Sunday, August 21, 2011

ആത്മാക്കളുടെ കാവൽ‌ക്കാരി...


“ഹൊ.. ഇപ്പോ ചവിട്ടിയേനെ..“ മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുത്ത് നടന്നു.. നിലത്ത് നോക്കി വേണം നടക്കാൻ..അല്ലെങ്കിൽ..

ഇത് കേൾക്കുമ്പോള്‍ നിലത്താരെങ്കിലും കിടപ്പുണ്ടെന്ന് കരുതണ്ട.. ചുറ്റിനും ഓടി കളിക്കുന്നത് മറ്റാരുമല്ല.. മൂഷികരാണ്..

ഞാൻ സ്വപ്നലോകത്തിലാണെന്ന് തെറ്റിദ്ധരിക്കരുത്.. ഇത് നമ്മുടെ ഇന്ത്യയിൽ‌ തന്നെയുള്ള ഒരു സ്ഥലമാണ്..

രാജസ്ഥാനിലെ ജയ്പ്പൂരിൽ നിന്നും കുറച്ച് ഉള്ളിലായിട്ടാണ് ഭരണസിരാകേന്ദ്രമായ ബിക്കാനീർ സ്ഥിതി ചെയ്യുന്നത്.. ബിക്കാനീറിനും നോഖയ്ക്കും ഇടയ്ക്കായി ദേശ്‌നോക്ക് എന്നൊരു പ്രകൃതി സുന്ദരമായ ഗ്രാമം ഉണ്ട്. അവിടെയാണ് ഈ സംഭവം അരങ്ങേറുന്നത്. ഈ ഗ്രാമത്തിന്റെ ചെല്ലപ്പേരു തന്നെ മൂഷികഗ്രാമം (ചൂഹോം കാ ഗാവ്)  എന്നാണ്. ഇവിടെയാണു പ്രസിദ്ധമായ കർണ്ണിമാതാക്ഷേത്രം അഥവാ മൂഷികക്ഷേത്രം. പേരു സൂചിപ്പിക്കുമ്പോലെ ഗോപുരവാതിൽ കടന്ന്‍ അകത്തേക്ക് പ്രവേശിച്ചാൽ മൂഷികരുടെ തേർവാഴ്ച കാണാം. മനുഷ്യരെക്കണ്ടാലോടുന്ന എലികളെ പരിചയമുള്ള നമ്മൾ ഇവിടെ അവരെക്കണ്ടോടേണ്ട ഗതികേടാണു. കാരണം, അറിയാതെ എങ്ങാനും അവയിലൊന്നിനെ ഒന്നു ചവിട്ടിപ്പോയാൽ കിട്ടുന്നത് മാറാവ്യാധികളും അപകടങ്ങളുമായിരിക്കും. പക്ഷേ അതിനും പ്രതിവിധി പറയുന്നുണ്ട്. ഒരു മൂഷിക പ്രതിമ നടയ്ക്ക് വെച്ചാൽ‌ മതിയത്രേ..ഇനി ഈ ക്ഷേത്രമെങ്ങനെ മൂഷികക്ഷേത്രമായെന്നല്ലേ..
അതിനു പിന്നിൽ ഒരു കഥയുണ്ട് - ചരിത്രവുമായി കൂടിക്കലർന്നൊരു കഥ, കർണ്ണി എന്ന സന്യാസിനിയുടെ കഥ..

പതിന്നാലാം നൂറ്റാണ്ടിനടുപ്പിച്ചാണീ കഥ നടക്കുന്നത്. ജോധ്പൂരിലെ രാജാക്കന്മാരുടെ ചാവേറുകളാണു ചരൺ വംശജർ. കേരളത്തിലെ ചേകവന്മാരെപ്പോലെ. ആ വംശത്തിൽ മേഹോജി ചരണിന്റേയും ദേവാൽ ദേവിയുടേയും ഏഴാമത്തെ സന്താനമായിരുന്നു റിതുഭായി. ആറു വയസ്സുള്ളപ്പോൾ ആ പെൺകുട്ടി തന്റെ ചാർച്ചയിൽ‌പ്പെട്ട ഒരു സ്ത്രീയുടെ മാറാവ്യാധി മാറ്റിയത്രെ. അതോടെ അവൾ ദുർഗ്ഗാദേവിയുടെ അവതാരമെന്ന അർത്ഥത്തിൽ‌ കർണ്ണിയെന്നറിയപ്പെട്ടു. വീണ്ടും വീണ്ടും അൽഭുതപ്രവർത്തികളുടെ വിളനിലമായപ്പോള്‍ അനുചരവൃന്ദം അവളുടെ പേരിനൊപ്പം മാത എന്നു കൂടി ചാർത്തിക്കൊടുത്തു. അങ്ങനെയവൾ ഭക്തരുടെ ഇഷ്ടവരദായിനിയായ കർണ്ണിമാത ആയി. വിവാഹിതയായെങ്കിലും ഭർത്താവിനെ സഹോദരിയുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ട് കർണ്ണിമാത ആധ്യാത്മിക പാതയിലേക്ക് നടന്നുപോയി എന്നാണ് പറയപ്പെടുന്നത്..

ഒരിക്കൽ‌ ഭക്തരിൽ ഒരാൾ താൻ നൊന്തു പെറ്റ കുഞ്ഞിനെ മരണം തട്ടിയെടുത്തതിൽ വിലപിച്ച് കർണ്ണിമാതയെ ശരണം പ്രാപിച്ചു. യമധർമ്മനോട് ആ കുഞ്ഞിനെ തിരികെ കൊടുക്കാൻ മാത ആവശ്യപ്പെട്ടെങ്കിലും അത് മറ്റൊരു രൂപത്തിൽ പുനർജ്ജനിച്ചതിനാൽ തിരികെത്തരാൻ നിർവ്വാഹമില്ലെന്നു പറഞ്ഞ് യമധർമ്മൻ കയ്യൊഴിഞ്ഞു. എന്നാൽ ഇന്നുമുതൽ തന്റെ വംശത്തിലുള്ളവർ മരിച്ചാൽ അതേ വംശത്തിൽ തന്നെ പുനർജ്ജനിക്കണമെന്നും അതുവരെയുള്ള ഇടവേളയിൽ മൂഷികരൂപം ധരിച്ച് തന്റെ പരിപാലനത്തിലുണ്ടാവണമെന്നും അവർ മരണദേവനോട് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാവട്ടെയെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തുവെന്നാണു കഥ.

