വൃതശുദ്ധിയുടെ പുണ്യം ഉരുക്കിയൊഴിച്ച് പേരറിയാക്കാടുകളിൽ ആത്മ സാക്ഷാത്ക്കാരത്തിന്റെ പാവനജ്യോതി തെളിഞ്ഞപ്പോള്, തത്ത്വമസ്സിയുടെ അർത്ഥമുൾക്കൊണ്ട ഭാവത്തോടെ ഭക്തർ പടിയിറങ്ങി...
പൊന്നമ്പലമേട് പടയൊഴിഞ്ഞ യുദ്ധഭൂമിയായി..
ആയിരങ്ങളുടെ താഡനമേറ്റു വാങ്ങിയ സഹനതയ്ക്ക് പടിപൂജയിലൂടെ നന്ദി സമർപ്പിച്ച് കലിയുഗവരദന്റെ പിതൃസ്ഥാനീയനെന്ന ഭാവത്തിൽ രാജമകുടവും പിൻവാങ്ങി നടന്നിരിക്കുന്നു...
ഇനി തന്റെ ഊഴം...
അടച്ചിട്ട വാതിലിനുള്ളിൽ തന്റെ തേങ്ങലാരും കേൾക്കുന്നുണ്ടാവില്ലാ...
മാനുഷികത, ശരങ്ങൾ കുത്തി മുറിവേൽപ്പിച്ച മനസ്സിൽ നിന്നും രുധിരത്തിനു പകരമിപ്പോൾ പഴുപ്പാണൊഴുകുന്നത്....
കർപ്പൂരത്തിന്റെയും ഭസ്മത്തിന്റേയും ഗന്ധങ്ങളിപ്പോൾ തനിക്ക് അസഹ്യമായിത്തുടങ്ങിയിരിക്കുന്നു...
വസ്ത്രത്തിലെ കറുപ്പ് മനസ്സും ഉൾക്കൊണ്ടതു പോലെ.. ഉരുളുന്ന നാളികേരങ്ങളിൽ തന്റെ മനസ്സുമുണ്ടെന്നു ആരറിയുന്നു...
കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി മല ചവിട്ടി മുന്നിലെത്തുന്ന, നിഷ്കളങ്കബാല്യങ്ങളുതിർക്കുന്ന മന്ത്രോച്ചാരണങ്ങളിൽ മാതൃത്വം ഉണരുമ്പോൾ മോഹഭംഗത്തിന്റെ തീച്ചൂളയിൽ എന്നിലെ സ്ത്രീ കത്തിയെരിയുന്നതാരെങ്കിലും അറിയുന്നുണ്ടോ..?
ശാപമായ വരവുമായി ഇനിയെത്ര യുഗങ്ങൾ...
എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലയെന്നിരിക്കിലും...
വെറുതെ ആനപ്പുറത്തൊരെഴുന്നെള്ളിപ്പ്..... നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളിൽ തന്നെ കാണാനാണ് എല്ലാവർക്കുമിഷ്ടം...
മടുത്തിരിക്കുന്നു...
ഇനി പടിയിറങ്ങാം...മാളികപ്പുറത്തിന്റെ കറുത്ത കുപ്പായമുപേക്ഷിച്ച്...
നിത്യബ്രഹ്മചാരിയായ കലിയുഗവരദനിനിയെന്തിനീ മഹിഷീ ജന്മത്തിന്റെ പാദസേവ...?
സ്ത്രീകൾക്ക് വിലക്ക് കൽപ്പിച്ച ഭൂവിൽ സ്ത്രീയായ തനിക്കെന്ത് കാര്യം....?
ശ്രീകോവിൽ വിട്ട് പതിനെട്ടാം പടി ഇറങ്ങുമ്പോൾ പിന്നിലപ്പോഴും കെടാതെ ആഴിയെരിയുന്നുണ്ടായിരുന്നു...തന്റെ മനസ്സു പോലെ...
ഭക്തിയുടെ മൂർത്തിമദ്ഭാവമായ ശബരി പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ പേരിലറിയപ്പെട്ടേക്കാവുന്ന പുണ്യ തപോഭൂവിലീ പാവം പെണ്ണിന്റെ മോഹങ്ങൾ അശ്രുകണങ്ങളായ് ഇറ്റു വീഴുമെന്ന്...
പമ്പയുടെ തീരത്തേക്ക് നടക്കുമ്പോൾ ഗജാനനൻ തനിക്ക് അവിഘ്നമസ്തു പറഞ്ഞിട്ടുണ്ടാകുമോ..?
ഒരായിരം തർപ്പണങ്ങളേറ്റുവാങ്ങി ശാന്തയായൊഴുകുന്നു പുണ്യവാഹിനി പമ്പ....
ആ കൽപ്പടവുകളിൽ ഒന്നിരിക്കാൻ തോന്നുന്നു....
ആ കൽപ്പടവുകളിൽ ഒന്നിരിക്കാൻ തോന്നുന്നു....
ഇവിടെ മുങ്ങി ഉയരുന്ന ഭക്തനോട് അയ്യപ്പമനം മന്ത്രിക്കുമത്രേ, സുഖമാണോ എന്ന്....തനിക്ക് ആ ആശ്വാസവാക്കു പോലും നിഷിദ്ധമോ...
കണ്ഠത്തിലേയും കരങ്ങളിലേയും രുദ്രാക്ഷമാല്യങ്ങൾ പമ്പയിലൊഴുക്കി ഒന്നു മുങ്ങി നിവർന്നു..
അകലെ അവ്യക്തമായി ഒരു വസ്ത്രാഞ്ചലമിളകുന്നത് കണ്ടു...കാറ്റിൽ പറക്കുന്ന മുടിയിഴകളും...
ആകാംഷയ്ക്ക് വിരാമമിടുവാൻ പാദങ്ങളെയങ്ങോട്ടേക്ക് വലിച്ചിഴയ്ക്കുമ്പോൾ മനസ്സ് ഒരായിരം ചോദ്യങ്ങളുതിർത്ത് നോവിച്ചു കൊണ്ടേയിരുന്നു....
നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ കാറ്റിൽ ശീൽക്കാരമുയർത്തിയിട്ടാവണം ആഗമനമറിഞ്ഞിട്ടെന്നവണ്ണം ആ സ്ത്രീ മുഖമുയർത്തി നോക്കി...
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിർവ്വികാരത കൂടു കൂട്ടിയിരിക്കുന്നു...
തനിക്കീ മുഖം പരിചയമുണ്ടല്ലോ...
ഉവ്വ്...ത്രേതായുഗത്തിലുരുകിത്തീർന്ന ഊർമ്മിളയല്ലേ ഇത്...?
മനസ്സ് തുടികൊട്ടുന്നുണ്ടോ..?
“എന്തേ സഖീ ഇവിടെ ഈ വൽക്കലമുടുത്ത്...പട്ടുടയാടകളിലും സുഗന്ധലേപനങ്ങളിലുമൊഴുകേണ്ട രാജകുമാരിയെന്തേ ഈ കലിയുഗത്തിൽ പരിത്യജിക്കപ്പെട്ടവളുടെ വേഷത്തിൽ...”
ഒന്ന് മന്ദഹസിച്ചവൾ മൊഴിഞ്ഞു..
“വളരെ വൈകിയാണവിടുന്നു മൂഢസ്വർഗ്ഗത്തിലെന്നു തിരിച്ചറിഞ്ഞതെങ്കിൽ അത് ആദ്യമേ അറിഞ്ഞ് മൌനത്തിന്റെ മാറാപ്പേറ്റിയവളാണിവൾ..”
അത്ഭുതം കൂറുന്ന തന്റെ മിഴികളിൽ നോക്കി അവൾ പറഞ്ഞു കൊണ്ടേയിരുന്നു...
“നിഴലായിരുന്നു ഞാനെന്നും വൈദേഹിയുടെ...സ്വന്തം രക്തമായിട്ടും സ്നേഹം പങ്കു വച്ചപ്പോൾ വളർത്തുമകൾക്കൊപ്പമാകാൻ കഴിഞ്ഞില്ല...
