുന്ന കേരളം
ചിന്തകളിൽ മതി മറന്നു നടന്നിട്ടാവും സ്റ്റാഫ്‌റൂമെത്തിയത് അറിഞ്ഞില്ല.

“ആ പണ്ടാരം പൊട്ടണത് ഞാൻ നാട്ടിലുള്ളപ്പോഴായാൽ മത്യാർന്നു..” അനിൽ മാഷിന്റെ ശബ്ദം. ആ വാക്കുകളിൽ പക്ഷേ, സ്വാർത്ഥതയിലുപരി നൊമ്പരമാണു അറിഞ്ഞത്. അകത്തു കയറി സ്ഥിരം ഇരിപ്പിടത്തിലിരുന്നിട്ടും ആരും അറിഞ്ഞില്ല. എല്ലാവരും മറ്റേതോ ലോകത്താണ്.

ഞാനും കുറച്ചുദിവസമായി മറ്റേതോ ലോകത്താണ്.. ടിവിയിൽ ഫ്ലാഷ്ന്യൂസെന്നു കാണുമ്പോൾ തന്നെ കണ്ണുകൾ പിടയും. സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി, “വെള്ളമെടുത്തോളൂ പകരം ഞങ്ങളെ ജീവിക്കാനനുവദിക്കൂ” എന്ന ഒരു സമൂഹത്തിന്റെ വിലാപം ചെവി കൊടുക്കാതിരിക്കുകയും, പറയുന്ന ന്യായങ്ങൾ തെളിവുകളുടെ പിന്തുണയില്ലാതെ പൊളിയെന്നു ചൊല്ലി നിർദ്ധാഷിണ്യം തള്ളിക്കളയുകയും ചെയ്യുമ്പോൾ ദുരന്തത്തിന്റെ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഹിരോഷിമ തകർത്തു തരിപ്പണമാക്കിയതിനേക്കാൾ പതിന്മടങ്ങ് ഊർജ്ജമാണിവിടെ, ഒരു കൊച്ചു ഭൂമികുലുക്കത്തിൽ കുതിച്ചു ചാടാൻ വെമ്പി, ആയുസ്സറ്റ നിർമ്മിതിക്കുള്ളിൽ വീർപ്പു മുട്ടുന്നത്. രാഷ്ട്രീയവിളവെടുപ്പുകൾക്കും തന്ത്രങ്ങൾക്കും കളമൊരുങ്ങുമ്പോൾ മരണം അതിന്റെ ഭായനക മുഖം പ്രദർശിപ്പിച്ച് ഒരു വിളിപ്പാടകലെ കാത്തു നിൽക്കുന്നുവെന്നു മറന്നു പോകുകയാണ്.

നാട്ടുരാജ്യങ്ങളുണ്ടാക്കിയ കരാർ സംസ്ഥാനരൂപീകരണത്തിനു ശേഷം നിയമസഭയിലവതരിപ്പിച്ച് അംഗീകരിക്കപ്പെടാത്തതിനാൽ വിലയില്ലാത്തതാണെന്നും അത് തെറ്റിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നൊക്കെ പറയുന്നത് മനസ്സിനെത്ര ആശ്വാസം തരും. സംഹാരരൂപിയായി പാഞ്ഞു വരുന്ന പെരിയാറിനെ തടയാൻ, മഴയൊന്നു കനത്താൽ‌ കവിഞ്ഞൊഴുകുന്ന ഇടുക്കി ഡാമിനു കഴിയുമെന്നു പറയുന്നതെത്ര വിരോധാഭാസമാണ്.. അഥവാ അതിനു സാധിച്ചാൽത്തന്നെ രണ്ടു ഡാമിനും ഇടയ്ക്കുള്ള ജീവജാലങ്ങളുടെ ജീവന് ഒട്ടും വിലയില്ലെ? ഇടയ്ക്കിടെ തടകളുണ്ടാക്കി ഒഴുക്കിന്റെ ശക്തി കുറയ്ക്കുകയാണു അടിയന്തിര പ്രതിവിധി എന്നു പറയുന്നത് അല്പം ആശ്വാ‍സജനകമെങ്കിലും അതെത്ര മാത്രം പ്രായോജികമാണെന്നത്  കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.

മനസാകെ കലുഷിതമാണ്.. കണ്ണുകെട്ടിയ നീതിപീഠങ്ങൾ, തെളിവുകൾക്ക് കാത്ത് നിശ്ശബ്ദത പാലിക്കുമ്പോൾ അകലെയല്ലാതെ ഒരു ദുരന്തത്തിന്റെ കാലടിയൊച്ച, എന്റെ മാത്രമല്ല പലരുടേയും ഉറക്കത്തെ അകറ്റി നിറുത്തുന്നു.

അധ്യയനദിവസം അവസാനിച്ച് വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുതിർത്ത് ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. താങ്ങാനാവാത്ത ഭാരം ഹൃദയത്തിൽ.

മൊബൈൽ ഒന്നു ശബ്ദിച്ചാൽ, ഇപ്പോൾ പ്രവാസി നടുങ്ങുന്നു. ഒരു ദുരന്തത്തിന്റെ സന്ദേശമാണോ തന്നെത്തേടിയെത്തുന്നതെന്ന ഭയത്തിൽ. ഭരണകൂടങ്ങളും, രാഷ്ടീയകൌശലങ്ങളും പരസ്പരം പഴി ചാരി രക്ഷപ്പെടുമ്പോൾ, ഇവിടെ തോൽക്കുന്നതൊരു നാടാണ്.. ഒരു സമൂഹമാണ്... നിസ്സഹായരായ ഒരു പറ്റം മനുഷ്യരാണ്..

വർഷത്തിലൊരിക്കൽ നാടു കാണാനെത്തുന്ന ഒരു പഴയ ആത്മാവിനു കാഴ്ചവയ്ക്കാൻ പരശുരാമനിനിയും മഴുവെറിഞ്ഞ് കേരളം സൃഷ്ടിക്കേണ്ടി വരുമോ? ദൈവത്തിന്റെ സ്വന്തം നാടിനെ  രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയൂ.. പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ... മനസ്സാശ്വസിപ്പിച്ചു... വെറുതെ!

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിളിനും എന്റെ പ്രിയപ്പെട്ടവർക്കും...

48 comments:

 1. ഇതൊരു ആധികാരികമായ ലേഖനമല്ല.... ജീവിതത്തിൽ നിന്നൊരേടാണ്.. നിസ്സഹായരായ മനുഷ്യരുടെ മനസ്സുകൾ സ്വയം ആശ്വാസം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ തിരയുന്നത് കണ്ട് എഴുതിപ്പോയതാണു.... ആവർത്തനവിരസമായെങ്കിൽ ക്ഷമിക്കുക..

