ഇത്രയും കാലം എനിക്ക് എല്ലാ പ്രോത്സാഹനവും തന്ന നല്ലവരായ വായനക്കാരോട് ...എന്‍റെ പ്രിയപ്പെട്ടവരോട് ...നന്ദി പ്രകടിപ്പിച്ചു കൊണ്ട് പറയട്ടെ ഞാനൊരു യാത്ര പോവുകയാണ്...
ആരോടും യാത്ര പറയുന്നില്ല...
സീതായനം ഇവിടെ നിങ്ങള്‍ക്കായി ബാക്കി വച്ച് സീത പടിയിറങ്ങുന്നു...
നന്ദി...എല്ലാരോടും നന്ദി മാത്രം...
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം സീത
സസ്പെന്‍സ് ആക്കിയാണല്ലോ യാത്ര?
ReplyDeleteനന്മകള്‍ നേരുന്നു....
ReplyDeleteയാത്ര പോയിട്ട് തിരിച്ചുവരൂ...ആശംസകള്‍, ഭാവുകങ്ങള്‍
ReplyDeleteഉടന്‍ തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു ,,,അങ്ങിനെയങ്ങ് സീതായനം വിട്ടേച്ചു പോവാന്‍ ടീച്ചര്‍ക്ക് ആവുമോ ??
ReplyDeleteസീതായനം ഇവിടെ നിങ്ങള്‍ക്കായി ബാക്കി വച്ച് സീത പടിയിറങ്ങുന്നു... - എന്താണ് ടീച്ചര്‍.... ടീച്ചറേപ്പോലുള്ളവര്‍ അങ്ങിനെ അങ്ങ് ബ്ലോഗ് എഴുത്ത് അവസാനിപ്പിക്കുകയാണോ.... അത് അങ്ങീകരിക്കാനാവില്ലല്ലോ...
ReplyDeleteടീച്ചര്‍ ഞങ്ങളോടൊപ്പം ബ്ലോഗ് എഴുത്തിലും സജീവമായി ഉണ്ടാവണം....
ആശംസകൾ..മറ്റൊരവതാരമായി വീണ്ടും കാണാമെന്ന പ്രതീക്ഷ മാത്രം..
ReplyDeleteഎല്ലാം നല്ലതിനാവട്ടെ ....
ReplyDeleteആശംസകള്‍ !!!!
ഇപ്പോൾ ........ ഇത്ര പെട്ടെന്ന്.........എന്തിനാണീ തിരിച്ച് പോക്ക് എന്നറിയില്ലാ..പക്ഷേ താങ്കളൂടെ നല്ല എഴുത്തിനെ സ്ണേഹിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇവിടെയുണ്ടേന്നുള്ള കാര്യം ഓർക്കുക...ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടൂ എന്ന് തോന്നിയ ഒരു അവസരത്തിലാണു ഞാൻ ബ്ലോഗിൽ സജീവമായത്....രണ്ടാമത്തെ ഹാർട്ട് അറ്റാക്കും അതോടൊപം ഹാർട്ട് ഓപ്പറേഷനും നടന്നപ്പോൾ... എഴുത്തും ,ജീവിത വസന്തവും,ആരോഗ്യവും എല്ലാം എല്ലാം കൈവിട്ട് പോയി. എന്ന തോന്നലുണ്ടായി..ചെറുയ വീട്ടിലെ എന്റെ മുറിയിൽ ഞാൻ ഒറ്റക്കായി..പേനയും പേപ്പറുമെല്ലാം വലിച്ചെറിഞ്ഞു..ഇനി എന്തിനീ ജീവിതം? ആ വാചകം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു...ആറു മാസത്തെ ബഡ് റെസ്റ്റിനു ശേഷം വീട്ടുകാരും ഭാര്യയും എന്നെ വീണ്ടും എന്റെ വിദ്യാലയത്തിൽ എന്റെ ക്യാബിനിൽ കൊണ്ടിരുത്തിയപ്പോഴും ഞാൻ നിർവികാരനായിരുന്നൂ...പിന്നെ എന്നോ ബ്ലോഗിൽ സജീവമായപ്പോൾ എനിക്കു ജീവിക്കണം എന്ന തോന്നലുണ്ടായി...ഇപ്പോൾ ബ്ലോഗെഴുത്തിലും കമ്ന്റ്റിടലിലുമൊക്കെ സജീവമായപ്പോൾ ...ഞാനും ചെറുപ്പമായി....ഒരർത്ഥത്തിൽ പറഞ്ഞാൽ ബ്ലോഗെഴുത്താണു ഇപ്പോൾ എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.....മറ്റെല്ലാരുമെന്നപോലെ എന്നെ ഇവിടെ പിടിച്ച് നിർത്തിയതിൽ സീതക്കും ഒരു പങ്കുണ്ട്........ആ സീത പടിയിറങ്ങുമ്പോൾ ഞാൻ വല്ലാതെ വേദനക്കുനന്നൂ...ഈ വീട്ടിൽ നിന്നും പോകരുത് എന്ന് പറയാൻ ഞാൻ സീതയുടെ ആരാ.....അച്ഛനൊന്നുമല്ലല്ലോ....അല്ലേ..............???????