ജാനകിയെന്ന പേരു പോലും അന്യമായി...സ്വയംവരിക്കാൻ സീതയ്ക്കവകാശം കൊടുത്തപ്പോൾ കഴുത്ത് നീട്ടിക്കൊടുക്കാനേ എനിക്ക് അനുവാദമുണ്ടായിരുന്നുള്ളു..അയോധ്യയിലും സ്ഥിതി മറ്റൊന്നായിരുന്നില്ലാ...ആര്യപുത്രൻ ജ്യേഷ്ഠന്റെ നിഴലായിരുന്നു...ഞാൻ വീണ്ടും സീതയ്ക്ക് പിന്നിൽ....മന്ഥര മന്ത്രങ്ങൾ രാമന്റെ വിധി തിരുത്തിക്കുറിച്ചപ്പോൾ സീത അനുയാത്രയ്ക്കൊരുങ്ങി...എന്നോടൊരു വാക്കു പോലും ആരും ചോദിച്ചില്ലാ.. മര്യാദാപുരുഷോത്തമൻ പോലും..അറിയണ്ടായിരുന്നു ആർക്കും എന്റെ മനസ്സ്...പിന്നീടങ്ങോട്ടുള്ള ഉറക്കം വരാത്ത രാത്രികളിൽ ഞാൻ ശപിച്ചത് എന്നെ തന്നെ ആയിരുന്നോ...”
ഊർമ്മിളയുടെ ചോദ്യം മനസ്സിൽ അലകളുയർത്തി....
അല്ലാ സഖീ നിന്റെ ശാപങ്ങളുടെ കൂരമ്പുകൾ തറച്ചതൊക്കെയും സീതയ്ക്കായിരുന്നു...ആത്മഗതമെന്നോണം മനസ്സ് മന്ത്രിച്ചു....
അവൾ പറഞ്ഞുകൊണ്ടേയിരുന്നു.....“കവികൾക്കും വാഴ്ത്തിപ്പാടാൻ ഒരുപാട് കഥയും കണ്ണീരുമായി സീതയുണ്ടായിരുന്നു മുന്നിൽ...എന്റെ കണ്ണീരു മാത്രം അന്തപ്പുരത്തിന്റെ അകത്തളങ്ങളിലൊതുങ്ങി...ആർക്കും എന്നെ മനസ്സില്ലായില്ലാ....യുഗാന്തരങ്ങളിലൂടെ സഞ്ചരിച്ചു...ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കാൻ....കഴിഞ്ഞില്ലാ...ഇപ്പോൾ...ഇപ്പോഴാണ് എനിക്കതിനു കഴിഞ്ഞത്...”
പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു...യുഗങ്ങളായി തടഞ്ഞു നിർത്തിയ കണ്ണീർ സാഗരം തീർക്കുന്നതറിയുകയായിരുന്നു ഞാൻ...
ആ മുടിയിഴകളിൽ തഴുകുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു....കരഞ്ഞോളൂ ...മതിയാവോളം....ഇപ്പോഴെങ്കിലും സഖീ നീ കരഞ്ഞുവല്ലോ....
“ഇനിയെങ്ങോട്ടാണ് യാത്ര...”.
ചോദ്യം അല്പം ക്രൂരമായോ...ആ നീണ്ട മിഴിക്കോണുകൾ തിളങ്ങി...രണ്ടു സ്ഫടികമണികൾ മണ്ണിൽ വീണുടഞ്ഞു....
തന്റെ ചോദ്യത്തിനുത്തരമില്ലെന്നു മനസ്സിലായി...
പതിയെ ആ തോളിൽ പിടിച്ചെഴുന്നേല്പിച്ചു.....“വന്നോളൂ....നമുക്കു നടക്കാം...മോഹഭംഗങ്ങളും അവഗണനകളുമില്ലാത്ത തീരത്തേക്ക്. ”
അഗ്നിപരീക്ഷയ്ക്ക് സീതയെ എറിഞ്ഞു കൊടുത്തതിനും കാഞ്ചനസീതയെ ഇരുത്തി അശ്വമേധം നടത്തിയതിനും സാക്ഷാൽ ശ്രീരാമചന്ദ്രനോട് പൊട്ടിത്തെറിച്ച ഊർമ്മിളയാണോ തന്റെ കൂടെ നിശ്ശബ്ദയായി നടക്കുന്നത് .....വിശ്വസിക്കാൻ വയ്യാ...
സായന്തനസൂര്യൻ വിടപറയാനൊരുങ്ങുന്നു...
കാലെന്തിലോ തട്ടിയല്ലോ....ഒരു സിതം...യജമാനൻ ഉപേക്ഷിച്ചു പോയതോ അതോ അറിയാതെ നഷ്ടപ്പെട്ടുപോയതോ...
ഊർമ്മിളയോട് തിരക്കി.....
“സീതയെ ഉണർത്തണോ സഖീ...മിഥിലജ പുനർജ്ജനിക്കട്ടെ അല്ലേ?”..
പെട്ടെന്നുത്തരം വന്നു...
“വേണ്ടാ...ജ്യേഷ്ഠത്തിയിനിയെങ്കിലും ആശ്വസിക്കട്ടെ...ലക്ഷ്മണ രേഖകൾക്കിനി ദശാനന വേക്ഷങ്ങളെ തടഞ്ഞു നിർത്താനാവില്ല...ചിത്രകൂടങ്ങളീ മണ്ണിലിനിയും ഉണ്ടാവാതിരിക്കട്ടെ....രാമനിനിയും പഴയ ശക്തിയോടെ സേതു ബന്ധിക്കാനായെന്നും വരില്ലാ...ശക്തമാകുന്നത് വിഴുപ്പലക്കുന്ന നാവുകൾ മാത്രം...” ഒന്നവൾ നിശ്ശബ്ദയായി..
“ദേവിയുറങ്ങട്ടെ..” ഒരിടവേളയ്ക്കു ശേഷം ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവൾ പറഞ്ഞു നിറുത്തി..
പിന്നിലാക്കപ്പെട്ട സിതത്തെയൊന്നു തിരിഞ്ഞു നോക്കി നടക്കുമ്പോൾ തന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ഈ കണ്ണുനീർത്തുള്ളികൾക്കായിരിക്കും വൈദേഹി നീ മറുപടി പറഞ്ഞത്...
എന്നാലും സീത സഹിച്ച അപമാനം ഇത്തിരി കടുത്തതായിപ്പോയില്ലേ.....സൂര്യവംശത്തിന്റെ അനന്തരപരമ്പരയെ ഉദരത്തിൽ ചുമക്കവെ ആരണ്യകങ്ങളിലേക്കൊരു നട തള്ളൽ....വാൽമീകി അഭയമേകിയില്ലായിരുന്നെങ്കിലോ....രാമന് അഭിമാനത്തോടെ ചേർത്തു പിടിക്കാൻ ലവ കുശന്മാരുണ്ടാകുമായിരുന്നോ....
ഒടുവിലൊക്കെയും തിരിച്ചറിഞ്ഞപ്പോഴും രഘുപതിയെന്തിനേ അഗ്നിപരീക്ഷയ്ക്കോതി പിന്നെയും....രാമാ കത്തിയെരിഞ്ഞത് നീ തന്നെയല്ലേ.....മാരുതി പോലും മുഖം തിരിച്ചില്ലേ...പത്നിയോടൊരിക്കലെങ്കിലും നീതി പുലർത്തിയോ നീ....
തന്റെ മനസ്സറിഞ്ഞിട്ടെന്നോണം ഊർമ്മിള മന്ത്രിച്ചു.........
“രാഘവനാരോടും നീതി കാട്ടിയില്ലാ...ചിത്രകൂടത്തിൽ വച്ച് കാമാന്ധയായ ശൂർപ്പണഖയെ ആര്യപുത്രനരികിലേക്ക് പറഞ്ഞു വിട്ട ആ മനസ്സിനെ അംഗീകരിക്ക വയ്യ...രാമൻ ജീവിച്ചതും പ്രവർത്തിച്ചതുമെല്ലാം രാമനു വേണ്ടി മാത്രമായിരുന്നു...മര്യാദാപുരുഷോത്തമൻ എന്ന പേരിനു വേണ്ടിയായിരുന്നു..”
അവൾ പറഞ്ഞതിനെ മനസ്സിലേറ്റി, ആ കൈ പിടിച്ച് നടന്നു...
ഇടയ്ക്ക് ഊർമ്മിള തിരക്കി...
എങ്ങോട്ടാണ്....
മെല്ലെ താനുത്തരമേകി...
“നടക്കാം സഖീ...ഇനിയും കാലചക്രം തിരിഞ്ഞ് ത്രേതായുഗവും കലിയുഗവും എത്തുവോളം...”
അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈ പിടിച്ച് മോഹഭംഗത്തിന്റെ സ്ത്രീത്വങ്ങൾ....അവർ നടക്കുകയാണ്....അകലങ്ങളിലേക്ക്...
ചില കാര്യങ്ങളെ മനസ്സിലാക്കാന്‍ ,ആസ്വദിക്കാന്‍ ,ഞാനൊക്കെ ഇനിയെത്ര ദൂരം പോകേണ്ടിയിരിക്കുന്നു.
