ഞെട്ടിത്തിരിഞ്ഞു നോക്കി. ടിവിയിലാണ്.. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ. ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, മിക്കവാറും പ്രവാസജീവിതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു ടിവി. അതിങ്ങനെ വിശ്രമമില്ലാതെ ഇരുപത്തിന്നാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഒറ്റപ്പെടലുകളിൽ നിന്നുള്ളൊരു മോചനം. അരികിലാരോ ഉണ്ടെന്നുള്ള തോന്നൽ..
അടുത്ത ദിവസം കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട കണക്കുകൾ സെറ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ കാർട്ടൂണിനോടാണ് താൽപ്പര്യം, എന്നും. ആരോ പറഞ്ഞതോർക്കുന്നു ഏറ്റവും വയലന്റായ സിനിമയ്ക്ക് മാത്രമേ ഏറ്റവും കൂടുതൽ ചിരിപ്പിക്കാൻ കഴിയൂ. ടോം ആന്റ് ജെറി കാണുന്നവർക്ക് അത് വേഗത്തിൽ മനസിലാവും.
കാർട്ടൂണും, സംഗീത പരിപാടികളുമൊഴിച്ച് മറ്റൊന്നിനും ചെവി കൊടുക്കാത്ത ഞാൻ, ഇത് ശ്രദ്ധിച്ചത് ജീവിതചര്യയോട് ബന്ധപ്പെട്ട വാക്ക് കേട്ടിട്ടാവും. അല്ലെങ്കിലും, ഞങ്ങൾ അദ്ധ്യാപകർക്ക് സ്കൂൾ, ക്ലാസ്സ്, കുട്ടികൾ, പുസ്തകം, എന്തിന് ചോക്കെന്ന് കേട്ടാൽ പോലും ഒന്നു ശ്രദ്ധിക്കാൻ തോന്നും.
“ചോദിച്ചത് കേട്ടില്ലേ.. ഇവരാരാന്ന്..?”
വീണ്ടും മീരാ ജാസ്മിന്റെ ശബ്ദം. ശ്രദ്ധ ആ സീനിലേക്കായി. പെൺകുട്ടികളുടെ കാലിന്റെ ഫോട്ടോ അവരറിയാതെ എടുത്ത ആൺകുട്ടികളോടുള്ള പ്രകടനമായിരുന്നു അടുത്തത്.
മനസ്, അറിയാതെ ചിന്തകളിലുഴറി. എത്ര സത്യം. ഇന്നത്തെ തലമുറ തൊട്ടു മുന്നിലെ ഈ ചതിക്കുഴികളെന്തേ കാണാതെ പോകുന്നു.? മീഡിയായും, ചലച്ചിത്രങ്ങളുമെല്ലാം ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും ചിരിച്ചു കാണിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ചതി പലരും മനസിലാക്കാത്തതെന്തേ?
“പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന..” കലാലയ ജീവിതത്തിന്റെ അവശേഷിപ്പായി ഹൃദയത്തോടെന്നും ചേർത്ത് പിടിക്കുന്ന ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ മിഴിവോടെ മനസിൽ തെളിഞ്ഞു, തിളക്കമുള്ള കണ്ണുകളെ ,കണ്ണടയുടെ ഫ്രയിമിനുള്ളിൽ തളച്ചിട്ട വെളുത്ത വട്ട മുഖവും. അവളുടെ കൈ വിറച്ചിരുന്നോ ഇത് കുറിക്കുമ്പോൾ..?
ചിന്തകൾ, കടലു കടന്ന് ഊട്ടിയുടെ മനോഹര അന്തരീക്ഷത്തിലേക്ക് വിരുന്നു പോയി. സ്കൂൾ, ബോർഡിംഗ്.. കാല്പാദം പതിഞ്ഞ മണ്ണ്, കണ്ണീർത്തുള്ളികളേറ്റ് വാങ്ങിയ ക്ലാസ്സ് മുറികൾ.. ഒന്നിനു പുറകെ ഒന്നെന്നവണ്ണം ഒരു സിനിമ പോലെ മനസിൽ തെളിഞ്ഞു.
ബോർഡിംഗിന്റെ പുറകിൽ ഒരു ഭീമാകാരൻ ഗേറ്റുണ്ടായിരുന്നു. അഴികൾ തീർത്ത ഗേറ്റ്. അതിനപ്പുറം ആൾപ്പാർപ്പില്ലാതെ കാടും പടലും പിടിച്ച് കിടക്കുന്നൊരു മൈതാനമായിരുന്നു. നിറയെ കാട്ടുപ്പൂക്കൾ. പേരറിയാത്ത, വിവേചിച്ചറിയാനാവാത്ത സുഗന്ധം പേറുന്ന, പല വർണ്ണങ്ങളിലെ പൂക്കൾ..
നീലാകാശം, നീലക്കടൽ. പൊതുവേ നീലയെ ഇഷ്ടപ്പെടുന്നതു കൊണ്ടായിരുന്നിരിക്കണം, ഗേറ്റിനോട് ചേർന്ന് പൂത്തു നിന്ന നീല നിറത്തിലെ ഇത്തിരിക്കുഞ്ഞന്മാരോടായിരുന്നു ഏറെ പ്രിയം. കാറ്റിൽ മെല്ലെ തലയാട്ടി അരികത്തു വിളിക്കുന്ന അവരെനിക്ക് ആരെല്ലാമോ ആയിരുന്നു. അഴികൾക്കിടയിലൂടെ കൈ നീട്ടി, അവയെ ഒന്നു തൊടാനെത്ര ശ്രമിച്ചു. പക്ഷേ ഇപ്പോഴോർക്കുമ്പോൾ പേടി തോന്നുന്നു..
(വയൽപ്പൂക്കൾ)
സഹപ്രവർത്തകയ്ക്ക് ഒരു പ്രോജക്റ്റ് വർക്കിനു വേണ്ടി മാംസഭോജികളായ സസ്യങ്ങളെക്കുറിച്ച് തിരഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലായത്. ഒരിക്കലെന്റെ ഏകാന്തതയ്ക്ക് കൂട്ടിരുന്ന, എന്റെ സങ്കടങ്ങളിൽ പങ്കു ചേർന്നിരുന്ന ആ നീലപ്പൂവുകൾ മാന്യതയുടെ മുഖം മൂടിയണിഞ്ഞവയായിരുന്നു എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ നോവിച്ചു. അല്ലെങ്കിലും വിശ്വാസപ്രമാണങ്ങൾക്ക് കോട്ടം തട്ടുമ്പോഴാണല്ലോ മനസ് മുറിയുക. എന്നിൽ ആശ്വാസത്തിന്റെ തിരയിളക്കമേകി എന്നെ സന്തോഷിപ്പിച്ചിരുത്തുമ്പോഴും, അവ, ഒന്നുമറിയാത്ത കുറേ പ്രാണികളെ നിഷ്കരുണം ചവച്ചരയ്ക്കുകയായിരുന്നുവെന്ന് ഞാനറിയാതെ പോയി.
