Tuesday, October 18, 2011

ഒറ്റച്ചിലമ്പ്....


എഴുതി തീർത്തൊരു കഥയിലെ
അന്ത്യരംഗത്തിനായിനിയുമീ
കണ്ണീരെണ്ണയിലെഴുതിരിയിട്ട
ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ?

കഴുത്തിനു മേൽ‌ ശൂന്യതയാളുന്ന
ഉടൽ‌ പുതച്ചിട്ടൊരാ കച്ചയിൽ
നിണമോ നിറമോ ചിത്രം വരഞ്ഞു?
വേറിട്ട ശിരസിലെ നേത്രങ്ങളിനിയും
നൂപുരധ്വനി തേടിയുഴറുന്നുവോ
ചിരിക്കുന്നുവോ നീയും ചിലമ്പേ?

നീതിവിധിക്കാത്ത രാജസഭയിലേ-
ക്കിനിയാണെന്റെ രംഗ പ്രവേശം
കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ-
ക്കിനിയാണെന്റെ പടയോട്ടം
അഴിയും മുടിയിലുമാളും കണ്ണിലും
അവഗണനയ്ക്കുമേലാത്മരോഷം
ചിരിക്കുന്നുവോ നീയും ചിലമ്പേ?

സ്നേഹത്തിന്നുറവ കീറാത്ത
മനസ്സെന്ന ശിലകളിലീ ചിലയ്ക്കും
ചിലമ്പിനെ എറിഞ്ഞുടയ്ക്കണം
ചിതറുന്ന നോവിന്റെ രത്നങ്ങളെ
സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ
നേരു ചികയാത്ത രാജശാസനത്തെ
ഇനി മറവിയിലെറിയണം

സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
തീനാളമെറിഞ്ഞീ മധുര കത്തിക്കണം
പുത്രിയെ, പത്നിയെ, അമ്മയെയറിയാത്ത
കാട്ടാള മനസ്സുകൾ തീയെടുക്കണം
ദേഹിയകന്നൊരീ നശ്വര ദേഹത്തെ
ഉപകാരസ്മരണയായഗ്നിക്ക് നൽകണം

നാളെയെൻ ചാരത്തിൽ നിന്നും
പുതുഗാഥകളെഴുതപ്പെടുമ്പൊഴും
ക്ഷേത്രാങ്കണങ്ങളിലെനിക്കായ് തിളയ്ക്കും
പൊങ്കാലക്കലങ്ങളിലൊരായിരം
നാരീനിശ്വാസങ്ങൾ വീണുടയുമ്പൊഴും

ധൂമപാളികൾ തീർത്ത കാർമേഘച്ചുരുളിൽ
വിതുമ്പുന്ന മാരിയായെന്നാത്മാവ് പിടയും
കണ്ണീർക്കണങ്ങളായീ ഭൂമി തൻ മാറിൽ
പെയ്തൊടുങ്ങുമ്പൊഴും ചിലമ്പുമെൻ
മനസ്സിന്റെ, നോവിന്റെ ഹിന്ദോളമാരറിഞ്ഞു?

51 comments:

 1. കണ്ണകിയെ വര്ത്തമാനത്തിലേക്ക് ഭംഗിയായി ഭാഷാന്തരം ചെയ്തു.
  പഴകിയ ബിംബമെങ്കിലും സീതയുടെ വാക്കുകളില്‍ നന്നായിരിക്കുന്നു.

  ReplyDelete
 2. കവിതകള്‍ എനിക്ക് വഴങ്ങാത്ത ഒന്നായതിനാല്‍ ഒന്നും പറയാനാവാതെ വിട വാങ്ങുന്നു....
  ആശംസകള്‍...

  ReplyDelete
 3. പ്രിയപ്പെട്ട സീത,
  പ്രിയപ്പെട്ട കഥാപാത്രമാണ്,കണ്ണകി....ആ സിനിമയില്‍ കെ.ആര്‍.വിജയ ആണ് കണ്ണകിയുടെ ഭാഗം അഭിനയിച്ചത് എന്നാണു ഓര്‍മ.
  സ്ത്രീ ശക്തി വളരെ മനോഹരമായി വരച്ചു കാട്ടുന്ന കഥാപാത്രം!
  കവിത വളരെ നന്നായി,സീത! അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 4. ചിന്തയുടെ ചിതലരിക്കുന്ന ചക്രവാളങ്ങളില്‍
  ഉണര്‍ത്തുന്നു ആ ഒറ്റ ചിലമ്പിന്‍ ധ്വനിയാലെ
  ഉയര്‍ത്തുന്നുയിന്നിന്‍ പൂണാരണിമാര്‍ തന്‍
  രോക്ഷാഗ്നിയില്‍ വെന്തു വെണ്ണിരാകട്ടെ
  കപടതയാര്‍ന്നൊരു മേഥാവിത്തങ്ങളിനിയും
  സീതായ്നങ്ങളൊരുങ്ങട്ടെ കാവ്യങ്ങളിലുടെ
  ആശംസകളെകുന്നു ഇനിയും വിരിയട്ടെ
  മലരുകളിവണ്ണം എന്ന് സ്നേഹത്തോടെ
  മാഷെന്ന് വിളിക്കപ്പെടും ദേവികയുടെ
  സോദരന്‍ ജീ ആര്‍ കവിയൂര്‍

