സുവര്‍ണ്ണ പാരിജാതങ്ങളുടെ മാസ്മരിക ഗന്ധം ഉയര്‍ത്തുന്ന അമരാപുരി...
ഉഡുകന്യകകള്‍ മീട്ടുന്ന തംബുരുവില്‍ നിന്നും മനസ്സിനെ വശീകരിക്കുന്ന അപൂര്‍വ്വരാഗങ്ങളുടെ നാദസരണി ഒഴുകിയെത്തുന്നു..
യക്ഷ ഗന്ധര്‍വ കിന്നരന്മാര്‍ ആ ശ്രുതിയില്‍ ലയിച്ച് മനോഹരമായി പാടുന്നു..
അപ്സരസുന്ദരിമാര്‍ അഭൗമ അംഗലാവണ്യം പ്രദര്‍ശിപ്പിച്ച് ആ ഗാനത്തിന് ഒപ്പിച്ചു ചുവടു വയ്ക്കുന്നു..
ഇതാണോ സ്വര്‍ഗ്ഗം..?
വെളുത്ത മേഘപാളികള്‍ക്ക് ഇടയിലൂടെ മുന്നോട്ടു നയിക്കുന്ന അദൃശ്യസാന്നിധ്യത്തിന് വശംവദയായി ഒഴുകി നീങ്ങുമ്പോൾ മനസ്സിലെ ചോദ്യം അതായിരുന്നു..
പുണ്യോദകം ചെയ്യാന്‍ പുത്രകരങ്ങള്‍ ഇല്ലാത്ത ഞാന്‍ എങ്ങനെ വൈതരണി കടന്നുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലാ..
പ്രഭാപൂരിതമായൊരു സഭയിലേക്കാണ് ആനയിക്കപ്പെട്ടത്..
രത്നവജ്രഖചിതങ്ങളായ സിംഹാസനങ്ങൾ..
അതിലാരൊക്കെയോ ഇരിക്കുന്നുണ്ട്..
ഈ മുഖങ്ങളൊക്കെ കണ്ടു പരിചയമുണ്ടോ.. അതോ തോന്നലാണോ..
സർവ്വോന്നത പീഠത്തിൽ ഉപവിഷ്ഠനായിരിക്കുന്ന ആ അഭൗമതേജസ്സുള്ള വദനത്തിന്റെ ഉടമ ആരാണു..?
അതാണോ ഈശ്വരൻ!
കുറച്ചകന്നു മാറി ഒരു പീഠത്തിൽ തടിച്ച പുസ്തകം ...
ഹൊ അതിന്റെ മുൻ താളു നോക്കണമെങ്കിൽ ഏണി വെച്ച് കയറേണ്ടി വരും..
അതിന്റെ പിന്നിലാരോ ഇരുപ്പുണ്ടല്ലോ..
അതായിരിക്കുമോ ചിത്രഗുപ്തൻ..?
ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്തു നിന്നും ഒരു അദൃശ്യരൂപത്തിന്റെ ശബ്ദമുയർന്നു..
“പ്രഭോ.. ഇന്നത്തെ ആത്മാവിനെ ഇതാ അങ്ങയുടെ മുന്നിൽ നീതിവിസ്താരത്തിനു ഹാജരാക്കിയിരിക്കുന്നു.”
ഗൗരവം തുളുമ്പുന്ന ആ മുഖം എനിക്ക് നേരെ തിരിഞ്ഞു.. ഒരു മാത്ര നിശ്ശബ്ദതയ്ക്കിടം കൊടുത്ത് ഘനഗംഭീരശബ്ദത്തിൽ അദ്ദേഹം മൊഴിഞ്ഞു..
“ചിത്രഗുപ്താ, ഈ ആത്മാവിന്റെ ന്യായാന്യായങ്ങളുടേയും ധർമ്മാധർമ്മങ്ങളുടേയും വിസ്താരമാകാം..”
ആകാംഷയോടെ ഞാനാ പുസ്തകത്തിനും അപ്പുറത്തേക്ക് ഏന്തി വലിഞ്ഞു നോക്കി..
കണ്ണട വെച്ച രണ്ടു കണ്ണുകൾ എന്നെ ആപാദചൂഢം ഉഴിയുന്നുണ്ടോ.. ?
മനസ്സിലെ ചിത്രഗുപ്തനു ആ രൂപമാണ്..
ആരേയും എനിക്കവിടെ കണ്ടെത്താനായില്ലാ..
പുസ്തകത്തിന്റെ താളുകൾ മറിയുന്നത് കണ്ടു..
ഏതോ ഒരു താളിൽ ശ്രദ്ധ പതിപ്പിച്ച് അതിനപ്പുറത്തു നിന്നും ഒരു സ്വരം ഒഴുകി വന്നു തുടങ്ങി..
പിറന്നു വീണ നിമിഷം മുതലുള്ള ചെയ്തികൾ.
തലകുമ്പിട്ട് നിന്നു ..
പണ്ടും തെറ്റുകൾക്ക് പിടിക്കപ്പെടുമ്പോൾ ഞാനിങ്ങനെയാണ്..തല കുമ്പിട്ട് നിൽക്കും അദ്ധ്യാപകരുടെ മുന്നിലായാലും മാതാപിതാക്കളുടെ മുന്നിലായാലും..കുറ്റവിചാരണയും ഉപദേശവും തീരും വരെ ആ നിൽപ്പാണ്..
ശിക്ഷിക്കാൻ വരുന്നവരിൽ സഹാനുഭൂതി ഉണർത്തുന്ന നിൽപ്പ്..
പക്ഷേ ശ്രദ്ധ അപ്പോൾ നിലത്തു കൂടെ പോകുന്ന ഉറുമ്പിലോ വല്ല പ്രാണിയിലോ ആയിരിക്കും..
അതെങ്ങോട്ട് പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ നോക്കി തീരുമ്പോഴേക്കും ശിക്ഷിക്കാൻ നിൽക്കുന്നവർ പറഞ്ഞു തളർന്നിട്ടുണ്ടാവും..
ശ്ശോ ഇവിടെ നിലത്ത് ഒരു പ്രാണിയെപ്പോലും കാണുന്നില്ലല്ലോ.. ഇതെന്താ സ്വർഗ്ഗത്തിൽ പ്രാണികളൊന്നുമില്ലേ..
ആ.. തൽക്കാലം ഈ പരവതാനിയുടെ ചിത്രപ്പണികൾ നോക്കി നിൽക്കാം..
ഘനഗംഭീര ശബ്ദം വീണ്ടും ഉയർന്നു..
“നിന്റെ ചെയ്തികളുടെ വിവരണം കേട്ടുവല്ലോ.. വിധിക്കും മുന്നേ നിന്നോട് ഒരു ചോദ്യം.. ഭൂമിയിൽ ഇനിയും ജനിക്കാൻ ഞാൻ നിനക്കൊരവസരം തന്നാൽ...?”
ഉത്തരം പെട്ടെന്നായിരുന്നു..
“സസന്തോഷം അടിയനത് സ്വീകരിക്കും..”
ആ കണ്ണുകളിൽ അവിശ്വസനീയത മിന്നിമാഞ്ഞുവോ. പൊടുന്നനെയുണ്ടായി അടുത്ത ചോദ്യം..
“ഇവിടെ വരുന്ന ആത്മാക്കളൊന്നും തിരികെ ഭൂമിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലാ.. കള്ളവും കാപട്യവും ചതിയും വഞ്ചനയും കൊണ്ട് നിറഞ്ഞതത്രേ ഭൂമി, ഈ സ്വർഗ്ഗീയ സുഖങ്ങൾ വെടിഞ്ഞവിടേക്ക് തിരികെപ്പോകാൻ നീ മാത്രം ആഗ്രഹം പ്രകടിപ്പിക്കുന്നു..ഈ ചേതോവികാരത്തിനു പിന്നിലെ യുക്തിയെന്ത്.. അറിയണം നമുക്ക്”
ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..
ദൈവത്തെ തോൽപ്പിച്ചു എന്നൊരു പൊടി അഹങ്കാരം എന്നിലങ്കുരിച്ചുവോ..
ശ്ശോ മാപ്പ് ദൈവമേ..
അരുതാത്ത ചിന്തകൾ ജനിപ്പിച്ച മനസ്സിനെ ശപിച്ച്, മെല്ലെ പറഞ്ഞു...