സസ്യങ്ങളിലെ മാംസഭോജികളെക്കുറിച്ച് സ്കൂൾതലത്തിലേ പഠിക്കുന്നതാണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ ഒറ്റയും തെറ്റയുമായി കാണപ്പെടുന്ന ഇവർ വനത്തിന്റെ ഭയാനക സൌന്ദര്യം ആവാഹിച്ചെടുത്തവരാണ്. ഫ്ലൈ ട്രാപ്പ്, പിച്ചർ പ്ലാന്റ്സ് തുടങ്ങിയവരൊക്കെ ആ കുടുംബത്തിലുൾപ്പെടും. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന തൊട്ടാവാടി പോലും അവരിലൊരാളാണ്. യൂറോപ്പിലെ മ്യൂസിയങ്ങളിൽ ഈ ഭീകരന്മാരെ കമ്പി വേലിക്കകത്തായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്, ചില ഭീകര കുറ്റവാളികളെ ജയിലിൽ കയ്യിലും കാലിലും കഴുത്തിലുമൊക്കെ ചങ്ങലയ്ക്കിട്ട് സൂക്ഷിക്കുന്നതു പോലെ. കാഴ്ചക്കാരാവട്ടെ ഭയത്തോടു കൂടിയുള്ള കൌതുകത്തിലാണവയെ വീക്ഷിക്കുന്നതും.
(പിച്ചർ പ്ലാന്റ്..pitcher plant, കേപ്പ് സൺഡ്യൂ..cape sundew, നെപെന്തെസ്..nepenthes, വീനസ് ഫ്ലൈ ട്രാപ്..venous flytrap)
(തൊട്ടാവാടി)മാംസഭോജി സസ്യങ്ങൾ...carnivorous plants
എങ്കിലും ഇവരൊക്കെ കുറ്റവാളികൾ എന്നു മുദ്രകുത്തപ്പെട്ടവരാണ്. പരസ്യമായിട്ടാണിവർ ഇരയെപ്പിടിക്കുന്നത്. പക്ഷെ ഈ നീലപ്പൂക്കളോ... മാന്യതയുടെ മൂടുപടത്തിനുള്ളിലും. വയൽപ്പൂവുകളെന്നും നെല്ലിപ്പൂവുകളെന്നും പൊതുവെ അറിയപ്പെടുന്ന ഇവർ പീഢനത്തിനു പേരു കേട്ട നമ്മുടെ കേരളത്തിന്റെ സ്വന്തമെന്നു പറയുന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ.
(U. reticulata inflorescence. Photo by M. Janarthanam.)
വള്ളിച്ചെടിയാണോ കുറ്റിച്ചെടിയാണോ എന്ന് കാഴ്ചക്കാരിൽ ആശങ്കയുണർത്തുന്ന ഈ കുഞ്ഞു ചെടിയുടെ ഉയരം ഏറിയാൽ ഇരുപത് സെന്റീമീറ്റർ ഉണ്ടാവും. അതിന്റെ അറ്റത്ത്, കൂണുപോലെ, ഏകദേശം പത്തു മില്ലീമീറ്റർ വ്യാസത്തിലുള്ള കുഞ്ഞ് മൊട്ട് വരും. പിന്നത് ഭംഗിയുള്ള നീലപ്പൂവായി പൊട്ടി വിടരും. പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായെത്തുന്ന പ്രാണികളെ, തങ്ങളുടെ പരാഗണ സദ്യ യേകി വിത്തറ പോലെ തോന്നിക്കുന്ന സഞ്ചിക്കുള്ളിലേക്ക് ഇവർ ആനയിക്കും. കഴിഞ്ഞു.. പിന്നവൻ പുറം ലോകം കാണില്ല. പുറമേ ഈ പൂക്കൾ അപ്പോഴും ചിരിക്കുന്നുണ്ടാവും. അമർന്നു പോയ നിലവിളികൾ കാറ്റാവുമോ കട്ടെടുക്കുന്നത്?
(മാടായിപ്പാറയിലെ വയൽപ്പൂവുകൾ)
( ഇവിടെ ക്ലിക്കിയാൽ സൈന്ധവം ബ്ലോഗിൽ പോകാം )
വനാന്തരങ്ങളിലൂടെ സഞ്ചരിച്ച്, കഷ്ടപ്പാടുകൾ സഹിച്ച്, സസ്യങ്ങളിലെ ഭീകരരെ പുറം ലോകത്തിനു കാട്ടിക്കൊടുക്കാൻ ഗവേഷകർ യത്നിക്കുമ്പോൾ, ചിരിപ്പൂക്കൾ പൊഴിച്ച് ഒരായിരം വയൽപ്പൂക്കൾ നമ്മളെ മാടി വിളിച്ച്, നമ്മുടെ വയലോരങ്ങളിലും പാതയോരങ്ങളിലും പ്രാണികൾക്കായുള്ള കെണിയൊരുക്കി കാത്തു നിൽക്കുന്നുണ്ടാവും.
തുമ്പയേയും തെച്ചിയേയും പോലെ ഇവയും വംശനാശം വന്നു പോയിരിക്കുമെന്നു ആശ്വസിക്കണ്ട. ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നല്ലേ. മാടായിപ്പാറയുടെ ഹൃദയത്തിലേക്കുള്ള യാത്രയിൽ സൈന്ധവം എന്ന ബ്ലോഗിൽ പറയുന്നുണ്ട് ആ പാറയുടെ പരിസരത്തിന്നും ഇവർ നിലനിൽക്കുന്നുവെന്ന്, അതേ പ്രൌഡിയോടെ. ഒന്നു ശ്രദ്ധിച്ചാൽ നമ്മുടെ പാതയോരങ്ങളിലും ഇനിയും അവശേഷിക്കുന്ന പാടവരമ്പത്തുമൊക്കെ നമുക്കീ പകൽമാന്യന്മാരെ കാണാം.
