Wednesday, October 5, 2011

അക്ഷരദീപങ്ങൾ...


                                    “യാഃ ദേവി സർവ്വഃ ഭൂതേഷു...മാതൃ രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
                                     യാഃ ദേവി സർവ്വഃ ഭൂതേഷു...ലക്ഷ്മി രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
                                     യാഃ ദേവി സർവ്വഃ ഭൂതേഷു...ശാന്തി രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ”

ആദിപരാശക്തിയെ പല രൂപങ്ങളിൽ‌ പ്രകീർത്തിക്കുന്ന വ്രത വിശുദ്ധിയുടെ ഒമ്പതു നാളുകൾ‌. ഭക്തിസാന്ദ്രമായ നിമിഷങ്ങളുടെ പരിസമാപ്തിയിൽ‌ വിദ്യാരംഭം. കുരുന്നുകൾ‌ അക്ഷരം കുറിക്കുന്ന പരമപവിത്രമായ ദിനം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞ് തുടങ്ങുന്ന പൂജ ഒമ്പത് നാൾ‌ നീണ്ടു നിൽക്കും. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു ദിനങ്ങളിൽ‌ തമോഗുണയായ കാളീ രൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളിൽ‌ രജോഗുണയായ ലക്ഷ്മീ രൂപത്തിലും, അവസാന മൂന്നു ദിനങ്ങളിൽ‌ സത്വഗുണയായ സരസ്വതീ രൂപത്തിലും പൂജിക്കുന്നു. തമോ ഗുണത്തിൽ‌ നിന്ന് രജോ ഗുണത്തിലൂടെ സത്വഗുണത്തിലേക്കുള്ള ഈ പ്രയാണം തിന്മയുടെ മേൽ‌ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണ്.

ദുർഗ്ഗ, ഭദ്രകാളി, അംബ, അന്നപൂർണ്ണ, സർവ്വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി എന്നിങ്ങനെ ഒമ്പതു മുഖങ്ങളിലെ ദേവിയെ പൂജിക്കുന്നതാണു ആചാരം. ദസറയെന്നും നവരാത്രിയെന്നും പൂജയെന്നും ഒക്കെ വിളിക്കുന്ന ഈ ആഘോഷത്തിന് ഇന്ത്യയിലങ്ങളോമിങ്ങോളം വിവിധ രൂപവും ഭാവവുമാണ്.. മഹിഷാസുര മർദ്ദനം നടത്തിയ ദേവിയെ ബന്ധപ്പെടുത്തിയാണ് ചിലയിടങ്ങളിലീ പൂജ ആഘോഷിക്കുന്നതെങ്കിൽ രാമായണവുമായി ബന്ധപ്പെടുത്തിയാണ് മറ്റിടങ്ങളിൽ.

കേരളവും തമിഴ്നാടും കർണ്ണാടകയും കഴിഞ്ഞ് ഉത്തരേന്ത്യയിലേക്ക് പോകുമ്പോൾ‌ പൂജയുടെ രൂപം തന്നെ മാറുന്നു. ഗുജറാത്തിൽ ഇത് ശ്രീകൃഷ്ണലീലയുടെ കാലമാണ്. പ്രകൃതി ദുരന്തങ്ങളിൽ‌ നിന്നും  ഭൂമിയെ രക്ഷിച്ച ശ്രീകൃഷ്ണനെ ഭക്തർ ഗീതങ്ങൾ പാടി ദാണ്ഡയാരസ്, ദർഭ തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ച് സന്തോഷിപ്പിക്കുന്നു.

രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരണാർത്ഥം രാമൻ‌ ഒമ്പതു ദിവസം ദേവിയെ പൂജിച്ചുവെന്നും അതിനു ശേഷം രാവണ നിഗ്രഹം നടത്തിയെന്നും കഥ. അതു കൊണ്ടാവണം പൂജയിൽ ആയുധങ്ങളും ഉൾപ്പെടുത്തുന്നതും ചിലയിടങ്ങളിൽ‌ പൂജയുടെ അവസാനം രാവണന്റെ കോലത്തിനു തീ കൊടുക്കുന്നതും.