“അങ്ങു പറഞ്ഞത് വാസ്തവം തന്നെ.. ഭൂമിയിൽ ധാരാളം ദുഷ്ടത കളിയാടുന്നു.. പക്ഷേ നന്മ നിറഞ്ഞ മനസ്സുകൾ പൂർണ്ണമായും മാഞ്ഞു പോയിട്ടില്ല.. ദുഷ്ടതകളുള്ളതു കൊണ്ടാണു ആ നന്മകൾ വേറിട്ടു നിൽക്കുന്നത്.. ദുഃഖങ്ങൾ ഉണ്ട് ഭൂമിയിൽ.. എങ്കിലും അതിനിടയിലൂടെ സന്തോഷത്തിന്റെ നുറുങ്ങുകളും ഉണ്ട്.. ദുഃഖങ്ങളില്ലാതിരുന്നെങ്കിൽ ആ സന്തോഷങ്ങളുടെ മൂല്യം അറിയാതെ പോയേനെ.. ഇവിടെ ഈ സ്വർഗ്ഗത്തിൽ ബന്ധങ്ങൾക്ക് തീഷ്ണതയില്ലാ.. സന്തോഷത്തിന്റെ മാധുര്യം നുകരാൻ കഴിയുന്നില്ലാ.. ഭൂമിയിൽ ബന്ധങ്ങളുണ്ട്.. ബന്ധങ്ങളെ മറക്കുന്നവരും ഉണ്ട്.. പക്ഷേ അവരുടെ ജീവിതം കാട്ടിത്തരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് ബന്ധങ്ങളെ മുറുകെ പിടിക്കുന്നവരും ഉണ്ട്.. അപ്പോൾ എന്റെ ഭൂമി തന്നെയല്ലേ സുന്ദരം..അവിടെത്ര ജന്മങ്ങൾ ജനിച്ചാലും മതിയാവില്ല തന്നെ.”
ഉത്തരം വിഡ്ഢിത്തമായോ..
ലോകൈകനാഥൻ പുഞ്ചിരിച്ചു..
“നിന്റെ യുക്തിക്ക് അടിസ്ഥാനമായ ദൃഷ്ടാന്തം കാട്ടിത്തരാനാകുമോ നിനക്ക്?”
ഒരു നിമിഷം ചിന്തിച്ച് പറഞ്ഞു,
“കഴിയും പ്രഭോ...ഭൂമിയിലെ കാഴ്ചകൾ കാട്ടിത്തരാനുള്ള കഴിവു അങ്ങെനിക്ക് തന്നാൽ..”
അമാന്തമില്ലാതെ അദ്ദേഹം മൊഴിഞ്ഞു
“ശരി അങ്ങനെയാവട്ടെ..നമ്മെ ആ കാഴ്ചകൾ കാട്ടിത്തരൂ..നിനക്കിപ്പോ അതിനുള്ള കഴിവു നാം തന്നിരിക്കുന്നു.”
മേഘപ്പുതപ്പിനിടയിൽക്കൂടി ഭൂമിയെ വീണ്ടും കാണാൻ കഴിഞ്ഞ ആഹ്ലാദത്തിലായിരുന്നു ഞാൻ..
കാഴ്ചകൾക്കിടയിൽ എന്റെ ദൃഷ്ടി ഉടക്കി നിന്നത് അവനിലായിരുന്നു..
പത്തു പതിന്നാലു വയസ്സു പ്രായം തോന്നിക്കും.. മെലിഞ്ഞുന്തിയ ദേഹം ദൈന്യത കൂടു കൂട്ടിയ മുഖം.. പക്ഷേ കണ്ണിലെ തിളക്കം അവനിലെ കെടാത്ത ആത്മവിശ്വാസത്തിന്റെയാണെന്നു സ്പഷ്ടം..
“ഒന്നനങ്ങി നടന്നൂടേടാ..”
എടുത്താൽ പൊങ്ങാത്ത ചുമടുമായി നടക്കുമ്പോള്‍ കേട്ട ആക്രോശം അവൻ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു..
ദൈവത്തിന്റെ കണ്ണുകളെ ഞാനവനിൽ കേന്ദ്രീകരിപ്പിച്ചു..
ആക്രോശത്തിന്റെ ഉടമ പലവട്ടം തിരിച്ചും മറിച്ചും എണ്ണിയതിനു ശേഷം കൊടുത്ത ചില നോട്ടുകൾ നിക്കറിന്റെ പോക്കറ്റിൽ തിരുകി, മുഷിഞ്ഞ കുപ്പായമെടുത്തിട്ട് തുരുമ്പെടുത്ത സൈക്കിളിൽ പായുമ്പോൾ അവന് കാറ്റിന്റെ വേഗത തോന്നിച്ചു..
ശരീരത്തിന്റെ തളർച്ച അവന്റെ മനസ്സേറ്റെടുത്തിട്ടില്ലായിരുന്നു..
സർക്കാരാശുപത്രിയുടെ വാതിൽക്കൽ സൈക്കിൾ ചാരി വച്ച് അകത്തേക്ക് അവൻ നടക്കുകയായിരുന്നോ ..അതോ ഓടിയോ.?
അവൻ ലക്ഷ്യമാക്കി നടന്ന ആ കട്ടിലിനു ചുറ്റും അപ്പോൾ ഡോക്ടർമാരും നേഴ്സുമാരും കൂടിനിൽപ്പുണ്ടായിരുന്നു..
അതിന്റെ കാൽക്കൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന ഒരു കുട്ടിയുടുപ്പുകാരി അവനെക്കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു..
“ചേട്ടാ, അമ്മ..”
ആ കുഞ്ഞു ചുണ്ടുകൾ വിതുമ്പി..
അവളെ വാരിയെടുത്ത് കട്ടിലിനരുകിലേക്ക് ചെന്ന അവന്റെ കയ്യിൽ ഒരു കുറിപ്പ് കൊടുത്ത് ഡോക്ടർ പറഞ്ഞു
“വേഗം പോയി ഈ മരുന്നു വാങ്ങി വാ.. ഇത്തിരി സീരിയസ്സാണ്...”
അവളെ താഴെ നിർത്തി അവൻ കുതിക്കുകയായിരുന്നു..
റോഡിനപ്പുറത്തെ മെഡിക്കൽസ്റ്റോറിൽ നിന്നും മരുന്നു വാങ്ങാനോടുന്ന അവനെ മുട്ടി മുട്ടിയില്ലായെന്ന രീതിയിൽ ഒരമ്മയും മകളും കടന്നു പോയി..
അമ്മയുടെ വിരൽത്തുമ്പിൽ ചാടിത്തുള്ളി ചലപിലാ കൊഞ്ചി നടക്കുകയാണാ കൊച്ചു മിടുക്കി..
തിരക്കിനിടയിലും ആ കുഞ്ഞിനു തന്റെ അനിയത്തിയുടെ പ്രായമുണ്ടെന്നവന്റെ മനസ്സ് പറഞ്ഞു..
ഞാനത് കേട്ടു.. ഹാ ഇപ്പൊ മനുഷ്യ മനസ്സുകൾ പറയുന്നതും കേൾക്കാനാവുന്നു.. ദൈവവും കേട്ടിരിക്കും..
മരുന്നു വാങ്ങി കാശു കൊടുത്ത് തിരിഞ്ഞ അവന്റെ കാതിൽ വെള്ളിടി വെട്ടിയ പോലെ ഒരു വിലാപം പതിച്ചു..
ആരാണെന്നു പരതിയ അവന്റെ കണ്ണുകൾ അത് കണ്ടു...
തൊട്ടുമുന്നേ നടന്നു പോയ ആ അമ്മയാണു നിലവിളിക്കുന്നത്...
ആ കുട്ടിയെവിടെ.. ?
അവന്റെ മനസ്സൊന്നു പിടഞ്ഞു.. അവനങ്ങോട്ടോടി..
കൂടിനിൽക്കുന്നവരോടെല്ലാം ആ അമ്മ കരഞ്ഞപേക്ഷിക്കുന്നുണ്ട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ...
അപ്പോഴാണവൻ ശ്രദ്ധിച്ചത്..
നടപ്പാതയിലെ ഇളകിയ സ്ലാബുകൾക്കുള്ളിൽ നിന്നും ആ കുഞ്ഞു തേങ്ങൽ..
