Thursday, November 17, 2011

കുടജാദ്രി.....


“ഈ താലിയാണെന്റെ മാർഗ്ഗത്തിനു തടസ്സമെങ്കിൽ‌, ഇത് ഞാനിങ്ങെടുക്കുന്നു..“

നിമിഷങ്ങൾക്ക് അശ്വത്തിന്റെ വേഗതയായിരുന്നു..പൊട്ടിച്ചെടുത്ത താലി, മുഖത്ത് അശനിപാതം കണക്കെ പതിച്ചു..

ഞെട്ടിത്തരിച്ചു പോയി..

ടയർ കരിയുന്ന ഗന്ധം നാസികകളെ അലോസരപ്പെടുത്തിയപ്പോഴാണ് പരിസരബോധം വീണ്ടു കിട്ടിയത്..പുറകിൽ‌ നിന്നും വന്ന ഏതോ വാഹനം കടന്നു പോകുമ്പോൾ അവരുടെ അമർഷം വാക്കുകളായ് പ്രതിധ്വനിക്കുന്നതറിഞ്ഞിരുന്നു. തെല്ല് ജാള്യതയോടെ ബ്രേക്കിൽ‌ നിന്നും കാലെടുത്ത് പതിയെ കാർ മുന്നോട്ടേക്കെടുത്തു..

കുടജാദ്രി...

കാറ്റിനു പോലും പ്രണവമന്ത്രധ്വനി. പുണ്യ പ്രവാഹിനിയായി സൌപർണ്ണിക.. സർവ്വജ്ഞപീഠമേറിയ ശങ്കരന്റെ നിശ്വാസങ്ങളിപ്പോഴും ഉയരുന്ന പോലെ.. ഒരു നഷ്ടബോധത്തിന്റെ ശീൽക്കാരമുണ്ടോ അതിൽ? ഒരു നിമിഷം മാനുഷിക വികാരങ്ങൾക്ക് കീഴ്പ്പെട്ടുപോയില്ലാരുന്നെങ്കിൽ! ആ അത്മാവ് മന്ത്രിക്കണുണ്ടാവും...

നേരം പുലർന്നിട്ടില്ല.. ഇരുളിനു ഭൂമിയെ വിട്ടകലാൻ മടി പോലെ. പുലരിയുടെ വരവറിയിച്ച് തണുത്ത പിശറൻ കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പക്ഷേ, കൊലൂർ ഉറങ്ങിയിട്ടില്ല.. ഇവിടെ രാവും പകലും ഒക്കെ ഒരുപോലെ....

കാർ, പാർക്കിംഗ് ഏരിയായിലിട്ട് കാലെകൂട്ടി പറഞ്ഞു വച്ചിരുന്ന സത്രത്തിലേക്ക് മൂകാംബികാസ്തുതികൾ നിശബ്ദമായ്‌ ഉരുവിട്ടു കൊണ്ട് നടക്കുമ്പോൾ മനസ്സിലെന്തായിരുന്നു....?

നടത്തത്തിനു വേഗം കൂട്ടി. മുറിയിലെത്തി ഒന്നു തല ചായ്ക്കണം. നല്ല ക്ഷീണം... ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്.. ചിന്തകൾ കൂട്ടിനുണ്ടായതു കൊണ്ട് ദൂരം തോന്നിയില്ല. പക്ഷേ, ശരീരം യാഥാർത്ഥ്യത്തോടു പൊരുത്തപ്പെട്ടിരിക്കുന്നു. ഒന്നു കിടന്നിട്ടാവാം കുളിയും തേവാരവും. നിർമ്മാല്യത്തിനു ക്ഷേത്രത്തിലെത്തുകയും വേണം.. പ്രഭാത പൂജ തൊഴുത് കുടജാദ്രിയിലേക്ക് നടക്കാം...

മനസ്സില്‍  ചെയ്യാനുള്ള കാര്യങ്ങൾ അടിവരയിട്ടെഴുതി പിടിപ്പിക്കുമ്പോഴേക്കും  സത്രത്തിലെത്തിക്കഴിഞ്ഞിരുന്നു....

റിസപ്ഷനിലെ സന്യാസിയോട് മുറിയുടെ താക്കോൽ വാങ്ങി ബാഗും തൂക്കി നടക്കുമ്പോള്‍ ഒന്നു കിടന്നാൽ മതിയെന്നായിരുന്നു മനസ്സിൽ. മുറി തുറന്നതും അടച്ചതുമൊക്കെ ഒരേ വേഗത്തിൽ.. വസ്ത്രം പോലും മാറാൻ മനസ്സൊരുക്കമായിരുന്നില്ല.. കിടക്കയിലേക്ക് മറിഞ്ഞു...

ബാഗ്... ഓ അതെവിടേലും കിടക്കട്ടെ... അല്ലെങ്കിലും  വിലപ്പെട്ടതായി അതിലൊന്നും ഇല്ലല്ലൊ..

പെട്ടെന്ന് മനസ്സുണർന്നു. ചാടിയെണീറ്റു.. നോക്കുമ്പോൾ‌ നിലത്ത് അനാഥമായി ആ ബാഗ്... ഓടിച്ചെന്നെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചൂ. തിരികെ കിടക്കയിൽ വന്നിരുന്ന്, അതിന്റെ അറ തുറന്ന് അകത്ത് നിന്നാ  ചുമന്ന ചെപ്പെടുത്തു...

തന്റെ ജീവൻ....

ചെപ്പു തുറന്ന് മഞ്ഞച്ചരടിൽ കോർത്ത ആ താലി കയ്യിൽ ചുരുട്ടിപ്പിടിക്കുമ്പോള്‍ മനസ്സൊന്നു പിടഞ്ഞുവോ..? കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞൊഴുകി. ഒരു ശില കണക്കെ അങ്ങനെ എത്ര നേരം ഇരുന്നുവെന്നറിയില്ല.....

നട തുറക്കുന്നതറിയിച്ചു കൊണ്ടുള്ള വെടിയൊച്ചയാണ്  ചിന്തകളിൽ നിന്നുമുണർത്തിയത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞ് മുറി പൂട്ടി അമ്പലത്തിലേക്ക് നടന്നു.. കയ്യിൽ എന്തിനെന്നറിയാതെ ചുരുട്ടിപ്പിടിച്ച ആ പൊന്നിൻ തുണ്ടും...

വിറയ്ക്കുന്നുണ്ടോ തന്റെ കയ്യും കാലും...ശക്തി സംഭരിച്ച് നടന്നു...

പൂജ തൊഴുത് ചുറ്റമ്പലം വലം വയ്ക്കുമ്പോൾ‌ മനസ്സ് സരസ്വതീ മണ്ഡപത്തിലേക്ക് പാഞ്ഞു.... “തായേ യശോദാ....” അറിയാതെ ചുണ്ടുകൾ ചലിച്ചു.. മനസ്സിൽ ഒരു പച്ചപ്പട്ടുപാവാടക്കാരി വീണ മീട്ടുന്നു...

വഴിതെറ്റിയ മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ച് നടന്നു. എന്തിനെന്നറിയാതെ കണ്ണുനീർത്തുള്ളികളപ്പോഴും നിലത്തുവീണു ചിതറി...

പ്രസാദം തരുമ്പോൾ‌ തിരുമേനി ഉരുവിട്ടു..  “ദീർഘ സുമംഗലീ ഭവഃ....”  മനസ്സൊന്നു പിടഞ്ഞു.. ചുരുട്ടിപ്പിടിച്ച കൈകളിലിരുന്നാ ചരടും....

തിരികെ നടക്കുമ്പോൾ‌ മനസ്സിലാ വാക്കുകൾ പ്രതിധ്വനിക്കണുണ്ടായിരുന്നു.....

ഇവിടെങ്ങും കണ്ടില്ലല്ലോ.. ഇത്തവണയും നിരാശയായി മടങ്ങേണ്ടി വരുമോ..? ഉരുകുന്ന മനസ്സിനെ ആശ്വസിപ്പിക്കാനെന്നോണം സ്വയം പറഞ്ഞു,  ചിലപ്പോൾ കുടജാദ്രിയിൽ കാണാൻ പറ്റിയെങ്കിലോ..

പ്രസാദ അന്നവും  കഴിഞ്ഞ് സൌപർണ്ണികയിലേക്ക് നടന്നു. ശാന്തയായൊഴുകുന്നവൾ.. തണുത്ത ജലത്തിൽ ശരീരമമർന്നപ്പോൾ മനസ്സ് തണുത്തെങ്കിൽ എന്നു വെറുതെ കൊതിച്ചുവോ...?

മുങ്ങി നിവരുമ്പോൾ ചെയ്തു പോയ പാപങ്ങളെല്ലാം ഒലിച്ചു പോയി പുതു ജന്മം ലഭിക്കുമെന്നാണു വിശ്വാസം. ഔഷധ സസ്യങ്ങളെ തൊട്ടു തലോടി ഒഴുകുന്നത് കൊണ്ടാവണം സൌപർണ്ണികയ്ക്കിത്രയും ഉണർവ്വേകാൻ കഴിയുന്നത്.....

ചിന്തകളിൽ കുടുങ്ങിപ്പോയ മനസ്സ് പെട്ടെന്ന് ഓർമ്മിപ്പിച്ചു, ഇനി കുടജാദ്രിയിലേക്ക്..

മല കയറുമ്പോൾ‌ മനസ്സിൽ ആദി ശങ്കരന്റെ ഓർമ്മകൾ നിറഞ്ഞുവെങ്കിലും കയ്യിലിരുന്ന താലി എന്നിലേക്കൊതുങ്ങാൻ പ്രേരിപ്പിച്ചു....

അങ്ങകലെ മണ്ഢപത്തിന്റെ നെറുക കണ്ടു തുടങ്ങിയപ്പോൾ നടത്തം നിറുത്തി... ചപലമായ മനസ്സ് ചോദ്യമുതിർത്തു.. “ഇവിടെത്താനായിരുന്നോ കഷ്ടതകൾ സഹിച്ച ഈ യാത്ര..?”

വെട്ടിപ്പിടിക്കലുകളെടെയെല്ലാം അവസാനം ഒന്നുമില്ലായ്മയാണെന്നിതാ പ്രകൃതി ഇവിടെ പഠിപ്പിക്കുന്നു..

സങ്കോചത്തോടെ മലമടക്കുകളിൽ നിന്നും താഴേക്ക് നോക്കി...അത്ഭുതപ്പെടുത്തുന്ന കാഴ്ച.. ഇവിടെ ആകാശം തഴേയും മുകളിൽ ഭൂമിയുമാണോ...?

