ശില്പിയും ശില്പങ്ങളും മനുഷ്യനുണ്ടായ കാലം മുതൽക്കേ ജീവിതത്തിന്റെ ഒരു ഭാഗമായി കൂടെയുണ്ട്. ശിലായുഗം തന്നെ അതിന്റെ തെളിവാണ്. ഗുഹാവാസിയായിരുന്ന ആദിമ മനുഷ്യനിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യനിലേക്കുള്ള പ്രയാണത്തിനിടയിൽ ആ കലയ്ക്കും ഒട്ടേറെ മാറ്റം സംഭവിച്ചു.
(ഇടയ്ക്കൽ ഗുഹ)
“അനന്തം അജ്ഞാതമവർണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
അവലംബം............... http://video.google.com/ videoplay?docid= 8526729375973179789
(ഇടയ്ക്കൽ ഗുഹ)
വെണ്ണക്കല്ലിൽ കൊത്തിയ കവിത പോലെ തലയെടുത്ത് നിൽക്കുന്ന നമ്മുടെ താജ്‌മഹൽ തന്നെ മകുടോദാഹരണം. ലോകാൽഭുതങ്ങളിലിടം നേടാൻ ഭാരതത്തിന്റെ തുറുപ്പ് ചീട്ട്. അംബരചുംബിയായി നിലകൊള്ളുന്ന ബുർജ് ഖലീഫയിലെത്തി നിൽക്കുന്ന മനുഷ്യന്റെ നിർമ്മാണകലയുടെ പ്രാഗൽഭ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല തന്നെ.
നമ്മുടെ കൊച്ചു കേരളത്തിനും അഭിമാനിക്കാനിത്തരം കൊച്ചു കൊച്ച് അൽഭുതങ്ങൾ സ്വന്തമായിട്ടുണ്ടെന്ന് മറക്കണ്ട. അനന്തപുരിയുടെ രാജവാഴ്ചയുടെ ശേഷിപ്പായി നില കൊള്ളുന്ന മേത്തൻ മണി. സമയമറിയിക്കാനത് ശബ്ദമുണ്ടാക്കുന്നത് രണ്ടു വശത്തുമുള്ള മുട്ടനാടുകളുടെ പ്രതിമകൾ പാഞ്ഞു വന്ന് തലയുടെ പ്രതിമയിൽ ഇടിക്കുമ്പോഴാണു. ഒരു കാലത്ത് തിരുവനന്തപുരത്തിന്റെ നാഡീസ്പന്ദനമായിരുന്നു ഈ നാഴികമണി.ഇന്ന് തമിഴ്നാട്ടിന്റെ ഭാഗമെങ്കിലും തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശുചീന്ദ്രം ക്ഷേത്രത്തിലെ , ശിൽപ്പിയുടെ പ്രാഗൽഭ്യത്താൽ ജീവൻ വച്ചുവെന്ന് പറയപ്പെടുന്ന മഹാകായ ഹനുമാൻ പ്രതിമ, പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള രഹസ്യ തുരങ്കം, ശംഖുമുഖം ബീച്ചിൽ ഉറങ്ങുന്ന മദാലസയായ മത്സ്യകന്യക, മലമ്പുഴയിലെ യക്ഷി, അറയ്ക്കൽ കൊട്ടാരം, ബേക്കൽ കോട്ട ഇതെല്ലാം നമ്മുടെ ശില്പചാതുരിക്ക് വിളിച്ച് പറയാവുന്ന നേട്ടങ്ങൾ തന്നെ.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് ദൃഷ്ടി പായിച്ച് നിൽക്കുന്ന തിരുവള്ളുവരുടെ പ്രതിമ, വിജയനഗരത്തിലെ ക്ഷേത്ര ശില്പങ്ങളും വിട്ടലയിലെ ഗരുഡരഥത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന സപ്തസ്വരങ്ങളുതിർക്കുന്ന തൂണുകളോട് കൂടിയ മണ്ഡപവും, ശ്രാവണ ബഗോളയിലെ ബുദ്ധപ്രതിമ, തഞ്ചാവൂരിലെ ക്ഷേത്രങ്ങൾ, ഡെൽഹിയിലെ ചുവപ്പ്കോട്ട, മണിപ്പൂരിലെ പ്രകൃതിയ്ക്ക് അനുയോജ്യമായി നാലു തൂണുകൾക്ക് മേൽ കെട്ടിയുയർത്തിയ സകലസജ്ജീകരണങ്ങളോടും കൂടിയ വീടുകൾ, തുടങ്ങിയവയെല്ലാം ഈ കരവിരുതുകൾ എടുത്ത് കാട്ടുന്നവയാണ്.
ഈ നേട്ടങ്ങൾക്കൊക്കെ പിന്നിൽ മനുഷ്യന്റെ അനേകശതം വർഷങ്ങളിലെ മാനസികവും ശാരീരികവും ബൌദ്ധികവുമായ അദ്ധ്വാനമുണ്ടെന്ന സത്യം അംഗീകരിക്കുമ്പോൾ നമ്മളറിയാതെ പോകുന്നത് ജന്മനാ ഈ സിദ്ധികൾ വശമായ പ്രകൃതിയുടെ ചില ശിൽപ്പികളെയാണ്.
ദുർബ്ബലരായ ചിതലുകൾ മുതൽ ബീവറുകൾ വരെ പ്രകൃതിയിലെ ഒന്നാന്തരം എഞ്ചിനീയർമാരാണെന്നു അറിയുമോ. ജനിച്ചു വീഴുന്ന സമയം മുതൽ ഈ സർഗ്ഗസാങ്കേതിക വിദ്യ അവർക്ക് സ്വായത്തമാണെന്നും മറക്കരുത്. ലോകൈക നാഥന്റെ സൃഷ്ടി വൈദഗ്ദ്ധ്യം.
കാഴ്ചയില്ലാത്തവരായ ചിതലുകൾ കെട്ടിപ്പൊക്കുന്നത് മനുഷ്യനോളം പൊക്കമുള്ള ചിതൽപ്പുറ്റുകളാണെന്ന് പറഞ്ഞാൽ, അവർ മനസ് വച്ചാൽ ഒറ്റ രാത്രി കൊണ്ട് ഒരു ബ്രഹ്മാണ്ഡ കെട്ടിടം നിലം പരിശാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? അതിശയിക്കേണ്ട അത് സംഭവനീയമാണ്.
ഈ നേട്ടങ്ങൾക്കൊക്കെ പിന്നിൽ മനുഷ്യന്റെ അനേകശതം വർഷങ്ങളിലെ മാനസികവും ശാരീരികവും ബൌദ്ധികവുമായ അദ്ധ്വാനമുണ്ടെന്ന സത്യം അംഗീകരിക്കുമ്പോൾ നമ്മളറിയാതെ പോകുന്നത് ജന്മനാ ഈ സിദ്ധികൾ വശമായ പ്രകൃതിയുടെ ചില ശിൽപ്പികളെയാണ്.