സൌമ്യ എന്നൊരു പാവം പെണ്ണിനെ കശക്കിയെറിഞ്ഞ ഗോവിന്ദച്ചാമിയെപ്പോലുള്ളവർ ഈ സമൂഹത്തിലുണ്ട്. അവർക്ക് നമ്മൾ ഭീകരന്മാരുടെ സ്ഥാനവും ചാർത്തിക്കൊടുത്തിട്ടുണ്ട്. പക്ഷേ നമുക്ക് ചുറ്റും ചിരിക്കുന്ന മുഖങ്ങളിലേതിലൊക്കെയോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? മാന്യതയുടെ മുഖംമൂടിയണിഞ്ഞ്, നമ്മുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിൽക്കുന്നുവെന്ന് കാണിച്ച്, നമുക്കായുള്ള ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരെ ഓർമ്മിപ്പിക്കുകയല്ലേ പ്രപഞ്ചസൃഷ്ടാവ് ഈ വയൽപ്പൂവുകളുടെ സൃഷ്ടിയിലൂടെ?
ആ സസ്യത്തിന്റെ ആവാസവ്യവസ്ഥയുടെ പരിണതഫലമായിട്ടാണ് അവ അങ്ങനെ ചെയ്യുന്നതെന്ന് വാദിക്കാം. പക്ഷേ, നമുക്കതീതമായ പ്രപഞ്ചത്തിലെ സർവ്വ ചരാചരാങ്ങളേയും നിയന്ത്രിക്കുന്ന ശക്തിയുടെ മുന്നറിയിപ്പാണിതെന്നു കരുതുന്നതിലും തെറ്റില്ല.
പ്രകൃതിയിലെ ഓരോ അണുചലനത്തിനും അർഥമുണ്ട്, തിരക്കുകൾക്കിടയിൽ മനുഷ്യൻ ശ്രദ്ധിക്കാതെ പോകുന്ന പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളാണവ. പ്രകൃതിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ പൂർണ്ണനാവുന്നത്... അകലും തോറും അവൻ അവന്റെ തന്നെ നാശത്തിന്റെ കുഴി തോണ്ടുന്നു. മനുഷ്യനെന്നിത് മനസിലാക്കി ജീവിക്കും?
വാൽക്കഷ്ണം : “ മാരീചൻ മനോഹരമായൊരു പൊൻമാനായി
ചാരുപുള്ളികൾ വെള്ളി കൊണ്ട് നേത്രങ്ങൾ രണ്ടും
നീലക്കൽകൊണ്ട് ചേർത്തു മുഗ്ദ്ധഭാവത്തോടോരോ
ലീലകൾ കാട്ടിക്കാട്ടി കാട്ടിലുൾപ്പുക്കും പിന്നെ
വേഗേനെ പുറപ്പെട്ടും തുള്ളിച്ചാടിയുമനു-
രാഗ ഭാവേന ദൂരെപ്പോയ് നിന്നു കടാഷിച്ചും
രാഘാവാശ്രമ സ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ
രാകേന്ദുമുഖി സീത കണ്ടു വിസ്മയം പൂണ്ടാൾ...”
അവലംബം : വയൽപ്പൂവുകൾ/ നെല്ലിപ്പൂ
കുറേ വിജ്ഞാനപ്രദമായ ...സമൂഹത്തിന്‍റെ പൊള്ളത്തരത്തെക്കുറിച്ച് ചിന്തിപ്പിക്കാനുതകുന്ന രചന.....“.പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന...കുറേ കേട്ട വാചകം...പാഠങ്ങള്‍ വായിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ കാര്യമില്ല..തിരിച്ചറിയാനും.....കഴിയട്ടെ....എല്ലാര്‍ക്കും..“...കൊള്ളാം....സീത....
ReplyDeleteമാരീച വേഷങ്ങള്‍ -എന്ന സചിത്ര ലേഖനം, ശീര്‍ഷകത്തിന്റെ ഉള്ളകം അനാവരണം ചെയ്യുന്നു.ടി.വി.മുതല്‍ നാം അനുഭവിക്കേണ്ടി വരുന്ന കപട വേഷങ്ങളെ പ്രകൃതിയിലെ ചില ദൈവിക പാഠങ്ങളോട് ചേര്‍ന്നു നിന്ന് അഴകോടെ അവതരിപ്പിച്ചു.പ്രിയ എഴുത്തുകാരിക്ക് എന്‍റെ വിനീതമായ അഭിനന്ദനങ്ങള്‍ !
ReplyDeleteaasamsakal
ReplyDeleteനാട്ടുകാരീ...വിഷയത്തിലേക്ക് വന്ന രീതി വളരെ വളരെ നന്നായി....
ReplyDeleteമാരീചകഥ പറഞ്ഞ് അവസാനിപ്പിച്ച രീതിയും...ശാസ്ത്രവിഷയങ്ങൾ സാഹിത്യാത്മകമായി ഇത്രയും തന്മയത്തത്വത്തോടെ അവതരിപ്പിക്കാൻ ബൂലോകാത്ത് വേറേ ആരുമുണ്ടെന്ന് തോന്നുന്നുമില്ല...
പക്ഷേ ചിന്തിക്കുന്ന മനുഷ്യനാണ് പ്രകൃതിയെക്കാൾ ശക്തൻ എന്ന് വിശ്വസിക്കുന്ന എനിക്ക് ഇതിലെ ചില ആശയങ്ങളോട് വിയോജിപ്പുണ്ടാകും :)
“യൂറോപ്പിലെ മ്യൂസിയങ്ങളിൽ ഈ ഭീകരന്മാരെ കമ്പി വേലിക്കകത്തായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്” ഇതിനൊരപവാദം മ്യൂണിക്ക് ബൊട്ടാണിക്കൽ മ്യൂസിയമാണ്. നമുക്കു പോയി കാണുകയും വേണമെങ്കിൽ തൊടുകയുമൊക്കെ ചെയ്യാം..
http://www.botmuc.de/en/garden/
മികച്ച ലേഖനം .
ReplyDeleteഇത് കുറിപ്പ് സഞ്ചരിച്ച വഴി മനോഹരം തന്നെ.
ആ യാത്രയില്‍ പറഞ്ഞ അനുഭവങ്ങളും, കാണിച്ച കാഴ്ചകളും , നിരീക്ഷിച്ച വീക്ഷണങ്ങളും വളരെ നന്നായിട്ടുണ്ട്.