സർവ്വജ്ഞപീഠവും ചിത്രഗുഹയും വറ്റാത്തുറവയുമൊക്കെ കണ്ട് തിരികെ നടക്കുമ്പോഴും കണ്ണുകളാരെയോ തിരയുന്നുണ്ടായിരുന്നു.. ലക്ഷ്യം കാണാത്ത കാഴ്ചകൾ മനസ്സിന്റെ നൊമ്പരത്തെ നെടുവീർപ്പാക്കി..

യാന്ത്രികമായാണു നടന്ന് മുറിയിലെത്തിയത്. ബാഗിൽ മുഷിഞ്ഞ വസ്ത്രങ്ങളെടുത്ത് വച്ച് അരികിലെ അറയിൽ ആ ചെപ്പ് ഭദ്രമായി വയ്ക്കുമ്പോൾ കണ്ണിൽ നിന്നും ഉതിർന്നു വീണ മുത്തുമണികൾ എന്നെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു...

റിസപ്ഷനിലെത്തി കണക്കുകൾ തീർക്കുമ്പോൾ അവിടെയിരുന്ന സന്യാസിയുടെ മുഖത്ത് തെളിഞ്ഞത് സഹതാപമായിരുന്നോ പരിഹാസമായിരുന്നോ എന്നു വിവേചിച്ചറിയാൻ നിന്നില്ല. താക്കോലു വാങ്ങുമ്പോൾ തമിഴും മലയാളവും കന്നടയും കൂട്ടിക്കലർത്തി അയാൾ തിരക്കി, "അടുത്ത വര്‍ഷ നീങ്ക ബര്‍ത്യാ.?"

വരുമെന്നോ വരില്ലാന്നോ പറഞ്ഞില്ല.. ഉത്തരം ഒരു വിളറിയ ചിരിയിലൊതുക്കി കാറിനടുത്തേക്ക് നടന്നു.. നാളെ എന്നൊന്നു ഉണ്ടാകുമോ എന്നുറപ്പു പറയാൻ കഴിയാത്ത ഞാനെന്തുത്തരം പറയാൻ..?

കാറിൽ കയറുമ്പോൾ കണ്ണീരു പൊള്ളിച്ച കവിൾത്തടങ്ങളെ തണുപ്പിക്കാനെന്നവണ്ണം സൌപർണ്ണികയെ തലോടി വരുന്ന ഇളംകാറ്റടിച്ചു..

നിർവ്വികാരതയോടെ കാറോടിക്കുമ്പോഴും വഴിയോരത്തു കൂടെ നടന്നു മറയുന്ന രൂപങ്ങളിൽ കണ്ണു പരതാതിരുന്നില്ല..

ഇടയ്ക്കെപ്പോഴോ മനസ്സ് ഓർമ്മകളിൽ കൈ വിട്ടു പോയി..

സമ്പന്നതയിൽ പിറന്നിട്ടും അനാഥത്വത്തിലാണ് വളർന്നത്. മുലപ്പാൽ‌ നിഷേധിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അമ്മയ്ക്ക് പിന്നാലെ വിധിയും കാലവും എല്ലാം നിഷേധിക്കുകയായിരുന്നു..

സ്നേഹവും സന്തോഷവും ഒക്കെ തീണ്ടാപ്പാടകലെ നിന്നു.

മുന്നോട്ടിനിയെന്ത് എന്നു ചിന്തിച്ചു നിന്നൊരു ഘട്ടത്തിലാണ് ആ കൈകൾ‌ താങ്ങായത്.. പ്രായത്തിന്റെ പക്വതയില്ലായ്മയിലെടുത്ത തീരുമാനങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിത്തന്ന് ജീവിതത്തിലേക്ക് തിരിച്ച് നടത്തിക്കുകയായിരുന്നു.

ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ‌ കാലപ്രയാണങ്ങൾക്ക് തകർത്തെറിയാനാവാത്തൊരു ബന്ധമായിരുന്നു മനസ്സിൽ‌..

എപ്പോഴായിരുന്നു കണക്കുകൾ പിഴച്ചു തുടങ്ങിയത്..?

“സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കാനറിയില്ല... ചെയ്യുന്നതൊക്കെ മണ്ടത്തരങ്ങൾ‌.. നിന്നെ ചുമക്കാനിനിയെനിക്ക് വയ്യ... മുമ്പ് തീരുമാനിച്ചുറപ്പിച്ചതു പോലെ ഞാനെന്റെ ചിന്തകളുമായി പോകുന്നു.. നിന്റെ ആഗ്രഹങ്ങൾക്കൊത്തൊരു ഭർത്താവായി തുടരാനിനിയെനിക്കാവില്ല.. എന്റെ ഗൃഹസ്ഥാശ്രമം കഴിഞ്ഞു.. ആദ്ധ്യാത്മിക ചിന്തകള്‍ക്കാണിപ്പോള്‍ എന്റെ മനസ്സിൽ സ്ഥാനം.. ഞാൻ‌ സം‌പൂരിതാവസ്ഥയിൽ‌ എത്തിയിരിക്കുന്നു.. ഒന്നിനോടും മോഹമില്ല. കാമവും സ്നേഹവുമൊക്കെ വിട്ടകന്നിരിക്കുന്നു. പോകണം... കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ്.. നീ തനിയേ ജീവിച്ച് പഠിക്ക്.. എന്നെങ്കിലും കാണാം, മൂകാംബികാ ദേവിയുടെ സന്നിധിയില്‍..”

വാക്കുകൾക്ക് വാളിന്റെ മൂർച്ചയായിരുന്നു..

പരിചയപ്പെട്ട നാളുകളിൽ സന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നതോർത്തു.. 

എങ്കിലും....

ഇങ്ങനെ പാതിവഴിയിൽ ഇട്ടെറിഞ്ഞു പോകാനായിരുന്നെങ്കിൽ എന്തിനെന്റെ കൈ പിടിച്ചു..? അന്ന് വഴി മുട്ടി നിന്നപ്പോളുപേഷിച്ച് നടക്കാമായിരുന്നില്ലേ..?

ചോദിക്കാൻ മനസ്സ് മന്ത്രിച്ച ചോദ്യം ചുണ്ടോളമെത്തി വാക്കുകളാകാതെ പൊഴിഞ്ഞു..

ഇറങ്ങിപ്പോകുമ്പോൾ തടയാനായില്ല..

അദ്ദേഹം പറഞ്ഞതിൽ‌ വാസ്തവമില്ലേ? ഒന്നും തനിയെ ചെയ്യാൻ കഴിവില്ല. എന്തു ചെയ്താലും അബദ്ധമാകുമോ എന്നൊരു ഭയം..അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിലൊതുങ്ങുന്ന പെണ്ണിനെ ആരാധിച്ചിരുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. തനിക്കൊപ്പം ജീവിതസാഹചര്യങ്ങളിലിടപെടുന്നൊരു പെണ്ണിനെയാണു ഇന്നത്തെ ആണിനാവശ്യം. തന്നെപ്പോലൊരു പെണ്ണ് ബാധ്യത തന്നെയാണ്.

എന്നാലും..

വിതുമ്പാൻ‌ തുടങ്ങിയ ചുണ്ടുകൾ കടിച്ചു പിടിച്ചു.

മനസ്സിന്റെ നിയന്ത്രണം വിരൽത്തുമ്പോളം എത്താഞ്ഞിട്ടാവും വളവു തിരിയുമ്പോൾ എതിരേ വരുന്ന വാഹനത്തെ ശ്രദ്ധിച്ചില്ല.. സ്ഥലകാല ബോധം വന്നപ്പോഴേക്കും ഒരപകടം ഒഴിവാക്കാൻ വണ്ടി വെട്ടിയൊഴിച്ചു.. കുറേ ദൂരത്തോളം പോയി വണ്ടി നിന്നു..

സ്റ്റിയറിംഗിൽ മുഖമമർത്തിക്കിടന്നു ഹൃദയതാളം ഒന്നു നേരെയാകാൻ..
                                                                       
                                                                       **********

കടന്നു പോയ വാഹനം ചീറ്റിത്തെറിപ്പിച്ച ചെളിവെള്ളത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു അപ്പോഴയാൾ, അവൾക്ക് പിന്നിൽ... എത്ര ഒഴിഞ്ഞു മാറിയിട്ടും അയാളുടെ കാഷായ വേഷത്തിൽ ആ കലക്ക വെള്ളം ചിത്രം വരച്ചു..

തൊട്ടു പിന്നിൽ നിറുത്തിയ വാഹനത്തെ നിർവ്വികാരതയോടൊന്നു നോക്കി, വഴിയരികിലെ പൈപ്പിൻ‌  ചുവട്ടിലേക്കയാൾ നടന്നു.

കഴുകിയ മുഖം തുടയ്ക്കാൻ തോൾസഞ്ചിയിൽ നിന്നും തൂവാലയെടുക്കുമ്പോൾ എന്തോ നിലത്തെ വെള്ളത്തിൽ വീണു.. പ്രാണൻ പിടഞ്ഞ വേദനയോടെ, ആവേശത്തിൽ‌ അയാളത് കടന്നെടുത്തു.. പറ്റിപ്പിടിച്ച മണ്ണും വെള്ളവും തുടച്ചു കളഞ്ഞു..

അതൊരു ഫോട്ടോ ആയിരുന്നു... അതില്‍ ചിരിക്കുന്ന മുഖം അവളുടേതും..

ഭദ്രമായി ആ ഫോട്ടോ തോൾ സഞ്ചിയിൽ തിരുകി, ദേവീ കടാഷത്തിനയാൾ നടക്കുമ്പോൾ ഒന്നു ശാന്തമായ മനസ്സോടെ അവൾ കാർ മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു...

                                                                     ************

കാത്തിരിക്കും.. ജീവിതം അവസാനിപ്പിക്കില്ല.. എന്നെങ്കിലും ഒരിക്കൽ തിരികെ വരണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ.. ആരുണ്ടാവും ഞാനല്ലാതെ.? എന്നെ തിരക്കിയാവില്ലേ വരുന്നതും..? കാത്തിരിക്കും.. ജീവന്റെ അവസാന ശ്വാസം വരെ..

ഡൈവിംഗിനിടയിലും മനസ്സ് മന്ത്രിക്കുന്നത് അറിയുന്നുണ്ടായിരുന്നു..

അന്തരീക്ഷത്തിലപ്പോള്‍ ശങ്കരന്റെ ആത്മാവു തേങ്ങിയതു മാത്രം അറിഞ്ഞില്ല..

"ഒരു നിമിഷം നിനക്ക് ഞാനാകാമായിരുന്നു..!"