രാജ്യഭരണരംഗത്ത് കർണ്ണിമാത രാജാവിനൊരുപാട് സഹായങ്ങൾ ചെയ്തതിന്റെ നന്ദിപൂർവ്വകമായിട്ടാണത്രേ മഹാരാജ ഗംഗാസിംഹ് ഈ ക്ഷേത്രം പടുത്തുയർത്തിയത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ മാറ്റിയെടുത്ത് സമാധാനം പുനഃസ്ഥാപിക്കാനും അവരശാന്തം പരിശ്രമിച്ചിരുന്നുവെന്ന് കേൾ‌ക്കുന്നു.

ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും പ്രഭാഷണങ്ങൾ‌ക്കുമായുള്ള യാത്രകൾക്കിടയിൽ ബിക്കനീരിൽ വച്ചവർ അപ്രത്യക്ഷയായെന്നും കേട്ടുകേൾവിയുണ്ട്...


ഈ ക്ഷേത്രത്തിന്റെ പുനുരുദ്ധാരണം നടത്തിയത് ഹൈദരാബാദിലെ കുന്ദൻലാൽ വർമ്മയാണു. വെള്ളിയിൽ തീർത്ത ക്ഷേത്രകവാടവും അദ്ദേഹത്തിന്റെ സംഭാവനയാണ്.ക്ഷേത്രകവാടം കടന്നാൽ‌പ്പിന്നെ ഓരോ ചുവടും ശ്രദ്ധിച്ചു വേണം, അബദ്ധവശാൽ എലികളെ ചവിട്ടിയാൽ തീർന്നില്ലേ. കാബാ എന്നാണീ എലികൾ അറിയപ്പെടുന്നത്. അതിൽ വെള്ളയെലികളെ കാണുന്നവരത്രേ ഭാഗ്യവാന്മാർ. എന്നാലവയെ കണ്ടു കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറക്കണ്ട. ഇവരൊന്നും നിസ്സാരന്മാരല്ല കേട്ടോ. രാജകീയവാഴ്ച നടത്തുന്നവരാണ്. ഇവരെ നോക്കാനും പരിപാലിക്കാനും പ്രത്യേകം പരികർമ്മികളുണ്ട്. അൽഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത അവിടൊരു കുഞ്ഞെലിയെപ്പോലും കാണാനാവില്ലെന്നുള്ളതാണ്. എന്നാലോ നിമിഷം പ്രതി എലികളുടെ അംഗസംഖ്യ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. പരിസരത്ത് ഏഴയലത്തായ് പോലും പേരിനൊരു പൂച്ചയെ കാണാനാവില്ലെന്നുള്ളതും സത്യം, ആശ്ചര്യം ഉളവാക്കുന്ന സത്യം..ഭക്തർ നിവേദിക്കുന്ന പാലിലും മധുരപലഹാ‍രങ്ങളിലുമൊക്കെ ഇവർ പൂണ്ടു വിളയാടി കഴിച്ചതിന്റെ ബാക്കിയാണു അവിടത്തെ പ്രസാദം. എലിയുടെ നിഴലടിച്ചാൽ‌ ആ ആഹാരസാധനം വിഷമെന്ന മട്ടിൽ പുറത്തേക്ക് വലിച്ചെറിയുന്ന നമ്മള്‍ അവിടെച്ചെന്നു ഇവർ കഴിച്ചതിന്റെ ബാക്കി വാങ്ങി കഴിച്ച് നിർവൃതി അടയേണ്ടത് തന്നെ. ഇനി അബദ്ധത്തിലെങ്ങാനും അവ നിങ്ങളുടെ ശരീരത്തിൽ‌ ഓടിക്കയറിയാൽ‌ പേടിക്കരുത്..കർ‌ണ്ണീദേവിയുടെ അനുഗ്രഹാശിസ്സുകൾ‌ നിങ്ങൾ‌ക്ക് ലഭിച്ചുവെന്നാണ് അതിനർത്ഥം.അപ്പോ ആശ്വസിക്കാമല്ലോ അല്ലേ?

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങള്‍ ഈ കാഴ്ച കാണാൻ എത്തുന്നുണ്ടെങ്കിലും നമ്മളിൽ പലർക്കും ഈ ക്ഷേത്രം ഇന്നും അപരിചിതം തന്നെ. മറ്റെല്ലാ ദുർഗ്ഗാക്ഷേത്രങ്ങളിലുമെന്ന പോലെ നവരാത്രിക്കാണ് ഇവിടേയും വിശേഷം..

മധുരപലഹാരങ്ങൾക്ക് പ്രശസ്തി നേടിയ ബിക്കാനീറും ദേശ്‌നോക്കും ഇനി മുതൽ ഈ മൂഷിക ക്ഷേത്രത്തിന്റെ പേരിലും അറിയപ്പെടും..

വാൽ‌ക്കഷ്ണം: മൂഷികർക്കും ക്ഷേത്രം.. ഈശ്വരാ.. കലികാലം..

~~~~END~~~~

47 comments:

 1. ഇങ്ങിനെയൊരു ക്ഷേത്രത്തെക്കുറിച്ച് വായിക്കയും,ഈ അടുത്ത്‌ ടെലിവിഷനില്‍ ഒരു ഡോകുമെന്ററി കാണുകയും ചെയ്തിരുന്നു ..അതിനു പിന്നിലുള്ള ഐതിഹ്യം വിവരിച്ചതിന് നന്ദി ....

  ReplyDelete
 2. കലികാലം എന്നല്ലാതെന്തൂട്ട് പറയാന്‍..
  നോര്‍ത്ത് ഇന്ത്യയില്‍ അല്ലേലും എലികളെ കൊല്ലാറില്ല..
  ഗജമുഖവാഹനന്‍ എന്ന വിശ്വാസം :)

  ലേഖനം നന്നായിരിക്കുന്നു, എന്നിട്ട് അവറ്റ തിന്നതിന്റെ ബാക്കി വിഴുങ്ങീല്ലേ സീതേം? ഹിഹിഹി.. ഉവ്വാ‍ാ‍ാ‍ാ‍ാ‍ാ!! ഞാന്‍ പോയീട്ടാ!!