പിന്നൊന്നും ആലോചിക്കാൻ നിന്നില്ല അവൻ, ഒരു സ്ലാബു കൂടെ ഇളക്കിമാറ്റി ആ മാലിന്യത്തിന്റെ ചാലിലേക്ക് എടുത്തുചാടി..
ആകാംഷകൾക്ക് വിരാമമിട്ട്, നിമിഷങ്ങൾക്കകം കുഞ്ഞിനേയും കൊണ്ടവൻ മുകളിൽ കയറി വന്നു..
കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്ത് ആശുപത്രിയിലേക്ക് പായുമ്പോൾ, പിന്നിൽ ആ അമ്മയുടെ കണ്ണീരിൽ കുതിർന്ന അനുഗ്രഹങ്ങൾ അവനറിയുന്നുണ്ടായിരുന്നില്ല..
ഡോക്ടറുടെ കയ്യിൽ മരുന്നേൽപ്പിച്ച്, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ ചേർന്നു നിൽക്കുന്ന കുഞ്ഞനിയത്തിയെ അവൻ വാരിയെടുത്തു...
കയ്യിലിരുന്ന മിഠായി അവളുടെ വായിൽ വച്ചു കൊടുത്തു..
അവന്റെ ദേഹത്തെ മാലിന്യത്തിന്റെ ഗന്ധം പോലും മറന്നാ കൊച്ചു ചുണ്ടുകൾ അവന്റെ കവിളിൽ ഉമ്മ വച്ചു..
അവന്റെ കണ്ണുകൾ തിളങ്ങി...
സന്തോഷത്തിന്റെ ഒരു നുറുങ്ങുവെട്ടം..
കാഴ്ചകൾ തിരിച്ചെടുത്ത് ഞാൻ ഈശ്വരനോട് ചോദിച്ചു..
“കണ്ടില്ലേ പ്രഭോ..ഇങ്ങനെ എത്രയെത്ര കാഴ്ചകൾ.. നന്മയുള്ള മനസ്സുകൾ നശിക്കാത്ത ആ ഭൂമിയിൽ എനിക്കിനിയുമിനിയും ജനിക്കണം.. തമസ്സാർന്ന മനസ്സുകളിൽ വെളിച്ചം വീശാൻ ദീപകരാഗമായി.... തപിക്കുന്ന മനസ്സുകൾക്ക് സാന്ത്വനക്കുളിരാകുന്ന മഴയേകാൻ ഒരു അമൃതവർഷിണിയായി.. എന്നെ അങ്ങു ഭൂമിയിലേക്കയയ്ക്കൂ.. ഈ സ്വർഗ്ഗം എനിക്കു വേണ്ട..”
പറയുമ്പോൾ കണ്ണുകളീറനണിഞ്ഞിരുന്നു...
വീണ്ടും ഒരു പുഞ്ചിരിയോടെ ഈശ്വരൻ പറഞ്ഞു..
“ശരി നിന്നെ ഇതാ വീണ്ടും ഞാൻ ഭൂമിയിലേക്കയയ്ക്കുന്നു.. പൊയ്ക്കോൾക..”
ഉയരങ്ങളിൽ നിന്നും താഴേക്ക് പതിക്കുമ്പോലെ തോന്നി ... ഞെട്ടി കണ്ണുകൾ തുറന്നു...
ഇത്ര നേരവും കണ്ടതൊരു സ്വപ്നമായിരുന്നോ..?
തൊണ്ട വരളുന്നു..
എണീറ്റ് മേശപ്പുറത്തിരുന്ന കൂജയിലെ തണുത്തവെള്ളം ആർത്തിയോടെ കുടിക്കുമ്പോൾ കണ്ണുകൾ അവിടിരുന്ന പുസ്തകത്തിലുടക്കി നിന്നു...
കോഫീ അന്നാന്റെ ജീവചരിത്രം...
വായിച്ചു നിർത്തിയ ഭാഗം അടയാളപ്പെടുത്തി വെച്ചിരുന്നു...
വെറുതേ ആ വരികളിലൂടെ കണ്ണോടിച്ചു...
“വെളുത്ത പ്രതലത്തിൽ ഒരു കറുത്ത കുത്തിട്ട് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് നിങ്ങളിവിടെയെന്തു കാണുന്നുവെന്നു ചോദിച്ചു..
കറുത്ത കുത്ത്..കറുത്ത കുത്ത് എന്നെല്ലാരും ആവർത്തിച്ചപ്പോൾ ഒരു കുട്ടി മാത്രം പറഞ്ഞു ഞാൻ വെളുത്ത സുന്ദരമായ ഒരു പ്രതലം കാണുന്നുവെന്ന്..
മറ്റുള്ളവരുടെ കണ്ണിൽ ആ കറുത്ത കുത്തു മാത്രം ദൃശ്യമായപ്പോൾ അതിനെ മറന്ന് ചുറ്റുമുള്ള സുന്ദരമായ വെളുത്ത പ്രതലത്തെ മാത്രം കണ്ട ആ കുട്ടിയാണ് പിന്നീട് ഐക്യ രാഷ്ട്ര സഭയുടെ ഉന്നത പദവിയിലിരുന്ന കോഫീ അന്നാൻ..”
തിരികെ കിടക്കയിലേക്ക് നടക്കുമ്പോൾ എന്റെ ചുണ്ടിലൊരു നനുത്ത പുഞ്ചിരിയുണ്ടായിരുന്നു..
നന്മ നശിക്കാത്ത മനസ്സുകൾ ഇനിയും നമുക്കിടയിൽ നിലനിൽക്കുന്നുവെന്ന ചിന്ത നൽകിയ പുഞ്ചിരി..
മനസ്സിലാ വരികളും..

വീണ്ടും ഒരു നല്ല കഥ കൂടി
ReplyDeleteസുഖവും ദുഖവും ,നന്മയും തിന്മയും, പ്രണയവും വിരഹവും, സന്തോഷവും സന്താപവും എല്ലാം കൂടി ചേര്‍ന്നാലല്ലേ ജീവിതത്തിനു ഒരു സുഖമുള്ളൂ..അതുകൊണ്ട് സ്വര്‍ഗത്തെക്കളും നമ്മുടെ ഭൂമി തന്നെ സുന്ദരം.. നല്ല കഥ..നല്ല രസായി പറഞ്ഞു..
ReplyDeleteഎത്രയും പ്രിയപ്പെട്ട ഒരു കഥ. എങ്ങിനെ പ്രിയപ്പെടാതിരിക്കും? സാക്ഷാല്‍ ദൈവത്തെയല്ലേ കഥാപാത്രമായി കൊണ്ടുവന്നിരിക്കുന്നത്. പിന്നെ കറുത്ത കുത്തും വെള്ള ബോര്‍ഡും കോഫി അന്നന്റെ കോപ്പിറൈറ്റ് ആണെന്ന് അറിയില്ലായിരുന്നു. ഒത്തിരി സ്ഥലത്ത് ആ ഗുണപാഠകഥ കേട്ടിട്ടുണ്ട്. എന്തായാലും കോഫി അണ്ണന്‍ പിന്നെ ഒരു കാലത്ത് കുത്തും ബോര്‍ഡും ഒന്നും കാണാന്‍ സാധിക്കാത്ത ഒരു സ്ഥാനത്ത് വന്ന് ബിംബം പോലെ ഇരിക്കയും ചെയ്തു.
ReplyDeleteവരുന്നുണ്ട്, വിശദവായനയ്ക്ക്..
ReplyDelete(ദോ, മുകളിലത്തെ കമന്റ് ചിരിപ്പിച്ച്, ചിന്തയ്ക്കൊപ്പം!)
ഭൂമിയുടെ ഉപ്പായ ഒരാളുടെ കഥ മനസ്സിൽ പതിയും വിധം നന്നായി പറഞ്ഞു. അജിത്തിന്റെ കമെന്റ് രസകരമായി.
ReplyDeleteനന്മയുടെ തിരിനാളം നീട്ടിയ കൊച്ചുകഥ , സുന്ദരം , ലളിതം.
ReplyDeleteevide iniyum nanmayum manushyathwavum niranja manassukal undu. pakshe kandukittuvaan prayasamanennu maathram.
ReplyDeletekadha kalakki.
