Tuesday, May 24, 2011

മോഹം....



















ആഴിയുടെ നിഗൂഢതയിൽ, തിരമാലകളുടെ താരാട്ടിൽ, സ്വപ്നത്തിൻ തല്പത്തിൽ മയക്കത്തിലായിരുന്നു ഞാൻ‌, എത്ര യുഗങ്ങൾ നിദ്രയിലൊഴുകിപ്പോയെന്നറിയില്ല..

സ്നേഹപൂർണ്ണമായ ഒരു സ്പർശം എപ്പോഴോ ചേതനയെ തൊട്ടുണർ‌ത്തി. കർമ്മസാക്ഷിയുടെ കരങ്ങളായിരുന്നു അതെന്ന തിരിച്ചറിവ്, നിഗൂഢതയിൽ നിന്നും എന്നെ കണ്ടെടുത്തല്ലോ എന്ന സന്തോഷം..മനസ്സ് വല്ലാത്തൊരവസ്ഥയിലായിരുന്നു..
 

പതിയെ ആ വിരൽ പിടിച്ച് ആദ്യ ചുവട് വയ്ക്കുന്ന ശിശുവിന്റെ മനസ്സോടെ മുകളിലേക്കുയർന്ന്  ആകാശം കണ്ടു... 

നീലിമയുടെ ആകർഷണീയത എന്നെ വീണ്ടും മുകളിലേക്കുയരാൻ പ്രേരിപ്പിച്ചു, ക്രമേണ എനിക്ക് ഭാരം നഷ്ടപ്പെടുന്നതറിഞ്ഞു.. രൂപവും..

ഒന്നുമല്ലാതെ വായുവിൽ ഇങ്ങനെ ഒഴുകി നടക്കാൻ എന്തു രസം.. അലയാഴിയുടെ അടിത്തട്ടിൽ സുഖമായുറങ്ങുമ്പോള്‍ ഇങ്ങനൊരു ലോകം എന്തേ ചിന്തിക്കാതെ പോയി? 


പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍, ഒന്നവയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയെങ്കില്‍..

മനസ്സിന്റെ പ്രാര്‍ത്ഥന കേട്ടത് പക്ഷേ കാർമേഘമായിരുന്നോ?..

മാടി വിളിക്കുന്നു.. പോവുക തന്നെ.. ആ പുതപ്പിനുള്ളില്‍ ഒളിച്ചിരിക്കാം, ആരും കാണാതെ.. മനസ്സിന്റെ ബാലിശചിന്തകൾ.. പിന്നെയൊരു കുതിപ്പായിരുന്നു.. കാർമേഘക്കെട്ടിലേക്ക്.. അവിടെ, എനിക്കായി ഒരുക്കിയ തൊട്ടിലില്‍ വീണ്ടും ഞാനൊന്നു മയങ്ങി.

കുസൃതിക്കാറ്റ് എന്നെ തലോടിയതെന്തിനായിരുന്നു? 


കാറ്റിനു എന്നോട് പ്രണയം എന്നറിഞ്ഞത് അപ്പോഴായിരുന്നു, അവന്റെ കൂടെ മേഘക്കെട്ടില്‍ ഞാന്‍ ഒഴുകി നടന്നു, ഏതെല്ലാം നാടുകള്‍.. എപ്പോഴോ എന്നെ തനിച്ചാക്കി അവന്‍ ചക്രവാളം കടന്നു പോയി.

നഷ്ടപ്രണയം കണ്ണീരായി ഒഴുകി, ഭൂമിയുടെ മാറിലേക്ക് ഞാൻ പെയ്തലിഞ്ഞു.. 


ഏതൊക്കെയോ വഴിയിലുടെ ഒഴുകി.. 

മനസ്സ് തണുത്തു ഭൂമിക്കൊപ്പം..

ഇടയ്ക്കെപ്പോഴോ വീണ്ടും ഒരു കൂട്ട് കിട്ടി. യാത്രയില്‍ എന്നും കൂടെ ഉണ്ടാവുമെന്നുള്ള ഉറപ്പ്.. ഒരിക്കല്‍ കരിഞ്ഞുപോയ സ്വപ്‌നങ്ങള്‍ വീണ്ടും പുഷ്പിച്ചു. എല്ലാം നേടിയ സന്തോഷമായിരുന്നു..

വിധി എന്ന സൂത്രധാരന്‍ അടങ്ങിയിരിക്കില്ലല്ലോ..

യാത്രയ്ക്കിടയില്‍ എവിടെയോ വച്ച് കൈക്കുള്ളില്‍ ഭദ്രമായിരുന്ന ചെറുവിരൽത്തുമ്പ് പിടി വിട്ടു പോയി.. 


തിരയാനിടം ബാക്കിയില്ലാതെ വന്നപ്പോള്‍.. നഷ്ടമായി എന്ന സത്യം അംഗീകരിച്ചു കൊടുക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോള്‍ മനസ്സ് ശൂന്യം..

ശൂന്യമായ മനസ്സോടെ വന്നു പതിച്ചത് കടലില്‍ ആയിരുന്നു.


അടിത്തട്ടിലേക്ക്  ഊര്‍ന്നു ഊര്‍ന്നു പോകുമ്പോഴും-

മനസ്സ് കൊതിച്ചു,
പതനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍-

അതും ഒരു ചിപ്പിക്കുള്ളില്‍..