55 comments:

  1. " ഒരു നിമിഷം നിനക്ക് ഞാന്‍ ആകാമായിരുന്നു" ഒത്തിരി ഇഷ്ടമായി ചേച്ചീ.... ഒന്നാം തീയതി ഞാന്‍ തന്നെ എഴുത്ത് തുടങ്ങി വയ്ക്കണ്ടാ എന്ന് കരുതി വായിച്ചിട്ട് പോകാന്‍ വന്നതാണ്. മിണ്ടാതെ പോകാന്‍ പറ്റിയില്ല.

    ReplyDelete
  2. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ‌ കാലപ്രയാണങ്ങൾക്ക് തകർത്തെറിയാനാവാത്തൊരു ബന്ധമായിരുന്നു മനസ്സിൽ‌.. എപ്പോഴായിരുന്നു കണക്കുകൾ പിഴച്ചു തുടങ്ങിയത്..?
    അതെ നമ്മളറിയാതെയാണു പലതും സംഭവിക്കുന്നത്.
    ആശംസകൾ..

    ReplyDelete
  3. വായനയെ ആര്‍ദ്രമാക്കിയ കഥ

    ReplyDelete
  4. കുടജാദ്രി എന്നു തലക്കെട്ട് കണ്ടപ്പോൾ യാത്രാവിവരണമെന്നാണ് കരുതിയത്..വായന തുടങ്ങിയപ്പോഴും അങ്ങനെ തന്നെയാണ് അനുഭവപ്പെട്ടത്.പക്ഷെ വളരെ വേഗതയിൽതന്നെ കഥയുടെ ഒഴുക്കിലേയ്ക്ക് ലയിക്കുവാൻ സാധിച്ചു. നന്നായി എഴുതിയിരിക്കുന്നു.. എഴുത്തിന്റെ ശൈലി ഏറെ ഇഷ്ടപ്പെട്ടു..ആശംസകൾ.

    ReplyDelete
  5. ഒത്തിരി ഇഷ്ടമായി ...ആശംസകൾ..
    rvkumar66@gmail.com

    ReplyDelete
  6. കാത്തിരിപ്പിനൊടുവില്‍ വരുമായിരിക്കും.
    സന്യാസത്തിലും അവളുടെ ഫോട്ടോ കൈവിട്ടില്ലല്ലോ. :-)
    ഞാനും ഒരു യാത്രാ വിവരണം ആവുമെന്ന് കരുതി. നല്ല ഭംഗിയായി പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടു സീത.

    ReplyDelete
  7. ഈയിടെ കുടജാദ്രിയില്‍ പോയിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവം ആണത്. ആ പശ്ചാത്തലത്തില്‍ എഴുതിയ ഈ കഥയും നന്നായിരിക്കുന്നു. ആദി ശങ്കരന്റെ ആത്മഗതം എല്ലായിടത്തും മുഴങ്ങുന്നുണ്ട്. ആര് കേള്‍ക്കാന്‍?

    ReplyDelete
  8. സ്വയം പിണ്ഡം വച്ച് സന്യാസി ആയവന്‍ അവളുടെ ഫോട്ടോ കൊണ്ടുനടക്കുന്നതിനാല്‍ തീര്‍ച്ചയായും കാത്തിരിപ്പിന് അര്‍ഥമുണ്ടാകും... നല്ല കഥ...

    ReplyDelete
  9. സന്യാസവും ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടവും തമ്മിലുള്ള ലോലമായ അതിർവരമ്പുകൾ കാണിച്ചുതരുന്ന കഥ....ഒരു കാലത്ത് ആവേശത്തോടെ പലതവണ വായിച്ചിരുന്ന എം.മുകുന്ദന്റെ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്ന നോവലിനെ ഓർമ്മിപ്പിച്ചു.

    പ്രമേയം പറഞ്ഞു പഴകിയതാണെങ്കിലും സീതയുടെ തനതായ അവതരണരീതി നന്നായി...

    ReplyDelete
  10. പ്രമേയം പഴയെതെങ്കിലും തിരഞ്ഞെടുത്ത പശ്ചാത്തലം നന്നായി. സീതയുടെ മനോഹരമായ ശൈലിയും വായനക്കാരനെ ഇരുത്തിപ്പിക്കും..

    ReplyDelete
  11. നല്ല അവതരണം പക്ഷെ ..ഇത്ര വലിച്ചു നീട്ടി എഴുതാനുള്ള ത്രെഡ് ഇതിനുണ്ടോ ?

    ReplyDelete
  12. എത്ര മനോഹരമായിട്ടാണ് ഇയ്യാള് എഴുതിയിരിക്കുന്നത്.. മുകളില്‍ പറഞ്ഞത് പോലെ യാത്ര വിവരനമാനെന്നു തോന്നി.. സ്ഥലങ്ങളെയും സാഹചര്യങ്ങളെയും ഭക്തി സാന്ദ്രമായ ചുറ്റുപാടുകളെയും അത്ര കണ്ടു വര്‍ണിച്ചു എഴുതി..

    കഥയുടെ വിഷയം പഴയതാണെങ്കിലും എഴുത്ത് കൊണ്ട് ഭംഗിയാക്കി...

    അഭിനന്ദനങ്ങള്‍..

    ReplyDelete
  13. ആര്‍ദ്രമായ കഥയില്‍ ലയിച്ചു പോയപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞുവോ ?ജീവിതഗന്ധിയായ കഥയില്‍ സ്പന്ദിക്കുന്ന അക്ഷര ഹൃദയം മന്ത്രിക്കുന്നുണ്ട് ,എഴുത്തിന്റെ മാസ്മരികത.അഭിനന്ദിക്കട്ടെ ,വീണ്ടും...
    കൂടെ ,സീതയുടെ ബ്ലോഗ്‌ ഇപ്പോള്‍ മനോഹരമായിട്ടുണ്ട്.

    ReplyDelete
  14. നല്ല കയ്യടക്കം ഉള്ള രചന ടീച്ചര്‍ ഭാവുകങ്ങള്‍

    ReplyDelete
  15. നന്നായി എഴുതീട്ടാ...
    യഥാ‍ർത്ഥത്തിൽ പ്രണയം ഇണകളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെങ്കിൽ,തൽക്കാലം വേർപ്പെട്ടാലും അവർ വീണ്ടും കൂടിച്ചേരും കേട്ടൊ സീതെ
    അനുഭവൻ ഗുരു..!

    ReplyDelete
  16. പതിവ് പോലെ സീതയുടെ സീതായനം. നന്നായി തന്നെ എഴുതി.

    പക്ഷെ കുറേയേറെ പറഞ്ഞ ഒരു പ്രമേയമാകുമ്പോള്‍ ചെറിയ എന്തെങ്കിലും ട്വിസ്റ്റ് വരുത്താമായിരുന്നു. ഇതില്‍ ഇപ്പോള്‍ സീതയുടെ ഭാഷ മാത്രമേ വ്യത്യസ്തമായുള്ളൂ. പക്ഷെ ആ ഭാഷയോട് പലപ്പോഴും തോന്നിയ പോലെ ഇക്കുറിയും വശ്യത തോന്നുന്നു.

    ReplyDelete
  17. ആശയത്തിന്റെ പരിമിതികളെ അവതരണം മറികടക്കുന്നു.

    ReplyDelete
  18. സീത! മനസ്സില്‍ വിഷാദത്തിന്റെ നേരിയ ഒരു അല അവശേഷിപ്പിച്ചു പോകുന്നു.. ഈ കഥ..ഈ എഴുത്ത്..

    ReplyDelete
  19. മനസ്സിനെ ആര്‍ദ്രമാക്കിയ എഴുത്ത് ....
    ലങ്കയില്‍ രാമനെയും കാത്തിരിക്കുന്ന സീതയെപ്പോലെ ശുഭാപ്തി വിശ്വാസത്തോടെ അവള്‍ കാത്തിരിക്കട്ടെ....
    എന്തെങ്കിലും ആത്മകഥാംശം :-)

    ReplyDelete
  20. കുടജാദ്രിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ‘സെറ്റു‘ ചെയ്ത ഈ കഥ വിഷാദം നിറഞ്ഞ വരികളാൽ മനസ്സിലേയ്ക്ക് ഇറങ്ങി വരുന്നു. നന്നായി. ‘താലീ മാഹാൽമ്യം’ ഒരു പഴയ വിഷയമാണെങ്കിലും.

    ReplyDelete
  21. ഇപ്രാവശ്യം മെയില്‍ കിട്ടിയില്ല .. ഡാഷ് ബോര്‍ഡ്‌ കണ്ടു വന്നു .
    കുടജാദ്രിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടു ..
    മനോരാജ് പറഞ്ഞ പോലെ ആ എഴുത്തിനു ഒരു പ്രത്യേക വശ്യത തന്നെ ഉണ്ട്
    ആശംസകളോടെ .... (തുഞ്ചാണി )

    ReplyDelete
  22. സംന്യാസം സത്യത്തില്‍ കര്‍മ്മ ബന്ധങ്ങളില്‍ നിന്നുള്ള മോചനമാണ് ,ചിലര്‍ക്കത് ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും,വിരക്തിയാണ് ഉത്തമ സംന്യാസത്തിന്റെ മുഖമുദ്ര .ആസക്തി കള്ള സംന്യാസിയുടെ കാമനയും,ഈ കഥയിലെ സംന്യാസി കള്ള സംന്യാസിയാണ് .അയാള്‍ വിരക്തി അഭിനയിക്കുന്ന പ്രനയാസക്തനാണ് .സ്വന്തമായ ഒരു തീരുമാനത്തില്‍ സ്വതന്ത്രമായി എത്തി ച്ചേരാന്‍ പറ്റുന്നില്ല എന്നതാണ് അയാളുടെ ദൌര്‍ബല്യം ,അങ്ങനെയുള്ളവര്‍ക്ക് ഗൃഹസ്ഥാശ്രമാത്തിലും സംന്യാസത്തിലും മനശാന്തി കിട്ടില്ല ,ഈ കഥ ഇഷ്ടപ്പെട്ടു, ഞാന്‍ എനിക്ക് എന്നൊക്കെ കഥയില്‍ കാണുന്നു ,കഥാകാരി കഥാപാത്രമായി മാറുന്നത് കൊണ്ടാണ് ചിലര്‍ ഇതില്‍ ആത്മാംശം ചികഞ്ഞത് .

    ReplyDelete
  23. മനോഹരമായ കഥ സീതെ. ആശംസകള്‍

    ReplyDelete
  24. നല്ല കഥ.രമേശ് ജി പറഞ്ഞ പോലെ അയാള്‍ വിരക്തി അഭിനയിക്കുന്ന കള്ളസന്യാസി തന്നെയാണു. ജീവിതത്തിലെ പരീക്ഷണങ്ങള്‍ നേരിടാന്‍ കഴിയാതെ ഒളിച്ചോടിയവന്‍.