  ReplyDelete
 5. സ്ത്രീ ശക്തിയുടെ പ്രതീകമായ കണ്ണകിയെ, കവിതയിലൂടെ മനോഹരമായി വരച്ചിരിക്കുന്നു...

  ReplyDelete
 6. കണ്ണകിയെ വായിച്ചു..
  ആസ്വാദനം മറ്റുകമന്റിലൂടെ വായിക്കാ‍മേ.. :)

  ആശംസകള്‍..

  ReplyDelete
 7. അല്പം കട്ടിയാണ്. അതുകൊണ്ട് അഭിപ്രായിക്കുന്നില്ല.

  ReplyDelete
 8. powerful words.........excellent

  ReplyDelete
 9. കേട്ടിട്ടുണ്ട് ഞാന്‍.. കണ്ണകിയെ.
  ഈയിടെയായി കേട്ടൊരു വാര്‍ത്തയില്‍ കണ്ണകിയുടെ ശാപത്തില്‍ എരിഞ്ഞത് പാവം നിരപരാധികള്‍ തന്നെയായിരുന്നു എന്നൊരു വായനയാണ്.
  {കൂടുതല്‍, അറിയാനും ഉണരാനും.. അന്വേഷണത്തിലാണ്. }
  കവിതക്കഭിനന്ദനം..!!!

  ReplyDelete
 10. ഇത് വളരെ കാഷ്വല്‍ ആയി വായിച്ച് അഭിപ്രായം പറയാനോ ആസ്വദിക്കാനോ സാധിക്കാത്ത ഒരു കവിതയാണല്ലോ. ഗൌരവമാര്‍ന്ന ഒരു വായന ആവശ്യപ്പെടുന്നു ഈ കവിത.

  ReplyDelete
 11. കരി നീല കണ്ണഴകി...കണ്ണകി....
  ആ കണ്ണകിയാണോ ഇത്?!!


  ശക്തിയുടെയും നിശ്ചയ ദാര്‍ഡയത്തിന്റെയും
  വക്താക്കള്‍ ആയ നാരിമാരു ‍ കടന്നു പോയ
  പാതകളില്‍ എന്ന് മുതല്‍ ആണ്‌ അബലയും
  ചപലയും കണ്ണീര്‍ വാര്‍ക്കുന്നവരും ശാലീനതയുടെ
  കിരീടം ചൂടി മൃദുലത എന്ന ലേബെലില്‍ ‍ ‍ കുളിച്ചു കിടന്നത്.? അതോ കുളിപ്പിച്ച് കിടത്തിയതോ?


  അങ്ങനെ ഒരു താരതമ്യം കൂടി അടുത്തതില്‍ വരട്ടെ സീത.ആശംസകള്‍..

  ReplyDelete
 12. കണ്ണകിയെ മനസ്സിലാവാഹിക്കാതെ പൊങ്കാലക്കുടങ്ങളിലും കൽ‌പ്രതിമകളിലും കുടിയിരുത്തുന്നതല്ലേ നമ്മുടെ പരാജയം ?

  കഴമ്പുള്ള കവിത...വായനാസുഖം അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം...

  സസ്നേഹം,
  പഥികൻ

  ReplyDelete
 13. കണ്ണകി പോലെ ഇത്രയേറെ ഉപയോഗിക്കപ്പെട്ട സ്ത്രീപ്രതീകം വേറെ ഇല്ല. എങ്കിലും സീത വളരെ നന്നായിത്തന്നെ കവിതയിൽ അത് ആവിഷ്ക്കരിച്ചു. ചിരിക്കുന്നുവോ നീയും ചിലമ്പേ?

