Sunday, April 24, 2011

ലാഭനഷ്ടങ്ങൾ....



















ജന്മകാരകനെന്ന ഭാവം കണക്കു പറയിക്കുന്നു താതനെ...
പത്തുമാസം ചുമന്നൊരു കണക്ക് ജനനിക്കുമുണ്ട്
പൈതൃകങ്ങളോടൊരു ചോദ്യം മാത്രം
പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കാത്ത
ഞാനെന്ന മകൾ ലാഭമോ നഷ്ടമോ...

താംബൂലമൊന്നിൽ കരം ചേർത്ത് വച്ച്
ഒരു താലിപ്പൊന്നിനായ് വില പേശി വിറ്റു
പ്രാണാംശമായത് നെഞ്ചോട് ചേർത്ത്
ജീവരക്തത്താൽ സീമന്തരേഖ നിറച്ച്
ഒരായുസ്സിൻ സ്നേഹാമൃതം അവനായൊരുക്കവെ
ജീവിതം പകുത്തൊരാ പങ്കാളിയോടൊരു ചോദ്യം
ഞാനെന്ന പാതി ലാഭമോ നഷ്ടമോ

പൊക്കിൾകൊടിയിലൂടന്നമേകി
നിറവേദനയിൽ ജന്മമേകി
രക്തം അമൃതായൂറ്റിയേകി
ജീവിത പാതയിലിടറാതെ ഞാൻ നടത്തിയ
സല്പുത്രനോടും ഒരു ചോദ്യം മാത്രം
അമ്മ...ഒരു ലാഭമോ നഷ്ടമോ

കാലമേകിയ ജരാനരകൾ വാങ്ങി
കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
മൃതിയെപ്പുണർന്നങ്ങ് യവനികയിൽ മറയവെ
പ്രപഞ്ച സൃഷ്ടാവിനോടുമൊരു ചോദ്യം മാത്രം
ഞാനെന്ന ജീവൻ ലാഭമോ നഷ്ടമോ

ഗഹനമാം ചിന്തയിലാണ്ടു പോയീശ്വരൻ..
മൌനം മുറിച്ചേതോ നിമിഷത്തിൽ
തടിച്ചൊരെൻ ജീവിത പുസ്തകത്താൾ മറിച്ചോതി
നീ...എന്നുമെന്റെ ലാഭമില്ലാത്ത നഷ്ടം...!!

51 comments:

  1. "കാലമേകിയ ജരാനരകൾ വാങ്ങി
    കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
    മൃതിയെപ്പുണർന്നങ്ങ് യവനികയിൽ മറയവെ
    പ്രപഞ്ച സൃഷ്ടാവിനോടുമൊരു ചോദ്യം മാത്രം
    ഞാനെന്ന ജീവൻ ലാഭമോ നഷ്ടമോ"

    എനിക്കേറ്റവും ഇഷ്ടായത് ഈ വരികളാണ് സീതേ.
    കവിത നന്നായി ട്ടോ .
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!!!
    ഇതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും, സത്യം ഒന്നു തന്നെ....സ്ത്രീകള്‍ എല്ലാ കാലത്തും അവഗണിക്കപ്പെടുകയും, വേദനിപ്പിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു....
    നല്ല ചിന്ത, സീതേ....

    ReplyDelete
  3. നല്ല കവിത എന്നു തോനുന്നു സീതച്ചേച്ചി.
    മറ്റൊന്നും കൊണ്ടല്ല വായിച്ചിട്ടൊന്നും മനസ്സിലായില്ല അതോണ്ടാ!
    എന്തായാലും കാണാം! ഇനിയും വരാം!
    അഭിനന്ദനങ്ങള്‍!

    http://chemmaran.blogspot.com/

    ReplyDelete
  4. ആദ്യ നാലുവരി ഒഴികെ ബാക്കിയെല്ലാം ഞാന്‍ അംഗീകരിക്കുന്നു ..
    പും എന്ന നരകത്തില്‍ നിന്ന് മാതാ പിതാക്കളെ ത്രാണനം ചെയ്യുന്നവന്‍ (രക്ഷപ്പെടുത്തുന്നവന്‍ )പുത്രന്‍ ആണ് (കവിതയില്‍ പറയുന്നത് പോലെ പുത്രി അല്ല .പുത്രന്‍ എന്നാല്‍ പും എന്ന നരകത്തില്‍ നിന്ന് ത്രാണനം ചെയ്യുന്നവന്‍ എന്നര്‍ത്ഥം ..അതുകൊണ്ടല്ലേ മാതാ പിതാക്കളുടെ മരണാനന്തര ക്രിയകള്‍ പുത്രന്മാര്‍ തന്നെ നടത്തണം എന്ന് വിധിച്ചിട്ടുള്ളത് ..
    എന്ത് തന്നെയാണെങ്കിലും ഇടയ്ക്ക് ഇങ്ങനെ ഒരു കണക്കെടുപ്പ് നടത്തുന്നത് നല്ലതാണ് ..രണ്ടു സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ തോന്നാല്‍ ..ഒന്ന് സര്‍വ നിരാസം വരുമ്പോള്‍ ..ലൌകിക സുഖങ്ങളെല്ലാം വെടിഞ്ഞു സംന്യാസം തേടുന്ന അവസ്ഥയില്‍ ..ഇതൊരു രജോ ഗുണമാണ്( പോസിറ്റീവ് )..പക്ഷെ സര്‍വ നിരാശയിലും ഇങ്ങനെയൊക്കെ തോന്നാം ..ഞാന്‍ ജനിച്ചത്‌ കൊണ്ട് .ജീവിച്ചതുകൊണ്ട് ,മരിക്കുന്നതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ ? ഉണ്ടായോ ? എന്ന ചോദ്യം ..ഇതൊരു തമോ ഗുണമാണ് (നെഗട്ടീവ് ) രണ്ടാമത്തെ ആണ് എങ്കില്‍ ഇത് താല്‍ക്കാലികം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ ..കാത്തിരിക്കുക മാറ്റി ചിന്തിക്കാന്‍ തീര്‍ച്ചയായും അവസരം വരും ...