ReplyDeleteഎന്നാലും പറയട്ടെ, powerful words , powerfull writing
ത്രേതായുഗത്തിലെയും കലി യുഗത്തിലെയും പരിത്യക്തരായ ,മോഹ ഭംഗിതരായ ഊര്‍മിളയെയും(ലക്ഷ്മണന്റെ ഭാര്യ )മഹിഷിയെയും (ശബരിമല മാളികപ്പുറം അമ്മ) തമ്മില്‍ കോര്‍ത്തിണക്കി ക്കൊണ്ട് സ്ത്രീജന്മം നേരിടുന്ന ഭൌതികവും ആത്മീയവുമായ ദുരന്തങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പറയാന്‍ ശ്രമിച്ച മനോഹരമായ ഒരു കഥാ ശ്രമം. പുരാണം ആയത് കൊണ്ടും,കഥാ സന്ദര്‍ഭങ്ങള്‍ അറിയാത്തവര്‍ക്ക് ദുര്ഗ്രഹമായി തോന്നാം എങ്കിലും ,രണ്ടു യുഗങ്ങളില്‍ രണ്ടു പുരാണങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച ഈ സ്ത്രീ കഥാ പാത്രങ്ങളെ ഒരേ കഥ ഭൂമികയിലേക്ക് പറിച്ചു നടാനും അവരെ ഒരേ കണക്ക് പരിചരിക്കാനും അവര്‍ അനുഭവിച്ച വേദന കളെ ഒരേ അളവില്‍ കാണാനും നടത്തിയ സീതയുടെ ഈ പരിശ്രമം സാഹിത്യ ത്തില്‍ തന്നെ ഇതാദ്യം ആണെന്ന് തോന്നുന്നു .അതിനു പ്രത്യേക അഭിനന്ദനം.സമകാലിക ജീവിതത്തിന്റെ സ്പന്ദനങ്ങളും ഈ പൌരാണിക സ്പര്‍ശമുള്ള കഥ ഉള്‍ക്കൊള്ളുന്നു. സീതായനത്തില്‍ പൌരാണിക സംബന്ധിയായ കഥയും കാവ്യവും മാത്രമേ ഉണ്ടാകൂ എന്ന് കഥാകാരി പ്രതിജ്ഞ എടുത്തിട്ടുണ്ടോ എന്നറിയില്ല .ഇനി അങ്ങനെയായാലും തരക്കേടില്ല .കാരണം എല്ലാവരും വര്‍ത്തമാന കാലം വരച്ചു കാട്ടുമ്പോള്‍ പുരാണങ്ങളുടെ ആഴങ്ങള്‍ മുങ്ങിത്തപ്പി ഇത് പോലുള്ള മുത്തുകളും രത്നങ്ങളും കണ്ടെടുത്തു സമര്‍പ്പിക്കാനും ആരെങ്കിലും വേണം ,അതിനായി ഒരു സമര്‍പ്പണ ബുദ്ധിയും വേണം,, സിതം എന്ന വാക്ക് കണ്ടു =കലപ്പ എന്നാണു ഉദ്ദേശിച്ചതെന്നു തോന്നുന്നു .ശരിയാണ് .വെളുത്തത് , അസ്ത്രം എന്നീ അര്‍ഥങ്ങള്‍ കൂടി ഈ വാക്കിനുണ്ട് .:)
ReplyDeleteവളരേ ശക്തമായ വരികൾ....കേട്ടൊ സീത
ReplyDelete“ഭക്തിയുടെ മൂർത്തിമദ്ഭാവമായ ശബരി പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ പേരിലറിയപ്പെട്ടേക്കാവുന്ന പുണ്യ തപോഭൂവിലീ പാവം പെണ്ണിന്റെ മോഹങ്ങൾ അശ്രുകണങ്ങളായ് ഇറ്റു വീഴുമെന്ന്...“
യുഗങ്ങൾ താണ്ഡി സീതയും,ഊർമിളയും,മാളികപ്പുറത്തമ്മയുമായൊക്കെ ....
അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈ പിടിച്ച് മോഹഭംഗത്തിന്റെ സ്ത്രീത്വങ്ങൾ....
അവർ നടക്കുകയാണ്....
ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്....
രാഘവന്റെ സീത യെ ...
ReplyDeleteരാമചന്ദ്രന്റെ ഷീബ
നമിക്കുന്നു......
മാളികപ്പുറത്തമ്മയുടെ ചിന്തകൾ മനോഹരമായി, ഒരേ സമയം കാലികവും കാലാതീതവുമായി. അഭിനന്ദനം, അതീശക്തമായ സ്ത്രീത്വത്തിന്റെ ആവിഷ്ക്കാരം.
ReplyDeleteരാമായണം മുഴുവന്‍ വായിച്ച്,
ReplyDeleteരാമന്‍ സീതക്കെപ്പടി..!!?
എന്ന് പറഞ്ഞപോലെയാണ് എന്‍റെ കാര്യം.
ചെറുവാടി...തേങ്ങയടിക്കണ ഒച്ച കേട്ടാർന്നുട്ടോ...നന്ദി ....എഴുത്തിൽ എന്നെക്കാൾ അനുഭവസമ്പത്തുള്ള ഏട്ടന്റെയൊക്കെ വാക്കുകൾ ....അതാണെന്റെ പ്രചോദനം..
ReplyDeleteരമേശ് അരൂര്‍....പുരാണങ്ങളൊരു നിലയ്ക്കാക്കീട്ടേ ഇനി അടങ്ങുള്ളു ഏട്ടാ ഞാൻ...ഹിഹി...ഒന്നും ആക്കാനായില്ലേലും കുളമാക്കാല്ലോ..സിതം എന്ന വാക്ക് കലപ്പയ്ക്കാണ് ഞാനുദ്ദേശിച്ചത്....പണ്ട് കലപ്പ കൊണ്ടുഴുതപ്പോ കിട്ടീതാണ് സീതയെ എന്നല്ലേ പറേണത്..നന്ദി...പ്രചോദനപരമായ വാക്കുകൾക്ക്..
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ....മുരളിയേട്ടാ മനസ്സ് നിറഞ്ഞു ആ വാക്കുകളാൽ...നന്ദി....അവരിപ്പോഴും നടക്കുകയാണ്.....കാലചക്രത്തിന്റെ കറക്കത്തിനനുസരിച്ച്...
sheebarnair.....നന്ദി സഖീ....നമിക്കണ്ട സൌഹൃദത്തിന്റെ കരം നീട്ടുന്നു സീത....പിടിച്ചോളൂ
ശ്രീനാഥന്‍.......നന്ദി ഏട്ടാ...കരഞ്ഞു തീർക്കണ്ട സ്ത്രീ എന്നു തോന്നി...
~ex-pravasini*.....നന്ദി ട്ടോ വായിക്കാൻ വന്നതിനു....എന്നാലും രാമന്റെ ആരാ ഈ സീത...
തേത്രായുഗത്തിലും കലിയുഗത്തിലും എല്ലാം അവഗണിക്കപ്പെടുന്ന സ്ത്രീകളുടെ കണ്ണുനീര്‍ ആരും കാണുന്നില്ല.അവഗണനയുടെ വേദന ആരും അറിയുന്നില്ല.....
ReplyDeleteഎന്നാലും പ്രതീക്ഷയുടെ ഭാണ്ഡവും പേറി അവര്‍ നടക്കുകയാണ്.... ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് ...
എത്ര ശക്തവും മനോഹരവുമായ രചന...!
അതൊക്കെ അറിയാം..
ReplyDeleteസീത രാമന്‍റെ ഭാര്യ.
ലക്ഷമണന്‍ രാമന്‍റെ അനിയന്‍..
..............ഇനിയെന്തൊക്കെ..അറിയാം..
പക്ഷെ പറയാന്‍ മനസ്സില്ല..,(എന്നോട് ചോദിക്കല്ലേ..)
പുരാണങ്ങളിലൂടെ പറഞ്ഞ കാലികപ്രസക്തി കാണിച്ച പോസ്റ്റ്. പുരാനത്തെക്കുറിച്ച് അധികം വിവരം ഇല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും പറയാതെ പോകുന്നു.
ReplyDeleteനല്ല ശക്തി അനുഭവപ്പെട്ടു വായനയില്‍.
ശ്രദ്ധേയമായ രചന..ശക്തവും..
ReplyDeleteഇത്ര നന്നായി എഴുതുന്നവരൊക്കെ ഉള്ള ഈ ബൂലോകത്ത് നമ്മളൊക്കെ ആര്.