  ReplyDelete
 2. വളരെ വളര മനോഹരം ആയിട്ടുണ്ട്‌ അവതരണം ...
  ഓര്‍ക്കുമ്പോള്‍ ഭയം.സുരക്ഷിതര്‍ ആയവര്‍ പോലും ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അവടെ ഉള്ളവരുടെ കാര്യം പറയുവാന്‍ വയ്യ ...ഈ ദുരന്തം കണ്ടു ജീവനോടെ ഇരിക്കുന്നത് മരിയ്ക്കുന്നതിനു തുല്യമാണ് ...ഇതൊരു ഡെമക്ലീസിന്റെ വാള്‍ പോലെ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി ......സൌമ്യമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഇന്നും റെയില്‍വേ നിലപാട് മാറ്റത്ത പോലെ രാഷ്ട്രീയ ദൈവങ്ങള്‍ കണ്ണ് തുറക്കണമെങ്കില്‍ ഒരു ജീവന്‍ എങ്കിലും പോലിയണം എന്നാ സ്ഥിതി ആണ് നിലവില്‍ ....എന്തെങ്കിലും പരിഹാരത്തിനുവേണ്ടി നമ്മുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം
  ആധികാരികതയോ ആവര്‍ത്തന വിരസതയോ ഒന്നും ഒരു പ്രശ്നമയിട്ടില്ല ...നല്ല വിവരണം ...എല്ലാ ആശംസകളും

  ReplyDelete
 3. 'ജീവിതത്തില്‍ നിന്നൊരേട് ..'പ്രസക്തമാണ്.ഒരു നാട് മുഴുവന്‍ കരളുരുകി പ്രാര്‍ഥിച്ചും,വേവലാതിപ്പെട്ടും'ഉടനെ പരിഹരിക്കപ്പെടുമെന്ന 'ഉള്‍വിളി'കളിലാശ്വാസം കൊണ്ടും കഴിയുമ്പോള്‍ പ്രാണനെ പിടിച്ചുലക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോകുന്നത് സ്വാഭാവികം .അധിനിവേശക്കാര്‍ ആയുസ്സ് നിശ്ചയിക്കപ്പെട്ട ഒരു ' ഡാം'പടുവൃദ്ധനാണിപ്പോള്‍ .പാലം കുലുങ്ങിയിട്ടും ' കേളുമാര്‍'ചാനല്‍ മുഖങ്ങളില്‍ കുലുങ്ങാതെ.പുരട്ച്ചി തലൈവിക്കു ന്യായങ്ങള്‍ വേറെയും...ഇന്നലെ സി.രാധാകൃഷ്ണന്‍ 'മനോരമ'യില്‍ എഴുതിയ ലേഖനം ഇതോടൊപ്പം ഒന്ന് വായിച്ചു നോക്കുന്നത് അല്പം സമാശ്വാസത്തിനു വക നല്‍കും.പ്രാര്‍ഥിക്കാം ,നമുക്ക് -ദൈവമേ കാത്തുകൊള്ളേണമേ...!സീതക്ക് നന്ദി !

  ReplyDelete
 4. കൊല്ലത്തില്ലാത്ത പേടി അണപൊട്ടി അവന്റെ കണ്ണുകളിൽ കൂടി ഒഴുകിയത്‌ വായിക്കുമ്പോൾ അറിയാതെ മനസ്സ്‌ തേങ്ങുന്നു.
  വേണ്ടപ്പെട്ടവരുടെ മനസ്സുമാറും വരെ പൊട്ടരുതെ എന്ന് പ്രാർത്ഥിക്കാം.

  ReplyDelete
 5. അമ്പതു വര്ഷം മാത്രം ഗ്യാരണ്ടി നല്‍കിയ ഒരു ഡാം ആയിരം വര്‍ഷത്തിനു കരാര്‍ എഴുതിയ അന്നുമുതല്‍ തുടങ്ങിയതാണ് അബദ്ധങ്ങളുടെ പെരുമഴക്കാലം ..നൂറ്റി പതിനാറു വര്ഷം കുടിവെള്ളം നല്‍കിയതിനു തമിഴ്നാട് നല്‍കുന്ന സമ്മാനമായി മുപ്പതു ലക്ഷത്തിലധികം ജനങ്ങളുടെ ജീവന്‍ കാരണമാവാതിരിക്കട്ടേ ...നന്നായി പറഞ്ഞു സീത ,അഭിനന്ദനങ്ങള്‍

  ReplyDelete
 6. എന്നാല്‍ മുല്ലപെരിയാര്‍ പുനര്‍ നിര്‍മ്മിക്കണം എന്നത് മലയാളികളുടെ വൈകാരികമായ ഒരു ആവശ്യം എന്നത് കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നില നില്ല്പിന്നു ആവശ്യമാണ് എന്നത് തന്നെ ആണ് എന്നാല്‍ ഇപ്പോള്‍ അവിടെ നടക്കുന്നത് ഒരുപാട് അനാവശ്യ രാഷ്ടീയ നാടകങ്ങള്‍ ആണ് എന്നത് ഒരു സത്യം മാത്രം

  ReplyDelete
 7. മുല്ലപ്പെരിയാര്‍ പുനര്‍നിര്‍മ്മിക്കണം എന്ന് അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കിട്ടു എടുക്കുന്നവര്‍ക്കും , പങ്കിടാന്‍ പറ്റാത്തവര്‍ക്കും തോന്നാതിടത്തോളം കാലം ഈ ദുസ്വപ്‌നങ്ങള്‍ നമ്മെ വേട്ടയാടിക്കൊണ്ടേ ഇരിക്കും.

  ReplyDelete
 8. നാട്ടുരാജ്യങ്ങളുണ്ടാക്കിയ കരാർ സംസ്ഥാനരൂപീകരണത്തിനു ശേഷം നിയമസഭയിലവതരിപ്പിച്ച് അംഗീകരിക്കപ്പെടാത്തതിനാൽ വിലയില്ലാത്തതാണെന്നും അത് തെറ്റിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നൊക്കെ പറയുന്നത് മനസ്സിനെത്ര ആശ്വാസം തരും. സംഹാരരൂപിയായി പാഞ്ഞു വരുന്ന പെരിയാറിനെ തടയാൻ, മഴയൊന്നു കനത്താൽ‌ കവിഞ്ഞൊഴുകുന്ന ഇടുക്കി ഡാമിനു കഴിയുമെന്നു പറയുന്നതെത്ര വിരോധാഭാസമാണ്.. അഥവാ അതിനു സാധിച്ചാൽത്തന്നെ രണ്ടു ഡാമിനും ഇടയ്ക്കുള്ള ജീവജാലങ്ങളുടെ ജീവന് ഒട്ടും വിലയില്ലെ? ഇടയ്ക്കിടെ തടകളുണ്ടാക്കി ഒഴുക്കിന്റെ ശക്തി കുറയ്ക്കുകയാണു അടിയന്തിര പ്രതിവിധി എന്നു പറയുന്നത് അല്പം ആശ്വാ‍സജനകമെങ്കിലും അതെത്ര മാത്രം പ്രായോജികമാണെന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.

  ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയൂ.. പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ..

  അതെ സാക്ഷാല്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ... ഭൂമിയിലെ താരങ്ങളും ദൈവങ്ങളുമോക്കെ ജനങ്ങള്‍ക്ക്‌ വേണ്ടി വാ തുറക്കാന്‍ പോലും മടിചിരിക്കുന്നു.. അതൊന്നും ഞമ്മളെ ബാതിക്കുന്നില്ലെന്ന മട്ടില്‍..

  ReplyDelete
 9. ഓപ്പോളേ...

  ഞാന്‍ മുന്‍പെഴുതിയ വരികള്‍ ആണ്...

