Monday, June 13, 2011

നവ സങ്കീർത്തനം..
































മനുഷ്യന്റെ മണമില്ലാത്ത, ഓർമ്മകൾ മാറാല ചാർത്തിയ മുറി..

പൊടി പിടിച്ച ഷെൽഫിൽ അനാഥരായ പുസ്തകങ്ങൾ..

ഒഥല്ലോയും കാരമസോവും കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുമൊക്കെ പുസ്തകച്ചട്ടയില്‍ ഞെരിപിരി കൊള്ളുന്നു..

എല്ലാത്തിൽ നിന്നും അകന്ന് മൗനത്തിന്റെ സംഗീതമുതിർത്ത് റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് ഇരിപ്പുണ്ട്..

മനസ്സിനെ വശീകരിക്കുന്ന ബീഥോവൻ സംഗീതം ഉതിരുന്നുണ്ടോ അതിൽ നിന്നും..

പുസ്തകത്താളിൽ നേർത്തൊരു തേങ്ങൽ.. ആരായിരിക്കാം അത്..

അതെ... അതവളാണ്.. ഗ്രേസിയ..

സ്വർണ്ണ നിറമുള്ള മുടികളൊതുക്കി അവൾ ചിരിക്കുമ്പോൾ ബീഥോവൻ സംഗീതം ഉതിരുമായിരുന്നു..

നിന്റെ ജീവിതത്തിൽ തേങ്ങൽ ശ്രുതി ചേർത്തതെപ്പോഴാണു സഖീ...?

നേർത്ത ശബ്ദത്തിൽ അവളെന്തൊക്കെയോ ഉരുവിടുന്നുണ്ടല്ലോ..

ജീൻ ക്രിസ്റ്റോഫ്... നീയെന്നെ അറിയുന്നുണ്ടോ..

ഭർത്താവിന്റെ വിയോഗത്തിൽ അശരണയായ എനിക്ക് മുന്നിൽ, പ്രണയത്തിന്റെ പഴയ താൾ പൊടി തട്ടിയെടുത്ത്, ഒരു ജീവിതം വാഗ്ദാനം ചെയ്തത് നിന്റെ വലിയ മനസ്സ്.. സൗഹൃദത്തിലീ ബന്ധം ഒതുക്കാമെന്നു പറയുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചത് നീ കേട്ടിരുന്നോ..

നീ ശ്രുതിയിട്ടു പോയ സംഗീതത്തിലൂടെ ലോകം ഇന്നും നിന്നെ സ്മരിക്കുന്നു..

മനുഷ്യ മനസ്സുകളിൽ നീ ജീവിക്കുന്നു ബീഥോവനായി..

നിന്റെ ജീവിതത്തിലൂടെ കടന്നു പോയ പെൺമനസ്സുകളോ..?

മിന്നയിൽ തുടങ്ങി അന്നയിൽ അവസാനിക്കുന്ന നിന്റെ ജീവിതം..

ജീവിതത്തിന്റെ കണക്കുകൂട്ടലുകൾക്കൊടുവിൽ അന്നയെക്കാണാനുള്ള അദമ്യമായ ആഗ്രഹം നിന്നിൽ വേരോടുന്നത് ഞാനറിഞ്ഞിരുന്നു..

നിന്റെ സംഗീതം പോലെ, നിന്റെ സിരകളിലൊരു ലഹരിയായി അവളലിഞ്ഞു ചേർന്നിരുന്നു..

എന്നാലോ പള്ളി മൈതാനത്തു വച്ച് അന്നയെക്കണ്ട നിന്റെ മനസ്സ് പറഞ്ഞതെന്തായിരുന്നു..?

കാലം വാരി തേച്ച ചായക്കൂട്ടുകളിൽ അവൾ വിരൂപയാണെന്നു തോന്നിയോ നിനക്ക്.. ?

ഇവളെയാണൊ ഞാൻ പ്രണയിച്ചിരുന്നതെന്നു നിന്റെ മനസ്സ് മന്ത്രിച്ചത് ഞാൻ കേട്ടു.. നാളെ നീ എന്നെയും അങ്ങനെതന്നെയല്ലേ പറയുക..

നിനക്ക് എല്ലാം ചവിട്ടുപടികളാണ്.. ജീവിതത്തിന്റെ ഉന്നതങ്ങളിലെത്താനുള്ള ചവിട്ടു പടികൾ..

അമ്മ ലൂഷ്യയ്ക്ക് ഒളിവറിനെക്കൊണ്ട് അന്ത്യകർമ്മം ചെയ്യിച്ച് നീ മാതൃത്വത്തിന്റെ കടത്തേയും അവഗണിച്ചു..

നിനക്കു വേണ്ടി ഭർത്താവിന്റെ കാലു പിടിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള സമ്മതിപത്രം നേടിത്തരുമ്പോൾ ആ അമ്മയുടെ മുഖമായിരുന്നു മനസ്സിൽ.. എങ്കിലും അവിടെയും നീ ഒളിവറിനെ മറയാക്കി.. ഒളിവർ നിനക്കാരായിരുന്നെന്ന് എനിക്കറിയാം..

ആന്റോയനറ്റ് നിന്നെ സ്നേഹിച്ചിരുന്നു.. ഒരു പക്ഷേ അവളെക്കാളധികം..

“ഞാൻ മൂലം കഷ്ടപ്പാടിനു വിധേയയായ ഒരു സാധുവിന്..” എന്നൊരു വാചകത്തിലൂടെ ഒരു പുസ്തകസമർപ്പണം നടത്തി ഒതുക്കാവുന്നതായിരുന്നോ നിനക്കവളോടുള്ള സ്നേഹം...?

അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരിയെ, അവൾ ജീവനു തുല്യം സ്നേഹിച്ചിരുന്നവനിൽ കണ്ടെത്താനായിരുന്നു ഒളിവർ നിന്നെ തേടിയെത്തിയത്.. അവനത്ര മാത്രം പ്രിയങ്കരിയായിരുന്നു അവൾ.. സഹോദരനു വേണ്ടി മാത്രം ജീവിച്ചവൾ.. ആ സ്നേഹം നീ തിരിച്ചറിഞ്ഞിരുന്നോ...?