    കവിത അസ്സലായിട്ടുണ്ട് ..അതും പറയാതെ വയ്യ :)

    ReplyDelete
  5. ലാഭനഷ്ട കണക്കുകള്‍ ആണല്ലോ എവിടെയും !

    ReplyDelete
  6. പും എന്ന നരകത്തിൽ നിന്നു ത്രാണനം ചെയ്യുന്നതും പുത്രൻ , പുത്രിയല്ല! നഷ്ടം തന്നെ. ഈശ്വരൻ പോലും ചിന്തയില്ലാണ്ടു പോകും ഈ കണക്കെടുപ്പിൽ. മകൾ ,ഭാര്യ, അമ്മ -ആരും തന്നെ കണക്കു പറയാൻ പാടില്ല.എല്ലാ നഷ്ടവും ലാഭമായി കാണാനുള്ള മാജിക് പഠിച്ചല്ലേ ഭൂമിയിലേക്കു പിറന്നു വീഴുക.വെറും വാക്കുകളിൽ അഭിപ്രായം പറയുന്നതിനും അപ്പുറത്താണു ഈ കവിത. മനോഹരമായി എഴുതിയിരിക്കുന്നു സീത....

    ReplyDelete
  7. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ പേര് ചേര്ക്കപ്പെടാത്ത സൃഷ്ടി ...!
    കവിതയിലെ കണക്കെടുപ്പ് ചിന്തിപ്പിക്കുന്നുവെങ്കില്‍, കണക്കെടുപ്പിലെ കവിത നല്ലൊരു വായനാനുഭവം നല്‍കുന്നു....

    ReplyDelete
  8. ചെറുവാടി.....നന്ദി ഏട്ടാ ....തേങ്ങ ഉടച്ചതിനും അഭിപ്രായത്തിനും....

    ചാണ്ടിക്കുഞ്ഞ് .....അതെ ചാണ്ടിച്ചായാ..സ്ത്രീയുടെ നന്മയ്ക്ക് വേണ്ടി മനു എഴുതിയ വാക്കുകള്‍ ലോകം വളച്ച് ഒടിച്ചു...പാവം സ്ത്രീ .....നന്ദി വന്നതിനും അഭിപ്രായത്തിനും ...

    ചെമ്മരന്‍...... ശ്ശോ..ഒന്നും മനസ്സില്ലായില്ലാ അല്ലെ...ന്നാലും വന്നുല്ലോ...നന്ദി ട്ടോ

    രമേശ്‌ അരൂര്‍ ........രമേശ്‌ ഏട്ടാ താഴെ ശ്രീ ടീച്ചര്‍ പറഞ്ഞത് പോലെ ചിന്തിച്ചതാണ് ഞാന്‍ ...പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കാന്‍ ആകാത്ത ഞാനെന്ന മകള്‍ ലാഭമോ നഷ്ടമോ എന്ന് ....തെറ്റ് പറ്റിയതാണ്..ചൂണ്ടി കാണിച്ചതിനു നന്ദി...തിരുത്തിയിട്ടുണ്ട് നോക്കുമല്ലോ.....പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്റെ ചിന്തയെന്നു പറയാന്‍ അറിയില്യാ ...മനസ്സില്‍ ഉരുത്തിരിയുന്നത് അക്ഷരങ്ങള്‍ ആക്കുന്നു....നന്ദി ഏട്ടന്റെ വിലയേറിയ അഭിപ്രായത്തിന്‌...

    വില്ലജ് മാന്‍ .......നന്ദി വന്നതിനും അഭിപ്രായത്തിനും...ജീവിതം തന്നെ ഒരു ലാഭ നഷ്ട കണക്കല്ലേ...

    ശ്രീ.......ടീച്ചറെ നന്ദിയുണ്ട് വന്നതിനും എന്റെ ചിന്തകളെ മനസ്സില്ലാക്കിയതിന്....ബന്ധങ്ങള്‍ കണക്കു പറയാന്‍ പാടില്യാ തന്നെ .....വായനയില്‍ ഇടയില്‍ എപ്പോഴോ മനസ്സില്‍ കടന്നു കൂടിയ ചിന്ത അതിനെ അക്ഷരങ്ങളാക്കി....രമേശേട്ടന്‍ തിരുത്തിയില്ലാരുന്നേല്‍ കവിത കുളം ആയേനേ ....ഇനിയും വരണം ഈ വഴി ...ഞാനവിടെ ഒരു തേങ്ങ ഉടച്ചിരുന്നു ട്ടോ

    ReplyDelete
  9. ലാഭമോ നഷ്ടമോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാതകുന്ന ശ്രുഷ്ടി!
    ചാണ്ടിക്കുഞ്ഞു പറഞ്ഞത്‌ പോലെ ഇനിയും എത്ര നാള്‍?
    നന്നായിരിക്കുന്നു.

    ReplyDelete
  10. @കാലമേകിയ ജരാനരകൾ വാങ്ങി
    കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
    മൃതിയെപ്പുണർന്നങ്ങ് യവനികയിൽ മറയവെ
    പ്രപഞ്ച സൃഷ്ടാവിനോടുമൊരു ചോദ്യം മാത്രം
    ഞാനെന്ന ജീവൻ ലാഭമോ നഷ്ടമോ“

    ഈ ലാഭവും നഷ്ട്ടവുമൊക്കെ നമ്മുടെ കച്ചോടത്തിന്റെ മിടുക്കുപോലിരിക്കും കേട്ടൊ

    ReplyDelete
  11. ഗഹനമാം ചിന്തയിലാണ്ടു പോയീശ്വരൻ..
    മൌനം മുറിച്ചേതോ നിമിഷത്തിൽ
    തടിച്ചൊരെൻ ജീവിത പുസ്തകത്താൾ മറിച്ചോതി
    നീ...എന്നുമെന്റെ ലാഭമില്ലാത്ത നഷ്ടം...!!