ദുർബ്ബലരായ ചിതലുകൾ മുതൽ ബീവറുകൾ വരെ പ്രകൃതിയിലെ ഒന്നാന്തരം എഞ്ചിനീയർമാരാണെന്നു അറിയുമോ. ജനിച്ചു വീഴുന്ന സമയം മുതൽ ഈ സർഗ്ഗസാങ്കേതിക വിദ്യ അവർക്ക് സ്വായത്തമാണെന്നും മറക്കരുത്. ലോകൈക നാഥന്റെ സൃഷ്ടി വൈദഗ്ദ്ധ്യം.
കാഴ്ചയില്ലാത്തവരായ ചിതലുകൾ കെട്ടിപ്പൊക്കുന്നത് മനുഷ്യനോളം പൊക്കമുള്ള ചിതൽപ്പുറ്റുകളാണെന്ന് പറഞ്ഞാൽ, അവർ മനസ് വച്ചാൽ ഒറ്റ രാത്രി കൊണ്ട് ഒരു ബ്രഹ്മാണ്ഡ കെട്ടിടം നിലം പരിശാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? അതിശയിക്കേണ്ട അത് സംഭവനീയമാണ്.
കോളനി വ്യവസ്ഥയിൽ ജീവിക്കുന്ന ഇവർ കെട്ടിപ്പൊക്കുന്നത് അനേകം അറകളോടു കൂടിയ കൂടാണ്. രാജാവിനും രാജ്ഞിക്കും, ജോലിക്കാർക്കും, പട്ടാളക്കാർക്കും, മറ്റു ജീവികളെ വളർത്താനുമൊക്കെ വെവ്വേറേ അറകളുണ്ടാവും. ഇടുങ്ങിയ വഴികളോട് കൂടിയവയാണെങ്കിലും താപനിയന്ത്രണത്തിനും വായു സഞ്ചാരത്തിനും അനുയോജ്യമായ രീതിയിലാണവ നിർമ്മിക്കുക. പൊതുവേ ആരോഗ്യം കുറഞ്ഞ ജീവികളായതു കൊണ്ട് ഇവ സഞ്ചരിക്കുന്ന വഴികൾ പോലും കൂടു നിർമ്മിക്കുന്ന നനഞ്ഞ മണ്ണു കൊണ്ട് മിനുസപ്പെടുത്തിയിരിക്കും. താപ നിയന്ത്രണാർത്ഥം ചില ഭാഗങ്ങളിലെ ഭിത്തികൾ അതി ലോലമായിട്ടായിരിക്കും നിർമ്മിച്ചിരിക്കുന്നത്. തുറന്നിരിക്കുന്ന ഭാഗമാകട്ടെ കാറ്റിനെ കൂട്ടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കും, ഒരു ഇരുത്തം വന്ന ആർക്കിടെക്ടിനെപ്പോലെ.
തേനിഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല. അതിന്റെ ഉൽപ്പാദകരെ പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. തേനീച്ചയുടെ കുത്ത് കൊള്ളാത്തതായി നമുക്കിടയിൽ എത്ര പേരുണ്ടാവും. അവയുടെ കൂടു ശ്രദ്ധിച്ചിട്ടുണ്ടോ? ജ്യാമീതീയ നിർമ്മിതിയാണ്. ഹെക്സഗണൽ ആകൃതിയിലുള്ള അറകൾ അടുക്കി അടുക്കി വച്ചതു പോലെയാണാ കൂട്. ഇവിടെ നമ്മളാലോചിക്കേണ്ടത്, എന്തിനവ ഈ ആകൃതിയിൽ അറകൾ നിർമ്മിക്കുന്നു എന്നാണ്. ജ്യാമീതീയ രൂപങ്ങളിൽ ത്രികോണവും ചതുരവും ഹെക്സഗണും ഒഴിച്ച് മറ്റേത് രൂപങ്ങൾ ചേർത്ത് വച്ചാലും ഇടയ്ക്ക് ഉപയോഗശൂന്യമായ സ്ഥലം ഉണ്ടാവും. എങ്കിലെന്തുകൊണ്ടവ ത്രികോണവും ചതുരവും പരീക്ഷിക്കുന്നില്ല എന്നല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത്. ത്രികോണവും ചതുരവുമായി താരതമ്യം ചെയ്യുമ്പോൾ ഹെക്സഗണിനാണു ഉള്ളിൽ കൂടുതൽ സ്ഥലം കിട്ടുക. കണ്ടോ ഈ ഇത്തിരിക്കുഞ്ഞന്മാരുടെ ബുദ്ധി.
പക്ഷികളിലും ഇത്തരം എഞ്ചിനീയർമാരുണ്ട് കേട്ടോ. നല്ലൊരുദാഹരണം വീവർ ബേർഡ് ആണു. നെയ്ത്തുകാരൻ പക്ഷീന്നു വിളിക്കുന്ന, ചുണ്ടുകൾ നീണ്ട ഒരു കുഞ്ഞു വിരുതൻ. സ്കൌട്ട്സിനും ഗൈഡ്സിനുമൊക്കെ പോകുന്ന കുട്ടികളോട് ചോദിച്ചാൽ പറയും നോട്ട്സുകൾ (knots) എത്ര വിധമെന്ന്. എഴുതുന്ന നോട്ടോ കാശോ അല്ലാ ഈ നോട്ട്സ്. കെട്ടുകൾ, കയറു കൊണ്ട് എത്ര വിധത്തിൽ കുരുക്കിടാമെന്ന് അവരെ പഠിപ്പിക്കുന്നുണ്ട്. മരത്തിൽ കയറു കെട്ടാൻ നമ്മളെന്താ ചെയ്യുക? അതിനെ മടക്കി ശിഖരത്തിൽ ലംബമായി വച്ചിട്ട് ഞാന്നു കിടക്കുന്ന രണ്ടറ്റവും ഒന്നു ചുറ്റിയെടുത്ത് ആ വളയത്തിലൂടെ പുറത്തെടുത്ത് വലിച്ച് മുറുക്കും, അതല്ലേ പതിവ്? ഈ കുഞ്ഞു പക്ഷിയും തന്റെ കൂട് ഞാത്തിയിടാൻ ആ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മൾ രണ്ട് കൈ കൊണ്ടും ചെയ്യുന്നത് ഈ പാവം കൊക്കും കാലുകളും കൊണ്ട് ഒരു സർക്കസൊക്കെ കളിച്ചാണു ചെയ്യുന്നതെന്നു മാത്രം. ഞാത്ത് റെഡിയായിക്കഴിഞ്ഞാൽ പിന്നെ കൂട് നിർമ്മാണമായി. അടിയിലൂടെ കൂട്ടിലേക്ക് കയറാനും സൈഡിൽ പുറത്തേക്കുള്ള വെന്റിലേഷനുമുൾപ്പടെ ഫുൾ സെറ്റപ്പിലാണ് ആ കൂടുകൾ. അടിയിൽ വാതിലുള്ളതു കൊണ്ട് മുട്ടകളൂർന്നു പോകുമെന്ന് കരുതരുത്. മുട്ടകൾ സൂക്ഷിക്കാനും അടയിരിക്കാനും ഉള്ള സജ്ജീകരണങ്ങൾ ഈ കൂടിനകത്ത് അവൻ ഭംഗിയായി ഒരുക്കീട്ടുണ്ടാവും.
