Sunday, November 27, 2011

തത്ത്വമസിയുടെ പൊരുൾ തേടി...

“തത്ത്വമസി” ...തത് ത്വം അസി... അത് നീ ആകുന്നു....

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഈശ്വരചൈതന്യം ഉൾക്കൊള്ളാനുള്ള പ്രബോധനം.

ശരണമന്ത്രധ്വനികളാൽ മുഖരിതമായ പുലരികൾ‌.  വീണ്ടുമൊരു മണ്ഡലകാലം കൂടി വിരുന്നു വന്നിരിക്കുന്നു. കറുപ്പുടുത്ത്, ബ്രഹ്മചര്യവ്രതമെടുത്ത്, കൊതിയും വിധിയും ഇരുമുടിയായേന്തി മല ചവിട്ടുന്ന മനസ്സുകളിൽ ഇനി “തത്ത്വമസി”യുടെ പൊരുളറിയാനുള്ള വാഞ്‌ച മാത്രം.
-വൃശ്ചികരാശി-

ആകാശഗംഗയെ നെഞ്ചിലേറ്റിയ, തേളിന്റെ ആകൃതിയാർന്ന വൃശ്ചികരാശിയിലൂടെ കടന്നു പോകുന്ന സൂര്യകടാഷമുള്ള ഈ മാസത്തിൽ പ്രകൃതിക്ക് പോലും അഭൌമതേജസ്സാണ്. ചാറ്റൽമഴയിൽ പുളകിതയായ, നമ്രമുഖിയായ ഭൂമി വ്രതപുണ്യമാർന്ന നഗ്നപാദങ്ങളുടെ സ്പർശത്തിൽ നിർവൃതിയടയുന്നു.

കുറെയേറെ ഐതീഹ്യങ്ങളും പുരാണവും ചരിത്രവും ഉറങ്ങുന്ന മണ്ണാണ് ശബരിമല എന്ന അയ്യപ്പന്റെ പൂങ്കാവനം. കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരിക്കാനം മല, കരിമല, നീലിമല, ശബരിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മയിലാടും‌മേട്, തലപ്പാറമല, നിലക്കൽ‌മല, ദേവർ‌മല, ശ്രീപാദം‌മല, ഖർഗിമല, മാതംഗമല, സുന്ദരമല, നാഗമല, ഗരുഡൻ‌മല എന്നിങ്ങനെ പതിനെട്ടുമലകളുടെ കൂടിച്ചേരലുകൾ‌ക്കൊടുവിൽ‌, നന്മയുടെയും സഹനത്തിന്റേയും മൂർത്തിമദ്ഭാവമായ ശബരി താമസിച്ച പുണ്യമലയ്ക്ക് ശബരിമലയെന്ന പേരു വീണതിൽ അസ്വാഭാവികതയൊന്നും തന്നെ ഇല്ല. തർക്കാധിഷ്ഠിതമായ ഒരുപാട് വാദപ്രതിവാദങ്ങളുടെ വിളനിലം കൂടിയാണ് ആ ഭൂമി. പേരിൽ നിന്നും തുടങ്ങുന്ന തർക്കം, പിറവിയിലും പിന്നെ ആചാരാനുഷ്ഠാനങ്ങളിലുമെത്തി നിൽക്കുന്നു.

ശ്രേഷ്ഠൻ എന്നർത്ഥം വരുന്ന പാലിയിലെ “അയ്യ / അജ്ജ” എന്ന പദമോ സംസ്കൃതത്തിലെ സമാനാർത്ഥമുള്ള “ആര്യൻ” എന്ന പദമോ ദ്രാവിഡീകരിച്ചുണ്ടായതാവണം അയ്യനെന്നും അയ്യപ്പനെന്നുമുള്ള നാമധേയം എന്നു ചരിത്രം പറയുമ്പോൾ അയ്യൻ എന്ന വിഷ്ണു നാമവും അപ്പൻ എന്ന ശിവ നാമവും ചേർന്നതാണു അയ്യപ്പനെന്നു ഐതീഹ്യം പരാമർശിക്കുന്നു.

ശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയിൽ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ പന്തളം രാജാവ് എടുത്തു വളർത്തി യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ച് അനന്തിരാവകാശിയാക്കുന്നു. റാണിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളിൽപ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടിൽ പോകേണ്ടി വന്നുവെന്നും അവിടെ വച്ച് മഹിഷി എന്ന എരുമയുടെ തലയോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകിയെന്നും ഒടുവിൽ ശാസ്താവിൽ വിലയം പ്രാപിച്ചുവെന്നതുമാണു ഏറെ പ്രചരിക്കുന്ന ഐതീഹ്യം.

-ശബരിമല പഴമയുടെ ചട്ടക്കൂട്ടിൽ-
ശബരിമലയിൽ, പരശുരാമനാൽ രൂപകൽ‌പ്പന ചെയ്യപ്പെട്ട ശാസ്താവിഗ്രഹം പ്രതിഷ്ഠിച്ച് പണിതുയർത്തിയ അമ്പലത്തെ, പിന്നീട് പന്തളരാജാവു പുനരുദ്ധരിച്ചു എന്നാണു പറഞ്ഞു കേൾക്കുന്നത്. 

മഹിഷിയെ (എരുമ) അയ്യപ്പൻ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയിൽ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതിൽ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചരിത്രാന്വേഷികൾ വാദം നിരത്തുന്നുണ്ട്. പിന്നീട് ആ അയ്യപ്പൻ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തിൽ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവിൽ‌ ആ ശാസ്താവിൽ തന്നെ വിലയം പ്രാപിച്ചുവെന്നും അവർ അവകാശപ്പെടുന്നു.

ഈ ചരിത്ര രേഖകളെ സാക്ഷ്യപ്പെടുത്താനെന്നവണ്ണം ചില ആചാരാനുഷ്ഠാനങ്ങളുടെ സഹായം തേടുന്നുണ്ട് അതിനെ പിന്താങ്ങുന്നവർ. തലപ്പാറ ആക്രമിക്കാൻ വാവരോടൊപ്പം പോയ സംഘത്തിന്റെ പ്രകടനമാണു പേട്ടതുള്ളലെന്നും, ഇഞ്ചപ്പാറയ്ക്ക് ചുറ്റുമുള്ള കിടങ്ങ് അയ്യപ്പൻ കല്ലിട്ട് നിരത്താൻ പറഞ്ഞതിന്റെ അനുസ്മരണമാണു കല്ലിടാംകുന്നിലെ അനുഷ്ഠാനമെന്നും, ഒടുവിൽ വിജയത്തിന്റെ പ്രതീകമായി നൽകിയ സദ്യയാണിന്നത്തെ പമ്പാ സദ്യയെന്നുമാണ് അവരുടെ വാദമുഖങ്ങൾ.

ശാസ്താവ് എന്ന ദൈവ സങ്കൽ‌പ്പം ഉരുത്തിരിഞ്ഞതെങ്ങനെയെന്ന് കൃത്യമായ തെളിവില്ല. ശൈവ-വൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു രണ്ടുമുൾക്കൊണ്ട ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകർ പറയുന്നു. തികച്ചും കേരളീയം എന്നു നമ്മൾ കരുതുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമൻ കൊണ്ടു വന്നതാണെന്നു വാദിക്കുന്നുണ്ട് ചിലർ.

ക്ഷത്രിയരുടെ കുലദൈവമാണ് ശാസ്താവ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കർത്തവ്യം ചെയ്യാൻ നിയുക്തരായ ക്ഷത്രിയർ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോരുന്നു.  ബ്രാഹ്മണർ അവരുടെ ശക്തിസ്വരൂപനായ ശിവനെ ഉയരമുള്ള ഹിമാലയത്തിൽ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നിൽക്കുന്ന പശ്ചിമഘട്ടനിരയിൽ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയർ തീരുമാനിച്ചിരിക്കണം.
-പന്തളം കൊട്ടാരം-

അതിനായി കൊണ്ടു വന്ന വിഗ്രഹം പന്തളത്തെത്തിയപ്പോൾ മാർഗ്ഗതടസ്സം ഉണ്ടായെന്നും പന്തളം രാജാവ് ഏറ്റെടുത്ത് ഒരു നദിക്കരയിൽ വച്ച് പൂജിച്ചുവെന്നും പിന്നീട് തടസ്സം മാറ്റി ശബരിമലയിൽ പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നു. ക്ഷത്രിയർ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്ത് കൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര് എന്ന പേരു വീണത്. അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്നു പറയുന്നതിനും ആധാരം ഈ ചരിത്രപശ്ചാത്തലം തന്നെയാവണം.
-പന്തളം രാജാവ് പണിയിച്ച കൊട്ടാരക്കെട്ടിലെ ക്ഷേത്രം-

ശാസ്താവിൽ നിന്നും വ്യത്യസ്തനായാണു അയ്യപ്പനെ കാണുന്നത്. പൂർണ്ണ, പുഷ്കല തുടങ്ങിയ ഭാര്യമാരും സാത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ടെന്ന് സ്കന്ദപുരാണം പറയുന്നു. എന്നാൽ അയ്യപ്പനാവട്ടെ നിത്യബ്രഹ്മചാരിയാണ്.

പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആണ് അയ്യപ്പനെന്നും ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സഹായിച്ചിരുന്നുവെന്നും ചിലർ വിശ്വസിക്കുന്നു. നാല്പത്തിയൊന്നു ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളും ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ കഥകൾ പറഞ്ഞാലും അതിലൊക്കെയും അയ്യപ്പന്റെ കൂടെ വാവർക്കും കടുത്ത എന്ന നായർ പടയാളിക്കും സ്ഥാനമുണ്ട്. ആദ്യം ശത്രുവായും പിന്നെ മിത്രമായും തീരുന്ന വാവരാണ് ഇതിൽ പ്രമുഖ കഥാപാത്രം. മക്കം പുരയിൽ ഇസ്മൈൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബർ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. വാവരുടെ പൂർവ്വികർ തമിഴ്നാട്ടിലെ അവരാംകോവിലിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കലി വർഷം 4441 ഇൽ (ഏ.ഡി 1440) ആണെന്നാണ് ചരിത്രം.
-എരുമേലി വാവരുപള്ളി-

ശാസ്താവിന്റെ അംഗരക്ഷകനായ വാവർക്ക് പന്തളം രാജാവ് ആരാധാനാലയം പണിതുവെന്ന് ചില സംസ്കൃതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ് അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാർത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളൽ. കുങ്കുമവും ഭസ്മവും ഒക്കെ വാരിപ്പൂശി ഇലകളൊക്കെ വച്ച് കെട്ടി പേട്ട തുള്ളുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
-പേട്ടതുള്ളൽ‌-

എരുമേലിയിൽ എത്തുന്ന ഭക്തന്മാർ വാവരു സ്വാമിയെ ദർശിച്ച് കുരുമുളക് വഴിപാട് നൽകിയേ യാത്ര തുടരൂ. കാണിക്കയും , നെല്ല് , ചന്ദനം , സാമ്പ്രാണി , പനിനീർ, നെയ്യ്, നാളികേരം എന്നിവയും ഇവിടെ വഴിപാടായി നൽകുന്നുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായി എരുമേലിയിൽ വാവരു പള്ളി നില കൊള്ളുന്നു. ഇതിനു സമീപത്തുള്ള കൊച്ചമ്പലം, അയ്യപ്പനെ വെള്ളാളകുടുംബത്തിലേക്ക് ബന്ധിക്കുന്ന കണ്ണിയായ പെരിശ്ശേരി പിള്ള നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

-അർത്തുങ്കൽ‌പ്പള്ളി-
അയ്യപ്പനേയും അർത്തുങ്കൽ പള്ളിയേയും ബന്ധപ്പെടുത്തിയും ഒരു കഥയുണ്ട്. ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ അവിടെ മാലയൂരി സമർപ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കുന്നത്.  അർത്തുങ്കൽ പള്ളിയിൽ, ജനങ്ങൾ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികനുണ്ടായിരുന്നുവത്രേ. ഫാദർ ഫെനിഷ്യോ. അദ്ദേഹത്തെ ജനങ്ങൾ “വെളുത്തച്ഛൻ” എന്നു വിളിച്ചിരുന്നു. കാലാന്തരത്തിൽ വിശുദ്ധ സെബാസ്തന്യോസിനേയും ജനം ഈ പേരിൽ വിളിച്ചു തുടങ്ങി. ഫാദർ‌ ഫെനിഷ്യോ കളരി പഠിക്കാൻ ചീരപ്പൻ‌ചിറയിൽ പോയിരുന്നുവെന്നും അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്താകുന്നുവെന്നും ഐതീഹ്യം പറയുന്നു.

-പമ്പ-
ഐതീഹ്യങ്ങളേയും പുരാണങ്ങളേയും ചരിത്രത്തേയും പുറകിൽ വിട്ട് പുണ്യപ്രവാഹിനിയായി പമ്പയൊഴുകുന്നു. പമ്പയിൽ കുളിച്ചെത്തുന്ന ഭക്തനോട് യാത്ര സുഖമായോ എന്നു തിരക്കുന്ന പോലെ ഇളംകാറ്റ് സദാ വീശിക്കൊണ്ടിരിക്കും. ഒന്നു മുങ്ങി നിവർന്നാൽ ചെയ്തു പോയ പാപങ്ങളെ അവൾ‌ കഴുകിക്കളയുമത്രേ. കണ്ണിനിമ്പമേറുന്ന പമ്പാവിളക്കും സാഹോദര്യത്തിന്റെ പമ്പാസദ്യയും എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ‌ തന്നെയാണ്. പമ്പാ സദ്യയിൽ അയ്യപ്പന്റെ സാന്നിധ്യം ഉണ്ടാവും എന്നു പറയുന്നതിൽ നിന്നും ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം.

പമ്പയിൽ കുളിച്ച്, വിഘ്നങ്ങളില്ലാത്ത യാത്രയ്ക്കായി ഗണേശനെ വണങ്ങി, മല ചവിട്ടി, പതിനെട്ടാം പടി കയറിയാൽ അയ്യപ്പന്റെ പൊന്നമ്പലമേടായി, തത്വമസിയുടെ പൊരുളഴിയുന്നിടം. ഞാൻ നീ തന്നെയാകുന്നു എന്നു അവിടത്തെ ഓരോ മൺ‌തരിയും വിളിച്ചു പറയുമത്രേ.

പാർശ്വഭാഗത്ത് കന്നി അയ്യപ്പന്മാർ വരാത്ത പക്ഷം വേളി കഴിക്കാം എന്ന വാഗ്ദാനത്തിൽ മഹിഷജന്മത്തിൽ നിന്നും മോക്ഷമേകിയ മാളികപ്പുറത്തമ്മയ്ക്ക് അഭയം കൊടുത്തിട്ടുണ്ട് അയ്യപ്പൻ. അയ്യപ്പനെന്ന പടയാളിയെ പ്രണയിച്ച ചീരപ്പൻ‌ചിറമൂപ്പന്റെ മകളാണ് പിന്നീട് യോഗിനിയായി മാളികപ്പുറമേറിയതെന്നും പറയപ്പെടുന്നു. ഇന്നും പടിപൂജ കഴിഞ്ഞ് മാളികപുറത്തമ്മയെ എഴുന്നള്ളിച്ച് സന്നിധാനത്ത് കൊണ്ടുവരാറുണ്ട്. വേട്ടയ്ക്ക് വിളി എന്ന ചടങ്ങിൽ വിളിച്ചു ചോദിക്കുന്നത് കന്നി അയ്യപ്പന്മാരുണ്ടോ എന്നാണത്രേ. ശരകുത്തിയാലിൽ ചെന്നു നോക്കാൻ തന്ത്രികൾ മറുപടി പറഞ്ഞാൽ പിന്നെ എഴുന്നള്ളിപ്പ് അങ്ങോട്ടേക്കാവും. കന്നി അയ്യപ്പന്മാർ നേർച്ചയായി ശരം കുത്തുന്ന സ്ഥലമാണ് ശരംകുത്തിയാൽ. അവിടെ ശരങ്ങൾ കാണുമ്പോൾ കന്നി അയ്യപ്പന്മാർ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കി ദേവി ദുഃഖത്തോടെ മടങ്ങും.

ക്ഷേത്രം പുനുരുദ്ധരിക്കാൻ യുദ്ധശേഷം പുറപ്പെട്ട അയ്യപ്പനും സൈനികരും ആയുധങ്ങൾ ശരംകുത്തിയാലിൽ ഉപേഷിച്ചതിന്റെ പ്രതീകമായാണ് അവിടെ ശരം കുത്തുന്നതെന്ന വാദവും നിലവിലുണ്ട്.

ഉത്സവാവസാനം മകര സംക്രമ നാളിൽ വിഗ്രഹത്തിൽ ചാർത്തേണ്ടുന്ന തിരുവാഭരണങ്ങൾ പന്തളം രാജാവാണു എത്തിക്കുന്നത്. ആഘോഷത്തോടെയുള്ള ആ യാത്രയെ ആകാശത്ത് വട്ടമിട്ട് പറന്ന് കൃഷ്ണപ്പരുന്ത് അനുയാത്ര ചെയ്യും. ദീപാരാധന വേളയിലും ക്ഷേത്രത്തിനു മുകളിൽ ഇതിനെ കാണുവാൻ സാധിക്കും.. അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും. തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ അയ്യപ്പന്റെ അനുഗ്രഹാശിസ്സെന്ന വണ്ണം മകരജ്യോതി തെളിയും.. ഇതും ഇന്നു തർക്ക വിഷയമാണ്.

-പതിനെട്ടാം‌പടി-

പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ ഏറെയുണ്ട്. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളിൽ‌പ്പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രജസ്വം, തമസ്വം, തുടർന്നു വിദ്യ, അവിദ്യ എന്നിവ ചേർന്നാണു പതിനെട്ടു പടികളായതെന്നാണ് പൊതുപക്ഷം. പതിനെട്ടു മലകളെയാണിത് സൂചിപ്പിക്കുന്നതെന്നും പതിനെട്ടു പുരാണങ്ങളെയാണെന്നും വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാലു വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാം‌പടിയായി എന്നു പറയുന്നവരും ചുരുക്കമല്ല.

കഥയും ഐതീഹ്യവും ചരിത്രവുമൊക്കെ അതിന്റെ വഴിക്ക് അന്വേഷണം തുടരട്ടെ. വ്രതമെടുത്ത് മാലയിട്ട് അയ്യപ്പന്മാരായിക്കഴിഞ്ഞാൽ സകലതിലും ഈശ്വരചൈതന്യം ദർശിക്കണമെന്നാണ്. മലചവിട്ടാൻ ഇരുമുടി നിറച്ചിറങ്ങുമ്പോൾ പടിക്കൽ തേങ്ങയുടയ്ക്കുമത്രേ. ഇഹലോക ജന്മബന്ധങ്ങളുടെ കെട്ടുപാടുകൾ ഉപേഷിച്ച് പുണ്യം തേടി ഞങ്ങൾ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് അയ്യപ്പനെ അറിയിക്കുന്നതിന്റെ സൂചനയാണിത്. തിരികെ വരുമ്പോഴും തേങ്ങയുടച്ച് കയറുന്നവരുണ്ട്, തങ്ങൾ തിരികെ സുരക്ഷിതരായി എത്തിയെന്നറിയിക്കാൻ.  . ഇരുമുടിയിൽ നിറച്ച നെയ്ത്തേങ്ങ നെയ്യ് നിവേദിക്കാൻ‌ കൊടുത്ത ശേഷം ആഴിയിലേക്ക് വലിച്ചെറിയുമ്പോൾ, അവിടെ എരിഞ്ഞു തീരുന്നത് അവനവന്റെ പാപങ്ങൾ തന്നെ.