  ReplyDelete
 14. The story

  Kovalan, the son of a wealthy merchant in Kaveripattinam, married Kannagi, a young woman of legendary beauty. They lived together happily in the city of Kaveripattinam, until Kovalan met the dancer Madhavi and fell in love with her. In his infatuation he forgot Kannagi and gradually spent all his wealth on the dancer. At last, penniless, Kovalan realised his mistake, and returned to Kannagi. Their only asset was a precious pair of anklets (chilambu—hence the name of the epic), filled with gems, which she gave to him willingly. With these as their capital they went to the great city of Madurai, where Kovalan hoped to recoup his fortunes by trade.
  The city of Madurai was ruled by the Pandya king Nedunj Cheliyan I. Kovalan's objective was to sell the anklets in this kingdom so that he and his wife would be able to start their lives over. Unfortunately, around the time he set out to sell the anklets, one anklet (out of a pair) was stolen from the queen, by a greedy court member. This anklet looked very similar to Kannagi's. The only difference was that Kannagi's were filled with rubies and the queen's filled with pearls, but this was not a visible fact. When Kovalan went to the market, he was accused of having stolen the anklet. He was immediately beheaded by the King's guards, without trial. When Kannagi was informed of this, she became furious, and set out to prove her husband's innocence to the king.
  Kannagi came to the king's court, broke open the anklet seized from Kovalan and showed that it contained rubies, as opposed to the queen's anklets which contained pearls. Realizing their fault, the King and the Queen died of shame. Unsatisfied, Kannagi tore out a breast and flung it on the city, uttering a curse that the entire city be burnt (the old, the children and the disabled were spared). Due to her utmost Chastity, her curse became a reality.
  The city was set ablaze resulting in huge human and economic losses. However, after the request from the Goddess of the city, she withdrew her curse and later, attained salvation. The story was narrated by the poet Ilango Adigal. A fascinating, but ironic, fact about this epic is that it portrays Madhavi, Kovalan's amorous lover, as an equally chaste woman. Manimekalai, another ancient Tamil epic, is written in praise of her.
  After setting fire to Madurai City, Kannagi finally reached Kodungalloor and settled at Kodungalloor Devi Temple south of Guruvayoor.
  The events related to Kannaki have high influence in the traditions and culture of Tamil Nadu and Kerala.(info from Wikipedia)

  ReplyDelete
 15. വളരെ കട്ടിയുള്ള വരികള്‍ ...കണ്ണകിയെ സീത കവിതയിലൂടെ മനോഹരമാക്കിയിരിക്കുന്നു

  ReplyDelete
 16. കവിതക്ക് ഭാവുകങ്ങൾ.....ചില പുകഴ്ത്തലുകൾ. ചില ഇകഴ്ത്തലുകൾ....സീതയുടെ രചനകൾക്ക് ഞാൻ നൽകിയിരുന്നൂ..പലരും ഖഡ്ഗവുമായി വന്നു..ചിലർ പൂമാലയുമായും..അതുകൊണ്ട് തന്നെ ഇതിലെ തെറ്റും ശരിയും ഞാൻ കമന്റിലിടുന്നില്ലാ...താങ്കളുടെ നല്ല രചനകൾക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്നു...

  ReplyDelete
 17. കവിതയില്‍ കണ്ണകിയെ കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍....വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 18. Main article: Kannaki Amman
  Kannagi or Kannaki Amman is eulogized as the epitome of chastity and is still worshipped as its goddess. She is praised for her extreme devotion to her husband in spite of his adulterous behaviour.
  She is worshiped as goddess Pattini in Sri Lanka by the Sinhalese Buddhists, Kannaki Amman by the Sri lanka Tamils Hindus' (See Hinduism in Sri Lanka.) and as Kodungallur Bhagavathy and Attukal Bhagavathy in South Indian state Kerala.[1]
  It must be noted that Kannagi is also viewed as a brave woman who could demand justice directly from the king and even dared to call him "unenlightened king"("Thera Manna", Vazhakkurai Kathai, Silappathikaram)
  [edit]Kannagi in Politics

  A statue of Kannagi in anger holding her anklet in one hand obviously depicting her in the scene from Silapathikaram where she demands justice from the king, Pandiyan on the death of her husband Kovalan at the hands of the king's policemen, is an important landmark in Chennai, on the famed Marina Beach, since about 1968. It was removed during the regime of the ex-chief minister of Tamil Nadu, O. Paneerselvam in December 2001 during the night; ordered by ex-chief minister J.Jayalalithaa. The official reasons reported were that it was to be removed for facilitating traffic.[2][3] But the media was rife with reports of a mystic counsel to Jayalalithaa advising her that as long as the statue of Kannagi in the posture of demanding justice stood there, she would have difficulty maintaining her office through the elected term.
  The statue was reinstalled by the former Chief Minister M. Karunanidhi on 03-06-2006.[4][5]

  ReplyDelete
 19. ഒരിക്കലും ഖടകവുമായി വാരാതിരിക്കട്ടെ ആരും
  ചന്തു ഏട്ടാ സീതയുടെ കവിതകള്‍ മനസ്സിലാക്കാന്‍
  അതിനു കണ്ണകിയുടെ ചരിത്രം ഒന്ന് പേസ്റ്റ് ചെയ്യ് തതെ ഉള്ളേ

  ReplyDelete
 20. അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 21. ഭാനു കളരിക്കല്‍... ആദ്യ കമെന്റിനു നന്ദി...കവിതയെ ഉൾക്കൊണ്ടതിൽ സന്തോഷം

  മഹേഷ്‌ വിജയന്‍....സാരമില്ലാ മുടങ്ങാതെ വരണൂല്ലോ വായിക്കണൂല്ലോ... അതു മതി...നന്ദി സന്തോഷം

  anupama ....നന്ദി പാറൂ... പെണ്ണിനെന്നും അഭിമാനിക്കാൻ പറ്റുന്നൊരു കഥാപാത്രമാണ് കണ്ണകി...