ഇനി നമുക്ക് വളരെ പരിചിതനായ ഒരാളുടെ കരവിരുത് ശ്രദ്ധിക്കാം. മച്ചിലും ചുമരിലും, എന്തിന് സകലയിടത്തും നമുക്കിയാളെ കാണാം. ആരാന്നല്ലേ, സാക്ഷാൽ ചിലന്തി അഥവാ എട്ടുകാലി. പണ്ട് തോറ്റോടിയ ഒരു രാജാവിന് തോൽവി മറന്ന് രാജ്യങ്ങൾ കീഴടക്കാനുള്ള ബുദ്ധി ഉപദേശിച്ചു കൊടുത്ത കക്ഷി. ആൾക്ക് വായിലാണ് വല കെട്ടാനുള്ള രാസവസ്തു ഉള്ളത്. അത് വായുവിലേക്ക് തള്ളുമ്പോൾ നേർത്ത ഒട്ടുന്ന നൂലുകൾ രൂപപ്പെടും. ഈ നൂലുകൾ തലങ്ങും വിലങ്ങുമായി ഒട്ടിച്ച് വലയ്ക്ക് അടിത്തറ കെട്ടും. പിന്നെ വട്ടത്തിൽ ചുറ്റി അതൊരു നല്ല വലയാക്കി നെയ്തെടുക്കും. പുറത്തൂന്ന് ഉള്ളിലേക്കാ നെയ്തു പോകുന്നത് കേട്ടോ. എന്നിട്ടിവൻ നടുവിൽ ഇരുപ്പും ഉറപ്പിക്കും ഇരയേയും പ്രതീക്ഷിച്ച്.
ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് ബീവർ. കരണ്ടുതീനി എന്ന പേരിലാണു ഇവനറിയപ്പെടുന്നത്. തണുപ്പ് പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എഞ്ചിനീയർമാരുടെ ഇടയിലിവർക്കാണു മുൻഗണന. അതിശയിക്കേണ്ട ഇവരുടെ വീടു നിർമ്മാണം അത്തരത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് കൊടുത്തിരിക്കുന്ന ഉളി പോലത്തെ മുൻനിരപ്പല്ലുകളും എത്ര ഒഴുക്കുള്ള വെള്ളത്തിലും നീന്താൻ അനുയോജ്യമായ ശരീരവും ആണ് ഇതിനവരെ പ്രാപ്തരാക്കുന്നത്.
ആണും പെണ്ണും കണ്ടു മുട്ടുന്നതോടെയാണിവർക്ക് വീടുണ്ടാക്കണമെന്ന് തോന്നിത്തുടങ്ങുന്നത്. അധികവും വെള്ളത്തിൽ കഴിയുന്നവരാകയാൽ വെള്ളത്തിൽ തന്നെ വീടും വേണം. പുഴയിലൊരു വീടു വച്ചാലുള്ള കാര്യം ആലോചിച്ച് നോക്കു. ഒഴുക്കെടുത്ത് പോയതു തന്നെ. പക്ഷേ അതിനും അവർ പ്രതിവിധി കണ്ടിട്ടുണ്ട്. പുഴയുടെ ഒഴുക്ക് തടയുന്ന അണക്കെട്ട് നിർമ്മാണമാണ് ആദ്യം. വെള്ളം കെട്ടി നിർത്തി തടാകം സൃഷ്ടിച്ച ശേഷമേ ഇവർ വീടുണ്ടാക്കുകയുള്ളൂ.
ആണും പെണ്ണും കണ്ടു മുട്ടുന്നതോടെയാണിവർക്ക് വീടുണ്ടാക്കണമെന്ന് തോന്നിത്തുടങ്ങുന്നത്. അധികവും വെള്ളത്തിൽ കഴിയുന്നവരാകയാൽ വെള്ളത്തിൽ തന്നെ വീടും വേണം. പുഴയിലൊരു വീടു വച്ചാലുള്ള കാര്യം ആലോചിച്ച് നോക്കു. ഒഴുക്കെടുത്ത് പോയതു തന്നെ. പക്ഷേ അതിനും അവർ പ്രതിവിധി കണ്ടിട്ടുണ്ട്. പുഴയുടെ ഒഴുക്ക് തടയുന്ന അണക്കെട്ട് നിർമ്മാണമാണ് ആദ്യം. വെള്ളം കെട്ടി നിർത്തി തടാകം സൃഷ്ടിച്ച ശേഷമേ ഇവർ വീടുണ്ടാക്കുകയുള്ളൂ.
വീടിനു അനുയോജ്യമായ സ്ഥലം കണ്ടു പിടിച്ചാൽ ആദ്യം ഇവർ തിരയുന്നത് ആ പുഴയ്ക്ക് സമീപമുള്ള വൻ മരമായിരിക്കും. കണ്ടെത്തുന്ന മരത്തിന്റെ ഇലകളിൽ കുറച്ച് ആദ്യം ഇവർ ഭക്ഷിക്കും. പിന്നെ ചുവട്ടിൽ കരണ്ട് തുടങ്ങും. പക്ഷേ അവിടേയും ഇവരുടെ ബുദ്ധി പ്രവർത്തിക്കുന്നുണ്ട്. ചുമ്മാ കരളുകയല്ല, അതിനു പ്രത്യേക ദിശയുണ്ട്. കരണ്ടു കഴിഞ്ഞ് മരം വീഴുന്നത് കൃത്യമായും പുഴയിൽ തന്നെയാവണം. ആ ദിശയിലാണ് അവരുടെ പ്രവർത്തനം. മരം വീണു കഴിഞ്ഞാൽ പിന്നെ അതിനെ വലിച്ച് കുറുകെയിട്ട് പുഴയുടെ ഒഴുക്ക് തടയും. പിന്നേയും ശിഖരങ്ങളും ഇലകളുമൊക്കെ വലിച്ച് കൊണ്ടിട്ട് അതിനെ ശക്തമാക്കും . മൂന്നു നാലു മാസം കൊണ്ട് അതൊരു ഒന്നാന്തരം അണക്കെട്ടാവും. ശ്രദ്ധിക്കേണ്ടത് അതിന്റെ ആകൃതിയാണ്. അകത്തേക്ക് തള്ളി നിൽക്കുന്ന കോൺകേവ് ആകൃതിയിലാവും. നമ്മുടെ അണക്കെട്ടുകൾ അങ്ങനെയാണു നിർമ്മിച്ചിരിക്കുന്നതെന്ന് ഓർക്കണം. ഒഴുക്കിന്റെ ശക്തി കുറയ്ക്കാനുള്ള ബുദ്ധിയാണത്.