  ReplyDelete
 3. നല്ലൊരു പോസ്റ്റ്‌ സീതാ...ടി.വി.യില്‍ കണ്ടിട്ടുണ്ട്.ഇതു പോലെ കുരങ്ങന്മാര്‍ സ്വൈരവിഹാരം നടത്തുന്ന ക്ഷേത്രങ്ങളുമില്ലേ?
  നല്ലൊരു ലേഖനം വായിച്ച സംതൃപ്തിയില്‍ നന്ദി.ഈ സ്ഥലങ്ങളിലെല്ലാം പോയിട്ടുണ്ടോ?

  ReplyDelete
 4. ആര്യവേപ്പ്...കാട്ടുജീരകം...പാവക്ക....

  ReplyDelete
 5. സീത , മൂഷിക ക്ഷേത്രം!! എനിക്കിതൊരു പുതിയ അറിവായിരുന്നു..വിജ്ഞാനപ്രദമായ ലേഖനത്തിനു അഭിനദ്ധനങ്ങള്‍.

  ReplyDelete
 6. വടക്കേ ഇന്ത്യയില്‍ ഉള്ള..
  ചില വ്യത്യസ്ഥ ഹൈന്ദവ വിശ്വാസ രീതികള്‍...!
  ഇത്ര കൃത്യതയോടെ അവതരിപ്പിക്കാന്‍
  അങ്ങട് പോയിട്ടുള്ള പോലെ..?
  എന്തായാലും വളരെ നന്നായിരിക്കുന്നു...!
  ഇത്തരം വിശ്വാസങ്ങള്‍ ഉള്ളതായും ഇനി..
  മൂഷിക ഗണത്തിനു ഇങ്ങനെ ഒരു അമ്പലവും
  ഉണ്ടെന്നുള്ള കാര്യങ്ങള്‍ ഇത്ര ലളിതമായി
  അവതരിപ്പിച്ചതിന് ആശംസകള്‍
  ഇനിയും എഴുതുക...!

  ReplyDelete
 7. നല്ല ലേഖനം സീതെ. പുതിയ അറിവ്‌ ആണ്. അത്ഭുതപ്പെടെണ്ടതില്ല, നമ്മുടെ നാട്ടില്‍ പാമ്പു, പഴുതാര തൊട്ടു ആനയെ വരെ ആരാധിക്കുന്നതു 'ഭൂമിയുടെ അവകാശികള്‍ ' എന്ന ബഷീര്‍ സങ്കല്‍പം തന്നെയല്ലേ.പത്തനംതിട്ട ജില്ലയില്‍ അടൂരിനടുത്ത് കൊടുമണ്‍ എന്ന സ്ഥലത്ത് ഒരു ചിലന്തി അമ്പലം(പള്ളിയറ ദേവിക്ഷേത്രം) ഉണ്ട് .ചിലന്തിയെ ആരാധിക്കുന്നു ! .ചിലന്തി വിഷബാധയ്ക്ക് രോഗമുക്തിക്കായ്‌ ഇപ്പോഴും ഭക്തര്‍ ഇവിടെ എത്താറുണ്ട്.

  ReplyDelete
 8. നല്ല മികവാര്‍ന്ന ലേഖനം. ഇതെക്കെ
  അറിയേണ്ടതു തന്നെ.

  ReplyDelete
 9. ഇതൊരു പുതിയ അറിവ് തന്നെ സീത. അല്പം കൂടെ വിവരണങ്ങള്‍ ഒക്കെയായിരുന്നെങ്കില്‍ ഒരു യാത്രാവിവരണത്തിന്റെ ശേലുമുണ്ടായേനേ. മൂഷികര്‍ക്ക് ക്ഷേത്രം എന്നത് ആദ്യമായി കേള്‍ക്കുകയാണ്. മൊഹമ്മദുകുട്ടി സൂചിപ്പിച്ച കുരങ്ങന്മാര്‍ സൌര്യവിഹാരം നടത്തുന്ന ഏതോ ക്ഷേത്രത്തെ പറ്റി കേട്ടുകേള്‍വിയുണ്ട്. ഇത് ഒരു പുതിയ അറിവ് തന്നെ.

  ReplyDelete
 10. ഈ ക്ഷേത്രത്തെ കുറിച്ച് ഒരു ലേഖനം വായിച്ചിട്ടുണ്ട്. ടി. വി. യില്‍ ഒരു പ്രോഗ്രാം കണ്ടതായി ഓര്‍ക്കുന്നു. ഐതിഹ്യം 
  ഇപ്പോഴാണ് അറിയുന്നത്.

  ReplyDelete
 11. നല്ല പോസ്റ്റ്‌...ആദ്യമാ ഇങ്ങനെ ഒന്നിനെ പറ്റി കേള്‍ക്കുന്നത്..

  ReplyDelete
 12. പുതിയൊരു അറിവ്.
  അത് വിശദമായി തന്നെ അവതരിപ്പിച്ചു.
  മനോ പറഞ്ഞ പോലെ ഒരു യാത്രാ വിവരണത്തിന്‍റെ ഫോര്‍മാറ്റില്‍ എഴുതാമായിരുന്നില്ലേ . ആ നാടും കാഴ്ച്ചകളും പരിചയപ്പെടുത്തി.
  അത് വേറൊരു പോസ്റ്റ്‌ ആയി പറഞ്ഞാല്‍ മതി :-)
  ഏതായാലും വിത്യസ്തത കൊണ്ട് ഈ പോസ്റ്റ്‌ ഇഷ്ടായി .
  ആശംസകള്‍

  ReplyDelete
 13. ചരിത്രവും പുരാണവുമൊക്കെ ഇത്രയ്ക്ക് അറിയില്ലായിരുന്നു. അത് പങ്കുവെച്ചതിന് നന്ദി. ബാർമറിലെ ജീവിതകാലത്ത് പലപ്രാവശ്യം പോകാൻ പ്ലാൻ ചെയ്തിട്ടും നടന്നില്ല.

  ഒരു സ്ഥലപരിചയം എന്ന നിലയ്ക്ക് ഈ വിവരണം http://www.yathrakal.com/ എന്ന സൈറ്റിലേക്ക് നൽകാമോ ?