സീതായനത്തില്‍ വന്നാല്‍ ഒരു നല്ല കഥ വായിക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്.. ഈ പ്രാവശ്യം സീതയുടെ കഥയില്‍ അല്പം കുസൃതിയും, നര്‍മ്മവും ഇഴ കലര്‍ന്നിരിക്കുന്നു..ഈ വരികള്‍ എന്നെ കുടുകുടാ ചിരിപ്പിച്ചു..എന്‍റെ മകന്‍ എന്നും ചെയ്യുന്ന കാര്യം ആണല്ലോ എന്നോര്‍ത്ത്..ദാ ഈ വരികള്‍..''ശിക്ഷിക്കാൻ വരുന്നവരിൽ സഹാനുഭൂതി ഉണർത്തുന്ന നിൽപ്പ്..
ReplyDeleteപക്ഷേ ശ്രദ്ധ അപ്പോൾ നിലത്തു കൂടെ പോകുന്ന ഉറുമ്പിലോ വല്ല പ്രാണിയിലോ ആയിരിക്കും..''
:):):)
കഥ കലക്കിട്ടോ... എന്നാലും സ്വര്‍ഗം കാണാതെ, അതിലും നല്ലത് ഭൂമിയാണെന്ന് ഞാന്‍ പറയൂല്ലാ :))
ReplyDeleteസീതേ ഒളിഞ്ഞു കിടക്കുന്ന ആരും കാണാതെ പോകുന്ന നന്മയുടെ കഥ മനോഹരമായി . :-)
ReplyDelete.മറ്റൊരു കാര്യം ..
ആ സിംഹാസനത്തില്‍ ഇരുന്നത് സര്‍വേശ്വരന്‍ ആയിരിക്കില്ല യമധര്‍മ ദേവന്‍ ആയിരിക്കും .തടിച്ച പുസ്തകവുമായി ഇരുന്ന ചിത്രഗുപ്ത ന്‍ അദ്ദേഹത്തിന്‍റെ കണക്കപ്പിള്ള ആണല്ലോ !
മരിച്ച ജീവിയുടെ ആത്മാവ് യമപുരിയില്‍ എത്തി ന്യായാ ന്യായങ്ങളും പുണ്യ പാപങ്ങളും മുടിനാരിഴ കീറി പരിശോധിച്ച ശേഷമാണല്ലോ സ്വര്‍ഗത്തിലേക്കും നരകത്തിലെക്കുമെല്ലാം അഡ്മിഷന്‍ കൊടുക്കുക :)
വൈതരണി : ദുര്‍ഘടം പിടിച്ച കാര്യങ്ങളെ നമ്മള്‍ "വൈതരണി " എന്ന് വിളിക്കാറുണ്ട് .. ഈ വൈതരണി എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ക്കായി : വൈതരണി സ്വര്‍ഗത്തിനും നരകത്തിനും ഇടയിലൂടെ ഒഴുക്കുന്ന വളരെ അപകടം പിടിച്ച ഒരു നദി യാണ് . ഈ നദി കടക്കുക അത്ര എളുപ്പമല്ല .ജന്മ പുണ്യങ്ങളുടെ പിന്‍ബലം ഇല്ലാത്തവര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ കടക്കാതെ തടയുക എന്നതാണ് വൈതരണിയുടെ ധര്‍മം. പും എന്ന ഒരു നരകവും ഉണ്ട് ..ഈ നരകത്തില്‍ പെടാതെ ആത്മാവ് സ്വര്‍ഗത്തിലേക്ക് രക്ഷപ്പെടണം എങ്കില്‍ ആണ്മക്കള്‍ മരണാനന്തര ബലികര്‍മം ചെയ്യണം എന്നാണു വിശ്വാസം .ആണ്‍ മക്കള്‍ ഇല്ലാത്തവര്‍ക്ക് നരകം തന്നെ ..!! (അവിടെയും പുരുഷ മേധാവിത്ത്വം തന്നെ !) പും എന്ന നരകത്തില്‍ നിന്ന് ത്രാണനം ചെയ്യുന്നത് കൊണ്ടാണ് ആ കടമ ചെയ്യുന്നവരെ പുത്രന്‍ എന്ന് വിളിക്കുന്നത് ..:)
ഇതൊന്നും ശാസ്ത്രം അല്ല കേട്ടോ ..കഥകള്‍.. കേട്ട് കേള്‍വികള്‍ ..
വേറൊന്ന്:
ഫോളോവര്‍ ഗാഡ് ജെറ്റിന് അല്പം അഹങ്കാരം കൂടിയിട്ടില്ലേ എന്നൊരു സംശയം ..അയാള്‍ അക്ഷരങ്ങള്‍ക്കായി സീത പതിച്ചു കൊടുത്ത സ്ഥലത്തേക്ക് ധിക്കാര പൂര്‍വ്വം കയ്യേറി നില്‍ക്കുന്നത് കണ്ടില്ലേ ? അവനെ ഒന്ന് മര്യാദ പഠിപ്പിക്കൂ ...
ആ കറുത്ത കുത്തു മാത്രം ദൃശ്യമായപ്പോൾ അതിനെ മറന്ന് ചുറ്റുമുള്ള സുന്ദരമായ വെളുത്ത പ്രതലത്തെ മാത്രം കണ്ട ആ കുട്ടിയാണ് ....നല്ലൊരു സന്ദേശം.
ReplyDeleteനല്ല കഥ
സ്വര്‍ഗ്ഗ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി. സീതയുടെ കഥ.
പിന്നെ രമേശ് പറഞ്ഞതുപോലെ. സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയ്ക്ക് ഒരു സ്ഥലം ഉണ്ടെന്നല്ലേ നമ്മുടെ വെയ്പ്. അവിടെ വിസ്തരിച്ചിട്ടാണ് എങ്ങോട്ടാണെന്നറിയുന്നത്. പണ്ട് എന്‍. എന്‍ പിള്ളയുടെ ഒരു നാടകം ഉണ്ടായിരുന്നു. ഈശ്വരന്‍ അറസ്റ്റില്‍. അതില്‍ സ്റ്റേജാണ് ആസ്ഥലമായി കാണിക്കുന്നത്. എന്താണേലും
നല്ല വായനാസുഖം ഉള്ള കഥ. അഭിനന്ദനങ്ങള്‍. എഴുതുക. നല്ല നല്ല കഥകള്‍ ജനിക്കട്ടെ. സീതയുടെ സീതായനത്തില്‍
ചിന്തകള്‍ വ്യത്യസ്തമായ് സഞ്ചരിക്കട്ടെ, പുതു പുതു കഥകള്‍ക്ക് ജന്മമേകാനായ്.. എന്റെം നോട്ടത്തില്‍ സ്വര്‍ഗ്ഗജീവിതത്തേക്കാള്‍ ഭൂമിയിലേത് തന്നെ നല്ലത്.. :)
ReplyDeleteതിരികെ കിടക്കയിലേക്ക് നടക്കുമ്പോൾ എന്റെ ചുണ്ടിലൊരു നനുത്ത പുഞ്ചിരിയുണ്ടായിരുന്നു.... ഞാൻ പിന്നെ വരാം..നല്ല കഥക്ക് എന്റെ എല്ലാ ഭാവുകങ്ങളും
ReplyDeleteനല്ല സ്വപ്നം.. ആദ്യത്തെ കുറച്ചു വരികള്‍ വായിക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു ട്ടോ...ഗംഭീരമായ പദങ്ങള്‍...
ReplyDeleteകഥ ഭൂമിയിലേയ്ക്ക് വന്നപ്പോള്‍ വായിക്കാന്‍ എളുപ്പമായി.. :) കഥ ഇഷ്ടമായി..
സീതായനം വായിക്കാറുണ്ട്.. :) എഴുത്ത് നന്നാവുന്നുണ്ട്
നന്മ നശിക്കാത്ത മനസ്സുകൾ ഇനിയും നമുക്കിടയിൽ നിലനിൽക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.
ReplyDeleteകഥ മനോഹരമായിരിക്കുന്നു.
വ്യത്യസ്ത തലത്തില്‍ ചിന്തിക്കാന്‍ കഴിയുന്നത് ഒരു എഴുത്തുകാരിയുടെ അനുഗ്രഹമാണ്. എല്ലാ ആശംസകളും
ReplyDeleteസ്നേഹ പൂര്‍വ്വം ismail chemmad
പ്രിയപ്പെട്ട സീത,
ReplyDeleteമനോഹരമായ ഒരു പോസ്റ്റ്....വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു..അമ്മ പറഞ്ഞു,''ഗംഭീരമായി!''