  ജീ . ആര്‍ . കവിയൂര്‍ .....നന്ദി മാഷേ, വിശദമായ ഈ അറിവു പങ്കു വയ്ക്കലുകൾക്കും മനസ്സറിഞ്ഞ അഭിപ്രായത്തിനും..വിമർശനത്തിന്റെ ഖഡ്ഗങ്ങളുയരട്ടെ മാ‍ഷേ... അതിലൂടെ മാത്രമേ എനിക്കെന്നെ തിരിച്ചറിയാൻ കഴിയൂ :)

  കുഞ്ഞൂസ് (Kunjuss).....നന്ദി സന്തോഷം ചേച്ചീ

  നിശാസുരഭി....ങ്ങേയ്, അങ്ങനങ്ങ് ഓടിയാലെങ്ങനാ.. :) സന്തോഷം

  Manoraj....ശ്ശോ കട്ടികൂടിപ്പോയോ ഏട്ടാ... ഈ വരവുകൾക്ക് നന്ദി സന്തോഷം

  jayalekshmi.....നന്ദി...സന്തോഷം

  നാമൂസ്....വ്യാഖ്യാനങ്ങൾ പലവിധമുണ്ട് കണ്ണകീചരിതത്തെക്കുറിച്ച്. കണ്ണകിയെ ദൈവീകപരിവേഷങ്ങളിൽ നിന്നും വേർപെടുത്തി വെറുമൊരു പെണ്ണായിക്കാണാൻ ശ്രമിച്ചു നോക്കിയതാണ്.. എല്ലാ കവിതകൾക്കുമുള്ള മറുപടി പോലെ ഇതും എന്റെ മാത്രം കണ്ണകി :) നന്ദി സന്തോഷം

  ajith....നന്ദി ഏട്ടാ‍ ഈ വരവിനും വായനയ്ക്കും... അല്ലാ അവിടെ ബ്ലോഗ് പൂട്ടിയോ...ഞാൻ വന്നു വാതിലിൽ മുട്ടി തിരികെപ്പോന്നു.

  ente lokam.... ഹിഹി..ആ കണ്ണകിയെ ഞാനെന്റെ കണ്ണകിയാക്കീന്നെ ഉള്ളൂ...ദൈവീകപരിവേഷങ്ങളില്ലാതെ നിസ്സഹായയായ ഒരു സ്ത്രീയുടെ ചിന്തകൾ എന്റെ കാഴ്ചപ്പാടിലൂടെ...നന്ദി സന്തോഷം

  പഥികൻ....ഞാനും പറയാൻ വന്നത് അതു തന്ന്യാ നാട്ടാരാ... അവളുടെ പെണ്ണിന്റെ മനസ്സ് ആരേലും ചിന്തിച്ചോ എന്നതാണെന്റെ ചോദ്യവും :) വായനാസുഖം കുറഞ്ഞു പോയോ...ശ്രദ്ധിക്കാം ട്ടാ...നന്ദി സന്തോഷം...

  ശ്രീനാഥന്‍...പറഞ്ഞു പഴകിയ കഥയിലെ ദുരന്തനായിക...അവൾക്കായി രചിക്കപ്പെട്ട കാവ്യങ്ങളിലൊന്നും അവളിലെ സ്ത്രീയുടെ മനസ്സ് ചർച്ചചെയ്യപ്പെട്ട് കണ്ടില്ല.. അതു കൊണ്ട് തന്നെ ഇതെന്റെ മാത്രം കണ്ണകി :) നന്ദി സന്തോഷം ഏട്ടാ

  kochumol(കുങ്കുമം)....നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  ചന്തു നായർ...പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കുമിടയിൽ നിന്നാണ് ഞാനെന്നെ കണ്ടെടുക്കുന്നത്.. തെട്ടായാലും ശരിയായാലും ആർക്കും അഭിപ്രായം പറയാം.. അതിൽ നിന്നെല്ലാം നല്ലതുൾക്കൊള്ളാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്...നന്ദി സന്തോഷം

  Jazmikkutty...നന്ദി സന്തോഷം...

  Mohammedkutty irimbiliyam.....നന്ദി സന്തോഷം മാഷേ

  ReplyDelete
 22. സ്ത്രീ ശക്തി...കവിതയ്ക്ക്‌ അഭിനന്ദനങ്ങള്‍ ..വളരെ നന്നായി, ഫോട്ടോ എവിടുന്നു കിട്ടി ഫോട്ടോവിന് ചേരുന്ന കാപ്ഷന്‍ ഇട്ടതാണോ ...!