ReplyDeleteതിരികെ വരുമെന്ന പ്രതീക്ഷയില്‍ യാത്രാ മംഗളങ്ങള്‍ നേരുന്നു....
ReplyDeleteഎന്തൊക്കെയോ എഴുതാന്‍ ബാക്കിവെച്ചാണ് ഈ വിട വാങ്ങല്‍ എന്ന് തോന്നുന്നു...ഇത് വെറുമൊരു താല്ക്കാലിക വിട പറച്ചില്‍ ആകട്ടെ എന്ന് പ്രത്യാശിക്കുന്നു...
പറയാനും ചെയ്തു തീര്‍ക്കാനും ഇനിയും പലതും അവശേഷിക്കുന്നു എങ്കില്‍ മടങ്ങി വരാതിരിക്കാന്‍ ആവില്ലല്ലോ, സീതയ്ക്ക്..
ആശംസകള്‍...
ഹേയ്, എന്തായിത് ?
ReplyDeleteഎവിടെ പോവുന്നു.
യാത്ര പറയുന്നില്ലെങ്കിലും വിട എന്നാണല്ലോ എഴുതിയിരിക്കുന്നത്.
പറ്റില്ല.
ബ്ലോഗുലകത്തിലെ ഏറ്റ്വും നല്ലൊരു ബ്ലോഗിൽ ഇനിയൊന്നുമില്ലേ ?
യാത്ര പോവുകയാണ് എന്നല്ല
യാത്ര പോയിവരട്ടെ എന്ന് തിരുത്തി വായിക്കുന്നു.
ആശം സകൾ
എഴുത്ത് ഒരു വരമാണ് കേട്ടൊ കുട്ടി
ReplyDeleteസീതക്കാണെങ്കിൽ ഒരു വര ദാനം പോലെ
ആയത് വേണ്ടുവോളം കിട്ടിയിട്ടുമുണ്ട്...!
അതുകൊണ്ട് ബൂലോകത്തുനിന്ന് തൽക്കാലം വിട
പറഞ്ഞ് പോയാലും ,ഏതെങ്കിലും താളുകളിൽ മനസ്സിൽ
വരുന്നതൊക്കെ കുറിച്ചിടണം...
പിന്നീടതൊക്കെ ഡെസ്ക് ടോപ്പിൽ നിന്നല്ലെങ്കിലും ,വല്ല
ബുക്ക് ഷെൾഫിൽ നിന്നും തപ്പിപ്പിടിച്ചെടുത്ത് വായിക്കാൻ സാധിക്കുക
എന്നത് നല്ല വായനക്കാർക്ക് കിട്ടുന്ന ഒരു സൌഭാഗ്യമാണ് കേട്ടൊ...!
ഭാവിയിലെ ഒരു നല്ല എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നൂ...!
സീതാജി.... എന്താണ് പെട്ടെന്നൊരു വിട പറയല്‍....... എത്രയും വേഗം മടങ്ങി വരും എന്നാ പ്രതീക്ഷയോടെ...... എല്ലാ നന്മകളും നേരുന്നു......
Deleteഎന്താ എന്ത് പറ്റി ?
ReplyDeleteയാത്ര പറയുന്നതെന്തിനെന്നു ചോദിക്കുന്നില്ല ...
ReplyDeleteഎല്ലാ ആശംസകളും
അയ്യോ സീതേ പോകല്ലേ.. അയ്യോ സീതേ പോകല്ലെ :)
ReplyDeleteകൂടുതല്‍ ചിന്തകളും ആശയങ്ങളുമായി മടങ്ങിവരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തല്‍കാലം ഒരു മാറ്റം ആവശ്യമെന്ന് ഉറപ്പുണ്ടെങ്കില്‍ ആവാം.. :)
നാട്ടുകാരീ ...
ReplyDeleteപെട്ടെന്നെടുത്ത തീരുമാനം ആണെന്ന് തോന്നുന്നുവല്ലോ? ഒരു ഇടവേള എടുത്തോളൂ ആവിശ്യമെങ്കില്‍, പൂര്‍ണ്ണമായി ബൂലോകത്തില്‍ നിന്നും യാത്ര പറയാന്‍ ആകുമോ?
എന്നെങ്കിലും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം..ഒന്നുമല്ലെങ്കിലും നമ്മള്‍ "തിരുവന്തോരത്ത്" കാരല്ലേ ....
സ്നേഹത്തോടെ മനു..
നന്മകള്‍ നേരുന്നു....
ReplyDeletewhat happened...!
ReplyDeleteരാമന്റെ ഒപ്പം യാത്രയായപ്പോളും സീതാ ദേവിക്ക് ആരും യാത്ര മംഗളം നല്‍കിയില്ല....ഇതുമൊരു വനവാസം ആകാം ..തിരിച്ചു വരിക തന്നെ ചെയ്യും
ReplyDeletetheercha ayittum
Deleteപല രചനകളും നല്ല വായനാനുഭവം നല്‍കിയിട്ടുണ്ട്...
ReplyDelete(കവിതകള്‍ അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പറ്റാഞ്ഞത് എന്റെ കുഴപ്പമാണെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.)