എങ്കിലൊരു പവിഴമായി പുനര്‍ജ്ജനിക്കാമായിരുന്നു..

പക്ഷെ,
വിധി വീണ്ടും കഥ തിരുത്തിയെഴുതി..

ഇനി എനിക്ക് ഉറങ്ങാം..
യുഗങ്ങള്‍ക്കും അപ്പുറത്ത്
ഏതോ പുലരിയില്‍ വിളിച്ചുണര്‍ത്താന്‍ സൂര്യാംശു എത്തുന്നത് വരെ..


~~~~ END ~~~~

57 comments:

  1. "പതനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍-
    അതും ഒരു ചിപ്പിക്കുള്ളില്‍..
    എങ്കിലൊരു പവിഴമായി പുനര്ജ്ജനിക്കാമായിരുന്നു....." ഇതൊരുപാടിഷ്ടായി.. മനസ്സില്‍ തങ്ങി നില്‍ക്കുന്നു വരികള്‍ ... “ഘടികാര സൂചിതന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാത്തിരിയ്ക്കുന്നീല നീയുമിവിടെ, നിന്‍ നിശ്വാസവും നിശ്ചല ജീവിതവും..” സീതയുടെ എഴുത്തില്‍ അടിയൊഴുക്കുകളില്ല, മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന മാസമരികത ഉണ്ട്... ഒരു മഴമേഘത്തിന്‍റെയും, ഒരു സാധു പെണ്ണിന്‍റെയും മനസ്സ് ഇതില്‍ കണ്ടതു പോലെ എനിയ്ക്കു തോന്നി... എന്‍റെ മാത്രം തോന്നലാവാം... കൃഷ്ണ പക്ഷത്തില്‍ കിനാവു കണ്ടാല്‍ പുലര്‍ച്ചയില്‍ നിത്യസൌഭാഗ്യം ലഭിയ്ക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... വിളിച്ചുണര്‍ത്താന്‍ സൂര്യാംശു എത്തുന്നതു വരെ ഉറങ്ങണോ...! വേണ്ട...! സ്നേഹാശംസകള്‍ കൂട്ടുകാരീ..

    ReplyDelete
  2. വിധിയുടെ വിളയാട്ടം!
    എല്ലാം നല്ലതിന്‌!

    ഇല്ലെങ്കിൽ ചിപ്പി പൊട്ടിച്ച്‌ പവിഴം കവർന്നെടുത്ത്‌ ആഭരണമാക്കി അർഹതയില്ലാത്തവർ കാലിലോ കഴുത്തിലോ കെട്ടി തൂക്കിയേനേ!

    ReplyDelete
  3. മനസ്സ് കൊതിച്ചു,പതനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍-
    അതും ഒരു ചിപ്പിക്കുള്ളില്‍..എങ്കിലൊരു പവിഴമായി പുനര്ജ്ജനിക്കാമായിരുന്നു.. ചേതോഹരമായ ഇത്തരം ചിന്തകൾക്ക് എല്ലാ ഭാവുകങ്ങളൂം....പുരാണമല്ലാ എല്ലാം സീതയുടെ കൈക്കുള്ളിൽ ഭദ്രമാണ്...എല്ലാ ഭാവുകങ്ങളും

    ReplyDelete
  4. സീതേ.....
    കാല്‍പനിക ഭാവങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഒരു പെണ്‍കുട്ടി...
    അവളുടെ പ്രണയവും മനോഹരമായിരുന്നു...
    പക്ഷെ വിധി എന്നും അവള്‍ക്കെതിരെ ആയിരുന്നു എന്നവളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന വിധത്തില്‍ ഉള്ള നഷ്ടങ്ങള്‍...
    ഒടുവില്‍ അവള്‍ പിന്നെയും തനിച്ചായി...
    എങ്കിലും അവള്‍ സ്വപ്നം കാണുന്നു...മോഹിക്കുന്നു....
    ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ മനസിന്റെ വിവിധ തലങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥ ഇഷ്ടായി...
    ഞാന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ സുല്ല്...ഞാന്‍ ഇപ്പോഴും ഉറക്കത്തില്‍ ആണ് എന്ന് പറയേണ്ടി വരും...

    ReplyDelete
  5. ചെറുതിന് നന്നായി ഇഷ്ടപെട്ടു.
    ഭാവുകങ്ങള്‍!

    സൂര്യാംശു വിളിച്ചുണര്‍ത്തിയാല്‍ ചരിത്രം പിന്നേം ആവര്‍ത്തിക്കാതെ നോക്കണം ;)

    ReplyDelete
  6. നന്നായിട്ടുണ്ട് ..:)

    ReplyDelete