  ReplyDelete
 23. ടീച്ചറെ നാല് പ്രാവശ്യം വായിച്ചു
  കട്ടിയുള്ള വരികള്‍

  ReplyDelete
 24. നല്ല നിലവാരമുള്ള കവിത. പ്രിന്റ് മീഡിയയ്ക്ക് അയച്ചു കൊടുത്തു കൂടേ?

  ReplyDelete
 25. വളരെ നല്ല കവിത. പ്രതികാരദാഹിയായി എരിയുമ്പോഴും സ്ത്രീമനസ്സിലെ വേദന മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കവിതയിൽ. അഭിനന്ദനങ്ങൾ

  ReplyDelete
 26. വായിച്ചു സീതേ, അഭിപ്രായം പറയാനുള്ള വിവരമില്ലാത്തതുകൊണ്ട് പറഞ്ഞു കുളമാക്കുന്നില്ല !

  ReplyDelete
 27. നല്ല രചനകളുടെ പിന്നാലെ സഞ്ചരിക്കുക എന്നത് എന്റെ ‘ദുശിലം’..ഒരിക്കൽ വായിച്ചലും അതിലെ നല്ല വശങ്ങൾ കാണൻ പിന്നേയും വായിക്കും...നല്ല ശൈലിയാണ് ഈ കവിതക്ക് മാറ്റ് കൂട്ടുന്നത്...സില വരികൾക്ക് വളരെ ശക്തിയും കാന്തിയും ഉണ്ട്..എന്നാലും..“വേറിട്ട ശിരസിലെ നേത്രങ്ങളിനിയും
  നൂപുരധ്വനി തേടിയുഴറുന്നുവോ” എന്ന വരികൾക്ക് പൊരുത്തക്കേടുണ്ടല്ലോ സീതമോളെ...നേത്രങ്ങൾ നൂപുരധ്വനി എങ്ങനെയാ കേൾക്കുന്നത്..അവിടെ നേത്രങ്ങൾക്ക് പകരം കർണ്ണങ്ങളാണ് ശരി...ഒരു തർക്കത്തിന് വേണ്ടിയല്ലാ..എന്റെ അറിവില്ലാ മനസ്സിൽ തോന്നിയ ഒരു സംശയം മാത്രം..

  ReplyDelete
 28. സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
  തീനാളമെറിഞ്ഞീ മധുര കത്തിക്കണം
  പുത്രിയെ, പത്നിയെ, അമ്മയെയറിയാത്ത
  കാട്ടാള മനസ്സുകൾ തീയെടുക്കണം
  ദേഹിയകന്നൊരീ നശ്വര ദേഹത്തെ
  ഉപകാരസ്മരണയായഗ്നിക്ക് നൽകണം

  പുത്രിയെ പത്നിയെ അമ്മയെ അറിയാത്ത കാട്ടാള മനസ്സുകള്‍ തീയെടുത്തെ കഴിയൂ .........

  അസ്സലായി എഴുതി ..... ആശംസകള്‍

  ReplyDelete
 29. സീതേ,ഞാനും വായിച്ചു. മഹേഷ് പറഞ്ഞത് പോലെ ആസ്വാദനം പറയാന്‍ അറിയില്ല.

  ആശംസകള്‍..

  ReplyDelete
 30. ന്റ്റെ കിലുക്കാംപ്പെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 31. കനലെരിയുന്ന വരികള്‍ വായിച്ചു. യഥാര്‍ത്ഥമായ ഒരു ആസ്വാദനമെഴുതാന്‍ അറിയില്ല. എന്നാലും സ്വാത ന്ത്ര്യം തേടുന്ന സ്ത്രീത്വം കവിതയില്‍ അഗ്നിയായി ആളുന്നത് കാണുന്നുണ്ട്.

  ReplyDelete
 32. “നാളെയെൻ ചാരത്തിൽ നിന്നും
  പുതുഗാഥകളെഴുതപ്പെടുമ്പൊഴും
  ക്ഷേത്രാങ്കണങ്ങളിലെനിക്കായ് തിളയ്ക്കും
  പൊങ്കാലക്കലങ്ങളിലൊരായിരം
  നാരീനിശ്വാസങ്ങൾ വീണുടയുമ്പൊഴും

  ധൂമപാളികൾ തീർത്ത കാർമേഘച്ചുരുളിൽ
  വിതുമ്പുന്ന മാരിയായെന്നാത്മാവ് പിടയും
  കണ്ണീർക്കണങ്ങളായീ ഭൂമി തൻ മാറിൽ
  പെയ്തൊടുങ്ങുമ്പൊഴും ചിലമ്പുമെൻ
  മനസ്സിന്റെ, നോവിന്റെ ഹിന്ദോളമാരറിഞ്ഞു? “