ഈ യാത്ര തുടങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു, മുടക്കം വരാതെ ഇന്നുമത് തുടരുന്നു. ആരവമൊഴിഞ്ഞാൽ ക്ഷേത്രമടച്ച് അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജ്യാവകാശിയും പടിയിറങ്ങും. എരിയുന്ന ആഴിയെ പിന്തള്ളി പടിപൂജ കഴിഞ്ഞ് “തത്ത്വമസി”യുടെ പൊരുളറിഞ്ഞ സംതൃപ്തിയിൽ മലയിറങ്ങുന്ന ഭക്തമനസ്സുകളിൽ നോവു പടർത്തി ഒരു പാവം പെണ്ണിന്റെ നൈരാശ്യം മാത്രം പിന്നേയും ബാക്കിയാവും. ഇനിയൊരു മണ്ഡലകാലത്തിനു കാത്ത് അവളും...!


അവലംബം     :  
കേരള ചരിത്രം  -----  ശ്രീ. എ. ശ്രീധരമേനോൻ
കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം- വേദങ്ങളും അന്തർവൈജ്ഞാനിക പഠനങ്ങളും  ----------- ശ്രീ. ഡോ. സി. എം. നീലകണ്ഠൻ
വേണാടിന്റെ പരിണാമം --------  ശ്രീ. കെ.ശിവശങ്കരൻ നായർ
ഹിന്ദു ബിസിനസ് ലൈൻ --------- ശ്രീ.ജി.കെ.നായർ
ബുദ്ധന്റെ കാല്പാടുകൾ-പഠനം ---------- ശ്രീ.പി.ഒ.പുരുഷോത്തമൻ


ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിളിനും എന്നെ സ്നേഹിക്കുന്നവർക്കും...

50 comments:

  1. This comment has been removed by the author.

    ReplyDelete
  2. സ്വാമി ശരണം അയ്യപ്പാ
    കലികാല ദൈവമേ ശരണം
    ദേവികെ സചിത്ര ലേഖനം
    കൊള്ളാം,ഇഷ്ടമായി സ്വാമിയുടെ ഉറക്ക് പാട്ടായ
    ഹരി വരാസനതിനെ കുറിച്ചും അല്‍പ്പം
    എഴുതാമായിരുന്നു
    കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു.വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ, "വിമോചനാനന്ദ സ്വാമികൾ " ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രം വച്ചാരാധിക്കുന്നവർ തമിഴ്‌, ആന്ധ്രാ,കർണ്ണാടക സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്‌. സ്വാമി വിമോചനാനന്ദ് 1955 -ൽ ശബരിമലയിൽ ആദ്യമായി ഈ കീർത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. മംഗളകാരിണിയായ മധ്യമവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. യേശുദാസും ജയവിജയൻമാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്‌.

    ഹരിവരാസനം വിശ്വമോഹനം

    ഹരിദധീശ്വരം ആരാധ്യപാദുകം

    അരിവിമർദ്ദനം നിത്യ നർത്തനം

    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണ കീർത്തനം ശക്തമാനസം

    ഭരണലോലുപം നർത്തനാലസം

    അരുണഭാസുരം ഭൂതനായകം

    ഹരിഹരാത്മജം ദേവമാശ്രയേ

    പ്രണയസത്യകം പ്രാണനായകം

    പ്രണതകല്പകം സുപ്രഭാഞ്ചിതം

    പ്രണവ മന്ദിരം കീർത്തനപ്രിയം

    ഹരിഹരാത്മജം ദേവമാശ്രയേ

    തുരഗവാഹനം സുന്ദരാനനം

    വരഗദായുധം ദേവവർണ്ണിതം

    ഗുരുകൃപാകരം കീർത്തനപ്രിയം

    ഹരിഹരാത്മജം ദേവമാശ്രയേ

    ത്രിഭുവനാർച്ചിതം ദേവതാത്മകം

    ത്രിനയനം പ്രഭും ദിവ്യദേശികം

    ത്രിദശപൂജിതം ചിന്തിതപ്രദം

    ഹരിഹരാത്മജം ദേവമാശ്രയേ

    ഭവഭയാവഹം ഭാവുകാവഹം

    ഭുവനമോഹനം ഭൂതിഭൂഷണം

    ധവളവാഹനം ദിവ്യവാരണം

    ഹരിഹരാത്മജം ദേവമാശ്രയേ

    കളമൃദുസ്മിതം സുന്ദരാനനം

    കളഭകോമളം ഗാത്രമോഹനം

    കളഭകേസരി വാജിവാഹനം

    ഹരിഹരാത്മജം ദേവമാശ്രയേ

    ശ്രിത ജനപ്രിയം ചിന്തിതപ്രദം

    ശ്രുതിവിഭൂഷണം സാധുജീവനം

    ശ്രുതിമനോഹരം ഗീതലാലസം

    ഹരിഹരാത്മജം ദേവമാശ്രയേ

    ReplyDelete
  3. അയ്യപ്പനും ധര്‌മ്മശാസ്താവും

    വിജയന്‍ ജി
    അയ്യപ്പന്‍ എന്ന് പറയുമ്പോള്‍ തന്നെ അത് കാലദേശാധീനനായി മാറുന്നു. ജനിമരണങ്ങളുള്ളവനായി തീരുന്നു. ജനിമരണങ്ങള്‍ ഉള്ളവന്‍ ഈശ്വരനല്ല.
    ഏതാണ്ട് ആയിരത്തി നാനൂറോളം വര്‍ഷം മാത്രം പഴക്കമുള്ള ഇസ്ലാം മതക്കാരനായ വാവരുമായി കൂട്ടുണ്ടാക്കിയ അയ്യപ്പന്‍ എന്ന് പറയുമ്പോള്‍, അയ്യപ്പന്റെ പ്രായം ആയിരത്തി നാനൂറ് വര്ഷത്തില്‍ കൂടാന്‍ പാടില്ലല്ലോ. ( ഇസ്ലാം കേരളത്തിലെത്തുന്നത് അതിനും എത്രയോ വര്‌ഷങ്ങള്‍ക്കുശേഷമാണ് എന്നും സ്മരണീയം) ആ അയ്യപ്പനെ ശബരിമലയില്‍ ആരും പ്രതിഷ്ഠിച്ചിട്ടില്ല. ഈശ്വരന് പ്രായം കല്‍പ്പിയ്ക്കുന്നതോടെ ഈശ്വരന്റെ ഈശ്വരത്വം ഇല്ലാതാകുന്നു. പാത്തുമ്മ എന്ന മുസ്ലീം സ്ത്രീയില്‍ പരമശിവന് പ്രേമം തോന്നിയെന്നും അവളെ ആകര്‌ഷിക്കാനൊരു പൂമരമായി ശിവന്‍ നിന്നൂ എന്നും, ആ പൂമരത്തിന്റെ പ്രസിദ്ധി നാടാകെ പരന്നപ്പോള്‍ പാത്തുമ്മയ്ക്കും പൂമരം കാണാനാഗ്രം ജനിച്ചു എന്നും, ആ ആഗ്രഹം തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ പൂമരം കാണാന്‍ പോകരുതെന്നും അതില്‍ പല ചതികളുമുണ്ടെന്നും പറയുകയും, അതൊന്നും ചെവിക്കൊള്ളാതെ, പൂമരം കാണാന്‍ പാത്തുമ്മ പോയെന്നും അവിടെ എത്തിയപ്പോള്‍ പൂമരത്തില്‍ കയറാന്‍ പറ്റാതെ നോക്കി നിന്നപ്പൊ, അതിന്റെ ഒരു ശാഖ കുറച്ച് താഴ്ന്ന് കിടക്കുന്നതായികാണുകയും ആ കൊമ്പില്‍പിടിച്ച് പൂമരത്തില്‍കയറി, ഒരിടത്ത് ഇരുന്നുവെന്നും, ആ സമയത്ത് ശിവന്‍ പാത്തുമ്മയെ അദ്ര്‌ശ്യരൂപേണപുണര്‌ന്നു എന്നും, പാത്തുമ്മ അതില്‍നിന്ന് ഗര്‌ഭംധരിച്ചു എന്നും അതില്‍നിന്ന്പിറന്നവനാണ്‌ വാവര് എന്നും മറ്റുമുള്ള കള്ളക്കഥകള്‍ ഉടുക്കുകൊട്ടിപ്പാട്ട് രൂപത്തില്‍ കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും അത് ഏതോ ജാതിക്കോമരങ്ങള്‍ എഴുതിയുണ്ടാക്കിയതാണെന്നും സനാതനധര്‍മ്മത്തിനെ ഇടിച്ചു താഴ്ത്താനും ഇകഴ്ത്താനും വേണ്ടിയുള്ളതാണെന്നും മറ്റും ചിന്തിയ്ക്കുവാനുള്ള മേധ കറുപ്പുവസ്ത്രവും ഉടുത്ത് മണ്ഡലം നാല്‍പ്പത്തൊന്ന് വ്രതവുമെടുത്ത് ഇരുമുടിക്കെട്ടുമായി മലകയറി ധര്മ്മശാസ്താവിനെ വണങ്ങി തിരിച്ചുവരുന്ന ഇന്നത്തെ അയ്യപ്പനുണ്ടാവാന്‍ തരമില്ല. കാരണം മുദ്രയണിഞ്ഞാല്‍ വാവരുടെ കൂട്ടാളിയായ അയ്യപ്പനേ ആകൂ, ധര്‌മ്മശാസ്താവാകില്ല.