  7. വല്ലാതെയിഷ്ടപ്പെട്ടു സീതെ. മനോഹരമായി എഴുതി. അനുഭവിച്ച്, അറിഞ്ഞു വായിച്ചു.

    ReplyDelete
  8. അതി സുന്ദരം ആയി എഴുതി. ആസ്വദിച്ചു.ഇത് സീതയ്ക്ക് മാത്രം സ്വന്തം. ആശംസകള്‍.

    ReplyDelete
  9. കണ്ടു നില്‍ക്കാന്‍ വയ്യല്ലോ സഖീ നിന്‍റെ ഈ പ്രാണ വേദന..
    ക്ഷമിയ്ക്കുക.. പൊറുക്കുക.. കാല്‍ക്കല്‍ ഭൂമി പിളരും വരേയും.

    ReplyDelete
  10. meghangalepole nerthamanasulla sadhupenkutti,
    ethra manoharam ee varikal
    manasile nombaram vaakkukalayi purathu varunnu.


    "sambhavichathellam nallathinu"
    "sambhavikkanullathum nallathinu" ennu karuthuka.

    aashamsakal

    ReplyDelete
  11. രണ്ട് പ്രാവശ്യം വായിച്ച് നോക്കി. പുരാണത്തില്‍ നല്ല പിടിപാടുള്ളതുകൊണ്ട് ഇത് വല്ല്യ പിടി കിട്ടിയില്ല. എന്റെ മാത്രം പ്രശനം...

    "പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍, ഒന്നവയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയെങ്കില്‍...!"... മനോഹരമായ വരികള്‍...

    ReplyDelete
  12. വാക്കുകള്‍ വികാരഭരിതവും സാഹിത്യഗുണവുമുള്ളത് തന്നെ. പക്ഷെ പറയുന്നത് അല്പം കൂടെ വായനക്കാരിലേക്ക് പെട്ടന്ന് എത്തുന്ന രീതിയില്‍ പറയാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പറഞ്ഞാന്‍ ഈ കഥയില്‍ വ്യക്തതയില്ല എന്ന് തന്നെ പറയാം. എന്നിലെ വായനക്കാരന് സീതയുടെ ഭാഷ മാത്രമേ ഇഷ്ടമായുള്ളൂ. അതിനപ്പുറം പരിണാമഗുപ്തി അറിയാന്‍ കഴിയുന്നില്ല. ഒട്ടേറെ പോസിറ്റീവ് ഗുണങ്ങള്‍ പോസ്റ്റില്‍ ഉള്ളപ്പോള്‍ എന്തിന് നെഗറ്റീവ് മാത്രം പറയുന്നു എന്ന ഒരു ചോദ്യം വരാം. മറുപടി ലളിതം. ഇതിലെ പോസിറ്റീവ് വശങ്ങള്‍ വായനക്കാരനേക്കാള്‍ ഏറെ മനസ്സിലായിരിക്കുക സീതക്കാവും എന്നത് തന്നെ. അപ്പോള്‍ നെഗറ്റീവ് പറയുന്നത് സീതയെന്ന എഴുത്തുകാരിക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കുമല്ലോ. :)

    ReplyDelete
  13. മയക്കത്തിൽ നിന്ന് തട്ടിയുണർത്തിയ സൂര്യകിരണങ്ങൾ അമ്മയുടെ മടിത്തട്ടിൽ നിന്ന് നിന്നെ കടന്നെടുക്കുമ്പോൾ നീ പേടിച്ചരണ്ടിരുന്നില്ലേ..
    ഭയന്നു കരഞ്ഞ നിന്നെ കർമ്മസാക്ഷിയിൽ നിന്നും വീണ്ടെടുത്ത് പതുപതുപ്പുള്ള മേഘതല്പത്തിൽ കിടത്തി താരാട്ടിയ പിതാവിന്റെ വാത്സല്യം നീ അറിഞ്ഞിരുന്നോ..
    പ്രണയപൂർവ്വം നെഞ്ചോട് ചേർത്തു പിടിച്ച് നാടായ നാടുകളെല്ലാം കാണിച്ച് ഒടുവിൽ തിരികെ അമ്മയിലേക്ക് നിന്നെ ചേർത്തു വച്ച് മാരുതൻ വിട പറഞ്ഞപ്പോൾ നഷ്ടബോധം പൂണ്ട് അമ്മയിലേക്ക് ചേർന്ന് കിടക്കെ നിന്റെ മനസ്സിൽ പിന്നെയും ഭയം പൂണ്ടിരുന്നോ...
    ഇന്ന് തോറ്റോടിയ കർമ്മസാക്ഷി നാളെയിൽ തിരിച്ചെത്തുമെന്ന് നീ ഭയപ്പെടുന്നുണ്ടോ..
    കൃഷ്ണപഞ്ചമിനാളിൽ ഒരു ചിപ്പിക്കുള്ളിലൊതുങ്ങി പവിഴമായി പുനർജ്ജനിയ്കാനുള്ള നിന്റെ ആഗ്രഹവും ആ ഭയത്തിനാലാണോ..?

    ആശയം കൊള്ളാം..അവതരണമിത്തിരി കട്ടിയാണ്..... എഴുത്ത് തുടരട്ടെ.... ആശംസകൾ...

    ReplyDelete