  ഈ ചിലമ്പിന്റെ മാറ്റൊലികളാൽ ബൂലോകത്തെ വിറപ്പിക്കുകയാണല്ലേ...സീതകുട്ടി

  ReplyDelete
 33. ഞാനിത് മുഴുവനും വായിച്ചു. അഭിപ്രായം പറയാനുള്ള അറിവൊന്നും ഇല്ല. കണ്ണകിയേക്കുറിച്ചാനെന്നൊക്കെ കമന്റിലെഴുതിയിരിക്കുന്നു.  കണ്ണകിയേപ്പറ്റീം വല്യ പിടിയൊന്നുമില്ല. കരിനീലക്കണ്ണഴകി  എന്നൊരു പാട്ട് കേട്ടിട്ടുണ്ട്. അത്രേമൊക്കെയേ അറിയൂ,  അതു കൊണ്ട്.. 
  ആശംസകൾ നേർന്നു കൊള്ളുന്നു...

  ReplyDelete
 34. ഓരോ തവണ കണ്ണകി പുനരാവിഷ്ക്കരിക്കുമ്പോഴും അതില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒടുങ്ങാത്ത പകയുടെ അപാര സൌന്ദര്യം ഇവിടെയും ദൃശ്യമാണ്.ഒപ്പം ശ്രീമതിയുടെ സര്‍ഗ്ഗാത്മക മികവും കാവ്യത്തെ കൂടുതല്‍ മനോഹരമാക്കി.ദൈന്യതയും, പകയും, ഒടുവിലത്തെ സംയമനവും വായനക്കാരില്‍ എത്തിക്കാന്‍ കവിത സഹായിച്ചു.
  ആശംസകള്‍..............

  ReplyDelete
 35. സീതയുടെ കവിതകളുടെ ആഴം കൂടിക്കൂടി വരുന്നു.സുന്ദരം.ആശംസകള്‍.

  ReplyDelete
 36. കണ്ണകിയുടെ ആത്മധൈര്യം ഇന്നത്തെ സ്ത്രീകള്‍ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. വീണ്ടും ജനിക്കട്ടെ കണ്ണകിമാര്‍. വളരെ നല്ല വീക്ഷണം, വരികളും.

  ReplyDelete
 37. പ്രേം I prem...നന്ദി സന്തോഷം...ഫോട്ടോ ഗൂഗിളിന്റേതാണ്...എഴുതിക്കഴിഞ്ഞ് തിരഞ്ഞെടുത്തതാ :)

  കൊമ്പന്‍...എന്നെക്കൊണ്ടിത്രയൊക്കെ ഉപദ്രവിക്കാൻ പറ്റൂ...ഹ്ഹ്ഹ്ഹ്..നന്ദീട്ടോ

  കുമാരന്‍ | kumaran....നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  ഋതുസഞ്ജന...നന്ദി സന്തോഷം ഋതുസഞ്ജനാ

  Lipi Ranju...നന്ദി ചേച്ചീ :)

  ചന്തു നായർ...വേറിട്ട ശിരസ്സിലെ കണ്ണുകൾ കണ്ടിട്ട് കണ്ണകിയുടെ മനസ്സിലെ ചിന്ത ഞാനെന്റെ കാഴ്ചപ്പാടിലൂടെ എഴുതിയതാണ്..ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുന്ന കണ്ണുകളെന്നേ ഉദ്ദേശിച്ചുള്ളൂ...നന്ദി വീണ്ടുമുള്ള ഈ വായനയ്ക്ക്

  വേണുഗോപാല്‍....നന്ദി...സന്തോഷം

  മുല്ല ...നന്ദി മുല്ലാ

  വര്‍ഷിണി* വിനോദിനി...നന്ദി സന്തോഷം സഖീ :)

  Salam....നന്ദി സന്തോഷം

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...ചില ചലനങ്ങൾ മനസ്സുകളിൽ ഞെട്ടലുണ്ടാക്കട്ടെ ഏട്ടാ :) ....നന്ദി സന്തോഷം

  പടാര്‍ബ്ലോഗ്‌, റിജോ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  Kattil Abdul Nissar...നന്ദി സന്തോഷം

  sreee...നന്ദി ടീച്ചർ...ഇതെവിടെയാ തിരക്കിലാണോ കാണുന്നേയില്ല

  Sukanya ....നന്ദി...സന്തോഷം

  ReplyDelete
 38. ശക്തമായ എഴുത്ത്.....ഇഷ്ടപ്പെട്ടു

  ReplyDelete
 39. .. ...കുറച്ചു കാലം ഇന്റർന്നെറ്റിന്‌ ഊരുവിലക്ക്‌ ഏർപ്പെടുത്തിയതിനാൽ വരാൻ പറ്റിയില്ല.. ഇപ്പോൾ പലരുടേയും ബ്ലോഗുകൾ സന്ദർശിച്ചു കൊണ്ടിരിക്കുന്നു