ബംഗാളിൽ‌ ഒമ്പത് ദിവസവും പൂജ ചെയ്ത കൂറ്റൻ ദേവീ വിഗ്രഹം സമുദ്രത്തിൽ നിമഞ്ജനം ചെയ്യുന്ന രീതിയും കണ്ടു വരാറുണ്ട്.

ക്ഷത്രിയ പരമ്പരയോട് ബന്ധപ്പെടുത്തിയും നവരാത്രിക്ക് ചടങ്ങുകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് നിറുത്തി വയ്ക്കുന്ന ആയുധാഭ്യാസം ക്ഷത്രിയർ‌ പുനരാരംഭിച്ചിരുന്നത് ഈ പൂജയോടെയാണെന്നാണ് വിശ്വാസം.

നവരാത്രി പൂജയിൽ‌ പ്രധാനം ബൊമ്മക്കൊലുവാണ്. കണ്ണിനു ഇമ്പമേകുന്ന ബൊമ്മക്കൊലു ആദ്യം ബ്രാഹ്മണ ഗൃഹങ്ങളിൽ‌ മാത്രം ഒതുങ്ങിയിരുന്നെങ്കിലും പിന്നീടത് പൂജവയ്പ്പിന്റെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി.

മഹിഷാസുരനെ വധിക്കാൻ‌ ദേവിക്ക്, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവൻ‌ നൽകി പ്രതിമകളെപ്പോലെ നിന്നു എന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതീഹ്യം. പൂജാമുറിയിൽ വിവിധ തട്ടുകൾ‌ ഒരുക്കി അതിൽ ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, ഗണപതി എന്നിവർക്കൊപ്പം പല രൂപങ്ങളും നിറച്ചൊരുക്കിയതാണു ബൊമ്മക്കൊലു. ഇത് ദർശിക്കാനെത്തുന്നവർക്ക് (കന്യകമാർക്കും സുമംഗലിമാർക്കും) താംബൂലം, വസ്ത്രം, കുങ്കുമം, ദക്ഷിണ, ചുണ്ടൽ‌ നിവേദ്യം എന്നിവ നൽകും. കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.

അനന്തപുരിക്ക് ഇത് ആഘോഷത്തിന്റെ കാലമാണ്. സ്വാതി തിരുനാൾ സംഗീതോത്സവം കൊടിയേറുമ്പോൾ തലസ്ഥാനത്തെ സന്ധ്യകൾ സംഗീത സാന്ദ്രമാകും. അത് മാത്രവുമല്ല പൂജയ്ക്ക് വയ്ക്കേണ്ട വിഗ്രഹങ്ങൾ ഘോഷയാത്രയായി തമിഴ്നാട്ടിൽ നിന്നാണു എത്തിച്ചേരുന്നത്.

കമ്പ രാമായണത്തിന്റെ കർത്താവായിരുന്ന കമ്പർ പൂജ ചെയ്തിരുന്ന സരസ്വതീ വിഗ്രഹം അദ്ദേഹം തിരുവിതാംകൂർ രാജവംശത്തെ ഏൽ‌പ്പിച്ചുവത്രേ. യഥാവിധി പൂജാദി കർമ്മങ്ങൾ‌ ചെയ്യാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് തിരുവിതാംകൂർ കൊട്ടാരമായ പത്മനാഭപുരത്ത് ഈ വിഗ്രഹത്തെ ഭക്തിപൂർവ്വം പരിപാലിച്ചു പോന്നിരുന്നു. ശ്രീ സ്വാതി തിരുനാൾ‌ മഹാ‍രാജാവ് തന്റെ കാലഘട്ടത്തിൽ‌ നവരാത്രി പൂജയോടനുബന്ധിച്ച് വിഗ്രഹം തിരുവനന്തപുരത്ത് കൊണ്ട് വരികയും കുതിരമാളികയിലെ നവരാത്രി മണ്ഡപത്തിൽ വച്ച് പൂജിക്കുകയും പിന്നീട് തിരികെ പദ്മനാഭപുരത്തേക്ക് തന്നെ എത്തിക്കുകയും ചെയ്തുവത്രേ. ഇന്നും ആ ആചാരം മുടക്കങ്ങളില്ലാതെ നടക്കുന്നു.