സ്വര്‍ഗത്തിലും ഭൂമിയിലും ജീവിക്കാനാണ് ഇപ്പോള്‍ മോഹം...മനസ്സിന്റെ വിങ്ങലാണ് ഈ മോഹം..
കോഫി അന്നന്‍ പറഞ്ഞ പോലെ ...ആഗ്രഹിച്ച പോലെ...നമുക്ക് നന്മയുടെ പൂമരങ്ങള്‍ ആകാം!അഭിനന്ദനങ്ങള്‍,സീത!ഈ ലോകത്ത് ഒരു പാട് നന്മ നമ്മള്‍ കാണാതെ പോകുന്നു!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
““വെളുത്ത പ്രതലത്തിൽ ഒരു കറുത്ത കുത്തിട്ട് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് നിങ്ങളിവിടെയെന്തു കാണുന്നുവെന്നു ചോദിച്ചു.. കറുത്ത കുത്ത്..കറുത്ത കുത്ത് എന്നെല്ലാരും ആവർത്തിച്ചപ്പോൾ ഒരു കുട്ടി മാത്രം പറഞ്ഞു ഞാൻ വെളുത്ത സുന്ദരമായ ഒരു പ്രതലം കാണുന്നുവെന്ന്.. മറ്റുള്ളവരുടെ കണ്ണിൽ ആ കറുത്ത കുത്തു മാത്രം ദൃശ്യമായപ്പോൾ അതിനെ മറന്ന് ചുറ്റുമുള്ള സുന്ദരമായ വെളുത്ത പ്രതലത്തെ മാത്രം കണ്ട ആ കുട്ടിയാണ് പിന്നീട് ഐക്യ രാഷ്ട്ര സഭയുടെ ഉന്നത പദവിയിലിരുന്ന കോഫീ അന്നാൻ..”
ReplyDeleteഇദ്ദെഹത്തെകുറിച്ച് പരിചയപ്പെടുത്തുന്നതിനിടയിൽ
സ്വർഗ്ഗത്തിലുള്ളവർക്ക് ഭൂമിയിലെ നന്മയുടെ ഉൾക്കാഴ്ച്ചകൾ കാട്ടിത്തരുവാൻ കഥയിലൂടെ വേറിട്ട ഒരു സഞ്ചാരം തീർത്ത പെൺകൊടി..
അഭിനന്ദനം...കേട്ടൊ
നമ്മുടെ കണ്ണുകളുടെ അപാരമായ കാഴ്ച ശക്തിയെ നല്ലതിനും തിയ്യതിനുമിടക്കുള്ള നന്മയുടെ പ്രകാശത്തിലേക്ക് തിരിച്ചു വെക്കുകില്‍ ഈ ഭൂമി തന്നെയും ഏറെ ഹൃദ്യം. മനോഹരമായിട്ടുണ്ട് സീതായനത്തിലെ മേല്‍ചൊന്ന വരികളത്രയും.
ReplyDeleteഅജിത് സാറിന്‍റെ പ്രതികരണത്തില്‍ ഒരു നല്ല ആക്ഷേപ ഹാസ്യം അറിയാനും, രമേശ് ജിയുടെ അഭിപ്രായം ചില പാഠങ്ങള്‍ അറിയിക്കുന്നതിലും സഹായകമായി. രണ്ടു പേര്‍ക്കും ഓരോ സ്നേഹ സലാം.
{പിന്നെ, ഞാന്‍ ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗം എന്നത് എനിക്ക് പരിചിതമായ ലോകത്തെ തന്നെയാണ്. അവിടെ മാത്രമേ എനിക്ക് എന്നെയും അവനെയും അനുഭവിക്കാനോക്കൂ..!! }
സീതേ,......മനസ്സില്‍ നിറയെ നന്മയുള്ളവരില്‍ ഒരു പാട് പേര്‍ ഇനിയും ഇവിടെയുണ്ടെന്നു സമാശ്വസിക്കാം ..........
ReplyDeleteനന്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് സമാധാനിക്കാം. കേട്ടറിവുള്ള സ്വര്ഗ്ഗത്തെക്കാള്‍ അനുഭവമുള്ള ഭൂമി തന്നെ നീരുള്ളത്.
ReplyDeleteനല്ല കഥ.
ദുഃഖങ്ങളില്ലാതിരുന്നെങ്കിൽസന്തോഷങ്ങളുടെ മൂല്യം അറിയാതെ പോയേനെ.
ReplyDeleteവന്നു, വായിച്ചു, ഇഷ്ടപെട്ടു. ബാക്ക്യൊക്കെ ആദ്യം വന്നവര് പറഞ്ഞപോലെ.
ഒരാളുടെ മനസ്സില്‍ ദുശീലം വളര്‍ത്തുന്നത് ഒരു കുറ്റമാണോ? അറ്റ്ലീസ്റ്റ് ഒരു പാപമെങ്കിലും ആണോ? ആണെങ്കില്‍ ആ പാപവും സീതക്ക് കിട്ടും. ഒറപ്പ്.ഇവ്ടെ വന്ന് പോസ്റ്റ് വായിച്ച് കഴിയുമ്പഴേക്കും ഇമ്മാതിരി കഥ എഴുതണ എല്ലാരോടും അസൂയ തോന്നും. ഹല്ല പിന്നെ.
ഈ കഥകളൊക്കെ മനസ്സില്‍ വച്ചാല്‍ ഒരു കാലത്തും ഒരു വരിപോലും എഴുതി ബ്ലോഗിലിടാനുള്ള ആത്മവിശ്വാസം ഇല്ലാതാവും. അതോണ്ട് ചെറുതിവ്ടെ വന്നിട്ടേയില്ല :(
ആശംസോള് സീത!
വളരെ താല്പര്യത്തോട് കൂടിയാണ് ഇവിടേയ്ക്ക് വരുന്നത്…വന്നാൽ അത് ഒട്ടും നഷ്ടമാകാറുമില്ല….സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയാണ്…പോസിറ്റീവ് ആയി ചിന്തിച്ചാൽ നമുക്ക് വെളുത്ത പ്രതലം മാത്രമേ കാണാൻ സാധിക്കൂ…ഇനിയു വരാം…
ReplyDeleteമറ്റൊരു വായനാ സുഖം കൂടി ..
ReplyDeleteഎന്നാലും ദൈവത്തിനെയും കീഴോട്ടു
നോക്കി പറ്റിച്ചല്ലോ സീതായനം ....
അപ്പൊ ഭൂമി സ്വര്‍ഗത്തേക്കാള്‍
മനോഹരം അല്ലെ ..എത്ര വ്യത്യസ്തം
ആയ കാഴ്ചപ്പാട് ...അഭിനന്ദനങ്ങള്‍ .
അജിത് ചേട്ടാ ചിരിപ്പിച്ചു ശരിക്കും ,,
രമേഷ്ജി നന്ദി ...
മനോഹരമായ ആഖ്യാനം. കഥക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. മനുഷ്യന്റെ അവസ്ഥകളിലേക്ക് ഉള്ള യാത്ര കൊള്ളാം. സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഭൂമി എന്ന് കേട്ടിട്ടില്ലേ ? ഹി..ഹി..
ReplyDelete"സുസ്ഥിര സ്നേഹ ബന്ധങ്ങള്‍ ജന്മങ്ങളില്‍
ReplyDeleteപുഷ്പിച്ചു ദുഃഖ മധുര കനികള്‍ വിളയ്ക്കുന്ന
മറ്റൊരിടമുണ്ടോ മഹാ പ്രപഞ്ചത്തില്‍
പ്രത്വിയിതുദാര രമണീയം."
ഇങ്ങനെ തന്നെയല്ലേ ഓ എന്‍ വി കുറുപ്പ് സര്‍ പറഞ്ഞത്. ഇതാണു എന്‍റെ ഓര്‍മ.
തെറ്റുണ്ടെങ്കില്‍ തിരുത്തണേ.
എനതായാലും ഞാനും സീതേച്ചിയുടെ സൈഡ് ആണ്, ഭൂമി തന്നെ മനോഹരം. വിട്ടുപോകാന്‍ പറ്റില്ല ഈ ബന്ധങ്ങള്‍.
എന്ത് മനോഹരമായാണ് ഈ കഥ ഒരുക്കിയിരിക്കുന്നത്.
ReplyDeleteവായിച്ചു തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ച ഇടങ്ങളിലേക്ക് അല്ല കഥ നയിക്കുന്നത്.