തിരിയെ വരൂ...കൂടുതല്‍ തീക്ഷ്ണമായ ജീവിതാനുഭാവങ്ങലുമായി..
ആശംസകള്‍..
സീതയുടെ നല്ല എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം വായനക്കാര്‍ ഇവിടെയുണ്ടേന്നുള്ള കാര്യം ഇടയ്ക്കു ഓര്‍ക്കുക ,ശുഭയാത്രാ മംഗളങ്ങള്‍
ReplyDeleteതിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ആശംസകളും നേരുന്നു.
ReplyDeleteയാത്രാമംഗളം....
ReplyDeleteയാത്ര ലക്ഷ്യം നിറവേറട്ടേ...ആശംസകള്‍
ReplyDeleteഎല്ലാ നന്മകളും നേരുന്നു.......
ReplyDeleteThis comment has been removed by the author.
ReplyDeleteസീതേച്ചി പോകുവാണോ.....
ReplyDeleteപോയിട്ട് തിരിച്ചു വരണേ........
പ്രിയപ്പെട്ട സീത,
ReplyDeleteയാത്രാമൊഴി കണ്ടു മനസ്സ് പിടഞ്ഞു. അക്ഷരങ്ങള്‍ മാത്രമാകും ജീവിതാവസാനം വരെ കൂട്ട് എന്ന് തിരിച്ചറിഞ്ഞു, എഴുത്തിന്റെ ലോകത്തിലേക്ക് തിരിച്ചു വരൂ.
ചിത്രം മനോഹരമായിരിക്കുന്നു.
സന്തോഷവും നന്മയും നിറഞ്ഞ ജീവിതം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഒപ്പോള്‍ക്ക് ഈ അനിയന്‍കുട്ടനോട് യാത്ര പറയാനാവില്ലാ ലോ...
ReplyDeleteമനസ്സു നിറയെ സ്നേഹം മാത്രം....
ഓപ്പോള്‍ടെ സ്വന്തം
അനിയന്‍കുട്ടന്‍
ശരിക്കും വിഷമമുണ്ടു് . ഒരു നല്ല എഴുത്തുകാരി സുഹൃത്തിന്റെ
ReplyDeleteവിടപറച്ചലിൽ
എവിടെയായാലും എഴുത്തു തുടരൂ.
ReplyDeleteസ്നേഹത്തോടെ.
എഴുത്തിലേക്ക് തിരികെ വരുമല്ലോ.
ReplyDeleteഅള്ളാ.... പടച്ചോനെ... ഞമ്മള് ചുമടുമായി പോയി ബന്നപ്പളേക്കും ഇങ്ങള് പോയോ? ആകനെ കബൂറായല്ലോ പടച്ചോനെ... ബ്ലോഗ് ഇങ്ങൾക്കെന്താ ഒരു ചുമടായി മാറിയോ? ശീത മാതാവായ ഭൂമീദേവിന്റടുത്ത് പോയതാകുമെന്നു കരുതുന്നു... പിന്നെ ഒരു തിരിച്ചുവരവ് അപ്രാപ്യം എന്നാ കേക്കണെ.. എന്നാച്ചാലും വരും ... വരാതിരിക്കുമോ? പ്രതീക്ഷ മാത്രമാശ്രയം......
ReplyDelete:(
ReplyDeleteകുറച്ചു നല്ല പോസ്റ്റുകള്‍ ഞാന്‍ ഇവിടെ കണ്ടിട്ടുണ്ട്.അതിനു നന്ദി .....
ReplyDeleteബൂലോകം ഉപേക്ഷിച്ചു പോവുകയാണോ ?
ReplyDeleteനന്മകള്‍ നേരുന്നു.
ReplyDeleteഒത്തിരി നാളിന് ശേഷമാണ് ഈ വഴിക്ക് വരുന്നത്. എവിടെപ്പോയി? എന്താ പറ്റിയത്? ബ്ലോഗ് കമന്റുകളിലൂടെ പരിചയപ്പെട്ട സുഹ്രുത്തെന്ന നിലയ്ക്ക് വീണ്ടും മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു...
ReplyDelete:(
ആശംസകള്‍............. ബ്ലോഗില്‍ പുതിയ പോസ്റ്റ്...... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ..........
ReplyDeleteവളരെ യാഥി൪ശ്ചികമായാണീ ഈ ബ്ളോഗ് കണ്ടത്.ഫേസ് ബുക്കില് ഒരു കൂട്ടുകാരി ഷെയ൪ചെയ്ത ലിങ്കില് ക്ളിക്കിയ എനിക്ക് ആ ക്ളിക്ക് ഒരു നഷ്ടമായെന്ന് തോനിയില്ല.ശരിക്കും അക്ഷരത്തെ ഇഷടപ്പെടുന്ന ലേഖക ആണെന്നു തോനണു..എല്ലാ വിധഭാവങ്ങളും....
ReplyDeleteവീണ്ടും തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു...
first visit from me.....
ReplyDeletewould like to comment more...
couldnt write in malayalam bcs its android ....
expecting much more..yes..mean that...
Binu Alumkal