സരസ്വതീ വിഗ്രഹത്തെ അനുയാത്ര ചെയ്ത് കുമാരകോവിലിലെ വേളിമലയിൽ‌ നിന്നും മുരുക വിഗ്രഹവും ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹവും തിരുവനന്തപുരത്ത് എത്താറുണ്ട്. ഇവരുടെ വരവറിയിച്ചു കൊണ്ട് ഏറ്റവും മുന്നിലായൊരു വെള്ളിക്കുതിരയും. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലിരുത്തി യഥാവിധി പൂജകൾ‌ക്ക് ശേഷം സാദരം ഇവരെ തിരിച്ചയയ്ക്കുകയാണ് പതിവ്.

നവരാത്രി പൂജയും വിദ്യാരംഭവും ആദ്യം ഒരു സമുദായത്തിന്റെ മാത്രം ഭാഗമായിരുന്നെങ്കിൽ‌ ഇന്നത് മതേതര ആഘോഷമായി കേരളീയർ ഏറ്റു വാങ്ങിയിരിക്കുന്നു. വിജയ ദശമി നാളിൽ ചോറ്റാനിക്കരയിലും മൂകാംബികയിലുമൊക്കെ കുട്ടികൾ‌ എഴുത്തിനിരിക്കുമ്പോൾ, തിരുവനന്തപുരത്തെ വെട്ടുകാട് ചർച്ചിലും പട്ടം ബിഷപ്പ് ഹൌസിലും കുട്ടികളെ എഴുത്തിനിരുത്തുന്നു. കൊടുങ്ങല്ലൂരിലെ ഏറെ പഴക്കം ചെന്ന ചേരമാൻ‌ ജുമാ മസ്ജിദിലും കുട്ടികൾ‌ അന്നത്തെ ദിവസം അക്ഷരം കുറിക്കുന്നുണ്ട്..

ഹരിശ്രീ ഗണപതയെ നമഃ എഴുതിയാലും, കർത്താവു എന്നെഴുതിയാലും, അലിഫ് എന്നെഴുതിയാലും കുരുന്നു മനസുകളിൽ നിറയുന്നത് അക്ഷരത്തിന്റെ പ്രകാശമാണ്. നന്മയുടെ പ്രകാശം. സമൂഹത്തിലെ ദുഷിച്ച മാലിന്യങ്ങളിൽ നിന്നും  നിഷ്കളങ്ക ബാല്യങ്ങൾക്ക് വഴി മാറി നടക്കാൻ ഈ പ്രകാശം മാർഗ്ഗം തെളിക്കട്ടെ..

"  സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ.."

സമർപ്പണം : ആദ്യാക്ഷരം നാവിൽ കുറിച്ച ഗുരുവിന്...
                                                          “ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു...
                                                           ഗുരുര്‍ ദേവോ മഹേശ്വര:
                                                           ഗുരു സാക്ഷാല്‍ പരബ്രഹ്മ:
                                                           തസ്മൈ ശ്രീ ഗുരവേ നമ:"

49 comments:

 1. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍

  ReplyDelete
 2. ഈ പുരാണങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. വളരെ നന്ദി കേട്ടോ. ശരിക്കും സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പൂജ, വിജയ ദശമി, മഹാ നവമി തുടങ്ങിയ ദിവസങ്ങള്‍ സന്തോഷത്തിന്റെതായിരുന്നു എല്ലാ കുട്ടികള്‍ക്കും. എന്നും പുസ്തകം എടുത്ത്‌ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അച്ഛനമ്മമാര്‍ ആ മൂന്നു ദിവസോം പുസ്തകം തുറന്നാല്‍ ചീത്ത പറയും. അത് കൊണ്ട് തന്നെ പുസ്തകങ്ങളില്‍ നിന്നും ഒരു മോചനം ആയിരുന്നു ഈ ദിവസങ്ങള്‍..അത്രയെ ഉണ്ടായിരുന്നുള്ളൂ ഈ പൂജ... ഹി ഹി

  ReplyDelete
 3. ന്ദി ഇങ്ങനെ ഒരു ലേഖനത്തിനു ,, കുറെ അറിയാമായിരുന്നെങ്കിലും ഇത്ര മാത്രം അറിവ് ഇവിടുന്നാണ്‌ കിട്ടിയത് ഈ വിഷയത്തില്‍ ,നവരാത്രി ആശംസകള്‍

  ReplyDelete
 4. ശരിക്കും ഒരു ക്ലാസ് തന്നെയാണ് .
  അറിയാത്ത , അറിയാന്‍ ശ്രമിക്കാത്ത കാര്യങ്ങളെ പരിചയപ്പെട്ടു.