  DAM 2011
  =========
  മട പൊട്ടിത്തകരുമ്പോഴുമവര്‍
  ചേറില്‍ നിന്നും
  പരസ്പരം വക്കാണിക്കയാവും..

  മടയുറയ്ക്കാന്‍ മനുഷ്യക്കുരുതി
  വേണമെന്നാരോ പ്രാകൃതപ്പേച്ചില്‍ .
  മരിക്കട്ടെ കുറെയെണ്ണമങ്ങനെ..

  കാലദേശാന്തരങ്ങളില്‍ പ്രപിതാമഹന്മാര്‍
  തുടങ്ങിയ ചെയ്ത്തിന്‍ മറുഫലങ്ങള്‍
  ഇന്നു ജനിച്ചു വീഴുന്നവര്‍ കൂടിയ-
  നുഭവിക്കാതെ തരമില്ല.

  അണക്കെട്ടിയ ദുഃഖം മദിച്ചൊഴുകി-
  യീ സങ്കടക്കടലില്‍ വന്നലയ്ക്കട്ടെ..
  ഭാര്‍ഗ്ഗവന്റെ മണ്ണിനെ നക്കിത്തുടയ്ക്കട്ടെ.

  =====================================

  മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ചിലത് എഴുതിയിരുന്നു എന്റെ ആ പുതിയ ബ്ലോഗില്‍ ...

  അതിവിടെ വായിക്കാം...

  DAM 2011

  ഭൂമിയുടെ കാന്‍സര്‍

  അണകെട്ടിയ ചിന്തകള്‍

  ഇത് ഫേസ്ബുക്ക് കൂട്ടുകാരുമായി ഞാന്‍ സംവദിച്ച എന്റെ കൊച്ചു കൊച്ചു ചിന്തകള്‍ ആണ്.. മനുഷ്യന്റെ സ്വാര്‍ത്ഥപ്രവര്‍ത്തികള്‍ കണ്ടു സഹിയാതെ എഴുതിപ്പോകുന്നതാണ്... എല്ലാവരും ക്ഷമിക്കുക...

  ഇപ്പോള്‍ സമരങ്ങള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പോലും വോട്ട് രാഷ്ട്രീയത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.. ഒരു അധികാരമാറ്റമോ അല്ലെങ്കില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പോ മുന്നില്‍ കണ്ടുള്ള വാഗ്വാദങ്ങള്‍ മനം മടുപ്പിക്കുന്നതാണ്.. ഈ സന്നിഗ്ദഘട്ടത്തിലും പരസ്പരം പഴി ചാരുവാനുള്ള വ്യഗ്രതയാണ് കാണുന്നത് ഇരു കക്ഷികളിലും... പുര കത്തുമ്പോള്‍ കഴുക്കോല്‍ വലിച്ചൂരാന്‍ ശ്രമിക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ ഒറ്റപെടുത്തുക തന്നെ വേണം..

  ഈ വിഷയത്തില്‍ ഇനിയും കുറെ പറയാന്‍ മനസ്സ് വെമ്പുന്നുവെങ്കിലും എന്റെയാ ശബ്ദങ്ങളെ ഞാന്‍ മടകെട്ടി തടയുന്നു...

  തത്ക്കാലം നിര്‍ത്തുന്നു ഓപ്പോളേ...

  സ്നേഹപൂര്‍വ്വം
  ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടന്‍

  ReplyDelete
 10. അണപൊട്ടിയാലും ഇല്ലെങ്കിലും മുല്ലപ്പെരിയാർ നമുക്കൊരു പാഠമാണ്. തിക്തമായ അനുഭവങ്ങൾ എഴുതിപ്പഠിപ്പിച്ച വലിയൊരു പാഠം..
  അർഹമായതു തട്ടിപ്പറിച്ചെടുക്കുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത മനസ്സിൽ നിന്നും, പ്രാണൻ കയ്യിലെടുത്തു മുറവിളി കൂട്ടുമ്പോഴും നിസ്സംഗതയോടെ നോക്കി നിൽക്കുന്ന ഭരണകൂടത്തിൽ നിന്നും, അക്ഷരാർത്ഥത്തിൽ തന്നെ ഡാം പൊട്ടുമ്പോൾ മണലൂട്ടുന്ന മാധ്യമങ്ങളിൽ നിന്നും, അവസരം മുതലാക്കി വിഷം ചീറ്റുന്ന പരമ ചെറ്റകളായ സമുദായ നേതാക്കളിൽ നിന്നും, നമുക്കൊന്നിനും ഒന്നിനും കഴിയുന്നില്ലല്ലോ എന്നുള്ള ആത്മനിന്ദയിൽ നിന്നുമൊക്കെ പഠിച്ചെടുക്കുന്ന ഒരു പാഠം.തലമൊട്ടയായ ശേഷം കിട്ടുന്ന ചീപ്പു പോലെ ഒരു പക്ഷേ ഉപയോഗമില്ലാത്ത ഒരു പാഠം.

  അമർഷം നിയന്ത്രിക്കാനറിയാത്തതു കൊണ്ട് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വാർത്തകൾ വായിക്കാതിരിക്കാൻ ഞാൻ കഴിയുന്നതും ശ്രമിക്കാറുണ്ട്, പക്ഷേ കഴിയുന്നില്ല്ല. കാശ്മീരിലും മണിപ്പൂരിലുമൊക്കെയുള്ള ജനങ്ങൾ എന്തിനു തോക്കെടുക്കെന്ന് ഇപ്പൊ എനിക്കു മനസ്സിലായി..വ്യക്തമായി മനസ്സിലായി.