നിന്റെ കണ്ണുകളെപ്പോഴും കെട്ടപ്പെട്ടിരുന്നൂ... സംഗീതം കൊണ്ട്... ഉയർച്ചയിലേക്കുള്ള വെമ്പൽ കൊണ്ട്... ജനാധിപത്യത്തിന്റെയും കമ്യൂണിസത്തിന്റേയും ഭ്രാന്ത് പിടിച്ച വിപ്ലവചിന്തകൾ കൊണ്ട്...

ഒളിവറിന്റെ പ്രണയവും നീയറിഞ്ഞിരുന്നില്ലേ.. ജാക്വിലിനെ തീരാക്കണ്ണീരിലാഴ്ത്തി നീയെന്തിനവനെ നിന്റെ വിപ്ലവത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു.. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലകയും ഭേദിച്ചപ്പോള്‍ അവളവനെ ഉപേഷിക്കുന്നത് കണ്ടു നിൽകേണ്ടി വന്നില്ലേ നിനക്ക്.. എത്രയെത്ര കണ്മഷി കലങ്ങിയ കണ്ണുനീർ നിന്റെ പാതകളെ കറുത്ത ചായം കലർത്തിയെന്നോർമ്മയുണ്ടോ നിനക്ക്..

എന്തിനായിരുന്നു നീയവരെ നിഷ്കരുണം തള്ളിക്കളഞ്ഞത്? അവർ നിന്നെ മനസ്സിലാക്കാത്തതോ നീ അവരെ മനസിലാക്കാഞ്ഞതോ..?

സ്ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങളെക്കുറിച്ച് നേരത്തെ അല്ലെങ്കിൽ വൈകി ബോധം ഉളവാകും.. അവയ്ക്കു വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ വേണമെന്നു മാത്രം... നിനക്കില്ലാതെ പോയത് അതായിരുന്നു..

നിന്റെ ലിഖിതങ്ങൾ, ആ പുസ്തകങ്ങൾ.. അവ പറയുന്നതും ഇതൊക്കെ തന്നെയല്ലേ..? നിന്റെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിന്റെ ലിഖിതങ്ങളിൽ നിലനിൽക്കട്ടെ...

എന്റെ മകളെ ഒളിവറിന്റെ മകൻ ജോർജ്ജസ്സിന്റെ കയ്യിലേൽ‌പ്പിക്കുമ്പോള്‍ നിന്റെ കൈ വിറച്ചിരുന്നോ.. ആകാശക്കോട്ടയിലപ്പോൾ എന്റെ ആത്മാവു ആനന്ദനൃത്തം ചവിട്ടുകയായിരുന്നു..

ഓർക്കാൻ നിനക്കും ഒരു നല്ല കാര്യം.. ജീവിതത്തിന്റെ സായന്തനത്തിലെങ്കിലും ആശ്വസിക്കാം.. അന്നയെന്ന ഭർതൃമതിയെ അവളുടെ ഭർത്താവിൽ നിന്നും അടർത്തിമാറ്റിയ പാപമെങ്കിലും ഇതോടെ മാറിക്കിട്ടും..

 വിപ്ലവ ചിന്തകൾ നിന്റെ ബോധ മണ്ഡലത്തെ തീ പിടിപ്പിക്കുമ്പോൾ നീ കാട്ടിക്കൂട്ടുന്ന ഓരോ കർമ്മങ്ങൾ..അവയുടെ അനന്തരഫലമായി നിന്റെ അജ്ഞാതവാസങ്ങൾ..

ഓരോ അജ്ഞാതവാസവും സുന്ദരമാക്കാൻ നീ പ്രണയങ്ങളുടെ വാസന്തം തീർത്തു..അവയുടെ ശിശിരത്തിന്റെ അവസാനം കണ്ടു നിൽക്കാതെ ദേശാടനക്കിളിയെപ്പോലെ നീ പറന്നകന്നു..

അത് എന്തിനായിരുന്നു?

 നിന്റെ സംഗീതം എന്റെ ബലഹീനതയായിരുന്നു എന്നും...

സംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങൾ നീ കീഴടക്കണമെന്നു ഞാനതിയായി ആഗ്രഹിച്ചു.പ്രശസ്തികളുടെ കൊടുമുടികൾ നീ കീഴടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിന്നത് കാണാൻ എന്റെ കണ്ണുകൾ തുടിച്ചു..

നിനക്കായ്, നിന്റെ കലാസപര്യക്കായ് എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിഞ്ഞുവെന്ന് നീ കരുതിയെങ്കിൽ ഞാൻ കൃതാർത്ഥയായി..

എങ്കിലും എന്റെ ജീന്‍ ക്രിസ്റ്റോഫ്... നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു... ജനഹൃദയങ്ങളില്‍ നീ ബീഥോവനായി ഗന്ധര്‍വ്വസംഗീതം മീട്ടുമ്പോൾ ദൂരെ മാലാഖമാരുടെ നാട്ടില്‍ ഞാന്‍ കാത്തിരിക്കുകയാണ്... എന്റെ ജീന്‍ ക്രിസ്റ്റോഫ്.. നിനക്കായി.. നിനക്കായി മാത്രം..

ആ തേങ്ങല്‍ പുസ്തകതാളില്‍ നിന്നും ഒഴുകി പതിയെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു..

നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ...



( പ്രശസ്ത സംഗീതജ്ഞൻ ബീഥോവന്റെ ജീവചരിത്രമാണു ശ്രീ റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് എന്ന നോവൽ..അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകൾക്കിടയിൽ എന്നെ ഒരുപാട് ആകർഷിച്ച ഒരു കഥാപാത്രമാണു ഗ്രേസിയ..അവളുടെ കണ്ണിലൂടെ ആ കഥയെ ഞാനെന്റെ ചിന്തകളുടെ മേമ്പൊടി ചേർത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണു...ചിന്തകൾ എന്റേത് മാത്രം..ഇതിന്റെ മലയാളത്തിൽ ഒരവലോകനം ഇവിടെയുണ്ട് )

റഫറൻസിനു ഇവിടെ


ഡൌൺലോഡാൻ ഇവിടേയും

49 comments:

  1. അതിമനോഹരങ്ങളായ വരികളിലൂടെ വീണ്ടും സിതയെത്തി...ഭാരതീയ ,പുരാനേതിഹാസങ്ങൾ വിട്ട് ഇതാ കഥാകാരിയുടെ മനസ്സ് ചേക്കേറിയത് ജീൻ ക്രിസ്റ്റോഫ് എന്ന നോവലിൽ(റൊമെയ്ൻ റോളണ്ട്) അവിടേയും കഥാകാരിനോവലിസ്റ്റിന്റെ കാഴ്ചപ്പാടിലുടെയല്ലാ ബീഥോവന്റെ ജീവിതത്തിൽ എത്തിച്ചേരുന്നത്..ഗ്രേസിയ എന്ന കഥാപാത്രത്തിന്റെ ആത്മാവിഷ്കാരത്തിലൂടെ തന്റേതായ വഴിയിലൂടെ ഈ കഥാകാരി സഞ്ചരിക്കുന്നൂ.... വീണ്ടു ശിരസ്സ് കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്ക... നന്ദിയുണ്ട് സീതാ... വളരെ നന്ദി... വളരെ ചേതോഹരമീ രചന.. നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ.......