അഭിനന്ദനങ്ങൾ..
ശോ...ഈ രാമായണവും, മഹാഭാരതവും വായിക്കാതിരുന്നതു ഒരു മണ്ടത്തരമായീന്നാ തോന്നണേ....കഥ കൃത്യായിട്ടങ്ങട് മനസ്സിലാവണില്ല...
ReplyDeleteപക്ഷെ...അവഗണിക്കപ്പെട്ട സ്ത്രീത്വത്തിനെ, അതിന്റെ മുഴുവന്‍ തീവ്രതയോടെയും അവതരിപ്പിച്ച സീതയ്ക്ക് എല്ലാ അഭിനന്ദനങ്ങളും...
സീതേ, നടക്കാം ....നമുക്കിനിയും ............കുറേ ദൂരം കൂടി ........ലക്ഷ്യമടുത്തുവെന്നറിയുക........ആശം സകളോടെ
ReplyDelete"ലക്ഷ്മണ രേഖകൾക്കിനി ദശാനന വേക്ഷങ്ങളെ തടഞ്ഞു നിർത്താനാവില്ല...ചിത്രകൂടങ്ങളീ മണ്ണിലിനിയും ഉണ്ടാവാതിരിക്കട്ടെ....രാമനിനിയും പഴയ ശക്തിയോടെ സേതു ബന്ധിക്കാനായെന്നും വരില്ലാ...ശക്തമാകുന്നത് വിഴുപ്പലക്കുന്ന നാവുകൾ മാത്രം...ദേവിയുറങ്ങട്ടെ..”
ReplyDeleteഞാനെന്തു പറയണം......, എനിക്കു മുന്‍പേയുള്ളവര്‍ പറഞ്ഞ വാക്കുകള്‍ തന്നെ...മനോഹരമായിരിക്കുന്നു.ആത്മാര്‍ഥമായി തന്നെ.
pratheekshayode munnottu pokam....... aashamsakal....
ReplyDeleteവായിച്ചു. കൂടുതല്‍ പറയാന്‍ അറിവില്ല.
ReplyDeleteആശംസകള്‍
പ്രതീക്ഷയോടെ നടന്നോളൂ, ശുഭോദര്‍ക്കമായ പര്യവസാനത്തിനായി...!
ReplyDeleteഒരുകാര്യം സത്യം, വാക്കുകള്‍ക്കു എന്തൊരു ശക്തി, ചിലയിടങ്ങളില്‍ അതിലും കൂടുതല്‍...!
എല്ലാത്തിനും സീതയ്ക്ക് പിന്നിലായിപ്പോയ ഊര്‍മിളയുടെ
ReplyDeleteദു:ഖം, അധികം ആരും പറയാത്ത വിഷയം!
അത് 'സീത' തന്നെ പറഞ്ഞു അല്ലെ..... :)
വളരെ ശക്തമായ ഭാഷയില്‍ വ്യത്യസ്തമായി
അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങള്‍ സീതേ...
കുഞ്ഞൂസ് (Kunjuss) ....നന്ദി ഈ വാക്കുകൾക്ക് അവഗണിക്കപ്പെട്ട എത്രയോ കഥാപാത്രങ്ങൾ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
ReplyDelete~ex-pravasini* ....ശ്ശോ അറിയാരുന്നോ....ഗൊച്ചു ഗള്ളീ....എന്നോട് രഹസ്യായിട്ട് പറഞ്ഞു തന്നാൽ മതീട്ടോ..
പട്ടേപ്പാടം റാംജി...നന്ദി ഏട്ടാ ...ഇത്തരം വാക്കുകളാണ് എന്റെ പ്രചോദനം...
കമ്പർ ...നന്ദി സുഹൃത്തേ സന്ദർശനത്തിനും അഭിപ്രായത്തിനും..നിങ്ങളുടെയൊക്കെ എഴുത്തിനു മുന്നിൽ ഞാൻ വെറും ശിശുവല്ലേ
ചാണ്ടിക്കുഞ്ഞ്....ഞാനതാ കഴിഞ്ഞ പോസ്റ്റിലും പറഞ്ഞത്...അതും കൂടെ വായിച്ചിരുന്നേലോ...ഹോ ഒരു വല്യ അപകടം ഒഴിവായിക്കിട്ടി...ഹിഹി...നന്ദി ഏട്ടാ...
jayalekshmi....നന്ദി ഈ വരവിനും അഭിപ്രായത്തിനും...പ്രതീക്ഷകളാണു നമ്മെ മുന്നോട്ട് നയിക്കുന്നത്...
JITHU ...എന്തേ സഖേ പറയാനൊന്നുമില്ലാത്തത്...ഹിഹി..ന്നാലും വന്നുല്ലോ...
ജയരാജ് മുരുക്കുമ്പുഴ....നന്ദി
അക്ബർ.....നന്ദി സുഹൃത്തേ
ഷമീര്‍ തളിക്കുളം...നന്ദി ഷമീറേട്ടാ...ഹിഹി പെണ്ണെഴുത്തല്ലേ...
Lipi Ranju....നന്ദി സഖീ...ആരേലും വേണ്ടെ ഇവരെയൊക്കെ വെളിച്ചത്തു കൊണ്ടു വരാൻ..
ആദ്യം കഥാപാത്രങ്ങളെ കുറിച്ച് ഒരു ലഖു വിവരണം കൊടുക്കാൻ നിശ്ചയിച്ചതാണു...പിന്നെയോർത്തു വേണ്ടാന്നു...കാരണം ഇവർ പുരാണങ്ങളിൽ ജീവിച്ചവരാണെങ്കിലും ഞാനവരെ ഇന്നിലേക്ക് പറിച്ചു നടുകയായിരുന്നു...എന്നിട്ടവരെ നിങ്ങൾക്ക് മുന്നിലേക്ക് തരികയായിരുന്നു വിധിയെഴുത്തിന്...ഇപ്പോ തോന്നുന്നു അവരെക്കുറിച്ച് ചെറിയൊരു വിവരണം നല്ലതാണെന്ന്...
മഹിഷി ( മാളികപ്പുറത്തമ്മ)....ശ്രീ അയ്യപ്പൻ പുലിപ്പാലിനു കാട്ടിൽ ചെല്ലുമ്പോ ശാപമോക്ഷം കൊടുക്കുന്ന ഒരു സ്ത്രീ ജന്മം...വരമായി അദ്ദേഹത്തിന്റെ ഭാര്യാ പദവി ആവശ്യപ്പെടുന്ന മഹിഷിയോട് തന്നെ കാണാൻ കന്നി അയ്യപ്പന്മാർ(ആദ്യമായി മല ചവിട്ടുന്നവർ) വരാത്ത കാലത്ത് കല്യാണം കഴിച്ചോളാമെന്നു വാക്കു കൊടുക്കുന്നു അയ്യപ്പൻ...ഇന്നും കാത്തിരുപ്പു തുടരുന്നു ആ പാവം
ഊർമ്മിള....രാമായണത്തിലെ ലക്ഷ്മണന്റെ ഭാര്യ...അന്തപ്പുരത്തിൽ ഒതുങ്ങിപ്പോയ ഒരു സ്ത്രീ ജന്മം...ജനകന്റെ സ്വന്തം മകളായിട്ടും ജാനകി ആയില്യാ..രാമനൊപ്പം സീത കാട്ടിലേക്ക് പോയിട്ടും ഊർമ്മിളയ്ക്ക് ലക്ഷമണന്റെയൊപ്പം പോകാനായില്യാ..കൊട്ടാരത്തിൽ രാജ മാതാക്കളെ സംരക്ഷിച്ച് അന്തപ്പുരത്തിൽ ഉരുകിത്തീർന്ന ഹതഭാഗ്യവതി...
വിവരണം മതിയാകുമെന്നു തോന്നുന്നു...ഇവരെ മനസ്സിലേക്കേറ്റെടുത്ത എന്റെ കൂട്ടുകാരോട് നന്ദി....
കൊള്ളാം.. നന്നായി ..സുപ്പര്‍ ..... ഈ വാകുകള്‍ക്ക് അത്ര മോടി പോര ഈ വരികളെ വര്‍ണിക്കാന്‍ ..!!
ReplyDeleteയാഥാര്‍ത്യത്തിനു നേരെ മുഖം ചുളിച്ചു ,പുറം തിരിഞ്ഞു നില്ക്കാന്‍ എനിക്കാവില്ല ..അത് കൊണ്ട് പറയട്ടെ ...