    എന്തായാലും അവരെയങ്ങ് കൂട്ടിമുട്ടിക്കാമായിരുന്നു ...
    ആശംസകളോടെ...

    ReplyDelete
  25. ശരിയാണ് ,നിന്നെ ചുമക്കാൻ വയ്യ എന്നു പറയുന്നയാൾ സന്യസിക്കാൻ പോകുന്നതും സന്യസിക്കുമ്പൊഴും ഗൃഹസ്താശ്രമത്തിന്റെ ഓർമ്മകളുമായി നടക്കുന്നതും അപക്വമായ മനസ്സിന്റെ ലക്ഷണമാണ്.
    അയാൾ തിരിച്ചു വരിക തന്നെ ചെയ്യും.

    ReplyDelete
  26. വെറും വിരക്തി സന്യാസം ആവില്ല, അത് ഒരു നാശകശക്തി ആവുകയെ ഉള്ളു. ഞാന്‍ നേടാന്‍ കൊതിച്ചതിലും അകന്നു നില്ക്കാന്‍ ശ്രമിച്ചതിലും ഉള്ളത് ഒന്ന് തന്നെയാണ് എന്ന കണ്ടെത്തലാണ് സന്യാസം, പ്രലോഭനങ്ങളും പക വീട്ടുകളും ഇല്ലാത്ത അവസ്ഥ. പ്രിയനോടും അപ്രിയനോടും മനസുകൊണ്ട് (അല്ലാതെ മനസ്സില്‍ ഒന്ന് വച്ചിട്ട് ഒരുപോലെ ചിരിച്ചു കാട്ടാന്‍ നമ്മളും വിദഗ്ധര്‍ തന്നെ) ഒരേപോലെ പെരുമാറാന്‍ പറ്റുന്ന പക്വത. ഇതൊക്കെ ആര്‍ജിക്കുന്നതാണ് സന്യാസം. വിരക്തിയില്‍ ഇതൊന്നുമില്ല, അതൊരു മാനസിക അവസ്ഥ മാത്രം, സന്യാസം ഒരേ സമയം ബാഹ്യവും ആന്തരികവും ആണ്. ഇത് എന്‍റെ എളിയ അഭിപ്രായം ആണ്. വിരക്തി, സന്യാസം രണ്ടും ചേര്‍ന്ന് വന്നത് കണ്ടപ്പോള്‍ പറഞ്ഞു, അത്രേയുള്ളൂ.

    ReplyDelete
  27. നല്ല കഥ...അഭിനന്ദനങ്ങള്‍

    ReplyDelete
  28. നല്ല കഥ.... ഇഷ്ട്ടായി... :)

    ReplyDelete
  29. എല്ലാത്തിനുമൊടുക്കമുള്ള വിരക്തിയില്‍ നിന്നുമാണ്/ ജീവിതാസക്തികളില്‍നിന്നും മോചനം നേടുമ്പോഴാണ് സംന്യാസം ആരംഭിക്കുന്നത് എങ്കില്‍, ഇതൊരു {നായകന്റെത്} ഒളിച്ചോട്ടം തന്നെയാണ്. ടീച്ചറേ.. നന്നായിട്ടുണ്ട്.

    ReplyDelete
  30. എന്താ ഇങ്ങനെ ഒരു എഴുത്ത്..?
    എവിടെയൊക്കെയോ മുറിവേല്‍ക്കുന്നൂ..
    നിയ്ക്ക് വേറൊന്നും പറയാന്‍ കിട്ടണില്ലാ...
    നൊമ്പരങ്ങള്‍ ഇനിയും ബാക്കി..!

    ReplyDelete
  31. മോഹങ്ങള്‍ ,ആഗ്രഹങ്ങള്‍ രണ്ടും ഒന്ന് തന്നെ എങ്കിലും
    മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വരും വരാഴികയെ
    ഓര്‍ത്ത്‌ വിലപിക്കുന്ന ജന്മങ്ങള്‍ ,ആര്‍ദ്രതയ്യാര്‍ന്ന
    കദനം ,പദനങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിയാത്ത ഭീരു
    ജീവിതം എന്ന മൂന്നക്ഷരം അടങ്ങുന്ന സത്യത്തെ
    നേരിടാന്‍ കരുത്തില്ലാതെ സന്യാസം തേടുമ്പോഴും
    ഒരു ചിത്രം കൊണ്ട് നടക്കുന്നവന്‍ അവനായി കാത്തിരുന്നു
    ഹോമാഗ്നിയിലേക്ക് സ്വയം ഹോമിക്കുന്നവള്‍ കഥ വളരെ
    ഇഷ്ടമായി ദേവികെ ഇനിയും പതിയട്ടെ ഇതുപോലെ ഉള്ള
    പോസ്റ്റുകള്‍ സീതായനത്തിന്റെ താളുകളില്‍ ആശംസകളോടെ

    ReplyDelete
  32. കഥ വളരെ നന്നായി പറഞ്ഞു.. നല്ല ഒഴുക്ക്.. എന്നാലും എന്തോ ഒരു നോവ്.. അത് ചേച്ചീടെ സീതക്കുട്ടിയെഴുതിയതോണ്ടാവും..

    ReplyDelete
  33. @@ജയലക്ഷ്മി:സംന്യാസത്തെക്കുറിച്ച് താങ്കളുടെ നിര്‍വചനം ശരിയാണ് .ഞാന്‍ പറഞ്ഞതും അത് മനസ്സില്‍ കണ്ടാണ് .അത്ര വിശദീകരിച്ചു പറഞ്ഞില്ല എന്നതാണ് എന്റെ ന്യൂനത. നിര്‍ഗ്ഗുണ പരബ്രഹ്മം എന്ന് ചിലരെ അറിവില്ലാത്തവര്‍ കളിയാക്കി വിളിക്കാറുണ്ട്.അത് സത്യത്തില്‍ ഈശ്വര തുല്യരായവരുടെ പര്യായം ആണെന്ന് അധികം പേര്‍ മനസിലാക്കിയിട്ടുണ്ടാവില്ല. ഗീതയില്‍ പറയുന്നു :ഏതൊരുവന്‍ സ്വര്‍ണ്ണ ത്തെയും കരിക്കട്ടയെയും തുല്യമായി കാണുന്നുവോ ? ഏതൊരുവന്‍ സുഖത്തെയും ദുഖത്തെയും ഒരേപോലെ ആചരിക്കുന്നുവോ അവനാണ് നിര്‍ഗ്ഗുണന്‍ . "വൈരാഗ്യം" എന്നത് പോലെ വിപരീതാര്‍ത്തത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് വിരക്തിയും.സാമാന്യ അര്‍ത്ഥത്തില്‍ വിരക്തി മോഹ ഭംഗം (DISENCHANTMENT)ആണ് .സം ന്യാസം അതല്ല ന്യാസത്തോട് കൂടിയതാണ് .ന്യാസം എന്നാല്‍ ഉപേക്ഷിക്കല്‍ / ത്യജിക്കല്‍ /വേണ്ടാ എന്ന് വയ്ക്കല്‍ ആണ് .സം എന്നാല്‍ കൂടിയത്.അപ്പോള്‍ സം ന്യാസി സുഖ ഭോഗങ്ങള്‍ ത്യജിച്ചവാന്‍ .അതില്‍ വിരക്തി ഉണ്ടായവാന്‍ എന്നൊക്കെയല്ലേ അര്‍ഥം കിട്ടുക . വൈരാഗ്യം എന്നത് പക മാത്രമല്ല വി- രാഗം രാഗം ഇല്ലായ്മ (അതായത് ഇഷ്ടം,ആസക്തി,എന്നിവ നശിച്ച അവസ്ഥ )അഭിപ്രായം കുറിച്ചപ്പോള്‍ ഇങ്ങനെയൊന്നും വിശദീകരിക്കാന്‍ തോന്നിയില്ല :)
    ഇനി എല്ലാ ഗുണങ്ങളും അവസ്ഥകളും ആദ്യം മനസ്സില്‍ ആണ് ഉണ്ടാവുന്നത് .അതിനെ പിന്നീട് ശരീരം നിഷ്ടകളിലൂടെ സ്വീകരിക്കുന്നു എന്നേയുള്ളൂ. നിഷ്ഠ വേണമെങ്കില്‍ മനസിനെ ആദ്യം പാകപ്പെടുത്തണം.മനസ് ചത്താല്‍ പിന്നെ ശരീരം ചീര്‍ത്തിട്ടു കാര്യമില്ലല്ലോ. പിന്നെ ഇന്നത്തെ ലോകത്ത് സംന്യാസികളെ കണ്ടുമുട്ടുക പ്രയാസം തന്നെ ..ശരിവയ്ക്കുന്നു ..:)

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. അതെ രമേശ്‌ പറഞ്ഞത് തികച്ചും സത്യമാണ്
    സന്യസിക്കുന്നവന്‍ എല്ലാം സംന്യസിക്കുമ്പോള്‍
    ഞാന്‍ ആരെന്നു അറിഞ്ഞിരിക്കണം രമണ മഹര്‍ഷിയുടെ
    വാക്കുകള്‍ വായിക്കു ഞാന്ന്‍ ആരെന്നു അറിയാന്‍
    നന്ദിയും കടപ്പാടും: ശ്രീരമണാശ്രമം, തിരുവണ്ണാമല.

    സകലജീവികളും ദുഃഖത്തിന്റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു “ഞാന്‍ ആരാണ്” എന്ന വിചാരം പ്രധാനപ്പെട്ടതാണ്.

    1. ഞാന്‍ ആരാണ്?
    സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല.

    2. ഇവയൊന്നും ‘ഞാന്‍’ അല്ലെങ്കില്‍ പിന്നെ ‘ഞാന്‍’ എന്നുവച്ചാല്‍ ആരാ?
    മുന്‍പറഞ്ഞമാതിരി ‘ഇതു ഞാന്‍ അല്ല, ഇതു ഞാന്‍ അല്ല’ എന്നു നിഷേധിച്ചു് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ ആകുന്നു ‘ഞാന്‍’.

    3. അറിവിന്റെ സ്വരൂപം എന്ത്?
    അറിവിന്റെ സ്വരൂപം സച്ചിദാനന്ദം.

    4. സ്വരൂപദര്‍ശനം എപ്പോള്‍ കിട്ടും?
    ദൃശ്യമായ ജഗത്തില്ലാതാവുമ്പോള്‍ ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും.

    5. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്‍ശനമുണ്ടാവില്ലേ?
    ഉണ്ടാവില്ല.