  ReplyDelete
 14. നമ്മുടെ നാട്ടില്‍ നാഗ ക്ഷേത്രം പോലെയാണ് ഈ മൂഷിക ക്ഷേത്രം ..ദൈവങ്ങള്‍ക്ക് എന്നത് പോലെ അസുരന്മാര്‍ക്കും രക്ഷസ്സുകള്‍ക്കും ചെകുത്താനും വരെ ക്ഷേത്രം ഉണ്ട് ..ഫ്രാന്‍സില്‍ ഒക്കെ അമ്പത് ശതമാനത്തില്‍ അധികം ആളുകള്‍ ചെകുത്താന്‍ ഉപാസകരാണത്രെ!
  കേരളത്തിലും ചെകുത്താനെ ആരാധിക്കുന്നവരുടെ കേന്ദ്രങ്ങള്‍ കൂടിവരുന്നുണ്ട് ..അതൊക്കെ വച്ച് നോക്കുമ്പോള്‍ എലിയും പാമ്പും ഒക്കെ ദൈവം ആകുന്നതില്‍ അതിശയമില്ല ..കാല ത്തിനോ മനുഷ്യര്‍ക്കോ കുഴപ്പം ??

  ReplyDelete
 15. ലോകത്ത് എത്രയെത്ര വൈചിത്ര്യങ്ങള്‍ ..........!

  ReplyDelete
 16. ടീച്ചറെ എലിപ്പനി ആ ഏരിയയില്‍ ഇല്ലാത്തത് ഭാഗ്യം.,ഏതെങ്കിലുമൊരു മഹാപാപി അതിന്റെ ബാക്ടീരിയയെ കുപ്പിയിലാക്കി അവിടെ കൊണ്ടിട്ടാല്‍ തീര്‍ന്നു!...
  എലികള്‍ക്ക് പൂര്‍വ്വജന്മ വംശത്തിലേക്ക് വിജയകരമായ മടക്കയാത്ര!.
  എലികളുടെ ഉച്ഛിഷ്ടം തിന്ന് നിര്‍വൃതിയടയാന്‍ ക്യൂവില്‍ തിക്കിത്തിരക്കുന്ന ഭക്തരാവട്ടെ സായുജ്യം വേണ്ടെന്നു വെച്ച് പമ്പകടക്കും....!.

  എന്റെ ഒരു സംശയം പറഞ്ഞെന്നേ ഉള്ളു.,

  വൈവിധ്യപൂര്‍ണമായ ഭാരതീയ സംസ്കാരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം ഉദ്യമങ്ങളെ അഭിനന്ദിക്കാതെ വയ്യ.

  ReplyDelete
 17. പുതിയൊരറിവ് വായിക്കാനായതില്‍ സന്തോഷം എലികുട്ടീ.. ഒരു എലി ദേഹത്ത് കയറിയോ, അനുഗ്രഹിക്കാന്‍? വിവരണത്തിന്‍റെ വ്യത്യസ്ഥത ഇഷ്ടായീട്ടൊ..

  ReplyDelete
 18. അങ്ങനെയെങ്കിലും കുറച്ചു ജീവികള്‍ ജീവനോടെ ഉണ്ടല്ലോ.. ആനകളെയും, പുലി, കടുവ, മാന്‍ തുടങ്ങിയ ജീവികളെയും, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകം ജീവികളെയും ഇങ്ങനെ ഓരോ ക്ഷേത്രങ്ങള്‍ പണിത് പാര്‍പ്പിക്കുന്നത് നാഷണല്‍ പാര്‍ക്കുകലെക്കാളും ഗുണം ചെയ്യും എന്ന് തോന്നുന്നു. പിന്നെ ഈ പോസ്റ്റിലെ ചിത്രങ്ങള്‍ ഒന്നും തന്നെ കാണുന്നില്ലല്ലോ..??

  ReplyDelete
 19. സീതേച്ചി..
  ഈ ക്ഷേത്രത്തെകുറിച്ച് മുന്‍പ് വായിച്ചിട്ടുണ്ട് എങ്കിലും അതിനു പിന്നിലെ കഥയെ കുറിച്ച് അറിവില്ലായിരുന്നു.. അത് പറഞ്ഞു തന്നതിന് നന്ദി പറയട്ടെ ആദ്യമേ.. അല്ലേലും എനിക്ക് ഇത്തരം മിത്തുകളോട് പണ്ടേ ഇഷ്ടമാണ്.. വലിയ വിശ്വാസമോന്നുമില്ലായെങ്കിലും അതൊക്കെയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗങ്ങളാണല്ലോ.. അത് കൊണ്ട് തന്നെ ടൂറിസം വിദ്യാര്‍ത്ഥി കൂടിയായ എനിക്ക് ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.

  പിന്നെ ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു ഐഡിയ.. നാട്ടിലുള്ള എലികളോട് ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു മോഹിപ്പിച്ചു ഒരു കുഴലൂത്തുകാരനെ (പണ്ടത്തെ hamelnലെ pied piper കഥ) പോലെ എല്ലാരേം ഈ ക്ഷേത്രത്തില്‍ കൊണ്ട് ചെന്നാക്കിയാലോ എന്ന്.. :)

  പിന്നെ എലികളുടെ മഹത്വത്തെ കുറിച്ച്.. അവരു നിസാരക്കരാണോ.. ഇത്രേം തടിമാടനായ ഗണപതിയേം ചുമന്നു അവര്‍ നടക്കുന്നില്ലേ.. എനിക്ക് പലപ്പോഴും തോന്നാഴികയില്ല.. എന്തെ ദൈവം എലിക്കു ഒരു ആനയുടെ വലുപ്പം കൊടുത്തില്ല എന്ന്.. ഗണപതിയുടെ സൈസുമായി ഒന്ന് സ്യൂട്ട് ആവണ്ടേ..?? :)

  അങ്ങനെ പോകുന്നു എന്റെ എലി ചിന്തകള്‍.. പറഞ്ഞിരിക്കെ എന്റെ കമ്പ്യൂട്ടറിനടുത്ത് പതുങ്ങിയിരിക്കുന്ന ആ ഇത്തിരികുഞ്ഞന്‍ മൗസ് ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. so i am stopping this കത്തി for now.. :D

  സ്നേഹപൂര്‍വ്വം
  സീതയുടെ സ്വന്തം അനിയന്‍കുട്ടന്‍..

  ReplyDelete
 20. എളുപ്പത്തിൽ ഒരു എലി പുരാണം അല്ലേ...

  എലിയമ്പലത്തെ പറ്റി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ
  പിന്നിലുള്ള പഴമ്പുരാണം ഇപ്പോളറിഞ്ഞു...!