  "ഹരിശ്രീ ഗണപതയെ നമഃ എഴുതിയാലും, കർത്താവു എന്നെഴുതിയാലും, അലിഫ് എന്നെഴുതിയാലും കുരുന്നു മനസുകളിൽ നിറയുന്നത് അക്ഷരത്തിന്റെ പ്രകാശമാണ്. നന്മയുടെ പ്രകാശം. സമൂഹത്തിലെ ദുഷിച്ച മാലിന്യങ്ങളിൽ നിന്നും നിഷ്കളങ്ക ബാല്യങ്ങൾക്ക് വഴി മാറി നടക്കാൻ ഈ പ്രകാശം മാർഗ്ഗം തെളിക്കട്ടെ"

  നന്മയുള്ള ഈ വരികള്‍ എടുത്തെഴുതുന്നു.
  നല്ല പോസ്റ്റ്‌ സീത.

  ReplyDelete
 5. ഗൃഹാതുരമായ ഈ പോസ്റ്റിന് നന്ദി സീത...
  കേരളത്തിൽ പൂജവയ്പ്പിനുപരിയായ ഒരു നവരാത്രി ആഘോഷം ഒരു പക്ഷേ തെക്കൻ തിരുവിതാംകൂറിൽ മാത്രമായിരിക്കും...
  മനസ്സ് ആയിരം കാതമകലേക്ക്...കുമാരകോവിലിലെ മനോഹരമായ ഗുഹാക്ഷേത്രവും പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപവും കണ്മുന്നിൽ നിറയുന്നു...മണ്ഡപത്തിലെ ആയിരം കൽ‌വിളക്കുകളുടെ പ്രകാശം... തമസ്സോമഃ ജ്യോതിർഗമയ...
  അക്ഷരങ്ങളുടെ, ചിന്തയുടെ, ഉദ്ബോധനത്തിന്റെ ദിവ്യപ്രകാശം മനസ്സുകളിൽ നിറയട്ടേ.....നവരാത്രി ആശംസകൾ...

  ReplyDelete
 6. അക്ഷരവും അദ്ധ്വാനവും ആയുധവും ലോക പുരോഗതി ക്ക് ഗുണം ചെയ്യുമാറാകട്ടെ ..
  വിജയ ദശമി ആശംസകള്‍ ..

  ReplyDelete
 7. യാ ദേവീ സര്‍വ്വഭൂതേഷു
  വിഷ്ണുമായേതി ശബ്ദിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ചേതനേത്യഭിധീയതേ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ബുദ്ധിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  നിദ്രാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ക്ഷുധാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ഛായാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ശക്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  തൃഷ്ണാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ക്ഷാന്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:
  യാ ദേവീ സര്‍വ്വ ഭൂതേഷു
  ജാതിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ലജ്ജാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ശാന്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ശ്രദ്ധാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  കാന്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ലക്ഷ്മീരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  വൃത്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:


  യാ ദേവീ സര്‍വ്വ ഭൂതേഷു
  സ്മൃതിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ദയാരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  തുഷ്ടിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  മാതൃരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  യാ ദേവീ സര്‍വ്വ ഭൂതേഷു
  ഭ്രാന്തിരൂപേണ സംസ്ഥിതാ
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  ചിതിരൂപേണ യാ
  കൃസ്നമേതദ്വാപ്യസ്ഥിതാ ജഗത്
  നമസ്തസ്യൈ നമസ്തസ്യൈ
  നമസ്തസ്യൈ നമോ നമ:

  വിജയദശമി ആശംസകള്‍

  ReplyDelete
 8. സീതേച്ചി..