തടാകം റെഡിയായിക്കഴിഞ്ഞാൽ വീടു നിർമ്മാണം തുടങ്ങുകയായി. വെള്ളത്തിന്റെ നിരപ്പിൽ നിന്നും നാലഞ്ചു മീറ്റർ അടിയിൽ ഇതു പോലെ തടിയും കമ്പും ഇലകളും കൊണ്ട് തന്നെയാണ് അവയുടെ വീട്. തണുപ്പ് കൂടുമ്പോ ജലോപരിതലം ഐസ് പാളികളായാലും അടിത്തട്ടിലെ വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനാണിങ്ങനെ ചെയ്യുന്നത്. എന്നാൽ ചിലർ കുറച്ച് ആർഭാടപ്രിയരാണു കേട്ടോ. അവർക്കിങ്ങനെ വെള്ളത്തിനടിയിലൊന്നും കഴിഞ്ഞാൽപ്പോരാ സദാ സമയവും, അല്പം പുറം കാഴ്ചകളൊക്കെ കണ്ട് കാറ്റൊക്കെ കൊണ്ട് ഇരിക്കണം. അങ്ങനെയുള്ളവർ രണ്ടു നിലയിലാണു പണിയുക. മുകളിലത്തേത് ജലനിരപ്പിനു മുകളിൽ വെന്റിലേഷനോട് കൂടിയതാവും. താഴത്തെ നില സ്വീകരണ മുറിയും വിശ്രമസ്ഥലവുമാകുമ്പോൾ മുകളിലത്തേത് ഭക്ഷണമുറിയും കിടപ്പു മുറിയുമാണ്. അകത്തേക്ക് കയറുന്ന വാതിൽ അടിയിലായിരിക്കും. മുകളിലത്തെ നിലയിലേക്ക് കയറാൻ വീടിനകത്തുകൂടെ ഒരു വഴിയുണ്ടാകും. എങ്ങനെയുണ്ട് എയർകണ്ടീഷൻഡ് റ്റു സ്റ്റോറീഡ് ബിൽഡിംഗ്?
(ബീവറിന്റെ കെട്ടിടം)ഇതിലൊന്നും തീരുന്നതല്ല പ്രകൃതിയിലെ ശിൽപ്പികളുടെ പുരാണം. സസൂഷ്മം നിരീക്ഷിച്ചാൽ നമുക്കു ചുറ്റും കാണം ഇതുപോലെ ഒരുപാട് കൌതുകക്കാഴ്ചകൾ. ലോകം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നമുക്കിതിനെവിടെ സമയം അല്ലേ? വിവേക ബുദ്ധിയുടെ പേരിൽ സ്വയം കേമനെന്ന് അഹങ്കരിക്കുമ്പോൾ ഒരു നിമിഷം നമുക്കീ കുഞ്ഞു ജീവികളെ ഓർക്കാം. ഒരു മഞ്ഞു തുള്ളിയിൽ പോലും അത്ഭുതത്തിന്റെ മായാപ്രപഞ്ചം ഒരുക്കി വയ്ക്കുന്ന പ്രപഞ്ചനാഥന്റെ ശക്തിയെ വാഴ്ത്താതെ വയ്യ.
“അനന്തം അജ്ഞാതമവർണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
അവലംബം............... http://video.google.com/
"പലരും പാഠപുസ്തകത്തിലൂടെ പഠിച്ചറിഞ്ഞൊരു വിഷയം.. ഞാനൊന്ന് ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളൂ..“
ReplyDeleteചിത്രങ്ങള്‍ക്ക് കടപ്പാട് : google
പ്രകൃതിയുടെ ഈ വികൃതികള്‍ അറിഞ്ഞതെല്ലാം അതിശയം അറിയാനുള്ളെതെല്ലാം അത്ഭുതങ്ങള്‍ . ഇനിയും പോരട്ടെ .....
ReplyDeleteഅതെ പലതും പലപ്പോഴും അറിഞ്ഞിട്ടുന്ടെങ്കിലും
ReplyDeleteആലോചിക്കാറില്ല...സീത പറഞ്ഞത് പോലെ എവിടെ സമയം?
എങ്ങോട്ടോ ഉള്ള ഓട്ടമല്ലേ..!!!!ഈ ഓര്‍മപെടുത്തല്‍ ഒരു
സന്തോഷം ആണ് കേട്ടോ..നന്ദി...
നന്നായി പക്ഷേ ചിത്രങ്ങൾ കാണാൻ വയ്യ. എന്റെ സിസ്റ്റത്തിന്റെ പ്രശ്നം ആണോ എന്നറിയില്ല.
ReplyDeleteപ്രകൃതിയുടെ പ്രതിഭാസങ്ങള്‍
ReplyDeleteപ്രാകൃതമാണെന്ന് പറഞ്ഞു
പ്രതിഭ ഉള്ളവര്‍ പറയില്ല
പ്രതീക്ഷ ഉണര്‍ത്തുന്ന സചിത്ര
ലേഖനങ്ങള്‍ ഇനിയും എഴുവാന്‍
ശേക്ഷിയും ക്ഷേമുഷിയും ജഗദീശ്വരന്‍
നല്‍കട്ടെ ദേവിക്ക് എപ്പോഴും എന്ന്
പ്രാര്‍ത്ഥിക്കുന്നു .
പല കാലത്തു നിന്ന്,പല ചരിത്ര സന്ദർഭങ്ങളിൽ നിന്ന്, പല ജീവികളിൽ നിന്ന് .... നല്ലോരു കൊളാഷായി സീത ഈ പോസ്റ്റ്.
ReplyDeleteനല്ല പോസ്റ്റ് സീത..
ReplyDelete"പലതും പാഠപുസ്തകത്തിലൂടെ പഠിച്ചറിഞ്ഞൊരു വിഷയം.. .....ശെരിയാണ് എന്നാലും മറന്നുപോയ കാര്യങ്ങള്‍ .......അറിയാത്ത കാര്യങ്ങള്‍ ഒക്കെ നല്ല ഫോട്ടോസ് ഓടുകൂടി കാണാന്‍ സാധിച്ചതില്‍ സന്തോഷം തോന്നണ് ??......ഇതുപോലെ ഇനി എന്തൊക്കെ അറിയാന്‍ കിടക്കുന്നു ....ഇനിയും അറിയണമെന്ന ആഗ്രഹം തോന്നുകയാണ്‌ട്ടോ....ഈ ഓര്‍മപെടുത്തല്‍ ഒരു
ReplyDeleteസന്തോഷം ആണ് വളരെ നന്നിട്ടോ .......
ഒരുപാട് കാര്യങ്ങളെ മനസ്സിലാക്കിതന്നു ഈ പോസ്റ്റ്.