    ധര്‌മ്മശാസ്താവ്‍ സനാതനധര്മ്മിയ്ക്കുള്ളതാണ്‌. ബ്രഹ്മത്തില്‍ ചരിയ്ക്കുന്നവന്‍ സ്വയം ബ്രഹ്മമായിത്തീരുന്നു എന്ന പ്രമാണത്തില്‍, ധര്‌മ്മശാസ്താവിനെ സ്മരിയ്ക്കുന്നവന്‍ ധര്‍മ്മശാസ്താവായിത്തീരുന്നു എന്ന സിദ്ധാന്തത്തിലധിഷ്ഠിതമായ, അഹം ബ്രഹ്മാസ്മി, അല്ലെങ്കില്‍, അയമാത്മാ ബ്രഹ്മ, അതുമല്ലെങ്കില്‍ തത്ത്വമസി (തത് ത്വം അസി) അതു നീ ആകുന്നു, എന്ന് തുടങ്ങിയ മഹാവാക്യങ്ങളുടെ അന്ത:സ്സത്തയെത്തന്നെ നിലംപരിശാക്കുന്ന കഥകളും മറ്റും പ്രചരിപ്പിച്ച് അവിടെ കാണിക്കയായി വരുന്ന ധനം മുഴുവനും അടിച്ചുമാറ്റാന്‍ വേണ്ടി ഇത്തരത്തിലുള്ള കുറേയേറേ അയ്യപ്പന്മാരെ സ്ര്‌ഷ്ടിയ്ക്കേണ്ടത് മറ്റ് പലരുടേയും ആവശ്യമാണ്‌. അയ്യപ്പന്റെ പണം ആവാം പക്ഷേ വാവരുടെ പണം പാടില്ല. സ്വന്തമായി ഭസ്മം പൂശാതിരിയ്ക്കുകയും വരുന്നവര്‍ക്കൊക്കെ ഭസ്മം കൊടുക്കുകയും ചെയ്യുന്ന വാവരും പുലിപ്പുറത്ത് കയറിയ കുതിരവാഹനക്കാരനും (പുലി അയ്യപ്പന്റെ വാഹനമായിരിയ്ക്കാം, എന്നാല്‍ ധര്‌മ്മശാസ്താവ് വാജി-കുതിര- വാഹനനാണ്‌) ഒക്കെയായ അയ്യപ്പനെ കാണാന്‍ പോകുന്നവന്‍ ദീപസ്തംഭം മാഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം എന്നതിനപ്പുറം അവന്‌ മറ്റൊന്നുമില്ല എന്ന് ചിന്തിയ്ക്കുക. ധര്‍മ്മത്താലാണ്‌ മാനവന്‍ ശാസിയ്ക്കപ്പെടേണ്ടതെന്നും, ശാസിയ്ക്കുന്നത്‌ ധര്‍മ്മമായിരിയ്ക്കണമെന്നും, ധര്‍മ്മമായിരിയ്ക്കണം വിശ്വാസമെന്നും (ശ - ആസ്ത- ആസ്ത=വിശ്വാസം) ശാസനയാല്‍ ത്രാണനം ചെയ്യുന്നതാണ്‌ ശാസ്ത്രമെന്നും, ധര്‌മ്മശാസനത്തിലൂടെ മാത്രമേ ജീവനെ തത് ത്വം അസി എന്ന സിദ്ധാന്തത്തിന്റെ അനുഭൂതിയിലേയ്ക്കെത്തിയ്ക്കാന്‍ പറ്റൂ എന്നും മറ്റുമുള്ള ചിരന്തനവും സനാതനവുമായ ആ ധര്‌മ്മശാസ്താവ് എന്ന തത്വം എവിടെ.. ഇസ്ലാം മതാനുയായിയായ വാവരുടെ കൂട്ടാളിയായ അയ്യപ്പനെവിടെ ... ആ അയ്യപ്പനെ പൂജിയ്ക്കുന്നവന്‍ എവിടെ നില്‍ക്കുന്നു. ധര്‌മ്മശാസ്ത്രാദര്‌ശനാര്ത്ഥം ധര്‌മ്മസങ്കേതത്തിലെത്തുന്ന ഭക്തന്‍ സനാതനധര്‌മ്മിയായി തിരിച്ചുവരുന്നു.

    ReplyDelete
  4. തത് ത്വം അസി.. ഞാൻ നീയാകുന്നു..
    അഹം ബ്രഹ്മാസ്മി എന്നത് ചേര്‍ത്തില്ല എങ്കില്‍ മുകളിലെ നിര്‍വ്വചനം തെറ്റാകുന്നു .
    തത് ത്വം അസി എന്നാല്‍ ഞാന്‍ നീയാകുന്നു എന്നല്ല തത് =അത് (That )
    ത്വം= നീ (thou(old English which means You )
    അസി =ആകുന്നു (Is)
    അതായത് അത് നീയാകുന്നു എന്നാണു .
    ഏതു ?
    അഹം =ഞാന്‍ .
    ബ്രഹ്മാസ്മി =ബ്രഹ്മമാകുന്നു ..
    എങ്കില്‍ നീയും അത് തന്നെയാകുന്നു എന്നാണു ...:)

    ReplyDelete
  5. പ്രിയപ്പെട്ട സീത,
    സ്വാമിയേ ശരണമയ്യപ്പ!
    വൃശ്ചിക മാസം വ്രതശുദ്ധിയുടെ നാളുകള്‍ ആണ്.ശരണമന്ത്രങ്ങള്‍ ഉയരുന്ന സുപ്രഭാതങ്ങളും സായം സന്ധ്യകളും! ഈ പുണ്യ മാസം എനിക്ക് വളരെയേറെ പ്രിയം! ശബരിമല യാത്രയെ കുറിച്ചും തത്വമാസിയെ കുറിച്ചും എന്റെ അമ്മ വളരെ വിശദമായി കവിതയും ലേഖനവും എഴുതിയിട്ടുണ്ട്.
    ഓരോ വൃശ്ചിക മാസവും എന്നെ ഓര്‍മിപ്പിക്കുന്നത്‌ അച്ഛന്റെ ശബരിമല യാത്രയാണ്.
    സീത,'പാവം പെണ്ണ് 'എന്ന പ്രയോഗം ശരിയായില്ല. ബഹുമാനം അര്‍ഹിക്കുന്ന സ്ത്രീ രത്നമാണ് മാളികപ്പുറം.
    ശബരിമലയില്‍ പരിസരം വൃത്തിയാക്കല്‍ തുടങ്ങി. അഴുതയിലും പുതുശ്ശേരിയിലും എക്കോ വികസന കമ്മിറ്റികളുടെ കടകള്‍ തുടങ്ങി.
    നാളെ പന്ത്രണ്ടാം വിളക്കാണ്.ശ്രീ അയ്യപ്പ ക്ഷേത്രങ്ങളില്‍ വിശേഷമാണ്.
    പണ്ടത്തെ ശബരിമലയുടെ ഫോട്ടോ നന്നായി!
    വളരെയധികം സമയമെടുത്ത്‌ എഴുതിയ ശബരിമല പോസ്റ്റിനു അഭിനന്ദനങ്ങള്‍!
    ത്യാഗത്തിന്റെയും സഹനത്തിന്റെയും ഈ പുണ്യ നാളുകളെ കുറിച്ച് എഴുതിയ സീതയെ സ്വാമി അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ!
    സസ്നേഹം,
    അനു

    ReplyDelete
  6. aashamsakal.......... pls visit my blog and support a serious issue.........

    ReplyDelete
  7. സ്വാമിയേ ശരണമയ്യപ്പ.. മണ്ഢലക്കാലത്തിന് ചേര്‍ന്ന പോസ്റ്റ്. ഒട്ടേറെ അറിവു ലഭിച്ചു.

    ReplyDelete
  8. സ്വാമിയേ ശരണം അയ്യപ്പാ...
    വൃതനുഷ്ടാനം ..... ജന്മ പുണ്യം ....മണ്ഡല മാസത്തിനു ചേര്‍ന്ന ഉചിതമായ പോസ്റ്റ്‌ ..
    പഴമകള്‍ ചികഞ്ഞെടുത്തു ശ്രീമതി സീത നല്‍കിയ വിവരങ്ങള്‍
    ഏറെ വിജ്ഞാനപ്രദം ...
    സ്വാമിയേ ശരണം അയ്യപ്പാ ...

    ReplyDelete
  9. വ്രത ശുദ്ടിയുടെ നല്ല നാളുകള്‍ , ശരണ മന്ത്രങ്ങള്‍ മുഴങ്ങട്ടെ... ശാന്തിയും സമാടാനവും പുലരട്ടെ എങ്ങും..

    ആശംസകള്‍..

    ReplyDelete
  10. nannai paranju!!!!!!!!!1

    ReplyDelete
  11. ആധികാരമാണെന്നു തോന്നിപ്പൊകുന്നു ഈ പൊസ്റ്റ് വായിക്കുമ്പോൾ. ആശംസകൾ..