    6. എന്തുകൊണ്ട്?
    ദൃക്കും ദൃശ്യവും, രജ്ജുവും സര്‍പ്പവും പോലെയാകുന്നു. കല്‍പ്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകാത്തതുപോലെ, കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനത്തിന്റെ ദര്‍ശനം ഉണ്ടാവില്ല.

    7. ദൃശ്യമായ ജഗത്ത് എപ്പോഴാണ് മറയുക?
    സകല ജ്ഞാനത്തിനും സകല കര്‍മ്മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്തും മറയും.

    8. മനസ്സിന്റെ സ്വരൂപമെന്ത്?
    മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തി. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. വിചാരങ്ങളെല്ല‍ാം നീക്കിനോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ല. അതുകൊണ്ട് മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റു വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു.

    മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല. മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കില്ല. മനസ്സിനെത്തന്നെയാണ് സൂക്ഷ്മശരീരമെന്നും ജീവനെന്നും പറയുന്നത്.

    9. മനസ്സിന്റെ സ്വരൂപത്തെ വിചാരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്താകുന്നു?
    ഈ ദേഹത്തില്‍ ‘ഞാന്‍’ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു. ‘ഞാന്‍’ എന്ന വിചാരം ദേഹത്തില്‍ ഏതൊരിടത്തില്‍ നിന്നാണ് ആദ്യം പുറപ്പെടുന്നതെന്ന് ആലോചിച്ചാല്‍ ഹൃദയത്തില്‍ നിന്നാണെന്നു അറിയാറാകും. മനസ്സിന്റെ പിറപ്പിടം ആതാകുന്നു. ‘ഞാന്‍ ഞാന്‍’ എന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും അവിടെത്തന്നെകൊണ്ടുചെന്നാക്കും. മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലും വെച്ചു ആദ്യമുണ്ടാകുന്ന വിചാരം ‘ഞാന്‍’ എന്ന വിചാരമാകുന്നു. ഇതു ഉദ്ഭവിച്ചതിന്റെ ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ജ്ഞാനം ഉളവായതിന്റെ ശേഷമേ ‘നീ, അവന്‍’ മുതലായ ജ്ഞാനം ഉണ്ടാകുകയുള്ളൂ. ‘അഹം’ എന്നതില്ലെങ്കില്‍ ത്വം മുതലായ വാക്കുകള്‍ക്ക്‌ പ്രസക്തിയില്ല.

    10. മനസ്സെങ്ങനെയടക്കും?
    ‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത മറ്റുചിന്തകളെയെല്ല‍ാം നശിപ്പിച്ചു ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് സ്വരൂപദര്‍ശനവും ഉണ്ടാകും.

    ReplyDelete
  36. 11. ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായം എന്ത്?
    മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലെന്താ, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍, മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി വര്‍ദ്ധിക്കും.

    സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള്‍ സ്ഥൂലങ്ങളായ നാമരൂപങ്ങള്‍ തോന്നുന്നു. ഹൃദയത്തില്‍ ഒതുങ്ങുമ്പോള്‍ നാമരൂപങ്ങള്‍ മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്‍ത്തന്നെ ഒതുക്കിവച്ചുകൊണ്ടിരിക്കുന്നതിനു അന്തര്‍മുഖം എന്നുപറയുന്നു. ഹൃദയത്തില്‍നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്‍മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില്‍ വിശ്രമിക്കുമ്പോള്‍ സകല വിചാരങ്ങള്‍ക്കും മൂലമായ ‘ഞാന്‍’ എന്നത് പോയി നിത്യമായ ‘താന്‍’ മാത്രം പ്രകാശിക്കും. എന്തുതന്നെ ചെയ്യുന്നതായാലും ‘ഞാന്‍’ എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. അങ്ങനെ ചെയ്‌താല്‍ എല്ല‍ാം ശിവാത്മകമായിത്തീരും.

    12. മനസ്സടക്കുന്നതിനു വേറെ ഉപായങ്ങളില്ലേ?
    അദ്ധ്യാത്മവിചാരമല്ലാതെ വേറെ തക്കതായ ഉപായമൊന്നുമില്ല. മറ്റുള്ള ഉപായങ്ങളെക്കൊണ്ട്‌ പിടിച്ചുനിറുത്തിയാലും മനസ്സ് അടങ്ങിയതുപോലെയിരുന്നു വീണ്ടും ഉദിക്കുന്നതാണ്. പ്രാണായാമംകൊണ്ടും മനസ്സടക്ക‍ാം. പക്ഷേ, പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നു, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം; ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം; അതുതന്നെ അഹങ്കാരം. അഹങ്കാരം എവിടെനിന്നുത്ഭവിക്കുന്നുവോ അവിടെനിന്നുതന്നെയാണ് ശ്വാസവും ഉണ്ടാകുന്നത്. അതിനാല്‍ മനസ്സടങ്ങുമ്പോള്‍ പ്രാണനും പ്രാണന്‍ അടങ്ങുമ്പോള്‍ മനസ്സും അടങ്ങും.

    എന്നാല്‍ സുഷുപ്തിയില്‍ മനസ്സടങ്ങുന്നുണ്ടെങ്കിലും പ്രാണന്‍ അടങ്ങുനില്ല. ദേഹത്തെ കാത്തുരക്ഷിപ്പാനും ദേഹം മൃതിയടഞ്ഞുപോയോ എന്ന് അന്യര്‍ സംശയിക്കാതിരിക്കാനുമായി ഇങ്ങനെയാണ് ഈശ്വരന്‍ നിയമിച്ചിട്ടുള്ളത്. ജാഗ്രത്തിലും സമാധിയിലും മനസ്സടങ്ങുമ്പോള്‍ പ്രാണനും അടങ്ങുന്നു. പ്രാണന്‍ മനസ്സിന്റെ സ്ഥൂലരൂപമാകുന്നു. മരണകാലം വരുന്നതുവരെ മനസ്സ് പ്രാണനെ ഉടലില്‍ വെച്ചുകൊണ്ടു ഉടല്‍ നിര്‍ജ്ജീവമാകുമ്പോള്‍ അതിനെ കവര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് പ്രാണായാമം മനസ്സടക്കുവാന്‍ സഹായമായിത്തീരുമെന്നല്ലാതെ മനസ്സിനെ നശിപ്പിക്കില്ല.

    പ്രാണായാമം പോലെ മൂര്‍ത്തിധ്യാനം, മന്ത്രോച്ചാരണം, ആഹാരനിയന്ത്രണം എന്നിവയും മനസ്സിനെ അടക്കുവാന്‍ സഹായിക്കുന്നവതന്നെ.

    മൂര്‍ത്തിധ്യാനംകൊണ്ടും മന്ത്രോച്ചാരണംകൊണ്ടും മനസ്സ് ഏകാഗ്രതയെ പ്രാപിക്കുന്നു. മനസ്സാകട്ടെ സദാ ചലിച്ചുകൊണ്ടുതന്നെയിരിക്കും. ആനയുടെ തുമ്പിക്കൈയില്‍ ഒരു ചങ്ങല കൊടുത്താല്‍ അത് എങ്ങനെ വേറെ ഒന്നിനെയും തൊടാതെ ചങ്ങലയെത്തന്നെ പിടിച്ചുകൊണ്ടുപോകുമോ, അതേപ്രകാരംതന്നെ മനസ്സിനെ ഏതെങ്കിലും ഒരു നാമത്തിലോ രൂപത്തിലോ നിര്‍ത്തി ശീലിപ്പിച്ചാല്‍ അതില്‍ത്തന്നെ പതിഞ്ഞുകൊണ്ടിരിക്കും. മനസ്സ് അനേകചിന്തകളായി പിരിയുന്നതിനാല്‍ ഓരോരോ ചിന്തയും ഏറ്റവും ബലഹീനമായിത്തീരുന്നു. വിചാരങ്ങള്‍ അടങ്ങിയടങ്ങി ഏകാഗ്രതയില്‍ എത്തി അതുകൊണ്ട് ബലവത്തായിത്തീര്‍ന്ന മനസ്സിന് ആത്മവിചാരം സുലഭമായി സിദ്ധിക്കും. എല്ലാ നിയമങ്ങളിലും വച്ചു സാത്വികമായ മിതഭക്ഷണനിഷ്ഠയാല്‍ മനസ്സിന്റെ സാത്വികഗുണം തെളിഞ്ഞു അതുവഴിയായി ആത്മവിചാരത്തിനും സ്വയം സഹായം സിദ്ധിക്കുന്നു.

    13. വിഷയവാസനകള്‍ കടലിലെ തിരമാലകള്‍ പോലെ അളവറ്റു തോന്നുന്നുണ്ടല്ലോ; അവയെല്ല‍ാം എപ്പോള്‍ ഇല്ലാതാകും?
    സ്വരൂപധ്യാനം തെളിഞ്ഞു തെളിഞ്ഞു വരുന്തോറും വിചാരങ്ങളെല്ല‍ാം അടങ്ങിക്കൊള്ളും.

    ReplyDelete
  37. 14. വിചാരം ചുരുങ്ങിവന്നു സകല വിഷയവാസനകളും ഇല്ലാതായി സ്വരൂപധ്യാനം മാത്രമായി ഇരിക്കുവാന്‍ സാധിക്കുമോ?
    സാദ്ധ്യമോ അല്ലയോ എന്ന ആശങ്കയ്ക്ക് ഇടംകൊടുക്കാതെ സ്വരൂപധ്യാനത്തെ വിടാതെ മുറുകെ പിടിക്കണം. ഒരുവന്‍ എത്രതന്നെ പാപിയായിരുന്നാലും ‘ഞാന്‍ പാപിയായിരുന്നല്ലോ, എങ്ങനെ എനിക്ക് ഗതി ഉണ്ടാകും’ എന്നിങ്ങനെ വ്യസനിച്ചുകൊണ്ടിരിക്കാതെ, താന്‍ പാപിയാണെന്നുള്ള വിചാരത്തെ തീരെ തള്ളിക്കളഞ്ഞു സ്വരൂപധ്യാനത്തില്‍ ശ്രദ്ധയുള്ളവനായിരുന്നാല്‍ അവന്‍ നിശ്ചയമായും നിവൃത്തനാകും. നല്ല മനസ്സെന്നും ചീത്ത മനസ്സെന്നും രണ്ടു മനസ്സില്ല; മനസ്സൊന്നേയുള്ളൂ. വാസനകളാകട്ടെ ശുഭമെന്നും ആശുഭമെന്നും രണ്ടു വിധമുണ്ട്. മനസ്സ് ശുഭവാസനയ്ക്ക് വശഗതമാകുമ്പോള്‍ നല്ല മനസ്സെന്നും അശുഭവാസനയുടെ വശത്താകുമ്പോള്‍ ചീത്ത മനസ്സെന്നും പറയപ്പെടുന്നു.