ReplyDeleteഎഴുത്തുകാരിക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
മനുഷ്യന്‍ -മനോഹരമായൊരു കവിത.പ്രകൃതി -അതിമനോഹരമൊരു ദിവ്യ ചാരുത.പുല്‍കൊടി മുതല്‍ പൂമാനം വരെ,അതിലുമപ്പുറം അഗോചര അണ്ഡകടാഹങ്ങള്‍ വരെ....എല്ലാം വായിച്ചെടുക്കാം -ദൈവത്തിന്‍ കരവിരുതുകളായി.
ReplyDeleteനന്ദി സീതാ ,നല്ലൊരു സചിത്ര ലേഖനം വായിക്കാന്‍ തന്നതിന്...
അതിമനോഹരമായൊരു ദിവ്യ ചാതുരിയെന്നു തിരുത്തുക
ReplyDeleteസസൂഷ്മം നിരീക്ഷിച്ചാൽ നമുക്കു ചുറ്റും കാണം ഇതുപോലെ ഒരുപാട് കൌതുകക്കാഴ്ചകൾ. ലോകം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നമുക്കിതിനെവിടെ സമയം അല്ലേ? വിവേക ബുദ്ധിയുടെ പേരിൽ സ്വയം കേമനെന്ന് അഹങ്കരിക്കുമ്പോൾ ഒരു നിമിഷം നമുക്കീ കുഞ്ഞു ജീവികളെ ഓർക്കാം. ഒരു മഞ്ഞു തുള്ളിയിൽ പോലും അത്ഭുതത്തിന്റെ മായാപ്രപഞ്ചം ഒരുക്കി വയ്ക്കുന്ന പ്രപഞ്ചനാഥന്റെ ശക്തിയെ വാഴ്ത്താതെ വയ്യ.......... ലേഖികക്ക് എന്റെ എല്ലാ ഭാവുകങ്ങളും.....
ReplyDeleteവളരെ വളരെ ഇഷ്ടമായി ഈ പോസ്റ്റ്...പ്രകൃതിയിലെ അത്ഭുതങ്ങള്‍..അവ തുടരുക തന്നെ ആണ്...ആശംസകള്‍..
ReplyDeleteവളരെ നന്നായിട്ടുണ്ട് .......പ്രത്യേകിച്ച് ബീവര്‍ ....ഒരു സംഭവമാ അല്ലെ
ReplyDeleteപ്രകൃതിയുടെ വിസ്മയങ്ങള്‍ ..
ReplyDeleteആശംസകള്‍
ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നില്ലല്ലോ സീതേ.
ReplyDeleteഅതുകൊണ്ട് തന്നെ പലരെയും ശരിക്ക് പരിചയപ്പെടാന്‍ പറ്റിയില്ല.
പക്ഷെ വിവരണങ്ങള്‍ ആ കുറവ് നികത്തുന്നുണ്ട്.
എന്നാലും എന്താ ചിത്രങ്ങള്‍ കാണാന്‍ കഴിയാത്തത്. ആസ്വാദനം പൂര്‍ത്തിയാകണമെങ്കില്‍ അതും കാണണമായിരുന്നു. പ്രത്യേകിച്ച് അത് ഉള്ള സ്ഥിതിക്ക്. എന്‍റെ സിസ്റ്റത്തിന്റെ കച്ചോടം നിന്നോ..ഈശ്വരാ :)
നല്ല പോസ്റ്റ് ട്ടോ
ഈ ജീവിതം തന്നെ ഒരു അത്ഭുതം അല്ലെ !
ReplyDeleteനല്ല പോസ്റ്റ് സീതാ..
മറവി ധാരാളം ഉള്ള എന്നെ പോലുള്ളവര്‍ക്ക് പഠിച്ചതൊക്കെ വീണ്ടും പറഞ്ഞു തന്നതിന് വല്യ ആശംസകള്‍. രസകരമായി തോന്നി ഈ പഠിത്തം.
ReplyDeleteവായിച്ചു ...
ReplyDeleteഅതിമനോഹരമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍...
ReplyDeleteamazing.........
ReplyDeleteനല്ല പോസ്റ്റ് .......
ReplyDeleteഒരെണ്ണമൊഴികെ വേറെ ഒരു ചിത്രവും എനിക്ക് പ്രത്യക്ഷപ്പെട്ടില്ല :-)
ReplyDeleteബ്ലോഗ് ദേവതക്കു ഇന്ന് പുഷ്പാര്‍ച്ചന നടത്തിയില്ലേ...
പോസ്റ്റ് ഇന്നലെ വായിച്ചപ്പൊ ചിത്രം ഉണ്ടായിരുന്നല്ലോ, ഗൂഗിളിന്റെ പ്രശ്നമാണോ? ആയിരിക്കും!!
ReplyDeleteപോസ്റ്റ് ഉഗ്രന്‍, ബീവറേജ് കാരന്‍ ആളൊരു പോക്കിരിയാണല്ലോ!! അപ്പോത്തിക്കരിയല്ലാ, പോക്കിരി!!
ഒരു സ്മാര്‍ട് ക്ലാസ്സ് അറ്റന്‍റ് ചെയ്ത പോലെ...ഒരു ശിഷ്യയായി ഞാനും ഇരുന്നു ട്ടൊ..
ReplyDeleteഇഷ്ടായി ട്ടൊ ടീച്ചറേ...ആശംസകള്‍ ..
നമുക്ക് ചുറ്റും നിരന്തരം കാണുന്ന കാഴ്ച്ചകളധികവും നമ്മെ ജിജ്ഞാസുവാക്കുന്നുവല്ലോ..?
ReplyDeleteസീതേച്ചി...
ReplyDeleteപോസ്റ്റ് ഉഗ്രന്‍ ആയിട്ടോ.. പണ്ട് സ്കൂളിലെ english readerല്‍ പഠിച്ചൊരു ചെറിയ ഓര്‍മ്മയുണ്ട് പ്രകൃതിയിലെ എഞ്ചിനീയര്‍മാരുടെ കഥ.. അന്ന് പക്ഷെ ബീവര്‍ കൂടുണ്ടാക്കുന്നത് എത്ര പഠിച്ചിട്ടും മനസിലായില്ലായിരുന്നു.. ഫലമോ.. പരീക്ഷയ്ക്ക് ആ ചോദ്യം വന്നപ്പോള്‍ മിഴുങ്ങസ്യാ എന്നിരുന്നു ഞാന്‍.. :) എന്റെയീ ഓപ്പോള്‍ അന്നിത് പഠിപ്പിച്ചു തരാന്‍ എന്റടുത്ത് ഉണ്ടായിരുന്നെങ്കിലോ..