വര്‍ണിക്കാന്‍ വാക്കുകളില്ല , ഈ" പ്രയാണം "മനോഹരമായിരിക്കുന്നു ...
നാളെ ശ്രീ രാമജയന്തി ആണ് ..
അതുകൊണ്ട് തന്നെ ഭഗവാന്‍ ശ്രീ രാമദേവന്റെ പാദപൂജ്യാര്‍ത്ഥം രണ്ടു വാക്കുകള്‍ പറഞ്ഞു കൊള്ളട്ടെ ...
ഇതൊരു വാഗ്വാദമായി കരുതരുതേ എന്നൊരപേക്ഷ എനിക്കുണ്ട് ...തെറ്റുകള്‍ സദയം ക്ഷമിക്കുക ...
സീതയും , ഊര്മിളയും , തികച്ചും കണ്ണീരിന്റെ ഉപ്പു ചുവയുള്ള സ്ത്രീകള്‍ മാത്രുകയാകേണ്ട പുണ്യ ജന്മങ്ങള്‍ തന്നെയാണ് , ശ്രീരാമന് രാവണജയത്തിനായ് രാമപത്നി സീത തന്നെ കാരണമായത് , ശ്രീ രാമന് ദേവിയോടുള്ള കളങ്കമില്ലാത്ത സ്നേഹത്തില്‍ നിന്നാണെന്ന് മറക്കരുത് , പ്രാണനേക്കാള്‍ പ്രിയമായി സീതയെ കരുതുന്ന രാമന് ഒരിക്കലും സീതയെ അവിശ്വസിക്കനവില്ല , ലോകത്തിനു മാതൃക ആവേണ്ട രാമജന്മം കേവലം ഒരു മനുഷ്യനല്ല , ദേവിയെ അഗ്നിപരീക്ഷയ്ക്ക് ഇരുതിയതും അതിനാല്‍ തന്നെയാണ് , ദേവി പരിശുദ്ധയാണെന്നറിഞ്ഞിട്ടും ലോകത്തിനു ബോദ്യമാവാന്‍ വേണ്ടി അഗ്നി പരീക്ഷ നടത്തി , ഒരു രാജാവിന് ചേര്‍ന്ന തെരുമാനമല്ലേ അത് .. ? സീതയെ തെറ്റിദ്ധരിക്കുന്ന പ്രജകള്‍ ദേവിയെ അപകീര്‍ത്തി പറയുന്നതോര്‍ക്കാന്‍ രാമന് കഴിയുമായിരുന്നില്ല ,.
ലോക നന്മയ്ക്കായ് സര്‍വേശ്വരന്‍ അവതാരമെടുതത്തിനു ലക്ഷ്യങ്ങള്‍ പലതായിരുന്നു .. കേവലമൊരു മനുഷ്യനുമായി താരതമ്യപെടുതുമ്പോള്‍ നമുക്ക് കുറ്റങ്ങള്‍ കണ്ടു പിടിക്കാം , കാരണം നമ്മളില്‍ ആ മനുഷ്യന്റെ സ്വഭാവമുണ്ടല്ലോ അതുകൊണ്ട് എന്തിനെയും കീറിമുറിക്കുന്ന മനസും കണ്ണുകളും നമുക്ക് പുതുമയല്ലല്ലോ ..അല്ലെ ..
ഊര്‍മിളയെ പോലെയും മാളിക പുറത്തിന്റെ നിത്യ ഹരിത പ്രണയത്തിനും സഹനശക്തിയുടെ , സ്ത്രീയുടെ മേന്മ വെളിവാക്കുന്ന ഉദാഹരണം ആവാന്‍ കഴിയുന്നു മനോഹരം സുഹൃത്തേ ..!!
ഏതായാലും ഞാന്‍ അടുത്ത് വായിച്ച ബ്ലോഗുകളില്‍ ഏറ്റവും നല്ലതായി ഞാന്‍ ഇതിനെ കാണുന്നു ,,,,,,
ജയ് ശ്രീ റാം .....
കൊള്ളാം വളരെ മനോഹരമായിരിക്കുന്നു ത്രേതായുഗത്തിനേം കലിയുഗത്തിനേം കോര്‍ത്തിണക്കിയ ഈ കഥ . ഏതു യുഗത്തിലായാലും പെണ്ണ് എന്നും പെണ്ണുതന്നെയാണ്.അഭിനന്ദനങ്ങള്‍. ഇനിയും സീതയ്ക് ഇതേപോലെയുള്ള രചനകളുമായി ബൂലോകത്തിലേയ്ക് ആ ത്രതായുഗത്തില്‍ നിന്നും കടന്നു വരുവാന്‍ സ്വാഗതം
ReplyDeleteസിതേ.... താങ്കളുടെ പ്രായം എനിക്കറിയില്ല... ഞാനൊരു 55 കാരൻ.. ബ്ലോഗ് എഴുത്തുകാരിൽ ഒരാളെ ആദ്യമായി ഞാൻ മനസ്സാൽ നമിക്കുന്നൂ.ഇരുകൈയ്യും കൂപ്പി. സീതയെ, താങ്കളെ..,ഇത്രക്ക് ശക്തമായ, തീവ്രമായ ഒരു രചനാ ബ്ലോഗുകളിൽ ഞാൻ വേറെ വായിച്ചിട്ടില്ലാ.. ത്രേതാ യുഗത്തിലേയും ,ദ്വാപരയുഗത്തിലേയും പുരാണസ്ത്രീകഥാപാത്രങ്ങളെ കലിയുഗത്തിലെത്തിച്ചതും... അവരുടെ ദുഖങ്ങൾ തന്റെയും ദുഖമായികണ്ടതും..വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതും..പുരാണകഥകൾ ഒന്നുകൂടെ ഓർമ്മിക്കാൻ.. കാരണമാകിയതിന് ഒരുപാടു നന്ദി.. ( ഏഷ്യാനെറ്റിൽ മുൻപ് സമ്പ്രേക്ഷണം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സീരിയലിന്റെ മൂലകഥയുടെ ചിന്ത ഈയുള്ളവന്റെയാണു) ഇവിടെ വാക്കുകളുടേയും വാചകങ്ങളുടേയും ഘടനാപരമായ സവിശേഷതക്കും അപ്പുറം.. രണ്ട് കഥാപാത്രങ്ങളുടെ സംയോജനമാണ് എന്നെ ആകർഷിച്ചത്... ഒരു വരിയും ഞാൻ എടുത്തെഴുതുന്നില്ലാ..അത്രക്ക് മനോരമാണ് എല്ലാ വരികളും... പിന്നെ മാളികപ്പുറം ഒരു മിത്താണെന്നു കരുതുക.. തനിക്ക് അയ്യപ്പനെ വിവാഹം കഴിക്കണം എന്ന സകാമഭക്തിയിൽ നിന്നും അയ്യപ്പനോട് ലയിക്കണം എന്ന നിഷ്കാമ ഭക്തി എന്നുണ്ടാകുമോ അന്ന് വരെ കാത്തിരിക്കാൻ അയ്യപ്പൻ കണ്ടെത്തിയ ഒരു ഉപാധിയാണു കന്നിഭക്തർ.... എന്റെ ഒരു ഭക്തിഗാനത്തിന്റെ ഏതനും വരികൺ ഇവിടെ എടുത്തെഴുതട്ടെ...” പമ്പാ പുളിനങ്ങൾ പലകുറി ചോദിച്ചൂ, സന്നിധാനത്തിലേക്കെത്രദൂരം.. സകാമ ഭക്തി ത്യജിക്കുകിൽ മാനസം നടന്നേറുമെത്രയോ, അത്രദൂരം...... കന്നിഭക്തന്മാർ അയ്യനെക്കാണുവാൻ എത്തിയില്ലെങ്കിൽ അമ്മ സുമംഗലിയാകുമോ...മനസ്സിലെ മോഹം നിഷ്കാമമാകുകിൽ അമ്മക്ക് ദേവനിൽ ലയിച്ച് ചേരാം..അടിയനും സന്നിധാനത്തിലേക്കെത്തി നിൽക്കാം..........! പ്രീയപ്പെട്ട സീതക്കുഞ്ഞേ... താങ്കളുടെ രചനക്കും, അതിലെ ആശയത്തിനും, ലളിത കോമള കാന്ത പദാവലിക്കും..ഈയുള്ളവന്റെ സാഷ്ടാംഗ നമസ്കാരം................... എല്ലാ ഭാവുകങ്ങളും....
ReplyDeleteഭാവന കൊണ്ടു പുതുക്കിയ
ReplyDeleteലോകം ഇഷ്ടമായി.