  14. ഉഷസ്സിന്‍റെ ഉണര്‍വ്വിനായി ലോകവും.

    ReplyDelete
  15. വീട്ടുകാരന്‍ .....വിധിയെന്ന സൂത്രധാരന്‍ എഴുതി തരുന്ന വേഷങ്ങള്‍ ആടി തീര്‍ക്കാതെ വയ്യല്ലോ സുഹൃത്തേ....കര്‍മ്മസാക്ഷി വിളിക്കും വരെ ഉറങ്ങിയേ പറ്റു.. വന്നതിനും അഭിപ്രായത്തിനും നന്ദി ..

    മാനവധ്വനി....സംഭവിച്ചതെല്ലാം നല്ലതിന് .....പവിഴമായിരുന്നാല്‍ അങ്ങനേം സംഭവിച്ചേക്കാം...എങ്കിലും ഇങ്ങനൊരു ചരിത്രം ആവര്ത്തിക്കണ്ടല്ലോ എന്നോര്ത്തിട്ടാകും പവിഴമായ്‌ ജനിക്കാന്‍ അവള്‍ കൊതിച്ചത്..നന്ദി ഈ വരവിനും വാക്കുകള്‍ക്കും....

    ചന്തു നായര്‍ ....വിധിയുടെ കയ്യിലെ കളിപ്പാവ ആകുമ്പോഴും വെര്‍തെ ഓരോന്ന് കൊതിച്ചു പോവില്ലേ...പുരാണങ്ങളില്‍ നിന്നും ഒന്ന് മാറ്റി ചിന്തിച്ചതാണ് ..നന്ദി ഈ പ്രോത്സാഹനത്തിന്..

    മഹേഷ്‌ വിജയന്‍......ഒരു ജീവിതം അത്രേ ഉദ്ദേശിച്ചുള്ളൂ ...ഇനിയും അതാവര്ത്തിക്കാതിരിക്കാന്‍ ഒരു മാറ്റം വെര്‍തെ കൊതിച്ചു പരാജിതയായി വീണ്ടും ആ അവര്തനത്തിനു ചെവിയോര്‍ത്തു ഒരു മയക്കം...നന്ദി ഈ വരവിനും അഭിപ്രായത്തിനും ...

    ചെറുത്‌ .....ഇഷ്ടമായതില്‍ സന്തോഷം ..

    രമേശ്‌ അരൂര്‍ ....നന്ദി ... സന്തോഷം ഏട്ടാ

    ഷാനവാസ് ......നന്ദി ഈ പ്രോത്സാഹനത്തിന്‌

    ജയരാജ് ......വിധിയുടെ പ്രഹരങ്ങള്‍ ഏറ്റു വാങ്ങാന്‍ അല്ലാതെ ഒന്നിനും കഴിയാതെ പോയ ഒരു ജീവിതം...ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍മ്മസാക്ഷി ഇനിയും അവളെ വിളിച്ച്‌ ഉണര്‍ത്താതെ ഇരിക്കട്ടെ ..നന്ദി ഈ വാക്കുകള്‍ക്ക്‌...

    ശ്രീ....നന്ദി ടീച്ചറെ മറക്കാതെയുള്ള ഈ വരവുകള്‍ക്കും അഭിപ്രായത്തിനും ...

    വര്‍ഷിണി....ഭൂമി പിളര്‍ന്നു പോയാലും ഇനിയുമൊരു സിതം അവളെ വീണ്ടെടുക്കാന്‍ എത്തില്ലേ സഖീ ...വരാതിരിക്കട്ടെ ..നന്ദി ഈ വാക്കുകള്‍ക്ക്

    വില്ലേജ്മേന്‍.....നന്ദി ...സന്തോഷം..

    ഷബീര്‍....നന്ദി ..സന്തോഷം...ഒരു വരിയെങ്കിലും ഇഷ്ടമായതിന്....

    മനോരാജ്....നന്ദി ...പോസിറ്റീവ് ഉം നെഗറ്റീവ് ഉം ഉള്‍ക്കൊള്ളുന്നു....നന്ദി വരവിനും അഭിപ്രായത്തിനും

    തൂലിക.......അമ്മയില്‍ നിന്നും അടര്‍ത്തി എടുക്കുമ്പോ അവള്‍ ഭയന്നിരുന്നു...ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ പവിഴമായി ഒളിച്ചിരിക്കാനും വിധിയെന്ന സൂത്രധാരന്‍ അനുവദിച്ചില്ലാ...ഒടുവില്‍ അമ്മയുടെ മടിത്തട്ടില്‍ എത്തിച്ചേര്‍ന്നു വീണ്ടും ഒരു ഉറക്കത്തിലേക്ക്‌ വഴുതി വീഴുമ്പോഴും കര്മ്മസാക്ഷിയുടെ കാലൊച്ച ഒരു ഭയപ്പെടുത്തുന്ന സ്വപ്നമായ് അവളെ അലട്ടുന്നുണ്ടാവും..നന്ദി വരവിനും അഭിപ്രായത്തിനും

    നാമൂസ്...കാത്തിരുപ്പുകള്‍...നന്ദി...

    ReplyDelete
  16. ദൈവമേ, ഈ പഠിച്ചതൊന്നും പോരല്ലോ ചില കഥയൊക്കെ മനസ്സിലാക്കാന്‍. ബുദ്ദൂസ്

    ReplyDelete
  17. രണ്ട് പ്രാവശ്യം വായിക്കേണ്ടി വന്നു...നല്ല ഭംഗിയുള്ള വരികൾ..സാഹിത്യം അരച്ച് കലക്കി കുടിച്ച പോലെ..

    ReplyDelete
  18. ഞാന്‍ ആസ്വദിച്ചു വായിച്ചു.