  ഒരു പാട്‌ മനോഹാരിത നിഷ്പ്രയാസം സൃഷ്ടിക്കാൻ കഴിയുന്ന, മലയാള ഭാഷയിൽ വിസ്മയം സൃഷ്ടിക്കുന്ന അപൂർവ്വ പ്രതിഭയാണ്‌ താങ്കൾ !...പക്ഷെ ഈ കവിതയിൽ എനിക്ക്‌ ചെറിയ ഭിന്നാഭിപ്രായമുണ്ട്‌.. .കവിതയല്ല പ്രശ്നം... ചില വളഞ്ഞൊടിഞ്ഞ ചെറു ചിന്തകളാണ്‌... കാരണം ശക്തിയുടെ പ്രതീകമായാണ്‌ കണ്ണകി വാഴ്ത്തപ്പെടുന്നത്‌ എന്നതു തന്നെ.. അവിടെ ശക്തിക്ക്‌ ബലം കുറച്ച്‌ നിസ്സാരതയിലേക്ക്‌ തള്ളി വിട്ടത്‌ എന്തിനായിരുന്നുവെ ന്ന് മനസ്സിലാകുന്നില്ല..

  വിമർശനമായിട്ടെടുക്കെണ്ടതില്ല..എനിക്ക്‌ തോന്നിയ ചിന്തകൾ പറഞ്ഞുവെ ന്നേയുള്ളൂ...

  ReplyDelete
 40. എല്ലാ വീര കഥാപാത്രങ്ങള്‍ക്കും അവര്‍ മാത്രമറിയുന്ന ചിലതുണ്ട്.
  അത് കൊണ്ട് തന്നെ നോക്കുന്ന ആളിന്റെ കണ്ണില്‍ കണ്ടത് ശരിയോ തെറ്റോ എന്ന് നോക്കുന്നതില്‍ കാര്യമില്ല.കണ്ടത് എങ്ങിനെ പറയുന്നു എന്നതാണ് കാര്യം അതില്‍ നിങ്ങളുടെ കഴിവ്‌ കാണുന്നുണ്ട്

  ReplyDelete
 41. സീതാ..
  നന്നായിട്ടുണ്ട് ട്ടോ...
  ഇനീം എഴുതൂ ഒരു പാട് ..
  എല്ലാ ആശംസകളും ..
  ഈ മടിയന്‍ മുടങ്ങാതെ ഇവിടെയൊക്കെ വരാന്‍ ശ്രമിക്കാട്ടോ .. :)

  ReplyDelete
 42. ഷിനോജ്‌ അസുരവൃത്തം ....നന്ദി സന്തോഷം..

  മാനവധ്വനി ...ഡാഷ്ബോർഡിൽ പോസ്റ്റുകൾ കണ്ടിരുന്നു..ഇടവേളയ്ക്ക് ശേഷം മടങ്ങി വന്നൂന്ന് മനസ്സിലായി...ഓർമ്മിച്ചതിനു നന്ദി..അഭിപ്രായത്തിനും..കണ്ണകി ശക്തിയുടേയും ധൈര്യത്തിന്റേയും പ്രതീകം തന്നെയാണ്.. പക്ഷേ അവളിലെ പച്ചയായ സ്ത്രീ എങ്ങനെയാവും എന്നു ചിന്തിച്ച് നോക്കിയതാണ്...ഇതെന്റെ മാത്രം കണ്ണകി :) വിമർശനത്തിനും നിറഞ്ഞ മനസ്സോടെ നന്ദി..

  നാരദന്‍...താങ്കൾ പറഞ്ഞതാണ് വാസ്തവം...ഞാനെന്റെ കണ്ണിലൂടെ നോക്കി സൃഷ്ടിച്ചെടുത്തതാണീ കണ്ണകിയെ...ഇതെന്റെ മാത്രം കണ്ണകി :) വളരെ നന്ദി എന്റെ കവിതയെ ഉൾക്കൊണ്ടതിന്

  സമീരന്‍...എന്റെ മടിയൻ പൊന്നാങ്ങളേ വല്ലപ്പോഴുമൊക്കെ ഇതു വഴീം വരൂന്ന്..ഹും .. :) സന്തോഷം ഏട്ടാ

  ReplyDelete
 43. കവിത അത്രയ്ക്ക് പിടിയില്ല. ചൊല്ലി നോക്കി

  ReplyDelete
 44. സുഹൃത്തെ.. വ്യ്കിയാണ് ഇവിടെ എത്തിയത്.. കവിത വായിച്ചു..കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയില്ല...

  ഞാനും കൂടെ കൂടിയിട്ടുണ്ട്....ബാകിയുള്ളവ സമയം പോലെ വായിക്കാന്‍ ഇനിയും വരാം...