“അനന്തം അജ്ഞാതമവർണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
എത്ര അര്‍ത്ഥവത്തായ വരികള്‍ .. നമുക്ക് ചുറ്റുമുള്ള ഈ അത്ഭുതങ്ങള്‍ കാണാതെ പോവുകയും മറ്റു സപ്തത്ഭുതങ്ങള്‍ കാണാന്‍ ലോകം ചുറ്റുകയും ചെയ്യുന്നു ചിലര്‍ .. കണ്‍തുറന്നു പ്രകൃതിയെ മനസാ ആവാഹിക്കാന്‍ ശ്രമിക്കാം നമുക്ക്.. പ്രകൃതിയുടെ ശില്‍പവൈദിഗ്ദ്ധ്യത്യങ്ങളെ ആവോളം ആസ്വദിക്കാം.
ഇവിടെ മേത്തന്‍ മണിയുടെ ചിത്രം കണ്ടപ്പോളാണ് ഓര്‍ത്തു, കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ ഞാനും അതിന്റെ ചിത്രം മൊബൈലില്‍ എടുത്തിരുന്നു. ആ ഫോട്ടോയും എനിക്കറിയാവുന്നത് തേടി പിടിച്ചതുമായ മേത്തന്‍ മണിയുടെ വിവരങ്ങള്‍ ചേര്‍ത്തു ബ്ലോഗില്‍ ഒരു പോസ്റ്റ് ആയിട്ടിട്ടുണ്ട്.. വായിച്ചു നോക്കൂ ട്ടോ..
"മേത്തന്‍ മണി"
സ്നേഹപൂര്‍വ്വം
ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍
വായിച്ചു. പണ്ട് പഠിച്ച ചിലതൊക്കെ ഓര്‍മ്മ വരുന്നുണ്ടോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക. ബീവറുടെ വീട് നിര്‍മ്മാണം പുതിയ അറിവ്. അതിന് നന്ദി.
ReplyDeleteപഠിച്ചു മറന്നവ വീണ്ടും ഓര്‍മ്മിക്കാനായി......
ReplyDeleteപഠിച്ചു മറന്നവ??? യെവ്ടന്ന്.
ReplyDeleteപുത്തകത്തിലിതൊന്നും പഠിച്ചതായി ചെറുതോര്‍ക്കണില്ല, ബാലരമ ഡൈജസ്റ്റിലെ ഒരു ലക്കത്തില്‍ വന്നത് വായിച്ച നല്ല ഓര്‍മ്മീണ്ട്. വളപ്പിലെ ചിതല്‍ പുറ്റ് കഷ്ടപെട്ട് അടിച്ച് പൊട്ടിച്ചിട്ട് പറഞ്ഞതൊക്കേം സത്യാണോന്ന് നോക്കീട്ടൂണ്ട്. ഒറ്റ ദിവസം കൊണ്ട് പൊട്ടിച്ച് കളഞ്ഞ ഭാഗം പിന്നേം കെട്ടിപൊക്കും ഫീകരന്മാര്.
പക്ഷേ ബീവറുകളെ പറ്റി ഇതാദ്യായാ വായിക്കണേ. ഇവന്മാര് പുല്ല് പോലെ ഉണ്ടാക്കണ വിദ്യകളൊക്കെയാണ് നമ്മള് എഞ്ചിനീയറിംങ്ങ് വിദ്യകളിലും ഉപയോഗിക്കണത് എന്ന് സാരം. കൊള്ളാം സീത. വായനക്ക് ഒരു കൌതുകം ഉണ്ടായിരുന്നു. ഇടക്കിടെ കഥകള് വിട്ടുള്ള സഞ്ചാരോം നല്ലതാ (വായനക്കാര്‍ക്കേ) ;)
അപ്പൊ ആശംസോള്ട്ടാ!
സീത ടീച്ചര്‍ ആണ് അല്ലേ?
ReplyDeleteവിജ്ഞാനവും കൌതുകവും ഒരേ സമയം പകരുന്ന നല്ല കരുത്തുറ്റ ലേഖനം . ആശംസകള്‍.
ReplyDeleteസീത :മനോഹരമായ കുറിപ്പുകള്‍ ,,ലോകാത്ഭുതങ്ങളുടെ ലിസ്റ്റില്‍ ഈ യടുത്തു മക്ക ടവറും ഈ യടുത്തു കയരിപ്പറ്റിയിരുന്നു ,,
ReplyDeleteപുതിയ അറിവുകള്‍ തന്ന ഒരു നല്ല കുറിപ്പ്
ചിലതൊക്കെ ഇപ്പോഴാണ് അറിയുന്നത്.. നന്ദിട്ടോ സീതേ.
ReplyDeleteബുദ്ധിയുണ്ടെന്നു അഹങ്കരിക്കുന്ന നമുക്ക് ഈ കൊച്ചു ജീവികളെ കണ്ടു പഠിക്കാം.അല്ലെ.ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നതാവും ഇവിടെ പ്രമാണം.പണ്ട് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കണ്ട ഓര്‍മ്മ. നന്നായി സീതേ.
ReplyDeleteനമ്മള്‍ പഠിച്ചതും മറന്നതും..
ReplyDeleteഇതെല്ലം ഒന്നുടി നല്ലോണം ഒന്ന്..
തിരിചോര്‍പ്പിച്ച ഈ ബ്ലോഗ് നല്ലപോലെ..
ഇഷ്ടായീ..സീതാ...!
ഇത്തരം കാര്യങ്ങള്‍ നമ്മള്‍ പലപ്പോഴും ഓര്‍ക്കുക
സുലഭം..
എന്തായാലും ആശംസകള്‍..
എന്നും നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്..
വീണ്ടും കാണാം..
ബിനു.
നല്ല പോസ്റ്റ്. ശരിക്കും പറഞ്ഞാല്‍ ശിലായുഗം തൊട്ട് മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് കണ്ട് പഠിച്ചാണ് പലതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
ReplyDeleteethra nalla post!
ReplyDeleteഇത്തവണ അവധിക്കു ഞാന്‍ "സുവര്‍ണത്രികോണ" ടൂര്‍ എടുത്തിരുന്നു കേട്ടോ....താജ് മഹല്‍ കണ്കുളിര്‍ക്കെ കണ്ടു....
ReplyDeleteപോസ്റ്റും ചിത്രങ്ങളും എല്ലാം മനോഹരമായി.
ReplyDeleteപാഠപുസ്തകങ്ങളില്‍ അറിഞ്ഞതെങ്കിലും എല്ലാം
അതിശയിപ്പിക്കുന്ന പുതിയ അറിവുകള്‍ പോലെ.
കുഞ്ഞു ജീവികള്‍ക്ക് പോലും അവയുടെ നിലനില്‍പ്പ്
ഭദ്രമാക്കുന്ന ബുദ്ധി നല്‍കപ്പെട്ടിരിക്കുന്നു. ആരും
പഠിപ്പിക്കാതെ തന്നെ. നമ്മള്‍ പഠിചാലും
പഠിയാത്ത ജീവികള്‍..
പോസ്റ്റ് മനോഹരമായി.
നല്ല പോസ്റ്റ് ....... ടീച്ചര്‍ ആണോ? എനിക്കും സംശയം!!!
ReplyDeleteLike it...