    ReplyDelete
  2. നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ...
    ഈ എഴുത്തിന്റെ ശൈലി..
    ഇതിൽ പറയുന്നതെന്തെന്ന് അറിയുന്നില്ലെങ്കിലും
    അലിഞ്ഞു ചേരുകയാണ്‌

    ReplyDelete
  3. ഈ പുസ്തകം വായിച്ചിട്ടില്ലാത്തതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല...ടീച്ചര്‍ പക്ഷെ കൊതിപ്പിച്ചു ,
    വായിക്കാനുള്ള പ്രേരണ ഉണ്ടാക്കി.. താങ്ക് യൂ.. :)

    ReplyDelete
  4. ഞാന്‍ മുഴുവന്‍ വായിച്ചു. ഒന്ന് മനസ്സിലായി. എന്നെ പോലെ ഒരാളുടെ വായനയുടെ റേഞ്ചിനും ഒരുപാട് മുകളില്‍ ആണ് താങ്കളുടെ എഴുത്തും വീക്ഷണവും എന്ന്.

    ReplyDelete
  5. അതിമനോഹരം..അതിശയിപ്പിക്കുന്ന യാത്ര. ശരിക്കും കഥാപാത്രത്തിന്റെ കണ്ണിലൂടെയല്ല, ആത്മാവിനോടോപ്പമാണ് സീത സഞ്ചരിക്കുന്നത്. വളരെയതികം മാസികമായി ഗ്രേസിയ യോട് സീത അടുത്തിരിക്കുന്നു എന്ന്‌ ഈ കഥ തെളിയിക്കുന്നു. ഇതു വായിക്കുമ്പോള്‍ സീതയുടെ സ്വപ്നങ്ങളിലും ഈ കഥാപാത്രങ്ങള്‍ സ്ഥിരം സന്ദര്ശ്ശകര്‍ ആണെന്ന് തോന്നിപോകും.
    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ വീണ്ടും നേരുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  6. Njan vayichittund seethaa ee book.. Manoharamanath.. Bithovante oru symphony pole.. Seethayude ee post pole...

    ReplyDelete
  7. കടിച്ചാ പൊട്ടാത്ത പേരുകളൊക്കെയിട്ട് ബ്ലോഗ് പോസ്റ്റ് ചെയ്താല്‍ ഞാന്‍ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കൂട്ടോ!!!!!

    ReplyDelete
  8. blog-മൊത്തത്തില്‍ ഒന്നോടിച്ചു നോക്കാനേ പറ്റിയുള്ളൂ.അഭിപ്രായങ്ങള്‍ ശേഷം.

    ReplyDelete
  9. ഇതിലെ ബീഥോവന്‍ എല്ലാം വെട്ടി, ചാണ്ടിച്ചന്‍ എന്നാക്കുന്നു....എനിക്കത്രക്കങ്ങട് അസൂയ തോന്നിയേ, ആളെപ്പറ്റി....
    ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ആളുകളെപ്പറ്റി, സാമാന്യ വിവരം പോലുമില്ലാത്തത് കൊണ്ട്, കമന്റി അലമ്പാക്കുന്നില്ല....

    ReplyDelete
  10. വളരെ മനോഹരമായിട്ടു എഴുതി ...
    ഈ പുസ്തകം വായിചിട്ടില്ലാത്തതിനാല്‍ ഈ കഥാപാത്രത്തെ അറിയില്ല
    പക്ഷെ ഇത്ര മനോഹരമായൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്

    ReplyDelete
  11. ഉന്നതിയില്‍ തന്നെ എത്തി നില്‍ക്കുന്ന ചിന്തകളും ആവിഷ്കരണങ്ങളും...ന്റ്റെ കൂട്ടുകാരിയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  12. ഞാന്‍ ഈ വഴിക്ക് വന്നീട്ടെ ഇല്ലാ......

    ReplyDelete
  13. മഹാനായ കലാകാരന്‍, ബീഥോവനെപ്പറ്റിയുള്ള അറിവ് എല്ലാവര്‍ക്കുമുണ്ട്, പക്ഷെ എല്ലാ മഹത്തുകളുടെയും സ്വകാര്യതകള്‍ ആരാധകര്‍ അവിശ്വസിക്കാനേ ശ്രമിക്കാറുള്ളു.

    ചിന്തകളിലൂടെ, ബീഥോവനെ ഗ്രേസിയ സ്നേഹത്തോടെ വിമര്‍ശിക്കുകയാണോ? അതോ ജീവിത വീഥിയില്‍ താനാരായിരുന്നെന്ന് ബീഥോവനെ സ്വയം ചിന്തിപ്പിക്കാന്‍ ശ്രമിക്കുകയാണോ..?

    രണ്ടുമാവാം അല്ലെ?

    ഈയിടെ, എന്റെ കൂട്ട്, ബീഥോവനെപ്പറ്റി ചെറുവാക്കുകളാല്‍ തന്ന വിവരണം ഈ കഥയെ പൂര്‍ണ്ണരൂപത്തില്‍(ചിലപ്പോള്‍) മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്..

    കൂട്ടിന് നന്ദിയില്ലാ,
    സ്നേഹം മാത്രം..

    നല്ല എഴുത്തിന് ആശംസകളോടെ..
    (ബ്ലോഗിന്റെ നാലതിര് പൊട്ടിച്ച് സീതയുടെ എഴുത്തുകള്‍ പുറം ലോകം അറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍..?)