    ReplyDelete
  12. തത്വമസിയുടെ പൊരുളറിഞ്ഞശേഷവും ബാക്കിയാകുന്ന പാവം പെണ്ണിന്റെ നൈരാശ്യം....ല്ലേ...
    ആ..നടക്കട്ടെ...

    ReplyDelete
  13. പ്രൌഢമായ ലേഖനം സീതേ. മലകയറാൻ സ്ത്രീകൾക്ക് സാധിക്കുന്ന കാലം വേഗം വരട്ടെ എന്ന് ആശംസിക്കുന്നു. (ഞാൻ ഒരു വിശ്വാസി അല്ലെങ്കിലും)

    ReplyDelete
  14. അറിയാത്ത ചരിത്രങ്ങള്‍ പറഞ്ഞു തരുന്ന ലേഖനം വളരെ ആകര്‍ഷകം.നന്ദി,സീതാ ...

    ReplyDelete
  15. പോസ്റ്റ് നന്നായി... തിരിച്ചറിയപ്പെടാതെ പോകുന്നവയെ ഓർമ്മപ്പെടുത്തിയ പോസ്റ്റ്... ഇനിയും തുടരുക... ആശംസകൾ..


    തത്ത്വമസി > തത്‌ (അത്‌) + ത്വം (നീ)+ അസി (ആകുന്നു)

    മറ്റൊന്നിൽ ആഗ്രഹമോ നിഷേധമോ തോന്നതക്കതായെന്തെങ്കിലും കാണുന്നുവെങ്കിൽ പോലും അതും നീ തന്നെയാണെന്ന് മനസിലാക്കുക. മറ്റൊരാളിൽ കാണുന്ന ആ പ്രത്യേകതകളെ ഒഴിച്ചു നിർത്തിയാൽ അത് നീ തന്നെയാകുന്നു... (കേട്ടും വായിച്ചും അറിഞ്ഞതിൻ പ്രകാരം ഇങ്ങിനെയാണെന്ന് തോന്നുന്നു സാരാംശം..)

    അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു)എന്നതിൽ ദൈവത്തെ ചുറ്റും അന്വേഷിക്കുന്നതിനു പകരം സ്വയമുള്ള ദൈവികത മനസ്സിലാക്കണമെന്നുപദേശിക്കുന്നത് പോലെ...മറ്റുള്ളവയിൽ നമ്മളെ തന്നെ കണ്ട് തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാവാം ഇതിന്റെ ഉദ്ദേശം...
    ദൈവികത എന്നതിനെ നന്മയോ സഹായമനസ്ഥിതിയോ കരുണയോ ഒക്കെയായി നമുക്ക് കാണാം. നമുക്കുള്ളിലുള്ള അവയെ തിരിച്ചറിഞ്ഞ് പെരുമാറുമ്പോൾ ആ ദൈവികതയിലൂടെ നമ്മളും ദൈവമാകുന്നു. യേശുവും രാമനും നബിയ്കൊക്കെയുള്ള ദൈവികമായ പരിവേഷങ്ങളും കാണിക്കുന്നത് അവരുടെ നന്മയും കരുണയും സഹായമനസ്ഥിതിയുമൊക്കെയാണല്ലോ... അവർ നന്മയ്കായി നില കൊണ്ടു.
    മറ്റൊരാളിൽ നമ്മളെ കാണുമ്പോൾ അയാളുടെ കഴിവുകളിൽ അഭിമാനം കൊള്ളാനും കഴിവുകേടുകളിൽ സഹനം കാണിക്കാനും നമുക്ക് കഴിയും. തന്മൂലം ശത്രുത ഒഴിവാകുകയും ചെയ്യും.

    ആചാരങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും നില കൊള്ളുന്ന “മതം” എന്ന് വിളിക്കപ്പെടുന്നതോരോന്നും ഓരോ സംസ്കാരങ്ങളാണ്. സാമൂഹ്യാവസ്ഥകൾക്കനുസരിച്ച് എഴുത്തപ്പെട്ട വിശ്വാസപ്രമാണങ്ങളിലൂടെ ആചാരമായി രൂപാന്തരപ്പെട്ട് വളർന്ന നന്മയുടെ സ്രോതസ്സുകളായ സംസ്കാരങ്ങൾ.. അവ ഉണ്ടായ കാലങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും മാറി അവയ്ക് വിത്തിടുമ്പോൾ നഷ്ടമാകുന്നതും അവയുടെ അന്ത:സത്ത തന്നെയാണ്. പലതായി വിഭജിക്കപ്പെട്ട മനസ്സുകളിൽ ഇന്ന് മതങ്ങളെന്ന പേരിൽ കുത്തി നിറയ്കുന്ന...വികൃതമാക്കപ്പെട്ട നന്മയുടെ സംസ്കാരങ്ങൾക്ക് അടിപ്പെടാതെ അവയുടെ അന്ത:സത്ത അറിഞ്ഞ് മറ്റുള്ളവയിലെ നമ്മളെ തിരിച്ചറിയാനാവട്ടെ നമ്മുടെ ശ്രമങ്ങൾ...

    തിരിച്ചറിയപ്പെടാതെ പോകുന്ന പല നല്ല വിശ്വാസങ്ങളേയും ആചാരങ്ങളേയും ശരിയായി മനസ്സിലാക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ മാത്രമാണ് ഒരോ തീർത്ഥാടനവും അർത്ഥവത്താകുന്നത്..“തത്ത്വമസി” അക്ഷരങ്ങളായി മാത്രം മനസ്സിലാക്കി ശബരിമല കയറിയിറങ്ങിട്ടുണ്ട്.. ഓരോ മതാചാരങ്ങളും വിശ്വാസങ്ങളും ഇത്തരം നന്മയ്കുതകും വിധം ഉണ്ടായവയാണ്. അതിനെ തിരിച്ചറിയാൻ..എല്ലാം പ്രതിരോധിക്കാതെ അതിന്റെ സാരാംശം തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ കഴിയട്ടെ...

    ദൈവം ഒരു കെട്ടിടത്തിലേയും താമസക്കാരനല്ലെന്നും അത് നമുക്കുള്ളിൽ തന്നെയുള്ളതാണെന്നും തിരിച്ചറിഞ്ഞ് ജാതിമതവർണ്ണഭാഷാവ്യത്യാസമില്ലാതെ മറ്റുള്ളവരിലെ നമ്മളെ നമുക്കെല്ലാം തിരിച്ചറിഞ്ഞ് മനസ്സിലാക്കി പെരുമാറാൻ കഴിയുമാറാകട്ടെ...

    .. “തത്ത്വമസി” ..

    ReplyDelete
  16. ഒരു പ്രബന്ധത്തിന്റെ ശൈലിയില്‍ നല്ല റിസേര്‍ച് നടത്തി തയ്യാറാക്കിയതാണ് ഈ ലേഖനം.
    പക്ഷെ വായനയില്‍ ഒരിക്കല്‍ പോലും ബോറടിച്ചില്ല എന്നത് എടുത്ത് പറയുന്നു.
    പരിചയമില്ലാത്ത, അറിയാത്ത, ചുറ്റുപാടുകളെ , ഇങ്ങിനെ ലളിതമായി വരച്ചിടുമ്പോഴാണ് ഒരു ലേഖനം വിജയമാകുന്നത്.
    ആ രീതിയില്‍ നോക്കുമ്പോള്‍ പുതിയ അറിവുകള്‍ നല്‍കിയ ഈ ലേഖനം എനിക്ക് ഉപകാരപ്രദമായി.
    എപ്പോഴും വ്യസ്ത്യസ്തമായ വിഷയങ്ങുമായി വരുന്ന സീതയുടെ യാത്ര തുടരട്ടെ.

    ReplyDelete
  17. സ്വാമിയേ ശരണമയ്യപ്പാ....

    ReplyDelete
  18. സനാധന ധർമ്മ പ്രതീമായും പതിനെട്ടാം പടിയെ കാണുന്നുണ്ട്...തത്ത്വമസ്സിയും,അഹം ബ്രഹ്മാസ്മിയും,സ്വാഹവും ഒക്കെ ഒന്ന് തന്നെയാണു..... അത് നീയാകുന്നു +നീയും അത് തന്നെയാകുന്നു .... അയ്യപ്പ ചരിതം, വെട്ടം മാണിയുടെ നിഘണ്ഡുവിൽ വേറൊരു കഥ പറയുന്നുണ്ട്...എന്തായാലും വ്രതശുദ്ധിയുടെ നാളിൽ നമുക്കും ഉരുവിടാം " ആ ശ്യാമ കോമള വിശാലതനും വിചിത്രം,വാസോദധാനമരുണോത്പല ദാമ ഹസ്തം,ഉത്തുംഗ രത്നമകുടം കുടിലാഗ്രകേശം,ശാസ്താരമിഷ്ട വരദം പ്രണദോസ്മി നിത്യം............"

    ReplyDelete
  19. നല്ല പോസ്റ്റ്‌. പുണ്യകാലത്ത് എഴുതിയത് ഉചിതമായി. മതമൈത്രിയ്ക്ക് നല്ല ഉദാഹരണം ആണ് സ്വാമി അയ്യപ്പന്‍. അതിന്റെ എല്ലാ വശങ്ങളും പറഞ്ഞ് ഒടുവില്‍ "ഒരു പാവം പെണ്ണ്" എന്ന് മാളികപ്പുറത്തെ വിശേഷിപ്പിക്കണ്ടായിരുന്നു.