    നല്ല മനോഹരമായ വരികളാല്‍ സമ്പന്നമാണ് ഇത്.
    പലരും എടുത്തു പറയുകയും ചെയ്തു.
    പക്ഷ ഒരു നിര്‍ദേശം ഉണ്ട് സീതേ. അതായത് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
    ഈ കഥയുടെ തുടക്കം കുറച്ചൂടെ ലളിതമായി തുടങ്ങാമായിരുന്നു. പെട്ടൊന്ന് വായനക്കാരിലേക്ക് കയറുന്ന രീതിയില്‍.
    ഒരുപക്ഷെ തെറ്റാവാം. എന്തോഅങ്ങിനെ ആയാല്‍ കൂടുതല്‍ മനോഹരമാവുമായിരുന്നു എന്ന് തോന്നുന്നു.
    ഏതായാലും എനിക്കിഷ്ടപ്പെട്ട ഇന്നത്തെ വായനയില്‍ ഈ കഥയുണ്ട്.

    ReplyDelete
  19. സൂര്യസ്പർശം തൊട്ടുണർത്തി,പ്രണയം പെയ്ത് ... നന്നായിട്ടുണ്ട്. ( ആ ചിത്രം ഉചിതം) ശൈലിയിലെ ആഢംബരം കുറച്ച് ലളിതമാക്കണം സീത എന്ന് തോന്നുന്നു.

    ReplyDelete
  20. ഒന്നു വിയര്‍ത്തുവെങ്കിലും, ഇഷ്ടായി സീതേ... :)

    ReplyDelete
  21. ചില വരികള്‍ അതിമനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍..

    ReplyDelete
  22. iniyum yathrakal baaki ... thaniyavarthanam ... neekkivacha mohangal pinthudarum ...

    ReplyDelete
  23. 'സീതായാനത്തില്‍ ' ഇതാദ്യമായാണ്..

    ഈ കഥ ഏറെ ഇഷ്ട്ടമായി. കടലിലേക്ക്‌ ഉള്ള പതനം ഹാ അതെത്ര സുന്ദരം..കഥയില്‍ വായിക്കാന്‍...:)

    ReplyDelete
  24. നല്ല ശൈലി.. അഭിനന്ദനങ്ങള്‍..

    ReplyDelete
  25. മനസ്സിൽ തങ്ങി നിൽക്കുന്നു ഓരോ വരികളും... എനിക്ക് രാധയാവാനാണു തോന്നാറ്... “ കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത കണ്ണനെ തേടി നടന്ന രാധ......” വെറുതെ... ഇതെന്റെ സ്വപ്നം.... പ്രണയസങ്കൽ‌പ്പം.... ഇനിയും എഴുതണേ സീതാ...

    ReplyDelete
  26. nannaayi ezhuthi...........iniyum aa manassil ninnum muthum pavizhavum pozhiyatte......jayalekshmi

    ReplyDelete
  27. നഷ്ടം,
    അതിലെ വേദന,
    ആ വേദനയിലെ സുഖം..

    അവയില്‍
    വാത്സല്യവും സ്നേഹവും സമം ചേര്‍ത്ത്..

    കഥയിലൂടെ മനസ്സിലാക്കാം, കഥാപാത്രം തുടിക്കുന്നതെന്താണെന്ന്, ഒടുവില്‍ എല്ലാം അന്യമെന്ന തിരിച്ചറിവുണ്ടായിട്ടും കൈവിടാതിരിക്കാന്‍ മനസ്സിനെ നിര്‍ബ്ബന്ധിക്കുന്നുണ്ട്. പ്രതീക്ഷയുടെ തിരിനാളം അണയാതെ സൂക്ഷിക്കുക, അവയ്ക്ക് പ്രഭയേകാന്‍ സൂര്യാംശു എന്നും അവന്റെ, അവളുടെ കൂടെയുണ്ടാകട്ടെ..
    (എന്റെ വായന ഈ കഥയില്‍ കണ്ടെടുത്തതാണിത്, ഒരുപക്ഷെ ഇതിനോട് അടുത്ത് നില്‍ക്കുന്നത് ഞാനെഴുതിയിരുന്നു-അതിന്റെ സ്വാധീനമാകാം ഇങ്ങനെ വായിക്കാന്‍ പ്രേരണ-എങ്കില്‍ ആ എഴുത്ത് കാണിക്കൂ എന്നാരെങ്കിലും ചോദിച്ചാല്‍ നിര്‍വ്വാഹമില്ലാന്നെ മറുപടിയുള്ളൂ)

    നന്നായി എഴുതി-എഴുത്തിന്ന് ആശംസകള്‍ രചയിതാവിനും.
    കാല്‍പ്പനികത ഇഷ്ടമാണെന്ന മുമ്പേയുള്ള ഒരു പോസ്റ്റിലെ എനിക്കുള്ള റിപ്ലൈ ഞാന്‍ കണ്ടിട്ടുണ്ട്, ഹ് മം..

    ReplyDelete
  28. ഇത് കഥയെന്ന് പറയാൻ വയ്യ,,, അതിമനോഹരമായ കവിതയാണ് കഥയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്,,,

    ReplyDelete