    ReplyDelete
  14. ബ്ലോഗ് എഴുത്തിലും വായനയിലും നേരം പോക്കിന് എത്തിയവരെ ഗൗരവമുള്ള വായനയിലേക്ക് നയിക്കുകയും വിജ്ഞാന ശേഖരാണാര്‍ഥം കൂടുതല്‍ ഗൃഹ പാഠം ചെയ്യാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന ഒന്നായി സീതയുടെ രചനകള്‍ മാറുന്നതില്‍ സന്തോഷം..

    ലോകം പ്രശസ്ത സംഗീതജ്ഞനായ ബിഥോവന്റെ ജീവിതത്തെ ആസ്പദമാക്കി ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ചരിത്രകാരനുമായ
    റോമൈന്‍ റോളണ്ട് (Romain Rolland -1866-1944) എഴുതിയ പത്തു വാള്യങ്ങള്‍ (Volumes)നോവല്‍ ആണ് ജീന്‍ ക്രിസ്റൊഫ്ഫ് ,
    1912 ല്‍ പുറത്തിറങ്ങിയ നോവല്‍ 1915 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടുകയുണ്ടായി .
    മലയാള സാഹിത്യത്തില്‍ സി .വി .രാമന്‍ പിള്ളയ്ക്കും ഇന്ത്യന്‍ സാഹിത്യത്തില്‍ രബീന്ദ്ര നാഥ ടാഗൂരിനും ഉള്ള സ്ഥാനങ്ങളുമായി വേണമെങ്കില്‍ റോമൈന്‍ രോളണ്ടിനെ താരതമ്യം ചെയ്യാം ..ഇന്ത്യന്‍ വേദാന്തത്തില്‍ ആകൃഷ്ടനായ അദ്ദേഹം
    .ടാഗൂരിന്റെയും മഹാത്മാ ഗാന്ധിജിയുടെയും തത്വ ചിന്താ പരമായ രചനകളും സംഭാഷണങ്ങളും ഗഹനമായ പഠനങ്ങള്‍ക്കും മറ്റും വിധേയമാക്കിയിട്ടുണ്ട് .സ്വാമി വിവേകണ്ട ന്റെ ദര്‍ശനങ്ങളെ പറ്റിയും ഈ ഫ്രഞ്ച് ബുദ്ധി ജീവി നിരവധി കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട് .

    സാമൂഹികവും ചരിത്ര പരവും മാനുഷിക വും ആയ നിരവധി മാനങ്ങള്‍ ഉള്ള ബൃഹത്തായ ഈ നോവലിനെ പറ്റിയോ അതിലെ ഒരു കഥാപാത്രത്തിനെ പറ്റിയോ ചര്‍ച്ച ചെയ്‌താല്‍ മാത്രം ഒരു പൂര്‍ണ ചിത്രം ലഭിക്കില്ല എങ്കിലും ഓരോ കഥാപാത്രവും പഠന വിധേയം ആകേണ്ടത് തന്നെയാണ് .സീത ഇക്കാര്യത്തില്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മൂലകൃതിയെ അടുത്തറിയാന്‍ താല്പര്യം ഉള്ള വര്‍ക്ക് ഒരു കൈവിളക്കോ ചെറു വെട്ടമോ ആകട്ടെ ഈ കഥ ..ആശംസകള്‍ ..

    ReplyDelete
  15. വളരെ ഇഷ്ടമായി ടീച്ചർ,നല്ല ഗൌരവമുള്ള വായന ശരിക്കും ആസ്വാദിച്ചു.

    ReplyDelete
  16. പുരാണത്തില്‍ ആയാലും വിശ്വ വിഖ്യാത
    കൃതികളുടെ കാര്യത്തില്‍ ആയാലും സ്വന്തം
    ആയ വിശകലനവും കാഴ്ചപ്പാടും ഉള്ള
    സീതായനം ഒരു നന്മ നിറഞ്ഞ വായനാ
    അനുഭവം തന്നെ .


    കേള്‍വി ശക്തി നഷ്ടപെട്ട ബീഥോവന്‍ രചിച്ച
    സംഗീതം കേട്ടു കാതു നിറയുന്ന സംഗീത പ്രേമികള്.!!!‍

    ആ ജീവിതത്തിന്റെ സംഗീര്‍ണതയിലേക്ക് ഒന്ന് എത്തി നോക്കാന്‍ വാതില്‍ തുറന്ന സീതേ നന്ദി .

    ReplyDelete
  17. ഒട്ടും നിരാശപ്പെടുത്താത്ത ഒരു പോസ്റ്റും കൂടി...
    അഭിനന്ദനങ്ങള്‍ സീതെ...
    ഒരാളുടെ ജീവിതത്തില്‍ ഇത്രയേറെ കാമുകിമാര്‍... ചാണ്ടിച്ചനു അസൂയ തോന്നിയതില്‍ കുറ്റം പറയാന്‍ ആവില്ല... പക്ഷെ കഥ മുഴുവന്‍ അറിഞ്ഞാല്‍ അസൂയ ഒക്കെ പോയി സഹതാപം ആവുംട്ടോ.... :) ‍

    ReplyDelete
  18. സീതാ, ജീൻ ക്രിസ്റ്റോഫിന്റെ നല്ലഒരു സർഗാത്മക വായനയായി ഗ്രേസിയയിലൂടെയുള്ള ഈ ചിന്തകൾ. ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ എന്ന പാട്ടു പോലെ ബീഥോവൻ നിറയുന്ന ഗ്രേസിയയുടെ ചിരി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനും കൂട്ടുകാരനും ആയിരുന്നു റോളണ്ട്. മഹത്തായ ഒരു പുസ്തകത്തിന്റെ മനോഹരമായ ഓർമപ്പെടുത്തലിനു നന്ദി.

    ReplyDelete
  19. നല്ല അവതരണം. നല്ലൊരു കഥ

    ReplyDelete
  20. Jean-Christophe and Romain Rolland
    -----
    ഒരു Europian Commercial കൃതി ഭാരതത്തില്‍ എത്തുമ്പോള്‍, അല്ലങ്കില്‍ പുറം രാജ്യങ്ങളില്‍ എത്തുമ്പോള്‍ പലപ്പോഴും സെമി ക്ലാസ്സിക്കുകള്‍ ആകുന്ന പ്രവണതയാണ് പൊതുവായി കാണുന്നത്..