  ReplyDelete
 21. ketitundu.
  lekhanam nannayithanne ezhuthiyirikkunnu.
  (mooshikeswaran seethaye anugrahikkum!)

  ReplyDelete
 22. പ്രകൃതിയുടെ സന്തുലതയെ നിലനിര്‍ത്താന്‍ എല്ലാ ജീവജാലങ്ങള്‍ ഒന്നിനോട് ഒന്ന് പൂരകമായി നിലനിന്നു പോകണം എന്ന തത്വം മനസ്സിലാക്കിയാണ്
  പണ്ട് തന്നെ നമ്മുടെ ഋഷി പരമ്പരകള്‍ എല്ലാത്തിലും ബ്രമാംശം കണ്ടെത്തി ആ social echo balance നില നിര്‍ത്താന്‍ അതിനെ സംരക്ഷിക്കണം
  എന്ന് പറഞ്ഞത് അതായത് സാധാരണ ക്കാരന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അതും ദൈവമാണെന്ന് പറഞ്ഞു കാത്തു കൊള്ളാന്‍
  പറഞ്ഞു ,അതാണ് നമ്മുടെ നാടിലെ കുളവും കാവും അതിന്‍ പ്രതിരുപങ്ങള്‍ ആണ്
  എന്നിരുന്നാലും സീതയുടെ ഈ ലേഖനം നല്ല വായനാ അനുഭവം നല്‍കുന്നു പിന്നെ കഥകളും പുതിയ അറിവുകള്‍ നല്‍കുന്നു
  ഇനിയും വരട്ടെ ഇത് പോലെ ഉള്ള പോസ്റ്റുകള്‍ എല്ലാവിധ നന്മയും നേരുന്നു

  ReplyDelete
 23. കേട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനായി.

  ഞങ്ങളുടെ ഓഫീസില്‍ മൂഷികവിളയാട്ടം ഉണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം സര്‍ക്കാര്‍ ഫയലുകള്‍ തന്നെ. :)

  ReplyDelete
 24. നല്ല ലേഖനം,പുതിയ അറിവ്, വായനാസുഖവും കൂടെ നൽകിയ ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും....

  ReplyDelete
 25. ഈ മൂഷിക ക്ഷേത്രത്തെക്കുറിച്ച് വായിക്കയും,ടെലിവിഷനില്‍ ഡോകുമെന്ററി കാണുകയും ചെയ്തിരുന്നു. ഒരു ഹിന്ദി ചിത്രത്തിലും ഈ ക്ഷേത്രം കാണിക്കുന്നുണ്ട്. ആള്‍ ദൈവങ്ങള്‍ വാഴുന്ന ഇന്ത്യയില്‍ എന്ത് കൊണ്ടു എലികള്‍ക്ക് ദൈവങ്ങള്‍ ആയികൂടാ അല്ലേ..?? രാജാവിനെക്കാള്‍ വലിയ രാജ ഭക്തി..അതാ ശരിക്കും നടക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ മഹത്വം തിരിച്ചറിയാത്ത ബുദ്ധിമാന്മാര്‍ ഇങ്ങനെയുള്ള ആള്‍ മൂഷിക ഭക്തിയില്‍ സായൂജ്യമടയുന്നു...എത്ര കഷ്ട്ടം അല്ലേ !!!
  സീതയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു...

  www.ettavattam.blogspot.com

  ReplyDelete
 26. വിജ്ഞാനപ്രദമായ പോസ്റ്റ്‌...നമ്മള്‍ ഇവിടെ എലിയെ ഓടിച്ചിട്ടു തല്ലിക്കൊല്ലുംപോള്‍ അവിടെ ആരാധിക്കുന്നു...അതിന്റെ ഉച്ചിഷ്ടം പ്രസാദം...എഴുത്തിന് ഭാവുകങ്ങള്‍..

  ReplyDelete
 27. സീതേ... നന്ദി..
  സീത ഈ പോസ്റ്റ്‌ എനിക്ക് ഒരു പ്രചോദനം നല്‍ക്കി.. വീണ്ടും എഴുതാന്‍...
  ഈ വിവരങ്ങള്‍ പങ്കു വെച്ചതില്‍ വീണ്ടും നന്ദി...
  ക്ഷേത്രങ്ങള്‍ അല്ലെങ്കിലും ഏതാണ്ട് അതുപോലെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ റൂമുകളില്‍ കാണാം..
  അത്രത്തോളം വരുമോ ഈ ക്ഷേത്രം??

  ReplyDelete
 28. തത്തേ..
  ഞാന്‍ മുകളില്‍ എഴുതിയ
  മരുന്ന് ഉപയോഗിച്ചാല്‍ മതിട്ടോ....
  മൂഷികപുരാണത്തില്‍ നിന്നും കിട്ടിയതാ...

  ReplyDelete
 29. faisalbabu...ആദ്യ അഭിപ്രായത്തിനും വരവിനും നന്ദി.

  നിശാസുരഭി...എങ്ങട് പോയി...ങ്ങേയ്..ഉവ്വാ പോകും..അങ്ങനങ്ങ് പോയാലെങ്ങനാ...ഞാൻ തല്ലാനങ്ങട് വരും..ഹല്ല പിന്നെ..ഞാനും കഴിച്ചു അതിന്റെ ബാക്കി...ഹിഹി...ഇപ്പോ ഒരു കാര്യം പുടി കിട്ടി..പാമ്പും എന്നെയൊന്നു പേടിക്കണം..ഹിഹി..നന്ദിട്ടാ..

  mohammedkutty irimbiliyam....ഉവ്വ് മാഷേ..ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ..കുരങ്ങന്മാരോടി നടക്കണ അമ്പലങ്ങൾ കേരളത്തിൽ തന്നെയ് ധാരാളം ഉണ്ടെന്ന് കേൾക്കുന്നു..നന്ദി

  വെള്ളരി പ്രാവ്...എനിക്കാദ്യം ഇതെന്തൂട്ടാന്ന് മനസിലായില്യാട്ടോ പ്രാവേ...രണ്ടാമത്തെ കമെന്റുടെ കണ്ടപ്പോഴാ പുടികിട്ടിയെ...ഇതെന്തിനുള്ള ഔഷദമാന്നു കൂടെ പറഞ്ഞന്നാൽ കൊള്ളാരുന്നൂട്ടോ...നന്ദിയുണ്ട് ഈ വരവുകൾക്ക്...ഒരു പ്രാവിന്റെ സ്നേഹം നിറഞ്ഞ ചിറകടിയൊച്ചയും കുറുകലും സീതയുടെ പഞ്ചവടിയേയും സീതയേയും ഒരുപാട് സന്തോഷിപ്പിക്കുന്നു..