ചിരിക്കുന്ന പൂക്കളും , ചിരിയില്‍ ചതിയുള്ള പൂക്കളും , ചിരിച്ചു കൊല്ലുന്ന പൂക്കളും.
അവസാനം തകരുന്ന മാനുഷിക മൂല്യങ്ങളുടെ പ്രതീകമമായി ഒരുപൂവും.
നല്ല രചനക്ക് അഭിനന്ദനങ്ങള്‍ സീതേ
പോസ്റ്റിന്റെ തുടക്കം കണ്ടപ്പോള്‍ മറ്റെന്തൊക്കെയോ ആവുമെന്ന് കരുതി. പിന്നെ കരുതി പഴയ കലാലയ കാലത്തേക്ക് ഊളിയിടുകയാവും എന്ന്. ശേഷം കരുതി ഒരു സയന്‍സ് ക്ലാസ്സാവും എന്ന്. അവസാനം പഥികന്‍ പറഞ്ഞപോലെ വിഷയത്തിലേക്കും തലക്കെട്ടിലേക്കും വന്നെത്തിയ ആ രീതി ഇഷ്ടപ്പെട്ടു. വയല്‍പ്പൂക്കള്‍ക്ക് അങ്ങിനെ ഒരു ഇത് കൂടെയുണ്ടല്ലേ. ഏതായാലും ബ്ലോഗര്‍ വയല്‍പ്പൂക്കള്‍ ഇതൊന്നും അറിയണ്ട. പാവം :)
ReplyDeleteനല്ല ഒരു പോസ്റ്റ് സമ്മാനിച്ചതിന് നന്ദി.
മാരീച വേഷങ്ങള്‍ !!.ടീച്ചറുടെ പോസ്റ്റുകളുടെ തലക്കെട്ട് ശരിയായില്ല എന്ന് ഇടക്ക് സന്ദീപിനെപ്പോലുള്ളവര്‍ പറയാറുണ്ട്. ഇത്തവണ അങ്ങിനെ ഒരു പരാതി ഉണ്ടാവില്ല. കാരണം ഈ ലേഖനത്തിന് ഏറ്റവും ഉചിതമായ തലക്കെട്ട് ഇതു തന്നെയാണ്....
ReplyDeleteപ്രകൃതി നിയമങ്ങളും. തത്വശാസ്ത്രവും, ലാവണ്യ ശാസ്ത്രവും,സാഹിത്യവും, ഇതിഹാസവും എല്ലാം ചേരേണ്ട അനുപാതത്തില്‍ ചേര്‍ത്തു വെച്ച് മനോഹരമാക്കിയ നല്ല ലേഖനം.
ടീച്ചറുടെ സാധാരണ പോസ്റ്റുകളില്‍ നിന്ന് വ്യത്യസ്ഥമായൊരു പോസ്റ്റ്.
വളരെ നല്ല ഒരു പോസ്റ്റ്. വളരെ നന്നായി പ്രസന്റ് ചെയ്തു.
ReplyDeleteഒട്ടേറെ അറിവുകള്‍ പങ്കുവയ്ക്കുന്ന ജാഗ്രതാ പോസ്റ്റ് ...ജാഗ്രതൈ ..
ReplyDeleteസീതാ, നന്നായിട്ട് എഴുതിയിരിക്കുന്നു...
ReplyDeleteനല്ല ഒഴുക്കോടെ, കൗതുകത്തോടെ വായിച്ചു.. വാക്യഘടന ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിട്ടുണ്ട്...
സംഗതി ഇഷ്ടായി...
പിന്നെ, വയല്പ്പൂവുകള്‍ ബ്ലോഗിന്റെ ഉടമ സുജ ഇത് വായിച്ചാല്‍ എന്ത് പറയുമോ ആവോ? :-)
സൌഹൃദച്ചിരിയില്‍
ReplyDeleteനിന്റെ മൊബൈലില്‍
ഞാനൊരു ഫോട്ടോ.
ചതിയുടെ കളിയിലത്
സാങ്കേതികത്തികവോടെ
വിശ്വത്തിരശ്ശീലയില്‍
ഞാനാഗോള വലയില്‍.!
സീത :ഇതവതരിപ്പിച്ച രീതിയാണ് എനിക്കേറ്റവും ഇഷ്ടമായത് !!സൂപര്‍ എന്ന് പറഞ്ഞാല്‍ സൂപ്പര്‍ അവതരണശൈലി !!അഭിനന്ദനങ്ങള്‍ !!
ReplyDeleteഓപ്പോളേ..
ReplyDeleteഒപ്പോളിപ്പോ തനി ടീച്ചര്‍ ആയി തുടങ്ങിയല്ലോ.. അല്ലെങ്കിലും ടീച്ചര്‍മാര്‍ ഇങ്ങനെയാ.. എപ്പോഴും ഉപദേശികള്‍ ആവും.. അതിനുള്ള tools അങ്ങ് പുരാണത്തില്‍ നിന്നും പഞ്ചതന്ത്രത്തില്‍ നിന്നും ഈസോപ്പ് കഥകളില്‍ നിന്നും എടുത്തു പ്രയോഗിക്കാറുണ്ട്.. ദാ ഇപ്പൊ പ്രകൃതിയില്‍ നിന്നും.. :)
ശരിയാണ്.. പ്രകൃതിയിലേക്ക് കണ്ണു തുറന്നാല്‍ ഇങ്ങനെ പലതും കാണാവും.. വയല്‍പ്പൂവിന്റെ തനി നിറം ഇപ്പോളാണ് മനസ്സിലാവുന്നത്.. നിര്‍ഭാഗ്യമെന്നു പറയട്ടെ ഓപ്പോളേ.. ഞാനിനിയും അത് നേരില്‍ കണ്ടിട്ടില്ല.. നമ്മുടെ സുജ ചേച്ചിയോട് അത് എന്താണ് എന്ന് ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു.. ഇപ്പോളാ പൂവ് കണ്ടതും അതിന്റെ പിന്നിലെ കാര്യങ്ങള്‍ വ്യക്തമായതും.. (കണ്ണൂര്‍ക്കാര്‍ ഇതിനെ കാക്കപ്പൂവു എന്നാണു പറയുന്നതെന്ന് തോന്നുന്നു.. കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കിട്ടിയ വിവരമാണ്.. ശരിയാണോ എന്നറിയില്ല.. ഞങ്ങളുടെ നാട്ടില്‍ കാക്കപ്പൂവു മറ്റൊന്നാണ്..) എന്തായാലും സുജ ചേച്ചിയുടെ ബ്ലോഗിന് പറ്റിയ പേരാണ് വയല്‍പ്പൂക്കള്‍.. ഒരിക്കല്‍ പോയി വായിച്ചാല്‍ പിന്നെ സുജ ചേച്ചിയുടെ എഴുത്തിലെ മികവ് കൊണ്ട് നമ്മള്‍ അവിടെ സ്ഥിരം വായനക്കാരന്‍ ആവും തീര്‍ച്ച.. അത് തന്നെയല്ലേ വയല്‍പൂ.. :)
പ്രദീപ് മാഷ് പറഞ്ഞത് ശരിയാണ്.. ഈ ലേഖനത്തിന് ഇതിനും
മികച്ച ഒരു ശീര്‍ഷകം തിരഞ്ഞെടുക്കുക വിഷമകരം തന്നെ.. ഉള്ളടക്കത്തോട് താദാത്മ്യം പ്രാപിക്കുന്നതു തന്നെ.. no objections..