    ഒരു നല്ല കവിത.

    ReplyDelete
  12. ഈശ്വരനെ ഗഹനമായി ചിന്തിപ്പിച്ചു അല്ലേ? ഇനി ഞാനൊന്ന് ചിന്തിച്ച് നോക്കട്ടെ ലാഭമാണോ നഷ്ടമാണോ ലാഭമില്ലാത്ത നഷ്ടമാണോ എന്ന്!!!

    ReplyDelete
  13. ലാഭം, നഷ്ടം, ഈ കവിതയിലൂടേയുള്ള വിചാരം ഇഷ്ടപ്പെട്ടു, സീത. സീത ഒരു ലാഖമായിരിക്കും, വെറുതെ നഷ്ടമെന്ന് കരുതണ്ട.

    ReplyDelete
  14. അതി മനോഹര കവിത.അവസാനവരികള്‍ അതി ഗംഭീരം.ഈശ്വരനെപ്പോലും ചിന്തയില്‍ ആഴ്ത്തിയില്ലേ?ആശംസകള്‍.

    ReplyDelete
  15. ആദ്യം പോസ്റ്റ് ചെയ്തത് എന്താണെന്നെനിക്കറുയില്ലാ...ഇപ്പോഴത്തെ കാഴ്ചയിൽ കവി (കവിയത്രി - എന്ന് പറയണ്ടാ എന്ന് പണ്ട് വാരഫലക്കാരൻ സാറ് പറഞ്ഞിട്ടുണ്ട്)ആദ്യ വരികളിൽ ഉദ്ദേശിച്ചത്-(പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കാത്തഞാനെന്ന മകൾ ലാഭമോ നഷ്ടമോ).. പുത്രനല്ലാതെ. പുത്രിയായി ജനിച്ച് പോയി എന്ന വ്യഥയാണ് എഴുതിയിരിക്കുന്നത് ആ അർത്ഥത്തിൽ ഈ വരികൾ ശരിയാണു രമേശ് അരൂർ.. ഇനി കവിതയെ കുറിച്ച് പറയുകയാണെങ്കിൽ ഇകഴ്ത്താൻ ഒന്നുമില്ലാ.. പുകഴ്ത്താൻ ഒരുപാടുണ്ട്താനും..അവസാനവരികളിലെത്തുമ്പോൾ... എനിക്കൊരു സംശയം മാത്രം.ഈശ്വരന്.. ആൺ പെൺ എന്ന വക ഭേദമുണ്ടോ..? അർദ്ധനാരീശ്വര സങ്കൽ‌പ്പത്തിലാണ് നമ്മുടെ ദൈവചിന്തകൾ.. അനുഭവങ്ങളാണ് ഇതിന്റെ സാക്ഷിപത്രമെങ്കിൽ ഒന്നും പറയാനില്ലാ... സീതേ.. താങ്കൾ ഭാവിയിൽ മലയാളത്തിലെ ഏറ്റവും പ്രകീർത്തിക്കപ്പെടുന്ന ഒരു കവിയായിത്തീരുമെന്നതിൽ എനിക്ക് ഒരു സശയവുമില്ലാ.. ചിന്തകൾക്ക് ചിന്തേരിട്ട് മിനുക്കി ഇനിയും തൂലികയിലൂടെ പിറന്ന് വീഴട്ടെ..ഇത്തരം നല്ല വരികൾ എല്ലാ ഭാവുകങ്ങളും

    ReplyDelete
  16. പ്രിയപ്പെട്ട സീതേ ...

    മനസ്സില്‍ തട്ടുന്ന ചിന്തകള്‍ ഇതുപോലെ ഇനിയും അക്ഷരങ്ങളായി ഉദിക്കട്ടെ ....
    ശ്രീ ചന്തു നായര്‍ പറഞ്ഞത് പോലെ താങ്കള്‍ ഭാവിയില്‍ അറിയപ്പെടുന്ന ഒരു എഴുത്തു കാരിയാകും.
    ദൈവം എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ .

    പിന്നെ സീതേ ....

    "പൊക്കിൾകൊടിയിലൂടന്നമേകി
    നിറവേദനയിൽ ജന്മമേകി
    രക്തം അമൃതായൂറ്റിയേകി
    ജീവിത പാതയിലിടറാതെ നടക്കാൻ പഠിപ്പിച്ച
    സല്പുത്രനോടും ഒരു ചോദ്യം മാത്രം
    അമ്മ...ഒരു ലാഭമോ നഷ്ടമോ"

    ഈ വരികളില്‍
    "ജീവിത പാതയിലിടറാതെ നടക്കാൻ പഠിപ്പിച്ച"

    അമ്മ മകനെയാണ് നടക്കാന്‍ പഠിപ്പിച്ചത് .അല്ലേ .
    വരികള്‍ എഴുതിയപ്പോള്‍ സീത ഉദ്ദേശിച്ചതും അതാണെന്ന് വ്യക്തമാണ്.
    പക്ഷെ
    "...............ജീവിത പാതയിലിടറാതെ നടക്കാൻ പഠിപ്പിച്ച
    സല്പുത്രനോടും ഒരു ചോദ്യം മാത്രം"

    വരികള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍

    അമ്മയെ മകന്‍ നടക്കാന്‍ പഠിപ്പിച്ചെന്നു തോന്നും.
    "ജീവിത പാതയിലിടറാതെ നടക്കാൻ പഠിപ്പിച്ച" ഈ വരികള്‍ മാത്രം ഒന്ന് എഡിറ്റ്‌ ചെയ്‌താല്‍ നന്നായിരുന്നു .

    ശ്രീ ചന്തു നായര്‍ ,ശ്രീ രമേശ്‌ ഇത്‌ എന്‍റെ മാത്രം തോന്നലാണോ ?.
    അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.
    സീതേ ഇനിയും എഴുതുക
    ആശംസകള്‍

    ReplyDelete
  17. പട്ടേപ്പാടം റാംജി.....നന്ദി ഏട്ടാ...സ്ത്രീക്ക് ഇനിയുമീ പീഢനമെത്ര നാൾ...ചിന്തിക്കേണ്ടത് സ്ത്രീ തന്നെയാണ്...