  ഒരു ദുബായിക്കാരന്‍...നന്ദി...സന്തോഷം

  deiradubai ...ഉവ്വ് പോയിട്ടുണ്ട്..ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി..

  sreee...ഉവ്വോ ടീച്ചറേ..അതൊരു പുതിയ അറിവാണല്ലോ..നന്ദീട്ടോ

  ജയിംസ് സണ്ണി പാറ്റൂര്‍....നന്ദി...സന്തോഷം മാഷേ

  Manoraj...ആകാരുന്നു ഇല്യേ ഏട്ടാ...പക്ഷേ എനിക്ക് യാത്രയ്ക്കിടയിലെ ആ മരുഭൂമിയുടെ വർണ്ണന ഇവിടെ അലോസരമായാലോന്നു തോന്നി..അതാ..പിന്നെ കർണ്ണിമാതായുടെ കഥയും ചുരുക്കി പറയുകയായിരുന്നു..ആ നാട്ടുകാർക്ക് അവരെപ്പറ്റി പറയാൻ ആയിരം നാവാ..പാടി നടക്കാൻ ആയിരം കഥകളും...നന്ദി ഏട്ടാ ഈ അഭിപ്രായത്തിന്..

  keraladasanunni....നന്ദി...സന്തോഷം

  Villagemaan/വില്ലേജ്മാന്‍....നന്ദി..സന്തോഷം

  ചെറുവാടി ...യാത്രാ വിവരണത്തിന്റെയൊക്കെ ആശാന്മാരായി നിങ്ങളൊക്കെയുള്ളപ്പോ സീത അതെഴുതിയാൽ ഫലിക്കുമോ ഏട്ടാ..ഹിഹി..ജയ്പ്പൂരിൽ നിന്നും ബിക്കാനീറിലേക്കുള്ള യാത്രാ മധ്യേ പകുതി ഞാനുറങ്ങി...ബാക്കി പകുതീൽ കാണാൻ നല്ലതൊന്നും ഉണ്ടായിരുന്നില്യാ ( എന്നെ സംബന്ധിച്ചിടത്തോളം ട്ടോ ). മരുഭൂമിയും ഒട്ടകവും ആട്ടിൻപറ്റങ്ങളും വെള്ളം ചുമക്കുന്ന കൈത്തണ്ട മുതൽ തോളറ്റം വളയിട്ട പെണ്ണുങ്ങളുമല്ലാതെ...ഹിഹി..നന്ദി അഭിപ്രായത്തിന്..

  നിരക്ഷരൻ...നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും...അവിടെ കർണ്ണിമാതയ്ക്ക് വേറെയും ക്ഷേത്രങ്ങൾ ഉണ്ട്..ഒരെണ്ണത്തിൽ അവർടെ കാൽ‌പ്പാടുകളാണത്രേ പ്രതിഷ്ഠ..പിന്നെ അവരെപ്പറ്റി പ്രചരിക്കുന്ന കഥകൾ..കാണാനൊത്താൽ ഒരു രസം തന്നെയാ..

  രമേശ്‌ അരൂര്‍...അത് ശരിയാ ഏട്ടാ...സൈത്താനിക് റിലിജിയണെപ്പറ്റി ലേഖനം വായിച്ചിരുന്നു..അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ, കൊച്ചിയിൽ...ചോദ്യമതു തന്നെ കുഴപ്പം കാലത്തിനോ മനുഷ്യർക്കോ..നന്ദി സന്തോഷം അഭിപ്രായത്തിന്..

  ReplyDelete
 30. Kattil Abdul Nissar ...അതേ നമ്മൾ കാണാതെയും അറിയാതെയും പോകുന്നവ...നന്ദി..

  Pradeep Kumar...ഹഹഹ കലക്കി മാഷേ സംശയം...ഞാനത് ചിന്തിക്കാതിരുന്നില്ലാ...ഹ്ഹ്ഹ്ഹ്..നന്ദി ട്ടോ

  ഇലഞ്ഞിപൂക്കള്‍...ഇല്യാ ചേച്ചീ...ഒരു മൂന്നു മൂന്നര മണിക്കൂർ അവിടെയൊക്കെ കറങ്ങി നടന്നിട്ടും ഒരെലി പോലും എന്നെ തൊട്ടനുഗ്രഹിച്ചില്യാ :(..എല്ലാം വരും എന്റെ കാലിനടുത്തെത്തി ഒന്നു ശങ്കിച്ച് നിൽക്കും...പിന്നെ നീ പോടീ എന്ന മട്ടിലൊരു പോക്കാ...ഹിഹി...വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട് ട്ടാ

  mad|മാഡ്-അക്ഷരക്കോളനി.കോം...അതേയതേ അമ്പലത്തിന്റെ പേരിലെങ്കിലും അവ സംരക്ഷിക്കപ്പെടട്ടെ...പിന്നേ ലവിടെ ഈ പാചകവിവരണം മത്യാക്കീല്ലേൽ ഒരുപാട് മീനുകൾക്ക് വംശനാശം സംഭവിച്ചേക്കും...ഹിഹി..ഫോട്ടോമൊന്നും കാണണില്യേ...അയ്യോ അതെന്തു പറ്റി...നോക്കാം ട്ടോ..നന്ദിയുണ്ട് അഭിപ്രായത്തിന്..

