Wednesday, January 18, 2012

വേരില്‍ നിന്ന്....

ഹൃദയരക്തത്തിൽ മുക്കി,
സ്വപ്നങ്ങളുടെ ഏഴുവർണ്ണങ്ങൾ പശ്ചാത്തലമാക്കി
ജീവിതത്തിന്റെ താളുകളിലാണ്
എഴുതിത്തുടങ്ങിയത്...
ഏകാന്തതയായിരുന്നു തൂലിക..
ചിത്രശലഭങ്ങളും, മഴ മഞ്ഞായ് പൊഴിയുന്ന താഴ്വാരവും,
പ്രണയവും, വിരഹവുമെല്ലാം 
പുതിയ ചട്ടക്കൂട്ടിൽ പുഞ്ചിരിച്ചു നിന്നു..
ഭാവനയുടെ മഴ, മനസിന്റെ മുറ്റത്തെ
കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കിക്കൊണ്ടിരുന്നു..
എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു,
ആത്മാവിന്റെ വിതുമ്പൽ‌ കേൾക്കുന്നുണ്ടോ?
ഓർമ്മകൾ പെയ്തു തോർന്നപ്പോൾ,
അവശേഷിച്ച കലക്കവെള്ളത്തിൽ,
കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..
നിനക്ക് ദിശ തെറ്റുന്നു, നിന്റെയെഴുത്തിനും..
നിന്റെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു..
വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു
വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കി
പുതിയ ചിന്തകളാവാം ഇനി..
അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും
പിന്നെയെഴുതിയത് ഓടച്ചാലുകളെക്കുറിച്ചായിരുന്നു..
സമൂഹത്തിന്റെ തായ്‌വേരു ചികഞ്ഞ്
ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി..
കാൽ‌വഴുതി വെള്ളത്തിൽ വീണ വഞ്ചിക്കാരനുറുമ്പിന്,
പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുള്ളിയിട്ട്
അവൻ പിന്നേയും കളിയാക്കി..
കവിതയിൽ പ്രളയം ഉണ്ടാക്കാനാണൊ ശ്രമം?
നിന്റെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം
ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും..
രക്ഷിക്കാൻ മത്സ്യകന്യകമാർ വരില്ല
അവരിപ്പോഴും മുക്കുവരുടെ പാട്ടിന്റെ ശീലിൽ കുരുങ്ങിക്കിടക്കുന്നു
നീ സ്വപ്നത്തിലാണ്,ഉണർന്നിട്ടെഴുതൂ..
ഇനിയെന്തെഴുതാൻ..?
വാക്കുകൾ ചിന്തയുടെ അറ്റത്തെ നീർമുത്ത് തിരഞ്ഞു..
മനസ്സൊന്നു കുലുക്കിക്കുടഞ്ഞിട്ടു
ഒന്നു രണ്ടക്ഷരക്കൂട്ടങ്ങൾ ചിതറിത്തെറിച്ചു
എല്ലാം ചേർത്തു വെച്ചവയ്ക്ക് ചെവിയോർത്തു..
കടലിന്റെ ഹുങ്കാരം കേൾക്കുന്നുണ്ടോ..?
ഒരു കപ്പൽ അകലെയെവിടെയോ തകർന്നുടയുന്നുണ്ടോ..?
ഇല്ല...
എന്റെ ആത്മാവിനൊപ്പം ഭാവനയ്ക്കും തീ പിടിച്ചിരിക്കുന്നു..
ദിശയിനിയും തെറ്റും മുമ്പേ,
അക്ഷരങ്ങളെ തിരഞ്ഞു പോണം..
ഹൃദയം മുറിച്ച രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ,
എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..
കള്ളങ്ങളുടെ കൂനനുറുമ്പുകളെ കപ്പിത്താന്മാരാക്കണം..
പിന്നെ, 
കണ്ണീരിറ്റുവീഴിച്ചാ പെട്ടകം തകർക്കണം..
ആഴിയുടെ ആഴങ്ങളിൽ,
ഊർദ്ധ്വശ്വാസം വലിക്കുന്ന ആത്മാവിനോട്
വീണ്ടും പുതിയ കവിതയ്ക്ക് വിഭവം തിരയാൻ പറയണം..
എഴുതണം...
പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..

94 comments:

  1. ഇതൊരു ഗദ്യ കവിതയാണ്...പുതിയൊരു പരീക്ഷണം..തെറ്റുകുറ്റങ്ങൾ ഉണ്ടാവും...ക്ഷമിക്കുക..അവയൊക്കെ പരമാവധി തിരുത്തി അടുത്തത് നന്നാക്കാം...