  ReplyDelete
 11. ഞാനിവിടെ
  ബ്ലോഗിനെ പറ്റി അഭിപ്രായം പറായന്‍ ഉദ്ദേശിക്കുന്നില്ല മറിച്ച് ഞാനൊരു
  വാക്ക് പറഞ്ഞോട്ടേ.....ഈ നെക്സലുകള്‍ എന്തിനു വേണ്ടി രൂപം കൊണ്ടതാണെന്നു
  നാം ചിന്തിച്ചിട്ടുണ്ടോ..?അന്നത്തെ മുതലാളിത്വ മേധാവികളും
  അധികാരഭൂര്‍ഷ്വാസികളും ചേര്‍ന്നു പാവപ്പെട്ട നിര്‍ധനമനുഷ്യരുടെ ജീവിതം
  കൊണ്ട് സ്വന്തം നിലനി ല്‍ പ്പിനും സുഖത്തിനും വേണ്ടി കിടക്ക വിരിച്ചപ്പോള്‍
  ജിവിക്കാന്‍ ഗതിയില്ലാതെ സ്വന്തം അമ്മയും കൂടെപ്പിറപ്പുകളും മുതലാളിത്വ
  ഭൂര്‍ഷ്വാസികളുടെ ബീജം ഗര്‍ഭപാത്രത്തില്‍ പേറി തന്തയില്ലാകുട്ടികള്‍ക്ക്
  ജന്മം നല്‍കുന്ന ദാരുണത്വം താങ്ങാന്‍ കഴിയാതെ ആ ഭൂര്‍ഷ്വാസികളെ ഭൂമിയില്‍
  നിന്നു തന്നെ ഉന്മൂലനം ചെയ്യാന്‍ രൂപംകൊണ്ടതാണ്.(ഞാന്‍ ഇതിനെ
  ന്യായീകരിക്കുകയല്ല)ഇപ്പോഴും നെക്സലുകള്‍ ഇല്ലെന്നല്ല ഉണ്ട് ആന്ധ്രയുടെ
  പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുനുണ്ടെന്നാണ് അറിയാന്‍
  കഴിയുന്നത്.കേരളത്തിലേയും തമിള്‍നാട്ടിലേയും രാഷ്ട്രീയ എമ്പോക്കിത്തരം
  കൊണ്ട് മുല്ലപ്പെരിയാറെന്ന ജലബോംബ് പൊട്ടി കേരള ജനതയെ അറബിക്കടലിന്റെ
  ആഴങ്ങളിലേക്ക് എറിയപ്പെട്ടാല്‍ കേരള ജനതയെ വിഢികളാക്കിയ അഡ്വക്കെറ്റ് ഓഫ്
  ജനറലടക്കം രാഷ്ട്രീയ ശപ്പന്മാരും തമിള്‍നാടിന്റെ മുരടിച്ചി മദയാനയും
  കേരളത്തിലെ ജനങ്ങളെ കുരുതികൊടുത്താല്‍ അതില്‍ ഒരാളെങ്കിലും ജീവനോടെ വരാന്‍
  കഴിഞ്ഞാല്‍ നോക്കിക്കോ അവന്‍ അനുഭവിക്കുന്ന വേദന നിങ്ങളേയും
  അനുഭവിപ്പിക്കും ഇതെന്റെ മാത്രം മുറവിളിയല്ല ഒരുപറ്റം നിസ്സാഹായരായ മനുഷ്യ
  ജീവന്റെ തേങ്ങലാണ്.-(സീത പേനയെന്ന ആയുധമാണത്രെ ലേകത്തിലെ ഏറ്റവും
  മൂര്‍ച്ഛയേറിയ ആയുധം...തുടരുക ആ ആയുധം കൊണ്ടുള്ള പോരാട്ടം....ഒരു ജനതയുടെ
  ജീവന്റെ നോവ് നന്നായി പറഞ്ഞു അഭിനന്ദനങ്ങള്‍)

  ReplyDelete
 12. "ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
  അതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.

  അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
  അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!

  ReplyDelete
 13. ആവർത്തനവിരസമല്ലയിത്...നാടിനെ സ്നേഹിക്കുന്ന നമ്മളോരൊരുത്തരും ഏതെങ്കിലും തരത്തിൽ ഈ ‘വരത്താൻ പോകുന്ന’ വിപത്തെനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്...!


  പിന്നാമ്പുറം :-

  “ഉം.. ഉം... ഇപ്പോ അല്ലേലും സ്വപ്നലോകത്താ പൊന്നുമോൾടെ നടത്തം..അതും
  മുല്ലപ്പെരിയാറിന്റെ പേരും പഞ്ഞിട്ടേ...

  അമ്പടി കള്ളീ...
  കണ്ണടച്ച് പാലു കുടിക്കുന്നതാരും അറിയുന്നില്ലെന്ന് കരുതരുത് കേട്ടോ..”

  ReplyDelete
 14. ഒരു കഥയാവും എന്നാണ് വായനയുടെ തുടക്കത്തില്‍ തോന്നിയത്. വിഷയം മുല്ലപ്പെരിയാര്‍ എന്ന് ഊഹിക്കുകയും ചെയ്തു. കഥയുടെ ഒഴുക്ക് ഉണ്ടായിരുന്നു താനും. പക്ഷെ ഇടക്ക് വെച്ച് ലേഖനത്തിന്റെ സ്വഭാവത്തിലേക്ക് കടക്കുകയും ചെയ്തു. എന്ത് തന്നെയും ആയിക്കോട്ടെ മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന കര്‍ത്തവ്യത്തില്‍ ഭാഗഭാക്കാവുന്നതിന് അഭിനന്ദനങ്ങള്‍. അതിനുപകരിക്കട്ടെ ഈ കഥാഖനം.. (എന്റെ വക ഒരു പുതിയ പദം മലയാള ഭാഷക്കിരിക്കട്ടെ..ഹി..ഹി..)

  ReplyDelete
 15. കഥയിലൂടെ കാര്യം.....നന്നായി...

  ReplyDelete
 16. പക്ഷേ ന്റെ ഗ്രാൻപായും ഗ്രാന്റ്മായും.. ”

  ആ മക്കളുടെ നനഞ്ഞ കണ്ണുകള്‍ മനസ്സീന്ന് മായണില്ല സഖീ..

  “ആ പണ്ടാരം പൊട്ടണത് ഞാൻ നാട്ടിലുള്ളപ്പോഴായാൽ മത്യാർന്നു..”

  ഈ ഗദ്ഗദങ്ങളെല്ലാം മുകളിലിരിയ്ക്കുന്നവന്‍ കനിയാന്‍ പ്രാര്‍ത്ഥനകള്‍...!

  ReplyDelete
 17. എത്ര പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇതെന്തേ കാണേണ്ടവര്‍ കാണാത്തത് എന്നാണു മനസ്സിലാകാത്തത്.

  ReplyDelete
 18. വിഷയം :മുല്ലപ്പെരിയാര്‍... ഒന്നും പറയാനാവുന്നില്ല ടീച്ചര്‍... ഈ വിഷയത്തിലുള്ള ആകുലത കൂടിയതുകൊണ്ടോ... ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടലിന്റെ രീതികളോടുള്ള വിയോജിപ്പോ ഒക്കെയാണ് കാരണം.... സജീവമായിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പ്രായോഗികമായ ഒരു തീരുമാനം ഉരുത്തിരിഞ്ഞുവരും എന്നും അത് നടപ്പില്‍ വരും എന്നും നമുക്ക് പ്രത്യാശിക്കാം.... എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നാനും... ആര്‍ക്കും അപകടമൊന്നും സംഭവിക്കാതിരിക്കാനുമായി നമുക്കു പ്രാര്‍ത്ഥിക്കാം... നമ്മുടെ നാടിനു വേണ്ടിയും പ്രാര്‍ത്ഥിക്കാം...

  ReplyDelete
 19. ലിനു ആര്‍ കെ നായര്‍... നന്ദി നാട്ടാരാ...പ്രിയപ്പെട്ടവരെ നാട്ടില്‍ ഒറ്റയ്ക് മരണത്തിനു വിട്ടുകൊടുക്കാനും വയ്യ... നാട്ടിലേക്ക് പോകാനും വയ്യ എന്ന അവസ്ഥയില്‍ ഞെരിപിരി കൊള്ളുന്ന ഒരുപാട് പ്രവാസികളുണ്ട്..പ്രാര്‍ത്ഥിക്കാനേ കഴിയൂ അധികാരവര്‍ഗ്ഗങ്ങളുടെ കണ്ണുതുറക്കാന്‍..

  Mohammedkutty irimbiliyam...നന്ദി മാഷെ...കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയുന്നില്ല മാഷേ... അധികാരക്കളികളും രാഷ്ട്രീയ കൗശലങ്ങളും പാട്ടക്കരാറുമൊക്കെ അവരുടെ പരിധിക്കും അപ്പുറത്താണ്..അവര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടും എന്ന ആവലാതിയാണു മനസ്സില്‍ മുഴുവന്‍..