ഈ അവതരണം എന്നെ അത്ഭുതപ്പെടുത്തി ഓപ്പോള്‍ .. ഒരു സിനിമ സംഭാഷണത്തില്‍ തുടങ്ങി പുരാണത്തില്‍ കൊണ്ട് നിര്‍ത്തിയപ്പോള്‍ ഒട്ടേറെ വിവരങ്ങളും കാലിക പ്രസക്തമായ വലിയൊരു പാഠം
വായനക്കാര്‍ക്ക് തരുന്നുണ്ട് ഓപ്പോള്‍ .. തുടരുക വ്യതസ്തമായ ഒരു പാതയിലൂടെ.. ഈ എഴുത്ത്.. ഈ അനിയനും കൂടെയുണ്ട്..
സ്നേഹപൂര്‍വ്വം
***നാമൂസിന്റെ വരികള്‍ക്ക് ഒരു വലിയ 'LIKE'
ഇഷ്ടായിട്ടോ സീത ടീച്ചര്‍ .... :)
ReplyDeleteനന്നായീട്ടോ..
ReplyDeleteആനുകാലികം പ്രസക്തം നിലവാരം തലവാചകം
ReplyDeleteപ്രകൃതിയിലെ ഓരോ അണുചലനത്തിനും അർഥമുണ്ട്,
ReplyDeleteശരിയാണ്. നമ്മളതു മനസ്സിലാക്കുന്നില്ല എന്നു മാത്രം. നല്ല പോസ്റ്റ്..സീത ടീച്ചറെ.
ന്റ്റെ വിനോദിനി ടീച്ചറെ അരികില്‍ കൊണ്ടു വന്ന് തന്നു..
ReplyDeleteനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ചെടികളേയും, പൂക്കളേയും വര്‍ണ്ണിച്ച് കഥ പറയുന്ന അവരുടെ സയന്‍സ് ക്ലാസ്സ്..
ആ ഓര്‍മ്മകളിലേയ്ക്ക് ഊളിയിട്ടു പോയി...
നന്ദി, സന്തൊഷം.. ന്റ്റെ ഹൃദയത്തില്‍ നിന്നും അറിയിയ്ക്കുന്നൂ കൂട്ടുകാരി...!
ഒന്ന് രണ്ടു പോസ്റ്റുകളിലായി സീത രാമനെ വിട്ടു പോകുന്നല്ലോ!!! എന്താ ഉദ്ദേശം???
ReplyDeleteസചിത്ര ലേഖനത്തി നോടോപ്പം സീതായനവും വിട്ടു ദേവിക എന്ന ടീച്ചര്‍ ഉണര്‍ന്നു
ReplyDeleteസസ്യ ശ്യാമള കോമളമാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധവും ബാന്ധവവും
കൂട്ടിയിണക്കി ക്രുരതയാര്‍ന്ന അമാനുഷിക പ്രവര്‍ത്തികളെ വിരല്‍ ചുണ്ടിയും അവസാനം
രാമായണ കാവ്യാ കഥയിലേക്ക് കുട്ടി കൊണ്ട് പോയി നിര്‍ത്തിയ ശൈലി വിത്യസ്ഥം
എല്ലാവിധ ആശംസകളോട്
സസ്നേഹം
ജീ ആര്‍ കവിയൂര്‍
വളരെ വിജ്ഞാന പ്രദമായ പോസ്റ്റ് .പക്ഷെ നമ്മള്‍ മനുഷ്യരെക്കാള്‍ എത്രയോ പാവങ്ങള്‍ ആണ് ഈ പൂക്കള്‍. പ്രകൃതി അവയെക്കൊണ്ടു അങ്ങിനെ യാണ് ഇരയ്ക്ക് മാര്‍ഗ്ഗം ഒരുക്കിയത് . നമ്മള്‍ക്കോ .എന്നിട്ടും നമ്മള്‍ കൊന്നു തിന്നുന്നു .
ReplyDeleteപൂക്കളും മൃഗങ്ങളുമൊക്കെ വിശക്കുമ്പോള്‍ മാത്രെ ഇരപിടിക്കാറുള്ളു. നമ്മളോ...?
ReplyDeleteനല്ല പോസ്റ്റ് .ആശംസകള്‍...
കഥപറഞ്ഞുതന്ന് ടീച്ചിങ്ങ് നടത്തുന്ന ലാഘവത്തോടെ ഇത്തവണ സീത ടീച്ചർ എല്ലാവർക്കും ‘ചെടി കാർന്നന്മാരെ’ കുറിച്ച് നന്നാക്കി മനസ്സിലാക്കി കൊടുത്തു...!
ReplyDeleteഇതിന്റെ ലിങ്കും ഈ ആഴ്ച്ചത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിലേക്ക് പൊക്കുന്നൂ...കേട്ടൊ ഗെഡിച്ചി
എഴുത്തിലെ പുതുമ എന്നും ഈ പേജിന്റെ
ReplyDeleteപ്രത്യേകതയാണ്. ഇത്തവണ അതു കൂടുതല്‍ മനോഹരമായി.
ചില പൂക്കളോട് താരതമ്മ്യം ചെയ്തു മനുഷ്യരിലെ
മാംസഭോജികളെപറ്റി ജാഗ്രതപ്പെടുത്തിയ രീതി
ഏറെ ആകര്‍ഷകമായി.
ഒട്ടേറെ അറിവുകള്‍ പങ്കുവയ്ക്കുന്ന പോസ്റ്റ്.... എല്ലാഭാവുകങ്ങളും...