    പ്രപഞ്ചവിഷയങ്ങളിലേക്കും മറ്റുള്ളവരുടെ കാര്യങ്ങളിലേക്കും മനസ്സിനെ വിട്ടയക്കരുത്. അന്യര്‍ എത്രതന്നെ നീചന്മാരായിരുന്നാലും അവരുടെ നേരെ ദ്വേഷം ഉണ്ടാകരുത്. രാഗം, ദ്വേഷം ഇവ രണ്ടും വെറുക്കത്തക്കവയാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതൊക്കെ തനിക്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണെന്നറിഞ്ഞാല്‍ ഏവനാണ് കൊടുക്കാതിരിക്കുന്നത്. താന്‍ ഉയര്‍ന്നാല്‍ സകലവും ഉയരും; താന്‍ അടങ്ങിയാല്‍ എല്ല‍ാം അടങ്ങും. എത്രത്തോളം താനടങ്ങുന്നുവോ അത്രത്തോളം നന്മയുമുണ്ട്. മനസ്സടക്കിക്കൊണ്ടിരുന്നാല്‍ എവിടെയിരുന്നാലും ഇരിക്ക‍ാം.

    15. വിചാരണ എതുവരേയ്ക്കും വേണം?
    മനസ്സില്‍ ഏതുവരെ വിഷയവാസന ഇരിക്കുന്നുവോ അതുവരെ ‘ഞാന്‍ ആരാണ്’ എന്ന വിചാരണയും വേണം. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കെ അപ്പോഴപ്പോള്‍ അവയെല്ല‍ാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോള്‍ അവരെ എല്ല‍ാം വെട്ടിക്കൊന്നുകൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും.

    16. സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു?
    യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ശുക്തിയില്‍ രജതമെന്നപോലെ അതില്‍ കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും.

    ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥ തന്നെയാകുന്നു സ്വരൂപം. അതുതന്നെയാണ് മൗനമെന്നു പറയുന്നത്. സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ല‍ാം ശിവരൂപം തന്നെ.
    17. എല്ല‍ാം ഈശ്വരന്‍ ചെയ്യുന്നുവെന്നോ?
    ഇച്ഛാശക്തി സങ്കല്പം കൂടാതെ ഉദിച്ച സൂര്യന്റെ സന്നിധിമാത്രത്താല്‍ സൂര്യകാന്തം അഗ്നിവമിക്കുന്നതും, താമര വിടരുന്നതും, ജലം വറ്റുന്നതും, ലോകം അതാതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു അടങ്ങുന്നതും കാന്തസൂചി ചേഷ്ടിപ്പതും പോലെ ഈശ്വരസന്നിധാനവിശേഷമാത്രത്താല്‍ നടക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അഥവാ പഞ്ചകൃതങ്ങള്‍ക്കുള്‍പ്പെട്ട ജീവികള്‍ അതാതു കര്‍മ്മത്തിനനുസരിച്ചു ചേഷ്ടിച്ചടങ്ങുന്നു. അല്ലാതെ അവര്‍ സങ്കല്‍പ്പത്തോട് കൂടിയവരല്ല; ഒരു കര്‍മ്മവും അവര്‍ക്ക് ബാധകമല്ല; അത് ലോകകര്‍മ്മങ്ങള്‍ സൂര്യനെ ബാധിക്കാത്തതുപോലെയും ചതുര്‍ഭൂതങ്ങള്‍ വ്യാപകമായ ആകാശത്തെ ബാധിക്കാത്തതുപോലെയും ആകുന്നു.

    ReplyDelete
  38. 18. ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
    ഏവനൊരുത്തനോ ദൈവികസ്വരൂപസന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍. ആത്മചിന്തനയല്ലാതെ വേറെ യാതൊരു വിചാരധാരക്കും അല്‍പ്പംപോലും അവകാശം നല്‍കാതെ ആത്മനിഷ്ടാപരനായിരിക്കുന്നത് തന്നെയാണ് ആത്മാര്‍പ്പണം ചെയ്തു എന്നത്.

    ഈശ്വരന്റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു? തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചുകൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന ന‍ാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായിരിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?

    19. വൈരാഗ്യമെന്നത് എന്താകുന്നു?
    ഏതേതു വിചാരങ്ങള്‍ ഉത്പാദിപ്പിക്കുന്നുവോ അവയെല്ല‍ാം ഒന്നുപോലും വിടാതെ ഉല്‍പത്തിസ്ഥാനത്തുതന്നെ അടക്കിക്കളയുകയാകുന്നു വൈരാഗ്യം. മുത്തെടുക്കുന്നവര്‍ അരയില്‍ കല്ലുകെട്ടി മുങ്ങി കടലിന്റെ അടിയില്‍ കിടക്കുന്ന മുത്ത് എങ്ങനെയെടുക്കുന്നുവോ, അപ്രകാരംതന്നെ ഓരോരുത്തര്‍ക്കും വൈരാഗ്യത്തോടെ ഉള്ളില്‍ മുഴുകി ആത്മമുത്ത് സമ്പാദിക്ക‍ാം.

    20. ദൈവത്താലും ഗുരുവിനാലും ഒരു ജീവനെ മുക്തനാക്കുവാന്‍ കഴിയുകയില്ലേ?
    ദൈവവും ഗുരുവും മുക്തിമാര്‍ഗ്ഗം കാട്ടിക്കൊടുക്കും. അല്ലാതെ അവര്‍തന്നെ ജീവികളെ മുക്തരാക്കില്ല.

    വാസ്തവത്തില്‍ ദൈവവും ഗുരുവും വേറെയില്ല. പുലിയുടെ വായില്‍പ്പെട്ടത്‌ തിരിയെ വാരാത്തതെങ്ങനെയോ അതുപോലെ ഗുരുവിന്റെ കൃപാകടാക്ഷത്തില്‍പ്പെട്ടവര്‍ അദ്ദേഹത്താല്‍ രക്ഷിക്കപ്പെടുന്നതല്ലാതെ ഒരു കാലത്തും ഉപേക്ഷിക്കപ്പെടുന്നതല്ല. എങ്കിലും ഓരോരുത്തരും അവരവരുടെ പ്രയത്നത്താല്‍ത്തന്നെ ദൈവം അല്ലെങ്കില്‍ ഗുരു കാട്ടിത്തന്നവഴി തെറ്റാതെ മുക്തിയടയേണ്ടതാകുന്നു. തന്നെ തന്റെ ജ്ഞാനദൃഷ്ടി കൊണ്ടുതന്നെ അറിയണം; അല്ലാതെ അന്യരാല്‍ എങ്ങനെയറിയും? രാമനെന്ന ഒരുവന് താന്‍ രാമനാണെന്നറിയുവാന്‍ കണ്ണാടി വേണമോ?

    21. മുക്തിയില്‍ ഇച്ഛയുള്ളവര്‍ക്ക് തത്ത്വവിചാരം ആവശ്യമാണോ?
    കുപ്പയെ ചുട്ടുകരിച്ചുകളയേണ്ട ഒരുവന്‍ അതിനെ തിരഞ്ഞുനോക്കുന്നതില്‍ പ്രയോജനമില്ലാത്തതുപോലെ, അവനവനെ അറിയേണ്ടുന്ന ഒരുവന്‍ അവനെ മറച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങളെ ഒന്നായി തള്ളിക്കളയാതെ അവയുടെ എണ്ണം കണക്കെടുക്കുന്നതിലും അവയുടെ ക്രമങ്ങളെ ആരായുന്നതിലും ഫലമില്ല. പ്രപഞ്ചത്തെ ഒരു സ്വപ്നത്തെപ്പോലെ ഗണിച്ചുകൊള്ളണം.

    ReplyDelete
  39. 22. ജാഗ്രദവസ്ഥക്കും സ്വപ്നാവസ്ഥക്കും തമ്മില്‍ ഭേദമില്ലേ?
    ജാഗ്രത്ത്‌ ദീര്‍ഘം, സ്വപ്നം ക്ഷണികം എന്നല്ലാതെ ഭേദമൊന്നുമില്ല. ജാഗ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളെല്ല‍ാം എങ്ങനെ സത്യമെന്നുതോന്നുന്നുവോ, അതുപോലെ സ്വപ്നത്തില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉള്ളതായി ആ സമയത്ത് തോന്നും. സ്വപ്നത്തില്‍ മനസ്സു വേറെയൊരു ശരീരത്തെ അംഗീകരിക്കുന്നു. ജാഗ്രല്‍സ്വപ്നങ്ങള്‍ രണ്ടിലും വിചാരങ്ങളും നാമരൂപങ്ങളും ഏകകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

    23. മുമുക്ഷുക്കള്‍ക്ക്‌ ശാസ്ത്രപഠനംകൊണ്ട് പ്രയോജനമുണ്ടോ?
    ഏത് ശാസ്ത്രത്തിലും മുക്തി സമ്പാദിക്കുവാന്‍ മനസ്സിനെ അടക്കണമെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ മനോനിഗ്രഹമാകുന്നു ശാസ്ത്രങ്ങളുടെ മുഖ്യപ്രയോജനം എന്നറിഞ്ഞതിനുശേഷം അവയെ അവസാനമില്ലാതെ പഠിക്കുന്നതുകൊണ്ട് ഫലമില്ല. മനസ്സ് അടക്കുന്നതിന് താന്‍ ആരെന്ന് തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എങ്ങനെ അത് ശാസ്ത്രങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നു? അവനവനെ അവനവന്റെ ജ്ഞാനക്കണ്ണുകൊണ്ടുതന്നെ അറിയണം. താന്‍ പഞ്ചകോശങ്ങള്‍ക്കുള്ളില്‍ ഇരിക്കുന്നു. ശാസ്ത്രങ്ങള്‍ അവയില്‍നിന്നു ബഹിര്‍ഭാഗത്തും ഇരിക്കുന്നു. അതുകൊണ്ട് പഞ്ചകോശങ്ങളെയും നീക്കി വിചാരിക്കേണ്ടതായിരിക്കുന്ന ‘തന്നെ’ ശാസ്ത്രങ്ങളില്‍ തിരയുന്നത് വ്യര്‍ത്ഥമാകുന്നു. പഠിച്ചത് മുഴുവനും ഒരുകാലത്ത് മറക്കേണ്ടിവരും.