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.....അഹാ ചാരപ്പണിയൊക്കെ നിർത്തി കച്ചോടത്തിലായോ ശ്രദ്ധ...എന്റെ മുരളിയേട്ടാ കച്ചോടമൊന്നു കൊഴുപ്പിച്ച് സ്വയം ഒരു ലാഭമാകാൻ പറ്റുമോ എന്ന പരിശ്രമത്തിലാ ഞാൻ...ഹിഹി...നന്ദി ട്ടോ..

    moideen angadimugar...നന്ദി സുഹൃത്തേ....

    ajith ...നന്ദി ഏട്ടാ ഈ സന്ദർശനത്തിനും വാക്കുകൾക്കും...ചിന്തയ്ക്കൊടുവിൽ ഉത്തരം കിട്ടിയാലെന്നോട് പറയണേ....

    ശ്രീനാഥന്‍....നന്ദി ഏട്ടാ ഈ സ്നേഹത്തിനു...ഞാനൊരു ലാഭമാകാനാണു ശ്രമം...


    ചന്തു നായര്‍ .....നന്ദി ഒരിക്കൽ കൂടി അങ്ങയുടെ വിലയേറിയ വാക്കുകൾക്ക്...ആദ്യം “പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കും ഞാനെന്ന മകൾ” എന്നായിരുന്നു പോസ്റ്റിയത്....വിചാരിച്ചതല്യാ എഴുതിയത്...തെറ്റ് രമേശേട്ടൻ ചൂണ്ടിക്കാട്ടിയപ്പോ മനസ്സില്ലായി..ഈശ്വരനു വകഭേദം ഇല്ല തന്നെ ഞാൻ അവസാനം എഴുതിയ നഷ്ടം ഒരു ദ്വയാർത്ഥ പ്രയോഗമായിരുന്നു...ചിലരില്ലാതാവുമ്പോ നമുക്കൊരു നഷ്ടം തോന്നും..അതാണിവിടെ ദൈവത്തിനു എന്നോട് ( സ്ത്രീയോട്)..ദൈവത്തിനൊരു ലാഭവും ഇല്യാ എന്നെക്കൊണ്ട്...പക്ഷേ ഞാനെന്ന ജീവൻ ഇല്ലാതാവുമ്പോ ദൈവത്തിനതൊരു നഷ്ടം...എന്നോടുള്ള ദൈവത്തിന്റെ വാത്സല്യമാണുദ്ദേശിച്ചത്...അങ്ങയുടെ അനുഗ്രഹങ്ങളും ആശംസകളും നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റ് വാങ്ങുന്നു...

    SHANAVAS....നന്ദി ഏട്ടാ ആ വാക്കുകൾക്ക്..ദൈവം ഒരു നിമിഷം ഞെട്ടിപ്പൊയ്ക്കാണും എന്താ മറുപടി പറയേണ്ടതെന്ന കൺഫ്യൂഷനിലായിപ്പോയി പാവം...

    ReplyDelete
  18. Suja.....നന്ദി ഈ സന്ദർശനത്തിനും വാക്കുകൾക്കും...പിന്നെ ഈ തിരുത്തലുകൾക്കും....ഞാൻ തിരുത്തിയിട്ടുണ്ട് ട്ടോ..ശരിയാണ്...എഴുതിയപ്പോ ചിന്തിച്ചില്യാ...തെറ്റ് ചൂണ്ടിക്കാട്ടിയതിനു ഒരുപാട് നന്ദി...ഇനിയും വരണം...

    ReplyDelete
  19. @സുജ ::::::ഇത്തരം തെറ്റുകള്‍ കാവ്യ ഭാവനയെ ഓര്‍ത്ത്‌ നമുക്ക് ക്ഷമിക്കാം ..കാരണം അര്‍ഥം അതുള്‍ക്കൊള്ളുന്ന വലിയ ആശയം കവിയുടെ ഉദ്ദേശ ശുദ്ധി അതിനെ ക്കാള്‍ ഉപരി കവിത ഉള്‍ക്കൊള്ളുന്ന ഭാവം അതാണ്‌ പ്രധാനം ..അര്‍ഥം വ്യാകരന്മ ഇവ മാത്രം പരിഗണിക്കുന്ന മാത്രയില്‍ വലിയ തെറ്റെന്നു തോന്നാവുന്ന ഇത്തരം പ്രയോഗങ്ങള്‍ വലിയ വലിയ എഴുത്തുകാരും നടത്തിയിട്ടുണ്ട് ..ഉദാ : കുമാരനാശാന്‍ :
    "ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
    പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെ ..."
    എന്ന് വീണ പൂവിനെ കുറിച്ച് വരണിച്ചത് വലിയ വിമര്‍ശനം
    സൃഷ്ടിച്ചിട്ടുണ്ട് ...സാധാരണ പ്രസവം കഴിഞ്ഞാണ് കുഞ്ഞിനെ ലാളിക്കുന്നതെന്നും അതുകൊണ്ട് പൂവിനെ ലത (വള്ളി ) ലാളിച്ചു പെറ്റതാണ് എന്ന പ്രയോഗം നേരെ വിപരീതമായെന്നുമാണ് വിമര്‍ശനം ..ആശാന്‍ എഴുതിയപ്പോള്‍ ആദ്യം ലാളിച്ചു പോയി പിന്നീടാണ് പെറ്റത് !! എന്നാല്‍ കാവ്യ ഭംഗി യുടെ പേരില്‍ ആ വാദം കാവ്യാസ്വാദകര്‍ മുഖ വിലക്കെടുത്തതെയില്ല ...:)
    സീതയുടെ വരികളും കാവ്യ ഭംഗിയുടെ പേരില്‍ നമുക്ക് വകവെച്ചു കൊടുക്കാം എന്ന് തോന്നുന്നു .പക്ഷെ ആ അ വരി അതിനേക്കാള്‍ ഭംഗിയായി എഴുതാമെങ്കില്‍ അങ്ങനെയും ഈ ദോഷം തീര്‍ക്കാം ..:)

    ReplyDelete
  20. ലാഭമോ നഷ്ടമോ...
    നന്നായിരിക്കുന്നു.