    ഫ്രാന്‍സില്‍ , (യൂറോപ്പില്‍ മൊത്തം) വെറും കച്ചവട നോവല്‍ ആയിമാറിയ,
    "ഷെര്‍ലക് ഹോംസ്" ഇന്ത്യയില്‍ എത്തിയപ്പോള്‍ സെമി ക്ലാസികള്‍ ആയതിന്റെ പൊരുള്‍ മറ്റൊന്നും അല്ല. ലളിതമായി പറഞ്ഞാല്‍ കച്ചവ്ടവല്‍ക്കരണം.

    ബ്രിട്ടീഷ് നോവലിസ്റ്റ്‌ ആര്‍തര്‍ കോനന്‍ ഡോയല്‍, ഫ്രഞ്ച് നോവേല്സിടും, നാടകകൃത്തും ആയ, Romain Rolland, ഇവര്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ യൂറോപ്പ്യന്‍ ജനതയെ അവരുടെ ആശയങ്ങള്‍ കൊണ്ടും, ജനകീയത കൊണ്ടും വായനക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ ആയി തീര്ന്നവരാന്..,
    കവിതാത്മാകമായി വായനയെ ബിംബ വല്ക്കരിച്ച്ചവര്‍ .. .
    റോമൈന്‍ റോളണ്ടിന്റെ ആശയങ്ങള്‍ പലതും agressive ആണെന്ന ആരോപണങ്ങള്‍ മറികടന്നാണ്
    ജീൻ ക്രിസ്റ്റോഫ് വായനക്കാരുടെ കയ്യില്‍ എത്തപ്പെട്ടത്.

    ഫ്രാന്‍സും, ഫ്രെഞ്ച് ജനതയും, പ്രണയവും, സംഗീതവും, 19 /20 നൂറ്റാണ്ടുകള്‍ എല്ലാം വിഷയമായ
    "ജീൻ ക്രിസ്റ്റോഫ്".

    ഫ്രാന്‍സില്‍ മൊത്തം, ക്ലാസ്സികല്‍ നാടകത്തെ നിഷ്കരുണം പുറന്തള്ളിയ നോവലിസ്റ്റ്‌,
    "ജീൻ ക്രിസ്റ്റോഫ്" സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്ന ഒന്നാന്തരം ഒരു ബെസ്റ്റ് സെല്ലര്‍ ആയി തീരാന്‍, കാരണങ്ങളില്‍ ഒന്നു, ഇതിലെ ആവിഷ്കാര ഭംഗി അത്രെ.
    വായനയെ വായന കൊണ്ട് അളക്കാന്‍ യൂറോപ്പ് മുഴുവന്‍ പരതി നടന്ന ഒരാള്‍,
    ഇന്ത്യയില്‍ വിവേകാനന്ദന്റെ
    വേദാന്തവും, ടാഗോരിന്റെയ്
    ആശയവും സ്വായത്തമാക്കാന്‍ നമ്മുടെ ഇതിഹാസങ്ങള്‍
    അറിയാന്‍ ശ്രമിച്ചതും യാദൃചികം ആണെന്ന് പറയാന്‍ വയ്യ.
    എന്തെന്നാല്‍ ഈ നോവലിസ്റ്റും നോവലും കാലത്തിനു അതീതമാണ്.

    ReplyDelete
  21. പോസ്റ്റുകളിലെ വൈവിധ്യത്തിന് അഭിനന്ദനങ്ങള്‍..ഓരോന്നും വ്യത്യസ്തം..

    ReplyDelete
  22. വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടെ കൂടി, നന്ദി

    നല്ല അവതരണം...

    ReplyDelete
  23. സീതയുടെ കണ്ണിലൂടെ നല്ല വരികളില്‍ നല്ല ഒരു കാഴ്ച ഞങ്ങള്‍ക്കും തന്നു.

    ReplyDelete
  24. ലിങ്ക് തന്ന പോസ്റ്റ് ഒരുപാടുള്ളതു കൊണ്ട് അതു വായിച്ചില്ല. അതുകൊണ്ട് ഇവിടെ എനിക്കങ്ങോട്ട് കാര്യമായി മനസിലായുമില്ല. വന്നതു കൊണ്ട്, വായിച്ചതു കൊണ്ട് കമന്റ് ഇടണമെന്നു തോന്നി. അതുകൊണ്ട് കമന്റ് ഇടുന്നു. അല്ലാതെന്ത് പറയണം..?

    ReplyDelete
  25. ജീൻ ക്രിസ്റ്റോഫ് വായിച്ചിട്ടില്ല; എങ്കില്‍ പോലും പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സ് ബീഥോവനിലൂടെ, ഗ്രേസിയയിലൂടെ ഒഴുകി നടന്നു...
    പതിവ് പോലെ സീതയുടെ മനോഹരമായ ഭാഷ ശരിക്കും ആസ്വദിച്ചു..
    അറിവിന്റെ ലോകത്തിലേക്ക്‌ ഒരു ചെറു തിരിനാളം കൂടി...നന്ദി സീതാ, നന്ദി രമേശ്‌ അരൂര്‍..

    ReplyDelete
  26. നല്ല പോസ്റ്റ്‌ കുറെ അറിവുകള്‍ പകര്‍ന്നു നന്ദി

    ReplyDelete
  27. നല്ലയൊരു വായന സുഖം പ്രദാനം ചെയ്യുന്നു ..നന്ദി സീത

    ReplyDelete
  28. Jean christoph was a new experience...........thanx(was on vacation since last 2 weeks.......)

    ReplyDelete
  29. അപാരാമായ വായനാഗുണമുള്ള ഒരു വ്യക്തിക്കേ ഇത്രയേറെ മനോഹരമായി ഇത് എഴുതുവാന്‍ കഴിയൂ.. എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. പക്ഷെ ആ സംശയങ്ങള്‍ ഒന്നും ഈ പോസ്റ്റിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ടതല്ല. ഏതായാലും സീതയുടെ വായനയുടെ ആഴം ഇനിയും മലയാളം ബ്ലോഗിന് ആവശ്യം തന്നെ.

    ReplyDelete
  30. ബീഥോവനെ കുറിച്ച് പണ്ടെന്നോ പഠിക്കാനുണ്ടായതോണ്ട് പുള്ളികാരനെ മാത്രം അറിയാം. മറ്റുള്ളവരുമായൊരു പരിചയം പോലൂല. കഥയറിയാതെ കണ്ട ആട്ടം. എങ്കിലും ബഹുകേമായിട്ട് പറഞ്ഞ് വച്ചേക്കുവല്യോ. സത്യം പറഞ്ഞാല്‍ ഈ ബ്ലോഗിലോട്ട് കാലെടുത്ത് കുത്താനൊരു പേടി.