എന്നാല്‍ ഒരിക്കലും കഥയുടെ സ്വാദീനത്തില്‍ നിന്നും വായന വഴുതി മാറുന്നും ഇല്ല.
വിസ്മയിപ്പിക്കുന്ന കയ്യടക്കം.
അഭിനന്ദനങ്ങള്‍
ജയിംസ് സണ്ണി പാറ്റൂര്‍ ...നന്ദി...സന്തോഷം..
ReplyDeleteഒരു ദുബായിക്കാരന്‍ ...നന്ദി ഈ വാക്കുകൾക്ക്
ajith...അജിത്തേട്ടൻ ചിരിപ്പിച്ചു...പാവം കോഫീ അന്നാൻ...ഹിഹി..നന്ദി ട്ടോ
ശ്രീനാഥന്‍....നന്ദി ഏട്ടാ
കുഞ്ഞൂസ് (Kunjuss)...ചേച്ചിയുടെ ഇപ്പോ ഇട്ട പോസ്റ്റ് ഇതിനൊരു പ്രചോദനമായില്ലേ എന്നു ചോദിച്ചാൽ ഞാൻ നിഷേധിക്കില്യാട്ടോ...ഹിഹി..നന്ദി
jayaraj ...ശരിയാണ്..അന്വേഷിക്കേണ്ടത് നമ്മളാണ്...നന്ദി
Jazmikkutty ...നന്ദീട്ടോ ഈ വാക്കുകൾക്ക്..അത് ജീവിതത്തിലെ ഒരേടു തന്നാർന്നു...ഞാനങ്ങനെയായിരുന്നു...ഹിഹി..ഉറുമ്പിന്റെ യാത്രേടെ റിസേർച്ച് നടത്തിക്കഴിയുമ്പോ അങ്കം തീർന്നിട്ടുണ്ടാവും..
Lipi Ranju...ഹിഹി...ഉവ്വ്...സ്വർഗ്ഗം കണ്ടേച്ച് പറഞ്ഞാൽ മതീട്ടോ..നന്ദി
രമേശ് അരൂര്‍...നന്ദി ഏട്ടാ വിശദമായ കുറിപ്പിന്...അത് യമധർമ്മ ദേവൻ തന്നെയെന്നാണു എന്റേയും കേട്ടു കേൾവി..ഞാനിവിടെ പരലോക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരാത്മാവിന്റെ സംശയങ്ങൾ നിറഞ്ഞ അവസ്ഥ വിവരിക്കുകയായിരുന്നു..അതാണു പലതും സംശയത്തിൽ പറഞ്ഞു നിർത്തിയത്..യമപുരിയാണൊ..സ്വർഗ്ഗമാണൊ..അവിടിരിക്കുന്നത് ഈശ്വരനാണോ..യമധർമ്മൻ ആണൊ എന്നൊന്നും അറിയാൻ വയ്യാത്ത അവസ്ഥയിൽ പറഞ്ഞുവെന്നേയുള്ളൂ...വൈതരണിയെക്കുറിച്ച് നല്ലൊരു വിവരണം കൊടുത്ത് വീണ്ടുമെന്റെ പണി കുറച്ചു തന്നതിനും നന്ദി..പിന്നെ ഫോളോവേർസ് ഗാഡ്ജെറ്റിനെ ഞാനൊന്നു ശാസിച്ചൊതുക്കിയിട്ടുണ്ട്..ഹിഹി
കുസുമം ആര്‍ പുന്നപ്ര ...നന്ദി ചേച്ചി...ഒക്കെ ആ ആത്മാവിന്റെ സംശയങ്ങളാണ്...
നിശാസുരഭി...നന്ദി നിശാ...അപ്പോ നമുക്കൊരു ഗ്രൂപ്പുണ്ടാക്കാം അല്യേ..ഹിഹി
ചന്തു നായര്‍....നന്ദി...സന്തോഷം
ശാലിനി...നന്ദി ഈ ആദ്യ വരവിനും അഭിപ്രായത്തിനും..
ഷബീര്‍ (തിരിച്ചിലാന്‍)....നന്ദി ...സന്തോഷം
master/മാസ്റ്റര്‍ ...നന്ദി ഈ വാക്കുകൾക്ക്
anupama...നന്ദി അനു ചേച്ചി...അമ്മയ്ക്കെന്റെ സ്നേഹവും പറയൂ
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....നന്ദി മുരളിയേട്ടാ...അവരും കൊതിക്കട്ടെ ഭൂമിയെ...ഹിഹി
നാമൂസ് ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..സ്വർഗ്ഗത്തേക്കുറിച്ചുള്ള കൺസെപ്റ്റും നന്നായി..
jayalekshmi...അതേ..നമ്മെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കും ആ ആശ്വാസം
പട്ടേപ്പാടം റാംജി...നന്ദി..സന്തോഷം
ചെറുത്* ...നന്ദി ഈ വാക്കുകൾക്ക്...വന്നിട്ടില്യാന്നു പറഞ്ഞാലെങ്ങനാ ങേ...ഹിഹി.അസൂയയ്ക്കുള്ള മരുന്നു നമുക്കൊപ്പിക്കാന്നേയ്...ഹിഹി
തൂവലാൻ...നന്ദി..സന്തോഷം
ente lokam...നന്ദി ഈ വാക്കുകൾക്ക്
Manoraj...നന്ദി ഏട്ടാ..പാട്ടസ്സലായി..ബാക്കി കൂടെ പറയാരുന്നു..ഹിഹി..
ജയലക്ഷ്മി...നന്ദി ജയാ ഈ വരികളോർമ്മിപിച്ചതിന്...അപ്പോ ഞാനും ജയയും നിശയും ആയി..ഹിഹി..ഇനിയാരാ വരിക..
ചെറുവാടി...നന്ദി ഏട്ടാ... ഇടയ്ക്ക് കാണാഞ്ഞപ്പോ നാട്ടിൽപ്പോയോന്നു കരുതി ഞാൻ...
കഷ്ടപ്പാടുകള്‍ക്കിടയിലും നന്മ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യരുടെ കഥ നന്നായി പറഞ്ഞു.
ReplyDeleteസീതാ..
ReplyDelete"ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി" വയലാറിന്റെ വരികള്‍ ഓര്‍മ്മ വന്നു.. ആരാ ആഗ്രഹിക്കാത്തത് ഈ ഭൂമിയില്‍ ഇനിയും ഇനിയും ജനിക്കണമെന്നു.. നന്മ നിറഞ്ഞ ഒരു കഥ പറഞ്ഞു തന്ന എന്‍റെ ചേച്ചിക്ക് ആശംസകള്‍..
കഥയെ പറ്റി എനിക്ക് തോന്നിയത് വിമര്‍ശനരൂപത്തില്‍ പറയാം.. സീതയുടെ മുന്‍ കഥകളെ തട്ടിച്ചു നോക്കുമ്പോള്‍ ഈ കഥ എനിക്ക് ഇഷ്ടമായില്ല എന്ന് പറയേണ്ടി വരും.. പണ്ട് കോണ്‍വെന്റ് സ്കൂള്‍കുട്ടിയായിരുന്ന കാലത്ത് ഇത്തരം സരോപദ്ദേശകഥകള്‍ ധാരാളം വായിച്ചു പഠിച്ചു മടുത്തിട്ടുണ്ട്.. അതാകും..
പിന്നെ ഇവിടെ കഥ പറയാന്‍ സീത കൈകൊണ്ട സങ്കേതം മുന്‍പ് രണ്ടു കഥയില്‍ (ബുദ്ധനെ കുറിച്ചുള്ള കഥ, പിന്നെ ബീഥോവന്‍റെ കഥ) ഉപയോഗിച്ചത് തന്നെയാകുന്നു.. (പുസ്തകങ്ങളെ മുന്‍ നിര്‍ത്തി തുടങ്ങുന്ന ശൈലിയാണ് ഉദ്ദേശിച്ചത്)
അത് പോലെ കഥയില്‍ സ്വപ്‌നങ്ങള്‍ കടന്നു വരുന്ന ഭ്രമാത്മകശൈലിയും മുന്‍പ് സീതയുടെ രണ്ടു കഥകളില്‍ വായിച്ചിട്ടുള്ളതാണ്.. അത്തരം ആവര്‍ത്തനങ്ങള്‍ ഒഴുവാക്കാന്‍ ശ്രദ്ധിക്കണം. പുതിയ കഥാഖ്യാനരീതികള്‍ പരീക്ഷിക്കുകയുമാവാം..