  Kalavallabhan...നന്ദി..സന്തോഷം...പ്രാര്‍ത്ഥിക്കാം ഉറക്കം നടിക്കുന്ന അധികാരവൃന്ദങ്ങളുണരാന്‍..

  faisalbabu ...എങ്ങനെ ആ പണയം വയ്ക്കല്‍ നടന്നു എന്നതാണു അതിശയം...എന്ത് രാജ്യനീതിയായിരുന്നു അത്? മനുഷ്യക്കുരുതികള്‍ നടക്കാതിരിക്കട്ടെ...നന്ദി സന്തോഷം..

  MyDreams...നന്ദി സന്തോഷം... കുറേയേറെ ജീവനുകളെ കുരുതി കൊടുക്കുന്നതു വരെ തുടരുമോ ഈ നാടകം...? ഇതിനൊരു തിരശ്ശീല വീഴ്ത്താനാരുമില്ലേ?

  Villagemaan/വില്ലേജ്മാന്‍...നന്ദി സന്തോഷം...ഇനി ദൈവങ്ങള്‍ തന്നെ ഇടപെടണം...

  khaadu.. ...ദൈവങ്ങളും നിശ്ശബ്ദരാവുകയാണല്ലോ...അത്ഭുതങ്ങള്‍ നടക്കുമെന്നു പ്രതീക്ഷിക്കാം..വെറുതേ...നന്ദി സന്തോഷം..

  khaadu.. ...കൊള്ളാല്ലോ അനിയന്‍‌കുട്ടാ കുഞ്ഞിക്കവിതയും ലേഖനങ്ങളും..പ്രതികരിക്കണം...ഒന്നിനും ആയില്ലെങ്കിലും എന്തെങ്കിലും ചെയ്തൂന്നു നമുക്കെങ്കിലും ആശ്വസിക്കാം...സന്തോഷം അനിയന്‍സേ

  പഥികൻ ...വിപ്ലവം ജനിക്കുന്നതല്ല...സൃഷ്ടിക്കപ്പെടുകയാണു... സന്തോഷം നാട്ടാരാ

  അതിരുകള്‍/പുളിക്കല്‍...നന്ദി സന്തോഷം...പറഞ്ഞതൊക്കെ ശരിയാണ്...ഒന്നു തോക്കെടുക്കാന്‍ കൊതിക്കും ഇങ്ങനെയുള്ള അവസരങ്ങളിലാരും... വിപ്ളവം സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയാവാം..

  നാമൂസ് .....നന്ദി...സന്തോഷം...ഭരണകൂടങ്ങള്‍ ജനങ്ങളെ സം‌രക്ഷിക്കേണ്ട അവസ്ഥയില്‍ ഉറക്കം നടിക്കുന്നു.. പട്ടുമെത്തയില്‍ നിന്നും സാധാരണക്കാരനിലേക്ക് ഇവരെന്നിനി ഇറങ്ങി വരും....ചരിത്രം ചാര്‍ത്തിക്കൊടുക്കുന്ന ആ പദവിയുമായോ?

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.......നന്ദി സന്തോഷം ഏട്ടാ... പിന്നാമ്പുറം ഞാന്‍ കണ്ടില്ല്യാ ട്ടോ...ഹിഹി.. ( അതൊരു പരസ്യമായ രഹസ്യമാണ്... ഞാന്‍ സ്വപ്നലോകത്തിലാ നടക്കണേന്ന്...)

  Manoraj...നന്ദി സന്തോഷം ഏട്ടാ...അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ.. :)

  ചാണ്ടിച്ചന്‍...നന്ദി..സന്തോഷം ചാണ്ടിച്ചായോ..ഇതെന്തു പറ്റി...ഇപ്പോ ആക്റ്റീവല്ലേ ബൂലോകത്തില്‍?

  വര്‍ഷിണി* വിനോദിനി....മുതിര്‍ന്നവരുടെ ദുഃഖത്തേക്കാള്‍ ഹൃദയഭേദകം ആ കുട്ട്യോളുടെ വിഷമാ സഖീ...ദൈവങ്ങള്‍ കണ്ണു തുറക്കാതിരിക്കില്ല...നന്ദി സന്തോഷം..

  പട്ടേപ്പാടം റാംജി ....അവരിതൊക്കെയും കാണുമ്പോള്‍ വൈകിപ്പോകാതിരുന്നാല്‍ മതിയായിരുന്നു...നന്ദി സന്തോഷം..

  Pradeep Kumar.....പ്രാര്‍ത്ഥിക്കാന്‍ മാത്രേ കഴിയുള്ളു മാഷേ...നിസ്സഹായരാണു നമ്മള്‍... സന്തോഷം..നന്ദി..

  ReplyDelete
 20. "വർഷത്തിലൊരിക്കൽ നാടു കാണാനെത്തുന്ന ഒരു പഴയ ആത്മാവിനു കാഴ്ചവയ്ക്കാൻ പരശുരാമനിനിയും മഴുവെറിഞ്ഞ് കേരളം സൃഷ്ടിക്കേണ്ടി വരുമോ?"

  ഈ ഒരൊറ്റ വരിയില്‍ ഉണ്ട് ഒരായിരം അര്‍ത്ഥങ്ങള്‍, സന്ദേശം, ആകുലത .

  മികച്ച ലേഖനം.

  ReplyDelete
 21. ആവർത്തനവിരസമായില്ലാട്ടോ... മുല്ലപ്പെരിയാര്‍ ആശങ്കകള്‍ നമുക്കിങ്ങനെയൊക്കെ എഴുതി തീര്‍ക്കാനല്ലേ കഴിയൂ..
  കഥാഖനം ഇഷ്ടായിട്ടോ സീതേ (കടപ്പാട് മനോരാജ് :))

  ReplyDelete
 22. പ്രിയപ്പെട്ട സീതേ...നിങ്ളെല്ലാം ഇപ്പോഴെഴുതിയപ്പോള്‍ ഞാന്‍ മാസങ്ങള്‍ക്കു മുമ്പ് ഇതു സൂചിപ്പിച്ചൊരു കഥയെഴുതി. ലേഖനം കൊള്ളാം. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്‍റ നാട്..നാട്ടുകാര്‍..വീട്ടുകാര്‍... എല്ലാവരും തീരും. ചത്താലും വാഴില്ല തിരുവാഴിത്താനെന്നൊരു കഥയുണ്ട്. അതേപോലെയാണ് സായിപ്പു പോയപ്പോള്‍ ഒപ്പിച്ചിട്ടിട്ടു പോയത്. നമുക്കു പ്രതികരിക്കാം. കഥയുടെ ലിങ്കിവിടെ. കൊടുത്തിരിക്കുന്നു. വായിക്കുക.
  http://pkkusumakumari.blogspot.com/2011/03/blog-post_15.html