    (തിരക്കുകളിൽ പെട്ടു പോയി...പലരുടേയും പോസ്റ്റുകൾ വായിക്കാനായിട്ടില്യാ..അല്പം വൈകിയാലും എല്ലായിടത്തും വരും...)

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു സീത ...ഗദ്യ കവിത സീതയുടെ കയ്യില്‍ സുരക്ഷിതം....ഓരോ വരികളും മനോഹരം

    ReplyDelete
    Replies
    1. നന്ദി ബിന്ദൂ ആദ്യ അഭിപ്രായത്തിന്...സന്തോഷം

      Delete
  3. നന്നായിരിക്കുന്നു കവിത ,പക്ഷെ ഇപ്പോഴും നമ്മുടെ കവികള്‍ നിലാവ് ,ശലഭം ,കടല്‍ .കത്തുന്ന ഇങ്ങനെ കുറെ ബിംബങ്ങളുടെ തിരികുറ്റിയില്‍ കറങ്ങുന്നതെന്താവം?ആവോ ,,എന്തായാലും പുതുവത്സരാശംസകള്‍ ..

    ReplyDelete
    Replies
    1. ഈ പതിവു ബിംബങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നും എഴുത്തുകാർ മാറ്റിച്ചിന്തിച്ചു തുടങ്ങണം എന്നു തന്നെയാണ് ഞാനും പറയുന്നത്...നന്ദി ട്ടോ..സന്തോഷം...പുതുവത്സരാശംസകൾ

      Delete
  4. മനസ്സിന്റെ സഞ്ചാരം

    ReplyDelete
    Replies
    1. ഉവ്വ്...അഭിപ്രായത്തിനു നന്ദി...സന്തോഷം..

      Delete
  5. പ്രിയപ്പെട്ട സീത,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഗദ്യകവിത മനോഹരം...! വരികള്‍ ആസടിച്ചു വായിച്ചു !അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. നന്ദി സന്തോഷം പാറൂ...പുതുവത്സരാശംസകൾ

      Delete
  6. നന്നായിട്ടുണ്ട് ഓരോ വരികളും..

    ReplyDelete
  7. ഗദ്യ കവിത നന്നായിട്ടുണ്ട്.

    ReplyDelete
  8. എത്ര പാടിയാലും പഴികേള്‍ക്കാം ..പോരാ സംഗതി പോരാ സാധകം പോരാ ,,സുറുതി :) പോരാ എന്നൊക്കെ ,,:)

    ReplyDelete
    Replies
    1. ശര്യാ ശര്യാ...പ്രാക്റ്റീസിന്റെ കുറവാ :)
      നന്ദി സന്തോഷം

      Delete
  9. എഴുതണം...
    പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..

    നേരുകളെ നേരെ കണ്ടെഴുതണം അല്ലെ.

    ReplyDelete
    Replies
    1. നേരുകളുൾക്കൊണ്ട് പുതിയ കവിതകൾ പിറക്കട്ടെ..

      നന്ദി സന്തോഷം

      Delete
  10. കവിത ഗംഭീരം..ഒരു സംശയം ....തിരമാല തകർത്ത പെട്ടകം മത്സ്യകന്യകമാർ രക്ഷിക്കുന്നതായി പുരാണകഥയുണ്ടോ...

    ReplyDelete
    Replies
    1. ശ്ശോ ന്റെ നാട്ടാരാ...വഞ്ചിപ്പാട്ടുകളിലെ കഥകളിൽ പറയാറില്യേ കടലിൽ‌പ്പെട്ടുപോണോരെ രക്ഷിക്കാൻ മത്സ്യകന്യകമാരെത്തീന്നൊക്കെ..അതാ ഞാൻ പറഞ്ഞത്...ഒരു കെട്ടുകഥ.. :)

      സന്തോഷം ട്ടാ.. (അതേയ് നമ്മുടെ നാട് പഴേത് പോലൊക്കെ തന്നെ ഇരുപ്പുണ്ടല്ലോ അല്യേ...ഹിഹി)

      Delete
  11. നന്നായി... വായിക്കാന്‍ സുഖം.. ലളിതമായ ഭാഷ ഒറ്റവായനയില്‍ തന്നെ മനസിലാക്കാനും സഹായിച്ചു.. ഗദ്യമായാലും പദ്യമായാലും താങ്കളുടെ കയ്യില്‍ ഭദ്രം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു....

    എഴുതണം...
    പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..

    സ്നേഹാശംസകളോടെ...