  Sandeep.A.K ...തന്നെ തന്നെ ...ഞാനും ആലോചിച്ചു...ആ കുഴലൂത്തുകാരനെ കണ്ട് കിട്ടാൻ വല്ല വഴിയുമുണ്ടോ...തൽക്കാലം പൊന്നുമോനാ മൌസിനു പണിയുണ്ടാക്കാതിരുന്നു പുത്തോം പഠിക്ക്ട്ടാ...ഹും...അടി ങ്ങാഹ്..:)

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....ഹിഹി എലിക്കും വേണ്ടായോ ഏട്ടാ ഒരു കഥ...നന്ദി..സന്തോഷം ഈ വാക്കുകൾക്ക്

  മുകിൽ...നന്ദി ചേച്ചീ...കാണണില്യാല്ലൊ..എവിടെയാ...മൂഷികേശ്വരൻ എന്നെക്കണ്ടോടിയതല്ലാതെ അനുഗ്രഹം തന്നില്ലാ...ഞാൻ നന്നാവൂല്ലാന്നു ആൾക്കും തോന്നീട്ടുണ്ടാവും..ഹിഹി

  ജീ . ആര്‍ . കവിയൂര്‍...ശരിയാണു മാഷേ..പ്രകൃതിയുടെ സംതുലനാവസ്ഥ തകർക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ഇനിയെങ്കിലും ചിന്തിക്കണം..നന്ദി ഈ വാക്കുകൾക്ക്

  Sukanya...നന്ദി ചേച്ചീ ഈ അഭിപ്രായത്തിനു...അതേയ്..ഈ ഓഫീസിലെ എലികളെ അങ്ങടേക്ക് ചുമന്നു മാറ്റാൻ നമുക്ക് സന്ദീപ് പറഞ്ഞ പോലെ ഒരു കൊട്ടെഷൻ കൊടുക്കാം..ഹിഹി

  ചന്തു നായർ ...നന്ദി...സന്തോഷം

  ഷൈജു.എ.എച്ച് ...നന്ദി...സന്തോഷം ട്ടോ

  SHANAVAS...അതന്നെ...എലിയുടെ വിസർജ്യങ്ങൾ വിഷമായി കരുതപ്പെടുന്നു..അവയുടെ രോമങ്ങളും...ഈ ക്ഷേത്രത്തിൽ ഭക്തർ കാഴ്ച വയ്ക്കുന്ന പാലിൽ അവ മുങ്ങിക്കുളിക്കുന്ന കാഴ്ച കാണാം..എന്നിട്ടതിൽനിന്നും എടുത്താണു പ്രസാദമായി കൊടുക്കുന്നത്...ഇപ്പോ എന്തോ പോലെ തോന്നുന്നുവെങ്കിലും ഞാനും അതിലൊരല്പം കഴിച്ചു...നന്ദി ഈ വാക്കുകൾക്ക്

  പദസ്വനം...ഓഫീസിലൊക്കെ അവ ഒളിച്ചും പാത്തുമൊക്കെയല്ലേ വരിക? ഇവിടെ അവരെക്കണ്ട് നമ്മൾ ഒളിച്ചു നടക്കണം..ലക്ഷക്കണക്കിനാ...ചുമരിലൂടെയും നിലത്തുമൊക്കെ ഓടി നടക്കുന്നത്...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..എഴുതാൻ ഞാനൊരു കാരണമായെങ്കിൽ അതിൽ‌പ്പരം സന്തോഷം വേറൊന്നില്ല തന്നെ

  ReplyDelete
 31. ക്ഷേത്രക്കുറിച്ച് മുന്‍പേ വായിച്ചറിവുണ്ടെങ്കിലും ഐതിഹ്യം വലിയ പിടിയില്ലാരുന്നു.... അതുകൂടി വിവരിച്ചതു നന്നായി സീതക്കുട്ടീ.... സ്നേഹാശംസകള്‍ ട്ടോ......

  ReplyDelete
 32. ഇത് കൊള്ളാല്ലോ ! പുതിയ അറിവാണുട്ടോ... പക്ഷെ എത്ര പുണ്യം കിട്ടുമെന്ന് പറഞ്ഞാലും അവിടെപ്പോവാന്‍ ഞാനില്ല , പേടിയാ :)
  (ഈ പോസ്റ്റിലെ പടങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ ! വെറും ബ്ലാക്ക്‌ ഫോട്ടോസ് ! ഇനി എന്റെ ബ്രൌസറിന്റെ കുഴപ്പമാവുമോ ! )

  ReplyDelete
 33. വളരെ നല്ല ലേഖനം.. മൂഷികൻ ഗണപതിയുടെ വാഹനമല്ലേ.. അങ്ങനെ ചെറുതാക്കി കാണണ്ട.. സച്ചിനും ധോണിക്കും ജയലളിതക്കും വരെ അമ്പലമുണ്ട്. പിന്നാ മൂഷികൻ ഹിഹി..

  ReplyDelete
 34. lokam manushyarkk maathram jeevikkaanulla sthalamaanenn aaraanu paranjath,?prapancham onninyum veruthe nirmmikkunnilla enn orkkuka.

  ReplyDelete
 35. അസിന്‍....നന്ദി..സന്തോഷം...

  Lipi Ranju ....പോയതിന്റെ പേടി എനിക്കിപ്പോഴും ബാക്കി നിൽക്കുന്നു...ഹിഹി..ഫോട്ടോസ് ഇപ്പോ ശര്യാക്കീട്ടുണ്ട് ട്ടോ..നന്ദി ചേച്ചീ

  ഋതുസഞ്ജന....അതു ശരിയാ..ഖുശ്ബുവിനും അമ്പലം ഉണ്ടെന്നു കേൾക്കുന്നു...ഹിഹി...നന്ദി

  എന്‍.ബി.സുരേഷ്...തീർച്ചയായും മാഷേ...സകല ജീവജാലങ്ങൾക്കും തുല്യ അവകാശം തന്നെ...ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി ..സന്തോഷം

  ReplyDelete
 36. ഭൂമി സര്‍വ്വ ചരാചരങ്ങള്‍ക്കും അധിവസിക്കാന്‍ ഉള്ളതാണ്. സുരേഷ് മാഷ്‌ടെ അഭിപ്റായം തന്നെ എനിക്കുമുള്ളത്. എല്ലാ ചരാചരങ്ങളെയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് തന്നെ ഹൈന്ദവ ധര്‍മ്മത്തിന്റെ ശ്രേഷ്ഠത. മഹാരാഷ്ട്രയിലെ ചില ക്ഷേത്രങ്ങളില്‍ പട്ടികളെ ആരാധിക്കുന്നു. കര്‍ണ്ണാടകയില്‍ വീടിനു ചേര്‍ന്ന് മരമുണ്ടെങ്കില്‍ മരം മുറിച്ചു കളഞ്ഞല്ല വീട് പണിയുക. മരം കൂടെ ചേര്‍ത്തുള്ള വീടാണ്. ഉത്തരേന്ത്യന്‍ ഭവനങ്ങളില്‍ മനുഷ്യരേക്കാള്‍ കന്നുകാലികള്‍ക്കാണ് പ്രാധാന്യം. കലികാലം ഭൂമി മനുഷ്യരുടെ മാത്രം സ്വത്താക്കി നശിപ്പിക്കലാണ്. അപ്പോള്‍ ഈ ക്ഷേത്രം കലികാലത്തിന്റെ ശേഷിപ്പല്ല.