  എല്ലാ ആഘോഷങ്ങളെ പോലെ ഈ നവരാത്രിയും ഞാന്‍ നിസ്സംഗമായി കൊണ്ടാടുന്നു.. ബാല്യത്തിലും ഓര്‍ക്കാന്‍ തക്ക നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല ഈ നാളുകളില്‍ .. എഴുത്തിനിരുത്തിയത് ഒട്ടും ഓര്‍മ്മയില്ല.. അന്ന് നന്നേ ചെറുതായിരുന്നല്ലോ ഞാന്‍ .. പിന്നെങ്ങനാ ഓര്‍ക്കാന്‍ കഴിയാ.. :)
  എന്തായാലും നല്ല രാശിയുള്ള ആരോ ആണ് എഴുതിച്ചത്.. അന്ന് മുതല്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയതാണ്..
  സ്കൂളില്‍ നോട്ട്സും പിന്നെ imposition.. :) അത് കഴിഞ്ഞു മുതിര്‍ന്നപ്പോള്‍ സപ്ലീകള്‍ .. പിന്നെ പാചകത്തിനുള്ള കുറിപ്പടികള്‍ .. (മൂലകര്‍മ്മം അതാണല്ലോ നമ്മടെ..) പിന്നെയിപ്പോള്‍ ബ്ലോഗ്‌ എഴുത്തും.. ദൈവം തലയിലെഴുതിയതിനൊപ്പിച്ചു കൂട്ടിയും കുറുക്കിയും ഞാന്‍ ജീവിതം എഴുതി നിറയ്ക്കുവാനുള്ള ബദ്ധപ്പാടിലാണ് ഓപ്പോളേ.. :-)

  എന്തായാലും കുറെയറിവുകള്‍ നല്‍കി ഈ പോസ്റ്റ്‌.. സന്തോഷം ഓപ്പോളേ..

  നടന്നു കയറിയ വഴികളില്‍ തിരയുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത് ഒരു ഉത്തരേന്ത്യന്‍ നവരാത്രി കാലമാണ്.. സാന്ദ്രമായ രാത്രികളില്‍ നാഴികകള്‍ അകലെ നടക്കുന്ന ധാണ്ടിയ നൃത്തം കാണാനും ആവേശം കൂടുമ്പോള്‍ കൂട്ടത്തില്‍ കൂടാനും വൃത്താകൃതിയില്‍ താളത്തില്‍ ചുവടു വെയ്ക്കാനും കോലുകള്‍ കൂട്ടിമുട്ടിച്ചു രാസലീലയാടാനും ഒക്കെ പോവുമായിരുന്നു.. അതും ഒരു കാലം.. കൗമാരത്തിന്റെ തിളക്കം വിട്ടോഴിയാതിരുന്ന നിറമുള്ള കാലം..
  എല്ലാം ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയത്തിനു സന്തോഷവും സന്താപവും ഒരുപോലെ രേഖപ്പെടുത്തി കൊണ്ട് ശുഭരാത്രിയും നവരാത്രി ആശംസകളും ഹൃദയത്തിന്റെ ഭാഷയില്‍ നേര്‍ന്നു കൊണ്ട് വിടവാങ്ങുന്നു..

  സ്നേഹപൂര്‍വ്വം
  ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

  ReplyDelete
 9. പോസ്റ്റ്‌ നന്നായി സീതേ...
  ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍ ...

  ReplyDelete
 10. ആശംസകള്‍ !! കൂടെ ഓരോ പോസ്റ്റിലും ഒരു അറിവുകള്‍ പകര്‍ന്നു തരുന്നതിന് നന്ദിയും

  ReplyDelete
 11. അക്ഷര ദേവിയേയും,ആയുധമെടുത്ത് അദ്ധ്വാനത്തിലൂടെ ചരിത്രങ്ങൾ തിരുത്തിയ മനുഷ്യന്റേയും ഇതിഹാസങ്ങൾ പുരാണ സഹിതം വിവരിച്ചിട്ട് ...
  ഇതിനെകുറിച്ചുള്ള നല്ല അറിവുകളാണ് ഇത്തവണ സീത പകർന്നു തന്നിരിക്കുന്നത് കേട്ടൊ

  ReplyDelete
 12. വിദ്യാരംഭത്തെ കുറിച്ചുള്ള പ്രൌഢമായ ലേഖനം. വേണ്ട വിവരങ്ങൾ. അഭിനന്ദനം. വിദ്യയെ ആദരിക്കാൻ മാത്രമായി മൂന്നു ദിവസം മാറ്റിവെക്കുകയും, വിദ്യാഭ്യാസത്തിന് കാബിനെറ്റ് റാങ്കുള്ള ഒരു വനിതാമന്ത്രിയെ ദേവസഭയിൽ നാം നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നത് എടുത്തു പറയണ്ട ഒരു കാര്യമാണെന്നു എന്റെ ഒരധ്യാപകൻ പറഞ്ഞത് ഓർത്തു പോകുന്നു.