  ReplyDelete
 23. ഞാനിവിടെബ്ലോഗിനെ പറ്റി അഭിപ്രായം പറായന്‍ ഉദ്ദേശിക്കുന്നില്ല മറിച്ച് ഞാനൊരു വാക്ക് പറഞ്ഞോട്ടേ.( ഇതില്‍ ഏറ്റവും നല്ല കമന്റ് ആയഅതിരുകള്‍/പുളിക്കല്‍ എന്ന മാന്യ ബ്ലോഗറുടെ കമന്റ് ഞാന്‍ എടുത്തെഴുതുന്നു). ...ഈ നെക്സലുകള്‍ എന്തിനു വേണ്ടി രൂപം കൊണ്ടതാണെന്നു ചിന്തിച്ചിട്ടുണ്ടോ..?അന്നത്തെ മുതലാളിത്വ മേധാവികളുംഅധികാരഭൂര്‍ഷ്വാസികളും ചേര്‍ന്നു പാവപ്പെട്ട നിര്‍ധനമനുഷ്യരുടെ ജീവിതംകൊണ്ട് സ്വന്തം നിലനി ല്‍ പ്പിനും സുഖത്തിനും വേണ്ടി കിടക്ക വിരിച്ചപ്പോള്‍
  ജിവിക്കാന്‍ ഗതിയില്ലാതെ സ്വന്തം അമ്മയും കൂടെപ്പിറപ്പുകളും മുതലാളിത്വ ഭൂര്‍ഷ്വാസികളുടെ ബീജം ഗര്‍ഭപാത്രത്തില്‍ പേറി തന്തയില്ലാകുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ദാരുണത്വം താങ്ങാന്‍ കഴിയാതെ ആ ഭൂര്‍ഷ്വാസികളെ ഭൂമിയില്‍നിന്നു തന്നെ ഉന്മൂലനം ചെയ്യാന്‍ രൂപംകൊണ്ടതാണ്.(ഞാന്‍ ഇതിനെ
  ന്യായീകരിക്കുകയല്ല)ഇപ്പോഴും നെക്സലുകള്‍ ഇല്ലെന്നല്ല ഉണ്ട് ആന്ധ്രയുടെ പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുനുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.(സഹോദരാ ഭാരതത്തിന്റെ മുക്കിലും മൂലയിലും നക്സല്‍ബാരികള്‍ ഇന്നുമുണ്ട്- ഇത സമയത്തുംപടം പൊഴിച്ച് ഉയര്ത്തെഴുന്നേല്‍ക്കാന്‍ കച്ച്ചമുറുക്കിയിരിക്കുകയാനവര്‍) കേരളത്തിലേയും തമിള്‍നാട്ടിലേയും രാഷ്ട്രീയ എമ്പോക്കിത്തരം
  കൊണ്ട് മുല്ലപ്പെരിയാറെന്ന ജലബോംബ് പൊട്ടി കേരള ജനതയെ അറബിക്കടലിന്റെആഴങ്ങളിലേക്ക് എറിയപ്പെട്ടാല്‍ കേരള ജനതയെ വിഢികളാക്കിയ അഡ്വക്കെറ്റ് ഓഫ് ജനറലടക്കം രാഷ്ട്രീയ ശപ്പന്മാരും തമിള്‍നാടിന്റെ മുരടിച്ചി മദയാനയും കേരളത്തിലെ ജനങ്ങളെ കുരുതികൊടുത്താല്‍ അതില്‍ ഒരാളെങ്കിലും ജീവനോടെ വരാന്‍ കഴിഞ്ഞാല്‍ നോക്കിക്കോ അവന്‍ അനുഭവിക്കുന്ന വേദന നിങ്ങളേയും അനുഭവിപ്പിക്കും ഇതെന്റെ മാത്രം മുറവിളിയല്ല ഒരുപറ്റം നിസ്സാഹായരായ മനുഷ്യജീവന്റെ തേങ്ങലാണ്...അഞ്ച് വര്ഷം വിതം മാറി മാറി ഭരിച്ച് മുടിക്കുന്ന നമ്മുടെ രാഷ്ട്രീയ കൊമാരങ്ങള്‍ക്ക്...നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കാര്യത്തിന് പരിഹാരം കാണനമെങ്കിൽ അങ്ങ് ഡൽഹിക്ക് പറക്കണം.... വേണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ലാ..നണം കെട്ടവന്മാരുടെ ആസനത്തിൽ ആൽ വളർന്നാൽ.................?

  ReplyDelete
 24. മുല്ലപ്പെരിയാനിനെ കുറിച്ച് കുറെ ലേഖനങ്ങള്‍ വായിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം വ്യതസ്തമായ രീതിയില്‍ അവതരിപ്പിച്ച ഒരു പോസ്റ്റ്‌. ലേഖനമെന്നോ കഥയെന്നോ തരാം തിരിക്കാനാവില്ല. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ വരച്ചിട്ട വരികള്‍ മനസ്സിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്നു. മനുഷ്യജീവന്‍ മുല്മുനകളില്‍ നിര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് സല്ബുധ്ധി തോന്നിപ്പിക്കുവാന്‍ പ്രാര്‍ത്തിക്കുന്നു..

  ReplyDelete
 25. സീത, ശരിയാണ്, കുഞ്ഞു മനസ്സുകള്‍ പോലും മുറിവേറ്റിരിക്കുന്നു.
  ഈ പറഞ്ഞപോലെ ഡാം പൊട്ടിയാല്‍ വെള്ളം ഇടുക്കി ഡാമിന് താങ്ങാന്‍ കഴിയുമെന്കിലും (അതുകൊണ്ട് ഡാം പൊട്ടിയാലും സാരമില്ല എന്നോ?) അതിനിടയില്‍ ജീവജാലങ്ങള്‍ ഇല്ലേ? ഇനി വരാന്‍ പോകുന്ന മഴക്കാലത്ത് സ്ഥിതി എന്താകും.

  ReplyDelete
 26. പ്രത്യേകിച്ച് ഒന്നും പറയാനില്ല..... രാഷ്ട്രീയകച്ചവടത്തിന്‍റെ പേരില്‍ ഭീതിയോടെ നാളുകള്‍ എണ്ണിനീക്കേണ്ടി വരുന്ന ഒരു ജനതയ്ക്കായി........പ്രാര്‍ത്ഥിക്കുന്നു.....

  ReplyDelete
 27. തമിഴ്നാട്ടിലും കേരളത്തിലും ഒരേ നയം സ്വീകരിക്കാനും തമിഴരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും ദേശീയ പാര്‍ട്ടികള്‍ തയ്യാറാകണം. അല്ലാത്ത ദേശീയ പാര്‍ട്ടികളെ ജനം കല്ലെറിയണം. അത് നടപ്പിലാക്കുവാന്‍ , ആ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഏതൊരു പൌരനും ചുമതലയുണ്ട്. ആശങ്കയോടെ കാത്തിരിക്കേണ്ട സമയമല്ലിത്.

  നന്ദി സീത, ഈ ഐക്യപ്പെടലിന്ന്‍

  ReplyDelete
 28. കഥയിലൂടെ പറഞ്ഞ കാര്യങ്ങള്‍ നന്നായി. നമുക്ക് പരസ്പരം പതം പറഞ്ഞ് കരയാനല്ലേ ആവൂ..........

  ReplyDelete
 29. വായിച്ചു സീത. യഥാര്‍ത്ഥ സത്യങ്ങള്‍ക്കും സത്യം എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നു നമ്മള്‍. ജയലളിതയുടെ രഹസ്യന്വേഷണ വാര്‍ത്തയല്ലേ കുറേ പേരം മലക്കം മറിയിച്ചത്? എന്തു ചെയ്യണം നമ്മുടെ നാട്ടില്‍ നമ്മള്‍ ഡാം കെട്ടാന്‍ ഇത്രയധികം തടസ്സങ്ങളോ? ഭീതി പരത്തുന്നത് മാധ്യമങ്ങള്‍ എന്നു പറയുന്നു, പക്ഷേ ഭൂകമ്പം ഉണ്ടാക്കിയത് അവരല്ലല്ലോ.