  എല്ലാ നന്മകളും...

  ReplyDelete
 45. നന്നായിട്ടുണ്ട് ..ഭാവുകങ്ങള്‍ ..

  ReplyDelete
 46. കണ്ണകിയുടെ ത്യാഗത്തിന്റെയും ക്രോധത്തിന്റെയും വര്‍ണ്ണനകളാണ് കൂടുതലും കാണാറ്. അതില്‍നിന്നും വ്യത്യസ്തമായി കണ്ണകിയുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ഒരു അവതരണം. വളരെ ശക്തമായി ആ വികാരം അവതരിപ്പിച്ചു.
  കൂടുതലൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല.

  ReplyDelete
 47. ഇതെപ്പോഴായിരുന്നു പോസ്റ്റ്‌ ചെയ്തേ ഓപ്പോളേ...
  ഞാന്‍ കണ്ടതേയില്ല.. ഇപ്പൊ പഴയ മെയില്‍ ഒക്കെ നോക്കിയപ്പോഴാ newsletter കണ്ടത്.. കുറച്ചു നാളായി ഒന്നും വായിക്കാന്‍ കൂടി തോന്നാറില്ല.. newsletterഉകള്‍ ഒരുപാടുണ്ട് മെയില്‍ബോക്സ്സില്‍ തുറക്കാതെ.. മനസ്സനുവദിക്കുമ്പോള്‍ എല്ലാം വായിക്കണം..
  എന്നാലും നിന്നക്കൊന്നു പറഞ്ഞൂടെ ഈ അനിയനോട് പുതിയ പോസ്റ്റ്‌ ഇടുമ്പോ എന്റെ ഓപ്പോളേ... ഞാന്‍ മിണ്ടൂലാ :-( ഹി ഹി ഹി

  കവിത നന്നായി ട്ടോ.. അപമാനഭാരത്താലും ഭര്‍തൃവിയോഗത്താലും കലിപൂണ്ടു ഉറഞ്ഞു തുള്ളി കോപാഗ്നിയാല്‍ മധുര ചുട്ടെരിച്ചതിനു ശേഷം കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് വന്നു വീണത്‌ ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ ആയിരുന്നു.. ദേവി അതിനു ശേഷം അവിടെ കുടികൊള്ളുന്നു എന്ന് വിശ്വാസം.. അതാണ്‌ ഇന്ന് നമ്മള്‍ കാണുന്ന പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം.. ഓപ്പോള്‍ ഒരു ദിവസം വാ ഇങ്ങോട്ടൊക്കെ.. കൊടുങ്ങല്ലൂര്‍ അമ്പലത്തിലും പിന്നെ ചേരരാജാക്കന്മാരുടെ കുലസ്ഥാനമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുമൊക്കെ പോവാം ട്ടോ..

  സ്നേഹപൂര്‍വ്വം ഒപ്പോളുടെ സ്വന്തം
  അനിയന്‍കുട്ടന്‍

  ReplyDelete
 48. ഒന്നും പിടികിട്ടിയില്ല....കമന്‍റുകളില്‍കൂടി ഇതു കണ്ണകിയെക്കുറിച്ചാണെന്നു മനസിലായി....കണ്ണകിയുടെ കഥയും അറിയാത്തതിനാല്‍.... കഥയറിയാതാട്ടം കണ്ടപോലെയായി.... ഇനിയും എഴുതുവാന്‍ കഴിയട്ടെ........

  ReplyDelete
 49. Akbar ....വരവിനും വായനയ്ക്കും നന്ദി..

  khaadu.. നന്ദി സന്തോഷം...ഇനിയും വരിക

  രമേശ്‌ അരൂര്‍ ...നന്ദി സന്തോഷം..

  Vipin K Manatt (വേനൽപക്ഷി)...നന്ദി ഈ വാക്കുകൾക്ക്

  Sandeep.A.K.. പഠിക്കേണ്ട സമയത്ത് നീ കറങ്ങിനടക്കണ്ടാന്നു കരുതീതാ കുട്ട്യേ.. :) ഒരീസം വരണം അങ്ങടേക്ക്...

  ...സുജിത്... വായിച്ചൂല്ലോ ഏട്ടാ... അതു മതി സന്തോഷം :)

  ReplyDelete
 50. കൊള്ളാം കൊള്ളം.......പുരാണങ്ങളിലെ ഓരോ കഥാപാത്രങ്ങളെ വേട്ടയാടിപ്പിടിച്ചു പരകായ പ്രവേശം നടത്തുവാനല്ലോ.......നന്നായിട്ടുണ്ട്

  ReplyDelete
 51. ലിനു ആര്‍ കെ നായര്‍ ....നന്ദി നാട്ടാരാ...

  ReplyDelete