SUDHI....അനുമോദനങ്ങൾക്ക് നന്ദി സുഹൃത്തേ....പുരാണേതിഹാസങ്ങളൊക്കെ ഹൃദിസ്ഥമാക്കീട്ടല്ലാ എന്റെയീ സാഹസം...രാമനു സീതയോടുള്ള ഇഷ്ടവും അഗ്നിപരീക്ഷയ്ക്ക് പിന്നിലെ സോദ്ദുശ്യവും മനസ്സില്ലാക്കാഞ്ഞിട്ടുമല്ലാ...കാഴ്ചപ്പാടുകൾ എന്റെയാണ്..ഞാനും ഒരു യാത്രയിലാണ്...ഇന്നലെകളുടെ പട്ടടയിൽ നിന്നും നാളെകളുടെ പൊൻ പുലരികളിലേക്ക്...പുസ്തകങ്ങളുടെ വായനയുടെ ലോകത്തൂടെ...ഇടയ്ക്ക് കണ്ടെടുക്കുന്ന ചിന്താശകലങ്ങളെ ഞാൻ എന്റെ കാഴ്ചപ്പാടിലൂടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നുവെന്നു മാത്രം...അഭിപ്രായം പറയേണ്ടത് നിങ്ങളാണ്...അത് വിമർശനമായാലും ...വരിക ഇനിയുമീ സീതായനത്തിലേക്ക്...
ReplyDeleteകുസുമം ആര്‍ പുന്നപ്ര....നന്ദി ചേച്ചി...ഇനിയും പുകയ്ക്കുന്ന ചിന്തകൾ പങ്കു വയ്ക്കാൻ സീത വരും....
ചന്തു നായര്‍ ....എനിക്ക് കിട്ടിയ ഒരു ബഹുമതിയായി കരുതുന്നു ഞാനീ വാക്കുകളെ...പ്രായം കൊണ്ട് അങ്ങേയ്ക്കെന്നെ ധൈര്യമായി മകളേ എന്നു വിളിക്കാം....പുരാണേതിഹാസങ്ങളെ ഇവൾ ചോദ്യം ചെയ്യുകയായിരുന്നില്ല്യാ...സ്വപ്നം കാണാൻ ഇഷ്ടമാണെനിക്ക്...നിറമുള്ള സ്വപ്നങ്ങൾ....വായനയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളെക്കാൾ എന്നെ ആകർഷിക്കുന്നത് അദൃശ്യ സാന്നിധ്യങ്ങളാണ്...നമ്മൾ കാണാതെ പോകുന്ന ഗദ്ഗദങ്ങൾ...ആ കഥാപാത്രങ്ങളെ ഞാൻ ഭാവനയുടെ ലോകത്ത് സ്വപ്നം കണ്ടു...അതിൽ നിന്നും ഉണ്ടായതാണിത്...സകാമഭക്തിയിൽ നിന്നും നിഷ്കാമഭക്തിയിലേക്ക് വരും വരെ കാത്തിരിക്കാനാണു അയ്യപ്പൻ പറഞ്ഞതെന്നുള്ളത് ഉയർന്ന തത്വചിന്തയാണല്ലോ...ഞാൻ ഒരു സാധാരണക്കാരിയായി ചിന്തിച്ചപ്പോൾ തോന്നിയതാണിത്...ഇനിയുമെന്റെ ചങ്ങലയ്ക്കിടാത്ത ചിന്തകളുമായി വരും...അങ്ങയെപ്പോലുള്ളവർ വേണം അതിന്റെ തെറ്റുകുറ്റങ്ങൾ പറഞ്ഞു തരാൻ...കൂടെ ഒന്നുകൂടെ പറഞ്ഞോട്ടെ....നല്ല വരികൾ അങ്ങയുടെ ഭക്തിഗാനത്തിലെ...
ഒരില വെറുതെ.......നന്ദി സുഹൃത്തേ ഈ വാക്കുകൾക്ക്
ശക്തമാകുന്നത് വിഴുപ്പലക്കുന്ന നാവുകൾ മാത്രം..
ReplyDeleteവാക്കുകള്‍ ശക്തങ്ങളാണ് എന്ന് പറയാതെ വയ്യ..വീണ്ടും എഴുതികൊണ്ടേ ഇരിക്കൂ.
നല്ല പോസ്റ്റ്..ഭാവുകങ്ങള്‍..
Powerful
ReplyDeletedear seetha.... ee katha prasidheekarikkunnathinay ngalude website editorial board paraiganikkunnund...for details please contact : anjunair168@gmail.com
ReplyDeleteNice writings..!
ReplyDelete>>>രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത്.........<<<
ReplyDeleteഊരുകാവലിലിന്റെ പുറംചട്ടയിൽ ശ്രീമതി സാറാജോസഫ് പറഞ്ഞത് ഓർത്തുപോകുന്നു.
ഭാവുകങ്ങൾ...
ഒൻപതാം ക്ലാസ്സിൽ മലയാളം ഉപപാഠപുസ്തകമായി പഠിച്ച അന്നു മുതൽ ഊർമ്മിള ഒരു നൊമ്പരമാണു. പത്രത്തിലെങ്ങാനും ‘കന്നിഅയ്യപ്പന്മാർ മലചവിട്ടരുതെ‘ എന്നു പരസ്യം ചെയ്താലോ എന്നാഗ്രഹിച്ച ഒരു കാലവുമുണ്ടായിരുന്നു.പക്ഷെ,സ്ത്രീകളെ കാഴ്ചവസ്തുക്കളും പൂജാബിംബങ്ങളുമാക്കുന്ന ഇതിഹാസങ്ങളും , ചരിത്രവും അവരോട് നീതി കാണിച്ചിട്ടില്ല. സീതയായാലും ഊർമ്മിളയായാലും മണ്ഡോദരി ആയാലും.പിന്നെ ഈ കലികാലത്തിൽ എന്താവാൻ? നന്നായി സീതേ, ഒരുപാട് ഇഷ്ടമായി.
ReplyDelete( വരാൻ കുറച്ചു താമസിചുപോയി.}
കൊന്നയൊക്കെ പൂത്തുനിൽക്കുന്നില്ലേ ഇപ്പോഴും.
ഊർമിള - തന്റെ വികാരവിചാരങ്ങളെ ഉള്ളിലടക്കി എല്ലാം കണ്ട്.. ഉൾക്കൊണ്ട്...നിശബ്ദം അനുഭവിച്ച്..തന്നിലേക്കൊതുങ്ങി ജീവിച്ചവൾ.. അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തേക്കാളുപരി സ്വയമറിയാൻ ശ്രമിക്കാതെ സ്വജീവിതം മറ്റുള്ളവരുടെ തീരുമാനങ്ങൾക്കായി വിട്ടു കൊടുത്തവൾ..ഇന്നത്തെ പീഡിതവിഭാഗമായ സ്ത്രീത്വങ്ങളുടെ മുൻഗാമിയെന്ന് പറയാം..
ReplyDeleteമാളികപ്പുറം - സ്വന്തം കഴിവിനപ്പുറം സ്വയമെന്തൊക്കെയോ ആണെന്നഹങ്കരിച്ച് തന്റേതായ ആഗ്രഹങ്ങൾക്കായെന്തും ചെയ്യാൻ മടിയായ്കാത്ത ആവശ്യത്തിലധികമുള്ള തന്റേടത്തിനൊപ്പം അഹങ്കാരവും പേറുന്ന ആധുനികലോകത്തെ ചിലതായ സ്ത്രീത്വങ്ങളിലൊന്ന്..എല്ലാമൊടുങ്ങുമ്പോൾ നിസഹായയായി കാത്തിരിയ്കേണ്ടി വരുന്നവൾ..
വിരുദ്ധസ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങൾ.. സ്വയം മനസ്സിലാക്കൻ ശ്രമിക്കാതെ നിസ്സഹായത സ്വയമണിഞ്ഞവളും അഹങ്കാരം കൊണ്ട് എല്ലാം നേടാനിറങ്ങി ഒടുവിൽ നിസ്സഹായയാക്കപ്പെട്ടവളും..
ശക്തം...എന്നാൽ ശ്രമിച്ചാൽ ഇനിയും ശക്തമായേക്കാവുന്ന ആശയം..അവതരണം ഇനിയും മെച്ചപ്പെടുത്താനാവും..
പ്രയാണം തുടരുക..ആശംസകൾ..
ഊര്‍മ്മിളയുടെ മനസ്സ് പലരും എഴുതിക്കണ്ടിട്ടുണ്ട്.എന്നാല്‍ മാളികപ്പുറത്തമ്മയ്ക്കൊപ്പം കൂട്ടിയിണക്കി വായിക്കുന്നത് ഇതാദ്യം..നന്നായി ഇത്തരം പുനര്‍വായനകള്‍..