  ReplyDelete
 30. വീണ്ടും ആക്റ്റീവ് ആവണം എന്റെ സീതക്കുട്ട്യെ...എന്നാലും പഴയ പോലെയില്ല...
  നാട്ടില്‍ പോയപ്പോ "മൂഡും" അവടെ വെച്ച് പോന്നു :-)

  ReplyDelete
 31. മുല്ലപ്പെരിയാര്‍ വിഷയം അവതരിപ്പിച്ച ശൈലി നന്നായി സീതേ ...ഏറ്റവും കൂടുതല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഗള്‍ഫില്‍ ആണെന്നാണ്‌ നിക്ക് തോന്നണത്..കൊച്ചു കുട്ടികള്‍ ഒരു പാട് സങ്കടപ്പെടുന്നുണ്ട് ഈ വിഷയത്തില്‍ ..അവര്‍ എന്ത് ചെയ്യാന്‍ പറ്റും ...തീരുമാനം എടുക്കണ്ടവര്‍ കണ്ടില്ലാന്നു നടിക്കുന്നു ...ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്കും പ്രാര്‍ഥിക്കാം ല്ലേ ....

  ReplyDelete
 32. മുല്ല പെരിയാര്‍ ഒരു പാട് പോസ്റ്റുകള്‍ വായിച്ചതില്‍ നിന്നും വേറിട്ട നിന്ന ഒരു വായന ആണ് ഇത് നല്‍കിയത് ദൈവത്തിനോട് പ്രാര്‍ഥിക്കാം ഒന്നും സംഭവിക്കാതിരിക്കാന്‍

  ReplyDelete
 33. പലരും പല രീതിയില്‍ പറഞ്ഞ വിഷയം ..
  ഇവിടെ അതിനും വ്യത്യസ്തത .. മനു പറഞ്ഞ പോലെ കഥയില്‍ തുടങ്ങി ലേഖനത്തില്‍ അവസാനിച്ചു ..
  ഭീതിയാല്‍ മൂടപെട്ടിരിക്കുന്ന ജനതതി ... ഒന്നും സംഭവിക്കില എന്നാ വലിയ പ്രത്യാശ പുലര്‍ത്താം ..
  പ്രാര്‍ത്ഥിക്കാം ,,,, ആശംസകള്‍

  ReplyDelete
 34. വായിച്ചു.
  ഭയം അതിന്‍റെ വിരലുകള്‍ കൊണ്ട് എന്റെ ഹൃദയത്തില്‍ തൊടുന്നു.
  പോസ്റ്റ്‌ നന്നായി.

  ReplyDelete
 35. പ്രാണഭീതിയോടെകഴിയുന്ന ഒരു വലിയ സഹോദരസമൂഹത്തിന്‌, അവർക്ക് പിന്തുണയുമായി സമരത്തിലേർപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിന്‌ അഭിവാദ്യങ്ങൾ...

  ReplyDelete
 36. കുറെ കാര്യങ്ങളും കുറെ സങ്കൽപ്പങ്ങളും ഇഴപിരിച്ച് മുല്ലപ്പെരിയാർ സീത ശക്തമായി, ഹൃദയത്തിൽ തട്ടും വിധം അവതരിപ്പിച്ചു. എല്ലാർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു!

  ReplyDelete
 37. ഇഷ്ടായി സീത.. ഇങ്ങിനെയെങ്കിലും പ്രതിഷേധിക്കാന്‍ ശ്രമിക്കാം..

  ReplyDelete
 38. ദുരന്തത്തിനെ നേരില്‍ കണ്ട പ്രതീതി ജനിപ്പിക്കുകയും ,വരാന്‍ പോകുന്ന ആ ദുരിതത്തെ ഒരു സചിത്ര ലേഖനം കണക്കെ അവതരിപ്പിച്ചു അതും വെത്യസ്തമായി അതാണ്‌ ദേവി കയുടെ കഴിവ് അതാണ്‌ ആ തൂലികയുടെ ശക്തി
  വാക്ക് ദേവതയുടെ കടാക്ഷം എന്നെന്നും ദേവികക്ക് ഉണ്ടാവട്ടെ അതോടൊപ്പം ഈ സീതം പതിഞ്ഞു സാര്‍ഥകമായ എഴുത്ത് ഭൂമിയായ സീതായനം ഇനിയും പുഷിപ്പിക്കട്ടെ അക്ഷരപൂക്കളാല്‍ എന്ന് ആശംസിക്കുന്നു

  ReplyDelete
 39. ലേഖനം വായിച്ചു
  നന്നായിട്ടുണ്ട്...
  പ്രത്യേകിച്ചും ഇമേജുകള് ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ എഴുത്ത്.

  ഒരു കഥയാണെന്നാണ് ആദ്യം കരുതിയത്..
  കഥ പോലെ ലേഖനം എഴുതിയ ഈ വ്യത്യസ്തതയെ ആഭിനന്ദിയ്ക്കുന്നു....

  ReplyDelete
 40. The Tamil Nadu govt.can understand
  the threat about koodamkulam which is
  not even started.The same govt.can't
  understand the threat about the dam which is
  going to be the last nail on human coffin..very
  strange..!!!well written seetha.The issue is
  far away from reality to understand now..so the
  way it is written like a story suits the situation very much....(sorry malayalam font
  is on strike)

  ReplyDelete
 41. പ്രിയപ്പെട്ട സീത,
  പ്രാര്‍ത്ഥനകള്‍ക്ക് അവിശ്വസനീയമായ ശക്തിയുണ്ട്!ഒരു നാടിനെയും ജനതയെയും ജഗദീശ്വരന്‍ രക്ഷിക്കട്ടെ! ഭരണാധികള്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെ !
  സമകാലീന പ്രശ്നം അര്‍ഹിക്കുന്ന ഗൌരവത്തോടെ വരികളിലൂടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 42. “ആ പണ്ടാരം പൊട്ടണത് ഞാൻ നാട്ടിലുള്ളപ്പോഴായാൽ മത്യാർന്നു..” അനിൽ മാഷിന്റെ ശബ്ദം.

  മാനുഷികമായ വികാരം...
  മനുഷ്യന്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നു....
  ലേഖനം നന്നായി...ആവര്‍ത്തന വിരസത ആയിട്ടല്ല
  കഥയിലൂടെ വിഷയം വ്യത്യസ്തയോടെ അവതരിപ്പിച്ചു...എന്നാണ് എനിക്ക് തോന്നിയത്

  സീതാ അഭിനന്ദനങ്ങള്‍....