ReplyDeleteപണ്ടെപ്പോഴോ സ്കൂളിലെ പ്രൊജക്റ്റ് കിട്ടിയപ്പോള്‍ ഈ ചിത്രങ്ങള്‍ കിട്ടിയിരുന്നേല്‍ ന്ന് ഓര്‍ത്ത് പോയി. ഇന്ന് ടീച്ചര്‍ ആയിട്ട് തന്നെയാണ് അല്ലേ? നന്നായി ട്ടോ.എല്ലാം നല്ല വിരുതന്മാര്‍ തന്നെ.
ReplyDeleteഇതുപോലെ തന്നെയുള്ള ജീവനില്ലാതെ കുറെ ആര്‍ക്കിടെക്ട്ടുകള്‍ ഉണ്ട്, കാറ്റും മഴയും മഞ്ഞും. ശില്‍പ്പം പണിയാന്‍ അവരും മിടുക്കര്‍ തന്നെ.
പഠിച്ചും വായിച്ചും കേട്ടും കണ്ടും അറിഞ്ഞ പലകാര്യങ്ങള്‍ ചേര്‍ത്തു വച്ച പോസ്റ്റ്, വായനക്കാരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഹേ, മനുഷ്യാ നിന്റെ കഴിവുകളില്‍ അഹങ്കരിക്കേണ്ട എന്നോര്‍മപ്പെടുത്തുകയും ചെയ്യുന്നു ഈ പോസ്റ്റ്.
ReplyDeleteസീതക്കുട്ടിക്കു ആശംസകള്‍ , ഇനിയും കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ കഴിയട്ടെ.....
അനീഷ് പുതുവലില്‍...അറിഞ്ഞത് കുറവ്...അറിയാത്തതാണേറെ...നന്ദി..സന്തോഷം
ReplyDeleteente lokam...ശരിയാ സമയത്തിനും നികുതികെട്ടുന്നു നമ്മൾ...ഹിഹി..വിൻസെന്റേട്ടോ അവധിയൊക്കെ കഴിഞ്ഞിങ്ങു പോന്നോ...നന്ദീട്ടാ അഭിപ്രായത്തിനു.
പഥികൻ...ശര്യാക്കീട്ടുണ്ട് ട്ടോ...നന്ദി സന്തോഷം
ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ
ശ്രീനാഥന്‍ ...നന്ദി ഏട്ടാ
കണ്ണന്‍ | Kannan...നന്ദീട്ടോ
kochumol(കുങ്കുമം)...നന്ദി സന്തോഷം
Ashraf Ambalathu ...നന്ദി...സന്തോഷം
mohammedkutty irimbiliyam...ആ കാരുണ്യവാന്റെ മഹത്ത്വം വാഴ്ത്താതെ വയ്യ...നന്ദി മാഷെ
ചന്തു നായർ ...നന്ദി...സന്തോഷം
SHANAVAS ...നന്ദി...സന്തോഷം
ലിനു ആര്‍ കെ നായര്‍ ...നന്ദിട്ടാ...അവനാളൊരു സംഭവാന്നേ...ഹിഹി
the man to walk with ...നന്ദി...സന്തോഷം
ചെറുവാടി...നന്ദീട്ടോ ഏട്ടാ...പിക്ചർ ശര്യാക്കീട്ടുണ്ട്...കച്ചോടം പൂട്ടീത് എന്റെ സിസ്റ്റത്തിന്റേയാ...ഹിഹി
Villagemaan/വില്ലേജ്മാന്‍...നന്ദി...സന്തോഷം...കാണാനില്ലല്ലോ ശശിയേട്ടാ
Sukanya...ങ്ങാഹ് ഇനീം മറന്നാൽ ചുട്ട അടി തരും പറഞ്ഞേക്കാം...ഹിഹി...നന്ദി ചേച്ചി
രമേശ് അരൂര്‍ ...വായനയ്ക്ക് നന്ദി ഏട്ടാ
ശ്രീക്കുട്ടന്‍, jayalekshmi, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ....നന്ദി സന്തോഷം
ചാണ്ടിച്ചന്‍...പുഷ്പാർച്ചന നടത്തിയാർന്നു...ഗണപതിഹോമം നടത്തിയ പ്രസാദം സിസ്റ്റത്തിനു കൊടുത്തില്ലാർന്നു...അവൻ പിണങ്ങീതാ.. :( ശര്യാക്കീട്ടുണ്ട് ട്ടോ...അപ്പോ നാട്ടിൽപ്പോയി അടിച്ചുപൊളിച്ച് കറക്കായിരുന്നു അല്യേ...നന്ദി ട്ടോ അഭിപ്രായത്തിന്..
നിശാസുരഭി...ആഹാ അങ്ങനെ പറയൂ...മര്യാദയ്ക്ക് ഇബടേന്നു കൊണ്ട് പോയ എന്റെ പടങ്ങൾ ഇബടെക്കൊണ്ടരണം...ആഹാ അത്രയ്ക്കായോ...ഹിഹി.. ചുമ്മാതാട്ടോ...അത് ശര്യാക്കി...സന്തോഷം ഈ വാക്കുകൾക്ക്
വര്‍ഷിണി* വിനോദിനി...ഹാവൂ ന്റെ കൂട്ടുകാരിയെ പിടിച്ചിരുത്തി പഠിപ്പിക്കാനായീല്ലോ...സന്തോഷം...ഹിഹി
നാമൂസ് ...പ്രപഞ്ചരഹസ്യങ്ങളിപ്പോഴും മനുഷ്യനു അജ്ഞാതം തന്നെ...നന്ദി സന്തോഷം
ReplyDeleteSandeep.A.K...ആഹാ അങ്ങനാണോ...ന്നാലെന്റെ അനിയൻകുട്ടൻ വേഗം ക്ലാസ്സേൽ കേറിക്കോ...നിന്നെ ഞാനിന്നു പഠിപ്പിച്ച് ഒരു വഴിക്കാക്കും...ഹിഹി..മേത്തന്മണിയെക്കുറിച്ചുള്ള ലേഖനം നന്നായീട്ടോ...സന്തോഷം ഈ വാക്കുകൾക്ക്
Manoraj...ആശങ്കയെ പോയിട്ട് അടുത്ത ദിവസം വരാൻ പറയൂ ഏട്ടാ...ന്നിട്ടങ്ങടുറപ്പിച്ചോളൂ..പഠിച്ചിട്ടുണ്ടെന്നു...ഹിഹി...നന്ദി അഭിപ്രായത്തിന്
സങ്കല്‍പ്പങ്ങള്‍...നന്ദി സന്തോഷം
ചെറുത്*...ശ്ശോ ന്നാലും ഫാവം ചിതലെത്ര കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ വീടാർന്നു...ദുഷ്ടനാ അല്യെ...കണ്ടു പഠിക്ക് ബീവറിനെ...ചെറുതിനേക്കാൾ ഭീകരന്മാരുണ്ടെന്നു മനസിലായില്ല്യേ...ഹിഹി...നന്ദി ഈ വാക്കുകൾക്ക്