    ReplyDelete
  20. entha Maalikappurathamma pennalle? pennu ennath oru cheetha vaakk aayi naam karuthukayaanu. Mahila, sthree ennokke sanskritil paranjaale paadulloo? onnum onnum nimmini balya onnu ennu Basher paranjathil thathwamasi undu.

    ReplyDelete
  21. നല്ല അറിവു പകരുന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍

    ReplyDelete
  22. ജീ . ആര്‍ . കവിയൂര്‍ ...പുതിയ അറിവു പങ്കു വച്ചതിനു നന്ദി മാഷേ...ഹരിവരാസനം കേട്ടിട്ടെയുള്ളൂ...മനുഷ്യൻ അവന്റെ ചിന്തകൾക്കനുസരിച്ച് എന്നും പുരാണങ്ങളേയും ഇതിഹാസങ്ങളേയും വളച്ചൊടിച്ചിട്ടുണ്ട്. സത്യം പുറകിൽ മറയുകയും ഇതുപോലെ പ്രചരണ കഥകൾ ശക്തി പ്രാപിക്കുകയുമാണ്..മതങ്ങളും വിശ്വാസങ്ങളുമൊക്കെ മനുഷ്യ നന്മയ്ക്കായി സൃഷ്ടിക്കപ്പെട്ടതാണെന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു..

    രമേശ്‌ അരൂര്‍ ...നന്ദി സന്തോഷം ഏട്ടാ...ഒന്നായി എഴുതിയിട്ടുണ്ട്

    anupama ...നന്ദി സന്തോഷം പാറൂ..ആ ഫോട്ടോ എനിക്ക് തന്നതെന്റെ അനിയൻ‌കുട്ടനാണ്..പിന്നെ മാളികപ്പുറത്തമ്മയെ ഞാൻ പൂർണ്ണ ബഹുമാനം കൊടുത്ത് തന്നെയാണ് പറഞ്ഞത്.. പെണ്ണെന്നാൽ അത്രയ്ക്ക് തരം താണ വാക്കാണോ? ചീരപ്പഞ്ചിറ മൂപ്പന്റെ മകൾ ലളിതയുടെ കഥയും ഓർമ്മിച്ച് അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ

    jayarajmurukkumpuzha ...നന്ദി

    Manoraj ...നന്ദി സന്തോഷം ഏട്ടാ...ഒറ്റവാചകത്തിലൊതുക്കി ഓടി അല്യേ... :)

    വേണുഗോപാല്‍ ...നന്ദി സന്തോഷം

    khaadu.. ...നന്ദി സന്തോഷം

    ARUN RIYAS....നന്ദി

    Jefu Jailaf ...സന്തോഷം

    നികു കേച്ചേരി...അതാണ് :) സന്തോഷം

    ശ്രീനാഥന്‍ ...നന്ദി സന്തോഷം ഏട്ടാ...ആ നാൾ വിദൂരമല്ലെന്നു കരുതാം :)

    Mohammedkutty irimbiliyam....നന്ദി മാഷേ

    ๋●๋•തൂലിക•●๋ ....സന്തോഷം വിശദമായ ഈ അഭിപ്രായം പറഞ്ഞതിൽ..ചനൊഗ്യൊ ഉപനിഷത്തിൽ ഉദ്ദാലകൻ തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞതാണത്രേ ഈ വാക്ക്..പരബ്രഹ്മം എങ്ങനെ ഞാനാകും എന്ന് സംശയിച്ചു നിന്ന കുട്ടിയോട് അദ്ദേഹം തീയ് കൊണ്ടു വരാൻ ആവശ്യപ്പെടുന്നു..വിളക്കും തിരിയും കത്തിച്ചു കൊണ്ട് വന്നിട്ടും ചകിരിയിൽ കൻൽക്കട്ട വച്ച് കൊണ്ട് വന്നിട്ടും അദ്ദേഹം മകനോട് വീണ്ടും വീണ്ടും അഗ്നി കൊണ്ടു വരുവാൻ ആവശ്യപ്പെടുന്നു.. അഗ്നിയെ മാത്രമായി എങ്ങനെയാ കൊണ്ട് വരുന്നത് എന്ന ശ്വേതകേതുവിന്റെ ചോദ്യത്തിനു ഉദ്ദാലകൻ മറുപടി കൊടുക്കുന്നതിങ്ങനെയാണു “അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്‌.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ്‌ നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു” ഇതാണു തത്ത്വമസി..

    ചെറുവാടി...നന്ദി സന്തോഷം ഏട്ടാ ഈ വാക്കുകൾക്ക്

    ente lokam...ശരണമയ്യപ്പാ...

    ചന്തു നായർ...നന്ദി സന്തോഷം

    Sukanya ...സന്തോഷം ചേച്ചീ...മാളികപ്പുറത്തമ്മയും പെണ്ണുതന്നെയല്ലേ :)

    എന്‍.ബി.സുരേഷ്....ഞാനും അതന്നെയാ മാഷേ ഉദ്ദേശിച്ചത്.. ലളിതയെ മനസ്സിലോർത്തപ്പോൾ അങ്ങനെ എഴുതാനാ തോന്നിയത്.. സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

    കുസുമം ആര്‍ പുന്നപ്ര....നന്ദി സന്തോഷം

    ReplyDelete
  23. വളരെ മനോഹരമായ കഥകളും കവിതകളും എഴുതുന്ന സീത ടീച്ചര്‍ എന്തിനാണ് ഈ ഡാറ്റാ കളക്ഷനില്‍ ഏര്‍പ്പെടുന്നത് എന്നു വിശദീകരിച്ചാല്‍ കൊള്ളാം. ഇവിടെ ടീച്ചറുടെ കയ്യൊപ്പ് ഇല്ല. ഒരു വീക്ക് പീഡിയ പോലെ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ താങ്കളുടെ വിലപ്പെട്ട സമയം എന്തിന് പാഴാക്കുന്നു. (ഒരു സഹൃദയന്റെ നിര്‍ദ്ദേശമായി സ്വീകരിക്കുമല്ലോ.)

    ReplyDelete
  24. ‘ഐതീഹ്യങ്ങളേയും പുരാണങ്ങളേയും ചരിത്രത്തേയും പുറകിൽ വിട്ട് പുണ്യപ്രവാഹിനിയായി പമ്പയൊഴുകുന്നു. പമ്പയിൽ കുളിച്ചെത്തുന്ന ഭക്തനോട് യാത്ര സുഖമായോ എന്നു തിരക്കുന്ന പോലെ ഇളംകാറ്റ് സദാ വീശിക്കൊണ്ടിരിക്കും...
    ഒന്നു മുങ്ങി നിവർന്നാൽ ചെയ്തു പോയ പാപങ്ങളെ അവൾ‌ കഴുകിക്കളയുമത്രേ...
    കണ്ണിനിമ്പമേറുന്ന പമ്പാവിളക്കും സാഹോദര്യത്തിന്റെ പമ്പാസദ്യയും എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ‌ തന്നെയാണ്...‘


    തത്വമസിയുടെ വെളിപാട് പതിനെട്ടാം പടി കയറിച്ചെന്ന് നേരിട്ടനുഭവിക്കുവാൻ യോഗ്യത വന്നിട്ടില്ലാത്ത ഒരു മാളികപ്പുറം ,ദൈവങ്ങളൂടെ പുത്രനോ അഥവാ വെറും യോദ്ധാവായ ചരിത്രപുരുഷനോ ആയിരുന്ന ഇന്നത്തെ ശബരിഗിരിനാഥന്റെ സകലമാനചരിത്ര സത്യങ്ങളും തപ്പിപ്പിടിച്ചെടുത്തെഴുതി , ഒരു അയ്യപ്പ പ്രബന്ധം കാഴ്ച്ചവെച്ച് ; ബൂലോഗത്തെ സമ്പന്നമ്മാക്കിയിരിക്കുന്നു ...!

    ഇതെഴുതിയ മാളികപ്പുറത്തിന്
    ദാ... പിടിച്ചോ ; ഒരു ബിഗ് സല്യൂട്ട് !

    ReplyDelete
  25. പ്രിയപ്പെട്ട സീത,
    പെണ്ണ് ചീത്ത വാക്കാണ്‌ എന്ന് പറഞ്ഞിട്ടില്ലല്ലോ.
    പുരാണത്തിലെ സ്ത്രീ രത്നങ്ങളെ 'പെണ്ണ്' എന്ന് വിശേഷിക്കുമ്പോള്‍, വലിയ വിഷമം തോന്നുന്നു.പ്രത്യേകിച്ചു മാളികപ്പുറം പോലെയുള്ള ബഹുമാനിക്കേണ്ട സ്ത്രീരത്നത്തെ.
    ഓരോ ദേശത്തിനും അതിന്റേതായ ഭാഷ സ്വാധീനം ഉണ്ടാകുമായിരിക്കും. എങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയ ഈ ശബ്ദം ഒഴിവാക്കുക. മുഴച്ചു നില്‍ക്കുന്ന ഈ വാക്ക് ഈ പോസ്റ്റിനു കളങ്കമാകുന്നു.
    ഇത്രയും റഫറന്‍സ് ചെയ്തു എഴുതിയ ഈ നല്ല പോസ്റ്റിന്റെ ,കണ്ണിലെ കരടായി ഈ വാക്ക്.ഇതൊരു കഥയല്ല.വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി. മറ്റാര്‍ക്കും അങ്ങിനെ തോന്നണമെന്നില്ല.
    സ്വാമി ശരണം!
    സസ്നേഹം,
    അനു

    ReplyDelete
  26. ശാസ്താവിന്‍ ചരിത്രവും വെക്തമാക്കിയ ഒരു പോസ്റ്റ് നന്ദി സീത

    ReplyDelete
  27. ഇത്രയും സരളമായി ചരിത്രവും പുരാണവും എഴുതാൻ കഴിയുന്നത് ഒരു പ്രത്യേക കഴിവുതന്നെ. ആദ്യം വായിച്ചപ്പോൾ തത്വമസിയെക്കുറിച്ചു തോന്നിയ സംശയങ്ങൾക്ക് ബാക്കി കമന്റുകളിലൂടെ ഉത്തരം കിട്ടി :).