ReplyDeleteനിഴലായിരുന്നു ഞാനെന്നും വൈദേഹിയുടെ...സ്വന്തം രക്തമായിട്ടും സ്നേഹം പങ്കു വച്ചപ്പോ വളർത്തുമകൾക്കൊപ്പമാകാൻ കഴിഞ്ഞില്ലാ...
ReplyDeleteഅവഗണനയുടെ പാഠഭേദങ്ങള്‍ ..
ആശംസകള്‍
Villagemaan ...നന്ദി ഇവിടെ വന്നതിനും ഈ വാക്കുകൾകും..
ReplyDeleteThommy....നന്ദി സുഹൃത്തേ
anju nair...സന്തോഷം അഞ്ചൂ...നന്ദിയും.
Faizal Kondotty ....നന്ദി സുഹൃത്തേ
നികു കേച്ചേരി....നന്ദി സുഹൃത്തേ...ഒരു വലിയ എഴുത്തുകാരിയുടെ വാക്കുകൾ എന്റെ ഈ എളിയ രചനയിലൂടെ ഓർമ്മ വന്നുവെങ്കിൽ ഞാൻ കൃതാർത്ഥയായി..
sreee ...നന്ദി ടീച്ചറേ...ടീച്ചറിനെയിപ്പോ കാണാനില്ലാന്നു ഓർക്കുവാരുന്നു...കൊന്നകൾ പൂക്കുന്നു ചിത്രകൂടത്തിൽ...ഇനിയും വരില്ലേ...അവിടെ പോസ്റ്റുകളൊന്നും കാണുന്നില്ലാ..മടിയായോ...
๋●๋•തൂലിക•●๋ ....കാഴ്ചപ്പാടെന്റെയാണിതിൽ...എന്റെ മാത്രം...അതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് കാട്ടിത്തന്നൂല്ലോ...പക്ഷെ “സ്വജീവിതം മറ്റുള്ളവരുടെ തീരുമാനങ്ങൾക്കായി വിട്ടു കൊടുത്തവൾ..”ഇതിനോട് മാത്രം യോജിക്കാൻ കഴിയുന്നില്ലാ...ചിലപ്പൊ എന്റെ കാഴ്ചപ്പാട് തെറ്റായിരിക്കം...എഴുത്തും ചിന്തകളും കുറേക്കൂടി ശക്തമാക്കാമായിരുന്നു എന്നു തന്നെയാണെന്റെ അഭിപ്രായവും...തുടക്കമല്ലേ..ഇനി ശ്രദ്ധിക്കാം...വരണം ഇനിയും ഈ വഴി..ആശംസകൾക്കും ആ വാക്കുകൾക്കും നന്ദി...
Rare Rose ....നന്ദി സുഹൃത്തേ...
the man to walk with ....അദൃശ്യങ്ങളായ ഇത്തരം ഏറെ കഥാപാത്രങ്ങളുണ്ട് പല കൃതിയിലും നമ്മൾ കാണാതെ പോകുന്നവർ...നന്ദി ഈ വാക്കുകൾക്ക്
നല്ല എഴുത്ത്.ആശംസകളോടേ.
ReplyDeleteവീണ്ടും വരാം.
മുല്ല.....നന്ദി മുല്ലേ...വീണ്ടും വരണം
ReplyDelete"നടക്കാം സഖീ...ഇനിയും കാലചക്രം തിരിഞ്ഞ് ത്രേതായുഗവും കലിയുഗവും എത്തുവോളം...അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈ പിടിച്ച് മോഹഭംഗത്തിന്റെ സ്ത്രീത്വങ്ങൾ....അവർ നടക്കുകയാണ്....അകലങ്ങളിലേക്ക്"
ReplyDeleteസീതാ , പറയാന്‍ വാക്കുകള്‍ ഇല്ല ...
വായിച്ചപ്പോള്‍ മറ്റേതോ ഒരു ലോകത്തായിരുന്നു ...
അത്ര മാത്രം ഞാനതില്‍ ലയിച്ചു പോയി...
അയ്യപ്പ ചരിതവും രാമായണവുമെല്ലാം ഒറ്റയടിക്ക് മനസിലൂടൊഴുകി വന്ന്, നിന്നില്‍ എത്തി നിന്നു...
ഇത് പോലെ എഴുതാന്‍ ഞാനും ഒരു നിമിഷം കൊതിച്ചു പോയി...
എന്നാല്‍ സാധിക്കാതത്തെന്തോ, അത് ചെയ്യുന്നവരോട് എനിക്ക് ബഹുമാനമാണ്, ആരാധനയും...
ഇവിടെയും അങ്ങനെ തന്നെ...
സത്യത്തില്‍ വരാന്‍ ഒരുപാട് വൈകി എന്ന് തോന്നുന്നു...
'സുജ'-യുടെ ബ്ലോഗില്‍ ഇട്ട കമന്റു വഴി ആണ് വൈകിയായാനെലും ഇവിടെ എത്തുന്നത്...
ഇനിയും ഒരുപാട് എഴുതുക...ആശംസകള്‍..
പിന്നെ, ഇറ്റാലിക്സില്‍ ഉള്ള ഈ ഫോണ്ട് വായനാസുഖം കണ്ടമാനം കുറക്കുന്നു...
ശ്രദ്ധിക്കുമല്ലോ...
മഹേഷ് വിജയന്‍ ....നന്ദി ഏട്ടാ അനുമോദനങ്ങൾക്ക്...ഈ വാക്കുകളാണെന്റെ പ്രചോദനം...
ReplyDeleteസീത..
ReplyDeleteഈ കഥയെന്നെ അത്ഭുതപെടുത്തി.. മാളികപുറത്തമ്മയുടെയും സീതയുടെയും മനോവ്യഥ ഈ കഥയ്ക്ക് മുന്‍പേ എന്നിലും നൊമ്പരമുനര്‍ത്തിയിട്ടുള്ളതാണ്.. പക്ഷെ എന്‍റെ ഇതിഹാസ വായനയിലൊന്നും മനസിലുടക്കാത്ത ഒരു കഥാപാത്രമായിരുന്നു ഊര്‍മിള.. അവരുടെ മനോവ്യപാരങ്ങളെയും മഹിഷിയുടെ തലത്തില്‍ നിന്നുള്ള കഥപറച്ചിലും ശരിക്കും ആകര്‍ഷിച്ചു.. പുരാണങ്ങളുടെ പാലാഴി കടഞ്ഞാല്‍ അമൃതു പോലുള്ള കഥകള്‍ ലഭിക്കുമെന്ന് സീത കാണിച്ചു തന്നു..
ഇതിഹാസങ്ങളെ മുന്‍നിര്‍ത്തി ഇന്നത്തെ സമൂഹത്തിന്റെ നേര്കാഴ്ചയായി ഒരു കഥ ഞാനും എഴുതിയിരുന്നു.. അത് വായിച്ചു മഹേഷ് ആണ് സീതയുടെ ഈ കഥയെ പറ്റി പറഞ്ഞതു.. സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചു നോക്കിയാലും..
http://pukakannada.blogspot.com/2011/04/blog-post.html
വിമര്‍ശനം കുഴപ്പമില്ല എന്ന് സീത കഴിഞ്ഞ കമന്റില്‍ പറഞ്ഞ സ്ഥിതിക്കും എന്‍റെ നിര്‍ദ്ദേശങ്ങള്‍ ശരി വെച്ചത് കൊണ്ടും ഈ കഥയില്‍ അപാകതയായി കണ്ട ചിലത് പറയുന്നു.. എന്‍റെ അറിവ് പരിമിതമാണ്.. കൂടുതല്‍ വിവരമുള്ളവരുമായി ആരാഞ്ഞു വേണ്ടത് ചെയ്യാന്‍ വേണ്ടി മാത്രം പറയുന്നു..
"ശ്രീകോവിൽ വിട്ട് പതിനെട്ടാം പടി ഇറങ്ങുമ്പോ "
എന്‍റെ അറിവില്‍ പതിനെട്ടാം പടിയ്ക്കും താഴെയാണ് മാളികപുറത്തമ്മയുടെ ശ്രീകോവില്‍.. മാളികപുറത്തമ്മയ്ക്ക് പതിനെട്ടാം പടി ചവിട്ടാന്‍ അനുവാദമില്ല.. നന്നേ ചെറുപ്പത്തില്‍ ശബരിമല ചവിട്ടിയത് കൊണ്ട് എന്‍റെ ഓര്‍മ്മകള്‍ ശരിയാകണമെന്നില്‍.. അഥവാ ശരിയാണെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന സീതയുടെ വാചകം തെറ്റാകും..