    ReplyDelete
    Replies
    1. നന്ദി ട്ടോ...സന്തോഷം

      Delete
  12. നോവിനാല്‍ പെറ്റു വീണ വരികള്‍

    പ്രാണന്റെ പിടച്ചിലില്‍ ഒഴുകി ഇറങ്ങി

    ആശ്വാസ വിശ്വാസങ്ങള്‍ പകരുന്ന

    ആത്മാവിന്‍ സന്തോഷത്തിനു കാത്തു

    നില്‍ക്കുന്ന ദേവികയുടെ ജീവിത പുസ്തകത്തിലെ

    അനവദ്യ അനുഭൂതി മനസ്സിലാക്കുന്ന രചന

    ഏറെ നിലവാരം പുലര്‍ത്തുന്നു സീതയനത്തിലേക്ക്

    തിരികെ വരുവാന്‍ തോര നല്‍ക്കുന്ന കവിത

    ReplyDelete
    Replies
    1. നന്ദി മാഷേ...സന്തോഷം..

      Delete
  13. സീത...ഗദ്യകവിത നന്നായിരിക്കുന്നു.. സിയാഫ് അബ്ദുൽഖാദർ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്..പുരാണത്തിലെ കഥാപാത്രങ്ങളെ അതീവതീവ്രതയോടെ അവതരിപ്പിക്കുന്ന സീതയ്ക്ക്, ഈ കവിത ഇതിലും ഏറെ മനോഹരമാക്കാമായിരുന്നു എന്ന് തോന്നിപ്പോയി.ആ തീവ്രതയാണ് സീതയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തയാക്കുന്നത്. വായനക്കാരെ ആകർഷിക്കുന്നത് ആ വ്യത്യസ്തതയുമാണ്. എങ്കിലും ഇഷ്ടപ്പെട്ടു കേട്ടോ..ആശംസകൾ

    ReplyDelete
    Replies
    1. തീർച്ചയായും കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കും...നന്ദി സന്തോഷം..

      Delete
  14. എഴുതണം...
    പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..
    എഴുതാനാവട്ടെ എന്നും..

    ReplyDelete
    Replies
    1. നന്ദി ചേച്ചീ...സന്തോഷം..

      Delete
  15. എവിടെ നിന്ന് എവിടെയ്ക്ക് നീ എത്തിപ്പെട്ടു സീതാ...
    ക്ഷമിയ്ക്കാ..ദിശയുടെ പോക്ക് എവിടേയോ വഴിമാറി പോയ പോലെ തോന്നി..

    പരീക്ഷണം എന്നൊന്നും പറയാതെ..നന്നായിരിയ്ക്കുന്നു ഗദ്യ കവിത....ആശംസകള്‍.

    ReplyDelete
    Replies
    1. സീതയ്ക്ക് വീണ്ടും ദിശ തെറ്റിയോ സഖീ :)

      സന്തോഷം ഈ വാക്കുകൾക്ക്..

      Delete
  16. ഫേസ് ബുക്കില്‍ തല്ലരുത് എന്ന് കണ്ടു വന്നതാ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതി. പക്ഷെ വേണ്ടെന്നു വെച്ചു.

    "ഹൃദയം മുറിച്ച രക്തത്തിൽ വിരൽ മുക്കി എഴുതണം..
    ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ,
    എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..
    കള്ളങ്ങളുടെ കൂനനുറുമ്പുകളെ കപ്പിത്താന്മാരാക്കണം"

    മനോഹരം സീതേ.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ഹിഹി...ഒരു തല്ലു ഞാൻ പ്രതീക്ഷിച്ചു...ന്നാലും തല്ലീല്ലാല്ലോ.. :)

      നന്ദി ഏട്ടാ സന്തോഷം..

      Delete
  17. ‘ഏകാന്തതയായിരുന്നു തൂലിക..‘

    പേടിക്കണ്ട കേട്ടൊ ഏകാന്തത മാറ്റുവാൻ ‘തൂലിക’ഇപ്പോൾ കൂടെയില്ലേ.


    ‘ചിത്രശലഭങ്ങളും, മഴ മഞ്ഞായ് പൊഴിയുന്ന താഴ്വാരവും,
    പ്രണയവും, വിരഹവുമെല്ലാം
    പുതിയ ചട്ടക്കൂട്ടിൽ പുഞ്ചിരിച്ചു നിന്നു....’

    ഇനിയിപ്പോൾ പുഞ്ചിരി വന്നില്ലെങ്കിലും പുഞ്ചിരി വരത്തണം..
    അതാണ് ജീവിതം..!