ReplyDeleteഇര എന്നത് നിലനില്‍പ്പിനുള്ള ആഹാരം എന്ന നിലയില്‍ വേണ്ടേ കാണാന്‍ ..അത് ബലാല്‍സംഗം ചെയ്യുന്നവരുമായി താരതമ്യം ആവാതിരിക്കുന്നതല്ലേ നല്ലത് അത് ഈ ചെടികള്‍ക്കോ മറ്റു മൃഗാധികള്‍ക്കോ മനസ്സിലാവാന്‍ സാധ്യത ഇല്ല .. .ആശംസകള്‍
ReplyDeleteപ്രിയ സീതേ...
ReplyDeleteപോസ്റ്റ് വായിച്ചു ഇഷ്ടമായി.
പിച്ചർ പ്ലാന്റ്..pitcher plant, കേപ്പ് സൺഡ്യൂ..cape sundew, നെപെന്തെസ്..nepenthes, വീനസ് ഫ്ലൈ ട്രാപ്..venous flytrap , ഇവയെക്കുറിച്ച് പണ്ട് പാഠ പുസ്തകത്തില്‍ പഠിച്ച ഓര്‍മ്മയുണ്ട് .
നമ്മുടെ നാട്ടുപൂക്കളിലും ഇതെപോലുള്ളവ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ."മയില്‍ പൂവ് "എന്ന് ഞങ്ങള്‍ വിളിക്കാറുള്ള ഒരിനം മാംസഭോജി പുഷ്പം എന്‍റെ നാടായ കുമരംപേരൂര്‍ ഉണ്ടായിരുന്നു .ഇപ്പോള്‍ വംശ നാശം വന്നോ എന്തോ .സ്കൂളില്‍ പഠിക്കുമ്പോള്‍ പണ്ട് കൂട്ടുകാരില്‍ ആരോ ഒരാള്‍ ഇതിലൊരു പൂവ് ക്ലാസ്സില്‍ കൊണ്ടു വന്നതായി ഓര്‍ക്കുന്നു. അത് പക്ഷെ സീത പറഞ്ഞ ഈ നീല പൂക്കള്‍ അല്ല കേട്ടോ .കാഴ്ചയില്‍ ഏകദേശം ആ ചിത്രത്തില്‍ കാണുന്ന പിച്ചർ പ്ലാന്റ്..pitcher plant പോലെ തോന്നും .
അന്ന്,ആ പൂവ് എനിക്ക് തന്ന സുഹൃത്തിന്‍റെ മുഖം ഇന്ന് ഓര്‍മയിലില്ല ,പക്ഷെ പൂവിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.പ്രത്യേകിച്ച് സീതയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍.
ഇനിയും എഴുതുക ആശംസകള്‍ .
വാല്‍ക്കഷണം: എന്‍റെ ബ്ലോഗിന്‍റെ "പേരിനു" പിന്നില്‍ ഇങ്ങനെ ഒരു പാര ഉണ്ടായിരുന്നു എന്ന് ഇപ്പോഴാ അറിയുന്നത്.
പാവം എന്‍റെ "ബ്ലോഗ് " . ഇനിയിപ്പോ സീത പാര പണിഞ്ഞെന്നും പറഞ്ഞ് ആ പേരിനെ മാറ്റാനും വയ്യ :-).
ആളിന്‍റെ സ്വഭാവം ഇങ്ങനെ ആയിപ്പോയെങ്കിലും ആ പേര് വല്ലാതെ ഇഷ്ടായിപ്പോയി എനിക്ക് .
കൈതോന്നിയും ,കണ്ണാം തളിയും ഒക്കെ ഉണ്ട് ഇവിടെ .(അവരൊന്നും മാംസഭോജികള്‍(carnivorous plants ) അല്ലല്ലോ....പാവം ) .
ഇത് "വയല്‍പൂവുകള്‍" അല്ലെ ....:-).പലജാതി പൂക്കള്‍ .............എന്‍റെ സ്വപ്നങ്ങളിലെ വയല്‍പൂവുകള്‍.
സസ്നേഹം
സുജ (വയല്‍പൂവുകള്‍ )
നല്ല കൌതുകം തോന്നി ഈ താരതമ്യം കണ്ടപ്പോൾ! നന്നായി, സീത.
ReplyDeleteവീണ്ടും മീരാ ജാസ്മിന്റെ ശബ്ദം. ശ്രദ്ധ ആ സീനിലേക്കായി. പെൺകുട്ടികളുടെ കാലിന്റെ ഫോട്ടോ അവരറിയാതെ എടുത്ത ആൺകുട്ടികളോടുള്ള പ്രകടനമായിരുന്നു അടുത്തത്.
ReplyDeleteമനസ്, അറിയാതെ ചിന്തകളിലുഴറി. എത്ര സത്യം. ഇന്നത്തെ തലമുറ തൊട്ടു മുന്നിലെ ഈ ചതിക്കുഴികളെന്തേ കാണാതെ പോകുന്നു.? മീഡിയായും, ചലച്ചിത്രങ്ങളുമെല്ലാം ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും ചിരിച്ചു കാണിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ചതി പലരും മനസിലാക്കാത്തതെന്തേ?
“വളരെ നല്ല പോസ്റ്റ്. നല്ല ആശംസകള.....”
കഥയിലൂടെ പഠിപ്പിക്കുന്ന ഒരു ടീച്ചര്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു സീതക്കുട്ടീ...ഈ എഴുത്ത് വളരെ ഇഷ്ടമായി, ഒപ്പം തലക്കെട്ടും.
ReplyDeleteസീത, ഒരു റ്റിവി പ്രോഗ്രാം പോലെ വിജ്ഞാനവും വിനോദവും നിറഞ്ഞ പോസ്റ്റ്.
ReplyDeleteയാത്രയില്‍ പറഞ്ഞ അനുഭവങ്ങളും, കാണിച്ച കാഴ്ചകളും , നിരീക്ഷിച്ച വീക്ഷണങ്ങളും വളരെ നന്നായിട്ടുണ്ട്......പ്രകൃതിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ പൂർണ്ണനാവുന്നത്... അകലും തോറും അവൻ അവന്റെ തന്നെ നാശത്തിന്റെ കുഴി തോണ്ടുന്നു. മനുഷ്യനെന്നിത് മനസിലാക്കി ജീവിക്കും?ചിത്രങ്ങള്‍ വളരെ മനോഹരം നല്ല ഒരു പോസ്റ്റ് സമ്മാനിച്ചതിന് നന്ദി..........