  ReplyDelete
 13. Valare informative aaya post.... Valare nanni ee post innuthane ittathinu... Vijayadesami aasamsakal...

  ReplyDelete
 14. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തിന്‍റെ അക്ഷര വെളിച്ചത്തിനു ആശംസകള്‍ !നല്ലൊരു പോസ്റ്റു സമ്മാനിച്ച സീതക്ക് അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വം.

  ReplyDelete
 15. ഇന്നത്തെ ക്ലാസ്സ്‌ അടിപൊളി...
  ബെല്ലും അടിച്ചു....

  അപ്പോപ്പിനെ വിജയ ദശമി
  ആശംസകള്‍....
  ഈ അറിവുകള്‍ക്ക് ഒത്തിരി നന്ദി സീത...

  ReplyDelete
 16. എന്റെ വകയും വിജയദശമി ദിന ആശംസകൾ!

  ReplyDelete
 17. എന്റെ മകളെയും ഇന്ന് ആദ്യാക്ഷരം കുറിപ്പിച്ചു,പോസ്റ്റിനാശംസകള്‍....

  ReplyDelete
 18. കൂട്ടുകാരില്‍ പലരും പറഞ്ഞെങ്കിലും
  ഒരിക്കല്‍ കൂടി പറയട്ടെ ചേച്ചി,
  ഈ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി
  വിജയദശമി ദിന ആശംസകൾ!

  ReplyDelete
 19. വിജയദശമി ആശംസകള്‍ ...

  ReplyDelete
 20. ബൊമ്മക്കൊലു ഇതു ഞാന്‍ ആദ്യം കേള്‍ക്കുന്നത് ഷാനവാസ് ഇക്കയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആണ് അറിയാത്ത കുറേ കാര്യങ്ങള്‍ സീതയുടെ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു ..........

  >>>>>>ഹരിശ്രീ ഗണപതയെ നമഃ എഴുതിയാലും, കർത്താവു എന്നെഴുതിയാലും, അലിഫ് എന്നെഴുതിയാലും കുരുന്നു മനസുകളിൽ നിറയുന്നത് അക്ഷരത്തിന്റെ പ്രകാശമാണ്. നന്മയുടെ പ്രകാശം. സമൂഹത്തിലെ ദുഷിച്ച മാലിന്യങ്ങളിൽ നിന്നും നിഷ്കളങ്ക ബാല്യങ്ങൾക്ക് വഴി മാറി നടക്കാൻ ഈ പ്രകാശം മാർഗ്ഗം തെളിക്കട്ടെ<<<<.. ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍

  ReplyDelete
 21. എല്ലാ ആശംസകളും

  ReplyDelete
 22. "വാണി ദേവി സരസ്വതി വാണിടേണം എന്റെ നാവില്‍ " എന്ന പ്രാര്‍ത്ഥന ഓര്‍മ്മ വന്നു.

  ഒരു പറ്റം കുട്ടികളെ കൂടി അക്ഷരങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്ന ഒരു ചടങ്ങിനു ഇന്ന് പങ്കെടുക്കാന്‍ പറ്റിയതിലും ഞാന്‍ ഇന്ന് സന്തോഷവാനാണ്. അവരുടെ കൂടെ ഞാന്‍ ഒരിക്കല്‍ കൂടി ഹരി ശ്രീ എഴുതി..കാലത്തെ തന്നെ ഒരു പോസ്റ്റും!

  എല്ലാവര്‍ക്കും വിജയ ദശമി ആശംസകള്‍ .