    ‘ഒരു കപ്പൽ അകലെയെവിടെയോ തകർന്നുടയുന്നുണ്ടോ..?‘
    കഴിഞ്ഞാഴ്ച്ച ഇവിടെയടുത്ത് ഇറ്റലിയുടെ തീരത്താണത് സംഭവിച്ചത്
    ഈ ആൽ മാവ് അതിനകത്തുണ്ടായിരുന്നുവോ..?

    ReplyDelete
    Replies
    1. തൂലിക കയ്യൊഴിഞ്ഞാൽ പിന്നെ സീതയില്യാ ഏട്ടാ.. :)

      ങ്ങേയ്...ആ കപ്പലിനകത്ത് ഈ ആൽമാവോ...ഊഹും...ഇല്യാട്ടോ..ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

      സന്തോഷം തിരക്കുകൾക്കിടയ്ക്ക് ഇവിടെ വന്നു വായിക്കുന്നതിനും അഭിപ്രായം എഴുതുന്നതിനും...

      Delete
  18. തീര്‍ച്ചയായും എഴുത്ത് തുടരുക .അങ്ങിനെ അവസാനം പറഞ്ഞ വാക്ക് പാലിക്കാന്‍ സാധിക്കട്ടെ ...
    ============================================================
    നിനക്ക് ദിശ തെറ്റുന്നു, നിന്റെയെഴുത്തിനും..
    നിന്റെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു..
    ....സിസ്സര്‍ ഫില്‍റ്റര്‍ വേണോ ?

    ReplyDelete
    Replies
    1. നന്ദി സന്തോഷം...

      അല്ലാ വേണോ ങ്ങേയ്..? വേണ്ടി വരുവൊ..? :)

      Delete
  19. ഗദ്യമായാലും പദ്യമായാലും വാക്കുകള്‍ക്ക് അര്‍ത്ഥം ഉണ്ടാകുക ആണ് കാര്യം ....
    പലതും മനസ്സില്‍ തൊട്ട വരികള്‍

    ReplyDelete
    Replies
    1. നന്ദി സന്തോഷം...കുറച്ചു കാലം കാണാനില്ലാർന്നുല്ലോ മാഷേ..തിരികെ വന്നതിൽ സന്തോഷം ട്ടോ

      Delete
  20. 'ഗവിത' ആണ്‌ ഇപ്പൊ ഗവേഷണം അല്ലെ?
    നന്നായിരിക്കുന്നു....ശക്തമായ ആവിഷ്കരണം..
    എന്നാലും സീതയുടെ പുരാണ കഥാ പാത്രങ്ങളുടെ
    സ്വന്തന്ത്രമായ വിശകലനവും ആവിഷ്കാരവും
    ആണ്‌ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നത്...ആവര്‍ത്തന
    വിരസത ഒരിക്കലും തോന്നിയിട്ടുമില്ല...

    എങ്കിലും വൈവിധ്യം ആര്‍ന്ന സൃഷ്ടികള്‍ എപ്പോഴും
    എഴുത്തിന്റെ ആവശ്യം ആണ്‌...ആശംസകള്‍...

    ReplyDelete
    Replies
    1. ഇങ്ങനെയൊക്കെ പറഞ്ഞ് ഞാൻ പുരാണം വിടുമെന്നു കരുതണ്ടാട്ടോ ഏട്ടായിയേ..ഹിഹി..പുരാണം വിട്ടൊരു കളിക്കും സീതയില്ല. :)

      ഇടയ്ക്കൊരു വ്യത്യസ്തതയൊക്കെ വേണ്ടേ? :)

      സന്തോഷം ട്ടോ

      Delete
  21. അക്ഷരങ്ങളിലെ മാന്ത്രികത..അവയുടെ ഭാവവും രൂപവും മാറിയാലും ആത്മാവ് നഷ്ടപെടുത്താതെ സീതായനം കാത്തു....ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സന്തോഷം ദീപാ

      Delete
  22. Replies
    1. സന്തോഷം ഏട്ടാ.. അല്ലാ ഏട്ടനെ മലയാളം ഫോണ്ട് പറ്റിച്ചോ :)

      Delete
  23. 7 മണിക്കൂർ മുൻപ്: "വര്‍ണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കി

    ഒരു സാങ്കേതികപിഴവുണ്ട് കേട്ടോ സീതേച്ചീ....

    കവിത മുഴുവനായി വായിച്ചുൾക്കൊള്ളട്ടെ... :)

    എന്തായാലും പരീക്ഷണം 101 ശതമാനം സക്സസ്...വെള്ളെലി ഞാനായിക്കൊള്ളാം... :)"

    ഇപ്പോൾ : കവിത വായിച്ചുൾക്കൊണ്ടു.