  ReplyDelete
 43. ഒരു ദിവസം മോള്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ മുതല്‍ ആകെ പരിഭ്രമത്തില്‍ ആയിരുന്നു. ഭാര്യ കാര്യമന്വേഷിച്ചു. അന്ന്
  ക്ലാസ്സില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാവുന്ന
  അവസ്ഥയെ ക്കുറിച്ച് നല്‍കിയ വിവരങ്ങള്‍ കേട്ട് മോള്‍ ആകെ
  ഭയപ്പെട്ടിരിക്കയാണ്.വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ വരെ ഭയം. അവള്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു, ഉപ്പച്ചി വേഗം നാട്ടില്‍ വരൂ. നമുക്ക് ഒന്നിച്ചു മരിക്കാം. ഞങ്ങളില്ലാതെ
  ഉപ്പച്ചിക്ക് ജീവിക്കാന്‍ പറ്റുമോ. കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു പോയി. ദൈവത്തിന്റെ നാട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
  മുമ്പ് ദൈവം വസിച്ചിരുന്ന നാട് എന്നാണു.- ആശംസകള്‍

  ReplyDelete
 44. ചെറുവാടി....നന്ദി ഏട്ടാ സന്തോഷം..

  Lipi Ranju....നന്ദി ചേച്ചീ.. മനോരാജേട്ടന്റെ പുത്യ വാക്കിനു ഫുൾ സപ്പോർട്ട് ഞാനും :)

  കുസുമം ആര്‍ പുന്നപ്ര....സായിപ്പ് പോകുമ്പോ നല്ലൊരു പണി തന്നാ പോയത് :) വായിക്കാം ട്ടോ...നന്ദി സന്തോഷം

  ചന്തു നായർ ...ഭരണാധികാരികൾ ചർച്ചയും തർക്കവുമായി നടക്കട്ടെ...അത്യാഹിതം സംഭവിക്കും മുമ്പ് എന്തെങ്കിലും പ്രതിവിധി കണ്ടിരുനെങ്കിൽ എന്നു പ്രാർത്ഥിക്കാം...നന്ദി സന്തോഷം

  Jefu Jailaf...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  Sukanya ...അവരതൊന്നും ചിന്തിച്ചിട്ടല്യാല്ലോ ചേച്ചീ പറയുന്നത്...ഒക്കേയും മുടന്തൻ ന്യായങ്ങളല്ലേ... സന്തോഷം...നന്ദി

  ...സുജിത്... ...നന്ദി സന്തോഷം ഏട്ടാ

  bhanu kalarickal...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  മനോജ് കെ.ഭാസ്കര്‍ ...നന്ദി സന്തോഷം

  maithreyi...വീണ്ടും വീണ്ടും പുരൈട്ച്ചിതലൈവി വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയല്ലേ...മാധ്യമങ്ങൾക്കല്ലേ സാധാരണ ജനങ്ങളിലേക്കിതെല്ലാം എത്തിക്കാൻ കഴിയൂ.. നന്ദി ചേച്ചീ

  ചാണ്ടിച്ചന്‍...ശ്ശോ ആ മൂഡ് ആരോടേലും പറഞ്ഞിങ്ങട് കൊറിയർ ചെയ്യിക്കെന്റെ ഇച്ചായോ... ന്നിട്ട് നല്ലൊരു അടിപൊളി പോസ്റ്റങ്ങടിട്ടേ.. :)

  kochumol(കുങ്കുമം)...ഇവിടെ പലരുടേയും കുടുംബങ്ങൾ ഭ്ഹെതിയിൽ കഴിയുകയാണേ നാട്ടിൽ..കൂടുതലങ്ങനെയുള്ളത് ഗൾഫിലായതു കൊണ്ടാവും ...പ്രാർത്ഥിക്കാം...സന്തോഷം നന്ദി

  കൊമ്പന്‍...നന്ദി സന്തോഷം

  വേണുഗോപാല്‍...നന്ദി സന്തോഷം

  Manoj vengola...നന്ദി

  നികു കേച്ചേരി...അഭിവാദ്യങ്ങൾ...നന്ദി സന്തോഷം

  ശ്രീനാഥന്‍...നന്ദി സന്തോഷം ഏട്ടാ ഈ വാക്കുകൾക്ക്

  ഇലഞ്ഞിപൂക്കള്‍...നന്ദി ചേച്ചീ

  ജീ . ആര്‍ . കവിയൂര്‍...നന്ദി സന്തോഷം മാഷേ...

  jayarajmurukkumpuzha...നന്ദി

  മുകിൽ...സന്തോഷം ചേച്ചീ

  പടാര്‍ബ്ലോഗ്‌, റിജോ ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  ente lokam ...നന്ദി ഏട്ടാ...ഇനി വരുമ്പോ മലയാളം ഫോണ്ടും കൊണ്ട് വന്നില്ലേൽ അവിടെ വന്ന് ഞാനാ പൂച്ചക്കുഞ്ഞുങ്ങളെ പിടിച്ചോണ്ട് പോരും ട്ടോ...ങ്ങാ :)

  anupama ...നന്ദി സന്തോഷം പാറൂ

  റാണിപ്രിയ ...കുടുംബത്തെ ഒറ്റയ്ക്ക് മരണത്തിലേക്ക് തള്ളിവിടാനുള്ള മടിയാണാ വാക്കുകളിൽ...സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

  Kattil Abdul Nissar...കൊച്ചു കുഞ്ഞുങ്ങളൊരുപാട് പേടിക്കുന്നുണ്ട് കഥയറിയാതെയെങ്കിലും... ദൈവം ഉറങ്ങുന്ന നാടായി അതിപ്പോ...ആരു വിളിച്ചാലും കണ്ണു തുറക്കാതെ... സന്തോഷം ഈ അഭിപ്രായത്തിന്..

  ReplyDelete
 45. അച്ഛൻ പറയാ മിസ്സ്, നമ്മളിവിടല്ലേ.. ഡാം പൊട്ട്യാലും നമുക്കൊന്നും സംഭവിക്കില്യാല്ലോ എന്നൊക്കെ.. പക്ഷേ ന്റെ ഗ്രാൻപായും ഗ്രാന്റ്മായും.. .. tchng naa....

  നന്നായിട്ടുണ്ട് സീതക്കുട്ടീ... വായിയ്ക്കാന്‍ വൈകിയെങ്കിലും.. രാഷ്ട്രീയ നേട്ടവും, സ്വാര്‍ത്ഥതാല്പര്യങ്ങളും മാത്രം കണക്കുകൂട്ടീ പൈശാചികത നിറച്ച ചില വൃത്തികെട്ടരുടെ കളികള്‍ക്ക് ഇരയാകേണ്ടി വരുന്ന മനുഷ്യജന്മങ്ങളെക്കുറിച്ച് ആര്‍ക്കും ഒരോര്‍മ്മയുമില്ല ഇവിടെ... ഒന്നും പൊട്ടിയിട്ടിയില്ല, പക്ഷേ കരിങ്കല്‍ക്കൂമ്പാരമായ ആ ഡാം പൊട്ടിക്കഴിഞ്ഞാല്‍ ..?? പൊട്ടാതിരിയ്ക്കട്ടെ... ഈശ്വരോ രക്ഷതൂ... മനസ്സില്‍ വികാരം മാത്രമുള്ള ഒരു ജനതയാണു മറുവശത്ത്.... ഒരു കാലത്തും ഉണങ്ങാത്ത മുറിവുകളാവും ചിലപ്പോള്‍ ഉണ്ടാവുക.... പറഞ്ഞു കാടു കയറുന്നില്ല... സ്നേഹാശംസകള്‍ സീതക്കുട്ട്യേ... വളരെ നന്നായി.. വളരെയേറെ...

  ReplyDelete