  ReplyDelete
 23. സീതാ...നിയ്ക്കും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ലാ,പിന്നെ കുട്ടികള്‍ക്ക് ഉത്സവങ്ങളെ കുറിച്ചും, ആഘോഷങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കാനായി ഒരോന്നോരോന്നായി ചോദിച്ചറിഞ്ഞും,കണ്ടും, വായിച്ചും മനസ്സിലാക്കിയെടുത്തു...ഇപ്പൊ പൂര്‍ണ്ണമായി ട്ടൊ...സന്തോഷം..!
  ന്റ്റെ പ്രിയ കൂട്ടുകാരിയ്ക്കും വിജയദശമി ആശംസകള്‍ ...!

  ReplyDelete
 24. കുറേ പുതിയ അറിവുകള്‍ തന്ന പോസ്റ്റ്. വിജയ ദശമി ആശംസകള്‍ .

  ReplyDelete
 25. വാണീടുകനാരതമെന്നുടെ നാവു തന്മേല്‍
  വാണീ മാതാവേ! വര്‍ണ വിഗ്രഹേ! വേദാത്മികെ
  നാണമെന്നിയെ മുദാ നാവിന്‍ മേല്‍ നടനം ചെയ്-
  കേണാങ്കാനനേ!
  വിജയദശമി ആശംസകള്‍ ചേച്ചീ...


  ജി ആര്‍ കവിയൂര്‍ സര്‍, ദേവീ സ്തുതി ഒന്ന് കോപ്പി ചെയ്തിട്ടുണ്ടേ. പങ്കു വച്ചതില്‍ നന്ദി.

  ReplyDelete
 26. വിജയദശമി ആശംസകള്‍

  ReplyDelete
 27. ഈ അക്ഷരദീപങ്ങള്‍ക്ക് നന്ദി സീതക്കുട്ടീ,
  ബംഗാളിലെ പൂജാദിനങ്ങളെ ഓര്‍മിപ്പിച്ചതിനും....

  വിജയദശമി ആശംസകള്‍ ...!

  ReplyDelete
 28. ഈ വിജയ ദശമി പാഠം അസ്സലായി. ഒരു പാട്
  കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. തിന്മയ്ക്ക് മീതെ
  നന്മയുടെ വിജയവും, അജ്ഞയ്ക്ക് മീതെ വിജ്ഞാന
  ത്തിന്റെ വിജയവും ഉണ്ടാവട്ടെ. ഇനിയും പ്രകാശം
  പരത്തുന്ന ഈ എഴുതു തുടരുക.

  ReplyDelete
 29. നല്ല വിജ്ഞാനപ്രദമായ ലേഖനം.വിജയദശമി ആശംസകള്

  ReplyDelete
 30. നവരാത്രി ആഘോഷങ്ങളെക്കുറിച്ച് നല്ല അറിവു നല്‍കുന്ന പോസ്റ്റ്.

  ReplyDelete
 31. പലതും ആദ്യ അറിവുകള്‍. താങ്ക്സ്

  ReplyDelete
 32. ഈ സംസ്കൃതമൊന്നും നമുക്ക് മനസ്സിലാവില്ല സീതേ :-)

  ReplyDelete
 33. ശ്രീമതി,.........
  ഒരു വിഷയത്തെ സമീപിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണ്.നിലത്തെഴുത്ത് ആഘോഷത്തെ , അതിന്റെ വൈവിധ്യങ്ങളായ ആചാരങ്ങളെ, ദേശാന്തര വ്യത്യാസത്തെ, വായനക്കാര്‍ക്ക് സമര്‍പ്പിച്ചത് നന്നായി.

  ReplyDelete
 34. ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ മതവിഭാഗത്തിലാണ് ഇത്തവണ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുള്ളത് കേട്ടൊ സീതാജി.

  ഇവിടെ നോക്കണേ

  https://sites.google.com/site/bilathi/vaarandhyam

  ReplyDelete
 35. അയ്യോ ടീച്ചറെ ഇന്നലെ ഇട്ട കമന്റ് മാറിപ്പോയി ഈ വിവരം പങ്കു വെച്ചതിനു ഒരു താങ്ക്സും പറഞ്ഞു ഇന്നലെ ഒരു കമെന്റ് ഇട്ടിരിന്നു അത് വേറെ ഏതോ ബ്ലോഗില്‍ കയറി ഏതായാലും ആ മുകളിലെ കമെന്റ് ദിലീട്ടൂ