    ReplyDelete
  21. കണ്ടു , വായിച്ചു , അറിഞ്ഞു ,
    അക്ഷരങ്ങള്‍ മനസ്സിന്റെ വാതിലുകളാണ്
    സീതയുടെ ആ വാതിലുകള്‍ക്ക് ഉരുക്കിന്റെ ഉറപ്പും , തേക്കിന്റെ ഭംഗിയും , ചന്ദനത്തിന്റെ സുഗന്ധവും ഉണ്ട് ,
    ആ വാതിലുകള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ ഒരിക്കലും അടയ്ക്കാതിരിക്കുക ...ഭാവുകങ്ങള്‍ ..!!

    ഇത്രേ എനിക്ക് പറയാനുള്ളൂ ...
    "കര്‍മ്മ നിയോഗമാം ജീവിത യാത്ര നീ
    പുണ്യയാഗം കണക്കിനി ജീവിച്ചു തീര്‍ക്കുകില്‍
    മോക്ഷം ലഭിച്ചിഹ ലോകം വെടിഞ്ഞു നീ
    പരമപവിത്രമാ ദേവപാദങ്ങള്‍ പൂകിടും "...

    തെറ്റുകള്‍ ക്ഷമിക്കുമല്ലോ ല്ലേ ....

    ReplyDelete
  22. കവിതയെ വിലയിരുത്താന്‍ അറിയില്ലെങ്കിലും വരികളെ നന്നായി ഉപയോഗിചിരിക്കുന്നുവെന്നു പറയാതെ വയ്യ,ഇഷ്ടായി...
    ആശംസകള്‍ നേരുന്നു....

    (ഫോണ്ട് ചെറിയ മാറ്റം വരുത്തിയാല്‍ കൂടുതല്‍ വായിക്കാന്‍ എളുപ്പമാവും.)

    ReplyDelete
  23. ആദ്യത്തെ അഞ്ചു വരികള്‍ എഴുതിയത്തിനു എല്ലാ പെണ്മക്കള്‍ക്കും
    വേണ്ടി ഞാന്‍ നന്ദി പറയുന്നു സീതെ...
    എന്‍റെ അച്ഛന് ഞങ്ങള്‍ രണ്ടു പെണ്മക്കള്‍ ആയിപ്പോയത് കൊണ്ട്
    ഇളയച്ഛന്‍റെ മകനെക്കൊണ്ട് അച്ഛന്‍റെ മരണാനന്തര ക്രിയകള്‍
    ചെയ്യിച്ചു.... അച്ഛന്‍റെ മരണാനന്തര ക്രിയകള്‍ ചെയ്യാന്‍
    അധികാരമില്ലാത്ത മകള്‍! അന്ന് ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം, സീതയുടെ കവിതയില്‍ കാണുന്നു.... നന്ദി സീതെ...
    പറഞ്ഞു അറിയിക്കാന്‍ ആവാത്തത്ര നന്ദിയുണ്ട്....

    ReplyDelete
  24. രമേശ്‌ അരൂര്‍ ....ഒരുപാട് സന്തോഷമുണ്ട് ഏട്ടാ..എന്റെ തെറ്റുകുറ്റങ്ങൾ പറഞ്ഞു തരിക മാത്രല്യ...അതിന്റെ എല്ലാ വശങ്ങളും ഉൾക്കൊണ്ട് ആ സൃഷ്ടിയെ ആസ്വദിക്കുന്നുണ്ടല്ലോ...ഞാൻ സുജ പറഞ്ഞ ശേഷം ഒന്നു തിരുത്തിയിരുന്നു നോക്കൂ ട്ടോ...

    ബെഞ്ചാലി....നന്ദി ബെഞ്ചാലി ഈ വരവിനും വാക്കുകൾക്കും..

    SUDHI ...നന്ദി ഈ വാക്കുകൾക്ക്...തെറ്റുകൾ എന്നുദ്ദേശിച്ചത് മനസ്സില്ലായില്യാ...മനസ്സാണു പ്രാധാനം വാക്കുകളല്യാ...ഇവിടെ വന്ന് വായിക്കാനും അഭിപ്രയം പറയാനും തോന്നിയ മനസ്സല്ലേ നോക്കേണ്ടത്..

    ഷമീർ തളിക്കുളം....നന്ദി ഏട്ടാ..ഫോണ്ട് ഇറ്റാലിക്സ് മാറ്റണമെന്നാണോ ഉദ്ദേശിച്ചത്...

    Lipi Ranju....നന്ദി ട്ടോ മനസ്സിൽ തട്ടി പറഞ്ഞ ആ വാക്കുകൾക്ക്...നിസ്സഹായരായിപ്പോകാറുണ്ട് സ്ത്രീകൾ പലപ്പോഴും...