കഥയിലെ മറ്റു ചില സംശയങ്ങള്‍ ഇവിടെ ചോദിക്കുന്നില്ല.. അത് കൂടെയാവുമ്പോള്‍ സീതയുടെ കഥാസ്വാദകര്‍ എന്നെ കൈ വെയ്ക്കുമോ എന്ന് പേടി.. :-)
പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു..
സ്നേഹപൂര്‍വം
സീതയുടെ സ്വന്തം അനിയന്‍കുട്ടന്‍
നല്ല കഥ സീതാ...അഭിനന്ദനങ്ങള്‍.
ReplyDeleteനോക്കൂ എല്ലാ മതങ്ങളും ഒന്നു തന്നെയാണു പറയുന്നത് അല്ലേ..
രമേശ് ജി പറഞ്ഞ പോലെ വൈതരണി ഖുറാനിലും പറയുന്നു. സീറാത്ത് പാലത്തെ പറ്റി, ഒരു മുടിനാരിഴ ഏഴായ് കീറിയാല്‍ ഒന്നിന്റെ വീതിയേ ഉണ്ടാകൂ അതിന്.അത് കടക്കണം നമ്മള്‍.പിന്നെ മരിച്ച് കഴിഞ്ഞ് അന്ത്യവിധി വരുന്ന വരേക്കും ആത്മാക്കള്‍ വിഹരിക്കുന്ന ഒരു സ്ഥലത്തെ പറ്റിയും ഉണ്ട് ഖുറാനില്‍, ബര്‍സഖ്.ആലോചിച്ച് നോക്കൂ ആത്മാക്കളിങ്ങനെ പറന്ന് കളിക്കുന്ന ഒരിടം!
മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ മക്കള്‍ അല്ലേ.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവന്റെ വിശ്വാസങ്ങളെല്ലാം ഒന്നാണു,പിന്നെയെങ്ങനെ ഈ വേര്‍തിരിവ്.
ആശംസകള്‍ സീതാ..
പിന്നെ നോക്കൂ
http://www.nattupacha.com/content.php?id=980
നല്ല പോസ്റ്റ്
ReplyDeleteനന്മയുണ്ടാവട്ടെ
“കണ്ടില്ലേ പ്രഭോ..ഇങ്ങനെ എത്രയെത്ര കാഴ്ചകൾ.. നന്മയുള്ള മനസ്സുകൾ നശിക്കാത്ത ആ ഭൂമിയിൽ എനിക്കിനിയുമിനിയും ജനിക്കണം.. തമസ്സാർന്ന മനസ്സുകളിൽ വെളിച്ചം വീശാൻ ദീപകരാഗമായി.... തപിക്കുന്ന മനസ്സുകൾക്ക് സാന്ത്വനക്കുളിരാകുന്ന മഴയേകാൻ ഒരു അമൃതവർഷിണിയായി.. എന്നെ അങ്ങു ഭൂമിയിലേക്കയയ്ക്കൂ.. ഈ സ്വർഗ്ഗം എനിക്കു വേണ്ട..”
ReplyDeleteന്റ്റെ കൂട്ടുകാരിയ്ക്ക് അഭിനന്ദനങ്ങള്‍...
നല്ല കഥ ...സീതായനം നിരാശപ്പെടുത്തിയില്ല ..പതിവുപോലെ
ReplyDelete>> കഥയില്‍ സ്വപ്‌നങ്ങള്‍ കടന്നു വരുന്ന ഭ്രമാത്മകശൈലിയും മുന്‍പ് സീതയുടെ രണ്ടു കഥകളില്‍ വായിച്ചിട്ടുള്ളതാണ്<<
മുകളിലത്തെ കമന്റിനോട് ഒരു വിയോജിപ്പ്..ഒരു എഴുത്തുകാരന് /എഴുത്തുകാരിക്ക് ഒരു ശൈലി ഉണ്ടാവാം..അതില്‍ നിന്ന് മനപൂര്‍വം മാറി നടക്കാനുള്ള ശ്രമം പരാജയപെടും എന്ന് തോന്നുന്നു..
സീതായനതിനു ഭാവുകങ്ങള്‍..
സീതേ,,എന്‍റെ ദേവികുട്ടി ഒരുപാട് വളര്‍ന്നിരിക്കുന്നു, വലുതായിരിക്കുന്നു.. വരികള്‍ക്കിടയില്‍ ആ പക്വത നിഴലിക്കുന്നുണ്ട്.. ഒരുപാട് പരിചിതര്‍ക്കേ ഇങ്ങിനെ ചിന്തിക്കാന്‍ കഴിയൂന്നാ എനിക്ക് തോന്നുന്നത്.. ദേവിയുടെ തൂലികതുമ്പില്‍ നിന്നും വന്ന വരികളാണിതെന്ന് വിശ്വസിക്കാന്‍.. കഥയെ എത്ര നന്നായി പ്രകീര്‍ത്തിച്ചാലും കുറഞ്ഞ് പോവും.. അതിനായി തുനിയുന്നില്ല.. ഇനിയും ഒരുപാട് വ്യത്യസ്ഥമായ് ചിന്തിക്കാനും ഒരുപാടെഴുതാനും ഒപ്പം ആ നല്ല മനസ്സ് കാത്തുസൂക്ഷിക്കാനും കഴിയട്ടെ.. പ്രാര്‍ത്ഥനകളെന്നും കൂടെ...
ReplyDelete....എന്തൊക്കെ കാണണം?... ഞാൻ കുറച്ചു മുന്നേ തൂങ്ങി ചത്തു ഇപ്പോൾ തിരിച്ചു വന്നു...സ്വർഗ്ഗത്തിൽ നിന്നല്ല...ഉറക്കത്തിൽ നിന്ന്!..മറ്റൊരു പുനർജ്ജന്മം!...
ReplyDelete...
വായന തുടങ്ങിയപ്പോൾ താങ്കൾ ഉറക്കത്തിലാണെന്ന് മനസ്സിലായി..എന്നാൽ കഥയുടെ അവസാന ഭാഗം അസ്സലായി അവതരിപ്പിച്ചു!
ഭാവുകങ്ങൾ നേരുന്നു..
//പ്രഭോ.. ഇന്നത്തെ ആത്മാവിനെ ഇതാ അങ്ങയുടെ മുന്നിൽ നീതിവിസ്താരത്തിനു ഹാജരാക്കിയിരിക്കുന്നു....//
ReplyDelete//നന്മ നശിക്കാത്ത മനസ്സുകൾ ഇനിയും നമുക്കിടയിൽ നിലനിൽക്കുന്നുവെന്ന ചിന്ത നൽകിയ പുഞ്ചിരി........//
നന്ദി സീതാ....!
@ Villagemaan.. എഴുത്തുകാരനു സ്വന്തമായ ശൈലി ഉണ്ടാകാം.. പക്ഷെ ഞാനിവിടെ പറഞ്ഞത് കഥ അവതരിപ്പിക്കുന്നതിലെ ക്രാഫ്റ്റ്‌നെ പറ്റിയാണ്.. ആവര്‍ത്തന വിരസമല്ലാത്ത പുതിയ രീതികളിലൂടെയും കഥ പറയാമല്ലോ എന്ന ഒരു നിര്‍ദ്ദേശം മാത്രമേ കൊടുത്തുള്ളൂ..
ReplyDeleteപരീക്ഷണങ്ങള്‍ വിജയിക്കുമോ കാലിടറി വീഴുമോ എന്നുള്ളത് പരീക്ഷിച്ചറിഞ്ഞാലെ മനസിലാകൂ.. പരാജയഭയം മൂലം നിഷ്ക്രിയരായി ഇരുന്നിരുന്നെങ്കില്‍ എന്ന് കാണുന്ന മികച്ചസൃഷ്ടികള്‍ ഒന്നും ഭൂമിയില്‍ ഉണ്ടാവില്ലായിരുന്നു.. സീതയുടെ കഴിവുകളില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ഞാനത് പറഞ്ഞതും.. വാക്കുകളില്‍ പിടിച്ചു കയറാതിരിക്കൂ സുഹൃത്തേ.. ഞാന്‍ ഒരു വിവാദത്തിനുള്ള മാനസികാവസ്ഥയിലല്ല..