ReplyDeleteഎനിക്ക് ഇഷ്ട്ടമായെടോ ഈ എഴുത്ത് . മാരീച്ച വേഷങ്ങളെ മനസിലാക്കാന്‍ ഓരോ പെണ്‍കുട്ടികള്‍ക്കും കഴിയണേ എന്നാണ് എന്റെ പ്രാര്‍ത്ഥന
ReplyDelete"പക്ഷേ നമുക്ക് ചുറ്റും ചിരിക്കുന്ന മുഖങ്ങളിലേതിലൊക്കെയോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? മാന്യതയുടെ മുഖംമൂടിയണിഞ്ഞ്, നമ്മുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിൽക്കുന്നുവെന്ന് കാണിച്ച്, നമുക്കായുള്ള ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരെ ഓർമ്മിപ്പിക്കുകയല്ലേ പ്രപഞ്ചസൃഷ്ടാവ് ഈ വയൽപ്പൂവുകളുടെ സൃഷ്ടിയിലൂടെ?"
തിരിച്ചറിവുകള്‍ കിട്ടട്ടെ എല്ലാവര്ക്കും .
ഈ കാർന്നോന്മാരുടെ ലിങ്ക് ഈ ആഴ്ച്ച്ത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ മലയാളം ബ്ലോഗ് രചനകളിൽ ചേർത്തു കേട്ടൊ സീത കുട്ടി
ReplyDeleteദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam
വിജ്ഞാനപ്രദമായ പോസ്റ്റ്
ReplyDeleteഹ അടിപൊളി പോസ്റ്റെന്നു ഞാന്‍ പറയും
ReplyDeleteവിക്ഞാന പരാമായ അറിവ് പകര്‍ന്നു തന്നതോടൊപ്പം വഞ്ചനയുടെ മുഖം മൂടി കളും കുറിച്ചും എയുതി
ഓരോ പൂവിനെ കുറിച്ച് പറഞ്ഞപ്പോയും ഓരോ മുഖങ്ങള്‍ ആണ് എനിക്ക് മനസ്സിലൂടെ കണ്ടത്
സീത.....കുട്ടികള്‍ സ്കൂളില്‍ നിന്നു വന്നു
ReplyDeleteവിശേഷങ്ങള്‍ പറയുമ്പോള്‍ ആണ് ഇങ്ങനെ ഉള്ള
വിവരങ്ങള്‍ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങിയത്...
ഈ പാവം തൊട്ടാവാടി ഇത്ര ഭയങ്കരന്‍ ആണെന്ന്
അറിഞ്ഞില്ല...
താരതമ്യവും ശിഥില ചിന്തകളും കോര്‍ത്തിണക്കി
ജീവജാലങ്ങളെ അപഗ്രഥിച്ച നല്ല സുന്ദരം ആയ
ഒരു രചന ..
സീതയുടെ ചുമ്മാ വീക്ഷണം പോലും ഒരു
വേറിട്ട വായനാ അനുഭവം പകര്‍ന്നു തരുന്നുണ്ട്...
പക്ഷെ മറ്റ് രചനകളുടെ അടുത്ത് എത്തില്ല കേട്ടോ..
ഒരു താരതമ്യം ഈ എഴുത്തിനു ആവശ്യം ഇല്ലാത്തതിനാല്‍
ആ അഭിപ്രായം പ്രസക്തവുമല്ല....അഭിനന്ദനങ്ങള്‍..
...സുജിത്...... നന്ദി ഏട്ടാ ആദ്യ കമെന്റിന്.
ReplyDeletemohammedkutty irimbiliyam...നന്ദി സന്തോഷം മാഷേ
സങ്കല്‍പ്പങ്ങള്‍...നന്ദി
പഥികൻ..നന്ദി നാട്ടാരാ ഈ പുതിയ അറിവു പങ്കു വച്ചതിനും അഭിപ്രായം പറഞ്ഞതിനും
ചെറുവാടി...നന്ദി..സന്തോഷം ഏട്ടാ
Manoraj ...നന്ദി ഏട്ടാ...സുജ എന്നെ തല്ലാൻ ആർക്കേലും കൊട്ടേഷൻ കൊടുക്കുവോ.. ഹിഹി
Pradeep Kumar...ഹാവൂ ആശ്വാസയി മാഷേ..ഹിഹി ഇത്തവണേലും തലേക്കെട്ട് നേരെ ആയീല്ലോ
ajith...നന്ദി...സന്തോഷം
രമേശ് അരൂര്‍...ഹിഹി വേണം ജാഗ്രതൈ..നന്ദി ഏട്ടാ
മഹേഷ് വിജയന്‍ ...നനി സന്തോഷം ഏട്ടാ
നാമൂസ് ...അർഥവത്തായ കവിത...നന്ദി സന്തോഷം
faisalbabu...നന്ദി സന്തോഷം
Sandeep.A.K...സന്തോഷം അനിയൻകുട്ടാ...അതേയ് റ്റീചർക്ക് വേറെം ഒരു മുഖം കൂടിയുണ്ട് ശിക്ഷിക്കണ മുഖം...നല്ല കുട്ടി ആയില്ലേൽ ഞാനതും എടുക്കും ട്ടാ... :)
Lipi Ranju, Villagemaan/വില്ലേജ്മാന്‍, MyDreams , കുസുമം ആര്‍ പുന്നപ്ര....നന്ദി സന്തോഷം
വര്‍ഷിണി* വിനോദിനി...സന്തോഷം കൂട്ടാരീ
ചാണ്ടിച്ചന്‍...ങ്ങെയ്..അതെപ്പോ...അങ്ങേർക്കിച്ചിരി ജാഡ കൂടുതലാ...
ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ
അനീഷ് പുതുവലില്‍...നന്ദി സന്തോഷം
മുല്ല...മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം...നന്ദി മുല്ലാ
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി ഏട്ടാ..ഈ പ്രോത്സാഹനത്തിന്..