    "രക്ഷിക്കാന്‍ മത്സ്യകന്യകമാര്‍ വരില്ല
    അവരിപ്പോഴും മുക്കുവരുടെ പാട്ടിന്റെ ശീലില്‍ കുരുങ്ങിക്കിടക്കുന്നു"

    ഇതിനകത്തെന്താണുദ്ദേശിച്ചത് എന്ന് മനസ്സിലായില്ല...അതൊന്ന് വിശദീകരിച്ച് നൽകുമല്ലോ.. :)


    "ഓര്‍മ്മകളുടെ മഴ പെയ്തു തോരും മുമ്പേ,
    എഴുതിയ താളുകള്‍ കീറി നോഹയുടെ പെട്ടകം ഒരുക്കണം..
    കള്ളങ്ങളുടെ കൂനനുറുമ്പുകളെ കപ്പിത്താന്മാരാക്കണം..
    പിന്നെ,
    കണ്ണീരിറ്റുവീഴിച്ചാ പെട്ടകം തകര്‍ക്കണം.." ഇവിടം വളരെ ഇഷ്ടമായി...

    ReplyDelete
    Replies
    1. എല്ലാ വർണ്ണങ്ങളും ചേരുമ്പോൾ വെള്ളയാകില്ലേ രഞ്ജിത്ത്?

      പഴയ വഞ്ചിക്കാരുടെ പാട്ടുകളിൽ ഉള്ളൊരു കെട്ടു കഥയാണ്...കടലിൽ‌പ്പെട്ടുപോണോരെ രക്ഷിക്കാൻ വരുന്ന മത്സ്യകന്യകമാർ...അതുദ്ദേശിച്ചിട്ടെഴുതീതാ :)

      സന്തോഷം വിശദമായ അഭിപ്രായത്തിന്

      Delete
  24. നന്നായിട്ടുണ്ട് , ആശംസകള്‍

    ReplyDelete
  25. ഗദ്യ കവിത മനോഹരമായിട്ടുണ്ട് സീതാ... മനസ്സില്‍ തൊടുന്ന വരികള്‍ ...

    ReplyDelete
    Replies
    1. നന്ദി കുഞ്ഞേച്ചീ സന്തോഷം...ഇതെവിടാ കാണാനേയില്യാല്ലോ..സുഖല്യേ?

      Delete
  26. നന്നായിട്ടുണ്ട് ഓരോ വരികളും..ഇതാണോ സീതാ പരീക്ഷണം എന്ന് പറഞ്ഞത് ...
    എഴുതണം...
    പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..
    എന്നും നന്നായി എഴുതി കൊണ്ടിരിക്കാന്‍ സാധിക്കട്ടെ ..

    ReplyDelete
    Replies
    1. നന്ദി സഖീ...ശെരിക്കും ശ്വാസം വിട്ടൂല്ലോ അല്യേ :)

      Delete
  27. വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു
    വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കി
    പുതിയ ചിന്തകളാവാം ഇനി..
    അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും....വരികൾ ഓരോന്നായെടുത്ത് വിശകലനം ചെയ്യുന്നില്ലാ... ഇതിനെ ഗദ്യ കവിത എന്ന് പറയണ്ടാ...കവിത എന്ന് ത്ന്നെ പറഞ്ഞാൽ മതി...അയ്യപ്പണിക്കരും ഇത്തരത്തിലായിരുന്നല്ലോ എഴുതിയിരുന്നത്...അതിനേയും കവുത എന്ന് തന്നെ നമ്മൾവിളിച്ചൂ... ഈ നല്ല കവിതക്കെന്റെ ഭാവുകങ്ങൾ....ഇതിൽ ഞാൻ കുറേ ചിന്തകൾകണ്ടു...ഓരൊന്നും എടുത്തെഴുതണമെന്നുണ്ട്..ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ.....ഇനിയും വരട്ടെ ഹൃദ്യമായ സദ്യ............

    ReplyDelete
    Replies
    1. നന്ദി മാഷേ...വിശദമായ വായനയ്ക്കും അഭിപ്രായത്തിനും...

      Delete
    2. ഹാവൂ...ആശ്വാസമായി......ചന്തു നായരെ... എന്ന് മാറ്റി മാഷേ എന്നാക്കിയല്ലോ...മകളേ....

      Delete
  28. വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗദ്ഗദം വ്യക്തമാണ്. ജീവിതത്തില്‍ ആത്മാവുകള്‍ മുറിയുന്ന നിമിഷങ്ങള്‍ സ്വാഭാവികം.
    എഴുതണം...
    പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും..

    ഈ ആത്മവിശ്വാസം കൂട്ടായിരിക്കട്ടെ.