"കാറ്റിൽ പറക്കുന്ന കേശഭാരവും.." എനിക്ക് തോന്നുന്നത് മുകളിലേക്ക് ഉയര്‍ത്തി കെട്ടിയ മുടിയെ ആണ് കേശഭാരം എന്ന് പറയാറ്.. അഴിച്ചിട്ട മുടിയെ അങ്ങനെ പറയില്ല എന്ന് തോന്നുന്നു.. കേശഭാരം അഴിച്ചിട്ടവള്‍ എന്ന പ്രയോഗങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.. ഈ അറിവിലും ക്ലിപ്തത പോരാ.. :)
ഇതിലും "തന്‍റെ" എന്ന വാക്ക് വരുന്നുണ്ട്.. അതെ പറ്റി വീണ്ടും പറയുന്നില്ല.. direct speech and indirect speech ഇംഗ്ലീഷില്‍ പഠിച്ചത് കൊണ്ടാകും എനിക്കിത് പ്രശ്നമായി തോന്നുന്നത്..
ഇനിയും ചിത്രകൂടങ്ങളും പഞ്ചവടികളും ആവര്‍ത്തിക്കാതിരിക്കാന്‍ സീതയെ ഉണര്‍ത്തേണ്ടതില്ല എന്ന ഊര്‍മിളാ വചനം ഓര്‍ത്തു കൊണ്ട് നിര്‍ത്തുന്നു.. ഇനിയും കുറെ നല്ല സൃഷ്ടികള്‍ സീതയുടെ തൂലികയില്‍ ഉയിരെടുക്കട്ടെ എന്ന് ആശംസിക്കുന്നു.. പ്രത്യാശിക്കുന്നു..
Sandeep.A.K .....നന്ദി ട്ടോ വീണ്ടും വീണ്ടുമുള്ള ഈ സന്ദർശനങ്ങൾക്ക്...പറഞ്ഞ അഭിപ്രായങ്ങൾ ഞാൻ അന്വേഷിച്ചിട്ട് തെറ്റെന്നു കണ്ടാൽ തിരുത്തുന്നതാവും....മലയാളത്തിൽ ആത്മഗതത്തിനു “താൻ” എന്നുപയോഗിച്ച് കണ്ടിട്ടുണ്ട് അതുകൊണ്ട് ഞാനും ഉപയോഗിച്ചുവെന്നേയുള്ളൂ..
ReplyDeleteവായിച്ചു, മിശ്രണം നന്നായി ചെയ്തുവോ ഇല്ലയൊ എന്ന് പറയാന്‍ മാത്രം പുരാണേതിഹാസങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചില്ലെന്നതൊരു പോരായ്മയാണ്, കേട്ടറിഞ്ഞവയില്‍ മനസ്സിലോര്‍ത്തു വായിച്ചതില്‍ നന്നായിരിക്കുന്നു. വായനയുടെ ശക്തി എഴുത്തിലെ ഉള്‍ക്കാമ്പിലുണ്ടെങ്കിലും കുത്തും കോമയുടെയും മറ്റുമുള്ള ചിഹ്നങ്ങളുടെ പ്രയോഗങ്ങള്‍ ഒട്ടൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നെന്ന് തോന്നുന്നു.
ReplyDeleteനിശാസുരഭി.....നന്ദി ഈ വരവുകൾക്ക്....ഒക്കെ എന്റെ സ്വപ്നങ്ങളാണ്...ചിന്തകൾ..കേട്ടറിവുകൾ തന്നെയാണ് എന്റെ എഴുത്തിന്റേയും അടിസ്ഥാനം...വായിച്ചു മറന്നവയും...കുത്തും കോമയുമൊക്കെ ശരിയാക്കാന്നെ..തുടക്കമല്ലേ...
ReplyDeleteസന്ദീപിന്റെ കമന്റിലെ ചില സശയങ്ങൾ... സന്ദീപ് എന്റെ അറിവിലുംനേരിട്ട് കണ്ടതിലും.അയ്യപ്പന്റെ ശ്രീകോവിലിന് സമീപത്താണ് മാളികപ്പുറത്തിന്റെ ശ്രീകോവിൽ.. പതിനെട്ടാം പടികയറിയും അല്ലാതെയും മാളികപ്പുറത്തിന്റെ സ്രീകോവിലിനു മുമ്പിലെത്താം... ഇപ്പോൾ ഫ്ലൈഓവറും കെട്ടിയിട്ടുണ്ട്..താങ്കൾ ച്ലപ്പോൾ ഉദ്ദേശിച്ചത് ബരീപീഡമായിരിക്കാം..“മാളികപുറത്തമ്മയ്ക്ക് പതിനെട്ടാം പടി ചവിട്ടാന്‍ അനുവാദമില്ല“ എന്നത് മിത്തുകളിലുള്ളതാണു.. സീത ആ സങ്കൽപ്പങ്ങളെ തന്റേതായ ഭാഷ്യം നൽകുമ്പോൾ.. മാളികപ്പുറത്തിനുപതിനെട്ടാം പടി ഇറങ്ങാം..അതിൽ ഒരു തെറ്റും ഇല്ല.. പിന്നെ കേശഭാരം എന്നത് മുടിക്കെട്ടു തന്നെയാണ്...(കഥകളിക്കാർ ഉപയോഗിക്കുന്ന ഒരു കിരീടത്തിന്റെ പേരുമതാണ്) ഇവിടെ സീത ഉദ്ദേശിച്ചത് നീളമുള്ള, കാർകൂന്തൽ എന്നോ, കുനുകുന്തളം എന്നോ,ചികുരഭാരം എന്നോ ഒക്കെ ആയിരിക്കാം. അതിൽ തെറ്റ് പറ്റിയിട്ടുണ്ട്..പിന്നെ ആത്മഗതത്തിൽ താനെന്നോ,തനിക്ക് എന്നോ എനിക്ക് എന്നോ എന്ത് വേണമോ ഉപയോഗിക്കാം.. തന്നിലെ താൻ പറയുന്നതാണ് ‘ആത്മഗതം’..
ReplyDeleteചന്തു നായര്‍...നന്ദി ഈ സശയ നിവാരണങ്ങൾക്ക്...മാളികപുറത്തമ്മയെ കൊണ്ട് പടി ചവിട്ടിച്ചത് എന്റെ ചിന്തയായിരുന്നു..കേശഭാരം ഞാനുദ്ദേശിച്ചത് കനത്തിലുള്ള മുടി എന്നാണ്...
ReplyDelete@ ചന്തു നായര്‍.. കഥ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചില സംശയങ്ങള്‍ ആണ് സൂചിപ്പിച്ചത്.. അത് വിശദീകരിച്ചു തന്നതില്‍ നന്ദിയുണ്ട്.. മിത്തുകള്‍ തന്നെയാ ആദ്യം മനസ്സില്‍ ഓടിയെത്തിയത്.. അത് വന്നു വസ്തുതകളെ മൂടുന്നു എന്നതല്ലേ സത്യം.. ഡി. ഡി. കൊസാംബിയുടെ myth and reality എന്ന പുസ്തകത്തെ പറ്റി കേട്ടിട്ടേയുള്ളൂ.. വായിക്കണം എന്ന് കുറെ നാളായി കരുതുന്നു.. നടന്നിട്ടില്ല.. നമ്മള്‍ മനസ്സില്‍ നിറച്ചു വെച്ചിരിക്കുന്ന കുറെ തെറ്റിദ്ധാരണകളെ പോളിചെഴുതുന്ന ഒരു പുസ്തകമാണ് അതെന്നാ അറിവ്..
ReplyDeleteപിന്നെ ആത്മഗതത്തിന്റെ കാര്യത്തില്‍ ഞാന്‍ തിരിച്ചു ചോദിക്കുന്നു.. എന്നിലെ ഞാന്‍ പറയുന്നതല്ലേ ആത്മഗതം.. ചുമ്മാ തമാശക്ക് ചോദിച്ചതാണ് ട്ടോ.. ഒരു പാവം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിയുടെ ഭാഷാ താരതമ്യയുക്തിയായി കണക്കാക്കുമല്ലോ.. മലയാളത്തിനു സ്വന്തമായ വ്യാകരണ തത്വങ്ങള്‍ ഉണ്ടെന്ന കാര്യം ഞാന്‍ വൃഥാ വിസ്മരിച്ചു.. :)
നന്നായിരിക്കുന്നു
ReplyDelete