  ReplyDelete
 37. ഒരു കള്ളി പെണ്ണ് കളിയാക്കി പോയില്ലേ(നിശാസുരഭി.)അപ്പൊ ഞാന്‍ ഓര്‍ത്തു . . സംഗതി സത്യാന്ന്(മൂഷികന്റെ ഉചിഷ്ട്ടം കഴിച്ചൂന്ന്.)എന്നാ അതിനൊരു മരുന്നാകട്ടെന്നു കരുതിയാണ്...കാട്ടു ജീരകം..ആര്യവേപ്പ്..പാവക്ക കഷായം നിര്‍ദേശിച്ചത്.ഇപ്പൊ പുടികിട്ട്യോ...?

  ReplyDelete
 38. പുതിയ അറിവ് സീതാ, ഈ നല്ല ലേഖനത്തിന് നന്ദി ട്ടോ...

  ReplyDelete
 39. പുതിയ അറിവ് പകര്‍ന്നു ...

  ReplyDelete
 40. സീത..

  ആഹാ.. പഠിക്കാന്‍ പറയേ... എന്റെ കുഞ്ഞേച്ചി തനി ടീച്ചറായി ചൂരലെടുത്തല്ലോ.. ഞാന്‍ ഓടി.. ഇനി ഈ വഴിക്കേ വരില്ല.. ഹും... മിണ്ടൂലാ.. :-)

  ReplyDelete
 41. ഭാനു കളരിക്കല്‍ .....സകല ചരാചരങ്ങള്‍ക്കും തുല്യ പ്രാധാന്യം എന്ന് വിശ്വസിക്കുന്നു ഞാനും..എങ്കിലും ഇങ്ങനെയുള്ള വേറിട്ട കാഴ്ചകള്‍ കാണുമ്പോള്‍ കാലത്തിന്റെ വൈഭവം ഒന്നോര്‍ത്തു പോയതാണ്...നന്ദി മാഷേ പുതിയ അറിവുകള്‍ പങ്കു വച്ചു ഒരു മറുപടി തന്നതിന്..

  വെള്ളരി പ്രാവ് .......ശ്ശോ ..അതിനാര്ന്നോ ...എനിക്ക് ആദ്യം പുടി കിട്ടീല്ലാര്‍ന്നു...താങ്ക്സ് ട്ടാ..നിശസുരഭിക്ക് ഉള്ളത് ഞാന്‍ അബടെ പോയി കൊടുക്കും..ഹിഹി...അങ്ങനെ വിട്ടാല്‍ എങ്ങനാ..

  കുഞ്ഞൂസ് (Kunjuss) ........നന്ദി സന്തോഷം ചേച്ചീ...എവിടെയാ ? കാണുന്നില്ലാ ഇപ്പൊ..

  Satheesan ........നന്ദി സന്തോഷം ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

  Sandeep.A.K .......ഉവ്വാ...പൊന്നുമോന്‍ കറങ്ങി തിരിഞ്ഞു ഇങ്ങട് തന്നെ വരും...അടി...ഹും..പഠിത്തം വിട്ടൊരു കളിയില്ല കുട്ട്യേ...വെര്‍തേ ചേച്ചീനെ ടീച്ചര്‍ ആക്കര്ത് ട്ടാ...ഹിഹി...പിണങ്ങണ്ട..നല്ല കുട്ടി അല്ലേ...മൂഷിക ക്ഷേത്രത്തിലെ പ്രസാദം തരാം ട്ടാ...

  ReplyDelete
 42. മൂഷിക ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോള്‍
  കൂടുതല്‍ വ്യക്തമായി. മൂഷികാരാധനാ വിവരണം
  മുഷിയാതെ അവതരിപ്പിച്ചു. ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി
  എന്നതില്‍ ഇന്ത്യയെ ആകെ ചേര്‍ക്കാം.
  ബിവെയര്‍ ഓഫ് ഗോഡ്സ്‌ എന്ന് ഖുഷ്`വന്ത് സിംഗ്
  നമ്മുടെ നാടിനെ പറ്റി പറഞ്ഞിട്ടുണ്ട്.
  വിചിത്രവിശ്വാസങ്ങള്‍. unity in diversity :)

  ReplyDelete
 43. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രോഗ്രാം കാണണ പോലെ തോന്നി.
  അതിന്‍‌റെ പൊറകിലെ കഥയും കൊള്ളാം. പക്ഷേ.....അവ്ടത്തെ പ്രസാദം.... അതാ പിടിക്കാത്തെ. അത് കഴിച്ചിട്ട് സീതക്ക് വല്ല വെഷമോ.......സംഭ്രമോ.......അങ്ങനെ വല്ലോം!! ;)

  കൊള്ളാം ഈ ലേഖനം.
  ആശംസോള് ട്ടാ

  ReplyDelete
 44. Salam ...ശരിയാ ഏട്ടാ..യൂണിറ്റി ഇൻ ഡൈവേർസിറ്റി...ഹിഹി...നന്ദി ട്ടോ.

  ചെറുത്*...ഉവ്വ് അത് കഴിച്ച ശേഷമാ നിങ്ങളെയൊക്കെ ഇങ്ങനെ ഉപദ്രവിക്കണമെന്നു തോന്നിയത്...അനുഭവിച്ചോ...ഹും..അങ്ങനെ തന്നെ വേണം..ഹല്ല പിന്നെ...അപ്പോ അഭിപ്രായത്തിനു പെരുത്ത് നന്ദീട്ടാ

  ReplyDelete
 45. ഞാന്‍ ഓടി എലി പനി വരും

  ReplyDelete
 46. MyDreams ...അങ്ങനെ ഓടിയാലെങ്ങനാ..പ്രസാദം കഴിച്ചേച്ച് പോകാന്നേയ്...ഹിഹി...സന്തോഷം

  ReplyDelete
 47. മനോഹരമായ വർണ്ണന.

  ReplyDelete