    ഒരു കാര്യം കൂടി ചേർക്കാമായിരുന്നെന്ന് എനിക്കു തോന്നി...ശബരിമല ഒരു ബുദ്ധവിഹാരമായിരുന്നെന്നും ശങ്കരാചാര്യരുടെ കാലത്താണ് അത് ക്ഷേത്രമായി മാറിയതെന്നും കേട്ടിട്ടുണ്ട്..അതിനെ പറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. (അയ്യപ്പൻ ബുദ്ധാനുയായിരിക്കാം എന്ന് പറഞ്ഞത് വായിച്ചു)

    ReplyDelete
  28. കഥകള്‍ എന്തുമായിക്കൊള്ളട്ടെ എന്നാണ് ഇന്നിന്റെ ഒരിത്....
    നിറയെ സംഭവങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി നന്നായി അദ്ധ്വാനിച്ച് നല്ലൊരു പോസ്റ്റ്‌ നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഞാന്‍ മനസ്സിലാക്കാത്ത കുറെ വിവരങ്ങള്‍ എനിക്ക് ലഭിച്ചു.

    ReplyDelete
  29. ഒട്ടേറെ അറിവുകള്‍ വാരിക്കോരി കൊണ്ടു പോകുവാനായി വന്നു..
    ആവോളം കിട്ടി..സന്തോഷത്തോടെ പോവുകയാണ്‍ ട്ടൊ..!
    എത്ര പറഞ്ഞാലും തീരാത്ത അത്രയും ഇഷ്ടം തോന്നുന്നൂ...ഇച്ചിരി കഷ്ടപ്പെടുന്നുണ്ടല്ലേ..അഭിനന്ദനങ്ങള്‍ ട്ടൊ, ന്റ്റെ സഖിയ്ക്ക്..!

    ReplyDelete
  30. ശബരിമലയുടെ ഐതീഹ്യം ഇപ്പോഴാണ് പൂര്‍ണമായി മനസ്സിലായത്‌....നന്ദി സീതേ...

    ReplyDelete
  31. ഈ കഥകള്‍ മിക്കതും പലപ്പോഴായി കേട്ടിട്ടുള്ളതുകൊണ്ടാവും എനിക്ക് പുതുമ തോന്നാത്തത്... എങ്കിലും ഐതീഹ്യം അറിയാത്തവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരപ്പെട്ടു എന്ന് അഭിപ്രായങ്ങളില്‍ നിന്നും മനസിലാവുന്നു, അതുകൊണ്ടു തന്നെ ഈ ശ്രമം പ്രശംസനീയമാണ്. പക്ഷെ ഭാനുമാഷ് പറഞ്ഞ അഭിപ്രായം എനിക്കും തോന്നാതിരുന്നില്ല സീതേ...

    ReplyDelete
  32. അറിയാത്ത കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നു അതും അറിയാന്‍ സാധിച്ചു ...വ്രത ശുദ്ടിയുടെ നല്ല നാളുകളില്‍ ,അമ്പലത്തിലെ ഭക്തിയോടുകൂടിയ പാട്ടും ശരണം വിളികളും കേട്ടുകൊണ്ടാണ് എന്നും ഉണരാറു ....കൊട്ടാരക്കര ഗണപതി അമ്പലത്തിന്‍റെ അടുത്താണ് ന്റെ വീട് ....അറിയാത്ത കുറച്ചു കാര്യങ്ങള്‍ കൂടി പകര്‍ന്നുതന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍ സീതേ ...

    ReplyDelete
  33. വായിച്ചു കേട്ടോ.

    ReplyDelete
  34. സ്വാമിയേ ശരണമയ്യപ്പാ....!
    “തത്ത്വമസി”: പരമാത്മാവും ജീവാത്മാവും ഒന്നുതന്നെ എന്നാ വേദാന്ത തത്വം!
    നല്ല പോസ്റ്റ്‌... കുറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു...
    ആശംസകള്‍...!

    ReplyDelete
  35. വായിച്ചു ടീച്ചറെ.,ടീച്ചറുടെ ഗവേഷണ തത്പരതയെ അഭിനന്ദിക്കുന്നു.കണ്ടെത്തലുകളും, കാഴ്ചപ്പാടുകളും സാമ്പ്രദായികമായ അക്കാഡമിക് സ്വഭാവത്തിലല്ലാതെ അവതരിപ്പിച്ച രീതിയെയും അഭിനന്ദിക്കുന്നു....

    ReplyDelete
  36. വായിക്കുന്നു അറിയുന്നു.
    വായിച്ചറിയുന്നു.
    'ഞാന്‍' വെടിഞ്ഞു 'ഞാനി'ലേക്കുള്ള മടക്കത്തെ...!!

    ReplyDelete
  37. ഭാനു കളരിക്കല്‍...ഒരു മാറ്റത്തിനു ശ്രമിച്ചതാണു മാഷേ...പിന്നെ വിക്കിപീഡിയ പോലെ എഴുതുന്നത്...എന്തെങ്കിലും ഒരു കാര്യം അറിഞ്ഞാൽ അതിന്റെ അടിത്തറ വരെ പോയി തിരഞ്ഞെഴുതണം എന്നൊരു വാശിയുണ്ടെനിക്ക്.. എഴുതുന്നതിനും അടിസ്ഥാനം വേണമല്ലോ അതാണു അവലംബം വച്ചത്...മാഷ്ടെ അഭിപ്രായത്തെ ഉൾക്കൊള്ളുന്നു ട്ടോ...ശ്രദ്ധിക്കാം :)

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...ബൂലോകത്തെ വല്യേട്ടനെനിക്ക് തന്ന ആ ബിഗ് സല്യൂട്ടിനു മുന്നിൽ നമ്രശിരസ്കയാവുന്നു സീത... നന്ദി സന്തോഷം..

    anupama ...പാറുവിന്റെ മനസ്സെനിക്ക് മനസിലാവുന്നു...എന്റെ വാക്കുകൾ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക... പറഞ്ഞുവല്ലോ എഴുതുമ്പോൾ ലളിതയായിരുന്നു മനസ്സിൽ... :)

    കൊമ്പന്‍....നന്ദി സന്തോഷം

    പഥികൻ ...നന്ദി സന്തോഷം നാട്ടാരാ...കുറച്ചുകൂടെ എഴുതണമെന്നുണ്ടായിരുന്നു..പക്ഷേ ഇപ്പോ തന്നെ പോസ്റ്റ് വലുതായി...അതാ ചുരുക്കിയത്..

    പട്ടേപ്പാടം റാംജി.... നന്ദി സന്തോഷം..കേട്ടറിവുകളും വായിച്ചറിവുകളും ഓരോരോ കഥയാണു പറയുന്നത്...

    വര്‍ഷിണി* വിനോദിനി...സന്തോഷം സഖീ സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക്

    ചാണ്ടിച്ചന്‍ ...നന്ദി സന്തോഷം ചാണ്ടിച്ചായോ...അല്ലാ ഞാനങ്ങട് വന്നിരുന്നു ..അവിടെന്താ പോസ്റ്റൊന്നും ഇടാത്തെ?

    Lipi Ranju...സന്തോഷം ചേച്ചീ...ഒരു മാറ്റത്തിനു ശ്രമിച്ചതാണു...ശ്രദ്ധിക്കാം ട്ടോ

    kochumol(കുങ്കുമം)....നന്ദി സന്തോഷം...വിഘ്നേശ്വരനോട് എന്റെ കാര്യം കൂടെ പറയണേ :)

    Echmukutty...സന്തോഷം :)

    Himesh....നന്ദി സന്തോഷം

    Pradeep Kumar...സന്തോഷം മാഷേ ഈ വാക്കുകൾക്ക്

    നാമൂസ്...നന്ദി സന്തോഷം..

    ReplyDelete
  38. ഈ ഐതിഹ്യങ്ങൾ പലപ്പോഴും, പല ഭാഗങ്ങളായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും, ചരിത്രത്തോടു ചേർത്തു നിർത്തി വായിക്കുമ്പോൾ വേറിട്ടൊരു അനുഭവമാണ് ലഭ്യമാകുന്നത്..ചരിത്രത്തിന്റെ അംശം കൂടുമ്പോൾ, വായിക്കുവാനെത്തുന്നവരുടെ താത്പര്യം അല്പം കുറയാമെങ്കിലും,അതിൽനിന്നും കിട്ടുന്ന അറിവുകൾ, അളവില്ലാത്തതുതന്നെയാണ്.അതോടൊപ്പം കൂടുതൽ അറിവ് കിട്ടുന്ന ഒട്ടനവധി കമന്റുകൾകൂടി ചേർന്നപ്പോൾ വിഭവങ്ങളൂടെ എണ്ണം കൂടിയതുപോലെ..എല്ലാ വിധ ആശംസകളും നേരുന്നു.ഒപ്പം ഏറെ അഭിനന്ദനങ്ങളും........

    ReplyDelete
  39. വിജ്ഞാനപ്രദമായ ലേഖനവും വിജ്ഞാനപ്രദമായ കമന്റുകളും .