  29. കഥക്ക് വല്ലാത്ത ഒരു കാവ്യഭംഗി.
    ദിവാരേട്ടന് ഇഷ്ടായി....

    ReplyDelete
  30. ഹായ്! പ്രലോഭിപ്പിക്കുന്ന ചിത്രം. വരികളും..

    ReplyDelete
  31. ajith...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    തൂവലാൻ...2 പ്രാവശ്യല്ലേ വായിച്ചുള്ളൂ..ഹിഹി..നന്ദി ഈ വാക്കുകൾക്ക്.

    ചെറുവാടി...ശരീട്ടോ നിർദ്ദേശം ഉൾക്കൊള്ളുന്നു...നന്ദി..

    ശ്രീനാഥന്‍...തീർച്ചയായും...നന്ദി ഈ വാക്കുകൾക്ക്

    Lipi Ranju .....നന്ദി വരവിനും അഭിപ്രായത്തിനും..

    ശ്രീക്കുട്ടന്‍....ചില വരികളെങ്കിലും ഇഷ്ടായതിൽ സന്തോഷം..

    My......C..R..A..C..K........Words...ജീവിതം ഒരു യാത്ര തന്നെ...സന്തോഷം ഈ വരവിന്..

    Jazmikkutty ...ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

    ഇലഞ്ഞിപൂക്കള്‍ ....നന്ദി സന്തോഷം ഷേയേച്ചീ...

    കിങ്ങിണിക്കുട്ടി....ഇഷ്ടായതിൽ സന്തോഷം...കണ്ണന്റെ രാധയെ ആർക്കാ ഇഷ്ടല്യാത്തത്..

    jayalekshmi...നന്ദി ഈ വാക്കുകൾക്ക്..

    നിശാസുരഭി ...നഷ്ടവും..വേദനയും..അതിലെ സുഖവുമൊക്കെയുള്ള കാൽ‌പ്പനിക ഭാവത്തെ തിരിച്ചറിഞ്ഞതിനു നന്ദി...നേരത്തെ ഇട്ട കമെന്റ് കണ്ടൂല്ലോ..ഹിഹി...നന്നായി..

    jiya | ജിയാസു...നന്ദി വായനയ്ക്ക്..

    mini//മിനി...കവിതയാണെഴുതിക്കൊണ്ടിരുന്നത്...പെട്ടെന്ന് കഥയിലേക്ക് ചാടിയപ്പോ വിട്ടുമാറുന്നില്ലാ ശൈലി..നന്ദി ഈ വാക്കുകൾക്ക്

    ദിവാരേട്ടn....ഇഷ്ടായതിനു നന്ദി...

    മുകിൽ...ചിത്രവും വരികളും ഇഷ്ടായതിൽ സന്തോഷം...നന്ദി

    ReplyDelete
  32. തനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍...............

    ReplyDelete
  33. കവിത പോലെ അല്പം വിഷമിപ്പിച്ച കഥ.

    ReplyDelete
  34. ഒരു പ്രവാളമായി പുനർജ്ജനിക്കാനുള്ള ചിപ്പിയുടെ മാനസചേഷ്ടകൾ-മനസ്സിന്റെ പ്രയാണം, സുന്ദരമായ ഭാവനയാൽ എഴുതിയിരിക്കുന്നു. നല്ല ആശയം. വിഭ്രമവിചാരങ്ങൾക്ക് വശംവദയായി,നല്ല ഒരു മുഹൂർത്തത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരു മനസ്സിനേയും ഇതിൽ ദർശിക്കാം-മദ്ധ്യഭാഗത്ത് രണ്ടു വരികൂടി വ്യക്തമാക്കി ചേർത്താൽ. (ഒരു നിർദ്ദേശം കുറിക്കുന്നു, ക്ഷമിക്കുമല്ലൊ. ‘യുഗങ്ങൾക്കും അപ്പുറത്ത് ഏതോ പുലരിയിൽ’ കഴിഞ്ഞ് ഇടം ഒഴിക്കാതെതന്നെ ‘വിളിച്ചുണർത്താൻ സൂര്യാംശു എത്തുന്നതുവരെ...’എന്ന വരികൾ ചേർത്തു കൊടുക്കുന്നത് ‘ഒറ്റ ആശയമായതിനാൽ‘ നല്ലത്. കൂട്ടെഴുത്തുകൾ പിരിച്ചെഴുതിയാൽ ആശയം മാറിപ്പോകും. ഉദാ:‘ആഴിയുടെ’ എന്ന അർത്ഥത്തിൽ ‘ആഴിതൻ’ഒറ്റവാക്ക്. ‘ബാലിശചിന്തകൾ’-‘കുസൃതിക്കാറ്റ്‘-‘നഷ്ടപ്രണയം’-‘ഭൂമിതൻ’-‘കരിഞ്ഞുപോയ’-‘വിരൽത്തുമ്പ്’......... (‘നിഗൂഢത‘യെന്നാക്കണം.വീണ്ടും ക്ഷമ ചോദിക്കുന്നു.) പുതുമയുള്ള ആശയത്തിന് അഭിനന്ദനങ്ങൾ......

    ReplyDelete
  35. പുനര്‍ജനിയില്‍ വല്യവിശ്വാസമില്ലെങ്കിലും, അങ്ങനെയെങ്ങാനും സംഭവിച്ചാ ഞാന്‍ ഒരു രാജവെമ്പാലയായി ജനിക്കും എന്നാ തോന്നണേ :-)

    ReplyDelete