    ReplyDelete
  29. "ഞാനീ ജാലകവാതിലില്‍ ചെറുമുളന്തണ്ടില്‍ ഞൊറിഞ്ഞിട്ടതാണ്
    ഈ നീലത്തുകില്‍ ശാരദേന്ദുകലയെ പാവാട ചാര്‍ത്തിക്കുവാന്‍
    ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറിക്കീറി പറപ്പിച്ചുവോ,
    ഞാനീ സര്‍ഗ്ഗ തപസ്സമാധിയിലിരിക്കുമ്പോള്‍, കൊടുങ്കാറ്റുകള്‍"..

    എഴുത്തില്‍ ഒരു ഇടവേള എടുത്തപ്പോള്‍ വയലാര്‍ ഈ വരികള്‍ എഴുതിയാണ് തിരിച്ചു വന്നെതെന്നു ഓര്‍ക്കുന്നു. :-) ഇവിടെയും ചെറിയ ഒരു ഇടവേളയ്ക്കു ശേഷം നല്ല നിലവാരമുള്ള ഒരു
    കവിതയായി (ഗദ്യ) വന്നതില്‍ ആശംസ അറിയുന്നു നാട്ടുകാരീ..

    സ്നേഹത്തോടെ മനു..

    ReplyDelete
    Replies
    1. നാട്ടാരോ...ആ വല്യ എഴുത്തുകാരന്റെ നിഴലാകാൻ പോലും സീതയില്യാ..

      ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയും...സന്തോഷം..മനസു നിറഞ്ഞ സന്തോഷം..

      Delete
  30. തിരക്കിനിടയില്‍ , "വാക്കുകൾ ചിന്തയുടെ അറ്റത്തെ നീർമുത്തു"കളായി പെയ്തൊഴുകിപ്പരന്നു നനച്ച 'വേരു'കളില്‍ നല്ലൊരു അക്ഷരവസന്തം സുഗന്ധം പരത്തുമ്പോള്‍ 'ആത്മാവിനോപ്പം ഭാവനക്കും തീ പിടിച്ച'സര്‍ഗ ചാരുതയ്ക്ക് 'കവിത'യെന്ന പേരല്ലേ ഉചിതമെന്ന് ഒരു സന്ദേഹം.... അഭിനന്ദനങ്ങളുടെ പതിവു കുറിപ്പുകള്‍ ആവര്‍ത്തിക്കുന്നില്ല.

    ReplyDelete
    Replies
    1. നന്ദി മാഷേ വരികളും വരികൾക്കിടയിലെ വരികളും ഉൾക്കൊണ്ടതിന്..

      Delete
  31. ഉപമകളൊക്കെ നന്ന്, കവിത മനോഹരം.

    ReplyDelete
  32. :( എന്തിനാ ഓപ്പോളേ ഇങ്ങനെ സങ്കടപ്പെടണെ....
    എന്നേം സങ്കടപ്പെടുത്തണെ..

    സന്തോഷായിരിക്കൂ...
    നിര്‍ത്താതെ എഴുതൂ...
    തൂലികയിലെ വാക്കുകള്‍ വറ്റാതിരിക്കട്ടെ...

    (ഗദ്യമായാലും പദ്യമായാലും ന്റെ ഓപ്പോള്‍ സീതാ ടച്ച് നിലനിര്‍ത്തും....
    വരികള്‍ ഇഷ്ടായി..
    ഹൃദയത്തില്‍ നിന്നുള്ളവ ഹൃദയത്തെ തൊടാതിരിക്കില്ല ല്ലോ...)

    സ്നേഹപൂര്‍വ്വം
    അനിയന്‍കുട്ടന്‍

    ReplyDelete
    Replies
    1. ശ്ശോ എന്റെ അനിയൻ‌കുട്ടനു വിഷമമായോ? പോട്ടെ ട്ടോ...ഇനി ഓപ്പോൾ വിഷമിപ്പിക്കാതെ എഴുതാംട്ടാ.. :)

      സന്തോഷം ഈ വാക്കുകൾക്ക്

      Delete
  33. പ്രിയപ്പെട്ട സീത,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഗദ്യകവിത മനോഹരം...! വരികള്‍ ആസ്വദിച്ചു വായിച്ചു !അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. നന്ദി പാറൂ വീണ്ടും വന്നതിന്

      Delete
  34. കവിത നന്നായിരിക്കുന്നു ....
    സന്ദീപ് പറഞ്ഞ പോലെ ഗദ്യമായാലും പദ്യമായാലും സീത ടച്ച് ,,,,
    അതൊന്നു വേറെ
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സന്തോഷം മാഷേ