    24. സുഖമെന്നാല്‍ എന്താണ്?
    സുഖമെന്നത് ആത്മസ്വരൂപം തന്നെ. സുഖവും ആത്മസ്വരൂപവും വേറെയല്ല. പദാര്‍ഥങ്ങളില്‍ ഒന്നില്‍നിന്നെങ്കിലും സുഖമെന്നത് ലഭിക്കില്ല. അവയില്‍നിന്ന് സുഖം കിട്ടുമെന്ന് ന‍ാം നമ്മുടെ അവിവേകത്താല്‍ വിചാരിക്കുന്നു. മനസ്സ് ബഹിര്‍മുഖമാവുമ്പോള്‍ ദുഖത്തെ അനുഭവിക്കുന്നു. വാസ്‌തവത്തില്‍ നമ്മുടെ കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി മനസ്സ് തന്റെ യഥാസ്ഥാനത്തു തിരിച്ചുവന്നു ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. അതുപോലെതന്നെ, ഉറക്കം, സമാധി, മൂര്‍ച്ഛ മുതലായ കാലങ്ങളിലും, ഇഷ്ടപദാര്‍ത്ഥം ലഭിക്കുമ്പോഴും അനിഷ്ടപദാര്‍ത്ഥം നശിക്കുമ്പോഴും മനസ്സ്‌ അന്തര്‍മുഖമായി ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. ഇങ്ങനെ മനസ്സ് ആത്മാവിനെവിട്ട് പുറമെ പോയ്ക്കൊണ്ടും ഉള്ളിലേക്ക് വന്നുകൊണ്ടും ഒഴിവില്ലാതെ അലയുന്നു. മരത്തിന്റെ കീഴില്‍ നിഴല്‍ സുഖമായി വാഴുന്നു, പുറമെ വെയില്‍ എരിയുന്നു. പുറത്തു സഞ്ചരിക്കുന്ന ഒരുവന്‍ നിഴലില്‍ച്ചെന്ന് തണുപ്പ് അനുഭവിക്കുന്നു.

    അല്‍പനേരം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങി വെയിലിന്റെ ചൂടു സഹിക്കാന്‍ വയ്യാതെ വീണ്ടും മരത്തിന്റെ കീഴില്‍ വന്നിരിക്കുന്നു. ഇങ്ങനെ തണലില്‍നിന്ന് വെയിലിലേക്ക്‌ പോകുകയും, വെയിലില്‍നിന്ന് തണലിലേക്ക്‌ വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ അവിവേകിയാകുന്നു. എന്നാല്‍ വിവേകിയാകട്ടെ, തണലില്‍നിന്നും മാറുന്നില്ല. അതുപോലെ, ജ്ഞാനിയുടെ മനസ്സും ഈശ്വരനെ വിട്ടുപിരിയുന്നതല്ല. പക്ഷേ, അജ്ഞാനിയുടെ മനസ്സാകട്ടെ, പ്രപഞ്ചത്തില്‍ കളിച്ചു ദുഃഖമനുഭവിക്കുകയും ഇടയ്ക്ക് ഈശ്വരനെ പ്രാപിച്ചു സുഖമനുഭവികുകയും ചെയ്യുന്നു. ജഗത്ത് എന്നത് സങ്കല്‍പ്പമാകുന്നു. ജഗത്ത് മറയുമ്പോള്‍, അതായത് സങ്കല്‍പ്പങ്ങള്‍ നശിക്കുമ്പോള്‍, മനസ്സ് ആനന്ദത്തെ അനുഭവിക്കുന്നു. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ ദുഖാനുഭവമുണ്ടാകുന്നു.

    ReplyDelete
  40. 25. ജ്ഞാനദൃഷ്ടി എന്നാല്‍ എന്താണ്?
    ചിന്താശൂന്യത തന്നെയാകുന്നു ജ്ഞാനദൃഷ്ടി. ചിന്താശൂന്യത എന്നാല്‍ ആത്മസ്വരൂപത്തില്‍ മനസ്സിന്റെ ലയമാകുന്നു. അല്ലാതെ അന്യരുടെ മനസ്സറിയുക, ത്രികാലജ്ഞാനം, ദൂരദേശവര്‍ത്തമാനങ്ങള്‍ അറിയുക, എന്നിവ ജ്ഞാനദൃഷ്ടിയാകുന്നതല്ല.

    26. വൈരാഗ്യത്തിനും ജ്ഞാനത്തിനും തമ്മില്‍ ബന്ധമെന്ത്?
    വൈരാഗ്യവും ജ്ഞാനവും വിഭിന്നമല്ല. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നാകുന്നു. വൈരാഗ്യമെന്നത് ഒരു വിഷയത്തിലും മനസ്സിന് സക്തിയില്ലായ്കയാകുന്നു. ജ്ഞാനമെന്നാല്‍ ഒരു വിഷയവും ഓര്‍ക്കായ്കയാകുന്നു. അന്യവസ്തുക്കളില്‍ ആഗ്രഹമില്ലാതിരിക്കുന്നത് വൈരാഗ്യം. മനസ്സിനെ അവിടേക്ക് വിടാതിരികുന്നത് ജ്ഞാനം.

    27. വിചാരത്തിനും ധ്യാനത്തിനും തമ്മില്‍ ഭേദമെന്ത്?
    ആത്മവിചാരം. തന്നില്‍ ത്തന്നെ മനസ്സുവയ്ക്കുന്നത്; ധ്യാനമെന്നത് താന്‍ ഈശ്വരനെന്നും സച്ചിദാനന്ദമെന്നും ഭാവിക്കുന്നതാകുന്നു.

    28. മുക്തി എന്നാല്‍ എന്ത്?
    ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ചു യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാകുന്നു മുക്തി.

    ReplyDelete
  41. പ്രിയപ്പെട്ട സീത,
    കുടജാദ്രിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഈ പോസ്റ്റ്‌ വളരെ മനോഹരമായിരിക്കുന്നു. വളരെ പരിചിതമായ അന്തരീക്ഷം...! ബന്ധങ്ങള്‍ ഇണക്കുന്നത് ദേവി തന്നെ!
    ഇനി പോകുമ്പോള്‍,രാത്രിയിലെ പ്രസാദമായ കഷായം കുടിക്കാന്‍ മറക്കല്ലേ!
    കഥയുടെ അവസാനം...ആ ആത്മഗതം അതിസുന്ദരം!
    എന്റെ നിശാഗന്ധി, ഇപ്പോള്‍ കുടജാദ്രി വരെയൊന്നും ആരും നടക്കില്ല...ചില സന്യാസിമാര്‍ ഒഴിച്ച്! പക്ഷെ ഞാന്‍ പോയിട്ടില്ല,കേട്ടോ !
    താലിച്ചരടിന്റെ പുണ്യം അമ്മ തിരിച്ചു തരട്ടെ!ആശംസകള്‍!
    റോഡിന്‍റെ രണ്ടു വശത്തും മരങ്ങള്‍ തിങ്ങി നിറഞ്ഞു,തണുപ്പ് നിറഞ്ഞ അന്തരീക്ഷം മനസ്സില്‍ ഊര്‍ജം നിറച്ചു, ഈ പുണ്യ സാന്നിധ്യത്തില്‍ സന്യാസി,കാഷായം മാറ്റുമെന്ന് പ്രതീക്ഷിക്കാം!
    അമ്മേ,മൂകാംബികേ!
    സസ്നേഹം,
    അനു

    ReplyDelete
  42. സീതേ..
    ഇന്ന് ഞാന്‍ മാതൃഭൂമിയില്‍ സീതയുടെ ബ്ലോഗന കണ്ടു..
    ഒത്തിരി സന്തോഷം തോന്നി..

    ഇത് വായിച്ചില്ല..
    വായിച്ചിട്ട് അഭിപ്രായം പറയാം ട്ടോ... :)

    ReplyDelete
  43. ആത്മീയതയിലേക്ക് .................:)
    കൊള്ളാം നന്നായി എഴുതിരിക്കുന്നു എന്നിരുനാലും ഇടയ്ക്കു ഒക്കെ എവിടെയോ ഇഴച്ചില്‍ വരുന്നു കഥയില്‍

    ReplyDelete
  44. ജയലക്ഷ്മി....സന്തോഷം ജയാ ആദ്യ കമെന്റിന്..

    സങ്കൽ‌പ്പങ്ങൾ....നന്ദി സന്തോഷം

    ജയിംസ് സണ്ണി പാറ്റൂര്‍ ...നന്ദി സന്തോഷം മാഷേ

    ഷിബു തോവാള....നന്ദി സന്തോഷം

    vinod ...നന്ദി.

    ചെറുവാടി...വരട്ടെ..അവരൊന്നു ചേരട്ടെ :) നന്ദി ഏട്ടാ

    Sukanya...സന്തോഷം ചേച്ചീ...അവിടെപ്പോയ നിർവൃതി പലവട്ടം അറിഞ്ഞിട്ടുണ്ട് ഞാനും..

    ഷബീര്‍ - തിരിച്ചിലാന്‍ ....നന്ദി...സന്തോഷം

    പഥികൻ...നന്ദി നാട്ടാരാ..ആ വലിയ കഥാകാരനെ ഓർമ്മിപ്പിച്ചതിനു സന്തോഷം

    Ismail Chemmad....നന്ദി...സന്തോഷം

    Pradeep paima ...നീണ്ടു പോയോ :)

    khaadu.. ...നന്ദി...സന്തോഷം

    Mohammedkutty irimbiliyam...അഭിനന്ദനങ്ങൾക്കും അഭിപ്രയത്തിനും നന്ദി മാഷേ

    കൊമ്പന്‍...നന്ദീട്ടോ

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...അനുഭവൻ പറഞ്ഞത് കേട്ടു ഗുരുവേ...ഹിഹി... നന്ദി സന്തോഷം ഏട്ടാ

    Manoraj ...അടുത്തതിൽ കുറവുകൾ നികത്താൻ ശ്രദ്ധിക്കാം ഏട്ടാ...നന്ദി സന്തോഷം

    ReplyDelete
  45. കഥ വായിച്ചു. നല്ല ആഖ്യാനം. പക്ഷെ അവസാനം അല്‍പം നാടകീയത കൂടിയോ എന്നൊരു സംശയം. ആ റോഡ്‌ അപകടവും ഫോട്ടോ വീഴുന്നതും കാറില്‍ നിന്നും അവള്‍ അതു കാണുന്നതും എല്ലാം. മറ്റൊരു തരത്തില്‍ ഇതു അവസാനിപ്പിക്കാമായിരുന്നു എന്നു തോന്നി.

    (അതൊരു ഫോട്ടോ ആയിരുന്നു... അതില്‍ ചിരിക്കുന്ന മുഖം അവളുടേതും..) അതു വരെ നായികയുടെ ചിന്തതകളിലൂടെ പറഞ്ഞു വന്ന കഥ പിന്നെ കഥാകാരി നേരിട്ട് പറയുന്ന പോലെ.