    അന്തം വിട്ട് നില്‍ക്കുക എന്ന് പറയൂലേ.
    ആ........അതേ അവസ്ഥയായിപോയി.

    ആഭിനന്ദനംസ്.

    ReplyDelete
  31. നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ മനോഹരമായ രചന. വായിച്ചു തീര്‍ന്നിട്ടും ഏതോ മാന്ത്രിക ലോകത്തില്‍ അകപ്പെട്ട പോലെ ഇങ്ങിനെ ഇരുന്നു പോയി...

    വ്യത്യസ്തമായ രചനക്ക് അഭിനന്ദനം.

    ReplyDelete
  32. വിത്യസ്തമായ അവതരണം..ഇഷ്ടായി..അഭിനന്ദനം..വീണ്ടും കാണാം..

    ReplyDelete
  33. ചന്തു നായര്‍...നന്ദി അങ്ങയുടെ മനസ്സു നിറഞ്ഞ അഭിനന്ദനത്തിനും ആദ്യ അഭിപ്രായത്തിനും..വായിക്കുന്ന കൃതിയെ എന്റെ കണ്ണിലൂടെ നോക്കി കാണാനാണെനിക്കിഷ്ടം..മനസ്സിൽ തടയുന്ന കഥാപാത്രങ്ങളിലൂടെ ആ ചിന്തയെ വളർത്താനും..

    Kalavallabhan....നന്ദി ...സന്തോഷം വായനയ്ക്കും വാക്കുകൾക്കും..

    മഞ്ഞുതുള്ളി (priyadharsini)...നന്ദി പ്രിയാ..ആരെങ്കിലും ഒരാൾ ഈ പോസ്റ്റ് വായിച്ചിട്ട് ആ നോവൽ വായിച്ചുവെങ്കിൽ ഞാൻ കൃതാർത്ഥയായി..

    Pradeep paima ...നന്ദി

    ആളവന്‍താന്‍...അങ്ങനൊന്നുല്യാ മാഷേ..നിങ്ങളോക്കെ എഴുതുന്നത് കണ്ണു തള്ളിയിരുന്നു വായിക്കാറുണ്ട് ഞാൻ..നന്ദി ട്ടോ ഈ വക്കുകൾക്ക്

    ഷൈജു.എ.എച്ച്....എന്നെ ഒരുപാട് സ്വാധീനിച്ച കഥാപാത്രമാണവൾ..അതുകൊണ്ടാണവളിലൂടെ ഈ കഥ പറഞ്ഞത്

    കിങ്ങിണിക്കുട്ടി...നന്ദി ഈ വാക്കുകൾക്ക്..ഒറിജിനൽ നോവൽ വായിക്കുന്നതൊരു സുഖം തന്നെ

    ajith ...വേണ്ടാ വേണ്ടാ അജിത്തേട്ടാ...ഞാൻ നന്നായിക്കോളാം..

    mohammedkutty irimbiliyam...നന്ദി സന്തോഷം

    ചാണ്ടിച്ചന്‍...ബീഥോവനു ചാണ്ടിച്ചൻ എന്ന പേരാ ചേരുകയെന്നു തോന്നണു..ഹിഹി...അവിടെ ഇട്ട പോസ്റ്റ് ഞാൻ വീട്ടിലേക്ക് സെന്ഡും ട്ടാ (ഹൊ..ഒരു കുടുംബകലഹം കണ്ട നാൾ മറന്നു..ഹിഹ്)

    ഇസ്മയില്‍@ചെമ്മാട് ...നന്ദി സന്തോഷം

    വര്‍ഷിണി ...നന്ദി സഖീ

    JITHU...അങ്ങനെ പറഞ്ഞാലെങ്ങനാ സഖേ...ഇപ്പോ ഇവിടെ വന്നു തല കാണിച്ചിട്ട് ഓടുന്നത് ഒരു സ്ഥിരം പരിപാടി ആക്കണുണ്ട്...ശര്യാക്കിത്തരാം ട്ടാ..

    നിശാസുരഭി..രണ്ടുമാണു നിശാ..കഥയെ ഉൾക്കൊള്ളാൻ സഹായിച്ച നിശേടെ കൂട്ടിനോടെന്റെ അന്വേഷണം അറിയിക്കുട്ടോ..ബ്ലോഗിന്റെ നാലതിര് പൊട്ടിച്ച് സീതയുടെ എഴുത്തുകള്‍ പുറം ലോകം അറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍..?ഒന്നുറങ്ങി എണീറ്റ് വരാൻ പറേം ഞാൻ...ഹിഹി

    രമേശ്‌ അരൂര്‍...നന്ദി ഏട്ടാ റൊമെയ്ൻ റോളണ്ടിനെക്കുറിച്ച് വിശദമായി പറഞ്ഞതിനു..ഒരിക്കലും ഒരു കഥാപാത്രത്തെ മുൻ നിർത്തി ഈ മഹത്തായ കഥയെ അപഗ്രദിക്കാൻ ആവില്യാ തന്നെ..ഞാനേട്ടൻ പറഞ്ഞതുപോലെ ഒരു കൈത്തിരിവെട്ടമെങ്കിലും ആയോ എന്ന കാര്യത്തിൽ സംശയം ഉണ്ട്...ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെങ്കിലും ആയിരുന്നെങ്കിൽ..ഹിഹി

    moideen angadimugar ...നന്ദി...സന്തോഷം

    ente lokam ...നന്ദി അങ്ങോട്ടും

    Lipi Ranju ...നന്ദി..സന്തോഷം...ഞാൻ തിരുത്തി ബീഥോവനെ ചാണ്ടിച്ചനാക്കി...ഹിഹി

    ശ്രീനാഥന്‍ ...നന്ദി സന്തോഷം ഏട്ടാ

    ജയിംസ് സണ്ണി പാറ്റൂര്‍...നന്ദി

    Rajasree Narayanan...എഴുത്തുകാരനേയും കൃതിയേയും കുറിച്ച് പറഞ്ഞതിനു നന്ദി..