      Delete
  35. തൂലിക പടവാള്‍ ആകുന്നു വെങ്കില്‍ അത് എയുത്ത് കാരനിലെ നന്മ ആവും ഗുണ കാംഷ ആവും ആദര്ശ പൂര്‍ത്തീകരണ മാവും
    തൂലിക പൂന്തോട്ടം ഉണ്ടാക്കാന്‍ ഉള്ള തൂമ്പ മാത്രം ആവുമ്പോള്‍ അവിടെ പൂമ്പാറ്റയും പൈങ്കിളികളും പാറി നടക്കും

    ReplyDelete
    Replies
    1. എഴുത്തുകാർ തീരുമാനിക്കട്ടെ എന്തിനെക്കുറിച്ചാവണം എഴുത്തെന്ന്.. :)

      സന്തോഷം ട്ടോ

      Delete
  36. ഈ കവിത വായിച്ച് എന്റെ തലയ്ക്കു തീ പിടിച്ചിരിക്കുന്നു! തലച്ചുമടിനു തീ പിടിക്കുന്നതിനു മുൻപ് ഞാൻ ചുമടുമായി ലക്ഷ്യസ്ഥാനത്തെത്തട്ടെ..... വീണ്ടും കാണാം..... തൽക്കാലം ചുമടുമായി ഓടട്ടെ!

    ReplyDelete
    Replies
    1. ങ്ങേയ്..ഇതെവിടാർന്നു...കാണാനേയില്ലാർന്നുല്ലോ..ശ്ശോ തീയണയ്ക്കാന്നേ...അപ്പോഴേക്കും ഓടിയോ... :)

      സന്തോഷം ഈ വരവിന്

      Delete
  37. ജീവിതത്തിന്റെ താളുകളില്‍ ഏകാന്തതയുടെ തൂലികയാലുള്ള
    എഴുത്തിനു ചാരുത കുറയുകയില്ല ഒട്ടും തന്നെ

    ReplyDelete
  38. kavitha manoharamayittundu,.............. aashamsakal...........

    ReplyDelete
  39. ചിതറി കിടക്കുന്ന ചിന്തകള്‍ പോലെ വാക്കുകളെ പെറുക്കി അടുക്കി വെക്കുബോള്‍ ഇത് പോലെ പേമാരി ഒന്നും വേണ്ട ..ഒരു ചാറ്റല്‍ മഴയാലും അത് വളരെ അഴയത്തില്‍ നന്നയും

    ReplyDelete
  40. ഭാവനയുടെ മഴയൊ, മനസിന്റെ കല്ലുവെച്ച നുണകളോ,ആത്മാവിന്റെ വിതുമ്പലൊ,ആത്മാവിന്‌ തീപ്പിടിച്ച വാക്കുകളോ..എന്തായാലും അക്ഷരങ്ങളാക്കിയപ്പോള്‍ അത് കാവ്യാങ്കണത്തില്‍ വിരിഞ്ഞ കവിതാ കുസുമങ്ങളായി......ഹൃദ്യം.

    ReplyDelete
  41. നന്നായില്ലെന്നു പറഞ്ഞാൽ അടുത്തത് ഇനിയും നന്നായാലോ...???
    :(

    ReplyDelete
  42. ഹോ‍ാ‍ായ്..
    പുതുവത്സരാശംസകളേയ്..
    *******
    ഒന്നും വിചാരിക്കല്ലേ, ഹൃദയരക്തംന്നൊക്കെ കേട്ടപ്പം യ്യോ..
    ഇതേപോലത്തെ കവിതയൊന്നും എനിക്കു പിടിക്കൂല്ല.. :(

    ReplyDelete
  43. വേരില്‍ നിന്നും പ്രകൃതത്തിലേക്ക്... പ്രകൃത്യാ ബോധ്യമുള്ള ഗുണങ്ങളിലേക്ക്... എല്ലാ ഘോഷങ്ങള്‍ക്കും നൂറു നാവാവട്ടെ എന്നാശംസ.

    ReplyDelete
  44. ഗദ്യമായാലും പദ്യമായാലും പറയാന്‍ വിങ്ങിപ്പെരുങ്ങുന്നത് പറഞ്ഞു കഴിഞ്ഞാല്‍ ആശ്വാസം തന്നെ അല്ലെ.
    സീത പറഞ്ഞപോലെ നമ്മളിങ്ങനെ കൊച്ചു കൊച്ചു കള്ളങ്ങളേയും കുഞ്ഞ് കുഞ്ഞ് നേരുകളേയും ഊതിവീര്‍പ്പിക്കുമ്പോള്‍ അതില്‍ നമ്മെ ,എഴുത്തുകാരിയെ തിരയുന്നവര്‍ ധാരാളം. അത് എഴുത്തുകാരികളുടെ മാത്രം ശാപം, അല്ലെ. എഴുത്തുകാരനത് ഭാവനയാണു.