    NPT.....ആഹാ ഇതാരാ...അവിടൊരു ഈച്ചയേം കഴുകനേം കാട്ടി എന്നെ പേടിപ്പിച്ചു ല്യേ...ഹിഹി...നന്ദി ഏട്ടാ ഈ വരവിനും അഭിപ്രായത്തിനും

    ReplyDelete
  25. കാലമേകിയ ജരാനരകൾ വാങ്ങി
    കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
    മൃതിയെപ്പുണർന്നങ്ങ് യവനികയിൽ മറയവെ
    പ്രപഞ്ച സൃഷ്ടാവിനോടുമൊരു ചോദ്യം മാത്രം
    ഞാനെന്ന ജീവൻ ലാഭമോ നഷ്ടമോ

    നല്ല വരികൾ

    ReplyDelete
  26. സീതേ, ......നഷ്ടമില്ലാത്തൊരു ലാഭമാവട്ടെ ആ സാഹിത്യജീവിതവും .......ആശമ്സകളോടെ.....ജയലക്ഷ്മി

    ReplyDelete
  27. സീതയുടെ കവിതയിലെ തീഷ്ണത ഉള്‍ക്കൊള്ളുന്നു. നല്ലതായിട്ടുണ്ട്. ആശംസകള്‍. സ്ത്രീ എന്നും സ്ത്രീ തന്നെയാണ്. അവള്‍ എഴുതുമ്പോള്‍ പോലും ശ്രദ്ധിയ്ക്കണം. അതില്‍ ആത്മാംശം വന്നു കൂടാ.. പുരുഷന്
    അതിര്‍ വരമ്പുകളില്ലാ.. ലാഭനഷ്ടങ്ങളില്ലാ.. എപ്പോഴും നഷ്ടങ്ങള്‍ പേറുന്നവര്‍ സ്ത്രീ തന്നെയായിരിയ്ക്കും.

    ReplyDelete
  28. സീതേ
    ആ വരികള്‍ക്ക് ഇപ്പോള്‍ ഭംഗികൂടിയില്ലേ .......
    ശ്രീ രമേശ്‌ പറഞ്ഞതുപോലെ...... "ആ വരി അതിനേക്കാള്‍ ഭംഗിയായി എഴുതാമെങ്കില്‍ അങ്ങനെയും ഈ ദോഷം തീര്‍ക്കാം ..:)
    ഇനിയും എഴുതുക .
    എല്ലാ ഭാവുകങ്ങളും നേരുന്നു.


    ശ്രീ രമേശ്‌ .....

    "ഇത്തരം തെറ്റുകള്‍ കാവ്യ ഭാവനയെ ഓര്‍ത്ത്‌ നമുക്ക് ക്ഷമിക്കാം ..കാരണം അര്‍ത്ഥം അതുള്‍ക്കൊള്ളുന്ന വലിയ ആശയം കവിയുടെ ഉദ്ദേശ ശുദ്ധി അതിനെ ക്കാള്‍ ഉപരി കവിത ഉള്‍ക്കൊള്ളുന്ന ഭാവം അതാണ്‌ പ്രധാനം ....."
    രമേശ്‌ പറഞ്ഞത് സത്യമാണ് .
    എന്നിരുന്നാലും
    ഇത്‌ ബ്ലോഗ്‌ അല്ലേ .
    ബ്ലോഗില്‍ പ്രിന്ററും എഡിറ്ററും പബ്ലിഷറുമെല്ലാം നമ്മളല്ലേ .
    പബ്ലിഷ് ചെയ്തു കഴിഞ്ഞാലും തെറ്റ് കണ്ടാല്‍ തിരുത്തുവാനുള്ള സ്വാതന്ത്ര്യം രചയിതാവിന് ഉണ്ട്.
    ആരും മിണ്ടാതിരുന്നാല്‍ സീത അത് എങ്ങനെ അറിയും .

    ഇത്തരത്തിലുള്ള സ്വാതന്ത്ര്യം,സൗകര്യം അന്നുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ
    "ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
    പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെ ..." എന്നത് ഇതിലും മനോഹരമായി മഹാകവി കുമാരനാശാനും എഡിറ്റ്‌ ചെയ്തേനെ ........:-).
    സീതയുടെ സൃഷ്ട്ടികള്‍ എനിക്കേറെ ഇഷ്ട്ടമാണ് .
    ശ്രീ രമേശ്‌ ഇത്തരം ചര്‍ച്ചകളിലൂടെ പങ്കു വെക്കുന്ന പല അറിവുകളും ഏവര്‍ക്കും പ്രയോജനം ചെയ്യുന്നു, എന്നുകൂടി പറഞ്ഞുകൊള്ളട്ടെ ..
    വളരെ നന്ദി രമേശ്‌ .

    ReplyDelete
  29. ആരും ചോദിക്കാത്ത ചോദ്യം തന്നെ
    കവിതയെ ഗൌരവതരമാക്കുന്നു. എന്തി
    നാണു പ്രപഞ്ചത്തിന്റെ മൊത്തം പകര്‍പ്പവകാശം
    എല്ലാ പുരാണങ്ങളും ആണുങ്ങള്‍ക്കു പതിച്ചു
    നല്കിയിരിക്കുന്നതു്.എനിക്കിഷ്ടമായി ഈ ചോദ്യം
    കുറെക്കാലത്തേക്കു ദൈവത്തിനും തലപുകയ്ക്കാം

    ReplyDelete
  30. വന്നിരുന്നു...വായിച്ചിരുന്നു...
    ഇഷ്ടപ്പെട്ടു.

    പിന്നെ,
    ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കേണ്ടതില്ല സഖി....
    ഇവിടെ നിന്നാരും ലാഭവുമായി മടങ്ങിയതറിവില്ല..
    അതിനാല്‍ തന്നെ
    അതൊരിക്കലും ഒരു നഷ്ടവുമല്ല..
    ഒരിക്കലും..അല്ലേ.?

    ആശംസകള്‍...

    ReplyDelete
  31. പവര്‍ പോയപ്പോള്‍ യു പി എസ് ലെ ചാര്‍ജ്ജ് തീരും മുന്‍പ് തിടുക്കത്തില്‍ അയച്ച കമന്റ്‌ ആണത് അപ്പോള്‍ വരികളിലെ തെറ്റുകള്‍ ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്നാണ് ഉദ്ദേശിച്ചത് സീതേ ...
    പിന്നെ സീതയുടെ പോസ്റ്റുകള്‍ വായിച്ചില്ലെങ്കില്‍ നഷ്ട്ടം വായനക്കാര്‍ക്കല്ലേ ...