    ReplyDelete
  40. www.themusicplus.com. Says:

    We have http://www.themusicplus.com is the biggest music collection site for free. Are like link exchange with Music Plus..?.
    I putt your blog link in Our site and share your blog with our visitor .
    Our Sit visited above 100 daily
    If interest cont to our admin department : admin@themusicplus.com

    site : http://www.themusicplus.com
    -have nice day
    The Music Plus
    Team - Dubai

    ReplyDelete
  41. വായിച്ചു. വിജ്ഞാനപ്രദം.അഭിനന്ദനങ്ങള്‍.

    ReplyDelete
  42. സൂര്യകടാക്ഷമുള്ള ഈ കാലത്ത്‌ തത്വമസി എന്ന തിരിച്ചറിവ്‌ ഉണ്ടാക്കുവാൻ ഈ പോസ്റ്റ്‌ വളരെയധികം സഹായിക്കും എങ്കിലും കള്ളക്കഥകൾക്ക്‌ ഇടം കൊടുക്കേണ്ടിയിരുന്നില്ല.
    ശരണമന്ത്രങ്ങൾ ഉരുവിട്ട്‌ ഈ മണ്ഡലകാലം കഴിക്കുമ്പോൾ അടുത്ത ഒരു വർഷത്തേയ്ക്ക്‌ സൂര്യതേജസ്സോടെ പ്രവർത്തി മണ്ഡലത്തിൽ ശോഭിക്കുവാനാകും.
    സ്വാമിയേ ശരണമയ്യപ്പ...

    ReplyDelete
  43. വളരെ അറിവ് പകര്‍ന്നു തന്നു ഈ പോസ്റ്റ്....
    സ്വാമി ശരണം.....
    അഭിനന്ദനം

    ReplyDelete
  44. ‘എല്ലാം നന്നായിക്കഴിഞ്ഞു, ഇപ്പോൾ നന്നായിക്കഴിയുന്നു, നാളെമുതൽ എന്താണ് - എങ്ങനെയാണ് ചെയ്തുനീങ്ങേണ്ടത് എന്ന് ചിന്തിച്ചുജീവിച്ചു കാണിക്കുന്നവർ’, മുകളിൽ പറഞ്ഞതെല്ലാം അറിഞ്ഞവർ (ബ്രഹ്മാസ്മി) എന്ന് സാരം. അത് പാമരനോ പണ്ഡിതനോ ആയാലും, സ്വപ്രവൃത്തി അനുസരിച്ചാവും ‘അവനും നീയും ഞാനും ഒന്നാകുന്നത്’. അതായത് - ജ്ഞാനം ആരുടെ മനസ്സിൽ ക്രമേണ ഒഴുകിയെത്തുന്നുവോ, അവർ ബ്രഹ്മത്തിലേയ്ക്ക് ചെന്നുചേരുന്നു. അഥവാ ഞാനാര്, മറ്റുള്ളവർ ആര് എന്നറിയുന്നു. അതറിയുന്നവർ അതൊക്കെ എഴുതുന്നു, അതുതന്നെയാണ് ഈ ലേഖനത്തിലും കമെന്റുകളിലും കാണുന്നതും. വിശദമായി അവതരിപ്പിച്ച എല്ലാവർക്കും അനുമോദനങ്ങൾ......

    ReplyDelete
  45. ഓപ്പോളേ...

    ഞാനിതു മുന്‍പേ വായിച്ചിരുന്നുവെങ്കിലും കമന്റ്‌ എഴുതാന്‍ പറ്റിയില്ലാര്‍ന്നു.. അന്ന് പറഞ്ഞ ചിതറാല്‍ യാത്ര.. അത് കഴിഞ്ഞു പരീക്ഷയുടെ തിരക്കുകള്‍ ... ഹാ പറയാന്‍ മറന്നു.. എന്റെ പരീക്ഷ തുടങ്ങി ട്ടോ.. :) ഒപ്പോളെനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണെ..

    പോസ്റ്റിനെ കുറിച്ച്...
    അയ്യപ്പന്‍റെ കഥ മുന്‍പേ കേട്ടിട്ടുണ്ട്.. എന്നാല്‍ അതിനു അനുബന്ധങ്ങള്‍ ആയി പറഞ്ഞവ പലതും പുതു അറിവുകള്‍ ആണ്... തലക്കെട്ട്‌ സൂചിപ്പിക്കും പോലെ തന്നെ ഈ പോസ്റ്റ്‌ ശരിക്കും തത്വമസിയുടെ പൊരുള്‍ തേടിയുള്ളതായി എന്ന് തോന്നി കമന്റുകള്‍ കണ്ടപ്പോള്‍ .. വിശദമായ ചര്‍ച്ച തന്നെ നടന്നുവല്ലോ.. വളരെ നല്ലത്... കുറെ കാര്യങ്ങള്‍ അറിയാനായി... ഞാനും ദൈവവും ഒന്നാണ് എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ ആളുകള്‍ വൃഥാ അഹങ്കാരം കൊള്ളാന്‍ വഴിയുണ്ട് ട്ടോ... അതുകൊണ്ട് അതങ്ങനെ നില്‍ക്കട്ടെ....

    പിന്നേയ് ഓപ്പോളേ... ഉദ്ദാലകന്റെയും മകനായ ശ്വേതകേതുവിന്റെയും കഥ ശരിക്കും ഇഷ്ടായി ട്ടോ... ഇങ്ങനെയുള്ള കഥകള്‍ എനിക്കും പറഞ്ഞു തരണം ട്ടോ..
    പാട്ടുപാടിയുറക്കാറുള്ള ഒപ്പോളിനി കഥ പറഞ്ഞുറക്കിയാല്‍ മതി... :)

    സ്നേഹപൂര്‍വ്വം
    ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  46. ശബരിമല ഐതീഹ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ചിലത് ചരിത്ര ത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.വളരെ ചെറുപ്പത്തിലെ ശബരിമല എന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു. കുട്ടി ക്കാലത്ത് വീടിനടുത്തുള്ള മുത്താരമ്മന്‍ കോവിലില്‍ നിന്ന് എന്നും സന്ധ്യക്ക് കേട്ടിരുന്ന അയ്യപ്പ ഗാനങ്ങള്‍, അതാണ്‌ എന്നെ അയ്യപ്പനുമായി ബന്ധിപ്പിക്കുന്ന ആദ്യ കണ്ണി.പിന്നെ ഞാന്‍ എരുമേലി ക്കാരന്‍ ആയി.ജന കോടികളുടെ ശരണ പ്രയാണത്തിന് ഞാന്‍ സാക്ഷിയായി .എന്റെ വായനക്കൂട്ടം എന്ന ബ്ലോഗില്‍ ഇതൊക്കെ 'എന്റെ ദേശം ' എന്ന പേരില്‍ കുറിച്ചിട്ടുണ്ട്. എന്നെ എന്നും ശബരിമല ആകര്‍ഷിക്കുന്നത് അതിലെ ദ്രാവിഡ ത്തനിമയാണ്. പൌരാണികമായ ഒരു അനുഭൂതിയില്‍ അലിഞ്ഞു ഇല്ലാതാവുന്ന അനുഭവം ശബരിമലയില്‍ നിന്നെ ലഭിക്കയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടീച്ചര്‍ നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  47. എനിക്കിതിലധികവും പുതിയ അറിവുകളാണ്‍..
    വിരസതയില്ലാതെ വായിക്കാനാവുന്നു എന്നാതാണ്‍ സീതയുടെ ലേഖനങ്ങളുടെ പ്രത്യേകത.
    കൂടെ ഒരു കാര്യവുംകൂടെ ചേച്ചി പറഞ്ഞോട്ടെ, മനോഹരമായ കഥയും കവിതയും എഴുതാന്‍ കഴിവുള്ളവളാണ്‍ സീത.. ഉപയോഗിക്കാതെ എടുത്തുവെയ്ക്കുന്ന എന്തും കാലം നശിപ്പിക്കും, അത് കഴിവുകളാണെങ്കിലും.
    ഇതിനെ നിരുത്സാഹപ്പെടുത്തുകയല്ല, ഇതിന്‍റെ കൂടെ അതും..

    ReplyDelete
  48. ഷിബു തോവാള...നന്ദി...സന്തോഷം

    ആറങ്ങോട്ടുകര മുഹമ്മദ്‌ ...നന്ദി സന്തോഷം

    JEOMEX...thanks.. will visit ur site in future :)

    മുല്ല ...നന്ദി മുല്ലാ

    Kalavallabhan ...നന്ദി സന്തോഷം...പറയുമ്പോളെല്ലാം പറയണ്ടേ? :)

    റാണിപ്രിയ...നന്ദി സന്തോഷം

    വി.എ || V.A ...നന്ദി സന്തോഷം

    Sandeep.A.K... തീർച്ചയായും പ്രാർത്ഥിക്കും ട്ടാ.. പരീക്ഷ കഴിഞ്ഞിട്ട് വന്നാൽ മത്യാർന്നുല്ലോ കുട്ട്യേ... അഹങ്കരിക്കാനല്ല്യാ തത്വമസി...സഹജീവികളോട് കരുണ കാട്ടാനാ.. :) ശരീട്ടാ ഇനി കഥ പറഞ്ഞുറക്കാം...സന്തോഷം അനിയൻ‌കുട്ടാ

    Kattil Abdul Nissar... നന്ദി സന്തോഷം

    MyDreams... നന്ദി സന്തോഷം..

    ഇലഞ്ഞിപൂക്കള്‍ ... സന്തോഷം ചേച്ചീ..തീർച്ചയായും ഈ അഭിപ്രായം ഞാൻ ശ്രദ്ധിക്കും..

    ReplyDelete