    (റിസപ്ഷനിലെത്തി കണക്കുകൾ തീർക്കുമ്പോൾ അവിടെയിരുന്ന സന്യാസിയുടെ മുഖത്ത് തെളിഞ്ഞത് സഹതാപമായിരുന്നോ പരിഹാസമായിരുന്നോ എന്നു വിവേചിച്ചറിയാൻ നിന്നില്ല). ഇവിടെയും ഒരു കുഴപ്പം. ഈ സന്യാസി ഇവരുടെ കഥകള്‍ അറിയുന്ന ആളാണോ. അതു കഥയില്‍ എവിടെയും വന്നില്ല. എങ്കിലും കഥ ഒഴുക്കോടെ വായിക്കാനായി. അടുത്ത കഥ വായിക്കാന്‍ വീണ്ടും വരാം

    ReplyDelete
  46. ഓപ്പോളേ..

    ഒരു കഥയിട്ടാല്‍ ഒന്നറിയിച്ചൂടെ... ചുമ്മാ വഴി തെറ്റി വന്നു നോക്കിയപ്പോഴാ ദാ ഇവിടൊരു കഥ കിടക്കുന്നു.. ഞാന്‍ മിണ്ടൂലാ ഇങ്ങനാണേല്‍ ... അനിയന്‍കുട്ടനോട് പറഞ്ഞില്ലേല്‍ .. ഹാ.. :-(

    കുടജാദ്രി എന്ന പേരില്‍ തന്നെ കുറെ നനുത്ത സ്മരണകള്‍ മനസ്സില്‍ വരുന്നുണ്ട്.. അത് പോലെ തരളഭാവത്തോടെ കഥ പറഞ്ഞു.. നല്ലത്.. ഇവിടെ അക്ബറിക്ക സൂചിപ്പിച്ച ആ അവസാന ഭാഗം കുറച്ചു കൂടി ഭംഗിയാക്കാന്‍ ഒപ്പോള്‍ക്ക് കഴിയുമായിരുന്നു.. അവിടെയൊക്കെ ഒരു അസ്വാഭാവികത തോന്നാതിരുന്നില്ല...

    ആഖ്യാനം പതിവ് പോലെ മികച്ചതെങ്കിലും തിരഞ്ഞെടുത്ത വിഷയം സീതായനത്തിന്റെ പതിവ് നിലവാരത്തോളം എത്തിയോ എന്നും സംശയം... മോശമെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം.. we expect more from you.. ഒപ്പോള്‍ക്ക് അതിനുള്ള കൈമുതലുമുണ്ട്... അതോണ്ട് പറഞ്ഞതാണ്...

    ഭര്‍ത്താവുപേക്ഷിച്ചതിനു കരഞ്ഞു മൂക്ക് പിഴിഞ്ഞു കാത്തിരിക്കുന്ന നായികാ സങ്കല്‍പ്പങ്ങള്‍ കാലാഹരണപെട്ട് പോയിരിക്കുന്നു.. സ്ത്രീ സര്‍വ്വംസഹയില്‍ നിന്നും ശക്തിയുടെ രൂപമായി മാറി വരുന്നു... ഓപ്പോള്‍ടെ അത്തരം കഥാപാത്രങ്ങളെയാണ് സത്യത്തില്‍ എനിക്കിഷ്ടം... അതാവും ഈ കഥ എനിക്കത്ര രസിക്കാതിരുന്നത്.. അടുത്തതിനായി കാത്തിരിക്കുന്നു..

    സ്നേഹപൂര്‍വ്വം..
    ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  47. ബ്ലോഗനയിലും കണ്ടു.. അഭിനന്ദൻസ്...!!!

    ReplyDelete
  48. പഴയസിനിമയിലൊക്കെ ഉണ്ടായിരുന്ന പോലെയുള്ള ഒരു കഥ. ഇന്നത്തെ കാലത്ത് മെഗാ സീരിയലിനു കൊള്ളാം....വലിച്ചു നീട്ടാം.....നായികയെ കുറേ തവണ കുടജാദ്രിക്ക് വിടാം. അല്ല ഈ സന്യാസി എന്താ കുടജാദ്രിയില്‍ തന്നെ കിടന്നു കറങ്ങുനന്ത്....? അപ്പോള്‍ സന്യാസിക്കും...എന്നെങ്കിലും കണ്ടുമുട്ടണമെന്ന് ആഗ്രഹം ഉണ്ട്..ഫോട്ടോയും കൊണ്ടു നടക്കുന്ന കള്ളസന്യാസി... എങ്കില്പിന്നെ എന്തിനാ ഇതിനൊക്കെ ഇറങ്ങിതിരിക്കുന്നേ..? നായികയ്ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും....ഒറ്റയ്ക്ക് കുടജാദ്രിയില്‍ വരാനുമുള്ള മാനസിക ശക്തി എത്തിയ സ്ഥിതിക്ക് അവരെ ഒന്നു ചേര്‍ക്കാമായിരുന്നു... ആശയം ബോറായിതോന്നിയെങ്കിലും....അവതരണം കൊള്ളാം....

    ReplyDelete
  49. മാതൃഭൂമി ബ്ലോഗനയില്‍ സീതയെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു.....അഭിനന്ദനങ്ങള്‍....!! ആശംസകള്‍...!!

    ReplyDelete
  50. ഞാനും കാത്തിരിക്കുന്നു ഒരു കുടജാദ്രി യാത്രക്കായ്‌........ എന്നെങ്ങിലും പോകണം .......
    അക്ഷരത്തിന്റെ അധിദേവതയുടെ മടിത്തട്ടിലേക്ക് ..........
    കഥയുടെ ആശയം അത്ര ഇഷ്ട്ടപ്പെട്ടില്ല .... പക്ഷെ പറഞ്ഞ ഭാഷ ഇഷ്ട്ടമായി .

    ReplyDelete
  51. നാരദന്‍....നന്ദി സന്തോഷം..

    kaattu kurinji ...നന്ദി സന്തോഷം

    ചാണ്ടിച്ചന്‍...തന്നെ തന്നെ അവൾ കാത്തിരിക്കട്ടെ...ഹിഹി..ആത്മാംശം ഒന്നുല്യാ...ഞാനാർന്നേൽ അങ്ങോർടെ മുട്ടുകാലു തല്ലിയൊടിച്ചിട്ടേനെ... സന്തോഷം ഇച്ചായാ..

    ശ്രീനാഥന്‍ ...സന്തോഷം ഏട്ടാ

    വേണുഗോപാല്‍...ഇത്തവണ ന്യുസ്‌ലെറ്റർ സെൻഡീല്ല..നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും..

    രമേശ്‌ അരൂര്‍ ....ശരിയാണേട്ടാ...അയാൾക്ക് ഒന്നും മറക്കാനാവില്ല..തെറ്റുകൾ തിരുത്തും ഇനിയുള്ള രചനകളിൽ..നന്ദി സന്തോഷം

    sreee...നന്ദി ടീച്ചറേ...കാണാനേയില്യാ ഇപ്പോ..സുഖല്ലേ

    മുല്ല...നന്ദി മുല്ലാ...ക്ലൈമാക്സ് വായനക്കാർക്ക് വിട്ടുകൊടുത്തതാണ്..

    സേതുലക്ഷ്മി...നന്ദി...സന്തോഷം

    ശ്രീക്കുട്ടന്‍....നന്ദി...

    naushad kv....നന്ദി സന്തോഷം...

    നാമൂസ് ....നന്ദി സന്തോഷം..

    വര്‍ഷിണി* വിനോദിനി...ചുമ്മാ വെർതേ...ഹിഹി..സന്തോഷം സഖീ..

    ജീ . ആര്‍ . കവിയൂര്‍....നന്ദി മാഷേ വിശദമായ അഭിപ്രായത്തിനും അറിവുകൾ പങ്കു വച്ചതിനും...

    ഇലഞ്ഞിപൂക്കള്‍...സന്തോഷം ചേച്ചീ ഈ വാക്കുകൾക്ക്

    anupama...നന്ദി പാറൂ...ഇനി പോകുമ്പോ മറക്കാതെ കുടിക്കാം ട്ടോ കഷായം..

    പദസ്വനം...നന്ദി സന്തോഷം ...ഞാൻ കേട്ടിരുന്നു...കാണാൻ പറ്റിയില്യാ..

    mydreams dear...നന്ദി സന്തോഷം..കുറവുകൾ നികത്താം ട്ടോ

    Akbar...തെറ്റുകുറ്റങ്ങൾ തിരുത്തി ഇനി വരാം ട്ടോ...ക്ഷമിക്കുക...നന്ദി സന്തോഷം..

    Sandeep.A.K...ശ്ശോ ന്റെ കുട്ടി അടങ്ങിയിരുന്നു പഠിക്കട്ടേന്നു കരുതീട്ടല്ലേ ഓപ്പോൾ പറയാത്തെ... സന്തോഷം ട്ടാ..കുറ്റങ്ങളും കുറവുകളുമൊക്കെ തിരുത്തി അടുത്ത കഥ :)

    കുമാരന്‍ | kumaran....നന്ദി സന്തോഷം..

    ...സുജിത്...സന്തോഷം ഏട്ടാ ഈ വരവിനും അഭിപ്രായത്തിനും.. ക്ലൈമാക്സ് വായനക്കാരനു വിട്ടതാ..കുറവുകൾ അടുത്ത കഥയിൽ ശരിയാക്കാം

    മഹേഷ്‌ വിജയന്‍....നന്ദി...സന്തോഷം...നിക്ക് കാണാൻ പറ്റിയില്യായെങ്കിലും..

    priyag ...നന്ദി സന്തോഷം

    ReplyDelete
  52. ഇഷ്ടായി ....ആകാതെ വരില്ല ഒരിക്കലും ......
    വായിക്കുന്തോറും ഒരു വിഭ്രമം ഉണ്ടാരുന്നു ...അവര്‍ സന്ധിക്കുമോ എന്ന് ...

    ReplyDelete
  53. സീതേ ഈ കഥ ഞാന്‍ എന്തേ വിട്ടു പോയത്??/ നല്ല കഥ

    ReplyDelete
  54. ലിനു ആര്‍ കെ നായര്‍...സന്തോഷം നാട്ടാരാ..... സന്ധിക്കുമായിരിക്കും അവർ :)

    കുസുമം ആര്‍ പുന്നപ്ര ....നന്ദി...സന്തോഷം

    ReplyDelete
  55. ചിലപ്പോള്‍ അങ്ങനെയാണ്,കയ്യെത്തും ദൂരത്ത് വച്ച് നമ്മളറിയാതെ നമുക്കു പ്രിയപ്പെട്ടവ വഴി മാറി പോകും...................

    ReplyDelete