    ള്‍ , ല്‍ ..എന്നീ അക്ഷരങ്ങള്‍ ഈ ബ്ലോഗില്‍ വായിക്കാന്‍ ഇനിക്കു പറ്റുന്നില്ല , എന്റെ ബ്ലോഗിലെ ഫോണ്ട് പ്രോബ്ലം എന്ന ടോപ്പിക്ക് ഒന്നു ട്രൈ ചെയ്തൂടെ ,

    ReplyDelete
  32. moideen angadimugar ....നന്ദി സുഹൃത്തേ...

    jayalekshmi....നന്ദി സ്നേഹമൂറും വാക്കുകൾക്ക്...

    കുസുമം ആര്‍ പുന്നപ്ര....അതേ ചേച്ചീ നഷ്ടങ്ങളെന്നും സ്ത്രീക്ക് മാത്രം...ആത്മാംശമൊന്നും കടന്നു വരാതെയാണു കഴിവതും എഴുതാൻ നോക്കുന്നത്...എങ്കിലും എവിടെയോ ഒരു ഞാൻ...ഹിഹി

    Suja....നന്ദി സഖീ ഈ തിരുത്തലുകൾക്കും സന്ദർശനത്തിനും...

    ജയിംസ് സണ്ണി പാറ്റൂര്‍ ....നന്ദി ഏട്ടാ ഈ സന്ദർശനത്തിന്...ദൈവം ചുമ്മാ ഇത്തിരി നേരം തല പുകയ്ക്കട്ടെന്നെയ്...

    JITHU....ആഹാ വന്നിട്ട് മുങ്ങിയോ നേരത്തെ....ഉവ്വ് സഖേ...ലാഭമില്ലാത്തൊരു നഷ്ടമാകണം ദൈവത്തിന്റെയെങ്കിലും...ജാലക കാഴ്ചകൾ കാണുന്നില്യാല്ലോ സഖേ...പലവട്ടം ജാലകം തുറന്നു നോക്കി തിരികെ പോന്നു...വേഗാവട്ടെ ട്ടോ...

    SUDHI......“പിന്നെ സീതയുടെ പോസ്റ്റുകള്‍ വായിച്ചില്ലെങ്കില്‍ നഷ്ട്ടം വായനക്കാര്‍ക്കല്ലേ ...”ആരും കേൾക്കണ്ടാട്ടോ..ഹിഹി..ഫോണ്ട് പ്രോബ്ലം നോക്കാം ട്ടോ

    ReplyDelete
  33. സീത എന്ന എന്റെ കൂട്ടുകാരീ എന്നുമെന്റെ ലാഭം. നല്ല നല്ല കവിതകളും കഥകളും എഴുതി എന്നില്‍ സന്തോഷം നിറക്കുന്നവള്‍.

    ReplyDelete
  34. വായാടി .........നീയെന്നും എന്റെ ലാഭം എന്നറിയുന്നുവോ സഖീ....നിന്‍ കൊഞ്ചല്‍ ഇല്ലാതെ എന്‍ ചിത്രകൂടം മൌനമെന്നും അറിയൂ നീ

    ReplyDelete
  35. സീതേ, ബുദ്ധിമുട്ടില്ലെങ്കില്‍ പുതിയ പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കണം. അപ്പോള്‍ പോസ്റ്റ് ഇട്ട ദിവസം തന്നെ വന്ന് വായിക്കാമല്ലോ?

    ReplyDelete
  36. താതനും ജനനിക്കും സ്നേഹാമൃതം നുകർന്നവനും പുത്രനും ‘നഷ്ടപ്പെടുന്ന ലാഭം’
    നല്ല കവിത

    ReplyDelete
  37. പൊക്കിൾകൊടിയിലൂടന്നമേകി
    നിറവേദനയിൽ ജന്മമേകി
    രക്തം അമൃതായൂറ്റിയേകി
    ജീവിത പാതയിലിടറാതെ ഞാൻ നടത്തിയ
    സല്പുത്രനോടും ഒരു ചോദ്യം മാത്രം
    അമ്മ...ഒരു ലാഭമോ നഷ്ടമോ

    കവിത കലക്കി

    ReplyDelete
  38. ലാഭവും നഷ്ടവും നോക്കേണ്ട. ജീവിതമാണ്‌ പ്രധാനം.ആശംസകള്‍.

    ReplyDelete
  39. ലാഭമില്ലാത്ത നഷ്റ്റം തന്നെയാണു സ്ത്രീ എന്നും എപ്പോഴും.

    നല്ല വരികള്‍,ആശംസകള്‍..

    ReplyDelete
  40. കൊള്ളാം .... നല്ല വരികള്‍ ...

    ബൂലോകത്തിന് നിങ്ങള്‍ ലാഭം തന്നെ ...

    ReplyDelete
  41. നല്ല വരികള്‍...ഒരുപാട് ഇഷ്ട്ടപ്പെട്ടു..
    രമേശ്‌ അരൂരും സുജയും ഒക്കെ പറയുന്ന പോലെ പറയാന്‍ അറിയില്ല, കവിതയെ കുറിച്ചുള്ള വിവരം വളരെ കുറവാണെ...!!!

    പിന്നെ, ഇത് വായിച്ചപ്പോള്‍ 'പെണ്‍ നിലം' എന്ന ബ്ലോഗില്‍ 'അനാമിക' എന്ന ബ്ലോഗ്ഗര്‍ എഴുതിയ 'പുരുഷനോട്' എന്ന കവിതയും ഓര്‍മ്മ വന്നു: ലിങ്ക് ദാ ഇവിടെ

    ReplyDelete
  42. വായാടി...ഞാനത് റെഡിയാക്കാം സഖീ...

    Kalavallabhan.....നന്ദി സുഹൃത്തേ എന്റെ കവിതയെ ഉൾക്കൊണ്ടതിന്...

    അനുരാഗ്....നന്ദി ഈ വരവിനും അഭിപ്രായത്തിനും...

    കാഴ്ചകൾ...അത് ശരിയാണു...എങ്കിലും രമേശേട്ടൻ പറഞ്ഞതുപോലെ ഇടയ്ക്കൊരു കണക്കെടുപ്പ് നല്ലതല്യേ...ഹിഹി..നന്ദി ട്ടോ...