  36. ചിപ്പിക്കുൾ മുത്ത്...!
    വാക്കുകളുടെ അതിപ്രസരത്താൽ വായനക്കരെ കുറച്ച് കുഴപ്പിച്ചു അല്ലേ സീതകുട്ടി

    ReplyDelete
  37. നാളെ ഉണരുമ്പോള്‍ മറ്റൊരു നല്ല പോസ്റ്റ് കാണണം...

    ReplyDelete
  38. ദേ പിന്നേം എനിക്കിഷ്ടായ അതിമനോഹരമായ പോസ്റ്റ്‌.

    ReplyDelete
  39. നഷ്ട്ട മോഹം ....
    ഒരു പുനര്‍ജനിക്കായ്‌ കാതോര്‍ക്കുന്നു .. ...അല്ലേ ..? ...ആണ്ണോ ...?
    അല്ലെങ്കില്‍ എന്റെ വായനയുടെ കുഴപ്പം ആണെന്ന് കരുതുക ..
    എഴുത്ത് കൊള്ളാം ..പക്ഷെ ..
    ദേവി മുന്‍പ് എഴുതിയ സൃഷ്ട്ടികളുടെ ... തോഴിയാക്കാം ഈ മോഹത്തെ ..

    ReplyDelete
  40. പ്രണയത്തിന്റെ നഷ്ടബോധത്തെ വിവരിക്കല്‍ കവിത വഴിഞ്ഞൊഴുകുന്ന ഈ എഴുത്തിലൂടെയാവുമ്പോള്‍ വായനക്കാര്‍ ഒരു മാസ്മരിക ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു. ഒരു ഇളം തെന്നല്‍ പോലെ

    ReplyDelete
  41. ##മനസ്സ് കൊതിച്ചു,
    പതനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍-

    അതും ഒരു ചിപ്പിക്കുള്ളില്‍..

    എങ്കിലൊരു പവിഴമായി പുനര്‍ജ്ജനിക്കാമായിരുന്നു..##

    ഭാവനാ സംബുഷ്ടമായ വരികൾ...!!

    ReplyDelete
  42. MyDreams...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    പട്ടേപ്പാടം റാംജി...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    വി.എ || V.A...നന്ദി ഈ തെറ്റുതിരുത്തലുകൾക്ക്...ഞാൻ തിരുത്തിയിട്ടുണ്ട്..

    ചാണ്ടിച്ചായന്‍ ....അങ്ങനെയാവട്ടെ പാമ്പേ...ശ്ശോ തെറ്റി..ചാണ്ടിച്ചായോ...ഹിഹി

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ...അറിഞ്ഞുകൊണ്ടല്ല മുരളിയേട്ടാ...ഹിഹി..ഇനി ശ്രദ്ധിക്കാം ട്ടോ..നന്ദി

    പടാര്‍ബ്ലോഗ്‌, റിജോ...നാളെകൾ ഇനിയും വരുമല്ലോ...നന്ദി..

    ഷമീര്‍ തളിക്കുളം...നന്ദി...സന്തോഷം.

    SUDHI ...ഒരു രക്ഷയ്ക്കായുള്ള മോഹം...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    Salam ....നന്ദി...സന്തോഷം..

    ഭായി....നന്ദി ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും

    ReplyDelete
  43. ഒരു സുന്ദരകാവ്യം പോലെ....

    ReplyDelete
  44. മനോഹരമായ വാക്കുകള്‍ കൊണ്ട് ഒരു കിലുകിലാരവം ... അതിനപ്പുറം 'കഥ' എന്നാ ലേബല്‍ ഇതിനു എത്രത്തോളം ഇണങ്ങും എന്ന്‍ സംശയമുണ്ട്!

    പക്ഷെ വാക്കുകളുടെ ഒഴുക്ക് മനോഹരം തന്നെ.

    ആശംസകള്‍

    ReplyDelete
  45. കുഞ്ഞൂസ് (Kunjuss)...നന്ദി ചേച്ചീ

    jayarajmurukkumpuzha ...നന്ദി...സന്തോഷം

    അനില്‍കുമാര്‍ . സി.പി...ആദ്യസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി....ഗദ്യകവിത എന്നാക്കാരുന്നു ല്യേ..ഹിഹി

    ReplyDelete
  46. ഒരു വസന്തത്തിന്റെ സൗരഭ്യത്തോടെ എന്നെങ്കിലും അവന്‍ വരാതിരിക്കില്ല. ജീവിതയാത്രയിലെ ഏകാന്തതയില്‍ നിന്നും, അതു സൃഷ്ടിക്കുന്ന ശൂന്യതയില്‍ നിന്നും മുക്തി ലഭിക്കട്ടെ..