  ReplyDelete
 36. വിജയദശമി ആശംസകള്‍

  ReplyDelete
 37. ഈ അല്‍പ ജ്ഞാനിക്കു അല്‍പ്പം കൂടി അറിവ് പകര്‍ന്നു കിട്ടി ഈ പോസ്റ്റിലൂടെ ...... ഗുരുസാക്ഷാല്‍ പര ബ്രഹ്മ : തസ്മൈ ശ്രീ ഗുരവേ നമ : ........ആശംസകള്‍

  ReplyDelete
 38. അഭിപ്രായം പറഞ്ഞ, ആശംസകളേകിയ എല്ലാർക്കും നന്ദി സന്തോഷം.. തിരക്കുകൾ കൊണ്ടാണ് ആരേയും പേരെടുത്ത് പറഞ്ഞ് പറയാതിരുന്നത്. എങ്കിലും ഓരോരുത്തരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.. ബിലാത്തിമലയാളിയിൽ ഈ പോസ്റ്റ് ഉൾപ്പെടുത്തിയതിനു മുരളിയേട്ടനോട് നന്ദി...

  ReplyDelete
 39. nice post on navarathri/pooja...

  ReplyDelete
 40. പ്രിയപ്പെട്ട സീത,
  അക്ഷരം എഴുതാന്‍ ഗുരുവിന്റെ മടിയില്‍ ഇരിക്കുന്ന സുന്ദരികുട്ടിക്കും ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍!
  തമസോ മാ ജ്യോതിര്‍ഗമയ!
  സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! ഈ പോസ്റ്റ്‌ വളരെ നന്നയി,കേട്ടോ,സീത!

  സസ്നേഹം,
  അനു

  ReplyDelete
 41. മുന്‍പ്‌ വായിച്ചിരുന്നു.
  കമന്റിടാന്‍ പറ്റിയില്ല.
  പുതിയ പോസ്റ്റ്‌ ഉണ്ടോ എന്നറിയാന്‍ വന്നതാണ്.
  ആശംസകള്‍.

  ReplyDelete
 42. ഞാനിപ്പഴാ കണ്ടത്. വൈകിയാലും ആശംസകള്‍...

  ReplyDelete
 43. സമയോചിതമായ പോസ്റ്റായിരുന്നു.
  ഇപ്പോഴാണ്‌ കാണാനായത്.
  നവരാത്രി തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് എനിക്ക് മൂകാംബികയിൽ ദർശനം നടത്താനായി എന്നുള്ളതാണ്‌ എന്റെ വിശേഷം.
  ആശംസകൾ

  ReplyDelete
 44. തീര്‍ച്ചയായും പുതിയ kure arivukal labhichu. nanni.

  എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

  സ്നേഹത്തോടെ

  അശോക്‌ സദന്‍

  ReplyDelete
 45. വൈകിയോ.. ഹെ ഹെ ഹേ.. :)

  ReplyDelete
 46. Krishna ...നന്ദി...സന്തോഷം

  anupama...നന്ദി പാറൂ മനസ്സ് നിറഞ്ഞ ഈ വാക്കുകൾക്ക്

  Manoj vengola...വരവിനും അഭിപ്രായത്തിനും നന്ദി..

  മുല്ല ...നന്ദി മുല്ലാ

  Kalavallabhan...ഇവിടെ വൈകിയാലും വേണ്ടില്യാ...മൂകാംബികയിൽ ദർശനപുണ്യം കിട്ടീല്യേ...ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിലേ അതിനു സാധിക്കുള്ളൂന്നാ

  Asok Sadan...നന്ദി സന്തോഷം...തീർച്ചയായും നോക്കാം

  നിശാസുരഭി...സാ‍രല്യാന്നേയ്...ഹിഹി...സന്തോഷം

  ReplyDelete
 47. പണ്ട് മുതല്‍ക്കെ ഏറ്റവും ഇഷ്ടമുള്ള ദിവസം ആണ് ഇത് ...എന്താന്നു അറിയാല്ലോ .....പക്ഷെ ഇത്രയും കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല കേട്ടോ ....

  ReplyDelete
 48. ലിനു ആര്‍ കെ നായര്‍...വൈകിയെത്തിയ അഭിപ്രായത്തിനു നന്ദി നാട്ടാരാ :)

  ReplyDelete