    മുല്ല ....മുല്ലപ്പൂമണം എന്തേ എത്താഞ്ഞൂന്ന് ആലോചിക്ക്യാർന്നു ഞാൻ...നന്ദി വീണ്ടുമുള്ള ഈ വരവിന്...

    Naushu....നന്ദി സുഹൃത്തേ...

    മഹേഷ് വിജയൻ......നന്ദി ഏട്ടാ...എന്റെ കവിത ആസ്വദിച്ചുവെന്നറിയുന്നത് തന്നെ സന്തോഷം...ഞാൻ പോയിരുന്നു അനാമികയുടെ ലോകത്ത്...കമെന്റാൻ പറ്റീല്യാ..പോണം ഒന്നുടെ..

    ReplyDelete
  43. നല്ല ആശയങ്ങൾ നല്ല പദങ്ങളുപയോഗിച്ച് എഴുതി. ഇതിന്റെ മുകളിലോട്ടുള്ള പടികളിലിരുന്ന് വിജ്ഞാനവിശാരദർ ഒക്കെ പറഞ്ഞു. എങ്കിലും ഈ പെണ്ണുങ്ങളെല്ലാം ചേർന്ന് ‘നഷ്ടം സ്ത്രീകൾക്കേയുള്ളൂ...’എന്ന് ആവർത്തിക്കുന്നത് കഷ്ടമാണ്. ഭൂരിപക്ഷം സ്ത്രീകളുടേയും രചനകളിൽ ‘നഷ്ടബോധം’ ലയിച്ചുകിടക്കുന്നു, ആ ചിന്ത മാറ്റണം. ഇതിന്റെ വരികളിലെ ഗദ്യച്ഛായ മാറ്റി കവിത തന്നെയാക്കിയാൽ ഇതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം ലഭിക്കും. നല്ല ഗദ്യകവിത, ആശംസകൾ.....

    ReplyDelete
  44. വി.എ || V.A ...ആദ്യ സന്ദർശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി...ഇതിൽ നഷ്ടബോധം അല്ലല്ലോ ഉയിർത്തെഴുന്നേൽക്കാനുള്ള ശ്രമമാണു...ഗദ്യച്ഛായ മാറ്റാൻ ശ്രമിച്ചു നോക്കി...ശ്രമം തുടരാം...ഞാൻ തുടങ്ങീട്ടല്ലേയുള്ളൂ..

    ReplyDelete
  45. ലാഭ നഷ്ടങ്ങളുടെ ഈ കണക്കെടുപ്പ് ജീവിതത്തില്‍ ആവശ്യമോ.. എല്ലാ കണക്കുകളും അവിടെ ചിത്രഗുപ്ത്തന്റെ കയ്യില്‍ കാണും.. നമ്മുടെ ഗുണനഹരണങ്ങള്‍ ഒന്നുമാകില്ല അവിടെ.. പിന്നെയെന്തിന് വൃഥാ..

    കവിത ഇഷ്ടമായി.. പക്ഷെ അതിനെ കീറിമുറിക്കാന്‍ മുന്‍പ് കവിതകള്‍ വായിച്ചുള്ള പരിചയങ്ങളില്ല.. അത് കൊണ്ട് ആ സാഹസത്തിനു മുതിരുന്നില്ല.. :)

    ReplyDelete
  46. Sandeep.A.K .....വെർതേ ഒന്നു കണക്കെടുത്ത് നോക്കാലോ...ചിത്രഗുപ്തൻ കൊടുത്ത പുസ്തകം മറിച്ചു നോക്കീട്ടാണ് ദൈവം വിധിച്ചത്.. “നീയെന്നും എന്റെ ലാഭമില്ലാത്ത നഷ്ടം” എന്നു :)
    നന്ദി വീണ്ടും വന്നതിന്

    ReplyDelete
  47. പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കുന്നവൻ പുത്രനാണ്-അത്പുത്രകർമം....
    ഒരു സല്പുത്രനിലൂടെനീപുത്രീകർമംനിറവേറ്റി !!!
    ഒരായുസ്സിൻ സ്നേഹാമൃതം അവനായൊരുക്കിനീ ഭാര്യാകർമവുംനിരവീറ്റിയില്ലെ???
    പുത്രനുരക്തം അമൃതായൂറ്റിയേകി
    ജീവിത പാതയിലിടറാതെ നടത്തിയ
    നീപുണ്യമാതാവല്ലെ???
    കാലമേകിയ ജരാനരകൾ വാങ്ങി
    കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
    മൃതിയെപ്പുണർന്നങ്ങ് യവനികയിൽമറഞ്ഞപ്പൊൾ
    ദൈവം ആനന്ദിച്ചിരിക്കം....
    പിന്നെ
    മനസ്സിൽ മന്ത്രിച്ചിരിക്കും....‘
    ഈപുണ്യജന്മമിനി എന്നിൽ ലയിക്കട്ടെ‘!!!!! എന്ന്.....
    കവിത മനോഹരം........

    ReplyDelete
  48. പഞ്ചമി.....ഞാനെന്നും ദൈവത്തിന്റെ ലാഭമില്ലാത്ത നഷ്ടം...പഞ്ചമി ടീച്ചറിനെ കണ്ടിട്ടുണ്ട് ശ്രീ ടീച്ചറുടെ ബ്ലോഗിൽ...ഇങ്ങോട്ടുള്ള ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി....

    ReplyDelete
  49. മനോഹരകവിത,
    അര്‍ത്ഥസമ്പുഷ്ടമായ കുറേ കമന്റുകള്‍..

    വാക്കുകളൊന്നുമോതിടുന്നില്ല
    ഞാനീവഴി വന്ന് പോയിട്ടുണ്ട്..

    ReplyDelete
  50. നിശാസുരഭി....വാക്കുകളോതണ്ടാ...ന്നാലും ഞാൻ കണ്ടു...ഹിഹി

    ReplyDelete