ഭാനു കളരിക്കല്‍...അങ്ങനേം ഒരു ക്രൂരത ഞാൻ കാട്ടണുണ്ട്...ഹിഹി
Kattil Abdul Nissar...നന്ദി സന്തോഷം
faisalbabu...കേട്ടിരുന്നു..കൃത്യമായ അറിവില്ലാത്തതു കൊണ്ടാണിടാഞ്ഞത്...നന്ദി ഈ അറിവു പങ്കുവച്ചതിന്
Lipi Ranju...സന്തോഷം ചേച്ചീ
sreee...ആ പ്രമാണം പലരുമ്മറന്നഹങ്കരിക്കുന്നു...നന്ദി ടീച്ചറെ
deiradubai...നന്ദി സന്തോഷം ബിനുവേട്ടാ
കുസുമം ആര്‍ പുന്നപ്ര...അതേ...പക്ഷേ അഹങ്കാരിയായ മനുഷ്യനിടയ്ക്കത് മറക്കുന്നു...നന്ദി ഈ വാക്കുകൾക്ക്
മുകിൽ ....നന്ദി ചേച്ചീ
Salam ...നമ്മൾ കഠിനപ്രയത്നത്തിലൂടെ സ്വായത്തമാക്കുന്ന കഴിവ് ഈ ഇത്തിരിക്കുഞ്ഞന്മാർക്ക് ജന്മസിദ്ധം...നന്ദി ഏട്ടാ
ഋതുസഞ്ജന...സംശയം വേണ്ടാട്ടോ...ഉറപ്പിക്കാം...ഹിഹി..സന്തോഷം ഈ വാക്കുകൾക്ക്
Jithu...ഇതെന്തൂട്ട് വരവും പോക്കുമാ കൂട്ടാരാ...ഹിഹി..ന്നാലും സന്തോഷം ട്ടാ
ജയലക്ഷ്മി...ടീച്ചർടെ കുപ്പായത്തിലെങ്ങനെയിരിക്കുമെന്നു നോക്കീതാ..ഇനീം പ്രോജക്റ്റ് ചെയ്യാനുള്ളപ്പോ ഇങ്ങട് പോന്നോളൂ ജയാ...ആകും പോലെ സഹായിക്കാം.. :)
കുഞ്ഞൂസ് (Kunjuss)...ഏറെ നാളുകൾക്കു ശേഷമുള്ള ഈ വരവിൽ സന്തോഷം ചേച്ചീ വാക്കുകൾക്ക് നന്ദിയും..
വളരെ നന്നായിട്ടുണ്ടു്.ഈ അറിവുകളുടെ
ReplyDeleteഓര്‍മ്മപ്പെടുത്തലുകള്‍ പ്രകുതിയോടു ഇണങ്ങി
നില്ക്കാന്‍ പ്രേരകമായതു്.
“അനന്തം അജ്ഞാതമവർണ്ണനീയം...
ReplyDeleteഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
അതെ. നാം മനസ്സിലാക്കാത്ത പലതും ഈ ഭൂമിയിലുണ്ട്.
ജയിംസ് സണ്ണി പാറ്റൂര്‍...നന്ദി മഷേ..
ReplyDeletekeraladasanunni ...നന്ദി...സന്തോഷം
നല്ല പോസ്റ്റ്.. ഞാനിത്രയും ശ്രദ്ധയോടെ ഒരു ക്ലാസ്സിരിക്കുന്നത് ആദ്യാ.. നല്ല ടീച്ചര്‍..!!
ReplyDeleteനല്ല പോസ്റ്റ്... പ്രകൃതിയിലെ മറന്നു പോയ എഞ്ചിനീയര്‍ മാരെ വീണ്ടും ഓര്‍മയില്‍ കൊണ്ടു വന്നു. ഒരു പാട് നന്ദി. ഇനിയും എത്രയോ എഞ്ചിനീയര്‍ മാരെ പരിച്ചയപെടുവാന്‍ കിടക്കുന്നു അല്ലേ. ദൈവത്തിന്റെ മഹത്വം മനസിലാക്കുവാന്‍ നാം ഒന്നു പ്രകൃതിയിലേക്ക് കണ്ണോടിച്ചാല്‍ മതി. പക്ഷെ സീത പറഞ്ഞ പോലെ ആര്ക്ക അതിനു സമയം അല്ലേ. നമ്മുടെ വീടിനെ മുവ്വാണ്ടന്‍ മാവിലും ഉണ്ട് കേട്ടോ എഞ്ചിനീയര്‍മാര്‍.. കഴിഞ്ഞ വട്ടം നാട്ടില്‍ പോയപ്പോള്‍ അവരുടെ കണ്‍സ്ട്രക്ഷന്‍ സൈറ്റെന്റെ ചിത്രങ്ങള്‍ ഞാന്‍ എടുത്തു..ഈ ലിങ്കില്‍ അത് കാണാം..
ReplyDelete(പ്രകൃതിയിലെ കൌതുക കാഴ്ചകള്‍)
http://ottaclick.blogspot.com/2011/01/blog-post_14.html
സീതയുടെ ഈ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടം വളരെ നന്നായി.. പ്രകൃതിയെ മറന്നു നടക്കുന്ന നമ്മള്‍ക്ക് ഇങ്ങനെ ഒരു തിരുഞ്ഞു നോട്ടം നല്ലതാണ്..സീതയുടെ ബ്ലോഗ് അതിനു എല്ലാവര്ക്കും ഉത്തേജനം ആവട്ടെ ആശംസിക്കുന്നു...സസ്നേഹം..
www.ettavattam.blogspot.com
അനന്തമജ്ഞാതമവര്‍ണ്ണനീയം....എത്ര ശരി
ReplyDeleteഇലഞ്ഞിപൂക്കള്‍ ...ആഹാ ചേച്ചീം വന്നോ...ങ്ങാഹ് അവിടെ നല്ല കുട്ട്യായി ഇരുന്ന് കേട്ടുല്ലോ...ഹിഹി...നന്ദി സന്തോഷം
ReplyDeleteഷൈജു.എ.എച്ച്...നല്ല ഫോട്ടോംസ്..ഷെയർ ചെയ്തേനും അഭിപ്രായം പറഞ്ഞേനും നന്ദി ട്ടാ..
ajith ...അല്ല ഇതാരാ...അപ്പോ ലാൻഡിയോ വെക്കേഷനൊക്കെ കഴിഞ്ഞ്?
“അനന്തം അജ്ഞാതമവർണ്ണനീയം...
ReplyDeleteഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...വൈകിയൊ ഏട്ടാ...ഹിഹി..നന്ദി ട്ടോ
ReplyDeleteശ്രീദേവി ശര്‍മയുടെ ലേഖനം സീതയുടെ പേരില്‍ ആകരുത് ഇതു കുറ്റകരമാണ്
ReplyDelete