    Villagemaan, ഷബീര്‍ (തിരിച്ചിലാന്‍) , Sukanya, Sabu M H, മഹേഷ്‌ വിജയന്‍, ജീ . ആര്‍ . കവിയൂര്‍, MyDreams ....നന്ദി സന്തോഷം എല്ലാർക്കും

    പടാര്‍ബ്ലോഗ്‌, റിജോ...കഥയറിയാത്ത ആട്ടം..

    jayalekshmi ...നന്ദി...കുറച്ചീസം കാണാഞ്ഞപ്പോ ന്താന്നു ആലോചിക്കുവാരുന്നു ഞാൻ..

    Manoraj...നന്ദി...സംശയങ്ങൾ ചോദിക്കായിരുന്നു

    ചെറുത്* ...ധൈര്യായിട്ട് കേറി വന്നു കമെന്റണ്ടെ...ഹിഹി

    Vayady....നന്ദി തത്തമ്മെ..

    ഒരു ദുബായിക്കാരന്‍....നന്ദി ഈ ആദ്യ സന്ദർശനത്തിന്

    ReplyDelete
  34. കൊള്ളാം ദേവൂസ്.....!!

    ReplyDelete
  35. http://www.pdf-ebooks-downloads.com/title/12200.html#edown

    You can find other books as well.

    ReplyDelete
  36. ഗ്രേസിയയിലൂടെ ലോകപ്രശസ്തമായ ഒരു പുസ്തകത്തെക്കൂടി ബൂലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നു....
    ഭാരത പുരാണങ്ങൾ മാത്രമല്ല വിശ്വവിഖ്യാത സാഹിത്യങ്ങളിലും നീന്തിതുടിച്ചവാളാണീസീത എന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്ന രചന...
    ബിഥൊവനേക്കാളേറെ അവന്റെ സംഗീതത്തെ പ്രണയിച്ച അനേകം കാമുകിമാരാൽ വിവസനായ നായകനായിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രം കേട്ടൊ സീതാജി.
    എന്തായാലും ഈ കാഴ്ച്ചപ്പാട് ഉഗ്രനായിരിക്കുന്നു....

    ReplyDelete
  37. വായന വൈകി... മനോഹരമായി സീതേ, തന്‍റെ ചിന്തകള്‍ .. സീതയുടെ ചിന്തകള്‍ ആകാശം മുട്ടെ പറന്നു പൊങ്ങുകയാണ്. എഴുത്തിന്‍റെ ശൈലി അതാണ് കാട്ടുന്നത്. പുരാണമായാലും, ഭാഷയായാലും, സീതയ്ക്കു വഴങ്ങുന്നുണ്ട്. വിശ്വസാഹിത്യത്തിലേയ്ക്കുള്ള ഈ ചുവടും അതിന്‍റെ ഉദാഹരണം. മനസ്സു നിറഞ്ഞ സന്തോഷത്തോടെ, സ്നേഹാശംസകള്‍ സീതേ... ഇനിയും ഒരുപാട് എഴുതുക. നന്ദി...

    ReplyDelete
  38. പുസ്തകത്തിനെപ്പറ്റി കൂടുതലറിയില്ല. നല്ല രചനാ ശൈലി. ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.

    ReplyDelete
  39. ..ഇതു പോലുള്ള സംഭവങ്ങൾ മണ്മറഞ്ഞ നമ്മുടെ പ്രീയ കാഥികൻ സാംബശിവൻ അവതരിപ്പിക്കാറുണ്ട്‌... അദ്ദേഹത്തെ ഓർത്തു പോകുന്നു...സാധാരണക്കാർക്ക്‌ വിശ്വസാഹിത്യം മനസ്സിലാക്കിക്കൊടുക്കാനും വായിക്കാനും പ്രേരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി തിരഞ്ഞെടുത്തതു പോലെ..

    അഭിനന്ദനംസ്‌...

    ReplyDelete
  40. നല്ല വായനാസുഖവും.. അറിവും നല്‍കുന്ന പോസ്റ്റ്...!!!
    അനിയത്തിക്കുട്ടിക്ക് ആശംസകള്‍.....!!!

    ReplyDelete
  41. മനോഹരമായ പോസ്റ്റ്‌. വ്യത്യസ്ഥത തന്നെയാണ് ഈ ബ്ലോഗിന്റെ പ്രത്യേകത. സാഹിത്യസമൃദ്ധമായ ഓരോ രചനയും കൊണ്ട് വായനക്കാരെ അതിശയിപ്പിക്കാന്‍ അതിനാവുന്നു. ഈ പോസ്റ്റും വളരെയേറെ ആസ്വാദനവും അറിവും നല്‍കുന്നു.

    ReplyDelete
  42. സീതാ..

    Romain Rollandന്‍റെ jean christophe ഇനിയും വായിചിട്ടില്ലാത്തത് കൊണ്ടും ബീഥോവന്‍റെ ജീവിതത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടും ആദ്യവായനയില്‍ കഥ പൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞതില്ല.. കഥയുടെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ വഴി ബെന്യമിന്ന്റെ പുസ്തക പരിചയത്തിലൂടെ കടന്നു പോയതിനു ശേഷമാണ് ഈ കഥയുടെ പുനര്‍വായന നടത്തിയത്.

    മൂലകഥയില്‍ നായകപക്ഷത്തു നിന്നുള്ള കഥാഖ്യാനമായിരുന്നുവെങ്കില്‍ സീത അവലംബിച്ചത്. അതിലെയൊരു സ്ത്രീ കഥാപാത്രത്തിന്‍റെ പക്ഷത്തു പിടിച്ചു സീതയുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് ഈ കഥയ്ക്ക് സ്വത്വമേകീ.. പക്ഷെ ഈ കഥയില്‍ പലയിടങ്ങളിലും നായകന്‍ വല്ലാതെ വിചാരണ ചെയ്യപെടുന്നുണ്ട്.. എന്നിലെ male chauvinistനെ അതോട്ടോന്നു ആലോസരപ്പെടുത്തുന്നുമുണ്ട്.. സാഹചര്യങ്ങളില്‍ സംഭവിച്ചു പോയതായിരുന്നില്ലേ ആ പ്രണയങ്ങളൊക്കെയും.. അതിനു അയാള്‍ സ്വയം വേദനകള്‍ ഏറ്റുവാങ്ങുന്നുമുണ്ട്..