    ഉല്‍കണ്ഠയും, മോഹങ്ങളും, സ്വപ്നങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള സുന്ദരമായ കഥ എഴുത്തിന്റെ യാത്ര തുടരട്ടെ..ഞങ്ങള്‍ കൂടെയുണ്ട്.

    ReplyDelete
  47. Vayady ....പ്രതീക്ഷകൾ മോഹത്തിനു ചിറകുകൾ നൽകും...മുന്നോട്ടുള്ള ജീവിതത്തിനു ഊർജ്ജവും...നന്ദി തത്തമ്മേ

    ReplyDelete
  48. മഴയത്ത് നനഞ്ഞു ഇരിക്കാന്‍ വരാന്നു പറഞ്ഞിട്ട് പിന്നേം കടലിന്റെ അടിയില്‍ ഏതോ ലോകത്ത് ആരുമറിയാതെ ഉറങ്ങിക്കിടക്കാനാണ് പ്ലാന്‍ അല്ലെ?? ഞാന്‍ വിടില്ല.
    തിരികയെത്താതെ പോയ യാത്രികരെക്കാള്‍ ഒരിക്കലും യാത്ര പോകാത്ത ഓര്‍മ്മകള്‍ കൂട്ടുള്ളപ്പോള്‍ സ്നേഹത്തിന്‍റെ ഈ ചെറു വെള്ളതുള്ളിക്ക് പുനര്‍ജനിക്കാതിരിക്കാന്‍ ആവുമോ ??

    ഞാന്‍ യാത്ര പോയപ്പോള്‍ ഇവിടെ മഴയായി പെയ്തൊഴിഞ്ഞ മോഹം കാണാന്‍ പറ്റിയില്ല. താമസിച്ചു പോയി.

    ReplyDelete
  49. ജയലക്ഷ്മി....ഹിഹി ഞാനവിടെ ഉണ്ടാർന്നല്ലോ...ഒരു ചായയെടുക്കാനിങ്ങട് വന്നതല്ലേ..മഴയത്ത് ഒരു ചായയൊക്കെ കുടിച്ചിരിക്കാനല്ലേ സുഖം...
    പുനജ്ജനിക്കണം അവൾക്ക് പക്ഷേ അതൊരു ദുരന്ത കഥയുടെ ആവർത്തനമാകാതിരിക്കാൻ ചിപ്പിക്കുള്ളിലെ മുത്തായെങ്കിൽ എന്നു കൊതിച്ചു പോവുകയാണ്..
    ഇനി യാത്ര പോയാലുണ്ടല്ലോ...ങ്ങാഹ്...നന്ദി ഈ അഭിപ്രായത്തിനും സന്ദർശനത്തിനും ജയാ

    ReplyDelete
  50. മനസിനെ കൊതിപ്പിക്കുന്ന വാക്കുകള്‍........പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത മേഘങ്ങളും അവയിലൊളിച്ചിരിക്കാനുള്ള മോഹവും......wow !!!! സുന്ദരം...
    വീണ്ടുമെന്റെ കൂട്ടുകാരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍.......

    ReplyDelete
  51. JITHU ...നന്ദി സഖേ...വൈകിയെങ്കിലും മറക്കാതെ എത്തുന്നതിന്

    ReplyDelete
  52. hi seeetha njn ranjith
    thanu mayi oru email friendship agrahikkunnu

    ReplyDelete
  53. ഞാനീ കഥ കണ്ടില്ലായിരുന്നു സീത.. എന്നോട് പറഞ്ഞില്ലല്ലോ ഇവിടെ ഇങ്ങനെ ഒരു കഥയിട്ടിട്ടുണ്ടെന്ന വിവരം.. മിണ്ടൂലാ.. :)

    കഥയെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല മഴ പെയ്യുന്ന കഥ പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്.. ആ കഥയെ കാല്പനികസൗന്ദര്യം കൊടുത്തതു എനിക്ക് ഏറെ ഇഷ്ടമായി എന്ന് പറയട്ടെ.. കൃഷ്ണപഞ്ചമിനാളില്‍ വീണാല്‍ ഒരു പവിഴമായി മാറാമോ.. സത്യമോ അത് സീതാ.. എങ്കില്‍ എന്റെ മരണം ആ നാളില്‍ ആവണം.. ഒരു പവിഴമായ്‌ മാറണം.. എന്നിട്ടാ പവിഴം ചേര്‍ത്ത് കെട്ടിയ മാലയായ്‌ എന്‍റെ പ്രിയപെട്ടവളുടെ കഴുത്തില്‍ സാദാ കുരുങ്ങി കിടക്കണം.. ശോ.. എല്ലാം വെറുതെ.. എന്‍റെ ഓരോ ചപലചിന്തകള്‍.. ഞാനിങ്ങനെയാ.. വെറുതെ ഓരോ വട്ടു ചിന്തകള്‍..

    ReplyDelete
  54. Sandeep.A.K....അച്ചോടാ കണ്ടില്ലാർന്നോ...സാരല്യാ ഇപ്പോ കണ്ടില്യേ..
    കൃഷ്ണപഞ്ചമി നാളിൽ വീഴുന്ന മഞ്ഞു തുള്ളി ചിപ്പിക്കകത്ത് പവിഴമായി മാറും എന്നു പറയുന്നത് ഒരു മിത്താണ്..ചപലചിന്തകൾ കൊള്ളാം ട്ടോ

    ReplyDelete