Salam...നന്ദി സന്തോഷം ഏട്ടാ
ചന്തു നായർ...നന്ദി
the man to walk with...ശരിക്കും വായിച്ചിരുന്നേലീ സംശയം വരില്ലാരുന്നു...പൂവിന്റെ ഈ ജീവിതത്തിലൂടെ ദൈവം മുന്നറിയിപ്പ് തരുന്നുവെന്നേ ഞാൻ പറഞ്ഞുള്ളൂ
Suja...സുജ എന്നെ തല്ലാൻ വരുമെന്നാ കരുതിയത്...ഹിഹി..അതുണ്ടായില്ലല്ലോ ഭാഗ്യം...സന്തോഷം ഈ പങ്കു വയ്ക്കലിനു
ശ്രീനാഥന്‍ ...നന്ദി ഏട്ടാ
sm sadique ...നന്ദി
കുഞ്ഞൂസ് (Kunjuss) ...നന്ദി ചേച്ചീ
Sukanya...സന്തോഷം ചേച്ചീ
kochumol(കുങ്കുമം)...നന്ദി സന്തോഷം
priyag...എന്നിനി ആ തിരിച്ചറിവ് പൂർണ്ണമാകും...കാത്തിരിക്കാം...സന്തോഷം ഈ വരവിന്
പഞ്ചാരകുട്ടന്‍ -malarvadiclub...നന്ദി ഈ ആദ്യവരവിനും അഭിപ്രായത്തിനും..
കൊമ്പന്‍...നന്ദി സന്തോഷം ഈ വാക്കുകൾക്ക്
ente lokam...നന്ദി എട്ടാ..എത്ര തൊട്ടാവാടി ഭീകരർ നമുക്ക് ചുറ്റും ഉണ്ടെന്നോ...ഹിഹി.അടുത്ത പോസ്റ്റ് ഒന്നുടെ ഉഷാറക്കാം ന്തേയ്
സവിശേഷമായ ഒരു ശൈലിയാണ് ഈ ലേഖിക (?) സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും ഒരു വിസ്മയ ക്കാഴ്ച പോലെ ഒന്നില്‍ ആരംഭിച്ചു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുന്നു. ഇന്നത്തെ ചിന്താ വിഷയത്തില്‍ തുടങ്ങി. തീര്‍ന്നത് മാരീചനില്‍ .ഇതിനു മുമ്പ് ഒരു ലേഖനം എഴുതിയിരുന്നത് എനിക്ക് നന്നായി ബോധിച്ചു. ആവാസ വ്യവസ്ഥയെ ക്കുറിച്ച്. നന്ദി.
ReplyDeleteസവിശേഷമായ ഒരു ശൈലിയാണ് ഈ ലേഖിക (?) സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും ഒരു വിസ്മയ ക്കാഴ്ച പോലെ ഒന്നില്‍ ആരംഭിച്ചു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുന്നു. ഇന്നത്തെ ചിന്താ വിഷയത്തില്‍ തുടങ്ങി. തീര്‍ന്നത് മാരീചനില്‍ .ഇതിനു മുമ്പ് ഒരു ലേഖനം എഴുതിയിരുന്നത് എനിക്ക് നന്നായി ബോധിച്ചു. ആവാസ വ്യവസ്ഥയെ ക്കുറിച്ച്. നന്ദി.
ReplyDeleteപ്രിയപ്പെട്ട സീത,
ReplyDeleteപൂക്കളുടെ വേറൊരു മുഖം വരകളിലൂടെ വരച്ചപ്പോള്‍,എന്റെ മനസ്സില്‍ വിങ്ങലായി!വളരെ നന്നായി തന്നെ വിവരണം നല്‍കി!പൂക്കളുടെ ചിത്രങ്ങള്‍ ഒത്തിരി ഇഷ്ടമായി!
ആശംസകള്‍!
സസ്നേഹം,
അനു
nice and thinkable post
ReplyDeleteമാംസഭോജികളെ ക്രൂരരായി എന്തിന് കാണണം സീത ടീച്ചറെ? സിംഹത്തിനു പുല്ലു തിന്നുവാന്‍ ആകില്ലല്ലോ? പശുവിനെ തിന്നുന്നവന്‍ ആയാലും കര്‍മത്തില്‍ സ്ഥിരതയുള്ളവന്റെ കൂടെയാണ് ഇശ്വരന്‍ എന്നു ഭഗവത് ഗീത പറയുന്നുണ്ട്. അരിഭക്ഷണം കഴിക്കുന്നവന്‍ ആണ് ശരിക്കുമുള്ള ക്രൂരന്‍ എന്നു എനിക്ക് തോന്നിയിട്ടുണ്ട്. എത്റ ജീവനെയാണ് ദിവസവും അവന്‍ പുഴുങ്ങി തിന്നുന്നത് :)
ReplyDeleteസീതേച്ചി ടീച്ചര്‍ തന്നെ.. ഈ പോക്ക് പോയാല്‍ ഞാന്‍ ക്ലാസ് കട്ട് ചെയ്യും.
ReplyDeleteവെറുതെ പറഞ്ഞതാണ് ട്ടോ. നല്ല പോസ്റ്റ്. എല്ലാറ്റിലും ഉപരി വാല്‍ക്കഷ്ണം. എന്താണ് ചുറ്റും നടക്കുന്നത് എന്ന് സീതയ്ക്ക് അറിയാമായിരുന്നു. പക്ഷെ , ഇന്ന് നമുക്ക് ചുറ്റും നടക്കുന്നതിനെ പറ്റി അറിയാവുന്നവര്‍ ആരും ഇല്ല. ഓരോ ദിവസവും തുടങ്ങുന്നു, എങ്ങനെയൊക്കെയോ അവസാനിക്കുന്നു എന്ന് മാത്രം.
വിജയദശമി ആശംസകള്‍ സീതേച്ചീ...
Kattil Abdul Nissar...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിനു
ReplyDeleteanupama ...നന്ദി പാറു
Krishna...നന്ദി സന്തോഷം
ഭാനു കളരിക്കല്‍...ഞാൻ ജീവജാലങ്ങളെ കുറ്റപ്പെടുത്തിയില്ലാ..അതിലൂടെ ദൈവം കാട്ടിത്തരുന്ന പാഠങ്ങൾ നമ്മളവഗണിക്കരുതെന്നേ പറഞ്ഞുള്ളൂ :) നന്ദി
ജയലക്ഷ്മി...ക്ലാസ്സ് കട്ട് ചെയ്താൽ ഞാനവിടെ വന്ന് തല്ലും ട്ടാ. :) സന്തോഷം ജയ
മുമ്പേ വായിച്ചതാ, കമന്റാന്‍ പറ്റീല്ലാര്‍ന്ന് :-/
ReplyDeleteനന്നായിരിക്കുന്നു എന്ന് മാത്രം പറയട്ടെ..
ആശംസകളോടെ..
നിശാസുരഭി .... വൈകി വന്നാലും വന്നൂല്ലൊ..നന്ദീട്ടാ
ReplyDelete