    ആശംസകളോടേ...

    ReplyDelete
  45. ഗദ്യ കവിത എന്നൊരു സാധനം ഇല്ല...
    കവിതയാണോ അതിനു RYTHM വേണം
    തങ്കള്‍ എഴുതിയ ആശയം കൊള്ളാം ..
    കവിതയുടെ ലിസ്റ്റില്‍ പെടുത്തണമെങ്കില്‍
    താളം ഉണ്ടാവണം.. വൃത്തം തന്നെ...
    അതില്ലാത്ത ഇതിനെ ഞാന്‍ കവിതയായി
    കരുതുന്നില്ലാ......

    ReplyDelete
  46. 'സമൂഹത്തിന്റെ തായ്‌വേരു ചികഞ്ഞ്
    ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി.'

    കൊള്ളാം !

    ReplyDelete
  47. നീ സ്വപ്നത്തിലാണ്,ഉണർന്നിട്ടെഴുതൂ..
    ഇനിയെന്തെഴുതാൻ..?.....

    ezthuthanamm... praananakannu puzhuvariykkumpozhgum.... vaikiyaanenkilum njaanenthi ketto.... evideyo manchiraathu kathichu vechittund.... velicham ethunnilla... kaaranam chodichaal parayum, samayamaayilyaa... ellaam prakaashiykkaanulla samayamaayillyaathre...!!

    ReplyDelete
  48. പരീക്ഷണം പരാജയപ്പെട്ടിട്ടില്ല..ഇനി തുടരാം.

    ReplyDelete
  49. നന്നായി ആശംസകള്‍,,,,

    ReplyDelete
  50. ഇതെന്തിനുള്ള പുറപ്പാടാ പെണ്ണേ??
    എവിടെയോ ഒരു പേടി തോന്നി..
    എന്തോ തീരുമാനിച്ചുറച്ച പോലെ..
    എന്തായാലും ഭാവുകങ്ങള്‍..
    ചുവടുകള്‍ കാതോര്‍ത്തു ഞങ്ങള്‍ ഉണ്ടാകും...

    ReplyDelete
  51. ക്ഷമിക്കണം.
    പദ്യമായി എഴുതുവാൻ വേണ്ടുവോളം കഴിവുള്ള ഈ നിറകുടം എന്തിനു ഗദ്യത്തിലൂടെ കവിയുന്നു.
    മുമ്പെഴുതിയിട്ടുള്ള എല്ലാ ഗദ്യങ്ങളും (കവിതയല്ല) മറ്റാർക്കും സമാനത കൈവരിക്കാൻ കഴിയാത്തത്ര ഉന്നത നിലവാരമുള്ളതായിരുന്നല്ലോ ?
    ഗദ്യകവിതകൾ എഴുതിയിരുന്ന വമ്പന്മാർ പലരും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണോ ഇവിടെ ഇങ്ങനെയൊരു തോന്നൽ.
    ഏതായാലും ആശംസകൾ.

    ReplyDelete
  52. ഗദ്യകവിത ഇഷ്ടപ്പെട്ടു.
    i had missed this all.

    ReplyDelete
  53. ഒരു തെറ്റ് മാത്രം ചൂണ്ടിക്കാട്ടുന്നു :-)
    സ്വപ്നത്തിനു ഏഴു നിറം മാത്രമേയുള്ളൂവെന്നു ആരാ പറഞ്ഞേ......
    സ്വപ്നത്തിനു കാക്കതൊള്ളായിരം നിറങ്ങളുണ്ട്....കാണുന്നവന്റെ ഇംഗിതത്തിനനുസരിച്ചാണെന്നു മാത്രം...

    ReplyDelete
  54. കവിത വളരെ നന്നായിട്ടുണ്ട്

    ReplyDelete
  55. blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY...... vaykkumallo

    ReplyDelete
  56. ദേവൂട്ടീ,, വരാന്‍ ഒരുപാട് വൈകി, ക്ഷമിക്കണേ.. അതൊരുകണക്കിന് നന്നായി..അതുകൊണ്ട്തന്നെ ആശയം പൂര്‍ണ്ണമായും ഉള്‍കൊണ്ടുകൊണ്ട് വായിക്കാന്‍ കഴിഞ്ഞു.. മനോഹരം...

    ReplyDelete
  57. മനോഹരമായിരിക്കുന്നു.......

    ReplyDelete