@ സന്ദീപ്..ഞാന്‍ തീരെ അല്ല ! ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.ഞാന്‍ ഒരു വിവാദത്തിനു വേണ്ടി പറഞ്ഞതല്ല എന്നും കൂടി ഓര്‍ക്കുക !
ReplyDelete"മനപൂര്‍വം" മാറിനടക്കുന്നത് " ചിലപ്പോള്‍" പരാജയപ്പെട്ടേക്കാം എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.. സൃഷ്ടികള്‍ സ്വാഭാവികമായി സംഭവിക്കട്ടെ !
the power of positive thinking.
ReplyDeleteഈ കഥയിലെ സന്ദേശം എന്നും പ്രസക്തിയുള്ളലതാണ്.
തിന്മകള്‍ മാത്രം കണ്ടു നിരാശരാവാതെ നന്മകള്‍
ഉയര്‍ത്തിക്കാട്ടി കര്‍മ്മനിരതരാവുക. ലളിതമനോഹരമായ
അവതരണം കൊണ്ട് വായനക്കാരന്‍ ഒറ്റവീര്‍പ്പില്‍
വായിച്ചു പോവുന്നു.
ഇനിയും നല്ല നല്ല കഥകള്‍ പിറക്കട്ടെ.
ഈ ബ്ലോഗിന്റെ പേര് ഒരു പാട് ആകര്‍ഷിച്ചു..ഇവിടെ വന്നു വായിച്ചു മൌനമായി പോവുകയാണ് പതിവ്..ഈ കഥയില്‍ താഴെ പ്രാണിയെ നോക്കി നില്‍ക്കുന്ന ഭാഗം വായിച്ചപ്പോള്‍ ചിരി പൊട്ടി.പരീക്ഷക്ക് പഠിക്കാന്‍ ഇരിക്കുന്ന ഞാന്‍, നിരയായി പോകുന്ന ഉറുമ്പുകളെ നോക്കിയിരിക്കുമായിരുന്നു ..
ReplyDeletevalare nannayi ezhuthi............ aashamsakal............
ReplyDelete‘ കാലനേയും കണക്കപ്പിള്ളയേയും നേരിൽ കണ്ട്, അവരെ ഒരു നല്ല സംഭവം കാണിച്ചുകൊടുത്ത് മനസ്സിനു സംതൃപ്തി വന്ന ‘ ഒരു ആത്മാവ്...നല്ല ഭാവന. ആശംസകൾ.....
ReplyDeleteകഥ നന്നായിപറഞ്ഞു.
ReplyDeleteഅബലരും നിരാലംബരുമായവരെ മനസ്സിലാക്കി അവരെ സഹായിക്കുവാന്‍ മനസ്സ് തയ്യാറാവുമ്പോള്‍ അല്ലെങ്കില്‍ അവരുടെ വേദനയില്‍ പങ്കു ചേരുമ്പോള്‍ ,നമ്മിലെ ഈശ്വരന്‍ ജനിക്കുന്നു , അവരുടെ വേദന കാണാതെ അവരെ മുതലെടുക്കുമ്പോള്‍ അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് പാപം ചെയ്യുമ്പോള്‍ ചെകുത്താനും ഉണ്ടാവുന്നു , ഇതിനു രണ്ടിനും ഇടയില്‍ നില്‍ക്കുന്നവനാണ് മനുഷ്യന്‍ , അവന്റെ ചിന്തയും ദിശാ ബോധവും അവസരത്തിനൊത്ത് അവനെ ഈശ്വരനും ചെകുതാനുമാക്കുന്നു .. ഒരു നാണയത്തിന്റെ വശങ്ങള്‍ പോലെ രണ്ടു വ്യക്തിത്വവും മാറി വരുന്നു .. സ്വര്‍ഗ്ഗവും നരകവും ജീവിതത്തില്‍ ഇതുപോലെയാണ് രാവും പകലും പോലെ . നരകമെന്ന അവസ്ഥ ദുഖത്തിലും സ്വര്‍ഗം സന്തോഷത്തിലും വ്യക്തമാകുന്നു .. ഈ ഭൂമി എത്ര സുന്ദരിയാണ് ഇവിടെ ഇനി ഒരു ജീവിതം വേണ്ടെന്നു പറയുവാന്‍ ആര്‍ക്കു പറ്റും , മരണം കാത്തു കഴിയുന്ന അവശനായ ഒരുവനും ജീവിക്കണമെന്ന ആശ മരിക്കും വരെ കൂടെ കാണും അതാണ് ലൈഫ് ..
ReplyDeleteദേവി .. ശ്രീദേവി ..
ഈ ബ്ലോഗില്‍ ഒരു വ്യക്തമായ ഉപദേശം അല്ലെങ്കില്‍ മെസ്സേജ് ഒളിഞ്ഞു കിടക്കുന്നു ... സാറേ .. കൊള്ളാം
എന്റെയും ഉത്തരം നിങ്ങളുടെ തന്നെ ... " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി "
( അല്ല ..സാറേ സ്വര്‍ഗത്തില്‍ വയ്ച്ചു രംഭ , മേനക ,തിലോത്തമ ഇവരെ ആരേലും കണ്ടാരുന്നോ ..? ഇനി പോവുമ്പോ എന്റെ വക ഒരു ഹായ് പറ ട്ടോ ..)
Sukanya....നന്ദി...സന്തോഷം..
ReplyDeleteSandeep.A.K ...അനിയാ വിമർശനവും ആശംസയും ഒക്കെ സ്വീകരിച്ചു..എഴുതുന്നവർ ഓരോരുത്തരും ആദ്യം നിലയുറപ്പിക്കുന്നത് അവരുടെ തന്നെ ശൈലിയിലായിരിക്കും..അത് കഴിഞ്ഞേ മറ്റു രീതികൾ പരീക്ഷിക്കു...ഞാൻ നടക്കാൻ തുടങ്ങുന്നതല്യേ ഉള്ളൂ..പുസ്തകങ്ങളാണെന്റെ അടിസ്ഥാനം അതുകൊണ്ടാണതിൽ നിന്നും തുടങ്ങുന്നത്..സംശയങ്ങൾ ചോദിക്കാം..
മുല്ല...ശരിയാണു മുല്ലാ...വേർതിരിവുകൾ മനുഷ്യൻ സൃഷ്ടിച്ചവയാണ്..നാട്ടുപച്ചയിൽ പോയിരുന്നു കണ്ടു..നന്ദി...സന്തോഷം...
ജീ . ആര്‍ . കവിയൂര്‍...നന്ദി..സന്തോഷം
വര്‍ഷിണി....നന്ദി സഖീ..
Villagemaan...നന്ദി...സന്തോഷം...ശൈലിയിൽ ഉറച്ചു നിന്നിട്ട് പതിയെ നടന്നു തുടങ്ങാനാണ് എന്റേയും തീരുമാനം..
ഇലഞ്ഞിപൂക്കള്‍...നിങ്ങളൊക്കെ കാട്ടിത്തന്ന വഴിയിലൂടെ ഞാൻ നടക്കുന്നുവെന്നേയുള്ളൂ ചേച്ചീ..മനസ്സു നിറഞ്ഞ ആ വാക്കുകൾക്ക് നന്ദി..
മാനവധ്വനി ...നന്ദി...സന്തോഷം..
വീട്ടുകാരന്‍...നന്ദി...
Salam...നന്ദി...സന്തോഷം..
ശ്രീദേവി....നന്ദി സന്തോഷം ഈ വാക്കുകൾക്ക്...ജീവിതത്തിൽ നിന്നൊരേട് പകർത്തീതാരുന്നു..
jayarajmurukkumpuzha....നന്ദി..
വി.എ || V.A ....ഒകെ സീതേടെ ഓരോ സ്വപ്നങ്ങൾ...ഹിഹി..നന്ദി..
നികു കേച്ചേരി....നന്ദി..
SUDHI....നന്ദി സാറേ...അപ്സരസ്സുമാരീ നെലയ്ക്കാണേൽ സാറിനൊരു പണി തരാനിടയുണ്ട്...ന്നാലും ഞാൻ പറഞ്ഞേക്കാം ട്ടാ
കഥ മനോഹരമായിരിക്കുന്നു..
ReplyDeletelekshmi. lachu ...നന്ദി ലച്ചൂ...കാണാഞ്ഞതെന്തെന്നു ആലോചിക്കയായിരുന്നു ഞാൻ...
ReplyDelete