    എഴുതപ്പെട്ടവയോക്കെയും കാലാന്തരം ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്.. ഇവിടെ സീതയുടെയീ ശ്രമം വിജയകരമായ പൊളിച്ചെഴുത്തായിരിക്കുന്നു.. ആശംസകള്‍.. ഒപ്പം നന്ദിയും; എനിക്കറിയാതെ പോയ ഒരു നല്ല പുസ്തകത്തെയും അതിലെ കഥാപാത്രങ്ങളെയും ഒരു കൊച്ചു കഥയിലൂടെ പരിചയപ്പെടുത്തിയതിനു.. ഗ്രന്ഥത്തെ കുറിച്ചും ഗ്രന്ഥകാരനെ കുറിച്ചും പറഞ്ഞു തന്നെ രമേശ്‌ ചേട്ടനോടും നന്ദി പറയുന്നു..

    ഇതുവരെ ബീഥോവനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയിരുന്നത് ഉത്തുംഗത്തിലേക്ക് ഉയര്‍ന്നു കയറുകയും തല്‍ക്ഷണം നിപതിക്കുകയും ചെയ്യുന്ന ശബ്ദവീചികളായിരുന്നെങ്കില്‍, ഇനി മുതല്‍ ഗ്രെസ്യയെയും അന്റൊനെറ്റിനെയും ഒളിവറെയുമൊക്കെയായിരിക്കും.. തുടര്‍ന്നും വായനക്കാരുടെ ചിന്തകളെ പുതിയ മേഖലകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന തരം നല്ല സൃഷ്ടികള്‍ സീതായനത്തില്‍ പിറവിയെടുക്കട്ടെയെന്നും ഞാന്‍ ആശിക്കുന്നു..

    സ്നേഹപൂര്‍വ്വം
    സീതയുടെ സ്വന്തം അനിയന്‍

    ReplyDelete
  43. ഹായ് ......
    എത്ര മനോഹരം , സംഭവ ബഹുലം ,മാസ്മര മാന്ത്രിക ശക്തി കലര്‍ന്ന വരികള്‍ , കരളിനെ കുളിരണിയിപ്പിക്കുന്ന രചന എന്നൊക്കെ പറയാന്‍ എനിക്ക് മനസ്സില്ല ...


    ആദരണീയ സംഗീതജ്ഞനായ ബീതോവന് കേള്‍വി ശക്തി കുറവായിരുന്നു പിന്നീട് മുഴുവനായും അടിച്ചു പോയി ...
    അതുകൊണ്ട് ഗ്രേസിയ പറഞ്ഞതൊന്നും പുള്ളിക്കാരന്‍ കേട്ടുകാണില്ല ദേവി ...
    വിട്ടേര് ട്ടോ പാവത്തിനോട് ക്ഷമിക്കാം നമുക്ക് ഒന്നുമില്ലേലും ഒത്തിരി നല്ല നല്ല മെലഡികളുടെ സൃഷ്ട്ടാവല്ലേ

    എങ്കിലും കൊള്ളാം .....സാറേ....
    ഹൃദയം നിറഞ്ഞ സലാം ..........

    ReplyDelete
  44. NPT ...നന്ദി ഏട്ടാ

    Sabu M H ...Thanks for sharing

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി മുരളിയേട്ടാ...പറഞ്ഞത് വാസ്തവം തന്നെ..ബീഥോവനെ പ്രണയിച്ച് സ്ത്രീകളെല്ലാം അടിമപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ മാസ്മരിക സംഗീതത്തിനായിരുന്നു

    വീട്ടുകാരന്‍...നന്ദി...സന്തോഷം

    കുസുമം ആര്‍ പുന്നപ്ര ....നന്ദി ചേച്ചീ

    മാനവധ്വനി....നന്ദിയോടെ പറയട്ടെ ആ മഹാനായ കലാകാരന്റെ ഏഴയലത്തു വരില്ലാ ഞാൻ..സന്തോഷം ഈ വാക്കുകൾക്ക്

    മനു കുന്നത്ത് ...നന്ദി ഏട്ടാ..ഈ ആദ്യ സന്ദർശനത്തിനും പ്രചോദനപരമായ വാക്കുകൾക്കും..

    Salam ...നന്ദി...സന്തോഷം

    Sandeep.A.K...നന്ദി അനിയാ..പല കഥകളിലും ജീവ ചരിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളുടെ പ്രഭയിൽ മങ്ങിപ്പോകുന്ന ഒട്ടേറെ കഥാപാത്രങ്ങളുണ്ട്...നമ്മൾ വായനക്കാരും മറന്നു പോകുന്നവ അല്ലെങ്കിൽ അവഗണിക്കുന്നവ..അവരെയൊന്നു പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിച്ചുവെന്നേയുള്ളൂ..അവരിൽ പലരും സ്ത്രീ കഥാപാത്രങ്ങളാ‍യിപ്പോകുന്നു...അനിയനൊന്നു ക്ഷമിക്ക്...ഹിഹി...ഒട്ടും വൈകാതെ ആണുങ്ങളേയും കൊണ്ടരാന്നേയ്..ഇവിടെ ഗ്രേസിയയുടെ കാഴ്ചപ്പാടിലൂടെ ചിന്തിച്ചതു കൊണ്ടാണു നായകനെ വിമർശിക്കുന്നുവോ എന്നു തോന്നിയത്..മൂലകഥ വായിക്കുമ്പോ ഗ്രേസിയയുടെ ചിന്തകൾ ഇടയ്ക്ക് പരയുന്നുണ്ട് അപ്രസക്തമായി..അതിനെ ഞാനൊന്നു ഉറപ്പിച്ചുവെന്നേയുള്ളൂ..

    SUDHI ...അയ്യോ സാറേ അങ്ങോരോട് എനിക്കൊരു വിരോധവുമില്ലാ...ഹിഹി...ക്ഷമിക്കാൻ നമുക്ക് ഗ്രേസിയയോട് പറയാം ട്ടാ...അപ്പോ നന്ദി...സന്തോഷം

    ReplyDelete
  45. വീണ്ടും നല്ല ഒരു വായനയ്ക്ക് ശേഷം മടങ്ങിപ്പോകുന്നു….

    ReplyDelete
  46. ബീഥോവന്‍റെ സിംഫണി പോലെ മനോഹരമായ കഥ........നല്ല ആവിഷ്കരണം.....

    ReplyDelete
  47. തൂവലാൻ....നന്ദി...സന്തോഷം

    meera prasannan....ആദ്യവരവിനും അഭിപ്രായത്തിനും നന്ദി...സന്തോഷം

    ReplyDelete